Skip to content

എന്നെന്നും – 6

ennennum novel

യാമി !!!!

അവൾ ?? അവൾ  എവിടെയുണ്ട്  രഞ്ജൻ ??

ചന്ദ്രക്ക് യാമിയെ പറ്റി അറിയാൻ തിടുക്കമായി …

എന്തിനാ ഇനി അവളെ പറ്റി അറിയുന്നത് ?? അവിചാരിതമായി കണ്ടതാണ് ….താല്പര്യം ഇല്ലാത്ത രീതിയിൽ  രഞ്ജൻ പറഞ്ഞു …

ഇല്ല  !! രഞ്ജൻ യാമിയെ കണ്ടു എന്ന് അറിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ?? എന്താ പറയുക ?? യാമി  രഞ്ജനെ  കണ്ടോ ?? സംസാരിച്ചോ ?? ചന്ദ്ര യാമിയെ പറ്റി കൂടുതൽ അറിയാൻ താല്പര്യം  കാണിച്ചു …

അവൾ കൊച്ചിയിൽ ഉണ്ട് … അവിടെ ഒരു IT പാർക്കിൽ വർക്ക് ചെയ്യുന്നു .. അത്രെയും അറിഞ്ഞു … കൂടുതൽ അറിയാൻ  എനിക്ക് താല്പര്യം ഇല്ല ..

ഇപ്പോൾ  യാമി എന്നെ സംബന്ധിച്ച് ഒരു അടഞ്ഞ അദ്ധ്യായമാണ് .. നീയായിട്ട് ഇനി അത്‌ ചിക്കി ചികഞ്ഞു നോക്കാൻ നിൽക്കേണ്ട  ചന്ദ്ര !!! എനിക്ക് അത് ഇഷ്ടമല്ല ..

അവളെ കണ്ടു എന്ന് നിന്നോട് പറഞ്ഞു എന്നെ ഒള്ളു ……….എനി എന്നോട് അവളെ പറ്റി ഒന്നും ചോദിക്കരുത് …

ചന്ദ്ര എന്തോ പറയാൻ ഒരുങ്ങിയതും കൈ കൊണ്ട് തടഞ്ഞു …രഞ്ജൻ മുറി വിട്ട് ഇറങ്ങി പോയി ..

ചന്ദ്ര യാമിയെ പറ്റി ഓർത്തു …

അവൾ മിടുക്കിയായിരുന്നു …

എന്നാൽ  രഞ്ജന്  മുന്നിൽ അവൾ ഒരു പൂച്ചക്കുട്ടി  ആയിരുന്നു …വളരെ പെട്ടെന്ന് തന്നെ രഞ്ജൻ അവളുടെ മനസ്സ് കീഴടക്കി …യാമി എല്ലാം രഞ്ജനോട് പങ്കുവെക്കുവാൻ തുടങ്ങി … ക്യാമ്പസ്സിൽ ആരും തന്നെ അവരുടെ ബന്ധം അറിഞ്ഞില്ല

പതിയെ  രഞ്ജനിലും ചെറിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയപ്പോൾ മനസ്സ് തനിക്ക് ഒരു അപായസൂചന തന്നു … രഞ്ജൻ യാമിയെ ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടോ എന്ന സംശയം ശക്തമായതോടെ താൻ രഞ്ജനോട് വഴക്കുണ്ടാക്കി …

എത്ര  പെട്ടെന്നാണ് രഞ്ജന്റെ മനസ്സിൽ യാമി കയറിക്കൂടിയത് എന്ന് ചന്ദ്ര ഓർത്തു …

രഞ്ജൻ !!!

നീ ഇത് എന്ത് ഭാവിച്ചാണ് ?? എല്ലാം നമ്മൾ പ്ലാൻ ചെയ്ത വെറും  ഒരു നാടകം ആണെന്ന്  എനിക്ക് അവളോട് പറയണം !! എനിക്ക് അവളുടെ കണ്ണീർ കാണണം !!

എല്ലാം നീ അവസാനിപ്പിക്കണം !! ഇനി അവളെ കാണുവോ  സംസാരിക്കുവോ ചെയ്യരുത് !! ചന്ദ്ര രഞ്ജന് താകീത് കൊടുത്തു …

നീ  പറയുന്നത്. പോലെ ചലിക്കാൻ ഞാൻ നിന്റെ പാവ അല്ല  ചന്ദ്ര !! ശെരിയാണ് എല്ലാം  നിനക്ക് വേണ്ടി തുടങ്ങി വെച്ചതാണ് !!! എന്നാൽ  ഇപ്പോൾ !! അവളെ  അടുത്തറിഞ്ഞപ്പോൾ  ഞാൻ പോലും അറിയാതെ അവളെ സ്നേഹിച്ചു പോയി !! അവൾ ഒരു പാവം ആണ് ചന്ദ്രാ !! ഒരുപാട്‌  വിഷമങ്ങൾ ഉള്ള കുട്ടിയാണ് !!അതിന്റെ മനസ്സ് വിഷമിപ്പിക്കാൻ തോന്നുന്നില്ല !!! രഞ്ജൻ നോവോടെ പറഞ്ഞു ..

അപ്പോൾ എനിക്ക് വേദനിച്ചാൽ നിനക്ക് ഒന്നുമില്ല  അല്ലേ ?? ഈ എന്നേക്കാൾ വലുതാണോ നിനക്ക് യാമി ?? പറ  എന്നോട് പറയാൻ !!! എന്നെക്കാൾ വലുതാണോ ?? ചന്ദ്ര രഞ്ജന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു !!

വലുതും ചെറുതും മണ്ണാകട്ട ?? നിനക്ക് എന്നോട് ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ എന്നെ നീ ഇത്രെയും വലിയ പ്രതിസന്ധിയിൽ ആക്കുമായിരുന്നോ ?? എല്ലാം നിന്റെ ഒറ്റ ഒരാളുടെ വാശി കൊണ്ട് സംഭവിച്ചതാണ് …

ചന്ദ്ര !! നീ അറിയാൻ വേണ്ടി പറയുന്നു … ഞാൻ യാമിയോട്‌ ഒന്നും പറയില്ല !! നീ ആയിട്ട് തുടങ്ങിയ നാടകം നീയായിട്ട് അവസാനിപ്പിച്ചോ ??രഞ്ജൻ  ദേഷ്യപ്പെട്ട് പോകുന്നത്  നോക്കി ചന്ദ്ര നിന്നു ..

അന്ന് വൈകിട്ട്  രഞ്ജന്റെ വീട്ടിലേക്ക് ഒരു ഫോൺ  വന്നു … ചന്ദ്ര കൈയ്യുടെ ഞരമ്പ്  മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു .. അമ്മ  ചെന്ന് കണ്ടതുകൊണ്ട് വലിയ അപകടം ഒന്നും പറ്റിയില്ല ..:

ആശുപത്രിയിൽ അഡ്മിറ്റ് ആയ  ചന്ദ്ര രഞ്ജനുമായി വഴക്കുണ്ടായത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞു …രഞ്ജൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്ന്  പറഞ്ഞു  കരഞ്ഞു …

രഞ്ജന് പറയാൻ ഉള്ളത് കേൾക്കാൻ വീട്ടുകാർ കൂട്ടാക്കിയില്ല .. രഞ്ജനും ചന്ദ്രയുമായുള്ള  കല്യാണം പരീക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ നടത്തണം എന്ന് ചന്ദ്ര വീട്ടുകാരെ നിർബന്ധിച്ചു …

ഒടുവിൽ ഇരുവീട്ടുകാരും ചന്ദ്രയുടെ നിർബന്ധത്തിന്റെ മുന്നിൽ തോൽവി സമ്മതിച്ചു ..

കോളേജിലെ രഞ്ജന്റെ അവസാന ദിവസം !!!

