Skip to content

എന്നെന്നും – 2

ennennum novel

രഞ്ജന്റെ ഓർമയിൽ യാമിയെ അവസാനമായി കണ്ട  രംഗം തെളിഞ്ഞു …

യു  ചീറ്റ് !!””ജതിയും മതവും കുലവും ഗോത്രവും നോക്കി നിനക്ക്  ഒരു റിലേഷൻ  മതിയായിരുന്നെങ്കിൽ എന്തിന്  എന്റെ പിന്നാലെ  നടന്നു””- യാമിയുടെ ശബ്ദം രഞ്ജന് ചുറ്റും മുഴങ്ങുന്നതായി  തോന്നി !!!!

സാർ …. രഞ്ജൻ സാർ !!! ക്വാട്ടേഴ്സ് എത്തി ….

രഞ്ജൻ ഓർമകളിൽ നിന്നും ഉണർന്നു …..

നാളെ  ഞാൻ വിളിച്ചിട്ട് വന്നാൽ മതി !! രഞ്ജൻ വണ്ടി ഓടിച്ചിരുന്ന പോലീസിനോട് പറഞ്ഞു ..

ശെരി സാർ !! ഗുഡ്‌നൈറ്റ് …

ഗുഡ്‌നൈറ്റ് ….

രഞ്ജൻ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു ക്വാട്ടേഴ്സ് തുറന്നു കയറി …

രഞ്ജൻ പോയി സോഫയിൽ ഇരുന്നു … രഞ്ജന്റെ മനസ്സ്  ആകെ അസ്വസ്ഥമായിരുന്നു …

യാമിയെ ഇവിടെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുമെന്ന് സ്വപ്നത്തിൽ കരുതിയതല്ല !!

എല്ലാം തന്റെ മാത്രം തെറ്റാണ് !! ഒരു പാവം പെണ്ണിനെ മോഹിപ്പിച്ചിട്ട് ചതിച്ച ഞാൻ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല !!!

രഞ്ജന്റെ കടകണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു …

രഞ്ജന്  കിടന്നിട്ട് ഉറക്കം വന്നില്ല ..രഞ്ജൻ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ലൈനിൽ കിട്ടിയത് രാജീവിനെ ആണ് ..

ഹലോ സാർ !!! ഇല്ല  കുഴപ്പം ഒന്നുമില്ല ..ആള്  ബെഞ്ചിൽ ചാരി ഇരുന്ന് ഉറങ്ങുന്നുണ്ട് …

മ്മ് ,, രാവിലെ ആ കുട്ടിയുടെ കയ്യിൽ നിന്ന് താമസിക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സും ഫോൺ നമ്പറും വാങ്ങിയിട്ടേ വിടാവൂ …

ശരി സാർ !! രാജീവ് ഫോൺ വെച്ചു …

രാജീവ് യാമിയെ നോക്കി !!! ഭൂമി കുലുങ്ങിയാലും അറിയാത്ത മട്ടിൽ ഉള്ള ഉറക്കം കണ്ടപ്പോൾ രാജീവിന്റെ ചുണ്ടിൽ ഒരു ചിരി മിന്നി …

കാറിൽ നിന്നും കിട്ടിയ യാമിയുടെ ഹാൻഡ്ബാഗിൽ നിന്ന്  ഒരു ID  ബാഡ്ജ് രാജീവ് കണ്ടിരുന്നു … അതിന്റെ ഒരു ഫോട്ടോ തന്റെ മൊബൈലിൽ പകർത്തി സൂക്ഷിക്കുവാൻ രാജീവിന്റെ മനസ്സ് പറഞ്ഞു …

മൊബൈലിൽ എടുത്ത ഫോട്ടോ സൂം ചെയ്തു രാജീവ് വായിച്ചു …

യാമിനി കൃഷ്ണ

സീനിയർ സിസ്റ്റം മാനേജർ

സ്മാർട്ട് ഹബ്  IT  പാർക്ക്

ഇത്രെയും നല്ല ജോലിയുണ്ടായിട്ടാണോ ഇങ്ങനെ ബോധം ഇല്ലാതെ നടക്കുന്നത് !!

രാജീവ് സ്വയം ചോദിച്ചു !!

യാമി  ഉറക്കച്ചുവയോടെ പതിയെ കണ്ണുകൾ തിരുമ്മി തുറന്നു ..,

പരിചയമില്ലാത്ത സ്ഥലം കണ്ടപ്പോൾ യാമി  ചുറ്റും നോക്കി …

മേശയിൽ തലകുമ്പിട്ട് കിടന്ന രാജീവനെ കണ്ടപ്പോൾ യാമി എഴുനേറ്റു രാജീവിന്റെ അടുത്തേക്ക് നടന്നു ……

സാർ !! യാമി മേശയിൽ പതിയെ കൊട്ടി !!

