റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോവുമ്പോൾ അജുനെ വിളിച്ചു കിട്ടാത്തതെന്താ എന്നുള്ള ടെൻഷൻ ആയിരുന്നു… വീട്ടിൽ ചെന്നു ഇറങ്ങി ഓട്ടോയ്ക്ക് കാശു കൊടുത്തു അജുന്റെ വീട്ടിലേക്കാണ് ആദ്യം പോയത്… പക്ഷെ പൂട്ടികിടക്കുന്ന അവന്റെ വീട് കണ്ടു.. മനസിൽ എന്തിനെന്നറിയാത്ത ഒരു പേടി മിന്നി മറയുന്നുണ്ടായിരുന്നു…
ഫോൺ എടുത്തു വീണ്ടും അജുവിനെ ട്രൈ ചെയ്തു… കിട്ടുന്നുണ്ടയിരുന്നില്ല..
ഹൗസ്ഓണറുടെ അടുത്ത് ചെന്നു വിവരം തിരക്കിയപ്പോൾ അവര് ഹോസ്പിറ്റലിൽ ആണ്.. നന്ദുനു പെട്ടന്ന് സുഖമില്ലാതായി കൊണ്ട് പോയതാണ് എന്നു പറഞ്ഞു.
ഹോസ്പിറ്റലിന്റെ പേരൊക്കെ ചോദിച്ചറിഞ്ഞു അങ്ങോട്ടേക്ക് ഓടുമ്പോൾ മനസ് കുറ്റബോധം കൊണ്ട് നീറുകയായിരുന്നു.. ഞാൻ കാരണം ആണ് നന്ദുന് ഇങ്ങനെയായതു എന്ന ചിന്ത ആയിരുന്നു മനസിൽ…
ഹോസ്പിറ്റലിൽ ചെന്നു റിസെപ്ഷനിൽ തിരക്കി നന്ദു കിടന്ന റൂമിലേക്ക് ഓടുമ്പോൾ അജുനെ എങ്ങനെ നോക്കും എന്നുള്ളതായിരുന്നു മനസിൽ… അവൻ ഒന്ന് വേദനിപ്പിക്കുക പോലും ചെയ്യാതെ വളർത്തിയ കുട്ടിയാണ് ഞാൻ കാരണം ഇപ്പൊ ഹോസ്പിറ്റലിൽ ആയതു…
റൂമിന്റെ പുറത്തു അജു ഇരിപ്പുണ്ടായിരുന്നു … എന്നെ കണ്ടതും അവൻ എണീറ്റു അടുത്തേക്ക് വന്നു…
നീ നാളെ കഴിഞ്ഞേ വരുള്ളൂ പറഞ്ഞിട്ട്..
ഹേയ്… എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല…
നന്ദുന്… നന്ദുന് എന്താ പറ്റിയത്…
നീ ടെൻഷൻ ആവണ്ട.. ഫുഡ് കഴിക്കാഞ്ഞിട്ട ബിപി ലോ ആയത് ആണ്.. രാത്രി എന്തോ ശബ്ദം കേട്ടു പോയി നോക്കിയതാ. അപ്പോൾ ബോധം ഇല്ലാണ്ട് കിടക്കുന്നു.. അന്നേരം ഞാൻ നന്നായിട്ട് പേടിച്ചു… ഇപ്പൊ കുഴപ്പം ഇല്ല.. ഇപ്പൊ ആളു മയക്കത്തിലാണ്…
അജുനോടൊപ്പം റൂമിലേക്ക് കേറുമ്പോൾ മുത്തശ്ശി അവളുടെ അടുത്തിരിപ്പുണ്ട്… രണ്ടു ദിവസം കൊണ്ട് വല്ലാതെ ഷീണിച്ചു പോയിരുന്നു അവൾ..
അവളെ കാണുംതോറും കുറ്റബോധം കൊണ്ട് മനസു വിങ്ങുന്നുണ്ട്. ഞാൻ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു വന്നു…
അജുന്റെ കൈ തോളിൽ പതിഞ്ഞപ്പോളാണ് അവളിൽ നിന്നും നോട്ടം മാറ്റിയത്. അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപെട്ടു..
മുത്തശ്ശി… ഇവിടെ ആദി ഇരിക്കും. നമുക്ക് ഒന്ന് വീട്ടിൽ പോയിട്ട് വരാം. മരുന്ന് കഴിക്കണ്ടേ…
ആദി മോൻ എപ്പോ വന്നു…
ഇപ്പൊ വന്നെ ഉള്ളൂ മുത്തശ്ശി.. വീടെത്തിയപ്പോഴാ അറിഞ്ഞത്.. നേരെ ഇങ്ങു വന്നു..
എന്നാലും എന്റെ കുട്ടിക്ക് ഇതെന്താ പറ്റിയത് ആവോ. രണ്ടീസം കൊണ്ട് ഒന്നിനും ഉത്സാഹം ഇല്ലായിരുന്നു.. എന്തോ വിഷമം തട്ടിയിട്ടുണ്ട് അവൾക്കു….
ഒന്നുല്ല മുത്തശ്ശി മാളൂന്… ഒന്ന് എണീറ്റു വന്നെ ഇങ്ങട്. ഡോക്ടർ പറഞ്ഞത് മുത്തശ്ശിയുടെ കേട്ടതല്ലേ പിന്നെ എന്താ…
ടാ ആദി.. നീ ഇവിടെ ഇരുന്നോ. അവൾ ഉണരുമ്പോൾ എന്തേലും കുടിക്കാൻ കൊടുക്കാം എന്നു പറഞ്ഞു സിസ്റ്ററ്. ഞാൻ വീട്ടിൽ പോയി മുത്തശ്ശിയേം ആക്കിയിട്ടു ഒന്ന് ഫ്രഷ് ആയിട്ട് വരാം…
“ശരിയെടാ .. ഞാൻ നോക്കിക്കോളാം… അതും പറഞ്ഞു അവനോടൊപ്പം ഡോറിനടുത്തേക്ക് നടന്നു..
ആദി… മോനെ നോക്കിക്കോണെടാ.. എനിക്കൊട്ടും മനസില്ല അവളെ ഇങ്ങനെ ആക്കിയിട്ടു പോകാൻ. ഞാനുടെ മരുന്ന് ഒന്നും കഴിക്കണ്ടു വല്ലതും വരുത്തിയാൽ എന്റെ കുഞ്ഞിനത് സഹിക്കാൻ പറ്റില്ല. അതാ..
ഞാൻ നോക്കിക്കോളാം മുത്തശ്ശി ധൈര്യം ആയിട്ട് പൊയ്ക്കോ..
ടാ എന്നാൽ ശരി…. ഇറങ്ങുവാട്ടോ…
മുത്തശ്ശിയോടൊപ്പം പുറത്തേക്കു പോയിട്ട് അജു തിരികെ വരുന്നത് കണ്ടാണ് അവിടെ തന്നെ നിന്നത്…
എന്താ അജു…. എന്തേലും എടുക്കാൻ മറന്നോ..
ഹേയ് ഇല്ല..
പിന്നെന്താ…
“ആദി .. നീയും മാളൂട്ടിയും തമ്മിൽ എന്താ പ്രശ്നം എന്നു എനിക്കറിയില്ല.ഞാൻ അത് ചോദിക്കുന്നും ഇല്ല. പക്ഷെ അവൾ ഇങ്ങനെ വേദനിച്ചു ഞാൻ കണ്ടിട്ടില്ല..
അമ്മയുടെയും അച്ഛന്റെയും കുറവ് അറിയിക്കാണ്ട് ഞാൻ വളർത്തിയ കുട്ടിയാണ്.. അവളെ എന്തിനു വേണ്ടി ആയാലും വേദനിപ്പിക്കുന്നത് എനിക്കിഷ്ടം ഇല്ല ആദി…. ഇനി ഒരിക്കൽ കൂടി ഇതാവർത്തിക്കരുത്…
അജു.. ടാ.. ഞാൻ.. അറിയാതെ.. സോറി ടാ.. ഇങ്ങനെ ഒന്നും വരുംന്നു ഞാൻ കരുതീല…
ഹേയ്… നീ വിഷമിക്കാൻ അല്ല. ഞാൻ പറഞ്ഞുന്നെ ഉള്ളൂ.. നീയും മാളുവും എനിക്ക് ഒരുപോലെ തന്നെയാണ്… പക്ഷെ ഞാൻ എന്റെ നെഞ്ചിൽ പൊതിഞ്ഞു വച്ചു വളർത്തിയ കുട്ടിയല്ലേടാ.. അവൾക്കു വേദനിച്ചാൽ എനിക്ക് സഹിക്കിലാ… അവള് ഉണരുമ്പോളേക്കും രണ്ടുപേരുടെ സംസാരിച്ചു ഓക്കെ ആക്ക്…
“അവൻ അതും പറഞ്ഞു തിരികെ നടക്കുമ്പോൾ മുതൽ അവൾ കണ്ണു തുറക്കാനുള്ള കാത്തിരിപ്പായിരുന്നു..
നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ നോക്കി കൊണ്ട് ഞാനും അവളുടെ അടുത്ത് കസേരയിൽ ഇരുന്നു….
**************************************
കണ്ണുകൾ തുറക്കാൻ ശ്രമിക്കും തോറും കൺപോളകളിൽ ഭാരം അനുഭവപെട്ടു…
അല്പം ബലം കൊടുത്തു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ഞാൻ എവിടെയാണ് കിടക്കുന്നതെന്നു ആദ്യം മനസിലായില്ല… ട്രിപ്പ് സ്റ്റാൻഡും അതിൽ നിന്നും എന്റെ കൈത്തണ്ടയിലേക്ക് ഒഴുകുന്ന ദ്രാവകവും കണ്ടപ്പോളാണ് അത് ഹോസ്പിറ്റലാണെന്നു മനസിലായത്…
പതിയെ തല ഉയർത്തി നോക്കിയപ്പോളാണ് എന്റെ കാൽ ഭാഗത്തായി കസേരയിൽ ഇരുന്നു കൊണ്ട് കട്ടിലിൽ തല വയ്ച്ചു കിടക്കുന്ന ദേവേട്ടനെ കണ്ടത് ….
ദേവേട്ടനെ കണ്ടതും മനസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.. പതിയെ എണീക്കാൻ ശ്രമിച്ചെങ്കിലും കൈയിലെ ട്രിപ്പിന്റെ സൂചി വലിഞ്ഞിട്ട് കൈ വേദനിച്ചു.. അറിയാതെ തന്നെ അയ്യൊന്നു വിളിച്ചുപോയി…
നന്ദുന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. അവളെ നോക്കിയിരുന്നു എപ്പോഴോ ഉറങ്ങിപോയിരുന്നു..
എന്താ നന്ദൂട്ടി എന്താ പറ്റിയെ….
“ച്ചും.. ഒന്നുല്ല.. അത് പറഞ്ഞപ്പോളും കണ്ണു നിറഞ്ഞു വന്നിരുന്നു…
“എന്താ നന്ദുസെ… എന്താ ന്റെ കുഞ്ഞിക്കു പറ്റിയത്….
ഞാൻ അത് ചോദിച്ചതും അവൾ എന്നെ കെട്ടിപിടിച്ചതും പെട്ടന്നായിരുന്നു… പ്രതീക്ഷിക്കാത്തതായതു കൊണ്ട് ഞാനും വേച്ചു പോയി…
നന്ദൂട്ടി കരയല്ലെടി ഇങ്ങനെ സഹിക്കാൻ കഴിയുന്നില്ല കണ്ടിട്ട്…
സോറി ദേവേട്ടാ സോറി.. ഞാൻ.. ഞാൻ അറിയാതെ പറ്റിപോയതാ.. ഒരിക്കലും അടിക്കണമ് എന്നു കരുതിയതല്ല. എന്നെ വെറുക്കല്ലേ ദേവേട്ടാ.. എന്നോട് പിണങ്ങി ഇരിക്കല്ലേ.. എനിക്ക് സഹിക്കാൻ പറ്റില്ല.. ഞാൻ.. ഞാൻ പിന്നെ ഉണ്ടാവില്ല…
അയ്യേ നന്ദൂട്ടി എന്താ മോളെ ഇത്… ഞാൻ അല്ലേ നിന്നോട് സോറി പറയേണ്ടത്. ഞാൻ അങ്ങനെ ഒന്നും… നിന്നെ ഒന്ന് പേടിപ്പിക്കണമ് എന്നെ ഉണ്ടാരുന്നുള്ളു… അല്ലാതെ.. നിനക്കിഷ്ടമില്ലാത്ത ഒന്നും ഞാൻ ചെയ്യില്ലാട്ടോ… ഇതിന്റെ പേരിൽ ഒന്നും വിഷമിക്കരുത്…
അങ്ങനെ വിഷമിച്ചു നീ എന്നെ കൊലക്കു കൊടുക്കരുത് പെണ്ണെ..
എന്റെ അജുന് ദേഷ്യം വന്നാൽ ഭ്രാന്താണ് അത് നിനക്കും അറിയാല്ലോ അവൻ എന്നെ സ്റ്റിക്കർ ആക്കും. ലാസ്റ്റ് വാണിംഗ് തന്നിട്ടാ പോയത്..
ദേവേട്ടന്റെ സംസാരം കേട്ടു ഞാൻ അറിയാതെ തന്നെ ചിരി വന്നു…
ഹൈസ് എന്റെ നന്ദൂസ് ചിരിച്ചല്ലോ…
എന്റെ നെഞ്ചിലായി ചാഞ്ഞു കിടന്ന അവളെ പതിയെ ബെഡിലേക്ക് പിടിച്ചു കിടത്തി..
നീ കിടന്നോ ഞാൻ പോയി ചായയും കഴിക്കാനും എന്തെങ്കിലും വാങ്ങി വരാം…
അതും പറഞ്ഞു ഡോറിനടുത്തേക്ക് നടന്നിട്ട് പതിയെ തിരിഞ്ഞു നിന്നു അവളോട് ആയി ചോദിച്ചു..
പിന്നെ… അതുണ്ടല്ലോ നന്ദൂസേ.. അന്ന് പകുതിയ്ക്കു നിർത്തിയത് ഇന്ന് ബാക്കി തന്നാലോ. എന്തായാലും തരാതെ തന്നെ അതിന്റെ പ്രതിഫലം കിട്ടി. എനിക്ക് അങ്ങനെ ഒന്നും വെറുതെ വാങ്ങി ശീലം ഇല്ല. അതാണേ..
മീശ പിരിച്ചു എന്നെ നോക്കി കള്ളചിരിയോടെ നിൽക്കുന്ന ദേവേട്ടനെ നോക്കി കണ്ണു ഉരുട്ടുമ്പോളും ആ കുറുമ്പ് കണ്ടു മനസു ചിരിക്കുവായിരുന്നു…
“വേണ്ടേ വേണ്ട അതിനു നീ ഇങ്ങനെ കണ്ണുരുട്ടണ്ട…. ഞാൻ പോയി ചായ വാങ്ങി വരും…
പ്രണയം.. പലപ്പോഴും മനസിന്റെ വിങ്ങലുകൾക്കതീതമായി പെയ്തിറങ്ങുന്ന കുളിർമഴയാണ്…
എന്റെയും ദേവേട്ടന്റെയും പ്രണയം ഒരു കുളിർമഴയായി എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങിയിരുന്നു..
