ആ ആകാംക്ഷയോടെയാണ് അടുത്ത പേജ് എടുത്തത്…
മാലൂന്റെ പതിനാലാം പിറന്നാള്‍ ദിവസം എന്ന ഹെഡിംഗോടെയുള്ള തുടക്കത്തോടോപ്പം ഓരോ വാക്കുകളിലൂടെ ഒഴുകിപോകുന്നതുപോലെ തോന്നി….
മാലൂവിന്റെ എല്ലാ പിറന്നാളുകളും ഞങ്ങള്‍ ഒരുമിച്ചാണ് ആഘോഷിച്ചിരുന്നത്…. കളികൂട്ടുകാരി എന്നതിനപ്പുറം എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി കൂടിയായിരുന്നു അവള്‍… അവളും ഞാനും ഉണ്ണിയേട്ടനൂം ചെറുപ്പം മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നതാണ്… ഉണ്ണിയേട്ടന്റെ ചേച്ചിയും മാലൂന്റെ ചേട്ടനും ഞങ്ങളെക്കാള്‍ കുറച്ചു കൂടി മുതിര്‍ന്നവരാണ്….. ഞാന്‍ ഒറ്റമകളായതിനാല്‍ മാലൂ കൂടപ്പിറപ്പിനെ പോലെയാണ്..
അന്നു പതിവില്ലാതെ അവള്‍ എന്നെ കൂട്ടാതെയാണ് അമ്പലത്തില്‍ പോയത്…. അവളോടൊപ്പം അമ്പലത്തില്‍ പോകാന്‍ ഒരുങ്ങി ചെന്നപ്പോള്‍ അവള്‍ എപ്പോഴേ പോയെന്നും പാറൂനെ വിളിച്ചില്ലേന്നും അവളുടെ അമ്മ പറഞ്ഞതു കേട്ടു സങ്കടത്തോടെയാണ് അമ്പലത്തിലേക്ക് ഓടിയത്… അവിടെ ചെന്നപ്പോള്‍ മാലു ഉണ്ണിയേട്ടനോട് കാര്യം പറഞ്ഞു നില്‍ക്കുന്നത് കണ്ടു… എന്നോട് പറയാതെ അവര്‍ രണ്ടുപേരും വന്നതിന്റെ പിണക്കവും സങ്കടവും മുഖത്തു വന്നെങ്കിലും അതു മറച്ചു വെച്ചു കൊണ്ട് ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു..
എന്നെ കണ്ടപ്പോള്‍ മാലൂന്റെ മുഖത്തു പതര്‍ച്ച വ്യക്തമായി കണ്ടു.. ഉണ്ണിയേട്ടന് വലിയ ഭാവവ്യത്യാസങ്ങളൊന്നും തന്നെയില്ല…
” നീയെന്താ എന്നെ കൂട്ടാതെ പോന്നത്… ”
” പാറു .. ഉണ്ണിയേട്ടന്‍ വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോന്നതാണ്… അതാ നിന്നെ വിളിക്കാതെ ഇരുന്നത്.. ” എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നത് പോലെ പെട്ടെന്നുള്ള മറുപടി കേട്ട് ഉണ്ണിയേട്ടന്‍ അമ്പരക്കുന്നത് കണ്ടെങ്കിലും സംസാരം നീട്ടാന്‍ ആഗ്രഹിക്കാത്തത് കൊണ്ട് ഒരു ചിരിയില്‍ ഒതുക്കി..
അതിനുശേഷം മാലൂന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നതുപോലെ തോന്നിയെങ്കിലും ചോദിക്കാന്‍ തുനിഞ്ഞില്ല…. ധരിക്കുന്ന വസ്ത്രങ്ങള്‍ മുതല്‍ പരീക്ഷയ്ക്ക് വാങ്ങുന്ന മാര്‍ക്കിനു വരെ മത്സരം .. ചിലപ്പോഴൊക്കെ അവള്‍ക്ക് പഴയതുപോലെ വലിയസ്നേഹവും മറ്റു ചിലപ്പോള്‍ അടക്കാനാവാത്ത ദേഷ്യവും മാറിമാറി വന്നു….
ഒരു ദിവസം മാലു ഇല്ലാതെ ഇരുന്ന ദിവസമാണ് സ്കൂളില്‍ നിന്നും വരുന്ന എന്നെയും കാത്ത് ഉണ്ണിയേട്ടന്‍ നിന്നത്…. അന്നത്തെ സംഭവത്തോടെ ഉണ്ണിയേട്ടന്‍ ഞങ്ങളോടൂള്ള സംസാരം വളരെ കുറച്ചിരുന്നു…. അപ്പോഴൊക്കെ വിഷമവും തോന്നിയിരുന്നു … അതിനേപറ്റി മാലുവിനോട് സംസാരിച്ചപ്പോള്‍ പഴയതുപോലെ അല്ല… ഉണ്ണിയേട്ടന് പഠിക്കാന്‍ ഒരുപാട് ഉണ്ടെന്നും അതിനാല്‍ സമയം ഇല്ലാത്തത് കൊണ്ടാണെന്നും പറഞ്ഞൊഴിഞ്ഞു…
” പാറൂ… നീയെന്താ എന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ പോകുന്നത്….? ”
ഓരോന്നും ചിന്തിച്ചു ഉണ്ണിയേട്ടനെ കടന്നു പോയപ്പോഴാണ് പിന്നിലൂടെ വന്നു കൈയ്യില്‍ പിടിച്ചു നിര്‍ത്തിയത്…
” അത് ഉണ്ണിയേട്ടാ.. ഞാന്‍ എന്തോ ആലോചിച്ചു….”
” പാറു നിന്നെ തനിച്ചൊന്നു കാണാനാണ് ഞാന്‍ കാത്തു നിന്നത്… മാലു കൂടിയുണ്ടെങ്കില്‍ സംസാരിക്കാന്‍ പറ്റില്ല.. ”
ഞാന്‍ ആകാംക്ഷയോടെയും ആശ്ചര്യത്തോടെയും ഉണ്ണിയേട്ടനെ നോക്കി… മാലു അറിയാത്ത എന്തു കാര്യമായിരിക്കും ഉണ്ണിയേട്ടന്‍ പറയാന്‍ പോകുന്നത്….
” നീ ആശ്ചര്യപെടുകയൊന്നും വേണ്ട… അവള്‍ക്ക് അറിയുന്ന കാര്യമാണ്… നിനക്കും… ”
അപ്പോഴും കാര്യം പറയാത്ത ഉണ്ണിയേട്ടന്‍റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
” പാറു… നിനക്ക് അറിയാമെല്ലോ … പണ്ടു മുതലേ എനിക്കു നിന്നെ ഇഷ്ടമാണ്…നിനക്കും തിരിച്ച് ആ ഇഷ്ടമുണ്ടെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പിന്നാലെ നടക്കാനോ ശല്യപെടുത്താനോ ഒന്നും ഞാന്‍ വരാത്തത്…അല്ലെങ്കിലും പിന്നാലെ നടക്കാനോ പഞ്ചാരയടിക്കാനോ എനിക്കു താല്‍പര്യവുമില്ല… ”
ഉണ്ണിയേട്ടന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ എന്റെ മുഖം നാണം കൊണ്ടു തുടുത്തിരുന്നു… ശരിയാണ് ഓര്‍മ്മയായ കാലം മുതല്‍ക്കേ ഉണ്ണിയേട്ടന് തന്നോട് ഒരു പ്രത്യേക ഇഷ്ടവും കരുതലുമുണ്ട്… ആ ഇഷ്ടം അതിനേക്കാളേറേ തിരിച്ചും ഉണ്ട്… അത് മാലൂനോട് പറയുകയും ,. അവള്‍ക്ക് അത് വ്യക്തമായി അറിയുന്നതുമാണ്…
” ഞാന്‍ ഇപ്പോള്‍ ഇതുപറഞ്ഞത് മാലൂവിന് ഇക്കാര്യം വ്യക്തമായി അറിയാം എന്നു എനിക്കു ,ഉറപ്പാണ്.. എന്നിട്ടും അവള്‍ പിറന്നാളിന്റെയന്ന് എന്നെ അമ്പലത്തിലേക്ക് വിളിച്ചു വരുത്തി അവള്‍ക്ക് എന്നെ ഇഷ്ടമാണെന്നു പറഞ്ഞു.. ആദ്യം ഞാന്‍ കരുതി അവള്‍ എന്നെ പറ്റിക്കുവാന്‍ പറയുകയാണെന്ന്.. പക്ഷേ പിന്നീട് മനസ്സിലായി കാര്യമായി പറഞ്ഞതാണെന്ന്.. ഞാന്‍ അവളോട് നിന്റെ കാര്യം പറഞ്ഞു.. അപ്പോള്‍ അവള്‍ പറഞ്ഞത് നിനക്ക് എന്നോടു