ഗോപൻ നന്ദിയോടെ അവനെ നോക്കി ചോദിക്കുമ്പോൾ ബെഡിലേക്ക് മലർന്ന് കിടന്നുകൊണ്ട് ചുണ്ടിലൂറുന്ന ചിരിയോടെ മഹേഷ് പറയുന്നുണ്ടായിരുന്നു,
” എനിക്ക് വേണ്ടത് നിനക്ക് അറിയാലോ നൻപാ… അത് ഞാൻ നിന്നോട് പറഞ്ഞിട്ടും ഉണ്ട്.
എങ്കിലും ഒരിക്കൽ കൂടി പറയാം.. ഞാൻ സ്നേഹിച്ച പെൺകുട്ടിയെ എനിക്ക് തന്നൂടെ? ! “
അവന്റെ ചോദ്യം കേട്ട് ഗോപനൊന്നു മന്ദഹസിച്ചു.
അപ്പഴാണ് റൂംബോയ് മഹേഷ് ഓഡർ ചെയ്ത മദ്യവും സോഡയുമായി അകത്തേക്ക് വന്നത്.
കയ്യിലെ ട്രേയിൽ നിന്നും നാല് ഗ്ളാസ്സിലായി ഒഴിച്ച മദ്യവും സോഡയും ടേബിളിൽ വിനയത്തോടെ ” ഇനി എന്തെങ്കിലും വേണോ സർ ” എന്ന് ചോദിക്കുമ്പോൾ ” ഇപ്പോൾ ഒന്നും വേണ്ട… ഞാൻ വിളികാം ” എന്നും പറഞ്ഞ് മഹേഷ് അവനെ ഒരു പുഞ്ചിരി സമ്മാനിക്കുമ്പോൾ റൂംബോയ് തലയാട്ടികൊണ്ട് പുറത്തേക്ക് കടന്ന് വാതിൽ അടച്ചു.
അപ്പോഴേക്കും സോഡാ പൊട്ടിച്ച് രണ്ട് ഗ്ളാസ്സിലേക്ക് പകർന്ന് ഒന്ന് ഗോപന് നേരെ നീട്ടിയിരുന്നു മഹേഷ്.
” അപ്പോൾ നിന്റെ പ്രണയം വിജയിച്ചതിന്റെ സന്തോഷത്തിന് ചിയേർസ് ” എന്നും പറഞ്ഞ് ഗോപന്റെ ഗ്ലാസ്സിൽ ഒന്ന് മുട്ടിച്ചുകൊണ്ട് ഒറ്റ വലിക്ക് ആ ഗ്ലാസ് തീർത്തു മഹേഷ്.
അപ്പോഴെല്ലാം ഗ്ലാസ് കയ്യിൽ തന്നെ പിടിച്ച് ഗോപൻ മഹേഷിന്റെ സന്തോഷത്തെ നോക്കിക്കാണുകയായിരുന്നു.
” ടാ, നീ അതും കയ്യിൽ പിടിച്ച് കിനാവ് കാണാതെ വലിക്ക്. എന്നിട്ട് ഞാൻ ചോതിച്ചതിന്റ മറുപടി പറ.. എനിക്ക് തന്നൂടെ അവളെ.
നിന്റെ പ്രിയപ്പെട്ട പെങ്ങളെ ?
ഗായത്രിയെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം . !
ഇനി നിനക്ക് ഞാൻ ചോദിച്ചത് ശരിയായി തോന്നിയില്ലെങ്കിൽ, ഞാൻ ആയത് കൊണ്ട് മറുത്തെങ്ങനെ പറയും എന്നൊരു ചിന്തയൊന്നും വേണ്ടാട്ടോ… താല്പര്യം ഇല്ലെങ്കിൽ തുറന്ന് പറയാം. ഇതിന്റെ പേരിൽ ഒരിക്കലും നമ്മുടെ ഈ സൗഹൃദത്തിന് ഒരു കോട്ടം തട്ടരുത്. അതിന് എനിക്ക് താല്പര്യം ഇല്ല. അതുകൊണ്ട് നിനക്ക് മനസ്സിൽ തോന്നുന്നതെന്താന്നോ അത് തുറന്ന് പറയാം… തീരുമാനം രണ്ടായാലും ഞാൻ ഹാപ്പിയാണ് “
” ന്റെ പൊന്ന് അളിയാ… എന്റെ പെങ്ങളെ നിനക്ക് തരുന്നതിൽ എനിക്ക് നൂറ് സമ്മതം ആണ്. നിന്നെ പോലെ ഒരാളുടെ കയ്യിൽ അവളെ പിടിച്ചേൽപ്പിക്കുമ്പോൾ അതില്പരം എന്ത് സന്തോഷമാണെടാ എനിക്കുള്ളത്.
പക്ഷേ, ഒരു കാര്യത്തിൽ എനിക്ക് നിന്നോട് കുറച്ചു ദേഷ്യവും വിഷമവും ഉണ്ട്.
നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് ഒരു സൂചന പോലും എനിക്ക് തന്നില്ല നീ. അന്ന് നിന്റെ മൊബൈലിൽ ഫോട്ടോ കാണിക്കുമ്പോൾ ശരിക്കും നിന്നെ കൊല്ലാനുള്ള ദേഷ്യമാണ് എനിക്ക് വന്നത്. അത് അവളെ നീ ചോദിച്ചത് കൊണ്ടല്ല.. ഇത്ര കാലം നമ്മൾ ഒറ്റ ചങ്കായി നടന്നിട്ട് ഒരു വാക്ക് പോലും പറയാത്തതിൽ. “
ഗോപനത് പറയുമ്പോൾ മഹേഷ് അടുത്ത ഗ്ലാസ്സിലെ മദ്യത്തിൽ സോഡാ മിക്സ് ചെയ്ത് ചുണ്ടോട് ചേർത്ത് ഒരു സിപ്പെടുത്തു.
പിന്നെ അവനിൽ നിന്നും മുഖം തിരിച്ച് ഗ്ളാസ്സിൽ തെരുപ്പിടിച്ചുകൊണ്ട് നിറം മങ്ങിയ ചിരിയോടെ പറയുന്നുണ്ടായിരുന്നു
” ശരിയാണ് ഗോപാ…. തെറ്റാണ് ഞാൻ ചെയ്‌തത്. എല്ലാം നിന്നോട് പറയാറുള്ള ഞാൻ ഇത് മാത്രം മറച്ചുവെച്ചു. പക്ഷേ, അത് മനപ്പൂർവം അല്ലേടാ…
വല്ലാത്തൊരു അവസ്ഥയായിരുന്നു.
എന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ട്ടം തോന്നുമ്പോൾ അത് നിന്നോട് ചെയ്യുന്ന ചതി ആകുമോ എന്നൊരു തോന്നൽ. നീ പറഞ്ഞ പോലെ ഒറ്റ ചങ്കായി നടന്നിട്ട് ആ ചങ്കിനിട്ടു തന്നെ കുത്തലാകുമോ എന്നൊരു ഭയം.
പല വട്ടം ആലോചിച്ചു. പലപ്പോഴും നിന്നോട് പറയാൻ ശ്രമിച്ചു. അപ്പോഴെല്ലാം മനസ്സ് പറയുന്നുണ്ടായിരുന്നു ഇങ്ങനെ ഒരു ഇഷ്ട്ടം പറയുമ്പോൾ കൂടെ നടന്ന് ഇപ്പണി നീ ഒപ്പിക്കുമെന്ന് കരുതിയില്ല എന്ന് നിന്റെ നാവിൽ നിന്ന് വീണാൽ പിന്നെ നമ്മുടെ സൗഹൃദത്തോട് ഞാൻ ചെയ്യുന്ന വലിയ ചതിയാകും അത്. അങ്ങനെ ഒക്കെ ചിന്തിച്ചപ്പോൾ…..
നമ്മുടെ ഈ സൗഹൃദം ഇല്ലാതാക്കി ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല.. “
എന്നും പറഞ്ഞ് ഗ്ലാസ്സിലെ ബാക്കിയുള്ള മദ്യം കൂടി ഒറ്റ വലിക്ക് കുടിച്ച് അവൻ ഗോപനെ നോക്കി ചിരിച്ചു.
അപ്പോഴെല്ലാം ഗോപന് മഹേഷിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
അവന്റെ വാക്കുകൾ കണ്ണ് നിറയ്ക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ” ഇതുപോലെ ചങ്ക് പറിച്ചു തരുന്ന കൂട്ടുകാരനെ കിട്ടാനും വേണം ഭാഗ്യം.
അതുപോലെ ഇവനെക്കാൾ നല്ലൊരു ഭർത്താവിനെ എന്റെ പെങ്ങൾക്ക് കണ്ടെത്തിക്കൊടുക്കാൻ ഈ ഏട്ടന് കഴിയില്ല ” എന്ന്.
” ടാ… നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ.. ഞാൻ പറഞ്ഞെന്നെ ഉളളൂ… ഞാൻ പറഞ്ഞല്ലോ ഈ കാര്യത്തിൽ എനിക്ക് മറുത്തൊരു വാക്കില്ല… നിന്നെക്കാൾ നല്ലൊരു ഭർത്താവിനെ എന്റെ പെങ്ങൾക്ക് വേണ്ടി കണ്ടെത്താനും എനിക്ക് കഴിയില്ല. “
എന്നും പറഞ്ഞ് മഹേഷിനെ നോക്കി ചിരിക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ ഒന്നുകൂടി ആവർത്തിച്ചു അവൻ.
” നിന്റെം എന്റെ പെങ്ങളുടേം കാര്യം ഇപ്പോൾ അവിടെ നിൽക്കട്ടെ.. അത് ഞങ്ങള് കാരണവന്മാർ ആലോചിച്ചു വേണ്ടപോലെ ചെയ്യാം.. മോൻ ഇപ്പോൾ ഈ കാര്യം പറ..
കല്യാണിയെ പെണ്ണ് കാണാൻ നീ എപ്പോ പോയി. അവൾക്ക് വേണ്ടി കണ്ടെത്തിയ പയ്യൻ നീ ആയത് എങ്ങിനെ.. പിന്നെ എല്ലാം തകിടം മറിഞ്ഞു കല്യാണി എന്നിൽ തന്നെ എത്തിയത് എങ്ങിനെ?
എനിക്കാണേൽ ഇതൊക്കെ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. അതുകൊണ്ട് മോൻ പറ… കെട്ടുപിണഞ്ഞു കിടക്കുന്ന ഈ സംഭവം ഒന്ന് അഴിയട്ടെ ആദ്യം.. ” എന്ന്.
അത് കേട്ട് മഹേഷ് ബെഡിൽ നിന്നും എഴുനേറ്റ് ഇപ്പോൾ വരാം എന്നും പറഞ്ഞ് ബാത്റൂമിലേക്ക് നടന്നു പിന്നെ കുറച്ചു സമയത്തിന് ശേഷം തിരികെ പാന്റ് നേരെ ഇട്ടുകൊണ്ട് വരുമ്പോൾ
ഗോപനോടായി പറയുന്നുണ്ടായിരുന്നു
” ശരിയാണ്…. പറയാനാണേൽ കുറെ ഉണ്ട്. ഞാൻ ഇവിടെ വരാൻ ഉണ്ടായ കാരണം മുതൽ.
നിനക്ക് അറിയോ… എന്റെ അച്ഛനും ഈ കല്യാണിയുടെ അച്ഛനും സുഹൃത്തുക്കൾ ആണ്. അതാണ് എനിക്ക് കിട്ടിയ പണിയും.
കൂട്ടുകാരന്റെ മകളെ കെട്ടിക്കാൻ വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതായപ്പോൾ ആണ് ഞാൻ നിന്റെ പെങ്ങളെ അവർക്ക് കാണിച്ചത്.
അത് വീട്ടുകാർ സമ്മതിച്ചില്ലെന്ന് മാത്രമല്ല, കല്ല്യാണിയെ തന്നെ ഞാൻ കിട്ടണമെന്ന വാശിയിലും ആയിരുന്നു. നിനക്കറിയാലോ വാശിയിൽ ഞാനും ഒട്ടും കുറവല്ലെന്ന്.. അവസാനം എന്റെ വാശിക്ക് മുന്നിൽ വീട്ടുകാർ പാതി സമ്മതം മൂളുമ്പോൾ അച്ഛൻ ആവശ്യപ്പെട്ടത് ഒന്ന് മാത്രമായിരുന്നു , കൂട്ടുകാരനോട് എന്നെയും കൂട്ടി വരാം എന്ന് പറഞ്ഞ വാക്ക് പാലിക്കണം എന്ന്. അതിന് ശേഷം എനിക്ക് ഇഷ്ട്ടമായില്ല എന്നോ വേറെ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിയണമെന്ന്.
അങ്ങനെ ആണ് ഞാൻ ആ വീട്ടിൽ കല്യാണിയെ പെണ്ണ് കാണാൻ ചെല്ലുന്നത്. പക്ഷേ കല്യാണിയുടെ അച്ഛന്റെ എല്ലാം തീരുമാനിച്ച പോലെ ആയിരുന്നു സംസാരിച്ചതത്രയും.
അവിടെ നിന്നും മറുത്തൊന്നും പറയാൻ കഴിയാതെ ഇറങ്ങുമ്പോൾ എനിക്ക് അറിയില്ലായിരുന്നു കല്യാണിക്ക് ഇങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെന്ന്. അതുകൊണ്ട് തന്നെ ഞാനുമായുള്ള വിവാഹത്തിന് അവൾക്ക് സമ്മതമാണെന്നാണ് ഞാൻ കരുതിയത്.
പക്ഷേ, എന്റെ മനസ്സിൽ അങ്ങനെ ഒരു താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അത് കല്ല്യാണി എങ്കിലും ഉടനെ അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിന് വേണ്ടി ഒന്ന് രണ്ട് വട്ടം ഞാൻ അവളുടെ ഫോണിൽ വിളിച്ചെങ്കിലും എന്നെ ഞെട്ടിച്ചുകൊണ്ട് തീരെ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. “
മഹേഷ് പറയുന്നതെല്ലാം കേട്ട് അതിൽ മുഴുകി ആശ്ചര്യത്തോടെ ഇരിക്കുകയായിരുന്നു ഗോപൻ.
പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ മഹേഷ് തുടരുന്നുണ്ടായിരുന്നു,
” ഫോണിലൂടെ എന്റെ അവസ്ഥ അവളെ അറിയിക്കാനുള്ള ശ്രമം പരാചയപ്പെട്ടപ്പോൾ പിന്നെ നേരിൽ കണ്ട് എല്ലാം തുറന്ന് പറയാനുള്ള ശ്രമം ആയിരുന്നു. അങ്ങനെ ആണ് അവൾ എന്നും കോളേജിലേക്ക് പോകാറുള്ള ബസ്സിൽ ഞാൻ കേറുന്നത്. അവളോട് സംസാരിക്കാൻ ഒരു അവസരം വീണുകിട്ടുമെന്ന പ്രതീക്ഷയിൽ.
പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അവളോടൊപ്പം ബസ്സ് കയറാൻ നീയും കൂടെ ഉണ്ടായിരുന്നു.
നിങ്ങൾ ഒരേ സീറ്റിൽ സ്ഥാനം പിടിക്കുമ്പോൾ എനിക്ക് ആശ്ചര്യമായിരുന്നു.
അപ്പോഴണ് അവൾ എന്റെ കാൾ കാണുമ്പോൾ എടുക്കാത്തതിന്റെയും സ്വിച്ച് ഓഫ് ചെയ്യുന്നതിന്റെയും കാരണം എനിക്ക് മനസിലായത്.
ആ നിമിഷം ഏറെ സന്തോഷിച്ചത് ഞാൻ ആണ്. എനിക്ക് ആ കല്യാണത്തിൽ നിന്നും തലയൂരാൻ മുന്നിൽ വഴി തെളിഞ്ഞല്ലോ.