പതിവ്‌ സ്ഥലങ്ങളിൽ എല്ലാം യാമി രഞ്ജനെ തിരഞ്ഞെങ്കിലും എവിടെയും കണ്ടില്ല .. രഞ്ജനെ കാണാത്തതിൽ യാമിക്ക് നിരാശ്ശ തോന്നി …

കുറച്ചു നാളുകളായി രഞ്ജന്റെ പെരുമാറ്റം യാമിയെ ഏറെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും പരീക്ഷയുടെ ഒരുക്കത്തിൽ ആകുമെന്ന് അവൾ കരുതി ..ആ മനസ്സിൽ തനിക്ക് ഒരു സ്ഥാനം ഉണ്ടെന്നുള്ള ധൈര്യത്തിൽ അവൾ ഒന്നും ചോദിക്കാൻ മുതിർന്നില്ല ..

കോളേജിന്റെ പ്രധാന കവാടത്തിന് മുന്നിൽ ചന്ദ്രയും കൂട്ടുകാരും സംസാരിച്ചു കൊണ്ട് നില്പുണ്ടായിരുന്നു … രഞ്ജനും അവരോടൊപ്പം നിൽക്കുന്നത്. യാമി കണ്ടു … ചന്ദ്ര രഞ്ജന്റെ അടുത്ത് നിൽക്കുന്നത് കണ്ടപ്പോൾ യാമിക്ക് രഞ്ജന്റെ അടുത്തേക്ക് പോകാൻ തോന്നിയില്ല …

രഞ്ജനെ നോക്കി ഒന്ന് ചിരിച്ചിട്ട് യാമി നടന്നു …

യാമി !!!!

ചന്ദ്ര യാമിയെ വിളിച്ചു !!!

ചന്ദ്രയുടെ വിളി കേട്ട് യാമി തിരിഞ്ഞു നോക്കി …

യാമി എന്താ ഒരു മൈൻഡ് ഇല്ലാതെ പോകുന്നത് ?? ഇപ്പോഴും എന്നോട് കലിപ്പാണോ ?? ചന്ദ്ര ചിരിച്ചുകൊണ്ട് ചോദിച്ചു …

ഏയ്‌ !! അങ്ങനെയൊന്നുമില്ല !!!ചേച്ചീ  അവിടെ സംസാരിച്ചു കൊണ്ട് നില്കുന്നത് കണ്ടതുകൊണ്ടാണ് ഞാൻ നടന്നത് …

മ്മ് ,, അതൊക്കെ പോട്ടേ !!! നിനക്ക്  രഞ്ജനെ പറ്റി എന്താണ് അഭിപ്രായം ??? ചന്ദ്ര രഞ്ജനെ നോക്കിയിട്ട്  യാമിയോട്‌ ചോദിച്ചു ..

യാമി  ഒന്ന് പതറി !!! ചേട്ടനെ പറ്റി ഞാൻ എന്ത് പറയാനാ ?? എന്നെക്കാളും കൂടുതൽ ചേച്ചിക്കല്ലേ ചേട്ടനെ കൂടുതൽ അറിയാവുന്നത് ?? മനസ്സിൽ ഉള്ള ഇഷ്ട്ടം പുറത്തു കാണിക്കാതെ യാമി ചന്ദ്രയോട് പറഞ്ഞു …

നീ ആ പറഞ്ഞത്  വളരെ ശെരിയാണ് ?? എന്നെപോലെ അവനെ മനസ്സിലാക്കിയ ആരുമില്ല !! അവനെ സ്നേഹിച്ച ആരുമില്ല !! ഇനിയാരും എത്ര ശ്രമിച്ചാലും ഞാൻ സ്നേഹിക്കുന്നത് പോലെ അവനെ സ്നേഹിക്കാൻ കഴിയില്ല !!! അവൻ എന്റെയാണ് !!! ഞാൻ അവന്റെയും !!!

ചന്ദ്ര യാമിയെയും രഞ്ജനെയും മാറി മാറി നോക്കി പറഞ്ഞു !!!

യാമിയുടെ ഹൃദയം നിലക്കുന്നത് പോലെ തോന്നി !!!

എനിക്ക് അവനോടുള്ള സ്നേഹം അറിയാവുന്ന ഞങ്ങളുടെ വീട്ടുകാർ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു !!! സത്യം പറയാമല്ലോ അതിന്റെ ത്രില്ലിൽ ആണ് ഞാൻ ഇപ്പോൾ ??

യാമി  സ്‌തബ്ധയായി നിന്നു !!!

ചന്ദ്രയും  രഞ്ജനുമായുള്ള കല്യാണം വീട്ടുകാർ ഉറപ്പിച്ചെന്നോ ??

യാമി  യാന്ത്രികമായി രഞ്ജന് അരികിലേക്ക് നടന്നു .:

യാമിയെ കണ്ടതും  രഞ്ജന്റെ മുഖം മ്ലാനമായി !!!

യാമി !!

ഞാൻ ഈ കേട്ടത് സത്യമാണോ ?? നിങ്ങളുടെ വിവാഹം ഉറപ്പിച്ചോ ??? യാമിയുടെ ശബ്ദത്തിന്  മൂർച്ച  കൂടി ..

യാമി  !! അത് !! എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് ……രഞന് നിന്ന് വിക്കി …

നമുക്ക്‌ സംസാരിക്കാം !! അതിന് മുൻപ് ഞാൻ ഈ കേട്ടതിൽ വല്ല സത്യവും ഉണ്ടോ ???? യാമി രഞ്ജനോട്  ചോദിച്ചു ..

സത്യമാണെന്ന്  പറ  രഞ്ജൻ ?? നീ എന്തിനാ ഈ പീറയെ പേടിക്കുന്നത് ?? ചന്ദ്ര ഇടക്ക് കയറി സംസാരിച്ചു …

ഞാൻ  നിങ്ങളോട് ചോദിച്ചില്ല !! നിങ്ങളോട് ചോദിക്കുമ്പോൾ നിങ്ങൾ എനിക്ക് മറുപടി തന്നാൽ മതി !! ചന്ദ്രയെ തടഞ്ഞുകൊണ്ട് യാമി പറഞ്ഞു …

സത്യമാണ്  യാമി !!! അധികം വൈകാതെ ഞങ്ങളുടെ കല്യാണം ഉണ്ടാകും …രഞ്ജൻ യാമിയുടെ മുഖത്തു നോക്കാതെ പറഞ്ഞു …

നീ  എന്താ കരുതിയത് ?? നിന്നെ കണ്ട് ഭ്രമിച്ചാണ് രഞ്ജൻ നിന്നെ സ്നേഹിച്ചതെന്നോ ??? എങ്കിൽ നിനക്ക് തെറ്റി ??? ഇത് വെറും ഒരു അഭിനയം മാത്രം ആയിരുന്നു… എന്നെ വെല്ലുവിളിച്ചു പഠിക്കാൻ ഇറങ്ങിത്തിരിച്ച നിനക്ക്  ഇങ്ങനെ ഒരു പണി  തരണമെന്ന് എനിക്ക് തോന്നി ….ചന്ദ്ര പുച്ഛത്തോടെ യാമിയെ നോക്കി …

യാമി രഞ്ജനെ നോക്കി നിന്നതല്ലാതെ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞത് പോലും ഇല്ല .. അത് ചന്ദ്രയെ കൂടുതൽ ചൊടിപ്പിച്ചു …എന്നാൽ  അവളുടെ ചങ്കിൽ നിന്ന് രക്തം പൊടിയുന്നത്  ആരും അറിഞ്ഞില്ല … 

നിന്നെപൊലെ ആർക്കും വേണ്ടാത്ത കുപ്പയിൽ ജീവിക്കുന്ന  ഒരു പാഴ് ജന്മത്തിന്  സ്വപ്നം കാണാൻ പറ്റുന്നവൻ അല്ല രഞ്ജൻ !!! ചന്ദ്ര അഹങ്കാരത്തോടെ പറഞ്ഞു …

യു  ചീറ്റ് !!””ജതിയും മതവും കുലവും ഗോത്രവും നോക്കി നിനക്ക്  ഒരു റിലേഷൻ  മതിയായിരുന്നെങ്കിൽ എന്തിന്  എന്റെ പിന്നാലെ  നടന്നു””- യാമി രഞ്ജന് നേരെ ആഞ്ഞടിച്ചു …

രഞ്ജൻ ഒന്നും മിണ്ടാനാവാതെ നിന്നു …

ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് നന്ദി ഉണ്ട് !! എന്റെ നിലയും വിലയും രണ്ടാളും ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്നതിന് …

യാമി പിന്നെ അവിടെ നിന്നില്ല …

യാമി നടന്നു പോകുന്നത് നോക്കി രഞ്ജൻ ആ നിൽപ്പ് നിന്നു ….

നിനക്ക് സമാധാനം ആയി കാണുമായിരിക്കും അല്ലേ?? രഞ്ജൻ ചന്ദ്രയെ അമർഷത്തോടെ

നോക്കി …

രഞ്ജൻ പലവട്ടം യാമിയെ വിളിച്ചു നോക്കി .. യാമി പ്രതികരിച്ചില്ല …

യാമിയെ കണ്ടു മനസ്സ് വിഷമിപിച്ചതിന് മാപ്പ് ചോദിക്കണം എന്ന് കരുതിയ രഞ്ജന്  അത് മാത്രം സാധിച്ചില്ല ..

രഞ്ജനും പതിയെ യാമിയെ മറന്നു തുടങ്ങി ….

വീട്ടുകാർ പറഞ്ഞുറപ്പിച്ചത് പോലെ രഞ്ജന്റെയും ചന്ദ്രയുടെയും വിവാഹം അത്യാഡംബരത്തോടെ നടന്നു … കല്യാണപ്പിറ്റേന്ന് രഞ്ജനും ചന്ദ്രയും കൂട്ടുകാരെ കാണുവാൻ വേണ്ടി ബൈക്കിൽ പുറപെട്ടതാണ് ..

ആ ശപിക്കപ്പെട്ട ദിവസം ചന്ദ്ര ഓർത്തു …. കൂട്ടുകാരുടെ നിർബന്ധത്തിന് രഞ്ജൻ അല്പം മദ്യപിച്ചിരുന്നു …അവർ തിരികെ വീട്ടിൽ കൊണ്ടാക്കാം  ബൈക്കിൽ പോകേണ്ട എന്ന് പറഞ്ഞത് കേൾക്കാതെ രാത്രിയിൽ തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി നിയന്ത്രണം വിട്ട് ബൈക്ക്‌ ചെന്ന് മറ്റൊരു വണ്ടിയിൽ ചെന്ന് ഇടിച്ചു …ഇടിയുടെ ആഘാതത്തിൽ ചന്ദ്ര തെറിച്ചു നടു അടിച്ചു റോഡിൽ വീണു …രഞ്ജന്  കൈക്കും കാലിനും പൊട്ടൽ ഉണ്ടായിരുന്നു …

ആരൊക്കെയോ ചേർന്ന് രണ്ടാളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി …

രണ്ടു ദിവസം രഞ്ജൻ അതേ  കിടപ്പ് കിദന്നു… കണ്ണ് തുറന്നപ്പോൾ മുന്നിൽ നിന്ന് വിതുമ്പുന്ന അമ്മയെ കണ്ടപ്പോൾ രഞ്ജന് പന്തികേട് തോന്നി …

ചന്ദ്ര !!! ചന്ദ്ര എവിടെ ???

അവൾക്ക്  കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ  ??

വിജയലക്ഷ്മിയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ രഞ്ജന് ആധിയേറി ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!