***************************************
പ്രണയത്തിന്റെ മനോഹരമായ നാളുകളായിരുന്നു പിന്നീട്.. ദിവസങ്ങളും മാസങ്ങളും കഴിയും തോറും എന്റെയും ദേവേട്ടന്റെയും പ്രണയം തളിർത്തു പൂവിട്ടു സുഗന്ധം പരത്തിയിരുന്നു…
ദേവേട്ടൻ കോഴ്സ് കഴിഞ്ഞു നാട്ടിലേക്കു തിരികെ പോയി.. ഫോണിൽ കൂടെ ഉള്ള സംസാരവും വല്ലപ്പോഴും ഉള്ള കൂടിക്കാഴ്ചകളുമായി ദിവസങ്ങൾ മുന്നോട്ട് പോയി…
ഇടയ്ക്കുള്ള കൂടി കാഴ്ചകൾ പ്രണയത്തിന്റെ പുതിയ അനുഭൂതിയായിരുന്നു രണ്ടുപേർക്കും..
എന്റെ കോഴ്സും കഴിഞ്ഞതോടെ ഞങ്ങൾ തിരുവനതപുരത്തേക്ക് മടങ്ങി പോയി…. ഞങ്ങളുടെ കോളേജിലെ റാങ്ക് ഹോൾഡർ ആയിരുന്നു ഞാൻ..
കണ്ണേട്ടൻ ബാങ്ക് ടെസ്റ്റ് എഴുതി ബാങ്കിൽ കേറി.. ദേവേട്ടൻ ഒരു ടീവി ചാനലിൽ ന്യൂസ് റിപ്പോർട്ടർ ആയും കേറി.. എന്റെ ഏറ്റവും വല്യ സ്വപ്നം ആയ കാനഡയിൽ പിജി എന്ന മോഹവുമായി ഞാനും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…
ഇടയ്ക്ക് ഞങ്ങളെ കാണാൻ ദേവേട്ടൻ തിരുവനന്തപുരത്തു വരുന്നതായിരുന്നു ആകെ ഒരു ആശ്വാസം…
************************************
കണ്ണേട്ട നാളെ എന്നെ മര്യാദക്കു അമ്പലത്തിൽ കൊണ്ട് പൊയ്ക്കോണം…
അതെന്താ മാളു നാളെ… വല്ല വിശേഷവും ഉണ്ടോ…
നാളെ ദേവേട്ടന്റെ പിറന്നാൾ ആണ് മറന്നോ..
ആ അത് മറന്നല്ലോ… നാളെ അവൻ വരില്ലലോ…
ഇല്ല കണ്ണേട്ടാ എന്തോ തിരക്കാണെന്നു. എന്നാലും ഞാൻ ഗിഫ്റ്റ് വാങ്ങി വയ്ക്കും… ദേവേട്ടനെയും കൊണ്ടോയി ഒരു ഷർട്ട് എടുത്തു കൊടുക്കണം എന്നുണ്ടായിരുന്നു.. നടന്നില്ല..
അതിനൊക്കെ ഇനി ഒരുപാട് അവസരങ്ങൾ ഇല്ലേ എന്റെ മാളൂട്ടി…
ആം അപ്പോൾ നാളെ അമ്പലം മറക്കണ്ട…
**********************************
അമ്പലത്തിൽ ദേവിയുടെ മുന്നിൽ നിൽക്കുമ്പോൾ ദേവേട്ടന് നല്ലത് വരുത്തണം എന്നു മാത്രം ആയിരുന്നു പ്രാർത്ഥന..
ഇന്നലെ രാത്രി പന്ത്രണ്ടു മണി മുതൽ വിളിക്കുന്നതാ ഒരു ആശംസ പറയാൻ പക്ഷെ ഫോൺ എടുത്തില്ല… ഇനി വരട്ടെ നന്ദൂസേ എന്നൊക്കെ വിളിച്ചിട്ട്. വച്ചിട്ടുണ്ട്..
എന്തിനാടി രാവിലെ അമ്പലത്തിൽ വന്നിട്ട് കുരുത്തക്കേട് വിചാരിക്കുന്നത്…
ചെവിക്കരികിൽ ദേവേട്ടന്റെ ശബ്ദം കേട്ടു സന്തോഷത്തോടെയും അതിൽ ഉപരി അത്ഭുതത്തോടെയും ആണ് തിരിഞ്ഞു നോക്കിയത്…
ദേവേട്ടനെ അവിടെ കണ്ടു മനസു തുടികൊട്ടിപ്പോയി … എന്നാലും മുഖത്തു ദേഷ്യത്തിന്റെ മൂടുപടം അണിഞ്ഞു… ദേവേട്ടനെ മൈൻഡ് ചെയ്യാതെ പ്രാർത്ഥിച്ചിട്ടു തിരികെ ഇറങ്ങി…
കണ്ണേട്ടനും കൂടി അറിഞ്ഞുള്ള വരവാണ് ദേവേട്ടന്റെ എന്നു ആ മുഖം കണ്ടപ്പോൾ മനസിലായി..
“പോവാം.. ദേവേട്ടനെ മൈൻഡ് ചെയ്യാതെ കണ്ണേട്ടനോടായി പറഞ്ഞു…
എങ്ങടേക്കു…. ഇവിടെ വാടി അതും പറഞ്ഞു ദേവേട്ടൻ എന്റെ കൈ പിടിച്ചു വലിച്ചു ചേർത്തു നിർത്തി…
അപ്പൊ അജുവേ നീ വിട്ടോ ഞങ്ങൾ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അങ്ങടെക്ക് എത്തും..
വാ വന്നു കേറൂ… കാറിന്റെ ഡോർ തുറന്നു കൊണ്ട് ദേവേട്ടൻ വിളിച്ചു..
മിണ്ടാതെ ചെന്നു കോ ഡ്രൈവർ സീറ്റിൽ ഇരുന്നെങ്കിലും ഒന്നും മിണ്ടാൻ പോയില്ല..
ദേ നന്ദൂസേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ… നിന്നെ കാണാൻ ആണ് ഈ ഓടിപിടിച്ചു വരുന്നതു. കിട്ടുന്ന കുറച്ചു സമയം ഇങ്ങനെ മുഖം വീർപ്പിച്ചു ഇരുന്നാൽ ഞാൻ ഇനി വരില്ല..
“Happy birthday.. അത് പറഞ്ഞു കൈയിൽ ഇരുന്ന ഇലച്ചീന്തിൽ നിന്നും ചന്ദനം തൊട്ടു ആ നെറ്റിയിൽ ആയി ഇട്ടു കൊടുത്തു…
നേരെ മ്യൂസിയത്താണ് പോയത്… അവിടെ.. ഒരു സിമെന്റ് ബെഞ്ചിൽ ദേവേട്ടൻ എന്റെ മടിയിലായി തലവെച്ചു കിടന്നു…
ആ തലമുടിയിലായി ഞാൻ വിരലോടിച്ചു കൊടുത്തു…
ദേവേട്ടാ…..
മ്….
ദേവേട്ടാ..
മ്..
മൂളാതെ ദേവേട്ടാ എന്തേലും പറയു…
ഹ എന്താ നന്ദു.. ഇത് നല്ല സുഖം പിടിച്ചു കിടക്കുവാ. നീ മുടിയിൽ വിരലോടിക്കുമ്പോൾ ഉറക്കം വരുന്നു. ശല്യ പെടുത്തല്ലേ…
ഓഹ്ഹ് പോ അങ്ങട്….
പിണങ്ങണ്ട.. കാര്യം പറയു..
