🧡🧡ഉണ്ണിയപ്പം 🧡🧡 – 🍂∂αffσ∂ιℓzz🍂🍂
Love · 5 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – 🧡🧡ഉണ്ണിയപ്പം 🧡🧡
ആദ്യമായി കണ്ടപ്പോൾ തന്നെ ഹൃദയത്തിൽ കൂടുകൂട്ടിയ അവൻ, വിവാഹരാത്രിയിൽ മൊഴിഞ്ഞത് ഒരു വേർപിരിയൽ…
Δ SШΣΣT L🧡∇Σ
“എനിക്കൊരിക്കലും നിങ്ങളാഗ്രഹിക്കുന്ന പോലൊരു മരുമകളാവാൻ സാധിക്കില്ല.. ഞാൻ രാവിലെ എഴുന്നേൽക്കില്ല,, എനിക്ക് പാചകവൊന്നുമറിയില്ല.. വീട്ടിലെ പണികളറിയില്ല,, അറിഞ്ഞാലും ചെയ്യില്ല,, കല്യാണം കഴിഞ്ഞാലും എന്റെ ശമ്പളം എന്റെ വീട്ടിലേക്കെ കൊടുക്കു,, പിന്നെ,, എല്ലാത്തിലുമുപരി എന്നെ നിങ്ങളുടെ മകനിഷ്ടവാകില്ല.. ഒരിക്കലും അയാളുടെ സങ്കല്പത്തിൽ എന്നെ പോലൊരു പെണ്ണുണ്ടാവില്ല..”
ഞാനിത്രയൊക്കെ പറഞ്ഞിട്ടും ചിരിയോടെ നിന്നതല്ലാതെ ഒന്നും പറയുന്നില്ല..
ചിരിയോടെ എന്റെ കവിളിലൊന്ന് തഴുകി.
ഇനി ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ🤔🤔…
“അതേ.. ഞാൻ സത്യാ പറഞ്ഞെ..”
തലയിൽ തൊട്ട് സത്യം ചെയ്ത് കാണിച്ചു,, ഞാനങ്ങനെ നുണ പറയുന്ന ആളല്ല.. വിശ്വസിപ്പിക്കണ്ടേ..😌😌
ദേ, പിന്നേം ചിരി,, എന്റെ കൃഷ്ണാ..ഞാൻ പറഞ്ഞത് തെറ്റിയോ… ഇനി അതവരുടെ സ്വന്തം മോനല്ലേ…🤔
ചിന്തകൾ കാടും മേടും കേറി സ്വര്യ വിഹാരത്തിന് പോയി..
വീട്ടിൽ എല്ലാരും സന്തോഷത്തിലാണ്.. ഇത് നാലാമത്തെ കല്യാണലോചനയാ,, ആദ്യം വന്നവർ എന്റെ രൂപം കണ്ട് ചായ കുടി കഴിഞ്ഞതേ പോയി,,
അവരെ പറഞ്ഞിട്ടും കാര്യമില്ലേ… ഞാനൊരു തടിച്ചി കുട്ടിയാ.. അപ്പനും അമ്മയും വെളുത്തതായത് കൊണ്ട് അതേ നിറം കിട്ടി.. പറയത്തക്ക ഭംഗിയൊന്നുമില്ല,, വട്ട മുഖം, ഉണ്ട കവിൾ, വലിയ ചുണ്ട്, അധികം പീലിയൊന്നുമില്ലാത്ത കുഞ്ഞി കണ്ണ്,, ഉയരം കുറവായത് കൊണ്ട് ബോൾ പോലാ ഏകദേശം..
ആ പിന്നെ, ഞാനൊരു നേഴ്സ് ആ,,😌 പേര് രാജിയെന്നാണേലും ചില കൂട്ടുകാർ സ്നേഹത്തോടെ പാമ്പാടി രാജി എന്നും വിളിക്കും.. ആഹ്, എന്ത് ചെയ്യാനാ, കുഞ്ഞിലേ മുതൽ കേൾക്കുന്നതാ ഈ തടിച്ചിയെന്ന പേര്.. ഭക്ഷണം കുറയ്ക്കണം, exercise ചെയ്യണം… എല്ലാം കേട്ടിട്ടുണ്ട്,, ചെയ്തിട്ടുമുണ്ട്.. പക്ഷെ, no use.. ഒടുക്കം ഞാൻ തന്നെ തീരുമാനിച്ചു, ഇങ്ങനെ മതി,, ഇതാണ് ഞാൻ.. ഇങ്ങനെ മിണ്ടാൻ പറ്റണവർ വന്നാ മതി.. ചെറുപ്പം മുതൽ കൂട്ടുകാരില്ല,, പിന്നെ ഒറ്റക്ക് നടക്കുന്നത് അങ്ങ് ശീലമായി.
എനിക്ക് മിണ്ടാൻ എന്റെ അപ്പനും അനിയന്നുമുണ്ടല്ലോ..
നമ്മളെ ആദ്യം ഇഷ്ടപ്പെടേണ്ടത് നമ്മൾ തന്നെയാ.. നമുക്ക് നമ്മളോടൊരു മതിപ്പുണ്ടെങ്കിൽ പിന്നെ ആരെന്തു പറഞ്ഞാലും നമ്മളെ ബാധിക്കില്ലെന്നേ..
ശോ, പറഞ്ഞ് വന്ന കാര്യം മാറി..
അങ്ങനെ ആദ്യത്തവർ ഓടി,, രണ്ടാമതും ആ ബ്രോക്കെർ എവിടുന്നോ തപ്പികൊണ്ട് വന്നു..,അവര് കുട്ടിക്കെന്ത് കൊടുക്കും എന്ന് ചോദിച്ച് നാവു വായിലിടും മുൻപേ എന്റെ ആട്ടു കേട്ട് വന്ന കാറിൽ വന്നതിലും സ്പീഡിലല്ലേ തിരിച്ചു പോയത്.
മൂന്നാമത് വന്ന ചെക്കൻ,, അല്പം കറുത്തിട്ടാണ്,, ആൾക്ക് പെണ്ണ് കിട്ടുന്നില്ലത്രേ,, ഏതവളായാലും ok ആണെന്ന്,, അങ്ങനങ്ങു കെട്ടി പോവാൻ ഉദ്ദേശിച്ചിട്ടില്ലാത്തത് കൊണ്ട് അവനെ വിരട്ടാൻ പറഞ്ഞതാ same ഡയലോഗ്,, അതേറ്റു.. അവനും മുങ്ങി.
ഇത് പക്ഷെ ഇങ്ങോട്ട് വന്നതാ,, ചെക്കൻ അങ്ങ് കൊച്ചിയിലാ.. അവിടെയൊരു പ്രൈവറ്റ് കമ്പനിയിലാ ജോലി.അവിടെ സ്വന്തമായി ഫ്ലാറ്റൊക്കെയുണ്ടത്രേ..
ചെക്കന്റെ അച്ഛനും അമ്മയും അനിയത്തിയുമാണ് വന്നത്.
ആൾക്ക് ലീവില്ലത്രേ… വരുന്നവർ ഒന്നേൽ എന്നെ കാണുമ്പോ തന്നെ വേണ്ടെന്ന് വെച്ച് പോവും, അല്ലേൽ എന്റെ ഡിമാൻഡ് കേക്കുമ്പോ,, ഇത് അവരായി വന്നത് കൊണ്ട് ആദ്യം പറഞ്ഞതിന് സാധ്യതയില്ല,, രണ്ടാമത്തേതും ഏറ്റില്ല.. അതെന്താണോ..
അപ്പനൊക്കെ ഏതാണ്ട് ഉറപ്പിച്ച മട്ടാ…
അപ്പനൊക്കെ നേരത്തെ അറിയുന്ന കൂട്ടരാ,, ചെക്കനെ പറ്റി അന്വേഷിച്ചപ്പോ നല്ലതാണെന്ന്.. അതിനും ഞാൻ ജോലി ചെയ്യുന്നത് അവരുടെ വീടിന് അടുത്തുള്ള ഹോസ്പിറ്റലിലാ,, പോക്ക് വരവ് എളുപ്പം.
അങ്ങനെ അധികം താമസമില്ലാതെ എന്റെ വീടിന് മുന്നിൽ കല്യാണ പന്തലുയർന്നു.
ചെക്കനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല,, എന്തോ കാണാൻ തോന്നിയില്ല, ആ അമ്മ എന്നും വിളിക്കും, അനിയത്തിയും.. ഇടയിൽ അച്ഛനും സംസാരിക്കാറുണ്ട്.. എനിക്കുമിഷ്ടമായി അവരെ.. നല്ല കൂട്ടരാണെന്ന് തോന്നണു.. പക്ഷെ, എന്റെ ഹീറോ മാത്രം ഇതുവരെ രംഗ പ്രവേശം ചെയ്തിട്ടില്ല..
എന്തായാലും ആള് നിവർത്തി കേടുകൊണ്ട് സമ്മതിച്ചതാവണം.. അല്ലാതെ വേറെ വഴിയില്ല… ആ,, ചെക്കന്റെ പേരറിയണ്ടേ… നിക്കിഷ്ടായി ട്ടോ.. പേരെ…
ഋഷിദേവ് കൃഷ്ണദാസ്…
രജിത ഋഷിദേവ്.. ആഹാ,, അലുവയും മത്തിക്കറിയും പോലെ,,നല്ല അടിപൊളി കോമ്പിനേഷൻ.. ഞങ്ങടെ ജീവിതവും അങ്ങനെ തന്നാവും.. സംശയമില്ല..
