Skip to content

എന്നെന്നും – 1

ennennum novel

എടൊ !! വിടെടോ !! എന്റെ കയ്യിൽ നിന്നും  വിടാൻ ??

താൻ ആരാടോ എന്റെ കയ്യിൽ കയറി പിടിക്കാൻ ?? അനുവാദം ഇല്ലാതെ ഒരാളുടെ ദേഹത്ത് തൊട്ടാൽ ഉള്ള ശിക്ഷ എന്താണെന്ന് യേമാണ് ഞാൻ പറഞ്ഞു തരേണ്ട  കാര്യം ഉണ്ടോ ?? ഇല്ലല്ലോ ?? യാമിയുടെ നാവ് കുഴയുന്നുണ്ടായിരുന്നു !!

ഹെഡ് കോൺസ്റ്റബിൾ ശങ്കരന്റെ മുഖത്തു നോക്കി കൂസലില്ലാതെ അവൾ സംസാരിച്ചു ..

കള്ളു കുടിച്ചു ലക്ക് കെട്ട് വണ്ടി ഓടിച്ചതും പോരാ !! നീ എന്നെ നിയമം പഠിപ്പിക്കാൻ വരുന്നോടീ ?? ശങ്കരൻ യാമിയുടെ കയ്യിലെ പിടി മുറുക്കി …

നിയമം അറിയില്ലെങ്കിൽ പഠിക്കണം സാറെ !! അത്‌ പഠിച്ചിട്ട് യാമിയുടെ കയ്യിൽ പിടിക്കാൻ വാ !! അപ്പോൾ നമുക്ക്‌ ഒരു കൈ നോക്കാം !! ഇപ്പോൾ എത്ര  പെറ്റി  അടക്കണം എന്ന് പറ !!

ശ്ശെ !! ശങ്കരേട്ടാ !! പെറ്റി വാങ്ങിയിട്ട് വിട്ടു കള !! ഇത്‌  വള്ളിക്കെട്ട് കേസാണ് !! വെറുതെ എടുത്ത്  തലയിൽ വെക്കേണ്ട ……പുതിയ സിറ്റി പോലീസ് കമ്മീഷണർ ചാർജ് എടുത്തിട്ട് രണ്ട് ദിവസം ആയിട്ടില്ല … പുലിവാല്  പിടിക്കുന്ന ഇടപാട് ആണെങ്കിൽ പിന്നെ അയാൾ  നമ്മളെ ഇട്ട് പൊരിക്കും …കൂടെയുണ്ടായിരുന്ന  കോൺസ്റ്റബിൾ രാജീവ് പറഞ്ഞു …

എങ്ങനെ വിട്ടു കളയും രാജീവേ ?? പെറ്റി അല്ലലോ പ്രശനം  !! ഈ പെണ്ണിന് സുബോധം ഇല്ല !! വണ്ടി വെല്ലടത്തും ഇടിച്ചു കയറ്റിയാൽ ഇവളുടെ ശവത്തിനും നമ്മൾ കാവൽ ഇരിക്കേണ്ടി വരും !! എന്റെ മോളുടെ പ്രായമേ ഒള്ളു !!!!ചൊരയും നീരുമുള്ള ഒന്നിനെ ഒറ്റക്ക് ഒരുത്തന്റെ കയ്യിൽ ഈ അസമയത്തു കിട്ടായാൽ നഖവും മുടിയും ബാക്കി കാണില്ല …

അതുകൊണ്ട് ഈ അവസ്ഥയിൽ ഇതിനെ ഒറ്റക്ക് വിടുന്നത് ശരിയല്ല … ഒന്നുകിൽ അതിനെ സുരക്ഷിതമായ സ്ഥലത്തു  എത്തിക്കണം … അല്ലെങ്കിൽ അറസ്റ്റ് ചെയ്തു ഈ ഒരു രാത്രി പോലീസ് സ്റ്റേഷനിൽ ഇരുത്തണം !! ബോധം വരുമ്പോൾ എവിടെയാണെന്ന് വെച്ചാൽ പോകട്ടെ …

ശങ്കരൻ പറയുന്നത് കേട്ടപ്പോൾ രാജീവനും ശരിയായി തോന്നി … തനിക്കും ഏതാണ്ട് ഈ പ്രായത്തിൽ ഉള്ള ഒരു അനിയത്തി ഉള്ള കാര്യം രാജീവനും ഓർത്തു …