നിങ്ങൾ തമ്മിലുള്ള ഇഷ്ട്ടത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ആ ദിവസം മുഴുവൻ നിങ്ങളുടെ പിറകെ ഉണ്ടായിരുന്നു നിങ്ങൾ പോലും അറിയാതെ. അന്നായിരുന്നു നമ്മൾ കടപ്പുറത്തു വെച്ച് കണ്ടതും. “
അത് പറയുമ്പോൾ ഗോപൻ ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു ” പിന്നെ എന്താ നീ ഇതൊന്നും അന്ന് പറയാതിരുന്നത് ” എന്ന്.
അത് കേട്ട് മഹേഷ് അവനെ നോക്കി ചിരിച്ചു. പിന്നെ ഗോപന് വേണ്ടി മാറ്റിവെച്ച ഗ്ലാസ്സിലേ മദ്യം വെള്ളം പോലും ചേർക്കാതെ വായിലേക്ക് ഒഴിച്ചു.
പിന്നെ ചുണ്ടുകൾ തുടച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” അന്ന് നിങ്ങൾ പിരിയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നിന്റെയും. അപ്പഴേ എനിക്ക് തോന്നിയിരുന്നു അവളുടെ സമ്മതത്തോടെ അല്ല ഞാനുമായുള്ള വിവാഹത്തിന് ചട്ടം കൂട്ടുന്നത് എന്ന്.
പിന്നെ നീ പറയട്ടെ എന്ന് കരുതി കാത്തിരുന്നു.
നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ട്ടം ഉള്ളത് നീ പറഞ്ഞറിയുമ്പോൾ അതെനിക് ഒരു സന്തോഷം അല്ലെ.. പക്ഷേ നീ പറഞ്ഞില്ല “
അത് പറയുമ്പോൾ ഗോപൻ ഇടക്ക് കേറി പറയുന്നുണ്ടായിരുന്നു
” ശരിയാടാ. ഞാൻ പറഞ്ഞില്ല.. പക്ഷേ അന്ന് കണ്ടതിനു ശേഷം ഞാൻ പറയാതിരുന്നത് നടക്കാത്ത ഒരു കാര്യത്തിലേക്ക് നിന്നെ കൂടി വലിച്ചിഴക്കേണ്ടെന്ന് കരുതി. മറക്കാൻ ശ്രമിക്കുന്നതിനെ പിന്നെയും എന്തിനാണ് വെറുതെ……
പക്ഷേ, ഇപ്പഴും ഒരു ചോദ്യത്തിനുള്ള ഉത്തരം മാത്രം ബാക്കിയാണല്ലോ… !
ഇത്രയൊക്കെ നടന്നിട്ടും എങ്ങിനെ ആണ് കല്യാണിയുടെ അച്ഛനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത്. കടുംപിടുത്തതിൽ നിന്ന കരിങ്കല്ലായ മനസ്സിനെ ഇങ്ങനെ ശാന്തമാക്കി മാറ്റാനും ഈ ഒന്നരക്കാലനെ അംഗീകരിക്കാനും അയാൾക് തോന്നാൻ….. !”
ഗോപന്റെ ആശ്ചര്യത്തോടെ ഉള്ള ചോദ്യം കേട്ട് മഹേഷ് അവനരികിൽ വന്നിരുന്നു പിന്നെ അവന്റെ തോളിൽ കൈവെച്ചുകൊണ്ട് ആ കണ്ണുകളിലേക്കനോക്കി പറയുന്നുണ്ടായിരുന്നു
” ഞാൻ പറഞ്ഞല്ലോ ഇത്രയൊക്കെ ആണ് ഇതിനിടയിൽ സംഭവിച്ചത്.
പക്ഷേ, നിനക്ക് കല്യാണിയെ തരാൻ, അല്ലെങ്കിൽ അങ്ങനെ ഒരു തീരുമാനത്തിൽ അയാൾ എത്താൻ കാരണം ഞാൻ അല്ല..
എനിക്കതിൽ വലിയ പങ്കൊന്നുമില്ല….
അത്….. അത് ഞാൻ അല്ല …
നിനക്ക് കല്യാണിയെ കിട്ടാൻ അവരാണ് കാരണം.. ! “
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ദേവൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission