Skip to content

നിഴൽ – 7

nizhal-novel

പിറ്റേന്ന് വളരെ വൈകിയാണ്

ഗീത ഉണർന്നത് ,

ഉറക്കത്തിൻ്റെ ആലസ്യത്തിൽ നിന്നും സ്ഥലകാലബോധം വീണ്ടെടുക്കാൻ അവൾക്ക് കുറച്ച് സമയം വേണ്ടിവന്നു.

ക്ഷീണമകന്ന ശരീരത്തിനൊപ്പം മനസ്സുമുണർന്നപ്പോൾ ,തലേ രാത്രിയിലെ ഓർമ്മകളിലേക്കവൾ ഊളിയിട്ടു

പെട്ടെന്നെന്തോ ഓർമ്മ വന്നത് പോലെ ,തൻ്റെ അരികിൽ കിടന്ന അനിതയെ അവൾ പരതിനോക്കി.

മുറിയിലെവിടെയും അവളെ കാണാഞ്ഞ് ,കട്ടിലിൽ നിന്നും പിടഞ്ഞെഴുന്നേറ്റ ഗീത, ശാരദ കിടന്ന മുറിയിലേക്ക് ചെന്നു.

അവിടെ തൻ്റെ കട്ടിലിന് മുകളിൽ അവർ നിശ്ചലയായി  കിടക്കുന്നു ,പക്ഷേ ഇന്നലെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമാർന്ന രീതിയിൽ ഇപ്പോൾ ചരിഞ്ഞാണ് കിടക്കുന്നത്,

നെഞ്ചിടിപ്പോടെ, ഗീത

അവർക്കരികിലേയ്ക്ക് മെല്ലെ നടന്ന് ചെന്നു.

ജീവനുണ്ടോന്നറിയാനായി ഗീത കുനിഞ്ഞ് ശാരദയുടെ മൂക്കിൻ തുമ്പിൽ വിരൽ വച്ച് നോക്കി

കൈയ്യിൽ നേരിയ തോതിൽ ചുടുനിശ്വാസമുണ്ടെന്നറിഞ്ഞ

ഗീത ആശ്വാസത്തോടെ

നിവരാൻ തുനിയുമ്പോഴാണ് ,

കട്ടിലിൻ്റെ മറുവശത്തിരിക്കുന്ന ഡയറിയും മൊബൈൽ ഫോണും അവളുടെ ശ്രദ്ധയിൽപ്പെട്ടത്,

ഇത് ശാരദേച്ചിയുടെ മൊബൈലാണല്ലോ?

അന്ന് റെയിൽവേ സ്‌റ്റേഷനിൽ വച്ച് മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ അൺലോക്കാകുമെന്ന് പറഞ്ഞ് ഈ ഫോൺ തന്നെയാണ് ,

നാട്ടിലേക്ക് വിളിക്കാനായി

തൻ്റെ കൈയ്യിലേയ്ക്കവർ വച്ച് തന്നത്.

ഇതാരായിരിക്കും ഇവിടെ കൊണ്ട് വച്ചത് ?അനിതയോട് ചോദിക്കാം

അവൾ അനിതയെ തിരഞ്ഞ് കിച്ചണിലും, ബാത്രൂമുകളിലും ഫ്ളാറ്റിൻ്റെ മുക്കിലും മൂലയിലുമൊക്കെ നടന്നെങ്കിലും നിരാശയായിരുന്നു ഫലം,

തിരിച്ച് റൂമിലെത്തിയ ഗീത , അനിതയുടെ ബാഗും തുണിയും അന്വേഷിച്ചെങ്കിലും അതും അവിടെ കാണാനില്ലായിരുന്നു

അനിത നാട് വിട്ടിരിക്കുന്നു!

ആ ഞെട്ടിക്കുന്ന യാഥാർത്ഥത്തിലേയ്ക്ക് എത്തിച്ചേരാൻ ഗീത നിർബന്ധിതയായി.

അനിതയുടെ തിരോധാനം ഗീതയെ ആശങ്കാകുലയാക്കി

അടിവയറ്റിൽ നിന്നും ഭീതിയുടെ അഗ്നികുണ്ഠം എരിഞ്ഞ് തുടങ്ങിയപ്പോൾ, സമയം പാഴാക്കാതെ അവൾ വേഗം ശാരദയുടെ അരികിലേക്കെത്തി.

സംശയം തോന്നിയ ഗീത, ആദ്യം അവരുടെ ഡയറിയെടുത്ത് തുറന്ന് നോക്കി

അതിലെ ഫസ്റ്റ് പേജിൽ തന്നെ കുറെ സീക്രട്ട് നമ്പരുകളും കോഡുകളും എഴുതി ചേർത്തിരുന്നു.

അതിൽ, ATM പിൻ നമ്പരും

Google Pay പാസ് വേർഡും

ക്രെഡിറ്റ് കാർഡ് നമ്പരുകളുമുൾപ്പെടെ എല്ലാം എഴുതി വച്ചിരുന്നു ,ഒരു പക്ഷേ അവർക്ക് മറവിയുള്ളത് കൊണ്ട്, എല്ലാ വിവരങ്ങളും സ്വന്തം ഡയറിയിൽ എഴുതി വച്ചതാവാം

പക്ഷേ, രഹസ്യമായി സൂക്ഷിച്ചിരുന്ന ഡയറി അബോധാവസ്ഥയിലായ ശാരദേച്ചി, കൊണ്ട് വന്നതായിരിക്കില്ല, പകരം അനിതയാണിത് ഇവിടേയ്ക്ക് കൊണ്ട് വന്നതെന്ന് അനുമാനിക്കാം

അതെന്തിനായിരിക്കും?

ചിലപ്പോൾ ഏതെങ്കിലും ബാങ്കുമായി ബന്ധപ്പെട്ട ആപ്പുകൾ ,ഫിംഗർപ്രിൻ്റ് മുഖേനയായിരിക്കും ഓപ്പൺ ചെയ്യാറുള്ളത് , അവരുടെ തമ്പ് പതിപ്പിക്കാൻ വേണ്ടി ആയിരിക്കും മുറിയിലിരുന്ന ഫോൺ ,അനിത ഇവിടേയ്ക്കെത്തിച്ചത്,

ക്രിമിനോളജിയിൽ MAഎടുത്തത് കൊണ്ടാവാം, ഗീതയെന്ന ഒരു സാധാരണ വീട്ടമ്മയുടെ മനസിലേയ്ക്ക് ,സ്വാഭാവികമായി അത്തരം സംശയങ്ങൾ ഉടലെടുക്കുകയായിരുന്നു

അത് തൻ്റെ വെറും സംശയം മാതമായിരുന്നില്ല എന്ന്, അടിവരയിടുന്ന അനുഭവങ്ങളായിരുന്നു, പിന്നീടുള്ള അവളുടെ അന്വേഷണങ്ങളിൽ വ്യക്തമായത്,,

ഫോൺ സ്വൈപ് ചെയ്ത് ,ഡയറിയിൽ പറഞ്ഞ നമ്പരടിച്ച് ഗൂഗിൾ പേ ആപ് ഓപ്പൺ ചെയ്ത് ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോധിച്ചപ്പോൾ, അതിൽ നിന്നും അനിതയുടെ അക്കൗണ്ടിലേയ്ക്ക് അൻപതിനായിരം രൂപ ട്രാൻസ്ഫർ  ചെയ്തായി കാണാൻ കഴിഞ്ഞു ,

അതോടെ ലിമിറ്റ് തീർന്നിട്ടുണ്ടാവാം,,

ഗീത, ഫോണിലെ ഓരോ ആപുകളും വിശദമായി പരിശോധിച്ചു ,അതിലെ ബാങ്കിങ്ങ് ആപ്പുകളൊക്കെ ഫിംഗർപ്രിൻറ് സെൻസർ ഉപയോഗിച്ചുള്ളതായിരുന്നു,

ഒരു പരീക്ഷണാർത്ഥം ശാരദയുടെ ഇടത് കൈയ്യുടെ തള്ളവിരൽ ഫോണിലെ ഒരു ആപ്പിൽ വച്ച്മെല്ലെ അമർത്തി നോക്കി.

സക്സസ്സ് !

അത് ഓപ്പണായപ്പോൾ ആവേശം കൊണ്ടവളുടെ മനസ്സ് മന്ത്രിച്ചു.

അനിതയ്ക്ക് പക്ഷേ ,അതിലൂടെ ബാങ്ക് ട്രാൻസാക്ഷനൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന്, ട്രാൻസാക്ഷൻ വ്യൂവിൽ നിന്നും ഗീതയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

താൻ വിചാരിച്ചത് പോലെയല്ലല്ലോ തന്നെ സമീപിക്കുന്നവരെന്ന് മനസ്സിലാക്കിയ ഗീതയ്ക്ക് സങ്കടം വന്നു.

അനിതയുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ അപരിചിതമായ ഈയൊരു നാട്ടിൽ തനിക്ക് കിട്ടിയൊരു തുണയായിട്ടാണ്, ഇത് വരെ അവൾ സമാധാനിച്ചത് ,പക്ഷേ, അവസരം കിട്ടിയപ്പോൾ  അനിതയും സ്വന്തം കാര്യം നോക്കി പോയിരിക്കുന്നു,

മറുവശത്ത്, പാതി ജീവനുമായി കിടക്കുന്ന ശാരദയെന്ന വൃത്തികെട്ടൊരു സ്ത്രീയും,,,,

അറപ്പോടെ ഗീത ഓർത്തു.

തനിക്കും ഇവിടെ നിന്ന് രക്ഷപ്പെട്ടേ മതിയാകു,,

പക്ഷേ എങ്ങോട്ട് പോകും? ഒന്നാമത് ഇവിടുത്തെ ഭാഷ തനിക്ക് വശമില്ല, മാത്രമല്ല, ശാരദയെ അന്വേഷിച്ച് വരുന്ന ഫോൺ കോളുകൾക്ക്, റിപ്ളേ ഇല്ലാതാകുമ്പോൾ, അവരുമായി അടുപ്പമുള്ളവർ നേരിട്ടന്വേഷിച്ചെത്തിയേക്കാം ,,,

ഒരു പക്ഷേ, ആരെങ്കിലും  അന്വേഷിച്ച് വരുമ്പോഴേയ്ക്കും, ശാരദയ്ക്ക്  ജീവൻ നഷ്ടപ്പെട്ടാൽ ,പിന്നെ പോലീസ് അന്വഷണമായി.

കൊലപാതകത്തിന് കാരണക്കാരിയായ തന്നെയവർ, എവിടെ പോയി ഒളിച്ചാലും പൊക്കിയിരിക്കും,,

ഈശ്വരാ … ചെകുത്താനും കടലിനുമിടയിലാണല്ലോ, താൻ പെട്ടിരിക്കുന്നത്?

എന്താണ് ഇതിനൊരു പ്രതിവിധിയെന്ന് അവൾ തല പുകഞ്ഞാലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ്, കോളിങ്ങ് ബെല്ലിൻ്റെ ശബ്ദം മുഴങ്ങിയത്,

ഈശ്വരാ ,,, അത് കുറ്റബോധം തോന്നി തിരിച്ച് വന്ന അനിത ആയിരിക്കണേ, എന്ന പ്രാർത്ഥനയോടെ ഗീത മുൻ വാതിലിനടുത്തേയ്ക്ക് നടന്ന് ചെന്നു.

അവളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ഓൺലൈൻ ഹബ്ബിൽ നിന്നെത്തിയ ഒരു ചെറുപ്പക്കാരനായിരുന്നത്,

സാമാന്യം വലിപ്പമുള്ള ഒരു കാർട്ടൺ ബോക്സ്, അവൾക്ക് നേരെ നീട്ടിയിട്ട് ,ഹിന്ദിയിൽ അയാൾ എന്തോ പറഞ്ഞു,

അതിൽ നിന്നും റ്റു തൗസൻ്റ് ഫോർ ഹൺഡ്രഡ് എന്നത് ആ ഉത്പന്നത്തിൻ്റെ വിലയാണെന്ന് മാത്രം അവൾക്ക് മനസ്സിലായി.

ആദ്യമൊന്ന് പതറിയെങ്കിലും പൊടുന്നനെ അയാളോട് നില്ക്കാൻ ആംഗ്യം കാണിച്ചിട്ട്, കതകടച്ച് ലോക്ക് ചെയ്ത ഗീത ,അകത്തേയ്ക്ക് നടന്നു.

ശാരദയുടെ മുറിയായിരുന്നു അവളുടെ ലക്ഷ്യം ,അവിടുത്തെ ഉയരമുള്ള  വാർഡ്റോബിൽ നിന്നും, അവർ സ്ഥിരം ഉപയോഗിക്കുന്ന വാനിറ്റി ബാഗ് കൈയ്യിലെടുത്ത്,  ആകാംക്ഷയോടെ ഗീത അതിനുള്ളിൽ കൈയിട്ട് നോക്കി.

ഭാഗ്യം,,

അഞ്ഞൂറിൻ്റെയും നൂറിൻ്റെയും നോട്ടുകൾ കണ്ടപ്പോൾ, അവൾക്ക് സമാധാനമായി.

വേഗം അതിൽ നിന്നും രണ്ടായിരത്തി നാന്നൂറ് രൂപ എണ്ണി തിട്ടപ്പെടുത്തി, പുറത്ത് നില്ക്കുന്ന ഡെലിവറി ബോയിയെ ഏല്പിച്ച് വാതിലടച്ച് കുറ്റിയിട്ടപ്പോഴാണ്, ഗീതയുടെ ശ്വാസം നേരെ വീണത്.

എന്തായാരിക്കും അവർക്ക് വന്ന പാർസൽ എന്നറിയാൻ, കൗതുകത്തോടെ ഗീത ആ ബോക്സ് പൊട്ടിച്ച് നോക്കി.

അതൊരു സെക്സ് ടോയി ആയിരുന്നു.

ഛെ!

നാശം ,,,,

തികഞ്ഞ അവജ്ഞയോടെ

അവളത് ശാരദയുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു.

ഒരു നിമിഷം അറപ്പോടെ അവരെ നോക്കി നിന്നിട്ട് ,

ആ മുറിയിൽ നിന്നിറങ്ങിയ ഗീത, കതക് ചേർത്തടച്ച് വെളിയിൽ നിന്ന് ലോക്ക് ചെയ്തു.

വിശാലമായ ഹാളിലെ ലെതർ സോഫയിൽ വന്ന് തളർന്നിരിക്കുമ്പോൾ, ഇനിയെന്ത് എന്ന ചോദ്യം അവളെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

മനസ്സിൻ്റെ പിടിവിട്ട് പോകുമെന്ന് തോന്നിയപ്പോൾ, ഒരു കച്ചിത്തുരുമ്പിനായവൾ വല്ലാതെ ആഗ്രഹിച്ചു പോയി.

ആ വലിയ ഫ്ളാറ്റിലെ കനത്ത നിശബ്ദയെ ഭേദിച്ച് കൊണ്ട്, തൻ്റെ കൈയ്യിലിരുന്ന ശാരദയുടെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തപ്പോൾ, അക്ഷരാർത്ഥത്തിൽ അവൾ നടുങ്ങിപ്പോയി,

അത്, “രാജൻ ടാക്സി ” എന്നെഴുതിയ കോളായിരുന്നു.

തുടരും ,,

സജി തൈപ്പറമ്പ് .

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!