എന്നാലും ശങ്കരേട്ടാ !! ഏതൊരു പെണ്ണല്ലേ ?? ഒരു ലേഡി പോലീസ് ഇല്ലാതെ നമ്മൾ രാത്രിയിൽ ഇതിനെ സ്റ്റേഷനിൽ കൊണ്ടുപോയാൽ നാളെ മറ്റൊരു പുലിവാല് ആവരുത് … വാർത്തകൾ വളച്ചൊടിക്കുന്ന  അടിപൊളി മാധ്യമങ്ങളാണ് നമുക്ക്‌ ചുറ്റും കാത് കൂർപ്പിച്ചു ഇരിക്കുന്നത് ..:

രാജീവൻ പറഞ്ഞു ..:

ശങ്കരന്റെയും രാജീവിന്റെയും സംസാരം പകുതി ബോധത്തിൽ കേട്ട് യാമി കാറിന്റെ ബോണറ്റിൽ ചാരി നിൽകുവായിരുന്നു …

ഹലോ !! സാറുമ്മാർ എന്ത്  തീരുമാനിച്ചു ?? പെറ്റി അടച്ചിട്ട്  എന്നെ ഒന്ന് വിട് … ഈ നടുറോഡിൽ കൊതുകുകടിയും കൊണ്ട് നില്ക്കാൻ വയ്യാത്തത് കൊണ്ടാണ് …

എന്നാൽ മോൾക്ക് ഒരു കൊതുകുതിരി വാങ്ങിച്ചു കത്തിച്ചു തരാം എന്താ ?? ശങ്കരന്  യാമിയുടെ സംസാരം കേട്ട്  കലി കയറി ..

ആ സമയം റോഡിൻറെ എതിർവശത്തു  ഒരു പോലീസ് വണ്ടി വന്ന് നിന്നു …രാജീവ്  അത്‌ കണ്ടു …

ദൈവമേ !! അത്‌ കമ്മീഷണർ ആണെല്ലോ !! രാജീവ് ശങ്കരനെ തോണ്ടി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു …

രാജീവ് റോഡ് ക്രോസ്സ് ചെയ്ത് നേരെ പോലീസ് ജീപ്പിന്റെ അടുത്തേക്ക് പോയി !!

ഫ്രന്റ് സീറ്റിലെ ഗ്ലാസ് താഴ്ത്തിയിട്ട്  കമ്മീഷണർ രഞ്ജൻ  രാജീവിനെ നോക്കി !!

ഗുഡ് ഈവെനിംഗ് സാർ !! രാജീവ് സല്യൂട്ട് ചെയ്തു !!

ഗുഡ് ഈവെനിംഗ് രാജീവ് !! എല്ലാം ഓക്കെ അല്ലേ ??

അതെ  സാർ !! ഇതുവരെ കുഴപ്പം ഒന്നുമില്ലായിരുന്നു …പക്ഷെ ഇപ്പോൾ ഒരു ചെറിയ പ്രശ്നം ഉണ്ട് !!!

രഞ്ജൻ ചോദ്യഭാവത്തിൽ രാജീവിനെ നോക്കി …

മദ്യപിച്ചു വണ്ടി ഓടിച്ചതിന് ഒരു പെണ്ണിനെ അവിടെ നിറുത്തിയിട്ടുണ്ട് !! അതിന് വണ്ടി ഓടിച്ചു പോകാനുള്ള  വെളിവില്ല !! പക്ഷെ ആ കൊച്ചു പെറ്റി അടച്ചിട്ട് പോകാമെന്ന് പറയുന്നു …

ഈ സമയത്തു അതിനെ വിടുന്നത് സേഫ് അല്ല !!

ആ കൊച്ചാണെങ്കിൽ ചുമ്മാ ശങ്കരൻ സാറിനോട് ചിറഞ്ഞു കൊണ്ട് നിൽകുവാ ??

രാജീവ് ഒരു കാര്യം ചെയ്യ്‌ !!

കോൺസ്റ്റബിൾ ശങ്കരന്റെ കൂടെ ആ കുട്ടിയെ സ്റ്റേഷനിലേക്ക് പറഞ്ഞു വിട് .. എന്നിട്ട് താൻ ആ വണ്ടി സ്റ്റേഷനിൽ കൊണ്ട് ഇട് …

ഞാൻ പുറകെ വന്നേക്കാം !!!

എസ്  സാർ !! രാജീവ് രഞ്ജനെ നോക്കി സല്യൂട്ട് ചെയ്തിട്ട് റോഡ് ക്രോസ്സ് ചെയ്തു പോയി …

രാജീവ് രഞ്ജൻ പറഞ്ഞ കാര്യങ്ങൾ ശങ്കരനെ അറിയിച്ചു ….

ശങ്കരൻ യാമിയുടെ അടുത്തേക്ക് പോയി !!

