Skip to content

ഒറ്റപ്പെടലിന്റെ മുംബൈ നഗരത്തിൽ

ഈ പ്രണയ തീരത്ത് മലയാളം നോവൽ

ഈ പ്രണയ തീരത്ത് – ✨വെള്ളിനക്ഷത്രം✨

Love · 127 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ഈ പ്രണയ തീരത്ത് 1️⃣

അമ്മയുടെ അസാന്നിധ്യം അവളെ തളർത്തിയപ്പോൾ, പുതിയൊരു ദൗത്യം സ്വരയെ കാത്തിരുന്നു. അവൾക്കത് പൂർത്തിയാക്കാനാകുമോ?


ഈ പ്രണയ തീരത്ത് 1️⃣

മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫ്ലാറ്റിലെ വലിയ അപാർട്മെന്റിന്റിