Skip to content

എന്നെന്നും – 5

ennennum novel

ഞാൻ നിങ്ങളുടെ ജൂനിയർ ആണ്  സമ്മതിച്ചു !!!!!!എന്നാൽ നിങ്ങളുടെ തിണ്ണമിടുക്ക് എന്റെയടുത്തു കാണിക്കാൻ വന്നാൽ ഈ യാമി ആരാണെന്ന് നിങ്ങൾ അറിയും !!!

ചന്ദ്ര ചുറ്റുമുള്ളവരുടെ മുന്നിൽ ചൂളി നിന്ന് പോയി ..

ഇതെല്ലാം മാറി നിന്നുകൊണ്ട് രഞ്ജൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു …..

യാമിയുടെ പെട്ടെന്നുള്ള പ്രതികരണം കണ്ട് ചന്ദ്ര ഒന്ന് പതറി ……എങ്കിലും അവൾ പുറമെ കാട്ടിയില്ല …

“നീ ഇവിടെ മര്യാദക്ക് പഠിക്കുന്നത് എനിക്ക് ഒന്ന് കാണണം” ചന്ദ്ര അമർഷത്തോടെ പറഞ്ഞൂ …

ചേച്ചീ !! ഞാൻ ഇവിടെ വന്നത് പഠിക്കാൻ തന്നെയാണ് !! എനിക്ക് ആരോടും വഴക്കിടാൻ താല്പര്യം ഇല്ല .. ഞാൻ നിങ്ങളെപോലെയല്ല !!! ഒരുപാട്‌ പ്രതിസന്ധികൾ തരണം ചെയ്തു വന്നവൾ ആണ് !! അതുകൊണ്ട് ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കരുത് !! യാമി അത്രെയും പറഞ്ഞിട്ട് ചന്ദ്രയെ കടന്ന് മുന്നോട്ട് പോയി …

ആദ്യമായിട്ടാണ്  എല്ലാവരുടെയും മുന്നിൽ ചൂളി നിൽക്കേണ്ടി വന്നത് !! അതും പുതിയതായി വന്ന ഒരു പീറ  പെണ്ണിന്റെ മുന്നിൽ !!!ഇത്‌ ഞാൻ വിട്ടുകളയാൻ ഉദ്ദേശിക്കുന്നല്ല  രഞ്ജൻ !!!

നീ ഒന്ന് കൂൾ ആയിക്കേ  ചന്ദ്രാ !!! എന്തിനാ ഈ വാശി ?? നീ എന്ത് പറഞ്ഞാലും ന്യായം നിന്റെ ഭാഗത്തല്ല !!! നമ്മുടെ കോളേജിൽ റാഗിങ്ങ് നിരോധിച്ചിട്ട് കുറച്ചു നാളുകൾ ആയി !!!

പിന്നെ പുതിയ കുട്ടികൾ വരുമ്പോൾ ചെറിയ തമാശകൾ ഓക്ക കാണിച്ചാൽ കോളേജും മാനേജ്മെന്റും കണ്ടില്ലെന്ന് നടിക്കും !!! പക്ഷെ ആരെങ്കിലും ഒന്ന് പരാതി കൊടുത്താൽ കളി കാര്യമാകും ..നമ്മൾ ഫൈനൽ ഇയർ ആണെന്ന്  മറന്നുപോകരുത് ….അതുകൊണ്ട് നിന്റെ വാശിയും ദേഷ്യവും ഒക്കെ ഇവിടെ കളഞ്ഞേക്കണം !!!

ഇല്ല രഞ്ജൻ !! ഞാൻ ഇത് വിട്ടു കളയില്ല !!എന്നെ കളിയാക്കി വിജയിച്ചു പോയ അവളുടെ കണ്ണുനീർ എനിക്ക് കാണണം !! അതിന് നീ എന്നെ സഹായിക്കണം !!!

എന്റെ മനസ്സിൽ ഒരു പദ്ധതി തെളിഞ്ഞു വരുന്നുണ്ട്‌ ……അതിന് നിന്റെ സഹായം എനിക്ക് വേണം.. ചന്ദ്ര  പറഞ്ഞു !!!

എന്ത്  പദ്ധതി ?? രഞ്ജൻ ചോദിച്ചു !!!

ചന്ദ്ര അവളുടെ മനസ്സിൽ ഉണ്ടായ ആശയത്തെ പറ്റി രഞ്ജനോട് പറഞ്ഞു …

അത് വേണ്ട  ചന്ദ്രാ !! എനിക്ക് തീരെ താല്പര്യം ഇല്ല …

പ്ളീസ് രഞ്ജൻ !! എനിക്ക് വേണ്ടി നീ ഇതിന് സമ്മതിക്കണം …

ചന്ദ്രയുടെ നിർബന്ധത്തിന് വഴങ്ങി രഞ്ജൻ ഒടുവിൽ സമ്മതിച്ചു …

((ഓർമവെച്ച കാലം മുതലേ രഞ്ജനും ചന്ദ്രയും നല്ല കൂട്ടുകാരാണ് …സൗഹൃദത്തിന് ഉപരി രണ്ടാളും പരസ്പരം സ്നേഹിക്കുന്നുണ്ട് … വീട്ടുകാർക്ക് അറിവുള്ള ബന്ധം ആയത് കൊണ്ട് തന്നെ രണ്ടുപേർക്കും  പൂർണ്ണ സ്വാതന്ത്ര്യം ആണ് ഇരു വീട്ടുകാരും നൽകിയിരുന്നത് …))

ചന്ദ്രയുടെ നിർബന്ധത്തിന് വഴങ്ങി രഞ്ജൻ യാമിയെ ശ്രദ്ധിക്കാൻ തുടങ്ങി …

യാമി എവിടെ പോയാലും രഞ്ജൻ അവളെ പിന്തുടർന്നുകൊണ്ടേ ഇരുന്നു …

ഒളിഞ്ഞും തെളിഞ്ഞും നിന്ന് രഞ്ജന്റെ പേര് ചേർത്ത്  കൂട്ടുകാർ കളിയാക്കിയപ്പോൾ പോലും യാമി ഒന്നും ഗൗനിച്ചില്ല ..

കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ പറ്റാതെ വന്നപ്പോൾ യാമി രഞ്ജനെ കാണാൻ തീരുമാനിച്ചു …

രഞ്ജന്റെ അടുത്ത് നിന്നപ്പോൾ യാമി പതറിയില്ല …

നിങ്ങൾ എന്തിനാണ് എന്നെ പിന്തുടരുന്നത് എന്ന് എനിക്ക് അറിയില്ല …ചന്ദ്ര ചേച്ചിയോട് ഞാൻ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണെങ്കിൽ ഞാൻ പറഞ്ഞതിൽ തന്നെ ഇപ്പോഴും ഉറച്ചു നില്കുന്നു …

നിങ്ങൾക്ക് ചന്ദ്ര ചേച്ചീ എത്രമാത്രം പ്രീയപെട്ടതാണെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് … പകരം ചോദിക്കാനോ പ്രതികാരം ചെയ്യാനോ ആണെന്നുണ്ടെങ്കിൽ നേരത്തെ പറയണം !! എനിക്കും ഒന്ന് ഒരുങ്ങി നിൽക്കാനാണ് ……യാമിയുടെ സംസാരം കേട്ട്  രഞ്ജൻ ഒരു നിമിഷം അവളെ നോക്കി നിന്നു …

യാമി !! എനിക്ക് തന്നെ കണ്ട അന്നുമുതൽ മനസ്സിൽ തോന്നിയ ഒരിഷ്ട്ടം ഉണ്ട് !!! പലപ്പോഴും തന്നോട് പറയണം എന്ന് കരുതും പക്ഷെ താൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ട്  മാത്രമാണ് ഞാൻ പറയാതിരുന്നത് …

എനിക്ക് ഇയാളെ  ഒരുപാട്‌  ഇഷ്ടമാണ് … തന്റെ മറുപടിക്കായി  ഞാൻ കാത്തിരിക്കും …

യാമി  സ്തബ്ധയായി നിന്നു !!!!

രഞ്ജൻ  യാമിയെ നോക്കി ചിരിച്ചിട്ട് മുന്നോട്ട് നടന്നു ……..രണ്ടു ചുവട് വെച്ച ശേഷം എന്തോ ഓർത്തത് പോലെ തിരിഞ്ഞു …

തന്നിൽ നിന്ന് ഞാൻ ഒരു യെസ് പ്രതീക്ഷിക്കുന്നു … പിന്നെ ഞാനും ചന്ദ്രയും തമ്മിൽ ഉള്ള ബന്ധത്തിന്  പല നിറങ്ങളും കൊടുത്തത് ഈ ക്യാമ്പസ് ആണ് … ഞങ്ങളെ അടുത്ത് അറിയാവുന്നവർക്ക് ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദവും അറിയാം ……തന്റെ മറുപടി ഞാൻ പെട്ടെന്ന് തന്നെ പ്രതീക്ഷിക്കുന്നു ….

യാമി ഒന്നും മിണ്ടാതെ തിരികെ നടന്നു …

അന്നത്തെ ക്ലാസ്സിൽ അവൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല  … ഉച്ചക്ക് ശേഷം അവൾ വീട്ടിൽ പോയി …

ഒരുപാട്‌ പേര്  തന്നോട് പ്രണയഭാർത്ഥന നടത്തിയിട്ടും ഒരു കുലുക്കവും തോന്നാത്ത തനിക്ക് ഇപ്പോൾ മാത്രം എന്ത് സംഭവിച്ചു എന്ന് അറിയാൻ കഴിയുന്നില്ല …

തന്റെ മനസ്സിൽ രഞ്ജന് ഒരു സ്ഥാനം ഉണ്ടോ ??? അറിയില്ല …

ഇല്ല !! രഞ്ജൻ  പറഞ്ഞതെല്ലാം താൻ മറക്കണം !! തന്റെ വീട്ടിലെ ചുറ്റുപാട് അറിയുമ്പോൾ തന്നെ രഞ്ജൻ തന്നോടുള്ള അടുപ്പം വേണ്ടെന്ന് വെക്കും …

പിറ്റേ  ദിവസം തന്നെ  യാമി രഞ്ജനെ കണ്ടു !!

രഞ്ജൻ യാമിയെ തന്നെ നോക്കി നിന്നു …

നീണ്ട നിശ്ശബ്ദതക്ക് ശേഷം യാമി സംസാരിച്ചു  തുടങ്ങി ….

അച്ഛനും അമ്മയും അവരവരുടെ സുഖം തേടി പോയപ്പോൾ ഒറ്റപ്പെട്ട് പോയ ബാല്യം ആണ് എന്റേത് …

അമ്മുമ്മയുടെ കാരുണ്യം കൊണ്ട് ആണ്  ഇപ്പോൾ ജീവിക്കുന്നത് … പഠിച്ചു ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുക  എന്ന ഒരു സ്വപ്നം മാത്രമേ എന്റെ മുന്നിൽ ഉള്ളു … അതിന്റെ മുന്നിൽ ഈ പ്രണയത്തിന് ഒരു സ്ഥാനവും ഇല്ല … അതുകൊണ്ട് ദയവു  ചെയ്തു എന്നെ  ഉപദ്രവിക്കരുത് … രഞ്ജന്റെ മുന്നിൽ യാമി കൈകൾ കൂപ്പി നിന്നു …

യാമിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ രഞ്ജന് പതർച്ച ഉണ്ടായി …

അയ്യേ !! താൻ കരയുന്നോ ?? തന്റെ മിടുക്കും ചുറുചുറുക്കും ഒക്കെ എവിടെ പോയി ?? എനിക്ക് തൊട്ടാവാടി പെണ്ണുങ്ങളെ  ഇഷ്ടമല്ല !! പെണ്ണായാൽ നല്ല കാന്താരി മുളകിന്റെ സ്വഭാവം ആയിരിക്കണം !!

എന്നെ  സ്നേഹിച്ചു എന്ന് കരുതി തന്റെ സ്വപ്നങ്ങൾക്ക് ഒന്നും ഒരു ഭംഗവും വരില്ല .. പിന്നെ തന്റെ കൂടെ ഞാൻ കാണില്ലേ !! രഞ്ജൻ യാമിയുടെ കൈകൾ ചേർത്ത് പിടിച്ചു …

എനിക്ക്  ഈ വാക്ക്  വിശ്വസിക്കാമോ ?? യാമി നിറകണ്ണുകളോടെ ചോദിച്ചു !!!

രഞ്ജന്റെ ഈ വാക്ക് മാറണം എങ്കിൽ  ഞാൻ മരിക്കണം !!!!

രഞ്ജൻ !!! രഞ്ജൻ !!!  ചന്ദ്ര വിളിക്കുന്നത്  കേട്ട്  രഞ്ജൻ ഓർമകളിൽ  നിന്ന്  ഉണർന്നു…

എന്താ  ഈ സോഫയിൽ കിടന്നത് ?? ഇത് ഇപ്പോൾ വന്നു ?? വന്നിട്ട് എന്താ എന്നെ വിളിക്കാഞ്ഞത് ??ചന്ദ്ര  തിരക്കി …

ഞാൻ വന്നപ്പോൾ താൻ നല്ല ഉറക്കം ആയിരുന്നു !! ഉറങ്ങിക്കോട്ടെ  എന്ന് കരുതി …

ഇന്ന്  ഫിസിയോ നേരത്തെ കഴിഞ്ഞു … നല്ല മൽപ്പിടുത്തം അല്ലേ ?? അത്‌ കഴിയുമ്പോൾ ആകെ ഒരു തളർച്ചയാണ് ……എനിക്ക് മടുത്തു രഞ്ജൻ !! എത്ര നാളെന്ന് വെച്ചാണ്  ഇത്‌ തുടരുക ?? ഫിസിയോതെറാപ്പിസ്റ്റിന്  പോലും വലിയ പ്രതീക്ഷ ഇല്ലന്ന് അയാളുടെ മുഖം കണ്ടാൽ അറിയാം !!!ചന്ദ്ര നിസ്സഹായതയോടെ  പറഞ്ഞു …ഇപ്പോൾ എല്ലാം രഞ്ജന്റെ നിർബന്ധം കൊണ്ട് മാത്രം തുടരുന്നു …

രഞ്ജൻ ചന്ദ്രയുടെ ചലനശേഷി  നഷ്ടമായ കാലുകളിലേക്ക് നോക്കി …

ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു !!! രഞ്ജന് എന്താ  പറ്റിയത് ??? ചന്ദ്ര  തിരക്കി !!!

ഞാൻ  കഴിഞ്ഞ ദിവസം  അവളെ  കണ്ടു ….

ആരേ ?? ആരെ കണ്ടെന്നാ ?? ചന്ദ്ര തിരക്കി …

യാമിയെ കണ്ടു !!!!

ആര് ??? യാമിയൊ ???

ചന്ദ്രയുടെ കണ്ണുകൾ വികസിച്ചു !!!!

യാമി !!!!

അവൾ ?? അവൾ  എവിടെയുണ്ട്  രഞ്ജൻ ??

ചന്ദ്രക്ക് യാമിയെ പറ്റി അറിയാൻ തിടുക്കമായി …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!