Skip to content

നിഴൽപോലെ – 18

nizhalpole malayalam novel

ഡോക്ടർ മാളൂനെ അവിടെ നിന്നു കൊണ്ട് പോകാൻ ആക്ഷൻ കാണിച്ചത് അനുസരിച്ചു അവളെയും കൊണ്ട് ആ റൂമിൽ നിന്നു പുറത്തു കടക്കുമ്പോൾ.. ഇനി എന്ത്‌ എന്നത് എന്റെ മനസിലെ വലിയൊരു ചോദ്യം ആയിരുന്നു…

  റൂമിൽ നിന്നും വരാന്തയിലേക്ക് ഇറങ്ങിയതും എന്റെ കൈയിൽ നിന്നും നിലത്തേക്കൂർന്നിറങ്ങിയിരുന്നു എന്റെ മാളൂട്ടി…

    അവളുടെ അടുത്തായി ഇരുന്നു…

 മോളെ നീ ഇങ്ങനെ തളർന്നാൽ ഞാൻ എന്താ ചെയ്യുക… ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ.. ആദിയെ നമ്മൾ ഒന്നും ഓർമ്മിപ്പിക്കാൻ പാടില്ലെന്ന്… രണ്ടാമത്തെ ആക്‌സിഡന്റ് ആണ് ഇത്…. അവനു മെന്റലി ഇത് താങ്ങാൻ പറ്റിയിട്ടുണ്ടാകില്ല… എല്ലാം ശെരിയാകും മോളെ…

 ഏട്ടാ….. ദേവേട്ടൻ എന്നെ മറക്കോ… മറന്നാൽ… എന്നെ ഓർക്കാതെ വന്നാൽ.. ഞാൻ.. ഞാൻ പിന്നെന്തിനാ ജീവിക്കണേ..

  മാളൂട്ടി… ആ വിളിയിൽ ദേഷ്യം ഉണ്ടായിരുന്നു…

   ദേവേട്ടൻ ഇല്ലാണ്ട്. എനിക്ക് പറ്റില്ല.. പിന്നെ ഏട്ടന്റെ മാളൂട്ടി ഉണ്ടാവില്ല..

  എന്നോട് എന്നോടെ ഭയങ്കര ഇഷ്ടവട്ടോ.. പിന്നെ എന്നോട് പറഞ്ഞിണ്ടേ കണ്ണേട്ടാ… ദേവട്ടന് ഞാൻ ഇല്ലാണ്ട് പറ്റില്ലാന്ന്… അപ്പൊ എങ്ങനെയാ ഞാൻ ഇട്ടിട്ടു പോകുവാ..

   മോളെ മാളൂട്ടി വാ നമുക്ക് വീട്ടിൽ പോകാം…

    വീട്ടിൽ പോകാനോ ദേവേട്ടനെ ഇവിടെ ഇട്ടിട്ടോ… എന്നോട് വഴക്കിടില്ലേ ഓർമ വരുമ്പോ.. ഞാൻ ഇട്ടിട്ട് പോയി പറഞ്ഞു പിണങ്ങില്ലേ… പിണങ്ങും… ദേവേട്ടൻ എന്നോട് പിണങ്ങിയാൽ എനിക്ക് സഹിക്കാൻ പറ്റില്ല കണ്ണേട്ടാ …

   എന്തൊക്കയോ പുലമ്പിക്കൊണ്ടിരിക്കുന്നെ അവളെ കണ്ടു എന്റെ നെഞ്ചകം പൊട്ടുന്നുണ്ടയിരുന്നു..

 അപ്പോളേക്കും ജിത്തു അങ്ങടേക്കു വന്നിരുന്നു…

 എന്താ അജു….

 അവനു മാളൂനെ കാട്ടികൊടുത്തു.. തളർച്ചയോടു കൂടി ചുമരിൽ തലചേർത്തു ചാരി ഇരിക്കുമ്പോൾ ഹൃദയം മുറിഞ്ഞു ആ മുറിവിൽ നിന്നും രക്തം കിനിയുന്നുണ്ട്…

  വൈഗ…. മോളു വീട്ടിൽ പൊയ്ക്കോ… ഇവിടെ ഞാൻ ഉണ്ട്…. ആദിയുടെ വീട്ടുകാർ ഇപ്പൊ വരും. ഞാൻ അവരെ അറിയിച്ചിട്ടുണ്ട്.. മോളു അജുനോടൊപ്പം പൊയ്ക്കോ മുത്തശ്ശി നോക്കി ഇരിക്കുന്നുണ്ടാവില്ലേ..

    ഞാൻ ഇത്രയും പറഞ്ഞിട്ടും ഒന്നും മനസിലാവാത്ത പോലെ അവൾ എന്നെ നോക്കുന്നുണ്ട്….

  വീണ്ടും മുഖം മാറ്റി ശൂന്യതയിലേക്ക് നോക്കുന്ന അവളെ തനിയെ വിട്ടു…

  ടാ അജു ഇനിയും ഇവളെ ഇവിടെ നിർത്തണ്ട.. എണീക്കു നീ…. നീ കൂടെ തളരല്ലേ അജു..

  ആദി പെട്ടന്ന് അവളെ അറിയില്ലെന്ന് പറഞ്ഞ ഷോക്കിലൊക്കെയാ  ഇങ്ങനെ…എല്ലാം ശരിയാവും .. ആദ്യം അവന്റെ മുറിവൊക്കെ ഒന്ന് നോർമൽ ആവട്ടെ. നമുക്ക് ഡോക്ടർനോട്‌ ചോദിക്കാം എന്താ വേണ്ടതെന്നു…

      നിനക്ക് വണ്ടി ഓടിക്കാൻ പറ്റോ.. ഇല്ലേ ഒരു ടാക്സി അറേഞ്ച് ചെയ്യാം…

  വേണ്ട ജിത്തു പൊയ്ക്കോളാം… ഞാൻ ഓടിച്ചോളാം…

  ബലം പ്രയോഗിച്ചു മാളുവിനെ വണ്ടിയിൽ കേറ്റി അവിടെ നിന്നും പോകുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഓപ്പേ എന്റെ ജീവിതത്തിന്റെ വസന്തം അവിടെ തീർന്നു എന്നു… അവളുടെ കളി ചിരികൾ അവിടെ അവസാനിച്ചു എന്നു…

   വീട്ടിൽ വന്നിട്ടും അവൾ ആകെ തളർന്നു പോയിരുന്നു… ഒരു മുറിയിലായി അടഞ്ഞിരുന്ന അവളെ എനിക്ക് വെളിച്ചത്തിലേക്കു കൊണ്ട് വരാൻ കഴിഞ്ഞില്ല… എത്രയൊക്കെ ശ്രമിച്ചിട്ടും അവൾ പഴയതുപോലെ ആയില്ല… ഒരുപാട് ബോൾഡ് ആയിരുന്നു അവൾ… അവൾക്കു എന്തുകൊണ്ട് ഈ പ്രശ്നം ഫേസ് ചെയ്യാൻ പറ്റിയില്ല എന്ന ചോദ്യത്തിന് ഡോക്ടർനു തരാൻ ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളു.. അത്രയേറെ അവൾ ആദിയെ സ്നേഹിച്ചിരുന്നു… ഭ്രാന്തമായി… അവളിലും കൂടുതലായി അവൾ ആദിയിൽ അലിഞ്ഞു ചേർന്നിരുന്നു…

 അതിനു ശേഷം അവൾ ആദിയെ കുറിച്ച് ഒന്നും ചോദിച്ചിരുന്നില്ല… അവനെ ഡിസ്ചാർജ് ആക്കി കൊണ്ട്പോയതൊക്കെയും ഞാൻ പറഞ്ഞെങ്കിലും അവളുടെ ഭാഗത്തുന്നു ഒരു മറുപടിയും ഉണ്ടായിരുന്നില്ല..

  ആ സമയം ആദിയെയും ഒന്നും അറിയിക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല.. ഞങ്ങൾ ഡോക്ടർനോട്‌ ചോദിച്ചെങ്കിലും അപ്പോൾ  അവനെ ഒന്നും അറിയിക്കേണ്ടന്ന പറഞ്ഞത്. അച്ഛന്റെയും ഹരിയേട്ടന്റെയും മരണം വീണ്ടും… ഓർമ്മകൾ ഉള്ള ആദിയിലേക്കു വന്ന സമയം. അവന്റെ മനസും ആകെ താളം തെറ്റി തുടങ്ങിയിരുന്നു…

  ജിത്തു രണ്ടുമൂന്നു വട്ടം അവളെ കാണാൻ വന്നെങ്കിലും അവൾ അവനോടും മിണ്ടാൻ കൂട്ടാക്കിയില്ല… അവൾക്കു ചുറ്റും ശൂന്യത മാത്രം ആയിരുന്നു പിന്നീട്… ആഹാരം പോലും ആരെങ്കിലും വാരി കൊടുക്കണം..

         ഞങ്ങൾ ഒരു മാസം കഴിഞ്ഞപ്പോൾ അവളെ ഒരു സൈക്കാട്രിസ്റ്റിനെ കാണിച്ചു.. ആദ്യം അദ്ദേഹം കുറേ കൗൺസിലിംഗ് ഒക്കെ കൊടുത്തു…

വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ആ നടുക്കുന്ന സത്യം ഞങ്ങൾ അറിഞ്ഞത്.. അവളൊരു അമ്മയാകാൻ പോകുന്നു…

   എന്റെ മുന്നിൽ വെറും ഇരുട്ട് നിറഞ്ഞ ദിവസം.. അതറിഞ്ഞിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല…. എപ്പോഴാണ് ആദിയും അവളും അങ്ങനെ ഒരു തെറ്റു ചെയ്തതെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു… എനിക്കറിയാവുന്ന എന്റെ മാളുവും ആദിയും അങ്ങനെ ഒന്നും ചെയ്യില്ലന്നായിരുന്നു എന്റെ വിശ്വാസം.. പക്ഷെ ആരോടും ഒന്നും ചോദിക്കാനാകാതെ പറയാനാകാതെ വേദനകൾ മാത്രം കൂട്ടിനുള്ള ദിവസങ്ങൾ..

  ജിത്തൂനെ വിളിച്ചു മാത്രം എല്ലാം പറഞ്ഞു കൊണ്ടിരുന്നു….. അവളെ ചികിൽസിച്ച ഡോക്ടറുടെ നിർദേശം പ്രകാരം അവളെ വയനാടുള്ള ഒരു ആയുർവേദ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു….

   അവളുടെ ഗർഭകാലം ഞങ്ങൾക്കു പ്രാർത്ഥനയുടെ ദിനങ്ങൾ ആയിരുന്നു… ചിലപ്പോൾ കുഞ്ഞു ജനിക്കുമ്പോൾ അവളിൽ മാറ്റങ്ങൾ ഉണ്ടാകും എന്ന ഡോക്ടർമാരുടെ വാക്കുകൾ ആയിരുന്നു ആകെ  ആശ്വാസം.. പക്ഷെ അവരുടെ ധാരണയും തെറ്റിച്ചു കൊണ്ട് വീണ്ടും ദൈവം ഞങ്ങളെ കൈവിട്ടു ..

    മോളു ജനിച്ചപ്പോൾ കുഞ്ഞിനെ കണ്ടു അവൾ വയലന്റ് ആകാൻ തുടങ്ങി. കുഞ്ഞിനെ ഉപദ്രവിക്കാൻ തുടങ്ങി രണ്ടു മൂന്നു ദിവസങ്ങൾ ഞങ്ങൾ ശ്രമിച്ചു പക്ഷെ അവൾക്കു ഒരു മാറ്റവും ഉണ്ടായിരുന്നില്ല… അങ്ങനെയാണ് കുഞ്ഞിനെ മാറ്റാൻ ഡോക്ടർമാർ പറഞ്ഞത്..

   മനസിന്റെ താളം തെറ്റിയ മാളൂനെയും ചോരമണം മാറാത്ത കുഞ്ഞിനേയും കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ദിവസങ്ങൾ. അപ്പോഴാണ് ജിത്തു ആദിയോട്  സത്യങ്ങൾ  പറയാതെ മോളെ അവനെ തന്നെ ഏൽപ്പിക്കാം എന്നു പറഞ്ഞത്..

  ഞങ്ങളുടെ ഭാഗ്യത്തിന് ആദി ഒരു മറു ചോദ്യങ്ങളും ചോദിക്കാതെ മോളെ ഏറ്റെടുത്തു.. അവിടെ മാത്രം ദൈവം അല്പം കരുണ ഞങ്ങളോട് കാണിച്ചു.. ജിത്തുവിനോടുള്ള വിശ്വാസം ആയിരിക്കും അവനെ കൊണ്ട് അത് ചെയ്യിച്ചത്..

  അപ്പൊ… അപ്പൊ.. എന്റെ അമ്മു മോള് ആദിയുടെ സ്വന്തം മോളു തന്നെയാണോ അജു…

 അത് ചോദിക്കുമ്പോൾ ഓപ്പ കരയുന്നുണ്ടായിരുന്നു…

അതെ ഓപ്പേ. അവന്റെ സ്വന്തം മോളാണ്… എന്റെ മാളൂന്റെ മോള്..

  ഈശ്വരാ ഞങ്ങൾ അറിഞ്ഞില്ലല്ലലോ.. പലരും പറഞ്ഞിട്ടുണ്ട് അമ്മുവും ആദിയും കാണാൻ ഒരുപോലെ ആണെന്ന്.. അപ്പോഴൊക്കെ ഞാനും അമ്മയും ചിരിച്ചു കളഞ്ഞിട്ടുണ്ട് അത്.. അതിൽ ഇങ്ങനെ ഒരു സത്യം ഉണ്ടായിരുന്നോ… ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ ഞങ്ങളുടെ കുഞ്ഞിനെ..

   നിനക്ക് എങ്കിലും പറയാം ആയിരുന്നു ജിത്തു ഞങ്ങളോടെല്ലാം..

 ആദി ഒന്നും അറിയാൻ  പാടില്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ എല്ലാം മറച്ചുവച്ചത്…

    അജു… അപ്പൊ മാളൂന് ഇപ്പോൾ..

     ഒരു വർഷം കൊണ്ട് അവൾക്ക് കുഴപ്പം ഒന്നുമില്ല ഓപ്പേ … മോളെയും ആദിയെയും ദൂരനിന്നെങ്കിലും ഒന്ന് കണ്ടാൽ മതി എന്നുള്ള അവളുടെ കണ്ണീരിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാണ് ഇങ്ങോട്ടുള്ള വരവ്….

    അറിഞ്ഞിരുന്നില്ല ഒന്നും.. ഞാനും അമ്മയും.. അമ്മുട്ടിയെ ഞങ്ങളുടെ കുട്ടിയായിട്ടേ കണ്ടിട്ടുള്ളു. എന്റെ നെഞ്ചിൽ കിടന്നു വളർന്നതല്ലേ അവള്…

  എന്നാലും ഒന്നും അറിഞ്ഞിരുന്നില്ല എന്നോർക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ…

*************************-***************

    ആദിക്കു ബോധം വന്നു എന്നു പറഞ്ഞത് അനുസരിച്ചു ഞങ്ങൾ അവനെ കാണാൻ കേറിയെങ്കിലും അവൻ ഞങ്ങളോട് ഒന്നും സംസാരിച്ചില്ല ..

   അവനെ റൂമിലേക്ക്‌ മാറ്റി എങ്കിലും അവൻ മൗനമായി തന്നെ തുടർന്നു..

   ശ്യാമിന്റെ നിർദ്ദേശ പ്രകാരം അവനു  അവിടെ തന്നെ ഉള്ള സൈക്കാട്രിസ്റ്റിന്റെ കീഴിൽ കൗൺസിലിങ് കൊടുത്തു തുടങ്ങി…

    ഞങ്ങളോട് അവന്റെ ട്രീറ്റ്മെന്റ് കഴിയുന്നവരെ ഹോസ്പിറ്റലിൽ പോകണ്ടാന്നു അറിയിച്ചു…

  മാളൂനെ രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്തു..

 നാളെ എന്താന്നറിയാത്ത പ്രാർത്ഥനയുടെയും പ്രതീക്ഷകളുടെയും ദിവസങ്ങൾ ആയിരുന്നു പിന്നീട്..

  പുതുനാമ്പുകൾ വിടർന്നു പച്ചപ്പിനുവേണ്ടി കൊതിച്ചു തുടങ്ങിയിരുന്നു എല്ലാവരും..

 **************************************

      ശ്യാമിന്റെ മുൻപിൽ ഇരിക്കുമ്പോൾ മനസു വല്ലാതെ മിടിക്കുന്നുണ്ട്..

  ആദി ഞാൻ ചോദിച്ചതിന് ഉത്തരം പറയു.. നീ എന്തുകൊണ്ട് അജുനെയും ജിത്തുവിനെയും കാണാൻ കൂട്ടാക്കുന്നില്ല..

  എന്നെ എല്ലാരുടെ ചേർന്നു പറ്റിക്കുകയായിരുന്നില്ലേ ശ്യാം .. ഞാൻ ഒരു വിഡ്ഢി അവരുടെയൊക്കെ വാക്ക് കേട്ടു അവരെ വിശ്വസിച്ചു…

  അങ്ങനെ അല്ല ആദി നീ സിറ്റുവേഷൻ മനസ്സിലാക്കു.. നിനക്ക് വേണ്ടിയാണ് അവരെല്ലാം മറച്ചു വച്ചതു…

 എന്തു എനിക്ക് വേണ്ടി.. അവര് സത്യങ്ങൾ പറഞ്ഞു ഞാൻ മരിച്ചുപോയാലും ഇതിലും സന്തോഷം ഉണ്ടായേനെ എനിക്ക്.. ഇത് എനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാതെ.. ഒരു കോമാളിയെ പോലെ..

  എനിക്ക് അറിയാം ശ്യാം.. നിനക്കെല്ലാം അറിയാം… എനിക്കറിഞ്ഞേ പറ്റുള്ളു എന്താ എന്റെ ജീവിതത്തിൽ നടന്നതെന്നു.. നീ അത് പറഞ്ഞെ പറ്റു…

   പറയാം പറയാം കൂൾ ഡൌൺ ആദി….കൂൾ ഡൌൺ  ടേക്ക് ആ ഡീപ് ബ്രീത്…

    നിനക്കിപ്പോ കൗൺസിലിംഗ് തരുന്ന ഡോക്ടർ തന്നെ എല്ലാം നിന്നോട് പറയും. അതുവരെ നീ ക്ഷമിക്കു…

  ഞാൻ ഒരു കാര്യം മാത്രം ഇപ്പൊ നിന്നോട് പറയാം നിന്നെ ആരും പറ്റിച്ചിട്ടില്ല… നിന്നെ എല്ലാരും അത്രമേൽ സ്നേഹിക്കുന്നുണ്ട്…

   ശ്യാം റൂമിൽ നിന്നും പോയിട്ടും അവൻ ഇത്രയൊക്കെ പറഞ്ഞിട്ടും എല്ലാരോടും ദേഷ്യം മാത്രം ആയിരുന്നു അപ്പോഴും എന്റെ മനസിൽ..

   ഓർക്കും തോറും ഉത്തരം ഇല്ലാത്ത കുറേ ചോദ്യങ്ങൾ മാത്രം മനസിൽ നിറഞ്ഞു… ആലോചനകൾക്ക് ഒടുവിൽ വീണ്ടും മനസിന്റെ സംശയത്തിന്റെ കെട്ടുകൾ മുറുകുന്നത് പോലെ…

  അപ്പോഴും എന്റെ മുന്നിൽ മിഴിവോടെ നിൽക്കുന്നത് അവളായിരുന്നു… മാളു..

  അവളുടെ നിറഞ്ഞ കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും എന്റെ മനസ്സിൽ  സ്ഥാനം പിടിച്ചിരുന്നു… അവ എന്നെ വല്ലാതെ വരിഞ്ഞു മുറുകി ശ്വാസം മുട്ടിക്കുന്നുണ്ട്…

 അവളെ ഓർക്കുമ്പോൾ തന്നെ ഹൃദയം ശ്വാസം ഇല്ലാതെ വിങ്ങുന്നുണ്ട്.. പ്രണയത്തിന്റെ വേദന ഇതാകാം..

എനിക്ക് ഇങ്ങനെ വേദനിക്കുന്നുണ്ട് എങ്കിൽ ഞാൻ അവളെ മറന്നതാണെങ്കിൽ അവൾക്കു വേദനിച്ചിരിക്കില്ലേ…

  വീണ്ടും തലയ്ക്കകത്തു ഉറുമ്പുകൾ നുരയ്ക്കാൻ തുടങ്ങും പോലെ..ആകെ അസ്വസ്ഥത… തലയ്ക്കുള്ളിലെ മൂളൽ സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ അറിയാതെ തന്നെ അലറി വിളിക്കാൻ തുടങ്ങി.. കൈകൾ കൊണ്ട് മുടിയിൽ കോർത്തു വലിച്ചു പിന്നാൻ തുടങ്ങിയിരുന്നു…

   എന്റെ നിലവിളി കേട്ടുകൊണ്ട് ഓടി വരുന്ന സിസ്റ്റർ മാരെയും ഡോക്ടറിനെയും ഞാൻ കാണുന്നുണ്ട്..