രാജീവ് തലയുയർത്തി നോക്കി !!!

ആഹാ !! എഴുന്നേറ്റോ ??? ഗുഡ്മോർണിംഗ് !!!

രാവിലെ എന്താ കുടിക്കാൻ വേണ്ടത് ??? ചായ , കാപ്പി , അല്ലെങ്കിൽ  ഇന്നലത്തെ  കെട്ട് പൂർണമായിട്ട് മാറാൻ  കുറച്ചു മോരുംവെള്ളം എടുക്കട്ടേ ?? രാജീവ് കളിയാക്കി ചോദിച്ചു …

സോറി  സാർ !!! ഇന്നലെ  കൂടെ വർക്ക് ചെയുന്ന ആളുടെ സെൻറ് ഓഫ് പാർട്ടി ആയിരുന്നു !!! അബദ്ധം പറ്റിയതാണ് ക്ഷമിക്കണം !!!

അതേയോ !!പക്ഷെ തന്റെ ഇന്നലത്തെ പെർഫോമൻസ്  ഒരു രക്ഷയും ഇല്ലായിരുന്നു !!മൊബൈലിൽ പകർത്താൻ ശെരിക്കും വിട്ടുപോയി …

സാർ  ഞാൻ പിഴ ഇപ്പോൾ തന്നെ അടച്ചോളാം !! ദയവ് ചെയ്തു എന്നെ പോകാൻ അനുവദിക്കണം !! പ്ളീസ് …

തന്നെ വിടുന്നതിൽ എനിക്ക് വിരോധം ഇല്ല … താൻ ബാച്‌ലർ അല്ലേ ?? അപ്പോൾ അച്ഛന്റെയോ അമ്മയുടേയോ  അല്ലെങ്കിൽ ഏതെങ്കിലും അടുത്ത ബന്ധുവിന്റെയോ കോൺടാക്ട് ഡീറ്റെയിൽസ്  എഴുതി തന്നിട്ട് പൊയ്ക്കോ!! രാജീവ് പറഞ്ഞു …

എനിക്ക് ആരും ഇല്ല സാറെ !! അച്ഛനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങൾ ആയി ……അമ്മവന്റെ വീട്ടിൽ നിന്നാണ് വളർന്നത് .ആ വീട്ടിൽ ഞാൻ ഒരു അധികപ്പറ്റായിരുന്നു ……പക്ഷെ അമ്മമ്മയെ പേടിച്ചു അവർ എന്നെ ഉപേക്ഷിച്ചില്ല ……..അമ്മമ്മ ലോൺ എടുത്തു എഞ്ചിനീറിങ്ങിനു പഠിപ്പിച്ചു ..വാശിയോടെ പഠിച്ചു ക്യാമ്പസ് സെലെക്ഷണനിലൂടെ ജോലി കിട്ടി ……എന്നല് ആദ്യ ശമ്പളം വാങ്ങാൻ എന്റെ അമ്മാമ്മക്ക് ഭാഗ്യം ഉണ്ടായില്ല ..

പഠിക്കുന്ന കാലത്തു അസ്ഥിക്ക് പിടിച്ച ഒരു പ്രണയം ഉണ്ടായിരുന്നു …എന്നാൽ അയാൾക്ക് തിരിച്ചു എന്നോട് ഒരു നേരമ്പോക്കാണെന്ന് അറിഞ്ഞത് വൈകി ആരുന്നു …അതോടെ മനസ്സിൽ നിന്നും ആ ഒരു സ്വപ്നവും കൂടി ഉപേക്ഷിച്ചു കളഞ്ഞു …

ഇപ്പോൾ എനിക്ക് കൂട്ടിനുള്ളത് ..സാറ് ഇന്നലെ ഓടിച്ച എന്റെ പുലിക്കുട്ടനും പിന്നെ എന്റെ അമ്മമ്മയോടൊപ്പം ഉണ്ടായിരുന്ന നല്ല നാളുകളും ആണ് ….

സാറ് നോക്കേണ്ട  !!! ഞാൻ പ്രശ്നകാരിയൊന്നും അല്ല …

ഇവിടെ ഒരു IT ഹബ്ബിൽ ജോലി ചെയുന്നു ….യാമി ചിരിച്ചു …

മ്മ് ,,,,ശെരി  ശെരി !!! താൻ അഡ്രെസ്സ് എഴുതിവെച്ചിട്ട് പൊയ്ക്കോ ….രാജീവ് രജിസ്റ്റർ എടുത്തു കൊടുത്തു …

വണ്ടിയുടെ താക്കോൽ യാമിയുടെ നേരെ രാജീവ് നീട്ടി …

സാർ !!!സാറിന്റെ കൂടെ ഒരു പ്രായമുള്ള സാർ ഉണ്ടായിരുന്നില്ലേ ????എന്തെങ്കിലും സുബോധമില്ലാതെ പറഞ്ഞെങ്കിൽ ക്ഷമിക്കാൻ പറയണേ !!!

മ്മ് … പറഞ്ഞേക്കാം !!! രാജീവ്. പറഞ്ഞു…

യാമി പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ……വണ്ടി സ്റ്റാർട്ട് ആക്കി !!

രാജീവ് പുറത്തേക്ക് വന്നിരുന്നു …യാമി രാജീവിനെ ഒന്ന് നോക്കി …ശേഷം വണ്ടി ഓടിച്ചു പോയി …

ലാൻഡ്‌ലൈൻ ബെൽ അടിക്കുന്നത് കേട്ട് രാജീവ് പോയി ഫോൺ എടുത്തു …

ഹലോ രാജീവ് ?? ഇതു ഞാൻ ആണ് !! എന്തായി ?? ആ കുട്ടി ഒക്കെ ആയോ ??രഞ്ജൻ സംസാരിച്ചു …

ഗുഡ്മോർണിംഗ് സാർ !! അത് ഇവിടെ നിന്നും ഇപ്പോൾ ഇറങ്ങിയതേ ഒള്ളു !!

ആള് കുഴപ്പകാരി ഒന്നുമല്ല സാർ !! ഇന്നലെ ഒരു പാർട്ടിക്ക് പങ്കെടുത്തിട്ട് വരുന്ന വഴി ആയിരുന്നു എന്നാണ് പറഞ്ഞത് … ഇവിടെ സ്മാർട്ട് ഹബ് IT പാർക്കിൽ വർക്ക്  ചെയ്യുന്നു …

മ്മ് ,, ശെരി !!

രഞ്ജൻ ഫോൺ കട്ട് ചെയ്തു … “സ്മാർട്ട് ഹബ് IT പാർക്ക് “- രഞ്ജൻ മനസ്സിൽ പറഞ്ഞു …

രഞ്ജൻ ഫോണിൽ സ്മാർട്ട് ഹബ്  ഗൂഗിൾ സേർച്ച് ചെയ്തു …

കമ്പനി കോൺടാക്ട് ഡീറ്റെയിൽസ് ഫോണിൽ സേവ് ചെയ്തിട്ട്  ജോഗ്ഗിങ്ങിനു പോയി …

രാജീവ്  വീട്ടിൽ എത്തി !!

ഗുഡ് മോർണിംഗ് ഏട്ടാ !!! ഇന്ന് എന്താ  വൈകിയത് ?? എന്റെ പരീക്ഷാ ഫീസ് അടക്കേണ്ട  അവസാനത്തെ ഡേറ്റ് ആണെന്ന് അറിഞ്ഞു മുങ്ങിയതാണോ !! രാജീവിനോട് അനിയത്തി രജനി ചോദിച്ചു ….

പോടീ വായാടീ ..നീ ധൈര്യമായി കോളേജിൽ പൊയ്ക്കോ !! നിന്റെ പരീക്ഷ ഫീസ് ഞാൻ ഇന്നലെ വൈകിട്ട് പോയി അടച്ചിരുന്നു … എന്റെ മോള് നല്ല മാർക്കോടെ പാസ് അയാൾ മതി  കേട്ടോ !!!

രാജീവ് രജനിയുടെ തലക്ക്  കിഴുക്ക് വെച്ച് കൊടുത്തു …

ആ !! നീ വന്നോ !! പോയി കുളിച്ചിട്ട് വാ !! അമ്മ പുഴുക്ക്  ഉണ്ടാക്കി വെച്ചിട്ടുണ്ട് !! നീ കഴിച്ചിട്ട് കിടന്നോ !! അമ്മക്ക്  ഇന്ന്  തൊഴിലുറപ്പിനു  പോണം !! അരകല്ലിൽ  വെട്ടിരുമ്പ് തേച്ചു മിനുക്കി കൊണ്ട്  ഭവാനി പറഞ്ഞു …

അമ്മേ !!! അമ്മയോട് ഞാൻ എത്ര വട്ടം പറഞ്ഞു  പണിക്ക് ഒന്നും പോകേണ്ടാ എന്ന് !! എന്നെ കേൾക്കാതെ പിന്നെയും തൊഴിലുറപ്പ് എന്ന് പറഞ്ഞു ഇറങ്ങണം!! അച്ഛൻ മരിക്കുന്നതിന് മുൻപ്  എന്നോട് പറഞ്ഞ ഒരേ ഒരു കാര്യം അമ്മയെ കഷ്ടപെടുത്തരുത് എന്നായിരുന്നു … രാജീവിന്റെ സംസാരം നേർത്തു ..

മ്മ് ,,, അതെ അതെ  നിന്റെ അച്ഛന്  അങ്ങനെ ഒരു വാക്ക്  വാങ്ങി പരലോകത്തു പോയി … ആ മനുഷ്യൻ ഉള്ളപ്പോൾ പോലും ഈ വീട്ടിലെ ഒരു കഷ്ടപ്പാടൊന്നും അറിഞ്ഞിട്ടില്ല .. നിന്റെ അച്ഛന് ഒരു. ദുശീലം മാത്രമേ ഉണ്ടായിരുന്നോള്ളൂ … ആര് മുന്നിൽ വന്ന് സങ്കടം പറഞ്ഞാലും കയ്യിൽ ഉള്ളത് കൂടി വിറ്റിട്ട് സഹായിക്കും …………ഒദുവില് എന്തായി !!! നമുക്ക്‌ ഒരു ആവശ്യം വന്നപ്പോൾ ഒറ്റക്കായി പോയില്ലേ ?? എന്റെ മോന്  എന്തൊക്കെ  സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് ഈ അമ്മക്ക് അറിയാം !! അതെല്ലാം പാതി വഴിക്ക് ഉപേക്ഷിച്ചിട്ടല്ലേ   ഇഷ്ടമല്ലായിരുന്നിട്ടും അച്ഛന്റെ ഈ കുപ്പായം നീ അണിഞ്ഞത് ..: ഭവാനിയുടെ കണ്ണ് നിറഞ്ഞു …

ഇതാ  ഇപ്പോൾ നന്നായത് !! അന്ന് ഞാൻ ഈ കുപ്പായം അണിഞ്ഞത് കൊണ്ട് ഈ വീട്ടിൽ ഒരു സ്ഥിര വരുമാനക്കാരൻ ഉണ്ടായില്ലേ !! അല്പം സ്വല്പം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ കൊച്ചു വീട്ടിൽ നമ്മൾ സന്തോഷത്തോടെ അല്ലേ ജീവിക്കുന്നത് ……രാജീവ്  അമ്മയെ  ചേർത്ത് പിടിച്ചു ….

പിന്നെ  എന്റെ അമ്മ വെയിലും പൊടിയും ഒക്കെ അടിച്ചു ഈ സൗന്ദര്യം കളയരുത് .. അമ്മയെ കണ്ടാൽ നടി ശ്രീവിദ്യയെ  പോലെയാണെന്ന്  രജനി പറയുന്നത്  കള്ളമല്ല … രാജീവ് ഭവാനിയുടെ കവിളിൽ നുള്ളി …

ഒന്ന്  പോടാ  ചെക്കാ !! നീയും നിന്റെ അനിയത്തിയും കിട്ടുന്ന സമയം എല്ലാം നമ്മളെ കളിയാക്കുന്നുണ്ട് … പിന്നെ അമ്മക്ക് ഇപ്പോൾ ആരോഗ്യത്തിന്  ഒരു കുഴപ്പവും ഇല്ല  … അതുകൊണ്ടാണ്  ഈ പണിക്ക് പോകുന്നത് … അമ്മക്ക് വയ്യാന്നു തോന്നുന്ന  ആ നിമിഷം അമ്മ ഈ പണി നിറുത്തും …

അമ്മ കഴിച്ചോ !! മ്മ് ഞാനും  രജനിയും കഴിച്ചതാണ് … മോൻ കുളിച്ചിട്ട് വന്ന് കഴിച്ചിട്ട് കിടന്നോ ?? ഭവാനി പറഞ്ഞു …

രാജീവ് കുളിച്ചിട്ട് ഇറങ്ങി … രാവിലെ രാജീവിന്  ഏറ്റവും പ്രീയപ്പെട്ട  കപ്പയും , ചേനയും , ചേമ്പും ,,, കാച്ചിലും  കൂടി കൂട്ടിയിട്ട്  പുഴുങ്ങിയ പുഴുക്കും  നല്ല കാന്താരി ചമ്മന്തിയും  കൂട്ടിന്  ചക്കരക്കാപ്പിയും അമ്മ ഉണ്ടാക്കി വെച്ചിരുന്നു …

രാജീവ് കഴിക്കാനായി  ഇരുന്നു …

ഏട്ടാ  ഞാൻ ഇറങ്ങുവാ !!! രജനി  കോളേജിലേക്ക് പോകാൻ ഇറങ്ങി …

മോളെ കവല വരെ സ്കൂട്ടറിൽ കൊണ്ടുവിടാനോ ??

വേണ്ട ഏട്ടാ  സമയം ഉണ്ട് !! ഞാൻ നടന്ന് പൊയ്ക്കൊള്ളാം !! രജനി വീട്ടിൽ നിന്ന് ഇറങ്ങി …

രാജീവ്  യൂട്യൂബിൽ സിനിമയും കണ്ട് പുഴുക്ക് ആസ്വദിച്ചു കഴിച്ചു …

കഴിച്ചു  എഴുന്നേറ്റപ്പോൾ ശങ്കരേട്ടൻ ഫോണിൽ വിളിച്ചു …

ഹലോ ശങ്കരേട്ടാ !! ഉറങ്ങിയില്ലേ ?? രാജീവ് ചോദിച്ചു …

ഇല്ല !! ഉറങ്ങാൻ കിടന്നു !!! ആ കൊച്ചു രാവിലെ വല്ല കുഴപ്പവും ഉണ്ടാക്കിയോ ????ശങ്കരൻ യാമിയെ പറ്റി തിരക്കി …

ഏയ്‌  ഇല്ല  ശങ്കരേട്ടാ !!! ഒരു പാവം പെണ്ണാണ്  തോന്നുന്നു !! അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു മാപ്പ്  ചോദിച്ചു ..: ശങ്കരേട്ടനോടും മാപ്പ് പറഞ്ഞേക്കണേ എന്ന് പറഞ്ഞാണ് ഇറങ്ങിയത് ….

മ്മ് ,, നിനക്ക് എല്ലാവരും പിന്നെ പാവങ്ങളാണല്ലോ ?? നീ ഇത്രെയും പാവം ആവല്ലേ  രാജീവേ ?? ഒന്നുമില്ലേലും നീ ഒരു പോലീസ് അല്ലേ ?? അതിന്റെ ഒരു ഉശിര് ഒക്കെ കാണിക്കണം !! ശങ്കരൻ പറഞ്ഞു ..

അതെ  ശങ്കരേട്ടാ എനിക്ക് ഉശിരില്ലന്ന് ആരാണ്  പറഞ്ഞത് ?? പിന്നെ ഉശിര്  കാണിക്കേണ്ടത് എവിടെയാണെന്ന് എനിക്ക്  അറിയാം കേട്ടോ ?? രാജീവ് പറഞ്ഞു …

എന്നാൽ ശെരി  നിന്റെ ഉശിര് എന്നോട് കാണിക്കേണ്ട  കേട്ടോ  !! ഞാൻ ഫോൺ വെക്കുവാണേ !! ശങ്കരൻ ഫോൺ കട്ട് ചെയ്തു …

രാജീവ്  ചിരിച്ചു !! പാവം  ശങ്കരേട്ടൻ .. എപ്പോഴും എന്റെ നിഴലായി നടക്കുന്ന പാവം മനുഷ്യൻ !!

തന്റെ അച്ഛന്റെ ഉറ്റ ചങ്ങാതി !!!ഡ്യൂട്ടി  സമയത്തു  അപകടത്തിൽ നഷ്ടപെട്ടാനാണ് തങ്ങളുടെ അച്ഛനെ ?? അന്ന് താൻ  സേലത്തു മെക്കാനിക്കൽ എഞ്ചിനീറിങ്ങിന് പഠിക്കുന്ന സമയം .. അച്ഛന്റെ ചടങ്ങുകൾ കഴിഞ്ഞു അമ്മയെയും അനിയത്തിയേയും ഉപേക്ഷിച്ചു തിരിച്ചു പോകാൻ മനസ്സ് അനുവദിച്ചില്ല …

ശങ്കരേട്ടൻ പറഞ്ഞാണ്  അച്ഛൻ സെർവീസിൽ ഇരുന്ന്  മരണപ്പെട്ടത്  കൊണ്ട്  തനിക്ക് ജോലി കിട്ടുമെന്ന് ..: താൻ ഒന്നും അറിഞ്ഞില്ല … എല്ലാം ശങ്കരേട്ടൻ ആണ് ശെരിയാക്കി തന്നത് …രാജീവ് ഓർത്തു ..:

ഒരുപാട്‌  ഉത്തരവാദിത്തങ്ങൾ തന്നിട്ടാണ് അച്ഛൻ പോയത് … ചുവരിൽ മാലയിട്ട് വെച്ചിരുന്ന വിശ്വനാഥന്റെ ചിത്രത്തിലേക്ക് നോക്കി രാജീവ് ഒന്ന് നെടുവീർപ്പിട്ടു ..:

ഓരോന്ന് ആലോചിച്ചു രാജീവ് എപ്പൊഴോ  ഉറങ്ങിപ്പോയി …

പെട്ടെന്ന് രാജീവിന്റെ ഫോൺ ബെൽ അടിച്ചു … ഉറക്കം മുറിഞ്ഞുപോയത്തിന്റെ ദേഷ്യത്തിൽ രാജീവ് ഫോണിൽ നോക്കി …

രജനി കാളിങ് ….

ഇവൾക്ക് ക്ലാസ് തുടങ്ങാൻ ഉള്ള നേരം കഴിഞ്ഞല്ലോ ?? പിന്നെ എന്താ വിളിക്കുന്നെ ??

രാജീവ് ഫോൺ  എടുത്തു ??

ഹാലോ !!!രജനി …

ഹലോ !!! ഇത്‌  രജനി അല്ല !! രജനി  നിങ്ങളുടെ സിസ്റ്റർ ആണ് അല്ലേ ??

അതെ !! ആരാണ്  ഈ സംസാരിക്കുന്നത് ?? രാജീവിന്  മനസ്സിൽ ഒരു പരിഭ്രമം ഉണ്ടായി …

നിങ്ങളുടെ സിസ്റ്ററിനു  കോളേജ് റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഒരു ചെറിയ ആക്സിഡന്റ് ഉണ്ടായി !! ഇപ്പോൾ ഹോളി  ക്രോസ്സ് ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട് …

അയ്യോ !! എന്നിട്ട്  അവൾക്ക് ഇങ്ങനെ ഉണ്ട് ?? രാജീവ് പരിഭ്രാന്തനായി ..

പുറമെ കുഴപ്പം ഒന്നും ഇല്ല .. ഡോക്ടർ നോക്കുന്നു …

ഞാൻ ഇവിടെ ഉണ്ടാകും !! നിങ്ങൾ വന്നിട്ടേ പോകു ഫോൺ  നിലച്ചു ..

രാജീവ് വീട്ടിൽ നിന്ന് ഇറങ്ങി ഉടൻ സ്കൂട്ടർ എടുത്തു ഹോളിക്രോസ് ആശുപത്രിയിലേക്ക് പോയി …

കാശുവാലിറ്റി ലക്ഷ്യമാക്കി രാജീവ് ഓടി …

ചുവരിൽ ചാരി നിൽക്കുന്ന പെൺകുട്ടിയെ കണ്ടു രാജീവ് ഒന്ന് അമ്പരന്നു …. “യാമി”…

രാജീവ് രജനിയുടെ നമ്പറിൽ വിളിച്ചു … യാമിയുടെ കയ്യിൽ ഇരുന്ന ഫോൺ ബെൽ അടിച്ചു …

യാമി ഫോൺ എടുത്തു …

യാമിയാണ് തന്നെ വിളിച്ചതെന്ന് രാജീവിന് മനസ്സിലായി ..

രാജീവ് ഫോൺ കട്ട് ചെയ്തു …::

യാമി !!!

രാജീവ് വിളിച്ചു ..

ഹാ !! ഇതാര് !!! സാറോ !! എന്താ ഇവിടെ ??

താൻ വിളിച്ചത്  എന്നെയാണ്  !! എന്റെ അനിയത്തിയാണ് രജനി ….

ഓഹ് !! ഈസ് ഇറ്റ് !!!

യാമി !! വിശ്വാസമില്ലാതെ ചോദിച്ചു ..

ഞാൻ കോളേജ് റോഡ് പാസ് ചെയ്തു പോയപ്പോൾ അവിടെ ഒരു ആക്സിഡന്റ് ഉണ്ടായെന്ന് അറിഞ്ഞു … റോഡ് ബ്ലോക്ക് ആയി ..: ആരും ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല ..: പിന്നെ ഒന്നും  നോക്കിയില്ല ..: അവിടെ നിന്നവരുടെ സഹായത്തോടെ ആളെ  ഇവിടെ എത്തിച്ചു …

ഫോൺ അൺലോക്ക് ആരുന്നു അതുകൊണ്ട്  കോൺടാക്ട് ലിസ്റ്റിൽ നിന്ന് നമ്പർ കിട്ടി …

അങ്ങനെയാ വിളിച്ചത് …

രജനിയുടെ ബന്ധുക്കൾ ആരാണ് ?? രാജീവ് സിസ്റ്ററിന്റെ അടുത്ത് ചെന്നു …

സിസ്റ്റർ ഞാൻ രജനിയുടെ ഏട്ടൻ ആണ് !!

രജനിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് സിസ്റ്റർ ?? രാജീവ് വെപ്രാളത്തോടെ ചോദിച്ചു ..:

അത്‌ ഡോക്ടർ പറയും …

രാജീവ്  യാമിയെ നോക്കി …

രാജീവ് ഡോക്ടറിന്റെ മുറിയിലേക്ക് നടന്നു … യാമി  രാജീവിന്റെ പിന്നാലെ പോയി ..

ഡോക്ടർ !!!!ഞാൻ രാജീവ് …ഇപ്പോൾ ആക്സിഡന്റ് കേസ് ആയി വന്ന രജനിയുടെ സഹോദരൻ ആണ് …

ഓഹ് !!

സീ Mr  രാജീവ്  !! രജനിക്ക് അത്യാവശ്യമായി ഒരു സർജറി വേണം  ആൾക്ക്  ആന്തരീക രക്തസ്രാവം ഉണ്ട് … നമുക്ക്‌ അധികം സമയം ഇല്ല !!

സിസ്റ്റർ രാജീവിന്  ഡെപ്പോസിറ്  ബില്ല് കൊടുത്തു വേഗം തന്നെ അഡ്വാൻസ് കൗണ്ടറിൽ അടപ്പിക്ക് ..”

ബ്ലഡ് ബാങ്കിൽ വിളിച്ചു ബ്ലഡ് അറേഞ്ച്  ചെയ്യണം  ഓക്കെ!! നമുക്ക്‌ സമയം ഇല്ല ..

ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിട്ട്  വാങ്ങിച്ചിട്ട്  സർജറിക്കുള്ള പ്രെപറേഷൻസ് തുടങ്ങിക്കോ !!!

ഡോക്ടർ പെട്ടെന്ന് മുറിയിൽ നിന്ന്  പോയി .. രാജീവ് എന്ത് ചെയ്യണം എന്ന് അറിയാതെ സ്തബ്തനായി നിന്നു …

സിസ്റ്റർ അഡ്വാൻസ് അടക്കുവാനുള്ള ബില്ല് രാജീവിന്റെ കയ്യിൽ കൊണ്ട് കൊടുത്തു ….

രാജീവ്  പേപ്പറിലേക്ക് നോക്കി …. RS 75000/-

അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി …

രാജീവിന്റെ നിൽപ്പ് കണ്ടപ്പോൾ യാമി  രാജീവിന്റെ അടുത്തേക്ക് വന്നു കയ്യിൽ  നിന്ന് പേപ്പർ വാങ്ങി നോക്കി …

രാജീവിന്റെ നിസ്സഹായാവസ്ഥ അയാളുടെ മുഖത്തു  നിഴലിച്ചു നിന്നു …

രാജീവ് ഫോൺ എടുത്ത്  ശങ്കരനെ വിളിച്ചു !! പ്രതികരണം ഒന്നും ഉണ്ടായില്ല … രാജീവ് അറിയുന്ന  ഓരോരുത്തരെയായി വിളിച്ചു … ഒരാളിൽ നിന്നും  അനുകൂലമായ ഒരു മറുപടി കിട്ടിയില്ല …

രാജീവ്  സാർ!!

രാജീവ് തിരിഞ്ഞു നോക്കി … യാമി ആയിരുന്നു !!!

അഡ്വാൻസ് ഞാൻ അടച്ചിട്ടുണ്ട് !!

അത് വേണ്ടായിരുന്നു !! പൈസ ഞാൻ എങ്ങനെയെങ്കിലും  സങ്കടിപ്പിച്ചോളാം …രാജീവ്  നിന്ന് പതറി …

തൽകാലം ഓപ്പറേഷൻ നടക്കട്ടെ രാജീവ് സാർ !! നമുക്ക്‌ കളയാൻ സമയം ഇല്ലലോ !!

ഈ ബില്ല് കൊണ്ട് സിസ്റ്ററിന്റെ കയ്യിൽ കൊടുത്തു  സമ്മതപത്രം വാങ്ങി ഒപ്പിട്ട് കൊടുക്ക് .: യാമി  പറഞ്ഞു ….

രാജീവ് നന്ദിപൂർവം  യാമിയെ നോക്കി ….

സമ്മതപത്രം ഒപ്പിട്ട് രാജീവ് സിസ്റ്ററിനെ ഏല്പിച്ചു …

രാജീവ് ഓപ്പറേഷൻ തിയേറ്ററിന്റെ മുന്നിലെ കസേരയിൽ പോയി ഇരുന്നു … യാമി കോഫീ വെൻഡിങ് മെഷീനിൽ നിന്ന് രണ്ട് കോഫീ എടുത്തു …

രാജീവിന്  നേരെ കോഫീ നീട്ടി …

എനിക്ക് വേണ്ട യാമി !!! തൊണ്ടയിൽ നിന്ന് ഇറങ്ങില്ല !! എനിക്ക് ആകെ ഭയമാകുന്നു ..

അതേ … തൽകാലം സാർ ഒന്നും ഇങ്ങോട്ട് പറയേണ്ട !! ഞാൻ പറയുന്നത് കേട്ടാൽ മതി … ഒന്നുമില്ലെങ്കിലും നമ്മൾ രണ്ടാൾക്കും ഇന്നലെ നൈറ്റ് ഡ്യൂട്ടി അല്ലായിരുന്നോ ?? യാമി ചിരിച്ചു ..

യാമിയുടെ സംസാരം കേട്ട് രാജീവും പതിയെ ചിരിച്ചു ..

ഹോ !! ഒന്ന് ചിരിച്ചല്ലോ !! ഗുഡ് … ഇനി കോഫീ കുടിക്ക് …

തനിക്ക് അറിയാമോ !! ഇതുപോലെ ഒരു ആക്‌സിഡന്റിൽ ആണ് ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനെ നഷ്ടമായത് !!! ആറ്‌ വർഷം ആയി .. അച്ഛൻ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു ..

ഓഹോ !! അപ്പോൾ അങ്ങനെയാണ്  സാറിന്  ഈ പോലീസ് കുപ്പായം കിട്ടയത് അല്ലേ !! യാമി ചോദിച്ചു ..

മ്മ് ,, രാജീവ് ഒന്ന്  മൂളി …

ജീവിതം പലപ്പോഴും അങ്ങനെയാണ് സാർ !!! നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒക്കെ നടന്നാൽ  അതിനെ ഒരു ജീവിതം എന്ന് വിളിക്കാൻ പറ്റില്ലാലോ !! മുകളിൽ ഇരിക്കുന്നവൻ ഒന്ന് തീരുമാനിക്കും നമ്മൾ അത് അനുസരിച്ചു ചലിക്കും …അത്രേയൊള്ളൂ !!! യാമി പറഞ്ഞു …

സത്യത്തിൽ  താൻ ആരാണ് !! രാജീവ് യാമിയോട്‌ ചോദിച്ചു …

ഞാനോ !!! ഞാൻ യാമിനി കൃഷ്ണൻ !!!

അറിയുന്നവർ എന്നെ യാമി എന്ന് വിളിക്കും !!

എന്നെ പറ്റി ഞാൻ രാവിലെ പറഞ്ഞില്ലേ ??

അതാണ് ഞാൻ!! കൂടുതൽ പറയാനും വേണ്ടിയുള്ള ഒരു പരിചയം ആകുമ്പോൾ ഞാൻ എന്നെ പറ്റി പറയാം!! അത്‌ പോരെ !!!!!!യമി ചിരിച്ചു ..

യാമിയുടെ ഫോൺ  ബെൽ അടിച്ചു .

യാമി ഫോൺ എടുത്തു … സോറി എനിക്ക് വേണ്ടപ്പെട്ട ഒരു കുട്ടിക്ക് ആക്‌സിന്റ് ആയി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് … എനിക്ക് ഇന്ന് വാരാൻ പറ്റില്ല ..

പിന്നെ ചെയ്യാനുള്ള  ടാസ്ക് എനിക്ക് മെയിൽ ചെയ്താൽ മതി… ഞാൻ വൈകിട്ട് കമ്പ്ലീറ്റ് ചെയ്തിട്ട് മെയിൽ അയക്കാം …

താൻ എന്റെ പെങ്ങളുടെ വേണ്ടപ്പെട്ട ആളാണെങ്കിൽ എൻറെയും വേണ്ടപ്പെട്ട ആള് ആണെല്ലോ അല്ലേ ??

യാമി കണ്ണുരുട്ടി രാജീവനെ  നോക്കി !!

യാമിയുടെ ആ ചാരകണ്ണുകൾ രാജീവിന്റെ ഹൃദയത്തിൽ പതിഞ്ഞു ….

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!