Skip to content

നിഴൽ – 3

nizhal-novel

തിരക്കേറിയ താനെ റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ ഫ്ളാറ്റോമിലേയ്ക്ക് നേതാവതി എക്സ്പ്രസ് ഓടിക്കിതച്ച വന്ന് നിന്നപ്പോൾ ഗീത തന്റെ വലിയ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി.

അപരിചിതർക്കിടയിൽ എങ്ങോട്ട് പോകണമെന്നറിയാതെ അവളാകെ ശ്വാസം മുട്ടി

അല്പസമയത്തിനകം, താൻ വന്നിറങ്ങിയ തീവണ്ടി. കൂകിവിളിച്ച് കൊണ്ട് കുതിച്ച് പായുന്നത് കണ്ട് ആശങ്കയോടെയവൾ സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ, അവിടുത്തെ ഏജന്റ് പ്ളക്കാർഡുമായി കാത്ത് നില്ക്കുമെന്നും അയാളോടൊപ്പം വേണം എയർപോർട്ടിലേയ്ക്ക് പോകാനെന്നും ബെന്നിച്ചൻ പറഞ്ഞത് ഗീതയോർമ്മയുണ്ടായിരുന്നു

തന്റെ പേരെഴുതിയ പളക്കാർഡിനായി ഗീത നാല് വശവും തിരഞ്ഞു. ഒടുവിൽ ആരെയും കാണാതെ നിരാശയോടെ തിങ്ങിനിറഞ്ഞൊഴുകുന്ന ജനസാഗരത്തിലൂടെ അവൾ തലങ്ങും വിലങ്ങും നടന്നു. ഏജന്റിനെ അന്വേഷിച്ച്, സകല ഫ്ളാറ്റേഫാമുകളും കയറിയിറങ്ങി അവസാനം ഒന്നാമത്തെ ഫ്ളാറ്റോമിലെത്തിയപ്പോഴേയ്ക്കും അവളാകെ തളർന്ന് പോയിരുന്നു.

ദാഹം കൊണ്ട് വലഞ്ഞപ്പോൾ, തൊട്ടടുത്ത് കണ്ട ഡ്രിങ്കിങ്ങ് വാട്ടർ എന്നെഴുതിയ ടാങ്കിന്റെ ടാപ്പ് തുറന്ന്, കൈക്കുമ്പിളിലേയ്ക്ക് വീണ വെള്ളം ഗീത ആർത്തിയോടെ വലിച്ച് കുടിച്ചു. ഒരു സഹായത്തിനായ് ദയനീയതയോടെ അവൾ ചുറ്റിനും നോക്കി ഹിന്ദിയും ഉറുദുവും മറാഠിയുമൊക്കെ ഇടകലർന്ന ശബ്ദകോലാഹലങ്ങൾക്കിടയിൽ മലയാളം സംസാരിക്കുന്ന ഒരാളെപ്പോലും അവൾക്ക് കാണാൻ കഴിഞ്ഞില്ല.

നാട്ടിലേയ്ക്കാന്ന് വിളിക്കാനാണെങ്കിൽ കൈയ്യിൽ ഫോണുമില്ല. വീട്ടിൽ ആകെയുണ്ടായിരുന്നത് താനുപയോഗിച്ച് കൊണ്ടിരുന്ന ദേവേട്ടന്റെ പഴയ ഫോണായിരുന്നു. അവിടുന്ന് ട്രെയിനിൽ കയറുമ്പോൾ അത് മക്കളുടെ കൈയ്യിൽ ഏല്പിച്ചു.

ഗൾഫിലെത്തി ശബ്ദളം കിട്ടിയതിന് ശേഷം തനിക്കൊരു ഫോൺ വാങ്ങാമെന്ന് കരുതി. അതിനുള്ളിൽ നാട്ടിലേയ്ക്ക് വിളിക്കണമെങ്കിൽ പാലക്കാട്ടു നിന്ന് വരുന്നവർ, മുംബൈയിൽ വച്ച് കണ്ട് മുട്ടുമ്പോൾ അവരുടെ കൈയ്യിലുള്ള ഫോണിൽ നിന്ന് വിളിക്കാമെന്ന് മക്കൾക്ക് ഉറപ്പും കൊടുത്തിരുന്നു.

പക്ഷേ, ഏജന്റിനെ കണ്ടെത്തിയാൽ മാത്രമേ ബാക്കിയുള്ളവരെയും കണ്ട് പിടിക്കാൻ കഴിയു. എന്ത് ചെയ്യണമെന്നറിയാതെ ആധിപിടിച്ച നടക്കുമ്പോഴാണ് കണ്ണിന് കുളിരേകുന്ന ആ കാഴ്ച ഗീത കാണുന്നത്

തിരക്കൊഴിഞ്ഞ കോണിലെ ചാർ ബെഞ്ചിലിരുന്ന ഒരു സ്ത്രീ, പുസ്തകം വായിക്കുന്നു. അവരുടെ കൈയ്യിലിരുന്ന നീർമാതളം പൂത്ത കാലം,

എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് അവൾക്ക് പ്രതീക്ഷ നല്കിയത്. ചുറ്റിലും നടക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കാതെ വായനയിൽ മാത്രം മുഴുകിയിരിക്കുന്ന അവർ മലയാളിയാണെന്നതായിരുന്നു ഗീതയുടെ ആശ്വാസം.

സമയം കളയാതെ അവൾ വേഗം അങ്ങോട്ടേയ്ക്ക് നടന്നു.

മെറൂൺ കളർ ഷിഫോൺ സാരിയും, കടും നീല നിറമുള്ള സീവ് ലെസ്സ് ബ്ളൗസ്സുമായിരുന്നു അവരുടെ വേഷം.

വലത് കാലിന് മുകളിൽ ഇടത് കാൽ കയറ്റി വച്ച് നട്ടെല്ല് നിവർത്തിയിരിക്കുന്ന അവർ ഒരു സൊസൈറ്റി ലേഡിയാണെന്ന് ഗീതയ്ക്ക് തോന്നി.

മേഡം, ഇഫ് യു ഡോണ്ട് മൈൻഡ് ?

അറച്ചറച്ചാണവൾ ചോദിച്ചത്.

ശബ്ദം കേട്ട് മുഖത്ത് വച്ചിരിക്കുന്ന വലിയ ഫ്രെയ)മിന്റെ കണ്ണടയിലൂടെ ഗീതയെ അവർ അടിമുടി നോക്കി.

മലയാളത്തിൽ ചോദിച്ചാൽ മതി. ഞാനൊരു പച്ച മലയാളിയാണ്.

ഗൗരവത്തോടെ അവർ പറഞ്ഞ മറുപടി, അവളെ അത്ഭുതപ്പെടുത്തി.

താൻ മലയാളിയാണെന്ന് അവരെങ്ങനെ മനസ്സിലാക്കിയെന്നായിരുന്നു ഗീതയുടെ സംശയം.

അല്ല മേഡം.. ഞാൻ മലയാളിയാണെന്ന് എങ്ങനെ മനസ്സിലായി ?

അതോ ?അത് തന്റെ കൈയ്യിലിരിക്കുന്ന ടെക്സ്റ്റൈൽ ഷോപ്പിന്റെ കവർ

മനസ്സിലായി. കണ്ടപ്പോൾ, ഓഹ് അത് ശരിയാണല്ലോ? തന്റെ കൈയ്യിൽ ബാഗ് കൂടാതെ കഴിഞ്ഞ തവണ കുട്ടികൾക്ക് യൂണി ഫോമെടുത്ത കടയിലെ ബിഗ് ഷോപ്പറുമുണ്ട്.

എന്താ താൻ ചോദിക്കാൻ വന്നത്?

അത് മാഡം എനിക്കൊന്ന് നാട്ടിലേയ്ക്ക് ഫോൺ ചെയ്യണമായിരുന്നു. എന്റെ കൈയ്യിലാണെങ്കിൽ മൊബൈലില..

അവൾ ലേശം ജാള്യതയോടെ പറഞ്ഞു.

എവിടെയാണ് നാട്

കായംകുളത്താണ് മേഡം…

അതേയ് ആദ്യം ഈ മേഡം വിളിയൊന്ന് നിർത്തി ന്റെ പേര് ശാരദാമേനോൻന്നാണ്. വേണച്ചാൽ ശാരദേച്ചിയെന്ന് വിളിച്ചോളും ന്റെ അനുജത്തിമാരൊക്കെ അങ്ങന്യാ വിളിക്കണ ദാ ഫോൺ…

അവർ ബാഗിൽ നിന്നെടുത്ത് നീട്ടിയ മൊബൈൽ ഫോൺ കൈയ്യിൽ വാങ്ങിയിട്ട്, ഗീത നാട്ടിലേയ്ക്ക് വിളിച്ചു.

ങ്ഹാ മോളേ ഇതമ്മയാണ്..

അത് പറയുമ്പോൾ സങ്കടം കൊണ്ടവൾ വിതുമ്പിപ്പോയി.

അമ്മയെന്തിനാ കരയുന്നത്? ഏജന്റിനെ കണ്ടില്ലേ? എന്തേലും കുഴപ്പമുണ്ടോ? ഒന്ന് പറയമ്മേ എനിക്കാകെ പേടിയാകുന്നു.

ഗോപികയായിരുന്നു ഫോൺ അറ്റന്റ് ചെയ്തത് അവരുടെ ഭീതി നിറഞ്ഞ ചോദ്യം കേട്ടപ്പോൾ ഗീത സ്വയം നിയന്ത്രിച്ചു. വെറുതെയെന്തിനാ മക്കളെ കൂടെ വിഷമിപ്പിക്കുന്നത് അവരെങ്കിലും സമാധാനമായിരിക്കട്ടെ ബെന്നിച്ചന്റെ നമ്പർ വാങ്ങാനാണല്ലോ തനിപ്പോൾ വിളിച്ചത്. തത്ക്കാലം തന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്ന ബെന്നിച്ചന്റെ നമ്പർ വാങ്ങാം അയാളോട് മാത്രം വിവരങ്ങൾ പറയാം.

നമ്പര് ചോദിക്കാനൊരുങ്ങുമ്പോഴേയ്ക്കും ഗോപിക പറഞ്ഞ വാർത്ത കേട്ട് ഗീത മരവിച്ച് പോയി

ങ്ഹാ പിന്നെ അമ്മേ.. ഒരു ബാഡ് ന്യൂസുണ്ട്, നമ്മുടെ ബെന്നിയങ്കിളിന് ഇന്നലെയൊരു ആക്സിഡൻറുണ്ടായി കുറച്ച് ഗുരുതരമാണെന്നാണറിഞ്ഞത് ഇപ്പോൾ ICU വിലാണ്, നാല്പത്തിയെട്ട് മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയുവെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്,,

ഫോണും പിടിച്ച് തളർച്ചയോടെ നില്ക്കുന്ന ഗീതയെ ശാരദാ മേനോൻ തട്ടി വിളിച്ചു

ന്താ കുട്ട്യേ നിനക്കൊന്നും സംസാരിക്കാനില്ലേ? നീയെന്താ ഇങ്ങനെ മിഴിച്ച് നിക്കാ

അത് പിന്നെ, ഞാൻ.. എനിക്ക്.

പറഞ്ഞ് മുഴുമിക്കുന്നതിന് മുന് ഗീതയുടെ കണ്ണുകളിൽ ഇരുട്ട് കയറി, തന്റെ ചുറ്റിലുമുള്ളതൊക്കെ തന്നെ വലം വയ്ക്കുന്നതായും കാഴ്ചകൾ നേർത്ത് നേർത്ത് ഇല്ലാതാകുന്നതായും അവൾക്ക് തോന്നി.

കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത്, മൂളിക്കൊണ്ട് ആയാസത്തോടെ കറങ്ങുന്ന നീളമുള്ള പൈപ്പിൽ തൂങ്ങിയാടുന്ന സീലിങ്ങ് ഫാനായിരുന്നു.

താനെവിടെയാണെന്നറിയാനുള്ള ജിജ്ഞാസയിൽ ഗീത മെല്ലെ തല തിരിച്ച് നോക്കി.

വലത് വശത്തുള്ള വലിയ ജനാലയിലൂടെ ആകാശമാണ് കാണുന്നത് ഇടവശത്ത് പച്ച നിറത്തിലുള്ള ഒരു സ്ക്രീൻ വച്ച മറച്ചിരിക്കുന്നു അതൊരു ഹോസ്പിറ്റലാണെന്നറിഞ്ഞപ്പോൾ അവളുടെ മനസ്സ് പുറകിലേയ്ക്ക് സഞ്ചരിച്ചു.