അങ്ങനെയൊന്നും ഇല്ലെന്നാണ്… അത് കളവാണെന്ന് എനിക്കു അറിയാം.. എങ്കിലും നിന്റെ നാവില്‍ നിന്നും തന്നെ അത് കേള്‍ക്കണം…. നിന്റെ പിന്നാലെ വരുകയോ ശല്യം ചെയ്യുകയോ ചെയ്യില്ല.. പക്ഷേ നിന്റെ പിന്നാലെ ഉണ്ടാകും… നന്നായി പഠിച്ചു ജോലി വാങ്ങി വീട്ടില്‍ വന്നു പെണ്ണു ചോദിക്കണമെന്നാണ് ആഗ്രഹം…. ഇനി പറയു.. മാലു പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ.. ? ”
ഉണ്ണിയേട്ടന്‍ പറഞ്ഞതൊക്കെ കേട്ട് അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍… ഞങ്ങള്‍ക്ക് ഇടയില്‍ പരസ്പരം ഒന്നും മറയ്ക്കാന്‍ ഇല്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്. അവളോട് ഇതുവരെ ഒന്നും മറച്ചിട്ടും ഇല്ല…ഉണ്ണിയേട്ടന്‍റെ കാര്യം അവളോട് പറഞ്ഞിട്ടും ഉണ്ട്.. എന്നിട്ടും .. അതുമാത്രമല്ല അവള്‍ ഉണ്ണിയോട്ടനോട് ഇഷ്ടമാണെന്നു പറഞ്ഞതും ഒരു ഞെട്ടലുണ്ടാക്കി… അവള്‍ക്ക് അങ്ങനെ ഒരു ഇഷ്ടം എപ്പോള്‍ തോന്നി…
” നീയെന്താ ഒന്നും മിണ്ടാത്തത്..? ” സ്വരത്തില്‍ അസ്വസ്ഥത നിറഞ്ഞിരുന്നു ..
” ഉണ്ണിയേട്ടാ അവള്‍ പറഞ്ഞത് സത്യമല്ല… ഉണ്ണിയേട്ടനെ എനിക്കു ഇഷ്ടമാണ്… പക്ഷെ അവള്‍ക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കില്‍ .. ”
” അവളുടെ ഇഷ്ടം താല്‍ക്കാലികമാണ് പാറൂ… അത് അവള്‍ക്ക് വെറുതെ തോന്നുന്നതാണ്… നീ അത് മനസ്സില്‍ വെയ്ക്കേണ്ട…. അതുപോലെ ആണോ നമ്മുടെ സ്നേഹം..അവള്‍ അത് തിരിച്ചറിയുമ്പോള്‍ സ്വയം മാറിക്കോളും ..നീ അതേകുറിച്ച് ഓര്‍ത്തു വിഷമിക്കേണ്ട…”
ഉണ്ണിയേട്ടന്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ മാലൂനോട് ഇതേപറ്റി ചോദിക്കണോ വേണ്ടയോ എന്നു സംശയിച്ചു… ഇനി ഇത് ചോദിച്ചു താന്‍ കൂടി അറിഞ്ഞു എന്നു തോന്നിയാല്‍ അവള്‍ക്ക് വിഷമം ആയാലോന്ന് ഓര്‍ത്തു ആ ചിന്ത വേണ്ടെന്നു വെച്ചു… ദിവസങ്ങള്‍ മുന്നോട്ട് പോയി കൊണ്ടിരുന്നു .. ഉണ്ണിയേട്ടനെ കാണുന്നത് അപൂര്‍വ്വമായിരുന്നു..
” ഡീ ക്ലാസിലെ വിവേക് നിന്നെ നോക്കുന്നത് ഞാന്‍ കണ്ടു കേട്ടോ.. ” ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ മാലു പറഞ്ഞതു കേട്ടു ഒരു നിമിഷം ഒന്നു ആലോചിച്ചു.. എന്തു മറുപടി കൊടുക്കും..
” നല്ല ചെറുക്കനാണെടീ… നന്നായി പഠിക്കും…അത്യാവശ്യം പണക്കാരനാണ്… ” എന്റെ മൗനം കണ്ടിട്ടാണെന്ന് തോന്നുന്നു.. ഉത്സാഹത്തോടെ അവള്‍ തുടര്‍ന്നു.
” നല്ല ചെറുക്കന്‍ ആണെങ്കില്‍ നീ നോക്കിക്കോടീ…. എനിക്കു ഉണ്ണിയേട്ടന്‍ ഉണ്ടെല്ലോ.. ” ചെറുചിരിയോടെ പറഞ്ഞു..
” അതിന് ഉണ്ണിയേട്ടന് ,അങ്ങനെ ,ഒരു ഇഷ്ടമുണ്ടോ…?. നീ വെറുതെ മോഹിച്ചു അവസാനം കണ്ണീര് ബാക്കിയാകരുത്…” അവള്‍ ഉപദേശം തുടങ്ങി.
” അതൊക്കെ ഉണ്ടെടീ.. ഉണ്ണിയേട്ടന്‍ എന്നോടു പറഞ്ഞല്ലോ.. ”
” എപ്പോള്‍ പറഞ്ഞു.. ഞാന്‍ കേട്ടില്ലല്ലോ…. ,”’ വിടാന്‍ ഭാവമില്ലാതെ അവള്‍…
” നീ വരാതെ ഇരുന്ന ഒരു ദിവസം വഴിയില്‍ വെച്ചു പറഞ്ഞിരുന്നു …. ”
” എന്നിട്ടു നീ എന്നോട് പറഞ്ഞില്ലല്ലോ ഭയങ്കരീ… ” കളിയാക്കി ചിരിച്ചു കൊണ്ടൂ പറഞ്ഞ അവളുടെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി…പ്രത്യേകിച്ചും ഭാവവ്യത്യാസം ഒന്നും അവിടെ കാണാത്തത് കൊണ്ട് ഉണ്ണിയേട്ടന്‍ പറഞ്ഞതുപോലെ അവളുടെ സ്നേഹം പെട്ടെന്നുള്ള തോന്നല്‍ മാത്രമായിരുന്നു എന്ന് എനിക്കു മനസ്സിലായി.. അത് നല്‍കിയ ആശ്വാസവും ചെറുതല്ലായിരുന്നു… എന്തൊക്കെ പറഞ്ഞാലും അവളെ വേദനിപ്പിച്ചു ഒരു കാര്യം ചെയ്യാന്‍ എനിക്കു മടിയായിരുന്നു.
” എന്നാല്‍ പിന്നെ വിവേകിനെ ഞാന്‍ തന്നെ നോക്കികൊള്ളാം… ” എന്റെ രണ്ടുകവിളും ചേര്‍ത്തുപിടിച്ചു അവള്‍ അതുപറഞ്ഞു ചിരിച്ചപ്പോള്‍ ഞാനും കൂടെ ചേര്‍ന്നു….. അവള്‍ പറഞ്ഞതുപോലെ തന്നെ വിവേകിന്റെ പിന്നാലെ നടന്നു അവനൂമായി പ്രണയവുമായി…
സ്കൂള് വിട്ടു കോളേജിലേക്കും ഞങ്ങള്‍ ഒരുമിച്ചായിരുന്നു…ഉണ്ണിയേട്ടനോടും അവള്‍ പഴയതുപോലെ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണിയേട്ടനും സമാധാനമായി … പഴതുപോലെ എന്തിനും ഏതിനും അവള്‍ നിഴലുപോലെ എന്റെ പിന്നാലെ ഉണ്ടായിരുന്നു….. ഉണ്ണിയേട്ടന്‍ പഠിച്ചു ജോലി വാങ്ങി വാക്ക് പറഞ്ഞതുപോലെ വീട്ടില്‍ അച്ഛനോട് വന്നു കല്യാണക്കാര്യം സംസാരിച്ചു…. ഉണ്ണിയേട്ടനെ ചെറുപ്പം മുതല്‍ അറിയാവുന്നതു കൊണ്ട് അച്ഛനും അമ്മയ്ക്കും എതിരഭിപ്രായം ഒന്നും ഇല്ലായിരുന്നു …. എന്റെ പഠിത്തത്തിന് ശേഷം ആലോചിക്കാമെന്നു പറഞ്ഞു വാക്ക് പറഞ്ഞു വെച്ചു.. വിവേകുമായി തെറ്റിപിരിഞ്ഞ മാലുവിനും ഒരുപാട് കല്യാണാലോചനകള്‍ വന്നെങ്കിലും ഒരു ജോലി കിട്ടിയിട്ടു മതിയെന്ന വാശിയില്‍ അവള്‍ ഉറച്ചു നിന്നു…
അങ്ങനെ പഠനം പൂര്‍ത്തിയായി കഴിഞ്ഞതും ഞങ്ങളുടെ വിവാഹത്തിന് ഡേറ്റ് കുറിപ്പിച്ചു…..
കല്യാണത്തിന് എല്ലാകാര്യത്തിനും കൂടെ അവളും ഉണ്ടായിരുന്നു ..സാരിയും സ്വര്‍ണ്ണവും എല്ലാം അവളുടെ ഇഷ്ടത്തിനാണ് എടുത്തതും..
” എന്റെ കല്യാണത്തിന് നീ നിന്റെ ഇഷ്ടത്തിന് എടുത്തു തന്നാല്‍ മതിയെടീ ” എന്നും പറഞ്ഞു എല്ലാം അവള്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.. എനിക്കു അതില്‍ പരാതി ഇല്ലായിരുന്നു എന്നു മാത്രമല്ല വളരെയധികം സന്തോഷവും ആയിരുന്നു … .. ,കല്യാണമെല്ലാം ഭംഗിയായി നടന്നു… വിരുന്നുകളും തിരക്കുമായി ഓടി നടക്കുമ്പോഴും അവളൂടെ അടുത്ത് ഓടിയെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു … അവളെ ഒരു തരത്തിലും വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല….
നിനക്ക് എന്നേക്കാള്‍ ഇഷ്ടം അവളോട് ആണെന്നു ഉണ്ണിയേട്ടനും ഇടയ്ക്കിടെ പരിഭവം പറഞ്ഞു.. ഓര്‍മ്മവെച്ച കാലം മുതല്‍ മനസ്സില്‍ പ്രതിഷ്ഠിച്ച ഉണ്ണിയേട്ടനോടുള്ള സ്നേഹത്തേക്കാള്‍ വലുതല്ല ഒന്നും എന്നുള്ള ഞാന്‍ അതൊക്കെ ചിരിച്ചു തള്ളീ…
കല്യാണം കഴിഞ്ഞ പുറകേയാണ് എനിക്കു ജോലിക്കുള്ള അപ്പോയ്മെന്‍റ് വന്നത്… ഞാനും മാലും ഒരുമിച്ച് എഴുതിയ ടെസ്റ്റായിരുന്നു അത്… കല്യാണം കഴിഞ്ഞപ്പോള്‍ കിട്ടിയ ഭാഗ്യമെന്നു എല്ലാവരും പറഞ്ഞപ്പോഴും മാലുവിന് ജോലി കിട്ടിയില്ലല്ലോ എന്ന വിഷമമായിരുന്നു എനിക്ക്..
” അതൊന്നും സാരമില്ലെടീ..ഓരോരുത്തര്‍ക്കും ഓരോന്നും പറഞ്ഞിട്ടുണ്ട്..എനിക്കുള്ളതും കിട്ടും.. ” ആത്മവിശ്വാസത്തോടെയുള്ള അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ കുറച്ചു സമാധാനമായി….
അങ്ങനെയാണ് ഉണ്ണിയേട്ടനൊപ്പം സിറ്റിയിലേക്ക് താമസം മാറ്റിയത്…. മാലുവിനെ പിരിയുന്ന വളരെ സങ്കടം ആയിരുന്നു .. അവള്‍ക്കും അങ്ങനെ തന്നെയായിരുന്നു.. ഒന്നോ രണ്ടോ ദിവസങ്ങള്‍ അപൂര്‍വ്വമായി മാത്രം മാറി നിന്നിട്ടുണ്ടെന്നല്ലാതെ വളരെ നാളുകള്‍ ഞങ്ങള്‍ പിരിഞ്ഞു നിന്നിട്ടില്ലായിരുന്നു…,
ആദ്യത്തെ ഒന്നു രണ്ടു ആഴ്ച വളരെ ബുദ്ധിമുട്ട് ആയിരുന്നെങ്കിലും നഗരത്തിന്റെ തിരക്കില്‍ ഞാനും അലിഞ്ഞു ചേര്‍ന്നു…. മാസത്തില്‍ ഒരിക്കല്‍ വീട്ടീലേക്ക് ചെല്ലുമ്പോള്‍ മുതല്‍ എന്റെ പിന്നാലെ തൂങ്ങുന്ന അവള്‍ ഇവിടുത്തെ എല്ലാ കാര്യങ്ങളും കൃത്യമായി ചോദിച്ചറിഞ്ഞിരുന്നു… മാത്രമല്ല എന്നെ പിരിഞ്ഞു നില്‍ക്കുന്നതിനുള്ള സങ്കടവും
പങ്കുവെച്ചു
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission