Skip to content

താലി – 13

thaali novel

ഒരാഴ്ചക്ക്  ശേഷം ആദർശും മിഥുനയും കൂടി ഭദ്രനെ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോയി ……ലക്ഷ്മിയും അവരോടൊപ്പം ഉണ്ടായിരുന്നു. ..

ഭദ്രന്റെ ആരോഗ്യം ഇപ്പോൾ തൃപ്തികരമാണ് .. എങ്കിലും എപ്പോഴും ഒരു ശ്രദ്ധ വേണം …എന്തായാലും ഒരുമാസം കൂടി കഴിഞ്ഞിട്ട് ഒരു ചെക്കപ്പ് കൂടി നടത്താം ..

എന്റെ ഡോക്ടറെ കഴിഞ്ഞ ഒരാഴ്ച്ച ഇവർ എല്ലാവരും  എന്നെ കട്ടിലിൽ തളച്ചിട്ടിരിക്കുകയായിരുന്നു .. ഇന്ന് അതിൽ നിന്ന് ഒരു മോചനം ഉണ്ടാകുമെന്ന് ആശ്വസിച്ചിരിക്കുകയായിരുന്നു .. ഡോക്ടർ വീണ്ടും ഒരു മാസം കഴിഞ്ഞു പരിശോധന വെച്ചാൽ വീണ്ടും ഇവർ എന്നെ തളച്ചിടും …

ഭദ്രന്റെ സംസാരം കേട്ട് Dr  ജോഷി ചിരിച്ചു .. തന്നെ തളച്ചിടാൻ മദം പൊട്ടി നിൽക്കുന്ന  ആന ഒന്നും അല്ലല്ലോ ??

വിശ്രമം എന്ന് പറയുന്നത് ശരീരത്തിന് ആയാസമുള്ള ജോലികൾ ഒന്നും ചെയ്യുരുതെന്നാണ് അല്ലാതെ ഏതു നേരവും കട്ടിലിൽ നിവർന്നു കിടക്കാൻ അല്ല … ഇടക്ക് മുറ്റത്തും  പറമ്പിലും ഒക്കെ നടക്കാം … ശരീരത്തിന് ഹേമം തട്ടാത്ത ചെറിയ ജോലികൾ ഒക്കെ ചെയ്യാം …

ഒരു കാര്യം കൂടി ചോദിച്ചോട്ടേ ഡോക്ടർ ??

മ്മ് ,, ചോദിക്കു ഭദ്രൻ …

എനിക്ക് ഇനി യാത്ര ചെയ്യാമല്ലോ അല്ലേ ?? ഒരാഴ്ചയായി എനിക്ക് യാത്രാവിലക്ക് ഉണ്ടായിരുന്നു …

എടൊ  ഞാൻ ഇതൊക്കെ പറയുന്നത് എന്റെ നല്ലതിന് വേണ്ടി അല്ല !!! തന്റെ ആരോഗ്യം നല്ലതാവൻ വേണ്ടിയാണ് !! യാത്ര ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല എന്നാൽ കഴിവതും തനിച്ചുള്ള യാത്ര വേണ്ട ….Dr  ജോഷി തീർത്തു  പറഞ്ഞു …

എന്നാൽ ശെരി ഡോക്ടർ !! ഒരു മാസം കഴിഞ്ഞു വരാം …ഭദ്രൻ എഴുന്നേറ്റു ….കൂടെ ബാക്കി ഉള്ളവരും ..

മോനെ  ആദർശേ !! ഇന്ന് എനിക്ക് ആ കടം വീട്ടണം !! എന്റെ മോളുടെ കൈ പിടിച്ചു അരുന്ധതിയുടെ മുന്നിൽ പോയി നിൽക്കണം … ഒപ്പം നിങ്ങളും വേണം … അവൾക്ക് എന്നോട് മിണ്ടാൻ കഴിയില്ലാരിക്കും !!! എന്നാൽ എനിക്ക് പറയുവാനുള്ളത് കേൾക്കാൻ അവൾക്ക് ആകുമല്ലോ !! അവൾ ഞാൻ കാരണം ഒരുപാട്‌  യാതനകൾ സഹിച്ചതാണ് …

ലക്ഷ്മി !! ഞാൻ അരുന്ധതിയെ പോയി കാണുന്നത്  കൊണ്ട് നിനക്ക് വിഷമം ഉണ്ടോ ??? ഭദ്രൻ ലക്ഷ്മിയുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു …

ഇല്ല ഭദ്രേട്ടാ !! നിങ്ങൾ ചെയ്യുന്നതാണ് ശെരി !!! അരുന്ധതിയെ പോയി കാണണം !!! മിഥുന ഇനി നമ്മുടെ മകൾ ആണെന്ന് അരുന്ധതിയെ അറിയിക്കണം …

ആദർശേ നിനക്ക് ഇന്ന് മറ്റ് തിരക്കുകൾ ഒന്നുമില്ലെങ്കിൽ. നമുക്ക്‌ അരുന്ധതിയെ കാണാൻ പോകാം ?? ഭദ്രൻ തിരക്കി …

അതിനെന്താ  അമ്മാവാ ?? നമുക്ക്‌ ഇന്ന് തന്നെ പോകാം …

അവർ മഠത്തിലേക്ക് യാത്ര തിരിച്ചു …

മഠത്തിലെ അന്തരീക്ഷം വളരെ ശാന്തമായിരുന്നു !! കാറിൽ നിന്ന് ഇറങ്ങിയ ഭദ്രൻ പരിസരം വീക്ഷിച്ചു … നല്ല  ചിട്ടയായി പരിപാലിക്കുന്ന ഉദ്യാനം … അതിൽ പലതും ഔഷധസസ്യങ്ങൾ ആയിരുന്നു … അവിടെയുള്ള  അന്തേവാസികൾ ചെടികൾ നനക്കുന്നതും ചെറിയ രീതിയിൽ ജോലി ചെയ്യുന്നതും കണ്ടപ്പോൾ ഭദ്രന്റെ മനസ്സ് ഒന്ന് വിങ്ങി …

എന്താ  അച്ഛാ ?? എന്തുപറ്റി എന്താ  കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ?? മിഥുന ഭദ്രനോട് ചോദിച്ചു …

ഒന്നുമില്ല മോളേ !! എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാതെ ഈ കഴിഞ്ഞ കാലം വരെയും എന്റെ മോള് ഇവിടെയാണല്ലോ  ജീവിച്ചത് എന്ന് ഓർക്കുമ്പോൾ അച്ഛൻ  നിസ്സഹായനായി പോയത് പോലെ ??

അതിന് ഇവിടെ എന്താണ് അച്ഛാ കുഴപ്പം ??? സ്നേഹിക്കാൻ മാത്രം അറിയുന്ന കുറച്ചു മനുഷ്യജന്മങ്ങൾ ആണ്  ഈ മതിൽകെട്ടിനുള്ളിൽ !! അവർക്ക് പരസ്പരം വാശി ഇല്ല മത്സരം ഇല്ല  വിധ്വേഷം ഇല്ല … ഇവിടെയുള്ളവർക്ക് സ്നേഹത്തിന്റെയും പങ്കിടലിന്റെയും വില എന്താണെന്ന് അറിയാം ……എനിക്ക് ഇവിടെ ഒരുപാട്‌ അമ്മമാർ ഉണ്ട് .. സഹോദരങ്ങൾ ഉണ്ട് .. ഈ മതില്കെട്ടിനപ്പുറത്തു വിശാലമായ ഒരു ലോകം ഉണ്ടെന്നും പഠനം എന്ന സ്വപ്നത്തിന്  ചിറകുകൾ വെച്ച് തന്ന്  പറന്നുയരാൻ സഹായിച്ചതുംഇവിടെയുള്ളവരാണ്   അച്ഛാ !! പലപ്പോഴും ഇതിന് പുറത്തു ജീവിക്കുന്നവർ ഇവിടെയുള്ളവരുടെ മുന്നിൽ എത്ര  ചെറുതാണെന്ന്  എനിക്ക് മനസ്സിലായത് ഞാൻ പുറത്തു പഠിക്കാൻ പോയപ്പോൾ ആണ് …

പുറത്തു ജീവിക്കുന്ന മനുഷ്യരെപ്പോലെ ചതിക്കാനോ വഞ്ചിക്കാനോ ഇവിടെയുള്ളവർക്ക് അറിയില്ല … അവരുടെ മനസ്സ് നിഷ്കളങ്കമാണ് … മിഥുന അവളുടെ മണ്ണിൽ എത്തിയപ്പോൾ വാചാല ആകുന്നത്  കൗതുകത്തോടെ ആദർശ് നോക്കി നിന്നു …

എനിക്ക്  മനസ്സിലായി മോളെ !!! നിന്നെ ഇത്രെയും നാൾ മോളെ എന്റെ അടുത്ത് കിട്ടാത്തതിൽ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ് ..

വാ അച്ഛാ  നമുക്ക്‌ അമ്മ കിടക്കുന്ന മുറിയിലേക്ക് പോകാം …

അവർ അരുന്ധതിയുടെ മുറിയിൽ എത്തിയപ്പോൾ നേഴ്സ് ട്യൂബിലൂടെ ആഹാരം കൊടുക്കുന്നതാണ് കണ്ടത് …

ഭദ്രൻ വിറക്കുന്ന ചുവടുകളോടെ അരുന്ധതിയുടെ മുറിയിലേക്ക് കയറി…

അരുന്ധതിയുടെ വാടി തളർന്ന രുപംകൊണ്ടപ്പോൾ  ഭദ്രന് മനോവിഷമം ഉണ്ടായി …

മിഥുനയെയും ആദർശിനെയും ഒരുമിച്ചു കണ്ടപ്പോൾ അരുന്ധതി ചിരിക്കാൻ ശ്രമിച്ചു …

അമ്മ  കഴിഞ്ഞ  ആഴ്ച കണ്ടതിലും മിടുക്കിയായല്ലോ ??? അരുന്ധതിയുടെ കൈകളിൽ. പതിയെ തടവിക്കൊണ്ട് ആദർശ് ചോദിച്ചു…

അരുന്ധതി പതിയെ ചിരിച്ചു …

അമ്മേ !! എന്റെ കൂടെ ആരാ വന്നിരിക്കുന്നത് എന്ന് നോക്കിക്കേ !! മിഥുന  മാറി നിന്ന ഭദ്രനെയും ലക്ഷ്മിയെയും ചൂണ്ടി കാണിച്ചു … ലക്ഷ്മിയെ കണ്ടിട്ട് മനസ്സിലാകാഞ്ഞ അരുന്ധതി പെട്ടെന്ന് ഭദ്രന്റെ മുഖത്തേക്ക് നോക്കി…

അറിയാതെ ആ ചുണ്ടുകൾ മന്ത്രിച്ചു …..ഭദ്രേട്ടൻ !!!

ശബ്ദം പുറത്തേക്ക് വന്നില്ലെങ്കിലും അരുന്ധതി സംസാരിക്കാൻ ശ്രമം നടത്തുന്നത് കണ്ട് മിഥുനക്ക് ആശ്ചര്യമായി …

ഭദ്രൻ അരുന്ധതിയുടെ അടുക്കലേക്ക് ചെന്നു !!!

അരുന്ധതി  !!!!

സ്‌ട്രെയിൻ ചെയ്യേണ്ട !!!

മാപ്പ് !!!! എല്ലാത്തിനും മാപ്പ് !!!

വൈകി ആണെങ്കിലും ഈശ്വരൻ നമ്മുടെ മോളെ എന്റെ കൺമുന്നിൽ എത്തിച്ചില്ലേ ??ഈ ജന്മം നിന്നെ കാണാൻ കഴിയുമെന്ന കരുതിയതല്ല !! അതും സാധിച്ചില്ലേ !!

നീ എല്ലാം അറിയണം അരുന്ധതി !!! ഞാൻ നിന്നെ ഉപേക്ഷിച്ചു പോയതല്ല !!! നിന്നെ തേടി ഞാൻ ബോംബെയിൽ വന്നപ്പോൾ നിങ്ങൾ അവിടെ നിന്നും പോയിരുന്നു !! വേണു പറഞ്ഞാണ്  നീ ഗർഭിണി ആണെന്ന് ഞാൻ അറിഞ്ഞത് …പലയിടത്തും ഞാൻ അന്വേഷിച്ചു എന്നാൽ കണ്ടെത്താൻ ആയില്ല …

നിന്നെ ഞാൻ പറ്റിച്ചിട്ട് കടന്നുകളഞ്ഞതല്ല !! നിന്നെ കുറിച്ച് ഓർക്കാത്ത ദിവസം ഇല്ല ……നീ എന്നെപ്പറ്റി എന്താണ് ധരിച്ചു വെച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല … ഭദ്രൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു …

നമ്മൾ തമ്മിൽ പിരിഞ്ഞുപോയതിനും രണ്ടുവർഷങ്ങള്ക്കിപ്പുറം ഞാൻ ലക്ഷ്മിയെ വിവാഹം കഴിച്ചു … നമ്മുടെ ബന്ധം അറിഞ്ഞുകൊണ്ട് തന്നെ അവൾ വിവാഹത്തിന് സമ്മതിച്ചു .. ഒരു നിമിഷം പോലും നിന്റെ പേര് പറഞ്ഞു എന്റെ മനസമാധാനം കളഞ്ഞിട്ടില്ല !!

ഞങ്ങൾക്ക് ഈശ്വരൻ ഒരു മകളെ തന്നു … എന്നാൽ ഞങ്ങൾക്ക് സ്നേഹിക്കാൻ യോഗ്യത ഇല്ലാത്തത് കൊണ്ടാവാം അവൾക്ക് അധികം ആയുസ്സ് കൊടുത്തില്ല …

ഭദ്രന്റെ വാക്കുകൾ ലക്ഷ്മിക്ക് താങ്ങാൻ ആയില്ല .. അവർ മുറിയുടെ പുറത്തേക്ക് പോയി … മിഥുന ലക്ഷ്മി പോകുന്നത് കണ്ടിട്ട്  പിന്നാലെ പോയി നോക്കി … ചുവരിൽ ചാരി നിന്ന് കരയുന്ന ലക്ഷ്മി അമ്മയെ കണ്ട മിഥുനയുടെ മനസ്സ് വിങ്ങി …

അമ്മേ !!! മിഥുന ലക്ഷ്മിയുടെ അരികിലേക്ക് പോയി …

എന്താ അമ്മേ  ഇത് ?? അമ്മ എന്തിനാ കരയുന്നത് ?? അച്ഛൻ എല്ലാം എന്റെ അമ്മയോട് തുറന്നു പറഞ്ഞു എന്നല്ലേ ഒള്ളു ……അമ്മ കണ്ണ് തുടച്ചേ !!

നീ ഇപ്പോൾ പറഞ്ഞില്ലേ മോളേ  “എന്റെ അമ്മ”എന്ന് ….പത്തമ്മ ചമഞ്ഞാലും പെറ്റമ്മ അകാൻ പറ്റില്ലെന്ന് പലപ്പോഴും ഞാൻ മറന്നു പോകുന്നു മോളേ !!

അമ്മ  എന്താ പറഞ്ഞത് !!! അമ്മ എന്റെ പെറ്റമ്മ അല്ലായിരിക്കാം സത്യം ആണ് … ജന്മം കൊടുക്കുന്നത് കൊണ്ട് ഒരു സ്ത്രീ അമ്മ ആകുന്നില്ല അവരുടെ കർമ്മം കൊണ്ടാണ് അമ്മ ആകുന്നത് …

എന്റെ അമ്മ എന്നോട് കാണിച്ചത് നീതീകരിക്കാൻ പറ്റുന്ന തെറ്റല്ല !! അമ്മ എന്നോട് ഒരിക്കലെങ്കിലും അമ്മയുടെ സ്വന്തം മകൾ ആണെന്ന് ആ നാവ് കൊണ്ട് പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ സന്തോഷിക്കുന്നതിലും ആയിരം മടങ് ഞാൻ സന്തോഷിച്ചേനെ  അമ്മേ !!! എന്ത് കാരണത്താലായാലും അമ്മ എന്നോട് കാണിച്ചത് വഞ്ചന തന്നെയാണ് …

പലതവണ ഞാൻ സ്കൂളിൽ നിന്ന് പരിഹാസത്തോടെ ചങ്കു കലങ്ങി വരുമ്പോൾ അമ്മക്ക് എന്നോട് പറയാമായിരുന്നു!!! ഞാൻ ആരും ഇല്ലാത്തവൾ അല്ല  എന്ന് !! അത്‌ അമ്മ ഒരിക്കഖില് പോലും ചെയ്തില്ലല്ലോ ???

എന്നാൽ എന്റെ ലക്ഷ്മി അമ്മ ചെയ്തത് എന്താണ് ?? സ്വന്തം വയറ്റിൽ പിറന്നതല്ലങ്കിൽ കൂടി എന്നെ സ്വന്തമായി തന്നെ ചേർത്തുപിടിച്ചില്ലേ ??

ആ നിമിഷം ഞാൻ എന്റെ മനസ്സിൽ കോറി ഇട്ടതാണ് ഞാൻ പൂമംഗലത്തു  ഭദ്രന്റെയും ലക്ഷ്മിയുടെയും മൂത്ത മകൾ മിഥുന എന്നത്‌ …

ഇനി ആരൊക്കെ തിരുത്താൻ ശ്രമിച്ചാലും അതിന് മാറ്റം ഉണ്ടാകില്ല ….

മോളേ !!!!

അതെ അമ്മേ  !! ഇത് മിഥുനയുടെ വാക്കാണ് !!!

മിഥുനയുടെ ഉറച്ച സ്വരം കേട്ട് ലക്ഷ്മി  അവളെ ചേർത്തുപിടിച്ചു കരഞ്ഞു …. മിഥുനയുടെ കണ്ണുകളും അനുസരണയില്ലാതെ ഒഴുകി ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!