റെയിൽവേ സ്റ്റേഷനിൽ ആ സ്ത്രീയുമായി സംസാരിച്ച് കൊണ്ട് നില്ക്കുന്നത് മാത്രമേ ഓർമ്മയിലുള്ളു പിന്നെയെന്താണ് സംഭവിച്ചത്?

ആങ്ഹാ, കുട്ടി ഉണർന്നല്ലേ? പേടിക്കണ്ടാ, ഞാനാണ് കുട്ടിയെ ഈ ഹോസ്പിറ്റലിലെത്തിച്ചത്. രണ്ട് ദിവസമായി ഉറങ്ങാത്തതും കൃത്യമായി ആഹാരം കഴിക്കാത്തതും കൊണ്ട് ബിപി ഒന്ന് ബൂസ്റ്റ് ചെയ്തതാണ് പേടിക്കാനൊന്നുമില്ല ഇപ്പോഴെല്ലാം നോർമലായിട്ടുണ്ട്. ഇത് പിന്നെ ജസ്റ്റ് ഒരു ഒബ്സെർവേഷൻ മാത്രം, ആട്ടെ കുട്ടിക്കാനെന്താ വേണ്ടത്? കൂട്ടായ യാണോ അതോ കൂൾ ഡ്രിങ്ക്സ് വാങ്ങിയാൽ മതിയോ?

അവരുടെ ഊഷ്ടളമായ പെരുമാറ്റം ഗീതയ്ക്ക് ആശ്വാസം നല്കിയിരുന്നു.

എനിക്കൊട്ടും ദാഹവും വിശപ്പും തോന്നുന്നില്ല. ചേച്ചി ഞാനൊരു വലിയ പ്രതിസന്ധിയിലാണിപ്പോൾ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.

അവൾ തന്റെ കദനകഥകൾ ഒന്നൊന്നായി അവരോട് പറഞ്ഞു.

നീയിനി അങ്ങനെയൊരു ഏജന്റിനെ അന്വേഷിച്ച് വെറുതെ സമയം കളയണ്ടാ.. കാരണം ഇതൊരു ട്രാപ്പാണെന്നാണ് എനിക്ക് തോന്നുന്നത്. ഇത് പോലെ ദിനംപ്രതി വഞ്ചിക്കപ്പെടുന്ന നിരവധി സ്ത്രീകളിൽ ഒരാള് മാത്രമാണ് നീ നിന്റെ ഭാഗ്യം കൊണ്ട് മാത്രമാണ് എന്റെയടുക്കൽ ദൈവം കൊണ്ടെത്തിച്ചത്. ഇല്ലായിരുന്നെങ്കിൽ നിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു നാട്ടിലേയ്ക്ക് പോകാൻ നോക്ക്.. അത് കൊണ്ട്, എത്രയും വേഗം നീ തിരിച്ച്..

അത് കേട്ട് ഗീതയ്ക്ക് വീണ്ടും കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി ഇല്ല തനിക്കിനി തിരിച്ച് പോകാൻ കഴിയില്ല. തന്റെ അവസാന പിടിവള്ളിയായിരുന്നു. ഈയൊരു ജോലി ഗൾഫിൽ പോകാൻ പറ്റിയില്ലെങ്കിലും നാട്ടിലേയ്ക്ക് തിരിച്ച് ചെല്ലാനാവില്ല അവിടെ തന്നെ കാത്തിരിക്കുന്നത് കണക്കറ്റ ബാധ്യതകളാണ്. അത് മാത്രമല്ല ഈ ശ്രമവും പരാജയപ്പെട്ടെന്ന് തിരിച്ചറിയുമ്പോൾ, മറ്റൊരു വിവാഹത്തിന് വേണ്ടിയുള്ള അമ്മയുടെ അലമുറയ്ക്ക് വീര്യം കൂടും.

എന്ത് ചെയ്യണമെന്നറിയാതെ മനസ്സ് തളർന്നവൾ പാതിജീവനോടെ സീലിങ്ങ് ഫാനിലേയ്ക്ക് നോക്കി കിടന്നു.

തുടരും,,,

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ച് കൊണ്ട്

സ്വന്തം

സജി തൈപ്പറമ്പ് .

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!