Skip to content

എന്നെന്നും – 3

ennennum novel

പേടിക്കാനൊന്നുമില്ല  രാജീവ് !! രജനി അപകടനില തരണം ചെയ്തു … ഇനി കുറച്ചുനാൾ കമ്പ്ലീറ്റ് റസ്റ്റ് വേണ്ടീ വരും !!! ഡോക്ടർ രാജീവിന്റെ തോളിൽ തട്ടി പറഞ്ഞു …

ഇന്ന് ഒരു ദിവസം ഐസിയുവിൽ കിടക്കേണ്ടി വരും … രജനിയെ നാളെ മുറിയിലേക്ക്  മാറ്റാം …

താങ്ക്യൂ ഡോക്ടർ !!

ഇപ്പോൾ ടെൻഷൻ മാറിയില്ലേ !! അനിയത്തി എത്രെയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ … യാമി രാജീവിനെ നോക്കി ചിരിച്ചു …

താൻ. ഒരുപാട്‌ ബുദ്ധിമുട്ടി അല്ലേ !! ഇനി ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം !!! താൻ പൊയ്ക്കോ !!! പിന്നെ താൻ എനിക്ക് തന്ന പൈസ എത്രെയും പെട്ടെന്ന് ഞാൻ തിരികെ തരും …രാജീവ് പറഞ്ഞു …

എനിക്ക് തരാനുള്ള പൈസയുടെ കാര്യം അവിടെ നിൽക്കട്ടെ !! അത് സാരമില്ല !!!

ഇനിയും ഇവിടെ പൈസ വേണ്ടി വരില്ലേ ????അതിന് വല്ല വഴിയും കണ്ടെത്തിയിട്ടുണ്ടോ ???

യാമി ചോദിച്ചു ..

ഇല്ല !! അമ്മക്ക് ചെറിയ ഒന്ന് രണ്ട് ചിട്ടികൾ ഉണ്ട് … ആ പൈസ തരപെടുമോ എന്ന് നോക്കണം !! പിന്നെ  ഇന്നലെ കണ്ട  ശങ്കരേട്ടൻ  ഇല്ലേ ??പുള്ളിയോട്  ചോദിച്ചാൽ സഹായിക്കാതിരിക്കില്ല …

മ്മ് , ശെരി !!! എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത് !!! ഇതാണ് എന്റെ നമ്പർ …..ബാഗിൽ നിന്നും ഒരു വിസിറ്റിംഗ് കാർഡ് എടുത്തു നീട്ടിക്കൊണ്ട് യാമി പറഞ്ഞു …

രാജീവ് അത്‌ വാങ്ങി  ആ കാർഡിലൂടെ ഒന്ന് കണ്ണോടിച്ചു..

എല്ലാത്തിനും നന്ദി യാമി !! രാജീവ് പറഞ്ഞു …

അപ്പോൾ ശെരി രാജീവ് സാർ !!! കാണാം … യാമി യാത്ര ചോദിച്ചിട്ട് നടന്നകന്നു …

രാജീവ് ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു ……….പ്രതികരനം ഒന്നും ഉണ്ടായില്ല … അമ്മക്ക് മൊബൈൽ ഇല്ല .. ഒന്ന് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാൽ തനിക്ക് ഇതിന്റെ ആവശ്യം ഇല്ലന്ന് തർക്കുത്തരം പറയും !!! രാജീവ് പിറുപിറുത്തു …

യാമി പോയപ്പോൾ രാജീവിന് വല്ലാത്ത ഒരു ശൂന്യത അനുഭവപെട്ടു …

ഇന്നലെ രാത്രി അവിചാരിതമായി കണ്ട ഒരു പെണ്ണ് !! ഇന്നലത്തെ. അവളുടെ ചേഷ്ടകളും സംസാരവും കേട്ടാൽ അധികപ്രസംഗി ആണെന്ന് തോന്നിപോകും …എന്നാൽ ഇന്നലെ കണ്ടതിന്റെ വിപരീതം ആണെല്ലോ ഇന്ന് ഇവിടെ കണ്ട യാമി എന്ന് രാജീവ് ഓർത്തു ….യതൊരു പരിചയവും ഇല്ലാത്ത തന്റെ അനിയത്തിയുടെ ഓപ്പറേഷന് പണം തന്ന് സഹായിച്ചിരിക്കുന്നു …

ആ പണം തിരികെ കൊടുത്താൽ പോലും യാമിയോടുള്ള കടപ്പാട് മാറില്ലെന്ന് രാജീവ് ഓർത്തു ..

രജനിയെ മുറിയിലേക്ക് മാറ്റിയിട്ട് ഒരാഴ്ച്ച ആകുന്നു ..

മോനെ !! നാളെ വീട്ടിൽ പോകാമെന്നല്ലേ  ഡോക്ടർ പറഞ്ഞത് ??

അതേ  അമ്മേ ??? നാളെ നമുക്ക്‌ പോകാം !!

രാജീവ് പറഞ്ഞു …

അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ശങ്കരൻ അവിടേക്ക് വന്നത് …

ശങ്കരേട്ടൻ എന്താ ഈ സമയത്തു വന്നത് ??

ഡ്യൂട്ടി ഇല്ലേ ???

ഞാൻ ഹാഫ് ഡേ ലീവ് ആണ് ഭവാനി !!!

രജനി മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് ?? ശങ്കരൻ തിരക്കി ….

ഇടക്ക് വേദന ഉണ്ട് !!! രജനി പതിയെ പറഞ്ഞു …

എടാ !! നീ ഇങ്ങോട്ട്  ഒന്ന് വന്നേ !!! ശങ്കരൻ രാജീവിനെ കൊണ്ട് മുറിക്ക് പുറത്തേക്ക് പോയി …

നീ ഒന്ന് കൗണ്ടറിൽ ചെന്ന് നാളെ മൊത്തം എത്ര തുക അടക്കേണ്ടി വരുമെന്ന് ഒന്ന്. ചോദിക്ക് !! നമുക്ക്‌ അതനുസരിച്ചു ഒന്ന് തയ്യാറായി ഇരിക്കാമല്ലോ ??

രാജീവ് കൗണ്ടറിൽ പോയി തിരക്കി …

രജനി വിശ്വനാഥൻ അല്ലേ ???

രജനിയുടെ ബില്ല്  എല്ലാം  ഒരു യാമിനി കൃഷ്ണൻ. സെറ്റൽ ചെയ്തിട്ടുണ്ട്  സാർ !! കൗണ്ടറിൽ ഇരുന്ന പെൺകുട്ടി  രാജീവനോട് പറഞ്ഞു ..

എപ്പോഴാണ്. പൈസ അടച്ചെതെന്ന് അറിയാൻ പറ്റുമോ ????രജീവ് തിരക്കി …

ഒരു അര മണിക്കൂറിന് മുൻപാണ് .. നാളെത്തെ റൂം റെന്റും തന്നിട്ടുണ്ട് … കൗണ്ടറിൽ ഇരുന്ന പെൺകുട്ടി കമ്പ്യൂട്ടറിൽ നോക്കികൊണ്ട് പറഞ്ഞു …

രാജീവ് ശങ്കരേട്ടനെ നോക്കി ….

എന്താടാ ഇതൊക്കെ ?? ആ പെണ്ണ് നിന്നെ എന്തിന് സഹായിക്കണം ?? നിങ്ങൾ തമ്മിൽ ഞാൻ അറിയരുതാത്തതായ എന്തെങ്കിലും ഉണ്ടോ ?? ശങ്കരൻ ചോദിച്ചു ..

ഹോ !! എന്റെ ശങ്കരേട്ടാ …. അങ്ങനെയൊന്നും ഇല്ല !! ഞാൻ പറഞ്ഞില്ലേ .. യാമിയാണ് രജനിയെ ആശുപത്രിയിൽ കൊണ്ടുവന്നത് .. ഓപ്പറേഷന് ഉടൻ തന്നെ പൈസ അടക്കണം എന്ന് പറഞ്ഞപ്പോൾ ഒരു രൂപവും ഇല്ലാതെ നിന്ന എന്നെ  മനസ്സറിഞ്ഞു സഹായിച്ചു ……അത് ഞാൻ പറഞ്ഞിട്ടല്ല …

മ്മ് ,, എന്തായാലും അവൾക്ക് നിന്നോട് ഒരു സോഫ്റ്റ്  കോർണർ ഉണ്ട് !! മുറുകെ പിടിച്ചോ !! കൈവിട്ട് കളയേണ്ട!! ശങ്കരൻ കളിയാക്കി പറഞ്ഞു ..

അയ്യോ !! എനിക്ക് ഇപ്പോൾ ഉള്ള വള്ളിക്കെട്ട് തന്നെ തീർപ്പാക്കാൻ പറ്റുന്നില്ല  !! അപ്പോഴാണ് പുതിയ  കുരിശ് ……രജീവ് കൈ കൂപ്പി പറഞ്ഞു …

മോനേ !! നീ ശങ്കരേട്ടന്റെ കൂടെ വീട്ടിലേക്ക് പൊയ്ക്കോ!! നാളെ രാവിലെ എത്തിയാൽ മതി ….

മ്മ് … എന്നാൽ നമുക്ക്‌ ഇറങ്ങിയാലോ ശങ്കരേട്ടാ ??

വാ  പോയേക്കാം  !!! ശങ്കരൻ പറഞ്ഞു ..

രാജീവ് വീട്ടിൽ എത്തി !!! യാമി എന്തിനാണ് പിന്നെയും എനിക്ക് പണം തന്ന് സഹായിച്ചത് ??

രാജീവ് സൂക്ഷിച്ചു വെച്ചിരുന്ന യാമിയുടെ വിസിറ്റിങ് കാർഡ് എടുത്തു … ഫോണിൽ യാമിയുടെ നമ്പറിൽ ഡയൽ ചെയ്തു …

ഒറ്റ ബെല്ലിൽ തന്നെ യാമി ഫോൺ എടുത്തു …

ഹാലോ !! ആരാ  വിളിക്കുന്നത് !!

ഞാൻ രാജീവ് ആണ് രജനിയുടെ ചേട്ടൻ !!

യെസ് !!! സാർ … പറഞ്ഞോളൂ !! എന്തായി കാര്യങ്ങൾ ????രജനിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ??

രജനിക്ക് കുറവുണ്ട് ?? 

ഞാൻ കുറച്ചു തിരക്കിലായി പോയി !! അതാ പിന്നെ വിളിക്കാതിരുന്നത് !! യാമി പറഞ്ഞു …

തിരക്കുള്ള ആളിന്  ബില്ല് അടക്കാൻ എപ്പോൾ സമയം കിട്ടി ?? രാജീവ് ചോദിച്ചു …

അതോ !! അത്‌ ഞാൻ അഡ്വാൻസ് അടക്കാൻ പോയ സമയത്തു അവിടെ പറഞ്ഞിരുന്നു രജനിയുടെ ചികിത്സയുടെ പൈസ ഞാൻ അടച്ചോളാം … ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതി എന്ന്… അങ്ങനെ അവർ എന്നെ രാവിലെ വിളിച്ചിരുന്നു … അതാ പൈസ അടച്ചത് … യാമി പറഞ്ഞു …

അവിടെ വന്നിട്ട് താൻ രജനിയെ കാണാൻ വരാതെ ഇരുന്നത് എന്താ ?? രാജീവ് ചോദിച്ചു …

ഞാൻ പറഞ്ഞില്ലേ  എനിക്ക് ഇവിടെ ആകെ തിരക്കായിരുന്നു .. അതാ കയറാൻ നിൽകാതിരുന്നത് …

ഞാൻ വൈകിട്ട് രാജീവ് സാറിനെ തിരിച്ചു വിളിക്കാം!! ഇപ്പോൾ അല്പം ബിസി ആണ് !!!

രാജീവ് എന്തോ പറയാൻ തുടങ്ങുന്നതിന് മുൻപേ  യാമി ഫോൺ വെച്ച് …

യാമി ചിരിച്ചു !!! എന്റെ രാജീവേ!!!  ചില മൂക്ക് വളഞ്ഞു പിടിക്കണം എന്ന്  പറഞ്ഞിട്ടില്ലേ ……നിന്നെയും അങ്ങനെ വളഞ്ഞു പിടിക്കാനാണ് എനിക്ക് ഇഷ്ട്ടം ….

പെട്ടെന്ന് യാമിയുടെ ക്യാബിനിൽ ഓഫീസ് ബോയ് വന്നു … മാഡത്തിന് ഒരു വിസിറ്റർ ഉണ്ട് !!

ഈ നേരമില്ലാത്ത നേരത്തു ആരാണ് ??? യാമി പിറുപിറുത്തു …

വാരാൻ പറയു ….

യാമിയുടെ ക്യാബിനിന്റെ ഡോറിൽ മുട്ടി !!

യെസ്  കം  ഇൻ !! യാമി പറഞ്ഞു …

ഡോർ തുറന്ന് ഉള്ളിലേക്ക് വരുന്ന ആളെ കണ്ട്  യാമിയുടെ മുഖം ചുവന്നു ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

2.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!