ഒരുവട്ടം കൂടി 💞 – sreevidya sree ammu 💜
Love, Suspense, Tragedy · 43 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – 1.ഒരുവട്ടം കൂടി 💖
കൺകോണിൽ കണ്ട രൂപം അവന് എവിടെയോ കണ്ടു മറന്ന പോലെ തോന്നി. അവൾ ആരാണ്?
തോമസ് അച്ചായൻ്റെ കടയിൽ പതിവു ചായയുമായി ഇരിക്കുകയാണ് ബിജോ. മറു കൈയിൽ ഉള്ള ഫോണിലാണ് ശ്രദ്ധ മുഴുവൻ. വാഹന ഇൻഷുറൻസ് ഏജൻ്റ് ആയതു കൊണ്ട് ഏതു സമയവും ഫോൺ തന്നെ നോക്കിയിരിക്കണം. ഒരു പോളിസി കൈവിട്ടു പോയാൽ തന്നെ മാസവസാനം കടം വാങ്ങേണ്ടി വരും ജീവിതം ഒന്നു അടുപ്പിക്കാൻ. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു സ്ത്രീ അതിലെ കടന്നു പോയത്. ഏതോ ഒരു ഉൾപ്രേരണയിൽ തല പൊക്കി നോക്കി. അപ്പോഴേക്കും അവർ കടന്നു പോയിരുന്നു. കൺകോണിൽ കണ്ട ആ സ്ത്രീരൂപം എവിടെയോ കണ്ടു മറന്നതു പോലെ തോന്നി അവന്. എത്ര ആലോചിച്ചിട്ടും അതാരാണെന്ന് മാത്രം ബിജോയ്ക്ക് മാനസ്സിലായില്ല. ചായ കുടി കഴിഞ്ഞ് പതിയെ ഫസ്റ്റ് ഫ്ലോറിൽ ഉള്ള ഒറ്റമുറി ഓഫീസിലേക്ക് കടന്നു. ബിജോ ജീവിക്കുന്നു എന്നു തോന്നുന്നതു തന്നെ ഇവിടെ ഉള്ളപ്പോഴാണ്. അവൻ വീണ്ടും ജോലി തിരക്കുകളിലേക്ക് തിരിഞ്ഞു.
രാത്രി ഏറെ വൈകിയാണ് അവൻ വീട്ടിലെത്തിയത്. വീട്ടിൽ ഇപ്പോൾ അവൻ മാത്രമേ ഉള്ളൂ. അമ്മച്ചി ചേട്ടച്ചാരുടെ കൂടെ ആണ് ഇപ്പോൾ. രണ്ടു മുറി മാത്രമുള്ള ഒരു വീടാണ് അവരുടേത് പേരാത്തതിന് വഴിയും ഇല്ല വീട്ടിലേക്ക്. ഇതൊക്കെ കൊണ്ട് ചേട്ടച്ചാർ വാടകയ്ക്ക് ഒരു വീട് എടുത്തു മാറിയത്. അവരു വീട്ടിൽ നിന്നും മാറി താമസിച്ചിട്ട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് അമ്മച്ചിക്ക് ബ്ലഡ് കാൻസർ ആണെന്ന് അറിഞ്ഞത്. ഏതേലും സമയത്തൊക്കെ കേറി വരുന്ന എൻ്റെ കൂടെ അമ്മച്ചിയെ നിർത്താൻ പറ്റില്ല എന്നു പറഞ്ഞു ചേട്ടച്ചാർ അമ്മച്ചിയെ അവരുടെ കൂടെ കൊണ്ടു പോയി. പിന്നെ പെട്ടെന്ന് ഹോസ്പ്പിറ്റൽ ഒക്കെ കൊണ്ടു പോകണമെങ്കിൽ വഴി ഇല്ലാത്തതും ഒരു പ്രശ്നമാണ്. ചേട്ടച്ചാർ, ചേട്ടത്തി, മോൻ പിന്നെ അമ്മച്ചി ഈ നാലു പേരാണ് അവിടെ ഉള്ളത്.
ബിജോ കൊണ്ടു വന്ന ഭക്ഷണപൊതി ഊണുമേശമേൽ വച്ചിട്ട് ആദ്യം പോയി ഒന്നു കുളിച്ചു വന്നു. എന്നിട്ട് അടുക്കളയിലേക്ക് നടന്നു. അടുക്കള മുഴുവനും അലങ്കോലമായിട്ടാണ് കിടക്കുന്നത്. സിങ്കിൽ രണ്ടു ദിവസത്തെ പാത്രങ്ങൾ കഴുകാൻ കിടക്കുന്നുണ്ട്. അവിടെവിടെയായി പാൾസൽ കൊണ്ടുവന്ന പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും ഒക്കെ കിടക്കുന്നു. ബിജോ അതൊന്നും ശ്രദ്ധിക്കാതെ അവിടെ ഉള്ളതിൽ ഒരു വൃത്തിയുള്ള പ്ലേറ്റ് എടുത്ത് ഊണുമേശയിൽ വച്ചു. ഭക്ഷണ പൊതിയിൽ നിന്നും ചൂടുള്ള മൂന്നു പെറോട്ട പ്ലേറ്റിലേക്ക് ഇട്ട് അതിൻ്റെ മുകളിലേക്ക് ബീഫ് ചാറും ഒഴിച്ച് ധൃതിയിൽ കഴിച്ചു. അപ്പോഴേക്കും പതിന്നൊര കഴിഞ്ഞിരുന്നു.
അമ്മച്ചി ചേട്ടച്ചാരുടെ കൂടെ ആണെങ്കിലും അമ്മച്ചിയുടെ ഹോസ്പിറ്റൽ ചിലവ് എല്ലാം ബിജോ തന്നെ നോക്കണം. ‘ നീ ഒറ്റത്തടിയല്ലേ പിന്നെ എന്താ നോക്കിയാൽ, ഞാൻ അങ്ങനെ അല്ല കുടുംബോം പ്രാരാബ്ദവും ഒക്കെ ഉള്ളവനാ. ‘ എന്നാണ് ചേട്ടച്ചാരുടെ വാദം. അവൻ അതിനു എതിരൊന്നും പറയാറില്ല കാരണം അവനു അമ്മച്ചി മാത്രമല്ലേ ഉള്ളൂ.
ഇവർ മാത്രമല്ലട്ടോ ബിജേയ്ക്ക് ഉള്ളത്. അവർ അഞ്ചു മക്കളാണ്. ഏറ്റവും മൂത്തയാളായ സിജോയുടെ കൂടെയാണ് ഇപ്പോ അമ്മച്ചി നിൽക്കുന്നത്. രണ്ടാമത്തെ ആൾ ചെറുപ്പത്തിലെ തന്നെ പത്തു വയസ്സുള്ളപ്പോൾ മരിച്ചു പോയി. അടുത്തയാൾ അയർലഡിൽ നേഴ്സാണ്. പുള്ളി നാടുമായോ വീടുമായോ ബന്ധം ഒന്നും ഇല്ലാതായിട്ട് വർഷങ്ങൾ ആയി. അവിടെ ഇപ്പോൾ നല്ല സെറ്റപ്പിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. നാലാമത്തെ ആളാണ് നമ്മുടെ ബിജോ. ആങ്ങളമാർക്ക് എല്ലാവർക്കും കൂടി ഒരു കുഞ്ഞു പെങ്ങൾ നാൻസി. അവളാണ് നമ്മുടെ ബിജോയുടെ കഥയിലെ വില്ലത്തി എന്നു വേണമെങ്കിൽ പറയാം. നാൻസി ജനിച്ചു അധികം കഴിയുന്നതിനു മുന്നെ ഇവരുടെ അപ്പച്ചൻ വർഗ്ഗീസ് മരിച്ചു. അതിനു ശേഷമാണ് ബിജോ വാഹന ഇൻഷുറൻസ് ഏജൻസി ഒക്കെ തുടങ്ങിയത്.
ഏജൻസി തുടങ്ങിയപ്പോൾ രണ്ടു പാർട്ട്നർമാർ ആയിരുന്നു. പാർട്ട്നർ ബിജോയുടെ ഒരു കൂട്ടുകാരൻ തന്നെ. വെറുതെ ഇരുന്ന് തിന്നാൽ പറ്റിയ പരുപാടി അല്ലെന്ന് അറിഞ്ഞപ്പോൾ പാർട്ട്നർ പൊടിയും തട്ടി പോയി. അങ്ങനെ ആ തട്ടകം ബിജോയുടെ മാത്രമായി. ആദ്യം കുമളിയിൽ മാത്രം ഉണ്ടായിരുന്ന ഓഫിസിന് ഇന്നു രണ്ടു ബ്രാഞ്ച് ഉണ്ട് കട്ടപ്പനയിലും തൊടുപ്പുഴയിലുമായി. ബിജോയ്ക്ക് കീഴിൽ രണ്ടു പേർ ജോലി ചെയ്യുന്നുണ്ട്. കാര്യം ബിജോ മുതലാളി ഒക്കെ ആണെങ്കിലും ഇപ്പോഴും കഷ്ടപ്പാടു തന്നെ.
ബിജോ കഴിച്ച് എഴുന്നേറ്റ് പാത്രം സിങ്കിലേക്ക് ഇട്ട് വായും മുഖവും കഴുകി. ഫോൺ എടുത്ത് മുറിയിലേക്ക് നടന്നു. കിടക്കയിൽ കിടന്ന് വീണ്ടും ഫോണിൽ എന്തൊക്കെയോ പരതി കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് ഉറക്കം വന്നു സമയം നോക്കിയപ്പോൾ പുലർച്ചെ മൂന്നു മണി. പിന്നെ ഫോൺ മാറ്റി വെച്ച് കിടന്നു.
തുടരും….
ammu 💜
© copyright protected
📖 കഥ തുടരാം
“ഒരുവട്ടം കൂടി 💞”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