    ഒന്നുമില്ലന്നു പറഞ്ഞു അവർ അശ്വസിപ്പിക്കുന്നുണ്ട്… കൈത്തണ്ടയിലേക്ക് അഴിന്നിറങ്ങുന്ന സൂചിയിൽ നിന്നും മരുന്ന് എന്റെ ശരീരത്തിലേക്കു വ്യാപിക്കുമ്പോഴും എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോളും ചിരിയോടെ എനിക്ക് മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം ആയിരുന്നു എന്റെ ഉള്ളിൽ.. എന്റെ ഉള്ളം തൊട്ടറിഞ്ഞ മുഖം..

****************************************

  ഓർമ്മകൾ പലപ്പോഴും ഇരുട്ടാണെന്നു തോന്നാറുണ്ട്.. മുന്നിലേക്ക്‌ ഒന്നും കാണാത്തവിധം അവ മനസിനെ മൂടി കൊണ്ടിരിക്കുന്നു… വീണ്ടും കറുപ്പിലേക്കു നമ്മെ തള്ളിയിടുന്നു…

    മാളൂട്ടി….

   തോളിൽ കണ്ണേട്ടന്റെ കൈ പതിഞ്ഞപ്പോൾ പതിയെ തിരിഞ്ഞു നോക്കി…

 നീ എന്തിരുപ്പാണിത്…. വീണ്ടും പഴയതുപോലെ ആകാൻ ആണെങ്കിൽ.. അതിനു മുന്നേ കുറച്ചു വിഷം നീ എനിക്കും താഴെ ഉള്ള ആ വയസായ ജന്മത്തിനും തരണം.. ഇനി ഒന്നും കാണാനും കേക്കാനും ഞങ്ങൾക്കു വയ്യാഞ്ഞിട്ട…

  കണ്ണേട്ടാ…. ഒരു നിലവിളിയോടെ എന്റെ നെഞ്ചോട് ചേർന്നവളെ ചേർത്തു പിടിച്ചു ആ മുടിയിഴകളിൽ തഴുകി കൊടുക്കുമ്പോൾ അവളുടെ കണ്ണുനീർ എന്റെ ഷർട്ട്‌ നനക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… അവളെ കരയാൻ അനുവദിച്ചു കൊണ്ട് ചേർത്തു പിടിച്ചിരിക്കുമ്പോ കണ്ണുനീരിനു പലപ്പോഴും പലതും കഴുകി കളയാനുള്ള ശക്തി ഉണ്ടെന്നു തോന്നിപോയി…

  അവള് ഒന്ന് ഓക്കെ ആയപ്പോൾ പതിയെ നെഞ്ചിൽ നിന്നും അടർത്തി അവളുടെ മുടി ഇഴകൾ ഒതുക്കി വച്ചു..

  “താഴോട്ട് വാ അവിടെ നിന്നെ കാണാൻ ആളു  വന്നിട്ടുണ്ട്…

 ആരാ കണ്ണേട്ടാ…

 അത് നീ വന്നു കാണു…

ഈ മുറിയിൽ തന്നേ ചടഞ്ഞിരിക്കാതെ പുറത്തേക്കു ഇറങ്ങു മാളു ഒന്ന്..

 മ്.. ഏട്ടൻ പൊയ്ക്കോ ഞാൻ വന്നോളാം..

      കണ്ണേട്ടൻ പോകുന്നതും നോക്കി ബാത്‌റൂമിൽ കേറി ഫ്രഷായി..

പലപ്പോഴും ചിന്തിക്കാറുണ്ട്.. ഞാൻ എന്നും വേദനകൾ മാത്രം കൊടുത്ത രണ്ടു ജന്മങ്ങൾ,  ഇപ്പോഴും എന്റെ സന്തോഷത്തിനു മാത്രം ജീവിക്കുന്നവർ..

   ഇനിയും അവരെ സങ്കടപ്പെടുത്താതിരിക്കാൻ ഉള്ള ശക്തി ഈശ്വരൻ തരണേ എന്നുള്ള ഒരു പ്രാർത്ഥനെയെ മനസിൽ ഉണ്ടായിരുന്നുള്ളു…

    മുടിയൊന്നു ഒതുക്കി താഴെക്കിറങ്ങുമ്പോൾ എന്നെ കാത്തിരിക്കുന്നവരെ കണ്ടു കാലുകൾ അവിടെ തന്നെ തറഞ്ഞു നിന്നു…

    തുടരും…

അടുത്ത പാർട്ടിൽ ഈ സ്റ്റോറി അവസാനിക്കും….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!