റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഞങ്ങൾ പോയത്, അജ്മലിൻ്റെ സുഹൃത്ത്,ദുലന്തറിൻ്റെ വീട്ടിലേക്കായിരുന്നു
ഒഴുക്ക് നിലച്ചിട്ട് മലിനമായി കിടക്കുന്ന ഒരു കനാലിൻ്റെ വശത്തുള്ള ,വലിയൊരു ചേരിപ്രദേശമായിരുന്നത്
മുകളിൽ തകരഷീറ്റും ,വശങ്ങളിൽ
ടാർപോളിൻ ഷീറ്റും ,ഫ്ളക്സു ബോർഡുകളും കൊണ്ട് മറച്ച ഒരു കുഞ്ഞ് വീട്ടിലായിരുന്നു ദുലന്തറും കുടുംബവും താമസിച്ചിരുന്നത്
അത് പോലെ വലുതും ചെറുതുമായ നിരവധി വീടുകളുണ്ടായിരുന്നവിടെ ,
ദുലന്തറിൻ്റെ മാതാപിതാക്കളും ഏഴ് സഹോദരങ്ങളുമടങ്ങുന്ന ആ വലിയ കുടുംബം താമസിച്ചിരുന്ന ചെറിയ വീട്ടിലേയ്ക്ക്, ഞങ്ങളെക്കൂടി പാർപ്പിക്കേണ്ടി വരുന്നതിൻ്റെ അസ്വസ്ഥത ദുലന്തറൊഴിച്ചുള്ള മറ്റ് എല്ലാവരുടെയും മുഖത്ത് ഞാൻ കണ്ടു.
നമുക്ക് വേറെ എവിടേക്കെങ്കിലും മാറി താമസിക്കണം അജീ .. ഇവിടെ എനിക്ക് ശ്വാസം മുട്ടുന്നു …
പിറ്റേ ദിവസം ഞാൻ അജ്മലിനോട് കെഞ്ചി.
അടുക്കളയോട് ചേർന്ന ചെറിയ കുടുസ്സുമുറിയിലെ തകരഷീറ്റിൻ്റെ ചൂട് സഹിക്കാനാവാത്തത് കൊണ്ടായിരുന്നില്ല, ഞാനങ്ങനെ പറഞ്ഞത്, അവിടെ ഞാൻ കഴിച്ച് കൂട്ടിയ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ, ദുലന്തറിൻ്റെ വീട്ടുകാരിൽ നിന്നും ,ഞാനനുഭവിച്ച ടോർച്ചറിങ്ങ് ഒന്ന് കൊണ്ട് മാത്രമായിരുന്നത്,,
എന്നിട്ട് നിങ്ങളവിടുന്ന് മാറിയോ?
ആകാംക്ഷ സഹിക്കാനാവാതെ ഗീത ചോദിച്ചു.
അന്ന് രാത്രി കൂടെ, അവിടെ തങ്ങിയിട്ട് ,പിറ്റേന്ന് രാവിലെ ഞങ്ങളവിടുന്നിറങ്ങി.
എങ്ങോട്ടാണ് നമ്മൾ പോകുന്നത് ?വേറെ താമസസ്ഥലം വല്ലതും കിട്ടിയോ ?കാശിൻ്റെ ബുദ്ധിമുട്ട് കൊണ്ടാണെങ്കിൽ എൻ്റെ കഴുത്തിലും കൈയ്യിലും കുറച്ച് സ്വർണ്ണമുണ്ടല്ലോ ?അത് വേണമെങ്കിൽ വില്ക്കാം
റെയിൽവേ പാളത്തിലൂടെ എന്നെയും കൊണ്ട് അലക്ഷ്യമായി നടക്കുന്ന അജ്മലിനോട് ഞാൻ ചോദിച്ചു.
അവനോടൊപ്പം കൂടിയിട്ട് ,
ഞാൻ ഹിന്ദി പഠിച്ചില്ലെങ്കിലും
അവൻ മലയാളം നന്നായി സംസാരിക്കുമായിരുന്നു.
നമുക്ക് ആ മേഡത്തിനെ ഒന്ന് വിളിച്ചാലോ ? നിൻ്റെ കൈയ്യിൽ അവരുടെ നമ്പരുണ്ടാവില്ലേ?
പെട്ടെന്നെന്തോ ഓർത്തത് പോലെ അജ്മൽ എന്നോട് ചോദിച്ചു .
അത് ശരിയാണല്ലോന്ന് ഞാനുമോർത്തു, ഉടനെ തന്നെ എൻ്റെ ബാഗിലുണ്ടായിരുന്ന, അവരുടെ ഫോൺ നമ്പരെഴുതിയ തുണ്ട് പേപ്പർ , ഞാൻ അജ്മലിന് കൊടുത്തു
എന്നിട്ടവൻ വിളിച്ചോ അനിതേ ..?അവരെന്ത് പറഞ്ഞു,,
ജിജ്ഞാസയുടെ കൊടുമുടിയിലായിരുന്നു ഗീത.
അയ്യോ ചേച്ചീ .. ,പുറത്താരോ വന്നിട്ടുണ്ട് ,കോളിങ്ങ് ബെല്ലടിച്ചത് കേട്ടില്ലേ?
വസ്ത്രങ്ങൾ നേരെയാക്കി, അനിത മുൻ വശത്തേയ്ക്ക് പോയപ്പോൾ, അവൾ തിരിച്ച് വന്നിട്ട് ബാക്കി വിശേഷങ്ങളറിയാൻ ഗീത അക്ഷമയോടെ കാത്ത് നിന്നു.
വാതിൽ തുറന്നതും മുന്നിൽ നില്ക്കുന്ന ശാരദയെ കണ്ട് അനിത പകച്ച് പോയി.
നാശം പിടിക്കാൻ ,മെയിൻ റോഡിലെത്തിയപ്പോൾ കാറ് ബ്രേക്ക് ഡൗണായി പോയി, ഞാൻ പിന്നെ ഒരു ഓട്ടോറിക്ഷ വിളിച്ച് തിരിച്ച് പോന്നു ,രാത്രിയായത് കൊണ്ട് ഇനി മെക്കാനിക്കിനെയൊന്നും വിളിച്ചാൽ കിട്ടില്ല ,ഇനിയിപ്പോൾ മാലതീടടുത്ത് നാളെ ചെല്ലാമെന്ന് ഞാൻ വിളിച്ച് പറഞ്ഞു ,,,
ഒരു ഇരയെ നഷ്ടമായ നിരാശയിലായിരുന്നു ശാരദ.
ഗീത ഉറക്കമായോ ?നീയവളോട് സംസാരിക്കാനൊന്നും പോയില്ലല്ലോ അല്ലേ?
പരിഭ്രമിച്ച് നില്ക്കുന്ന
അനിതയോടവർ, സങ്കോചത്തോടെ ചോദിച്ചു
നിഷേധാർത്ഥത്തിൽ അനിത
മെല്ലെ തലയാട്ടി.
ലിവിങ്ങ് ഏരിയയിലെ സംഭാഷണം കേട്ട ഗീത, പൊടുന്നനെ തൻ്റെ മുറിയിലേയ്ക്ക് ഊളിയിട്ടു.
രാത്രിയുടെ യാമങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞ് കൊണ്ടിരുന്നു ,
പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെന്ന് ജനാലയുടെ ഗ്ളാസ്സിലെ മങ്ങല് കണ്ടപ്പോൾ, ഗീതയ്ക്ക് മനസ്സിലായി ,പക്ഷേ, ഉള്ളിലെരിയുന്ന അഗ്നികുണ്ഠത്തിൻ്റെ ചൂട്, അവളുടെ ഉറക്കം കെടുത്തിയിരുന്നു.
അനിതയുടെ ജീവിതത്തിൽ എന്തൊക്കെയോ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ,അവൾ ശാരദയെ വല്ലാതെ ഭയക്കുന്നുണ്ടെന്നും ഗീതയ്ക്ക് തോന്നി.
നാളെ എന്തായാലും അവർ മാലതി മേനോൻ്റെ വീട്ടിലേയ്ക്ക് പോകും, ആ സമയത്ത് അനിതയോട് ചോദിച്ച് ബാക്കി വിവരങ്ങൾ കൂടി അറിയാം, എന്നിട്ട് അവളോടൊപ്പം രക്ഷപെടുന്നതിനെക്കുറിച്ച് ആലോചിക്കാം
അങ്ങനെ ചിന്തിച്ച് കിടന്ന ഗീത മെല്ലെ ,ഉറക്കത്തിലേയ്ക്ക് വഴുതി വീണു ,
രാത്രിയുടെ ഏതോ യാമത്തിൽ തൻ്റെ മൂക്കിലേയ്ക്ക് മദ്യത്തിൻ്റെ രൂക്ഷഗന്ധം അടിച്ച് കയറിയപ്പോൾ ശ്വാസം മുട്ടിയാണ് ഗീത ഉണരുന്നത്,
കണ്ണ് തുറന്നപ്പോൾ കട്ടപിടിച്ച ഇരുട്ടായിരുന്നു ,തൻ്റെ മേൽ ആരുടെയോ ശരീരം അമരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഗീത ഒച്ചവച്ചു,
ഗീതേ …ഇത് ഞാനാണ് ,നീ ഒച്ച വയ്ക്കാതെ ,, ഇന്നെനിക്ക് വല്ലാത്ത നിരാശ തോന്നിയ ദിവസമായിരുന്നു നേപ്പാളികളുടെ വീഡിയോ കണ്ടപ്പോൾ മുതൽ തുടങ്ങിയൊരു ആഗ്രഹമാണ്, എൻ്റെ നാശം പിടിച്ച കാറ് കാരണം നടക്കാതെ പോയത് ,അത് കൊണ്ട്, വന്ന സമയം മുതൽ ഞാൻ മദ്യപിച്ച് കൊണ്ടിരിക്കുവായിരുന്നു ,
അപ്പോഴാണ് നിന്നെയൊന്ന് കാണണമെന്ന് തോന്നിയത് ,നിൻ്റെ കിടപ്പ് കണ്ടപ്പോൾ എനിക്ക് നിയന്ത്രണം വിട്ട് പോയി, നീയെൻ്റെ ഒപ്പമുണ്ടെങ്കിൽ ,ഞാൻ അമുദയെ ഇവിടുന്ന് പറഞ്ഞ് വിടാം ,ഇവിടെ നമ്മൾ രണ്ട് പേരും മാത്രം മതി,,,
കാമാർത്തയായ ശാരദയുടെ കുറുകല് കേട്ട് ,അറപ്പോടെയവൾ അവരെ തള്ളി മാറ്റാൻ ശ്രമിച്ചു.
എന്നെ വിടൂ ചേച്ചീ … ഞാൻ നിങ്ങൾ കരുതുന്ന പോലൊരാളല്ല,,,
അവൾ യാചനയുടെ സ്വരത്തിൽ പറഞ്ഞു.
ഹേയ്, എന്താ ഡാർലിങ്ങ് ഇങ്ങനെയൊക്കെ പറയുന്നത് ?,എല്ലാം ഞാൻ പഠിപ്പിച്ച് തരാമല്ലോ ,നിനക്ക് നിൻ്റെ ദേവേട്ടനെ നഷ്ടപ്പെട്ടതിന് ശേഷം സുഖങ്ങളൊന്നും അനുഭവിച്ചിട്ടില്ലല്ലോ? പുരുഷൻമാർക്കറിയാത്ത ഒരു പാട് സൂത്രപ്പണികളുണ്ട് ‘, അതൊക്കെ ചേച്ചി പഠിപ്പിച്ച് തരാം, നീയൊന്നടങ്ങി കിടന്നാൽ മതി,,
അതും പറഞ്ഞവർ ,ഗീതയുടെ വലത് മാറിടത്തിൽ അമർത്തിക്കടിച്ചു.
വേദന കൊണ്ട് പുളഞ്ഞ ഗീത ,തൻ്റെ വലത് കൈ ചുരുട്ടിപ്പിടിച്ച് കൊണ്ട് അവരുടെ പിൻകഴുത്തിൽ സർവ്വശക്തിയുമെടുത്ത് ആഞ്ഞിടിച്ചു.
ഒരാർത്തനാദത്തോടെ അവർ തൻ്റെ മേലുള്ള പിടി അയച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞ് വീണതും,ഗീത ചാടിയെഴുന്നേറ്റ് മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.
നിശ്ചലയായി വാ പൊളിച്ച് മലർന്ന് കിടക്കുന്ന ശാരദയെ കണ്ട്, ഗീത നടുങ്ങി നിന്നു.
പെട്ടെന്ന് വാതിലിൽ മുട്ടുന്നത് കേട്ടു,
അത് അനിതയാണെന്ന് ഗീതയ്ക്കറിയാമായിരുന്നു.
വിറയ്ക്കുന്ന കൈകളോടെ അവൾ വാതിൽ തുറന്നു.
കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന ശാരദയേയും, പതറി നില്ക്കുന്ന ഗീതയേയും അനിത മാറി മാറി നോക്കി .
ചേച്ചീ …എന്താ പറ്റിയത് ? അവർ നിങ്ങളെ ഉപദ്രവിച്ചോ?
ഒരു പൊട്ടിക്കരച്ചിലോടെ, ഗീത നടന്നതെല്ലാം അവളോട് പറഞ്ഞു.
ചേച്ചി പേടിക്കേണ്ട ,അവരുടെ കാറ്റൊന്നും പോയിട്ടില്ല ,സ്ഥാനത്ത് കിട്ടിയ ഇടിയുടെ ആഘാതത്തിൽ ബോധം പോയതാണ് ,തനിയെ ബോധം വരുന്നത് വരെ അവരങ്ങനെ തന്നെ കിടക്കട്ടെ ,ചേച്ചി എൻ്റെ കൂടെ വരു നമുക്ക് എൻ്റെ മുറിയിൽ പോയി കിടക്കാം ,,,
ശാരദയുടെ അടുത്ത് ചെന്ന് മൂക്കിൽ വിരൽ ചേർത്ത് പിടിച്ചിട്ട് ആശ്വാസത്തോടെ തിരിച്ച് വന്ന അനിത അവളെ സമാധാനിപ്പിച്ചു.
അനിതയോടൊപ്പം റൂമിലേയ്ക്ക് പോകുമ്പോഴും ,ഗീതയുടെ ശരീരം പൂക്കുല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.
തുടരും
രചന
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission