Skip to content

താലി – 15 (അവസാനഭാഗം)

thaali novel

സോറി ആദർശ് !!!

തനിക്ക് അറിയാമല്ലോ ഈ ലാസ്റ്റ് മിനിറ്റ്  എനിക്ക് മറ്റൊരാളെ റീപ്ലേസ് ചെയ്യാൻ കഴിയില്ല ……നമ്മുടെ കമ്പനിയുടെ  പ്രതിനിധിയായിട്ടാണ് താൻ പോകുന്നത് ……അതും സുപ്രധാനമായ ഒരു കോൺഫറൻസ് ആണ് ….സോ !! ഐ ആം സോറി !! വൈശാഖ് പറയുന്നത്  നിശ്ശബ്ദനായി നിന്ന് ആദർശ് കേട്ടു …

ശെരി സാർ !!! ഞാൻ പൊയ്ക്കൊള്ളാം !!! വീട്ടിൽ ഒരു അത്യാവശ്യം വന്നത് കൊണ്ടാണ് എന്നെ ഒഴിവാക്കാമോ എന്ന് ചോദിച്ചത് …രാത്രിയിൽ വിളിച്ചു ബുദ്ധിമുട്ടിച്ചതിൽ  ക്ഷെമിക്കണം …ആദർശ് ഫോൺ  ഓഫ് ചെയ്തു ..

ആദർശേട്ടാ !! എന്തായിത് ??

ഈയൊരു കാര്യത്തിന്. വേണ്ടി യാത്ര മുടക്കേണ്ടാ …അധികനാൾ ഒന്നും അവിടെ നിൽക്കേണ്ടി വരില്ലലോ ?? വിഷമയ്ക്കാതെ നല്ല കുട്ടിയായി വന്ന്  ഭക്ഷണം കഴിക്കാൻ നോക്ക് …. മിഥുന പറഞ്ഞു …

നാളെ എന്നെ കൊണ്ടുവിടാൻ നീ വരേണ്ട !! ഇത്രെയും ദൂരം യാത്ര ചെയ്തു വെല്ല കുഴപ്പം ആയാലോ ?? അച്ഛനും അമ്മാവനും വരുന്നുണ്ടല്ലോ അതുമതി ..ആദർശിന്റെ വെപ്രാളം കണ്ടിട്ട്  മിഥുനക്ക് ചിരി വന്നു ..

ഹൊ !! എന്റെ പൊന്നോ  !!! എന്തിനാ ഇത്രെയും ടെൻഷൻ ?? ഇതുവരെ ഒരു വ്യക്തതയായിട്ടില്ല ……അദ്യം നാളെ പോയി  പരിശോധിച്ചു നോക്കട്ടെ !! എന്നിട്ട് പോരെ ഈ വെപ്രാളവും പേടിയും ഒക്കെ ?? മിഥുന തിരക്കി ..

എനിക്ക്  ഒരു പേടിയും ഇല്ല !!! കാരണം  നിന്നെ എന്റെ അമ്മക്ക് അത്രക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയാം ..സത്യത്തിൽ നീ വന്നതോടെ ഞങ്ങൾ മക്കൾ ഔട്ട് ആയില്ലേ ..

മ്മ് ,,,മതി.. മോനെ സുഖിപ്പിച്ചത് ..വന്ന്  ഭക്ഷണം കഴിക്കാൻ നോക്ക് …

മിഥുന മുറിയിൽ നിന്നും പോയി…മിഥുനയുടെ പിന്നാലെ ആദർശും ഇറങ്ങി  …. ഊണ് മേശക്ക് ചുറ്റും എല്ലാവരും ഭക്ഷണം കഴിക്കുവാനായി ഇരുന്നു …

നാളെ പുലർച്ചെ അഞ്ചുമണിക്ക് പുറപ്പെടണം …നീ അരുണിനോട് അഞ്ചുമണിക്ക് വരണം എന്ന്  പറഞ്ഞിട്ടുണ്ടാല്ലോ അല്ലേ ?? ശിവദാസൻ ചോദിച്ചു …

ഉവ്വ്‌ അച്ഛാ … അവൻ രാവിലെ എത്തും …

മിഥുന മോള്  കഴിച്ചിട്ട് ആദർശിന്റെ കൂടെ പോയി കിടന്നോ !!

അത്‌ അച്ഛാ !! മിഥുന എന്നെ കൊണ്ടാക്കാൻ വരുന്നില്ലെന്ന് പറഞ്ഞു ….

അതെന്താ  മോള്  വരുന്നില്ലേ ?? നേരത്തെ വരുന്നുണ്ടെന്നാണെല്ലോ പറഞ്ഞത് ?? ഇപ്പോൾ എന്ത് പറ്റി ??

അത്  … ഒന്നും പറ്റിയില്ല അച്ഛാ ?? എനിക്ക് ചെറിയ തലവേദന ഉണ്ട് ..അതുകൊണ്ടാണ് യാത്ര ഒഴിവാക്കുന്നത് …ഒരാശ്രയത്തിനെന്നോണം  മിഥുന സാവിത്രിയെ നോക്കി …

വയ്യെങ്കിൽ പോകേണ്ടാ മോളേ !! നമുക്ക്‌ വീട്ടിൽ ഇരിക്കാം !! സാവിത്രി രംഗം മയപ്പെടുത്തി …

ഭക്ഷണം കഴിഞ്ഞു എല്ലാവരും അവരവരുടെ മുറിയിൽ പോയി …

സാവിത്രി ആദർശിന്റെ  മുറിയുടെ വാതിലിൽ ചെന്ന്   തട്ടി വിളിച്ചു …

ആദർശ് വാതിൽ തുറന്നു !!

എന്താ  അമ്മേ !!

മിഥുന എവിടേ ?? അവൾ ബാത്‌റൂമിൽ ഉണ്ട് …

മിഥുന ഇറങ്ങി വരുന്നത് വരെ സാവിത്രി കാത്തുനിന്നു ..

ദാ മോള് ഈ പാല് കുടിക്ക് … മോള്  കഴിച്ചു എന്ന് വരുത്തി എഴുനേറ്റ് പോയതാണെന്ന് അമ്മക്ക് അറിയാം …

മോള്  ഈ സമയത്തു മനസ്സ് വിഷമിപ്പിക്കരുത് കേട്ടോ ??

അമ്മേ !! നാളെ ഒന്ന് പോയി പരിശോധിച്ചു ഉറപ്പിച്ചിട്ട് പോരെ ഈ ശ്രദ്ധ ഒക്കെ ?? ആദർശ് ചോദിച്ചു …

എന്ന് മുതൽക്കാടാ  ലാബിൽ ഈ ടെസ്റ്റ് ഒക്കെ വന്നത് ?? ഗർഭത്തിന്റെ ലക്ഷണങ്ങൾ അറിയാൻ ലാബിൽ പോകേണ്ട  കേട്ടോ ??

പിന്നെ ഇന്നത്തെ കാലത്തു  എല്ലാ പരിശോധനകളും അതിന്റെ മുറ പോലെ നടത്തിക്കോണം അത്രേയൊള്ളൂ !!

മിഥുന പാല് വാങ്ങി കുടിച്ചു …

നാളെ മുതൽ  മോള്  എന്റെ കൂടെ കിടന്നാൽ മതി … നമുക്ക്‌ അച്ഛനെ പുറത്താക്കാം ….

അതിനെന്തിനാ അമ്മേ അച്ഛനെ പുറത്താക്കുന്നത് ?? ഒരു കട്ടിൽ ആ മുറിയിൽ പിടിച്ചിട്ടാൽ പോരെ ??ആദർശ് ചോദിച്ചു …

അതേയ് !!! നിന്റെ അച്ഛന്റെ ചിന്നം വിളി ഞാൻ സഹിച്ചാൽ പോരെ ?? വെറുതെ എന്തിനാ  ഇവളും കൂടി ആ കൂർക്കം വലി സഹിക്കുന്നത് ??

തൽകാലം മോള് ഇനി ഈ കോണിപ്പടി കയറി ഇറങ്ങേണ്ട ??? പിന്നെ എന്തേലും അത്യാവശ്യം വന്നാൽ എനിക്ക് അറിയാൻ പറ്റുമല്ലോ ??

എന്നാൽ രണ്ടാളും ഉറങ്ങിക്കോ ….സാവിത്രി മുറിയിൽ നിന്നും പോയി …

എടീ ഭാര്യേ !!! ഞാൻ പറഞ്ഞില്ലേ  എന്റെ അമ്മ നിന്നെ പൊന്ന് പോലെ നോക്കുമെന്ന് !!! ഇപ്പോൾ മനസ്സിലായോ നിനക്ക് എന്റെ അമ്മയെ ??

അതിന് ഞാൻ അമ്മയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ ?? മിഥുന പറഞ്ഞു ..:

മിഥുന ലൈറ്റ് അണച്ചു  ആദർശിന്റെ അരികിൽ കിടന്നു …

മിഥുന മോൾക്ക് ഇത് എന്ത് പറ്റി ?? രാവിലെകൂടി എന്നോട് പറഞ്ഞതാണ്  എയർപോർട്ടിൽ വരുന്ന കാര്യം !! ഇപ്പോൾ എന്തുപറ്റി പെട്ടെന്ന് ഒരു മലക്കംമറിച്ചിൽ ?? ശിവദാസൻ സാവിത്രിയോട് ചോദിച്ചു …

അല്ല !! നമ്മുടെ മോനും മരുമോളും ഇങ്ങനെ ജീവിച്ചാൽ മതിയോ ?? അവർക്ക് സ്വന്തമെന്ന് പറയാൻ ഒരു കുഞ്ഞു  വേണ്ടേ ?? സാവിത്രി ചോദിച്ചു ..

അഹാ !! അത് നീ എന്നോടാണോ ചോദിക്കുന്നത് ?? എനിക്ക് അവരുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ?? ശിവദാസൻ സാവിത്രിയെ കളിയാക്കി ..

ഹോ !!! എന്റെ ദാസേട്ടാ ?? മിഥുന മോൾക്ക് വിശേഷം ഉണ്ടോ എന്ന് ഒരു സംശയം ഉണ്ട് .. അതുകൊണ്ടാണ് നാളെ എത്രയും ദൂരം യാത്ര ചെയ്യേണ്ട എന്ന് തീരുമാനിച്ചത് ..

നാളെ രാവിലെ ഞങ്ങൾ  ആശുപത്രിയിൽ പോകുന്നുണ്ട് ..

അതേയോ !! നാളെ വീട്ടിൽ വരുമ്പോൾ ഒരു ശുഭ വാർത്ത കേൾക്കാം അല്ലേ ?? ശിവദാസൻ സന്തോഷത്തോടെ ചോദിച്ചു …

ഹാ !! നിങ്ങൾ എന്തായാലും പോയിട്ട് വാ !! നാളെ വീട്ടിൽ വരുമ്പോൾ അറിയാമല്ലോ !! സാവിത്രി കിടന്നു …

ആദർശ്  പുലർച്ചെ തന്നെ യാത്ര തിരിച്ചു …

സാവിത്രിയും മിഥുനയും കൂടി ആശുപത്രിയിൽ പോയി … പരിശോധനകൾക്ക് ശേഷം വിശേഷം ഉണ്ടെന്ന് ഉറപ്പിച്ചു …

അവർ നേരെ പോയത് പൂമംഗലത്തേക്കാണ് !!!

സാവിത്രിയും മിഥുനയും പതിവില്ലാതെ വരുന്നത് കണ്ട് ലക്ഷ്മി ഒന്നമ്പരന്നു ..:

സാവിത്രി മിഥുനയുടെ വിശേഷം പറഞ്ഞപ്പോൾ ലക്ഷ്മിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം ആയിരുന്നു !!! ലക്ഷ്മി മിഥുനയെ കെട്ടിപിടിച്ചു നിറുകയിൽ ഉമ്മ കൊടുത്തു …ലക്ഷ്മി ഉച്ചയൂണ് കഴിക്കുവാനായി നിർബന്ധിച്ചു ……സവിത്രിയും മിഥുനയും ക്ഷണം നിരസിക്കാതെ ഊണ് കഴിച്ചു …

അവർ അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങിയതും അരുണിന്റെ കാർ വരുന്നത് കണ്ടു …

ദേ … ആദർശിനെ കൊണ്ടുവിടാൻ പോയവർ ഇങ്ങെത്തി ……ലക്ഷ്മി പറഞ്ഞു …

സാവിത്രിയേയും മിഥുനയെയും കണ്ട ശിവദാസൻ കാറിൽ നിന്ന് ഇറങ്ങി … നിങ്ങൾ രണ്ടാളും എന്താ ഇവിടെ ???

ഞങ്ങൾ ആശുപത്രിയിൽ പോയിട്ട് നേരെ ഇങ്ങോട്ട് പോന്നു … സാവിത്രി പറഞ്ഞു ..

ആശുപത്രിയിൽ പോകാനും വേണ്ടി ആർക്കാ അസുഖം ?? ഭദ്രൻ തിരക്കി ..

എടാ?  അസുഖമല്ല !!! വിശേഷമാണ് !!! നീ  നിങ്ങളെ രണ്ടാളെയും അപ്പൂപ്പാ എന്ന് വിളിക്കാൻ ഒരാള് അധികം താമസിക്കാതെ വരുന്നുണ്ട്‌ ……സവിത്രി ചിരിച്ചു കൊണ്ട് പറഞ്ഞു ..

