Skip to content

താലി – 12

thaali novel

മിഥുന കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു …എന്റെ  കൃഷ്‌ണാ !! നീ എനിക്ക്  ഒരൊസൗഭാഗ്യങ്ങൾ കൈയിൽ കൊണ്ട് തന്നിട്ട് ഇനിയും അത്‌ എന്നിൽ നിന്നും അടർത്തി മാറ്റല്ലേ !!!

കുറച്ചു നേരത്തിനു ശേഷം Dr ജോഷി ഇറങ്ങി വന്നു അദ്ദേഹത്തിന്റെ  മുഖഭാവം കണ്ടിട്ട് ആദർശിന്‌ പന്തികേട് തോന്നി ….

Dr ജോഷി മൂവരെയും മാറി മാറി രൂക്ഷമായി നോക്കി .. നിങ്ങളോട് ഞാൻ നേരത്തെ പറഞ്ഞുതന്നതൊക്കെ നിങ്ങൾ മറന്നുപോയോ ?? അതോ ഞാൻ പറഞ്ഞതൊക്കെ നിങ്ങൾക്ക് തമാശയായിട്ടാണോ തോന്നിയത് ???…

ഭദ്രന് മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുത് എന്ന് ഞാൻ നിങ്ങളോട് പ്രത്യേകം പറഞ്ഞതല്ലേ ?? എന്നിട്ടും നിങ്ങളിൽ ആർക്കാണ് അയാളോട് ഇത്രെയും ദേഷ്യം ?? Dr ജോഷി മുഷിച്ചിലുടെ ചോദിച്ചു … ഒരുകാര്യം ഞാൻ  എല്ലാവരോടും ആയിട്ട് പറയുവാ !! അയാളുടെ ബോഡി വീക്ക് ആണ് !! ഞാൻ മാത്രം പരിശ്രമിച്ചിട്ട് കാര്യമില്ല !! നിങ്ങളും കൂടി നോക്കണം!! നിങ്ങളുടെ പരിചരണം അയാൾക്ക് ആവശ്യമാണ് …

Dr  ജോഷി ആദർശിനെ നോക്കി !! താനാണോ  ആദർശ്??

അതെ ഡോക്ടർ ….

തന്നെ കാണണം എന്ന് പറഞ്ഞാണ് വാശി പിടിച്ചതെന്ന് സിസ്റ്റർ പറഞ്ഞു …

താൻ മാത്രം അയാളെ  കേറി കണ്ടോളു !! പിന്നെ ഞാൻ പറഞ്ഞ കാര്യം ഒന്നും മറക്കണ്ട !!! Dr ജോഷി  എല്ലാവരെയും  ഒന്ന് നോക്കിയിട്ട് നടന്ന് പോയി …

ആദർശ് ഭദ്രനെ. കണുവാനായി ഐസിയുവിലേക്ക്  കയറിപ്പോയി …

അമ്മാവാ !! ആദർശ് പതിയെ വിളിച്ചു …

ഭദ്രൻ കണ്ണുകൾ തുറന്നു !!! എനിക്ക് ഒന്നുമില്ലടാ !! പെട്ടെന്ന്. മോളേ കണ്ടപ്പോൾ എന്റെ നെഞ്ച് വിലങ്ങുന്ന പോലെ തോന്നി … മോനെ !! എന്റെ മോള് ആരോരും ഇല്ലാതെയാണ് ഇതുവരെ കഴിഞ്ഞത് .. ഇനി എന്റെ മോൾക്ക് ഒരു കുറവും ഉണ്ടാകരുത് …

എനിക്കും ലക്ഷ്മിക്കും ഉള്ളതെല്ലാം ഇനി മിഥുന മോൾക്കും അവകാശമുള്ളതാണ് … ലക്ഷ്മിക്ക് മിഥുന മോൾക്ക് കൊടുക്കുന്നതിൽ  ഒരു എതിർപ്പും കാണില്ല …

നീ നല്ലവൻ ആണെന്ന് എനിക്ക് അറിയാം !!!

എന്റെമോളെ പൊന്നുപോലെ നോക്കണം കേട്ടോ !!

അമ്മാവൻ ഇപ്പോൾ ഒന്നും ചിന്തിക്കേണ്ട !! എല്ലാത്തിനും സമയം ഉണ്ടല്ലോ !! ആദ്യം അമ്മാവന് സുഖമായിട്ട്  വീട്ടിൽ വാ !! അതിന് ശേഷം നമ്മുക്ക് മറ്റുകാര്യങ്ങളെ  പറ്റി തീരുമാനം എടുക്കാം … ഞാൻ ഇതൊന്നും അറിഞ്ഞിട്ടല്ലലോ മിഥുനയെ വിവാഹം ചെയതത് .. അമ്മാവൻ സ്‌ട്രെയിൻ  ചെയ്യേണ്ട … വിശ്രമിച്ചോള്ളൂ …

ആദർശ് പുറത്തേക്ക് പോയി …

അമ്മായി  ഇനിയൊന്നും അമ്മാവനെ പറഞ്ഞു വിഷമിപ്പിക്കരുത് !! അറിയാനുള്ളത് എല്ലാം അമ്മാവൻ അറിഞ്ഞല്ലോ !! ഇനി റസ്റ്റ് എടുക്കട്ടേ …

ലക്ഷ്മി തലയാട്ടി ..

രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഭദ്രൻ വീട്ടിൽ വന്നു !! ഒരാഴ്ചത്തെ കർശന വിശ്രമം നിർദർശിച്ചിട്ടാണ്  ഡോക്ടർ വീട്ടിലേക്ക് വിട്ടത് ..

മിഥുന ഒരാഴ്ചത്തെ ലീവ്  കഴിഞ്ഞു സ്കൂളിൽ കയറി … ആദർശിന്‌ അരുൺ പറഞ്ഞുവെച്ചിരുന്ന ജോലി കിട്ടി  ……ഒരുമസതെ ട്രെയിനിങ് കൊച്ചിയിൽ കാണുമെന്ന്  കമ്പനി അറിയിച്ചിരുന്നു …

എല്ലാ  ദിവസവും സ്കൂൾ കഴിഞ്ഞു മിഥുന ഭദ്രനെ കാണാൻ പോയിരുന്നു ..

മിഥുന  എന്തിന് എല്ലാദിവസവും ഭദ്രനെ കാണാൻ പോകുന്നത് എന്ന സംശയം സാവത്രിക്കും ശിവദാസനും ഉണ്ടായി എങ്കിലും അവർ മിഥുനയോട് ചോദിയ്ക്കാൻ കൂട്ടാക്കിയില്ല …

ആദർശ് കൊച്ചിയിലേക്ക് പോകുന്നതിന്റെ തലേ ദിവസം  ശിവദാസനും സാവിത്രിയും അവരുടെ സംശയനിവാരണത്തിനായി ആദർശിനെ സമീപിച്ചു …

ആദർശ് ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും സാവിത്രിയുടെ നിർബന്ധത്തിനു മുന്നിൽ അവന് വഴങ്ങി കൊടുക്കേണ്ടി വന്നു ..

ആദർശ് ഒടുവിൽ എല്ലാ സത്യങ്ങളും അച്ഛനോടും അമ്മയോടും പറഞ്ഞു …

എല്ലാം കേട്ട് കഴിഞ്ഞ  രണ്ടുപേരും അതിശയത്തോടെ പരസ്പരം നോക്കി …

എനിക്ക് ഓർമ്മ ഉണ്ട് മോനെ  ഭദ്രൻ ആദ്യമൊന്നും വിവാഹത്തിന് സമ്മതം അറിയിച്ചില്ലായിരുന്നു  .. ഒരിക്കൽ ഞാൻ അവനോട് ചോദിച്ചപ്പോൾ അവന്റെ മനസ്സിൽ ഒരാൾ ഉണ്ടെന്ന് മാത്രം പറഞ്ഞു  ഒഴിഞ്ഞിരുന്നു … പിന്നീട് ലക്ഷ്മിയെ വിവാഹം കഴിച്ചപ്പോൾ ഞാൻ ഓർത്തു  അവൻ എന്നെ പറ്റിക്കാനായി തമാശ പറഞ്ഞതായിരിക്കും എന്ന് … ഇതിന്റെ പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് അറിയില്ലായിരുന്നു … സാവിത്രി പറഞ്ഞു …

ഏതായാലും  ചേരേണ്ടവർ തമ്മിലാണ്  ചേർന്നത് !! ശിവദാസൻ പറഞ്ഞു ..

ഒരുകടം മാത്രം ബാക്കി ഉണ്ട് !!! അരുന്ധതി അമ്മയെ പോയി കാണണം ….അമ്മാവന് യാത്ര ചെയ്യാറാകുമ്പോൾ പോയി കാണണം … അടുത്ത ശനിആഴ്ച ഞാൻ വരുമ്പോൾ പോയി കാണണം എന്ന് കരുതുന്നു …

അവർ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു മിഥുന സ്കൂളിൽ നിന്നും വന്നത് ….മിധുന എല്ലാവരെയും നോക്കി  ചിരിച്ചു അകത്തേക്ക് പോകാനായി  നടന്നു …

മിഥുന  ഒന്ന് അവിടെ നിന്നേ ??? നിന്റെ  കൈയിൽ വാച്ചില്ലേ ?? ഇപ്പോൾ സമയം എന്തായെന്ന്  നോക്കിക്കേ ?? സാവിത്രി പറഞ്ഞു ..

സമയം ആറു മണി കഴിഞ്ഞു .. ഈ സമയം വരെ നിനക്ക് സ്കൂളിൽ എന്തായിരുന്നു പണി … നാല് മണി വരെ അല്ലേ  സ്കൂൾ ഒള്ളു … അത്‌ കഴിഞ്ഞു നീ എവിടെയായിരുന്നു ?? സാവിത്രിയുടെ സ്വരം കടുത്തു …

അത്‌ അമ്മേ … അമ്മാവന്  സുഖമില്ലാതെ ഇരിക്കുന്നത് കൊണ്ട്  സ്കൂൾ കഴിഞ്ഞു വരുന്ന സമയത്തു ഞാൻ അങ്ങോട്ട് പോകും … അമ്മാവന്  ഞാൻ മകളെ പോലെയാണ് !!! മിഥുന. വിക്കി വിക്കി പറഞ്ഞു …

മകളെ പോലെയല്ലേ ഉള്ളു !!! മകൾ അല്ലലോ ?? സാവിത്രി ചോദിച്ചു !!!

അമ്മ എന്താ ഇങ്ങനെ സംസാരിക്കുന്നത് ????മിധുനക്ക് തിരിച്ചു ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും മിഥുന ചോദിച്ചില്ല !! എന്നാൽ ആ കണ്ണുകൾ നിറഞ്ഞു …

മതി  സാവിത്രി !!! മോള്  വന്നതല്ലേ  ഒള്ളു !!! ശിവദാസൻ രംഗം  ഒന്ന്  മയപ്പെടുത്തുവാനായി പറഞ്ഞു …

ആദർശ്  ചിരിച്ചുകൊണ്ട്  കൈയും കെട്ടി നിൽക്കുന്നത്  കണ്ടപ്പോൾ  മിഥുനക്ക്  ദേഷ്യവും സങ്കടവും  വന്നു …

താൻ  എന്തിനാ  ഇങ്ങനെ നോക്കുന്നത് ?? അമ്മ നിന്നെ ഒരു വിരട്ടാൻ പറഞ്ഞതാണ് !!

അച്ഛനോടും അമ്മയോടും ഞാൻ എല്ലാം പറഞ്ഞു …

മിഥുന  ഒന്നും മിണ്ടാതെ നിന്നു ….

മോള് ചെന്ന് വേഷം ഒക്കെ മാറി വാ !! അമ്മ ചായ എടുത്തു വെക്കാം ..,

മിഥുന മുറിയിലേക്ക് പോയി …

മിഥുന വേഷം മാറി വന്നപ്പോൾ ആദർശ് തുണി മടക്കി വെക്കുന്നു ..

മിഥുന ചോദ്യഭാവത്തിൽ ആദർശിനെ നോക്കി …

എനിക്ക്  ട്രെയിനിങ്ങ് ഉള്ള കാര്യം നീ മറന്നോ ?? അല്ല ഒരാഴ്ചയായി  നിനക്ക് നമ്മളോട് വലിയ മൈൻഡ് ഒന്നും ഇല്ല … ഞാൻ എല്ലാം ശ്രദ്ധിക്കുന്നുണ്ട് …അച്ഛനെ കിട്ടിയപ്പോൾ നമ്മൾ ഔട്ട് ആയി അല്ലേ ??

മിഥുന ആദർശിനെ നോക്കി …

ഞാൻ ആദർശേട്ടനോട് പറഞ്ഞോ ഇത്ര തിടുക്കപ്പെട്ട് ജോലിക്ക്‌ പോവാൻ ??ഇല്ലലോ !! പിന്നെ എന്തിനാ എന്നോട് ഇങ്ങനെ പറയുന്നത് …ആദർശേട്ടൻ  കൊച്ചിയിൽ പോയാൽ തന്നെ അവിടെ അരുൺ ചേട്ടൻ ഉണ്ട് !! അവിടെ നിങ്ങൾക്ക് ഒരുമിച്ചു നിൽകാം … ഒരു പ്രശ്നവും ഇല്ല … ഇവിടെ ഞാൻ ഒറ്റക്കാകും എന്ന ചിന്ത  നിങ്ങൾക്ക് ഉണ്ടോ ??? ആരൊക്കെ കൂടെ ഉണ്ടെങ്കിലും നിങ്ങൾ ഇല്ലാത്ത ഈ മുറി  എനിക്ക് ഒരു തടവറ തന്നെയാണ് !!എനിക്ക് എല്ലാവരും ഉണ്ടായത് എന്ന് മുതൽക്കാണ് ?? ആദർശേട്ടൻ എന്റെ കഴുത്തിൽ ഈ കെട്ടിത്തന്ന താലി തന്ന സൗഭാഗ്യങ്ങൾ അല്ലേ ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് !!!

എന്തുണ്ടായാലും ആദർശേട്ടൻ അടുത്തില്ലെങ്കിൽ എനിക്ക് അത്‌ ഒരു നരകമാണ് ?? മിഥുനയുടെ കണ്ണുകൾ നിറഞ്ഞു …

മിഥുനേ !!!

ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതാണ്!! നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ ?? ആദർശ് അരികിലേക്ക് ചെന്നു …

നിന്നെ ഒരു നിമിഷം പോലും പിരിഞ്ഞു നിൽക്കാൻ എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല !! ആഴ്ചയിൽ വരാമല്ലോ !!! പിന്നെ ഈ ട്രെയിനിങ് കഴിഞ്ഞാൽ വീട്ടിൽ നിന്ന് തന്നെ പോയി വരാവുന്ന ജോലി അല്ലേ കിട്ടാൻ പോകുന്നത് ?? പിന്നെ എന്താ ??

ആദർശിന്റെ ശബ്ദം ആർദ്രമായി !!!

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!