ദേ കൊച്ചേ !!ഈ നടുറോഡിൽ കിടന്ന് നിന്നോട് വഴക്കുണ്ടാക്കാൻ ഞങ്ങൾക്ക് ഒരു താല്പര്യവും ഇല്ല  ..അതുകൊണ്ട് കൊച്ചു  ഞങ്ങളുടെ കൂടെ സ്റ്റേഷനിൽ വരണം !!!

യാമി ഒന്ന് തലയുയർത്തി നോക്കി !!! അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു !!!!യാമി  ശങ്കരനെ നോക്കി ചിരിച്ചു ..

അപ്പോൾ സാറിന്  മയത്തിൽ സംസാരിക്കാനും അറിയാം !! ഇത് മാര്യാദ !!! അതുകൊണ്ട് തന്നെ ഞാൻ വരാം …

വണ്ടിയുടെ കീ ഇങ്ങു താ !!! ഞാൻ അത്‌ സ്റ്റേഷനിൽ കൊണ്ടുവന്നേക്കാം !!

ഹലോ സാറെ ഇത്‌ സാറിന്റെ വീട്ടിൽകിടക്കുന്ന  സോപ്പ് പെട്ടി കാറല്ല !! ഇത്‌ ഇനം വേറെയാ ……..സാറിന്റെ ഒരു വർഷത്തെ ശമ്പളവും കിമ്പളവും എന്തിന് കൈക്കൂലിയും കൂടി കൂട്ടിവെച്ചാലും ഇതുപോലത്തെ പുലിക്കുട്ടനെ മേടിക്കാൻ സാറിന് പറ്റുകേല !!!

കയറുന്നതിന് മുൻപ്  അവനെ ഒന്ന് തൊട്ട് പ്രാർത്ഥിച്ചേക്കണേ അല്ലെങ്കിൽ ചിലപ്പോൾ അവൻ ചിറയും !! യാമി താക്കോൽ കൊടുത്തിട്ട്  പറഞ്ഞു …

രാജീവ് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു !! സംഗതി അവൾ പറഞ്ഞത് നേരാണെന്ന് രാജീവന് തോന്നി !! നമ്മളെ കൊണ്ട്  കൂട്ടിയാൽ കൂടാത്ത വണ്ടിയാണ് ഇത് …ഡിഫൻഡർ !!!

രാജീവ് വണ്ടിയുടെ ഉള്ളിലൂടെ ഒന്ന് കണ്ണോടിച്ചു …ആളെപോലെയല്ല !!വണ്ടി നല്ല വൃത്തിയായി സൂക്ഷിക്കുന്നതാണെന്ന് ഒറ്റനോട്ടത്തിൽ കണ്ടാൽ അറിയാം …

രാജീവ് ശങ്കരൻ ഓടിച്ച പോലീസ് ജീപ്പിന് പിന്നാലെ പോയി …

അധികം വൈകാതെ അവർ പോലീസ് സ്റ്റേഷനിൽ എത്തി …

അതേ !!! കൊച്ചേ ദേ ഇങ്ങോട്ട് ഇറങ്ങിക്കേ ?? സ്റ്റേഷൻ എത്തി … കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരുന്ന യാമിയെ  ശങ്കരൻ തട്ടി വിളിച്ചു …

ഒരാലസ്യത്തോടെ യാമി കണ്ണുകൾ  തുറന്നു …യാമി ജീപ്പിൽ നിന്നും ഇറങ്ങിയപ്പോൾ പിന്നാലെ വന്ന രാജീവനെ കണ്ടു …

അവിടെ അകത്തു  ഒരു ബെഞ്ച് ഉണ്ട് അവിടെ പോയി ഇരുന്നോളു … ശങ്കരൻ അല്പം മയത്തിൽ സംസാരിച്ചു ..

പോലീസ് സ്റ്റേഷനിലെ പടികൾ യാമി കയറുവാൻ തുടങ്ങിയതും വേച്ചു വീഴാൻ പോയി … ഇത്‌  കണ്ട ശങ്കരൻ ഓടി ചെന്നു പിടിച്ചു …

ഛെ !! വിടെടോ  കയ്യിൽ നിന്ന് ?? എനിക്ക് ആരുടെയും സഹായം വേണ്ടാ !!! ശങ്കരന്റെ കൈ തട്ടി മാറ്റിയിട്ട് യാമി അകത്തേക്ക് പോയി …

പെണ്ണായി പോയി !! അല്ലെകിൽ കരണം പൊട്ടിച്ചു ഒന്നങ്ങു കൊടുക്കാൻ അറിയാൻ  വയ്യാത്തതുകൊണ്ടല്ല …ശങ്കരൻ പിറുപിറുത്തു …

സാരമില്ല  ശങ്കരേട്ടാ !! വെള്ളത്തിന്റെ പുറത്തല്ലേ  ക്ഷമിച്ചു കള !!! സുബോധം വരുമ്പോൾ നമുക്ക്‌ പറയാനുള്ളത് പറയാം …രാജീവ്‌ സമാധാനിപ്പിച്ചു ..

