Skip to content

എന്നെന്നും – 4

ennennum novel

യാമിയുടെ ക്യാബിനിന്റെ ഡോറിൽ  അയാൾ മുട്ടി !!

യെസ്  കം  ഇൻ !! യാമി പറഞ്ഞു …

ഡോർ തുറന്ന് ഉള്ളിലേക്ക് വരുന്ന ആളെ കണ്ട്  യാമിയുടെ മുഖം ചുവന്നു ….

രഞ്ജൻ !!!!

യാമിയുടെ അനുവാദം പോലും ചോദിക്കാതെ യാമിയുടെ മുന്നിൽ കിടന്ന കസേര നീക്കി ഇട്ടു യാമിക്ക് അഭിമുഖമായി രഞ്ജൻ ഇരുന്നു ….

രഞ്ജന്റെ പെരുമാറ്റം യാമിക്ക് തീരെ രസിച്ചില്ല ??

നിങ്ങൾ ആരാ മിസ്റ്റർ ?? നിങ്ങൾക്ക് എന്ത് വേണം ?? യാമിനി ദേഷ്യത്തോടെ ചോദിച്ചു !!

യാമി !!  അത് തന്നെയല്ലേ  നിന്റെ പേര് ?? നീ എന്നെ മറന്നതോ ??അതോ മറന്നതായി  അഭിനയിക്കുന്നതോ ???

എനിക്ക് നിങ്ങളെ ഓർക്കേണ്ട കാര്യം ഇല്ല !! ഓർക്കാനും മാത്രമുള്ള ബന്ധം നമുക്കിടയിൽ ഇല്ലല്ലോ!!! 

ജീവിതത്തിൽ മറക്കേണ്ട കാര്യങ്ങൾ മറന്നു കളഞ്ഞു  തന്നെ ജീവിക്കണം !!  ദുഃഖപുത്രിയായി ജീവിക്കാൻ എനിക്ക്  മനസ്സില്ല !!!

നിങ്ങൾ എന്നെ തള്ളി പറഞ്ഞ ആ നിമിഷത്തെ ഓർത്തു ഇന്ന്  ഞാൻ ഏറെ സന്തോഷിക്കുന്നു …

നിങ്ങളോടുള്ള വാശിയുടെ മറുപടിയാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ യാമിനി കൃഷ്ണൻ !!!

പ്രായത്തിന്റെ പക്വത ഇല്ലായ്മയെന്നോ പണത്തിന്റെ അഹങ്കാരമെന്നോ  എങ്ങനെ വേണേലും പറയാം !!!

അന്ന് നിന്നോട് ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കാൻ ഏറെ സമയം വേണ്ടി വന്നു …

പക്ഷെ ഇന്ന് നിന്നെ ഈ നിലയിൽ കാണുമ്പോൾ എനിക്ക് അഭിമാനം ഉണ്ട് യാമി !!!

നിന്നോട് ചെയ്തുപോയ എല്ലാ  തെറ്റിനും മാപ്പ് !!! പഴയതുപോലെ അല്ലെങ്കിലും ഒരു നല്ല സുഹൃത്തായി  തനിക്ക് എന്നെ കാണാം … ഞാൻ ഇന്ന് ഈ സിറ്റിയുടെ പോലീസ് മേധാവിയാണ് … എന്ത് സഹായം വേണ്ടി വന്നാലും വിളിക്കാൻ മറക്കരുത് …ജോലി നടക്കട്ടെ !! ശല്യമായി ഇരിക്കുന്നില്ല !! രഞ്ജൻ കസേരയിൽ നിന്ന് എഴുനേറ്റ് നടക്കാൻ ഒരുങ്ങി ..

Mr  രഞ്ജൻ !!! എനിക്ക് താങ്കളുടെ ഒരു സഹായവും ഒരുകാലത്തും വേണ്ട !!! ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഏറെ നന്ദി ഉണ്ട് …

യാമിയുടെ ഒട്ടും മയമില്ലാത്ത  പെരുമാറ്റം കണ്ട് രഞ്ജന്  വേദന തോന്നി ….

തിരിച്ചുള്ള  യാത്രയിൽ രഞ്ജൻ ആകെ അസ്വസ്ഥനായിരുന്നു !!! എന്നെങ്കിലും യാമിയെ കാണുമ്പോൾ ആ കാലിൽ വീണ് മാപ്പ് പറയാൻ ഇരുന്ന തന്നോട്  ഒരു  ദയയുമില്ലതല്ലേ സംസാരിച്ചത് !! അല്ല !!! അവളെ തെറ്റ് പറയാൻ പറ്റില്ല !! അവൾ അനുഭവിച്ച അപമാനത്തിന്റെയും നാണക്കേടിന്റെയും നൂറിൽ ഒരംശം ഞാൻ അറിഞ്ഞിട്ടില്ലല്ലോ ???

രഞ്ജന് ഡ്യൂട്ടിക്ക് പോകാൻ തോന്നിയില്ല … രണ്ട് ദിവസത്തെ ലീവിന്  വിളിച്ചുപറഞ്ഞിട്ട് … നേരെ തറവാട്ടിലേക്ക് പോയി …

രഞ്ജന്റെ കാർ വിശാലമായ ആലപ്പാട് തറവാട്ട്  മുറ്റത്തു വന്ന് നിന്നു …

രഞ്ജൻ കാറിൽ നിന്നും ഇറങ്ങി ……..വണ്ടിയുടെ  ശബ്ദം കേട്ട്  രഞ്ജന്റെ അമ്മ  വിജയലക്ഷ്മി വാതിൽ തുറന്ന് പുറത്തേക്ക് വന്നു …

അഹാ !!! ഇത് എന്ത് പറ്റി ?? നീ പതിവില്ലാതെ ഈ സമയത്ത് ??

അതെന്താ എനിക്ക് ഇങ്ങോട്ട് വാരാൻ നേരവും കാലവും നോക്കണോ ?? രഞ്ജൻ വിജയലക്ഷ്മിയോട്  ചോദിച്ചു …

ഓ !! IPS  അമ്മയോട്  ചൂടാവാൻ വരേണ്ട!!! അമ്മ ചോദിച്ചു എന്നേ ഒള്ളു ?? വിജയലക്ഷ്മി പിൻവാങ്ങി …

ചന്ദ്രാ എവിടേ ???

അവൾ പോകാനാണ് !! നിന്റെ മുറിയിൽ കാണും…

രഞ്ജൻ  മറുപടി ഒന്നും പറയാതെ നേരെ മുറിയിലേക്ക് പോയി …

ചാരികിടന്ന വാതിൽ തുറന്ന്  മുറിയിലേക്ക് രഞ്ജൻ കയറി …

കട്ടിലിൽ മയങ്ങുന്ന ചന്ദ്രയെ നോക്കി ഒരു നിമിഷം രഞ്ജൻ നിന്നു …

പാവം !! ഉറങ്ങട്ടെ !! രഞ്ജൻ ശബ്ദം ഉണ്ടാക്കാതെ ബാഗ് വെച്ചിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് പോയി …

മോനേ !! ചായ എടുക്കട്ടേ ?? വിജയലക്ഷ്മി ചോദിച്ചു …

വേണ്ട  അമ്മേ !!

എന്താടാ ?? നിനക്ക് എന്ത് പറ്റി ??വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു !! നിന്റെ മുഖം വല്ലാതെ ഇരിക്കുന്നു ?? എന്തെങ്കിലും പ്രശ്നം ഉണ്ടോ ??

വിജയലക്ഷ്മി തിരക്കി …

ഞാൻ അവളെ കണ്ടു അമ്മേ ??

ആരേ ?? നീ ആരെ കണ്ടെന്നാ ?? വിജയലക്ഷ്മി ചോദിച്ചു …

ഞാൻ യാമിയെ കണ്ടു !!! അതും വളരെ യാദർശികമായി !!

യാമി !!! വിജയലക്ഷ്മി പതിയെ ആ പേര് ഉരുവിട്ടു …

അവൾ അവിടെ എന്ത് ചെയ്യുവാ ?? നീ അവളെ കണ്ടോ ?? സംസാരിച്ചോ ??

യാമി അവിടെ ഒരു IT  പാർക്കിൽ ജോലി ചെയ്യുവാ … ഞാൻ ഒന്ന് പോയി കണ്ടിരുന്നു … എന്നാൽ  അവൾ എന്നോട് നേരെ ഒന്ന് മിണ്ടാൻ പോലും കൂട്ടാക്കിയില്ല …..അവളുടെ കണ്ണുകളിൽ ഇപ്പോഴും പകയുടെ കനൽ എരിയുന്നുണ്ട് അമ്മേ !!!

ആ !! അനുഭവിച്ചോ ??? നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്  ആരുടേയും ശാപവും കണ്ണീരും ഏറ്റു വാങ്ങരുത് എന്ന് ……അതിനെ ചില്ലറയാണോ നീയും നിന്റെ ഭാര്യയും  കൂടി നോവിച്ചത് ???…???…അതിന്റെയൊക്കെ ശിക്ഷ ഇപ്പോൾ പലരീതിലായി രണ്ടാളും അനുഭവിക്കുന്നുണ്ടല്ലോ ??????എന്നിട്ടും അഹങ്കാരത്തിന് വല്ല കുറവും ഉണ്ടോ ?? എന്നെകൊണ്ട് ഒന്നും പറയിക്കരുത് ……വിജയലക്ഷ്മി അമർഷത്തോടെ പറഞ്ഞു ….

അതിന് ചന്ദ്ര അവളെ എന്ത് ചെയ്‌തെന്നാണ് അമ്മ ഈ പറഞ്ഞു വരുന്നത് ??? രഞ്ജൻ തിരിച്ചു ചോദിച്ചു …

എന്ത് ചെയ്‌തെന്ന് നീ തന്നെ ആലോചിച്ചു നോക്ക് ?? അപ്പോൾ അതിന്റെ ഉത്തരം നിനക്ക് കിട്ടും ……..വിജയലക്ഷ്മി  ദേഷ്യപ്പെട്ട് അവിടെ നിന്ന് പോയി …

രഞ്ജന് ആകെ ശൂന്യത തോന്നി …അയാൾ തിരിച്ചു മുറിയിലേക്ക് നടന്നു …

ചന്ദ്രയെ ശല്യപ്പെടുത്താതെ മുറിയിലെ സോഫയിൽ പോയി കണ്ണടച്ച് കിടന്നു കിടന്നു …..

രഞ്ജന്റെ ഓർമകൾ ആറുവർഷം പിന്നോട്ട് സഞ്ചരിച്ചു !!!

രഞ്ജൻ ഫൈനൽ ഇയർ  ഇലക്ട്രോണിക് എഞ്ചിനീയറിംഗ് പഠിക്കുന്ന സമയം !!!

കോളേജിൽ നവാഗതരെ ചെറിയ രീതിയിൽ റാഗിംഗ് ചെയ്തു സ്വീകരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു സീനിയർസ്‌ ….

അപ്പോഴാണ്  സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്  ഡിപ്പാർട്മെന്റിൽ ചെറിയ കശപിശ നടക്കുന്നു  എന്ന് അറിഞ്ഞത് ..

പെൺപടയുടെ  ലീഡർ ആയിരുന്നു  ചന്ദ്രാ നരേന്ദ്രൻ  !!

ചന്ദ്രാ ഒരു പെൺകുട്ടിയെ തടഞ്ഞു  വെച്ചിരിക്കുന്നു …

രഞ്ജൻ അവിടേക്ക് ചെന്നു !!!

എന്താ എന്താ  ഇവിടെ പ്രശ്നം ?? രഞ്ജൻ ചന്ദ്രയുടെ അടുക്കൽ പോയി തിരക്കി …

രഞ്ജൻ ഒളികണ്ണിട്ട് ആ പെൺകുട്ടിയെ നോക്കി …

ഒരു നാട്ടുമ്പുറത്തുകാരി പെൺകുട്ടി …അവളെ വളഞ്ഞിരിക്കുകയാണ് ഈ പെൺപട ..

ഇത്‌ ഡിപ്പാർട്മെൻറ്റ് വേറെയാണ് സാർ !!! നിങ്ങൾ പോയി ഇലക്ട്രോണിക് പിള്ളേരുടെ പ്രശ്നം പരിഹരിക്കാൻ നോക്ക് !! ഞങ്ങളുടെ ഇടക്ക് കയ്യ്  കടത്താൻ നോക്കേണ്ട !!! ചന്ദ്ര തീർത്തു പറഞ്ഞു …

ചന്ദ്ര !!! താൻ പറയുന്നത് ശെരി തന്നെയാണ് !!! പക്ഷെ ഇവിടെ റാഗിങ്ങ് പറ്റില്ല !!! അതിനുള്ള പുറപ്പാടാണെങ്കിൽ ഞാൻ പ്രിൻസിപ്പലിന് പരാതി കൊടുക്കും …  രഞ്ജൻ കർക്കശ്യമായി പറഞ്ഞത് കേട്ട് ചന്ദ്ര ഒന്ന് അയഞ്ഞു …

തൽകാലം നീ രക്ഷപെട്ടു !!! എപ്പോഴും രക്ഷിയ്ക്കാൻ രക്ഷകൻ വരില്ല.. നിന്നെ എന്റെ കയ്യിൽ കിട്ടും മോളേ !!! ചന്ദ്രാ വെല്ലു വിളിച്ചു …

യാമി ചന്ദ്രയെ രൂക്ഷമായി നോക്കി !!!

എന്താടീ !! നോക്കുന്നത് ??

ദേ  !! എടി പോടീ  ഭാഷ നിങ്ങളുടെ വീട്ടിൽ പ്രയോഗിച്ചാൽ മതി !!! എന്റെയടുത്തു വേണ്ടാ ??

യാമി തിരിച്ചടിച്ചു !!!!!

അത്രക്ക് അഹങ്കാരമോ ??? ചന്ദ്ര യാമിയെ അടിക്കാൻ കൈ ഓങ്ങിയതും ….. ചന്ദ്രയുടെ കൈകൾ യാമി തടഞ്ഞു …

ഞാൻ നിങ്ങളുടെ ജൂനിയർ ആണ്  സമ്മതിച്ചു !!!!!!എന്നാൽ നിങ്ങളുടെ തിണ്ണമിടുക്ക് എന്റെയടുത്തു കാണിക്കാൻ വന്നാൽ ഈ യാമി ആരാണെന്ന് നിങ്ങൾ അറിയും !!!

ചന്ദ്ര ചുറ്റുമുള്ളവരുടെ മുന്നിൽ ചൂളി നിന്ന് പോയി ..

ഇതെല്ലാം മാറി നിന്നുകൊണ്ട് രഞ്ജൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു …..

(തുടരും ….)

SHEROON4S l

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!