നേരാണോ മോളെ ?? ഭദ്രൻ മിഥുനയെ ചേർത്തുപിടിച്ചു കൊണ്ട്  ചോദിച്ചു !!!

അതേ  അച്ഛാ !!

ശ്ശെടാ ! ആദർശിനെ  ഈ വിവരം ഒന്ന് അറിയിക്കണം എങ്കിൽ ഇനി ഒരു ദിവസം കാത്തു നിൽകണമല്ലോ !! ഭദ്രൻ പറഞ്ഞു …

ഇല്ല  !! ഭദ്രാ !! അവന് ഒരു സൂചന കിട്ടിയിട്ടാണ്  വിമാനം കയറിയത് …

എല്ലാം  ഈശ്വരാനുഗ്രഹം ……

ആദർശിന്റെയും മിഥുനയുടെയും ചുന്ദരി വാവയുടെ നൂലുകെട്ടാണ്‌ ഇന്ന് !!

വീടിന്റെ അന്തരീക്ഷം ആഘോഷത്തിന്  തയ്യാറായി കഴിഞ്ഞിരുന്നു …

ആദർശ് കുഞ്ഞിനെ എടുത്തു … ചെവിയിൽ  ആ പേര് മന്ത്രിച്ചു “അരുന്ധതി … അരുന്ധതി … അരുന്ധതി “…

ഭദ്രന്റെ കണ്ണുകൾ നിറഞ്ഞു ….

ഞങ്ങളുടെ മോളുടെ പേര് …അരുന്ധതി ആദർശ് …

ആദർശേ  എല്ലാവർക്കും ഈ പേര് ഇപ്പോഴും വിളിക്കാൻ പാടല്ലേ … നീ മോളെ വീട്ടിൽ വിളിക്കാൻ പേര് ഒന്നും കണ്ടുപിടിച്ചില്ലേ ??? അരുൺ ചോദിച്ചു …

ആരുപറഞ്ഞു വീട്ടിൽ വിളിക്കാൻ പേരില്ലെന്ന് ??

ഞങ്ങളുടെ തക്കുടുവിനെ വീട്ടിൽ “കീർത്തി”മോളെന്ന് വിളിക്കും … മിഥുനയാണ് മറുപടി പറഞ്ഞത് …

കീർത്തി എന്ന പേര്  കേട്ടതും ലക്ഷ്മി ഓടി വന്ന് ആദർശിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി നെഞ്ചോട് ചേർത്ത് വിങ്ങിപ്പൊട്ടി …

അമ്മേ !!! ഞങ്ങളുടെ മോൾക്ക് ഇതിലും നല്ല പേര്  കണ്ടെത്താൻ ഞങ്ങൾക്ക് കഴിയില്ല … മിഥുന പറഞ്ഞു …

എന്റെ മനസ്സ് വായിച്ചത് പോലെ എന്റെ പൊന്നുമോള് കുഞ്ഞിന് പേരിട്ടത് … എനിക്ക് ഇനി മാസസ്സറിഞ്ഞു കീർത്തി എന്ന് വിളിക്കാമല്ലോ  … അതുമതി ……ലക്ഷ്മിയുടെ  മാതൃത്വം തുളുമ്പുന്ന വാക്കുകൾ കേട്ട്  മിഥുനയുടെ കണ്ണുകൾ നിറഞ്ഞു …

അതെ !!!!പൂമംഗലത്തു മുറ്റത്തു പിച്ചവെക്കാൻ  അവരുടെ സ്വന്തം കീർത്തിമോൾ  പുനർജനിച്ചതായി ഭദ്രനും ലക്ഷ്മിയും വിശ്വസിച്ചു …

എല്ലാവർക്കും മംഗളങ്ങൾ നേർന്നുകൊണ്ട്

SHEROON4S

താലി എന്ന ഈ തുടർക്കഥക്ക്  എല്ലാ പിന്തുണയും തന്ന  എന്റെ എല്ലാ  കൂട്ടുകാർക്കും ഒരായിരം നന്ദി …ഒരുപാട്‌   പ്രതികൂല  സാഹചര്യത്തിൽ എഴുതിയ കഥയാണ് … ഈ കഥ മികച്ച രീതിയിൽ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു …

പുതിയ കഥയും കഥാപാത്രങ്ങളുമായി നിങ്ങളുടെ മുന്നിൽ വരുന്ന വരേയ്ക്കും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

4.4/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!