അവർ പോലീസ് സ്റ്റേഷന് മുന്നിൽ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ കമ്മീഷണർ രഞ്ജന്റെ ബൊലേറോ വരുന്നത് കണ്ടു …

രഞ്ജൻ വണ്ടിയിൽ നിന്നും ഇറങ്ങി ……ശങ്കരനും , രാജീവും സല്യൂട്ട് ചെയ്തു ..

എവിടെ കഥാനായിക ?? അകത്തുണ്ടോ ??രഞ്ജൻ ചോദിച്ചു …

ഡ്രൈവിങ് ലൈസെൻസ് ,,വണ്ടിയുടെ പേപ്പേഴ്സ് എല്ലാം ഒക്കെ അല്ലേ ?? രഞ്ജൻ തിരക്കി …

സാർ  കേസാക്കണോ ?? രാജീവ് ചോദിച്ചു ..

ഇപ്പോൾ വേണ്ടാ ?? ഞാൻ പറഞ്ഞിട്ട് മതി …

രഞ്ജൻ അകത്തേക്ക് കയറി വന്നപ്പോൾ ബെഞ്ചിൽ തലകുനിച്ചു ഇരിക്കുന്ന യാമിയെ ആണ് കണ്ടത് …

എണ്ണമയം ഇല്ലാത്ത പാറിപ്പറന്നു കിടക്കുന്ന ചെമ്പൻ മുടി … ജീൻസും ഷോർട് ടോപുമാണ് വേഷം …

ഹലോ !! മാഡം …രാജീവ് മേശയിൽ കൊട്ടി !!!

രാജീവിന്റെ. വിളി കേട്ട്  യാമി തല ഉയർത്തി ..

യാമിയെ കണ്ടതും രഞ്ജൻ ഒന്ന്  നടുങ്ങി … അറിയാതെ രഞ്ജന്റെ കണ്ടുകൾ മന്ത്രിച്ചു …

“യാമിനി കൃഷ്ണൻ”

രഞ്ജനെ  കണ്ടതും ആദ്യം അവൾ ഒന്ന് ഞെട്ടി …അവളുടെ ചാരകണ്ണുകളിൽ പുച്ഛം നിറയുന്നത് രഞ്ജൻ കണ്ടു …

രഞ്ജൻ  യാമിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയതിന് ശേഷം പുറത്തേക്ക് നടന്നു ..

സാർ !! എന്താണ് ചെയ്യേണ്ടത് ??

തൽകാലം കേസ് ആക്കേണ്ട ?? രാവിലെ വേണ്ടപ്പെട്ടവർ ആരേലും വരുമ്പോൾ വിട്ടാൽ മതി …

രഞ്ജൻ പോലീസ് ജീപ്പിൽ കയറി ഇരുന്നു …

ഡ്രൈവർ അനുവാദം വാങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു പോയി …

രഞ്ജൻ കണ്ണുകൾ അടച്ചു  സീറ്റിൽ ചാരി കിടന്നു ….

യാമി !!! അത് നീ തന്നെയാണോ ??

നിന്റെ മുഖത്തെ കുറുമ്പും കുസൃതിയും എവിടെ മാഞ്ഞു പോയി …

രഞ്ജന്റെ ഓർമയിൽ യാമിയെ അവസാനമായി കണ്ട  രംഗം തെളിഞ്ഞു …

യു  ചീറ്റ് !!””ജതിയും മതവും കുലവും ഗോത്രവും നോക്കി നിനക്ക്  ഒരു റിലേഷൻ  മതിയായിരുന്നെങ്കിൽ എന്തിന്  എന്റെ പിന്നാലെ  നടന്നു””- യാമിയുടെ ശബ്ദം രഞ്ജന് ചുറ്റും മുഴങ്ങുന്നതായി  തോന്നി !!!!

സാർ …. രഞ്ജൻ സാർ !!! ക്വാട്ടേഴ്സ് എത്തി ….

രഞ്ജൻ ഓർമകളിൽ നിന്നും ഉണർന്നു …..

(തുടരും …)

SHEROON4S

പുതിയ ഒരു തുടർകഥയുമായി വന്നതാണ് കേട്ടോ !!! വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!