കാശിഭദ്ര written by jifni – jifni ponmundam
Love, Suspense, Action, Others · 35 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – കാശിഭദ്ര 1
ചാണകത്തിൽ വീണ ഭദ്രയെ നോക്കി മറഞ്ഞിരുന്ന് ചിരിക്കുന്ന ആ നിഗൂഢ സാന്നിധ്യം ആരാണ്?
*🖤കാശിഭദ്ര🖤*
🖋️jifni
part 1
©️ ©producet
—————————
ആകാശം കാർമേഘങ്ങളാൽ നിറഞ്ഞു. കാലംതെറ്റി വരുന്ന മഴയുടെ വരവിനായ് ശ്രീകൃഷ്ണപുരം കാത്തിരുന്നു.
“ശ്രീധരാ…. മഴ ഇങ്ങെത്താനായ് നിന്റെ മകളെ ഇപ്പോഴും കണ്ടില്ലല്ലോ…”
ഒരു ഗ്ലാസിൽ നിന്ന് മറ്റൊരു ഗ്ലാസ്സിലേക്ക് ചുടുകാപ്പി വീശിയടിച്ചു കൊണ്ട് തട്ടുകടകാരൻ രാഘവൻ ചോദിച്ചു.
“അവളെ കാര്യത്തിൽ എനിക്ക് ഒട്ടും പേടിയില്ല. എത്ര നേരം വൈകിയാലും അവൾ ഇങ്ങെത്തും ” തന്റെ മകളിലുള്ള വിശ്വാസത്തിന്റെയും അഭിമാനത്തോടെയും ശ്രീധരൻ മറുപടി നൽകി.
“ഇന്നാ ചായ… ഭദ്ര മോള് മിടുക്കിയാ..” ചായ ഗ്ലാസ് കൊടുത്ത് കൊണ്ട് രാഘവൻ അതും പറഞ്ഞു അകത്തേക്ക് പോയി.
“അച്ഛാ……”
കുറച്ചു അപ്പുറത്ത് നിന്നായി ഭദ്രയുടെ നീട്ടിയുള്ള വിളി കേട്ട് ശ്രീധരൻ ചായ വലിച്ചു കുടിച്ചു പോക്കറ്റിൽ നിന്ന് ഒരു പത്തുരൂപയും നീട്ടി മകളെ അടുത്തേക്ക് പോയി.
കരിനീലയും റോസും ചേർന്ന ഒരു നാടൻ ചുരിദാറായിരുന്നു അവളുടെ വേഷം.അരക്കൊപ്പമുള്ള കറുകറുത്ത തലമുടി നല്ല ഭംഗിയിൽ പിന്നി കെട്ടിമുന്നിലേക്ക് ഇട്ടിട്ടുണ്ട്. ഒരു റോസ് ഷാൾ മാറത്ത്കൂടിയും. ആ കുഞ്ഞി കണ്ണുകൾ കണ്മഷിയാൽ നീട്ടിയെഴുതി കണ്ണേർ തട്ടാതിരിക്കാൻ എന്ന പോൽ ആ വെളുവെളുത്ത നെറ്റിയിൽ ഒരു കറുത്ത കുഞ്ഞിപൊട്ടും.
ഒറ്റ നോട്ടത്തിൽ തന്നെ ഒരു നാട്ടിൻപുറത്തെ സുന്ദരിയെന്ന് ആർക്കും മനസിലാകും.
“മോളെന്തെ വൈകിയേ…” അച്ഛൻ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
“അത് അച്ഛന് എന്നോടുള്ള സ്നേഹം കൊണ്ട് തോന്നാണ് ഞാൻ വൈകിയെന്ന് എന്നത്തേക്കാളും രണ്ട് മിനിറ്റ് നേരത്തെയാണ് ഞാൻ.” കയ്യിലെ വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു.
“വാ… ഇനിയും നേരം വൈകിയാൽ അമ്മ ബേജാറാകും. മഴ ആണെങ്കിൽ ഇന്ന് നല്ല ശക്തിയിൽ തന്നെ ഉണ്ടെന്ന് തോനുന്നു.” എന്ന് പറഞ്ഞോണ്ട് അച്ഛൻ അവളുടെ കയ്യിലെ ബാഗ് വാങ്ങിക്കൊണ്ട് നടന്നു. അച്ഛന്റെ ഇടം കയ്യിൽ അവളുടെ വലം കൈ കോർത്ത് അവളും നടന്നു.
വഴിയോരം മുഴുവൻ ആ അച്ഛന്റെയും മകളുടേയും സംസാരം മുയങ്ങി. ഒരാഴ്ചത്തെ നീണ്ട വിശേഷങ്ങൾ പറയാനുണ്ടായിരുന്നു അവൾക്ക്. അവളുടെ കിലുക്കാംപെട്ടി പോലുള്ള സംസാരം ആ അച്ഛൻ വലിയ സന്തോഷത്തോടെ ആസ്വദിച്ചു.
“ഇതാര് ഭദ്ര മോളോ… വരുന്ന വരവാണോ..” പാടവരമ്പിലൂടെ അച്ഛനും മകളും കൈകോർത്ത് നടക്കുമ്പോയാണ് വരമ്പിന്റെ മറുഭാഗത്ത് നിന്ന് കദീജതാത്ത വിളിച്ചു ചോദിച്ചത്.
“അതേ കദീജുമ്മാ… ഞാൻ വരാണ് ഇപ്പൊ..” ഭദ്രയും ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു.
“ഇനിയെന്നാ മോളെ തിരിച്ചു.”
“ഒരു മാസത്തോളം ഉണ്ടാകും, പിന്നെ കാണാട്ടോ അമ്പിളിയമ്മ ടെൻഷനടിച്ചിരിക്കുന്നുണ്ടാകും ” എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും അച്ഛനോട് കുശലം പറയാൻ ഒരുങ്ങി.
ബസ്സിറങ്ങി ഒരു മുക്കാൽ മണിക്കൂർത്തെ നടത്തതിന് ശേഷം അവൾ അവളുടെ വീടിനു മുന്നിൽ എത്തി. ഒത്തിരി വലിയ മുറ്റത്തിന് നടുവിൽ ഒരു കൊച്ചു ഓടിട്ട ഇരുനില വീട്. മുറ്റത്തിന്റെ ഒരു വശത്ത് അവളുടെ കിക്കിണിയും അമ്മിണിയും ഉറങ്ങുന്ന തൊഴുത്ത് അതിനോട് ചേർന്ന് കിളികൾക്കും തത്തക്കും കോഴിക്കും വീടൊരുക്കിയിട്ടുണ്ട്.
വീടിന്റെ മുൻഭാഗത്ത് വീശാലമായ പൂന്തോട്ടവും പിൻഭാഗത്ത് അതിലും വിശാലമായ പച്ചക്കറി തോട്ടവും ഉണ്ട്.
വീടിന്റെ മുന്നിലെത്തിയതും അവൾ അച്ഛന്റെ കൈ വിട്ടു.
“അയ്‌വാ…. ഇവിടത്തെ ശ്വാസത്തിന് പോലും എന്ത് മനോഹര ഗന്ധമാണ് എന്റ അച്ഛാ…” അവൾ ശ്വാസം നീട്ടിവലിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് നേരെ വിരിഞ്ഞു നിൽക്കുന്ന പൂക്കളെ അവക്ക് വേദനിക്കാത്ത വിധം ഒന്ന് തലോടി കൊണ്ട് കിക്കിണിയുടെ അരികിലേക്ക് ഓടി. അവളുടെ കാലിലെ വെള്ളികൊലുസിന്റെ കിലുക്കം മനസ്സിലായ പോലെ കിക്കിണിയും അമ്മിണിയും തലചെരിച്ചു നോക്കി. അമ്മിണി അവളുടെ പശുവാണ്. കിക്കിണി പശുകിടാവും..
“ന്റ അമ്മിണിയെ നീ വല്ലാതെ അങ്ങട്ട് മെലിഞ്ഞല്ലോ.. ഈ കിക്കിണി നിന്നിൽ നിന്ന് ഫുൾ പാലും ഊറ്റി കുടിക്കാറാണോ..” പശുവിന്റെ മുതുകിൽ തൊട്ടുതഴുകി കൊണ്ട് പറഞ്ഞു.
“ഭദ്ര മോളെ…..” അടുക്കളയിൽ നിന്ന് അമ്മയുടെ വിളി കേട്ടതും അവൾ പൈപ്പിന് ചുവട്ടിൽ നിന്ന് കൈ കഴുകി അമ്മയുടെ അടുത്തേക്ക് ഓടി അമ്മയെ കെട്ടിപിടിച്ചു രണ്ട് കവിളിലും മാറി മാറി മുത്തം നൽകി.
“എന്റെ അമ്പിളിയമ്മക്ക് സുഖല്ലേ…”
“എനിക്ക് സുഗാണ് മോളെ.. നീ ആകെ മെലിഞ്ഞല്ലോ ” അമ്മ അമ്മമാരുടെ സ്ഥിരം പല്ലവി തുടങ്ങിയതും അവളൊന്ന് ചിരിച്ചു കൊടുത്ത്.
“എന്റ അമ്മേ അത് അമ്മയുടെ തോന്നലാ അവൾ ആകെ തടിച്ചു ഉണ്ടപെണ്ണായിട്ടുണ്ട്.” അമ്മയേയും മോളേയും നോക്കി കൊണ്ട് ഭാമ പുറത്തേക്ക് വന്നു.
“ആരിത് എന്റെ ചേച്ചിപെണ്ണോ നീ ഇവിടെ ഉണ്ടായിരുന്നോ.” ഭദ്ര നേരെ അവൾക്കടുത്തേക്ക് ഓടി അവൾക്കും രണ്ട് മുത്തം നൽകി.
അമ്മ അവൾക്കുള്ള ചായ ഗ്ലാസിലേക്ക് ആറ്റുന്നതും നോക്കി അടുക്കളയിലെ തിണ്ണയിൽ കയറി ഇരുന്നു.
“ശ്രീധരേട്ടാ….. ഇതാ ചായ.” ഒരു ഗ്ലാസ് ചായ അവൾക്ക് നേരെ നീട്ടി കൊണ്ട് അമ്മ അച്ഛനെ വിളിച്ചു.
“അമ്മേ അച്ഛൻ രാഘവേട്ടന്റെ കടയിൽ നിന്ന് ചായ കുടിച്ചിട്ടാ വരുന്നേ..ഈ കട്ടൻ ചായ ഇങ്ങനെ കുടിക്കുന്നെ ശരീരത്തിന് നല്ലതല്ല.”
“നീ ഒരു ഡോക്ടർ കൊച്ച് വന്ന്ക്ക്ണ്. ഞങ്ങൾ നാട്ടുമ്പുറത്ത്കാർക്ക് ഇടക്കിടെ ഈ കട്ടൻ മോന്തിയില്ലെങ്കിൽ ഒരു സുഖവും ഉണ്ടാകില്ല.” എന്ന് പറഞ്ഞോണ്ട് അച്ഛൻ വന്നു ചായ എടുത്ത് കുടിച്ചു.
_____________________________
*കുറേ നേരായില്ലേ ഇങ്ങനെ കേട്ട് പോകുന്നെ.. ഇനി ഒന്ന് അവളെ പരിചയപെട്ടിട്ട് പോകാം.*
ശ്രീധരന്റെയും അമ്പിളിയുടേയും മൂന്ന് പെണ്മക്കളിൽ നടുവിലത്തെ പെൺതരിയാണ് ശ്രീഭദ്ര എന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരിയായ ഭദ്രമോള്. ചേച്ചി ശ്രീഭാമ അനിയത്തി ശ്രീദേവി.
മക്കൾ മൂന്നാളും പഠിക്കാൻ മിടുക്കികളാണെങ്കിലും നാട്ടിൻപുറത്തേ പഴമയിൽ ഒതുങ്ങികൂടി ഭാമയുടെ പഠനം പ്ലസ് ടു വിൽ തീർന്നു.
പക്ഷെ ഇത്തിരി വഴക്കാളിയായ ഭദ്ര അവളുടെ നാവിന്റെ വലുപ്പം കൊണ്ടും പഠിക്കാനുള്ള മിടുക്ക് കൊണ്ടും മുഴുവൻ സ്ക്കോളർഷിപ്പോട് കൂടി പട്ടണത്തിൽ MBBs ന് എൻട്രൻസ് എഴുതി കരസ്തമാകിയിട്ടുണ്ട്. ഇനി അവളാണ് ആ നാടിന്റേയും വീടിന്റെയും പ്രതീക്ഷ. അവളുടെ പഠിപ്പ് തീരാനുള്ള അഞ്ചു വർഷത്തിനായി കാത്തിരിക്കാണ് ഒരു നാടാകെ..
ഇനി കഥയിലേക്ക്.
___________________________
ചായ അകത്താക്കി അവൾ ഫ്രഷാകാൻ വേണ്ടി റൂമിലേക്ക് പോയി. ബാഗ് തുറന്ന് അതിൽ നിന്ന് ഒരു ചുരിദാർ കയ്യിലെടുത്ത് കുളിക്കാൻ പോയി. കുളിയും നനയും ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും നേരം ഇരുട്ടിരുന്നു. പുറത്ത് നല്ല കോരി ചെരിയുന്ന മഴയും ഇടിയും മിന്നും ശക്തിപ്രാഭിച്ചിരുന്നു .മൃഗങ്ങളുടേയും പക്ഷികളുടെയും ഉയർന്ന കരച്ചിലും അവളെ വല്ലാതെ വ്യാകുലപ്പെടുത്തി
“അമ്മേ… ആ കിക്കിണി എന്ത് കരച്ചിലാ…” അവൾ സങ്കടത്തോടെ ചോദിച്ചു.
“ഭദ്രെച്ചി എന്തൊരു ഇടിയാ. ഈ ശബ്ദം കേട്ടിട്ട് എനിക്ക് തന്നെ പേടിയാകുന്നുണ്ട് പിന്നെ കിക്കിണി പേടിക്കാതിരിക്കോ.” ദേവി കുട്ടി അത് പറഞ്ഞോണ്ട് അമ്മയുടെ മടിയിലേക്ക് ഒന്നൂടെ കേറിഇരുന്നു.
“ചേച്ചി ആ ടോർച് ഒന്ന് ഇങ്ങേടുത്തെ… ഞാൻ ഒന്ന് നോക്കിയിട്ട് വരാം.”
“മോളെ വേണ്ടാ.. ഈ ഇരുട്ടത്ത് “
“എന്ത് മഴയാണ് മോളെ നീ പോകേണ്ട ഇപ്പൊ”
അച്ഛനും അമ്മയും എതിർത്തെങ്കിലും അവളുടെ ഉള്ളിൽ മുഴുവൻ പുറത്ത് കരയുന്ന വളർത്ത് മൃഗങ്ങൾ മാത്രമായിരുന്നു. കിക്കിണിക്ക് ഒരു ലൈറ്റ് വെച്ച് കൊടുക്കാൻ മനസ്സിൽ പ്ലാൻ ചെയ്ത് കൊണ്ട് ഒരു വയറും ബൾബും കയ്യിലെടുത്ത് മറുകയ്യിൽ ടോർച്ചുമായി അവൾ പുറത്തേക്കിറങ്ങി.
“ഞാനും കൂടെ വരാം.” ചേച്ചിയും അച്ഛനും കൂടെ വരാന്ന് പറഞ്ഞെങ്കിലും അവൾ ആരേയും കൂടെ കൂട്ടിയില്ല.
തൊഴുത്തിൽ ചെന്ന് ഏണി വെച്ച് കയറി ഇത്തിരി ഉയരത്തിൽ ബൾബ് വെച്ച് കൊടുത്ത്. ആ വയറിൽ അറ്റാച്ച് ആയിട്ടുള്ള സ്വിച്ച് ഓണാക്കി.
“അയ്വാ …. ഇനി എന്റെ മക്കൾ പേടിക്കണ്ടാട്ടൊ.”
“അമ്മേ……”
ലൈറ്റ് കത്തിയ സന്തോഷത്തിൽ കിക്കിണിയോട് സംസാരിച്ചപ്പോൾ ഏണിയിൽ നിന്ന് കൈ വിട്ടത് അവൾ അറിഞ്ഞില്ല. ഇതാ കിടക്കുന്നു കൃത്യം ചാണകത്തിൽ ഊരയും കുത്തി.
ഇതെല്ലാം മറിഞ്ഞു നിന്ന് രണ്ട് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു ആരും അറിയാതെ.
തുടരും…..
New സ്റ്റോറിയാണ് മൂന്ന് മാസങ്ങൾക്കു ശേഷമുള്ള എഴുതാണ് അതിന്റേതായ എല്ലാം പോരാഴ്മയും ഉണ്ടാകും. കൂടെ നിന്ന് തിരുത്തി തന്ന് സപ്പോർട്ട് ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. മോശമായാലും നല്ലതായാലും വായിക്കുന്ന പാർട്ടിന് അഭിപ്രായം പറയണേ. അതാണ് വീണ്ടും എഴുതാനുള്ള ശക്തി. അപ്പൊ നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുകയാണ്.
പിന്നെ എല്ലാവരും seven queens വേണ്ടി കാത്തിരിക്കാണെന്ന് എനിക്കറിയാം. ഇത് പെട്ടന്ന് എഴുതാൻ ഒരു മത്സരമുണ്ട് അത് കൊണ്ടാണ്. ഇന്ന് ഇപ്പൊ വെച്ച് ഉണ്ടായേ ആണ്. തീം ഒന്നും എനിക്ക് തന്നെ നിക്ഷയമില്ല. നിങ്ങളുടെ support പോലെ ഇരിക്കും ബാക്കിയൊക്കെ. *in ഷാ allah seven queens പെരുന്നാളിന്റെ അന്ന് frst part പോസ്റ്റുന്നേ ആണ്.* അതിനും ഇതിനും ningale സ്‌പോർട് പ്രതീക്ഷിക്കുന്നു.
എന്ന് ഞാൻ
Jifni 😁
📖 കഥ തുടരാം
“കാശിഭദ്ര written by jifni”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