ആഹ്, എന്തായാലും,, ബ്രൂട്ടീഷൻ ചേച്ചി അണിയിച്ചൊരുക്കി മണ്ഡപത്തിലേക്ക് വിട്ടു.
നെഞ്ചാണേൽ പടപടാന്നാ മിടിക്കുന്നെ… അറ്റാക്കാണോ കൃഷ്ണാ… നാണോം മാനോം അല്പം കുറവായത് കൊണ്ട് തന്നെ വെല്യ ചളിപ്പൊന്നുവില്ലാതെ മണ്ഡപത്തിലേക്ക് കടന്നു, ന്റെ കള്ള കണ്ണന്റെ മുന്നിൽ തന്നെയാ, അതാ എനിക്കുവിഷ്ടം..
വെറുതെ ചെക്കനെയൊന്ന് പാളി നോക്കി..
“ന്റെ കൃഷ്ണാ!!!”
അറിയാതെ തന്നെ ഞാൻ വിളിച്ചു പോയി.. കല്യാണ പെണ്ണിന്റെ ഭക്തി കണ്ട് കൂടി നിന്നവരൊക്കെ ഒന്നമ്പരന്നു കേട്ടോ..
വേറൊന്നുമല്ല,, ന്റെ ചെക്കനെ കണ്ടിട്ട് വിളിച്ചതാ.. നല്ല അടിപൊളിയൊരു മൊഞ്ചൻ,, ആറടിയോളം പൊക്കവും ഫിറ്റ് ബോഡിയും, വെള്ള മുണ്ടും മുകളിലൊരു മേൽമുണ്ടുമാണ് വേഷം,, വൃത്തിയായി വെട്ടിയൊതുക്കിയ മുടി, കുഞ്ഞി കണ്ണുകൾ, നീണ്ട മൂക്ക്, കട്ടി മീശയും താടിയും. നെറ്റിയിലൊരു ചന്ദന കുറിയും.
ഉഫ്!!!!ഇത്രയും ഒറ്റ നോട്ടത്തിൽ ഞാൻ സ്കാൻ ചെയ്തതാ… പിന്നെ നോക്കാൻ പറ്റിയില്ല.. നെഞ്ചോക്കെ ഇങ്ങനെ പടപടാ മിടിക്കുവാ,, ഒന്നുകൂടി ആ മുഖത്തേക്കൊന്ന് പാളി നോക്കി. അവിടെയൊരു ഞെട്ടലാണ്,, പിന്നെ വീട്ടുകാരെ നോക്കുന്നത് കണ്ടു, മുഖം ഒരു കൊട്ടക്കുണ്ട്… ഞാനപ്പോഴേ പറഞ്ഞില്ലേ.. ആള് ഇഷ്ടത്തോടെ വന്നതാവില്ലെന്ന്.. എന്താണേലും തീരുമാനമായി..
പക്ഷെ എന്തോ.. ഇടനെഞ്ചിലൊരു പിടപ്പ്.. ഇന്നുവരെ ആരെയും പ്രേമിച്ചിട്ടില്ല. പ്രേമിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല,, പറ്റിയ ആരെയും കണ്ടിട്ടില്ല, പിന്നെ മോശമല്ലാത്ത inferiority complex..
ആദ്യമായി കാണുന്ന ആളാണ്.. ഒന്ന് മിണ്ടിയിട്ട് പോലുമില്ല, പക്ഷെയെന്തോ.. ഇതാണെന്റെ life എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ.
പിന്നെയും മുഖയുയർത്തി നോക്കി, ഉയർത്തി നോക്കിയാലെ കാണു, ഞാൻ അഞ്ചടിയേ ഉള്ളേ..
അവിടെ കലിപ്പാണ്.. ഹോ,, എന്താ നോട്ടം, ഞാൻ ദഹിച്ചു പോയേനെ.. എന്തായാലും പിന്നെ ഞാനാ സാഹസത്തിന് മുതിർന്നില്ല..
എതിർപ്പൊന്നും പറയാതെ കക്ഷി നിന്നത് തന്നെ വെല്യ കാര്യം.
മുഹൂർത്തമായതും ആളെന്റെ കഴുത്തിൽ താലി ചേർത്ത് മുറുക്കി, കണ്ണകളിറുക്കി അടച്ചു ഞാൻ..മരണം വരെ എന്റെ നെഞ്ചോട് ചേർന്നിത് ഉണ്ടാവണമെന്ന് പ്രാർത്ഥിച്ചു പോയി.
ആളുടെ വിരലുകളാൽ എന്റെ സീമന്ത രേഖ ചുവന്നു.
അച്ഛൻ ആ കൈയിലേക്ക് എന്റേത് ചേർത്തു വെച്ചു, ഉഫ്.. നല്ല ഹാർഷാണ്.. ഇങ്ങേരു സോഫ്റ്റ്വെയർ എഞ്ചിനീയർ തന്നെയല്ലേ..
ആ, പിന്നെ ആ മുഖത്തേക്ക് നോക്കാനേ പോയില്ല, ആരുടേം പുച്ഛവും കലിപ്പുവൊന്നും നമുക്ക് വേണ്ടേ..
എല്ലാം കഴിഞ്ഞ് ആളുടെ വീട്ടിലെത്തി.
ഇരുനില വീടാണ്, അത്യാവശ്യം വെല്യ വീട്, വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും കൂടിയുണ്ട്, പിന്നെ 2 പശുക്കളും., കുറച്ച് കോഴികളും,, ഒരു തത്തമ്മയും,, മിട്ടു.
എനിക്കിഷ്ടായി എല്ലാം.. ഋതു വന്നെന്നെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി.
ആൾടെ അനിയത്തിയാ,, ഋതിക,, ഋതു എന്ന് വിളിക്കും, ഞാനുമായി കമ്പനിയായത് കൊണ്ട് കൊഴപ്പമില്ല. എല്ലാരുമായി ഫോണിലൂടെ സംസാരിച്ച് അത്യാവശ്യം കമ്പനിയായത് ഒത്തിരി നന്നായി,, കാര്യമായ പേടിയൊന്നും തോന്നുന്നില്ല അതുകൊണ്ട്.
ആളെ പിന്നെ കണ്ടിട്ടില്ല,, എവിടെ പോയോ ആവോ..
റിസപ്ഷൻ മഹാമഹവും മുറപോലെ നടന്നു, പഠിക്കുന്ന കാലത്തൊക്കെ മാറി നിന്നിട്ടുള്ളത് കൊണ്ടും, കഷ്ടി പത്തു കിലോമീറ്റർ മാത്രമകലെയായത് കൊണ്ടുംവീട്ടുകാരെ പിരിയുന്ന സങ്കടവും തുടർന്നുള്ള വെല്യ കരച്ചിലും പിഴിച്ചിലുവൊന്നുമില്ല..
എല്ലാം കഴിഞ്ഞ് രാത്രിയായി.. കണ്ണാ… ആദ്യരാത്രി..
എന്താ നടക്കാൻ പോകുന്നതെന്ന ധാരണ ഏറെക്കുറെ ഉള്ളത് കൊണ്ട് വെല്യ ടെൻഷനില്ല.. തെറ്റിദ്ധരിക്കല്ലേ,, അതല്ലാട്ടോ😜😜..
ആൾക്കെന്നെ ഇഷ്ടമൊന്നുവില്ല.. ഒന്നേൽ get out, അല്ലേൽ തറ.. ഇതിലേതേലും ഒന്നാവാനേ സാധ്യതയുള്ളൂ.. Get out അടിക്കല്ലേ എന്ന് മാത്രേ പ്രാർത്ഥനയുള്ളു.. എന്തിനാ വെറുതെ എല്ലാരേമറിയിക്കുന്നെ..
അമ്മ പാൽഗ്ലാസ് കൈയിൽ വെച്ച് തന്നു,, സെറ്റ് സാരിയില്ല, എന്റെ night ഡ്രസ്സ് തന്നെയാ.. സമാദാനം..
പാലും വാങ്ങി ഒന്ന് ചിരിച് മുറിയിലേക്ക് നടന്നു.
ഓടിച്ചാടി മുറിയിലേക്ക് പോകുന്ന എന്നെ താഴെ നിന്നവരൊക്കെ അത്ഭുതത്തിൽ നോക്കുന്നുണ്ടായിരുന്നു, നമുക്ക് പിന്നെ നാണമൊന്നുവില്ലല്ലോ,, എല്ലാരേം നോക്കി അന്തസ്സായി ഒന്നിളിച്ചു മുറിയിലേക്ക് ചെന്നു.
ഒക്കെ നേരത്തെ തന്നെ ഋതു പരിചയപ്പെടുത്തി തന്നിരുന്നു.
റൂമിൽ കേറി ലോക്ക് ചെയ്തു, ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്നുണ്ട്.. അപ്പൊ സാറ് നീരാടുവാണ്..
വെറുതെ മുറിയിലൊക്കെയൊന്ന് കണ്ണോടിച്ചു.
മ്മ്, കൊള്ളാം.. വലിയ മുറിയൊക്കെയാ,, സോഫയില്ല, അതൊരു പോരായ്മ തന്നെ..
വലിയ കബോർഡ്, ഡ്രസിങ് ടേബിൾ, ഷെൽഫിലൊക്കെ ബുക്സ്.. ഓഹ്, പുസ്തകപ്പുഴുവാണോ.. നമുക്ക് സെറ്റാവില്ല… ആ, അല്ലേലും അങ്ങനാണല്ലോ..
ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റു.. ഇല്ല, എഴുന്നേറ്റില്ല, ഫ്ലോർ മാറ്റ് ചതിച്ചു, ദാ കിടക്കുന്നു, നടുവും തല്ലി താഴെ..
കണ്ണാ… പൂർത്തിയായി…
😁😁😁😁
നടുവും തിരുമി എഴുന്നേറ്റ് ആളെ നോക്കി നന്നായി ഒന്നിളിച്ചു, അല്ലാതെന്ത് ചെയ്യാനാ…
ചുണ്ട് കടിച്ചു പിടിച്ച് ചിരിയടക്കുവാണ്.
ഒരു റെഡ് ടി ഷർട്ടും ബ്ലാക്ക് ഷോർട്സുമാണ് വേഷം.. ആ ചിരി.. എന്റെ സാറേ,, വീണ വേദനയോ, ഇതുവരെ നിലനിന്ന ടെൻഷനോ ഒന്നുമില്ല, ആ ചിരി മാത്രം..
കണ്ട്രോൾ തരണേ കൃഷ്ണാ… ഞാൻ മൂപ്പരെ കേറിയൊന്നും ചെയ്യാതെ..
പെട്ടെന്ന് എന്തോ ഓർത്ത പോലെ ആ ചിരി മാഞ്ഞു, രൂക്ഷമായൊരു നോട്ടമായിരുന്നു എന്നെ.. ഒഹ്.. ഇപ്പൊ ഭസ്മമായി പോയേനെ..
“അതേ.. എനിക്കൊട്ടും ഇഷ്ടമല്ല ഈ കല്യാണം..തന്നെ പോലൊരു തടിച്ചിയെ എനിക്കൊരിക്കലും accept ചെയ്യാനാവില്ല..”
മ്മ് മ്മ്, കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്..(mind voice)
“പിന്നെ, ഇതുപോലൊരു പെണ്ണല്ല എന്റെ സങ്കല്പത്തിൽ..”
ആ, അറിയാരുന്നു..
“എനിക്ക് ഡിവോഴ്സ് വേണം..”
ആ, എന്തെ പറയാൻ ലേറ്റായെ..
ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
പതിയെ ഒന്ന് മൂളി, എന്തോ വല്ലാത്തൊരു വിങ്ങൽ, പ്രതീക്ഷിച്ചിരുന്നു, എങ്കിലും ആൾടെ വായിൽ നിന്ന് കേട്ടപ്പോ… എന്തോപോലെ.. എത്രയായാലും ആദ്യമായി ഞാൻ സ്നേഹിച്ച പുരുഷൻ, താലിയുടെ അവകാശി.. ചെറിയൊരു സങ്കടമെങ്കിലും വരില്ലേ.. ലത്…
വീണ്ടും എന്തോ പറയാൻ തുടങ്ങിയ ആളെ തടഞ്ഞു ഞാൻ തന്നെ പറഞ്ഞു.
“അറിയാം, എന്നെ ഇഷ്ടായില്ലെന്ന്,, പേടിക്കണ്ട, കടിച്ചു തൂങ്ങി കിടക്കില്ല, ഡിവോഴ്സ് ഫയൽ ചെയ്തോ, ഒപ്പിട്ടു തന്നോളം.. പിന്നെ, ഒരു വർഷമെടുക്കില്ലേ,, അതുവരെ…”
“മ്മ്, ഇയാള് ഇത്ര പെട്ടെന്ന് സമ്മതിക്കുവെന്ന്..”
“ഇഷ്ടമില്ലാത്തിടത്തു കടിച്ചു തൂങ്ങി കിടക്കാനൊന്നും എനിക്കിഷ്ടമില്ല മാഷേ.. ഇത് അങ്ങനെയേ കഴിയട്ടെ..”
ആൾടെ കണ്ണിൽ നോക്കി പറഞ്ഞ് തിരികെ ബെഡിലേക്ക് കിടന്നു.
“അതേ.. ഇവിടെ കിടക്കാൻ പറ്റില്ല..”
അല്പം രൂക്ഷമായാണ് പറഞ്ഞത്.
പതിയെ കിടന്നിടത്തു നിന്നെഴുന്നേറ്റു.
ആളെ നോക്കിയൊന്ന് ചിരിച് തറയിലായി ഷീറ്റ് വിരിച്ചു കിടന്നു.വേറെയൊന്നും കേൾക്കാൻ വയ്യ.. വല്ലതും കടുപ്പിച്ചു പറഞ്ഞാൽ ചിലപ്പോ എനിക്കത് ക്ഷമിച്ചു കൊടുക്കാൻ പറ്റിയെന്ന് വരില്ല, ആളെ വെറുക്കാൻ ഞാനിഷ്ടപ്പെടുന്നില്ല..
പതിയെ തറയിലേക്ക് കിടന്നു.
നമുക്ക് തറയിൽ കിടപ്പൊന്നും പുത്തരിയല്ലെന്നേ..
കണ്ണേ.. നിറയല്ലേ.. വില പോവും..
എന്നോട് തന്നെ പറഞ്ഞതാ.. എന്റെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നേ,, വിശ്വസിക്കാൻ കൊള്ളില്ല, മനസ് നൊന്താ അപ്പൊ നിറയും. കണ്ട്രോൾ ചെയ്യാൻ പറ്റാതെ വന്നതും കണ്ണുകളിറുക്കിയടച്ചു.
ഇനി നിറഞ്ഞാലും കുഴപ്പമില്ലല്ലോ.. ആളറിയില്ലല്ലോ.
തൊണ്ടക്കുഴിയിൽ ഒരു വിങ്ങൽ പോലെ..
കരച്ചിലൊക്കെ വരുന്നുണ്ട്, പക്ഷെ, ഞാൻ കരയുല്ല..
എന്നെയൊന്നു നോക്കി ആളും ബെഡിൽ കേറി കിടന്നു, ലൈറ്റ് ഓഫായതറിഞ്ഞു.
അറിയാതെ തന്നെ ഒരു തുള്ളി കണ്ണിൽ നിന്നൊഴുകിയിറങ്ങി..
നിനക്കറിയില്ലാരുന്നോ,, പിന്നെയെന്തിനാ.. ആഹ്, എന്തായാലും ഒരു വർഷം കഴിഞ്ഞ് ആള് ചോദിച്ചത് പോലെ മോചനം കൊടുക്കണം, പിന്നെ ന്റെ വീട്ടിൽ..
ചെറുപ്പത്തിലൊക്കെ വീട്ടിൽ നിക്കാൻ വെല്യ കൊതിയായിരുന്നു എനിക്ക്, അത് ഇങ്ങനെയേ അങ്ങ് നടന്നെന്ന് കരുതിയാ മതിയെന്നെ… സ്വന്തമായി അല്പം മോട്ടിവേഷനൊക്കെ കൊടുത്ത് ഒന്നോക്കെയായി..
ക്ഷീണം കൊണ്ട് പതിയെ കണ്ണുകളടഞ്ഞു.,,. ഉറങ്ങി പോയീന്ന്..
..
രാവിലെ പതിവ് പോലെ അഞ്ചു മണിക്കെഴുന്നേറ്റു.
ബാത്റൂമിൽ കേറി ഫ്രഷായി, പുറത്ത് വന്നപ്പോ ആളെ ബെഡിൽ കാണാനില്ല,, എവിടെ പോയോ..
ചിന്തയോടെ അല്പം സിന്ദൂരമെടുത്തു നെറുകിൽ തൊട്ടു, അതെന്നെ നോക്കി പരിഹസിക്കും പോലെയില്ലേ…
ആ, എന്തായാലും ഞാൻ കാരണം ആൾക്കൊരു പ്രേശ്നമുണ്ടാവരുത്..
ഒന്ന് കണ്ണാടിയിൽ നോക്കി നിശ്വസിച്ച് താഴേക്ക് നടന്നു.
അടുക്കളയിൽ അമ്മയുണ്ട്.
എന്താ ചെയ്യേണ്ടതെന്ന് അറിയില്ലല്ലോ,, എന്റെ പരുങ്ങി കളി കണ്ടതും എന്നെ അടുത്തേക്ക് വിളിച്ചു.
“മോളെന്തിനാ നേരത്തെ എണീറ്റെ, കൊറച്ചൂടെ കിടക്കാരുന്നില്ലേ..”
ആ, ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചു, അല്ലേലും ആദ്യത്തെ ഒരാഴ്ച ഈ ചോദ്യം വരും, പിന്നെ ചോദ്യോം മാറും, രീതീം മാറും.. നമുക്കറിഞ്ഞൂടെ..
ഒന്ന് പുഞ്ചിരിച്ചു അകത്തേക്ക് കടന്നു.
കാപ്പി കിട്ടി കേട്ടോ, പിന്നെ അമ്മയെ അത്യാവശ്യം സഹായിച്ചു, എനിക്ക് കുക്കിംഗ് ഒക്കെ അറിയാം, കല്യാണം മുടക്കാൻ വെറുതെ പറഞ്ഞതാ അത്..
എന്തായാലും അത് നടന്നില്ല,, വെറുതെ ഇരിക്കുന്നത് എനിക്കത്ര ഇഷ്ടമല്ലാത്തത് കൊണ്ട് ചുമ്മാ ഓരോന്ന് ചെയ്ത് നടന്നു.
6 മണിയായതും പ്രാതൽ തയാർ,, അപ്പവും സ്റ്റൂവും..
അമ്മ നല്ലൊരു കുക്കാ.. എല്ലാം മേശയിലെക്കെടുത്തു വെക്കുമ്പോ ഋതുവും വന്നു, അമ്മ അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്,മറുപടിയായി അവളൊന്നിളിച്ചു കാണിച്ചു.
കഴിക്കാൻ സമയമായപ്പോഴാണ് ഞാനെന്റെ പതീശ്വരനെ കാണുന്നത്.
ഒരു സ്ലീവ് ലെസ്സ് ബനിയനും ഷോർട്സുമാണ്.. ആകെ വിയർത്തു കുളിച്ചിട്ടുണ്ട്.. ഓ, അപ്പൊ ഉരുട്ടി കേറ്റാൻ പോയതാണ്..
ചായ എടുത്ത് മുറിയിലേക്ക് പോകുന്നത് കണ്ടു, പിന്നെ വരുമ്പോ വേഷമൊക്കെ മാറിയിട്ടുണ്ട്, കുളിക്കാൻ പോയതായിരിക്കണം.
ഞാനൊന്ന് ചിരിച്ചു കാണിച്ചു,, എവിടുന്ന്,, മുഖം ഒറ്റ വെട്ടിക്കലായിരുന്നു.. വേണ്ടേൽ വേണ്ട.. എനിക്ക് ഗ്രാസ്സാണ്..
രാവിലെ കുളിച് തലയിൽ തോർത്തുമായി നിൽക്കുന്ന കണ്ടിട്ടാവണം മുത്തശ്ശിയും മുത്തശ്ശനും എ ക്ലാസ്സ് ചിരി തന്നു,, ആഹാരം കഴിച്ചപ്പോൾ കാര്യമായി സംസാരിച്ചില്ല.. എല്ലാരും ഒന്നിച്ചിരുന്നാണ് കഴിച്ചത്.അതവിടെ നിർബന്ധമാണത്രെ.. അമ്മ പറഞ്ഞതാ..
ഒന്നമ്പലത്തിൽ പോയാ കൊള്ളായിരുന്നു, പക്ഷെ നമ്മടെ മസിലളിയനോട് പറയാനൊരു മടി..
പതിയെ അമ്മയോട് ചോദിച്ചു.
ആളോട് അമ്മ പറയാൻ തുടങ്ങും മുൻപേ പ്രഖ്യാപനമെത്തി,, രാവിലെ എവിടേക്കോ പോവ്വാണത്രെ..കഴിച്ചു കഴിഞ്ഞതും വേഷവും മാറ്റി ബൈക്കുവെടുത്തു ഒറ്റ പോക്കായിരുന്നു..
എന്തോ അത് കേട്ടപ്പോ എന്റെ മുഖം വാടി, കൊല്ലാനൊന്നുവല്ലല്ലോ അമ്പലത്തിലേക്കല്ലേ വിളിച്ചേ..
അമ്മയെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.
എന്തായാലും പോകാൻ വിചാരിച്ചതല്ലേ.. പോയേക്കാമെന്ന് വെച്ചു, ഇവിടുന്ന് കഷ്ടി 5 മിനിറ്റെയുള്ളൂ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക്,, അവിടുന്ന് അധികമകലെയല്ലാതെ ഒരമ്പലമുണ്ട്,, കൃഷ്ണന്റെ.. ഒന്നാമത് വല്ലപ്പോഴുമേ എനിക്ക് ഇങ്ങനുള്ള നല്ല കാര്യങ്ങളൊക്കെ തോന്നു.. അപ്പൊ പോയില്ലേൽ പിന്നെ നടക്കൂല്ല.. അതുകൊണ്ട് അവിടേക്ക് പോവാൻ ഞാനുറപ്പിച്ചു.
അമ്മയോട് പറഞ്ഞപ്പോ ഋതുവിനെയും കൂട്ടി വിട്ടു. അവളിപ്പോ പ്ലസ് ടുവിലാണ്..
രഞ്ജു,.. എന്റെ അനിയൻ, അവന്റെ അതേ പ്രായം..
അവൾ നല്ല ജോളി ടൈപ്പാണ്.. എനിക്ക് പറ്റിയ കമ്പനി.എന്നോട് ഒത്തിരി സംസാരിച്ചു, ഞാനും.. പതിയെ നടന്നു പോയി വന്നു.
വീട്ടിൽ വന്ന് അമ്മയോടും അച്ഛനോടുമൊക്കെ സംസാരിച്ചും, മുത്തശ്ശനെയും മുത്തശ്ശിയെയും മണിയടിച്ചും നടന്നു.
പിന്നെ, തൊഴുത്തിലൊക്കെ പോയി,പൂവാലിയും അവളുടെ മകൾ മണിക്കുട്ടിയും..
മിട്ടു പിന്നെ ആളൊരു കില്ലാടിയാണ്, കൊറച്ചു കഷ്ടപ്പെട്ടെങ്കിലും അവളെയും ചാക്കിലാക്കി, അല്ലേലും എന്റെ നാക്കിൽ ആരാ വീഴാത്തെ..
Breakfast കഴിഞ്ഞപ്പോ പോയ ആള് പിന്നെ വന്നത് ഡിന്നറിനാ.. എവിടെയോ ചെറിയൊരു സങ്കടം.. ആഹ്, സാരമില്ലെന്നേ.. ഇനിയും ഇങ്ങനൊക്കെയുണ്ടാവും.. മനസിനെ പറഞ്ഞങ് പഠിപ്പിച്ചു, ഇല്ലേൽ ശെരിയാവില്ല..
അപ്പോഴും എന്റെ മുഖത്തേക്ക് നോക്കിയില്ല, ഇത്രനേരം വീട്ടിലേക്ക് വരാത്തതിന് അമ്മയൊക്കെ വഴക്ക് പറയുന്നത് കേട്ടു. എന്തുകൊണ്ടോ അങ്ങോട്ട് പോകാനൊന്നും തോന്നിയില്ല.. എന്തോ പോലെ.. സത്യത്തിൽ ആളിവിടെയുള്ളപ്പോ ഞാനൊരധിക പറ്റ് പോലെ തോന്നും.. ഇല്ലാത്തപ്പോ കൊഴപ്പമില്ല 😁😁
രാത്രി മുറിയിലേക്ക് ചെല്ലുമ്പോ ബെഡിൽ കമിഴ്ന്നു കിടക്കുന്നുണ്ട്. ഉറങ്ങിയോ.. ആവോ.. വിളിക്കാനൊന്നും നിൽക്കാതെ ഞാനെന്റെ കിടപ്പേടത്തേക്ക് പോയി.
..
പിറ്റേന്ന് രാവിലെയാണ് ആളത് പറഞ്ഞത്.. തിരിച്ചു പോവ്വാണത്രെ.. എന്തോ അത്യാവശ്യമുണ്ടെന്ന്.. അമ്മയൊക്കെ അതും പറഞ്ഞു വഴക്കായി,,
“ഋഷിയേട്ടൻ പൊക്കോട്ടെ അമ്മേ.. ജോലിടെ കാര്യല്ലേ..”
എന്തുകൊണ്ടോ ആളെ ആരും വഴക്ക് പറയുന്നതൊന്നും എനിക്കിഷ്ടമാവുന്നില്ല.. ഞാൻ കാരണമാണ് പോകുന്നത്, അറിയാം.. എപ്പോഴും വീർത്തേയിരിക്കു ആ മുഖം.. എന്റെ മുന്നിൽ മാത്രാ കേട്ടോ.. കുത്തി നോവിച്ചൊന്നും പറഞ്ഞിട്ടില്ല.. ഒന്നും പറഞ്ഞിട്ടില്ല.. സംസാരിച്ചിട്ടില്ല എന്നോട്,, അന്ന് ആദ്യരാത്രി വാ തുറന്നത് തന്നെ ഡിവോഴ്സിന്റെ കാര്യം പറയാൻ മാത്രം.
ഓർക്കുമ്പോ ചെറിയൊരു സങ്കടമൊക്കെ വരുന്നുണ്ട്.അതുകൊണ്ട് ഓർക്കാൻ നിന്നില്ല.. യാത്ര പറഞ്ഞ് പോവുമ്പോൾ അറിയാതെ പോലും ആ കണ്ണുകൾ എന്നിലേക്ക് വന്നില്ല..
ആള് പോയതും മുറിയിലേക്ക് ചെന്നു, ആ മുറിയിൽ ഒറ്റക്കായത് പോലെ, കല്യാണം കഴിഞ്ഞ് രണ്ട് ദിവസങ്ങൾ മാത്രം, ഒന്ന് നേരെ മിണ്ടിയില്ല, ആകെ സംസാരിച്ചതോ പിരിയുന്നതും.. എന്തോ,, ആകെയൊരു ശൂന്യത തോന്നുന്നു.. ഇതാണോ പ്രണയം..
ഹേയ്, രജിത… Are you in love????
…
തുടരും…
Cliche ആണ്… Just for fun🧡🧡🧡
2ഓ,3ഓ parts മാത്രേ കാണു..
📖 കഥ തുടരാം
“🧡🧡ഉണ്ണിയപ്പം 🧡🧡”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