ദേവേട്ടന് എന്താ ബർത്ത്ഡേയ്ക്ക് ഗിഫ്റ്റ് വേണ്ടത്…
എനിക്ക് ഒന്നും വേണ്ട നന്ദൂസേ എന്നും എന്റെ ഒപ്പം ഇങ്ങനെ ചേർത്തു പിടിച്ചുകൊണ്ടു നീ ഉണ്ടായാൽ മതി…
ഞാൻ എന്നും ഉണ്ടാവുല്ലോ ഒപ്പം…
ദേവേട്ടന്റെ നെറ്റിയിലായി ചുണ്ടുകൾ അമർത്തുമ്പോൾ അമ്മയ്ക്ക് കുഞ്ഞിനോട് ഉള്ള പോലെ വാത്സല്യം നിറഞ്ഞു നിൽപുണ്ടായിരുന്നു ആ ചുംബനത്തിൽ…
പിറന്നാൾ ആഘോഷം കഴിഞ്ഞു ദേവേട്ടൻ മടങ്ങി പോകാൻ ഇറങ്ങിയപ്പോൾ ആണ് എനിക്ക് ചെറിയ പനിയുടെ ലക്ഷണം കണ്ടത്. അങ്ങനെ നാട്ടിലേക്കുള്ള ദേവേട്ടന്റെ യാത്ര മാറ്റി വച്ചു…
പിറ്റേന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് കണ്ണേട്ടൻ അത് വഴി ജോലിക്ക് പോയി.ദേവേട്ടൻ എന്നെയും മുത്തശ്ശിയെയും കൊണ്ട് തിരികെ വീട്ടിലേക്കു വന്നു…
നന്ദു പനി ഇപ്പൊ എങ്ങനെ ഉണ്ട്…
തലവേദന മാറിയോ…
സാരല്യ ദേവേട്ടാ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട.. പൊയ്ക്കോ നാട്ടിലോട്ട് ലീവ് ഇല്ലാത്തതു അല്ലേ..
നിന്നെ ഇങ്ങനെ കണ്ടിട്ട് എങ്ങനെ ഞാൻ പോവാ…
ഞങ്ങൾ സംസാരിച്ചോണ്ടിരുന്നപ്പോൾ മുത്തശ്ശി അങ്ങടെക്ക് വന്നു…
ആദി… മോൻ ഇവിടെ ഉണ്ടാകുംല്ലോ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം.. ഇവളുടെ അമ്മായി ഒന്ന് വീണുന്നു, ഇപ്പൊ വിളിച്ചു പറഞ്ഞു ഞാൻ ഒന്ന് ചെന്നു നോക്കിയിട്ട് വരട്ടെ ഇല്ലേ ഒരു സമാദാനം ഉണ്ടാവില്ല.. മോൻ ഇണ്ടാവുല്ലോ അല്ലേ…
ഞാൻ ഉണ്ടാവും മുത്തശ്ശി.. മുത്തശ്ശി ധൈര്യം ആയിട്ട് പൊയ്ക്കോ അത് പറഞ്ഞു നന്ദുനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു..
മുത്തശ്ശി പോയപ്പോൾ ഞാൻ ഫ്രണ്ട് ഡോർ അടച്ചു നന്ദുന്റെ അടുത്തായി വന്നിരുന്നു…
എന്താ ദേവേട്ട ഒരു കള്ള ലക്ഷണം..
എന്തു കള്ള ലക്ഷണം നിനക്ക് തോന്നുന്നത…
ആ നിങ്ങടെ നോട്ടം കണ്ടിട്ട് ഒരു വശപിശക്..
എന്താടി എന്റെ നോട്ടത്തിനു കുഴപ്പം.. മീശ പിരിച്ചു കൊണ്ട് അവൾടെ അടുക്കലേക്കു നീങ്ങി…
നന്ദു….. ഞാൻ അവളെ ആർദ്രമായി വിളിച്ചു…
മ്……
പതിയെ അവളുടെ അടുത്തേക്ക് പോയിരുന്നു. അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു ആ നെറ്റിയിലായി ചുണ്ടമർത്തി…
അവളുടെ കണ്ണുകളിലായി എന്റെ കണ്ണുകൾ ഇടഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് രണ്ടുപേരും അറിയുന്നുണ്ടായിരുന്നു…
അവളുടെ അധരങ്ങളിൽ എന്റെ അധരങ്ങൾ ചേർക്കുമ്പോൾ ആദ്യം അവൾ എതിർത്തെങ്കിലും എന്നിലേക്ക് അവൾ അലിഞ്ഞിറങ്ങുകയിരുന്നു… ഏതോ ഒരു നിമിഷത്തിന്റെ ദൗർബല്യത്തിൽ അവളെ എല്ലാ അർത്ഥത്തിലും സ്വന്തം ആക്കുമ്പോൾ. അവൾ എന്റെ എല്ലാം ആണെന്ന് ഒന്നുകൂടി ഊട്ടിഉറപ്പിക്കുകയിരുന്നു…
തുടരും…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





