Skip to content

എന്നെന്നും – 7

ennennum novel

രണ്ടു ദിവസം രഞ്ജൻ അതേ  കിടപ്പ് കിടന്നു … കണ്ണ് തുറന്നപ്പോൾ മുന്നിൽ നിന്ന് വിതുമ്പുന്ന അമ്മയെ കണ്ടപ്പോൾ രഞ്ജന് പന്തികേട് തോന്നി …

ചന്ദ്ര !!! ചന്ദ്ര എവിടെ ???

അവൾക്ക്  കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ  ??

വിജയലക്ഷ്മിയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ രഞ്ജന് ആധിയേറി ….

എന്താ  അമ്മേ ?? എന്താണേലും എന്നോട്  പറ ?? വേദന കടിച്ചമർത്തി രഞ്ജൻ അമ്മയോട് പറഞ്ഞു …

മോനേ !! അമ്മക്ക് പറയാൻ ഉള്ളത് മോൻ സമചിത്തതയോടെ കേൾക്കണം !!

ചന്ദ്ര മോൾ റോഡിൽ നടുവടിച്ചു വീണത് കൊണ്ട് ഡോക്ടർമാർക്ക് ഒരു സംശയം …അവളുടെ നട്ടെല്ലിന് പരുക്ക്  പറ്റിയോ എന്ന് !!!

എന്നിട്ട് ??

എംആർഐ സ്കാൻ ചെയ്തു നോക്കിയതിനകത്തു  ചന്ദ്രമോളുടെ നട്ടെല്ലെന്ന് പരുക്ക് പറ്റിയിട്ടുണ്ട് … മോളുടെ രണ്ടുകാലിനും ഇപ്പോൾ ചലനശേഷി ഇല്ല !!

നോ !!! രഞ്ജൻ അലറി !!!

മോനേ  അമ്മ പറഞ്ഞല്ലോ  അത്‌ ചിലപ്പോൾ താൽക്കാലികം ആയിരിക്കും … നമുക്ക്‌ നോക്കാം …ഈ ലോകത്തിന്റെ ഏത് അറ്റത്തു പോയിട്ടാണേലും  നമുക്ക്‌ ചികിത്സിക്കാം …

പിന്നെയും ആശ്വസിപ്പിക്കാനായി വിജയലക്ഷ്മി എന്തൊക്കെയോ  പറഞ്ഞു !!! എന്നാൽ രഞ്ജൻ അതൊന്നും കേട്ടില്ല !! അവന്റെ ശരീരവും മനസ്സും ഒരുപോലെ മരവിച്ചു …

പിന്നീടുള്ള നാളുകൾ പലരീതിയിൽ ഉള്ള ചികിത്സ ആയിരുന്നു … ആയുർവേദവും അലോപ്പതിയും എല്ലാം  മാറി മാറി പരീക്ഷിച്ചു … എന്നാൽ  ചന്ദ്രക്ക് വലിയ പുരോഗതി ഒന്നും ഉണ്ടായിരുന്നില്ല …

ഇലക്ട്രിക്ക് വീൽചെയറിൽ ആയി പിന്നീടുള്ള ചന്ദ്രയുടെ ജീവിതം … പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ചന്ദ്രക്ക് ഉണ്ടായി …

വീട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും നിന്ന് കുറ്റപെടുത്തിയപ്പോൾ പോലും രഞ്ജൻ അവളെ ചേർത്ത് പിടിച്ചു …

രഞ്ജന്റെ ഭാവി തന്നോടൊപ്പം വീടിന്റെ നാല് ചുവരിനുള്ളിൽ ഒതുങ്ങുന്നു എന്ന് കണ്ടപ്പോൾ ചന്ദ്ര  രഞ്ജനെ ഉപദേശിച്ചു … അവന്റെ സ്വപ്നമായ IPS എന്ത് വില കൊടുത്തും തനിക്ക് വേണ്ടി രഞ്ജൻ നേടണം എന്ന് അവൾ ആഗ്രഹം പറഞ്ഞു …

ചന്ദ്രയുടെ ആഗ്രഹം പോലെ തന്നെ രഞ്ജൻ സിവിൽ സർവീസ് പാസ് ആയി ഒടുവിൽ രഞ്ജൻ  IPS നേടി എടുത്തു …

രഞ്ജൻ ഇല്ലാത്ത സമയങ്ങളിൽ ചന്ദ്രയെ നോക്കാനായി ഒരു ഹോം നഴ്സിനെ വെച്ചു …

ചന്ദ്രാ !!

നീ ഇത് എന്ത് ആലോചിച്ചു ഇരിക്കുവാ ?? നീ ഇന്ന് മരുന്നൊന്നും കഴിച്ചില്ല അല്ലേ ?? രഞ്ജൻ ചന്ദ്രയുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു …

എന്തിനാ രഞ്ജൻ ??? എത്ര നാൾ ആയി ഈ മരുന്നുകൾ കഴിക്കുന്നു … മരുന്ന് കമ്പനിക്ക് ഗുണം ഉണ്ടെന്നല്ലാതെ കഴിക്കുന്ന എനിക്ക് എന്തെങ്കിലും വത്യാസം ഉണ്ടോ ?? ചന്ദ്ര ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും  ആ വാക്കുകൾ രഞ്ജന്റെ ഹൃദയത്തിൽ തറഞ്ഞു …

എന്നെ കൊണ്ടുനടന്നു  സമയം കളഞ്ഞിട്ട്  പിന്നെ നിരാശ്ശപെടരുത് !! പണ്ടത്തെപോലെ ദുർവാശി എനിക്ക് ഇല്ലന്ന് രഞ്ജന്  അറിയാമല്ലോ ?? അതുകൊണ്ട് വൈകിയിട്ടില്ല  നല്ല  ചുന്ദരി  പിള്ളേർ  ഉള്ള നാട്ടിലല്ലേ ഇപ്പോൾ രഞ്ജന് പണി …ആരെയെങ്കിലും തേടിപിടിച്ചോണം !! എന്റെ കാര്യം ഓർത്തു ഭാരപ്പെടേണ്ട !!! ചന്ദ്ര ഒളികണ്ണിട്ട് രഞ്ജനെ നോക്കി … അവൻ കണ്ണുകൾ അടച്ചു ചാരി ഇരുന്നു ചന്ദ്ര പറയുന്നത് മൂളി കേട്ടു !!

അല്ലെങ്കിൽ എന്തിനാ  വരെ ഒരാള് !! നമുക്ക്‌ നമ്മുടെ യാമിയെ തന്നെ  നോക്കിയാലോ ?? നീ ഇപ്പോഴും കന്യകൻ ആണെന്ന്  ഞാൻ പറയാമെടാ !! പേരിന് ഒരു കല്യാണം കഴിച്ചല്ലേ  ഒള്ളു ?? ചന്ദ്ര പറഞ്ഞു …

രഞ്ജൻ കണ്ണ് തുറന്ന് ചന്ദ്രയെ നോക്കി !! നീ ഈ സംസാരം അവസാനം യാമിയിൽ കൊണ്ട് നിറുത്തുവൊള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു അതാ നീ സംസാരിച്ചു  തീരട്ടെ  എന്ന് ഞാൻ കരുതി മിണ്ടാതിരിക്കുന്നത് …

നീ എന്താ എന്നെ പറ്റി കരുതിയത് ?? നീ കീ കൊടുക്കുമ്പോൾ ആടി കളിക്കുന്ന പാവയാണ് ഞനെന്നൊ ?? നീ പറയുന്ന പിടിവാശികൾക്ക് ഒക്കെ കൂട് നിന്നത് നിന്നെ ഞാൻ അതുപോലെ സ്നേഹിച്ചത് കൊണ്ടാണ് !! എനിക്കും ഒരു മനസ്സുണ്ട് … അവിടെ കല്ലല്ല ഇരിക്കുന്നത് … നീ പറയുമ്പോൾ ഒരാളെ സ്നേഹിക്കുക നീ പറയുമ്പോൾ ഉപേക്ഷിക്കുക .. ഇപ്പോൾ വീണ്ടും അവളെ കണ്ടന്ന് പറഞ്ഞപ്പോൾ വീണ്ടും അവളുടെ പിന്നാലെ മണപ്പിച്ചു പോകാൻ പറയുക …

നീ അതും  പറഞ്ഞു അങ്ങോട്ട് ചെന്നുനോക്കു … ആട്ടി ഇറക്കും നിന്നെ !! അവൾ ഇന്ന്  മറ്റൊരു യാമിയാണ് !! എനിക്ക് അവളെ എന്നല്ല ആരെയും ഇനി അങ്ങനെ സങ്കല്പിക്കാനോ കൂടെ ജീവിക്കാനോ കഴിയില്ല … നിന്നെ ഉപേക്ഷിക്കണം എങ്കിൽ എനിക്ക് അത്‌  എത്രയോ മുൻപേ  ആകാമായിരുന്നു  ചന്ദ്രാ !! നിന്നോട് ഉള്ള എന്റെ സ്നേഹം എന്റെ ബലഹീനതയായി കാണരുത്  …

നിന്റെ വിഷമം എനിക്ക് അറിയാം !! നിനക്ക് ഞാനും എനിക്ക് നീയും ഇല്ലേടാ ?? അതുമതി … ഈ ചെറിയ ലോകത്തിൽ നമ്മൾ സന്തോഷമായി ഇരുന്നാൽ മതി … ഞാൻ പോയാൽ ഈ മുറിയിൽ നീ ഒറ്റക്കാണ്  … ഒറ്റപെട്ടതു പോലെയാണെന്ന് എനിക്ക് അറിയാം !! അതുകൊണ്ട്  എല്ലാം റെഡി ആക്കി എത്രെയും പെട്ടെന്ന് നിന്നെയും കൊണ്ട് ഞാൻ നമ്മുടെ ക്വാട്ടേഴ്‌സിൽ പോകും … ഇപ്പോൾ നീ ഈ മരുന്ന്  കഴിക്ക് … എന്നിട്ട് പതിയെ ഉറങ്ങിക്കോ ….

ചന്ദ്ര ഉറങ്ങിയെന്നു ഉറപ്പായപ്പോൾ രഞ്ജൻ വിജയലക്ഷ്മിയെ പോയി കണ്ടു …,

അമ്മേ !!! ഞാൻ നാളെ രാവിലെ പോകും !!! അടുത്ത ആഴ്ച വന്നിട്ട് തിരികെ പോകുമ്പോൾ ചന്ദ്രയെക്കൂടെ കൊണ്ടുപോകാം എന്ന് കരുതുവാ ..

കൊണ്ടുപൊക്കോ ????അരും നിന്നെ തടയില്ല ..

ഏത്‌ നേരവും കണ്ണുനീരും നിരാശയും ആയിട്ട് ഇരിക്കുന്ന അവളെ കാണുമ്പോൾ എനിക്കും വിഷമം ആണ്  മോനേ ?? നീ അവളെ കൊണ്ടുപോകുന്നത്   അവൾക്ക് സന്തോഷം കൊടുക്കുമെങ്കിൽ അങ്ങനെ നടക്കട്ടെ !!!

വിജയലക്ഷ്മി പറഞ്ഞു …

രജനിയെ വീട്ടിൽ കൊണ്ടുവന്നു … രജനിക്ക് സുഖമില്ലാത്തത് കൊണ്ട് അമ്മ ഭവാനി പണിക്ക് പോയില്ല …

രാജീവ് പിന്നീട് യാമിയെ വിളിച്ചില്ല … യാമിയും തിരിച്ചു വിളിച്ചില്ല …

രാജീവ് വീണ്ടും ഡ്യൂട്ടിക്ക് പോയി തുടങ്ങി … പതിവുപോലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടിയിൽ വീട്ടിലേക്ക് വന്ന രാജീവ്  വീട്ടുമുറ്റത്തു കിടന്ന  ഡിഫൻഡർ കണ്ടു ….

ഇത് !! ഇത്‌ യാമിയുടെ വണ്ടി ആണെല്ലോ?? അവൾ എങ്ങനെ എന്റെ വീട് കണ്ടുപിടിച്ചു ??

രാജീവ് സ്കൂട്ടിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറി …

അടുക്കളയിൽ കലപില സംസാരം കേട്ടാണ് രാജീവ് അങ്ങോട്ട് ചെന്നത് …

അവിടെ അവൻ കണ്ട കാഴ്ച്ച കണ്ട് അമ്പരന്നു നിന്നു …

അടുക്കള സ്ലാബിന്റെ മുകളിൽ കയറി ഇരുന്ന് കപ്പ പുഴുക്കും കട്ടൻ കാപ്പിയും ആസ്വദിച്ചു കഴിക്കുന്ന യാമി !!!

അടുത്ത് രജനി ഇരിപ്പുണ്ട് ….അമ്മ യാമിയോട്‌  വർഷങ്ങളുടെ പരിചയം ഉള്ളത് പോലെ സംസാരിക്കുന്നു ….

രാജീവനെ കണ്ടതും യാമി ലേശം ചമ്മലോടെ സ്ലാബിൽ നിന്നും എഴുന്നേറ്റു ..വെളുക്കെ ചിരിച്ചു കാണിച്ചു …

താൻ എന്താ ഇവിടെ?? ഈ വീട് എങ്ങനെ കണ്ടുപിടിച്ചു ???

രാജീവിന്റെ ചോദ്യം കേട്ട്  യാമി രാജീവനെ ഒന്ന് സൂക്ഷിച്ചു നോക്കി …

നിനക്ക് ഇപ്പോഴും എന്നെ മനസ്സിലായില്ലേടാ  കാട്ടു മാക്കനെ ???!!! യാമി മനസ്സിൽ പറഞ്ഞു .,,

താൻ എന്താ എന്നെ ഇങ്ങനെ നോക്കുന്നത് ??

രജനി !!! നിന്റെ ചേട്ടന്റെ പേര്  രാജീവെന്ന് മാത്രമേ ഒള്ളോ ?! അതോ  കാട്ടുമാക്കാൻ എന്ന പേര് ഇപ്പോഴും ഉണ്ടോ ??

“”കാട്ടുമാക്കാൻ “”

അങ്ങനെ എന്നെ വിളിക്കാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നോള്ളൂ …ആമി!!! അല്ല  അഭിരാമി !!!

രാജീവ് ഓർത്തു …

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!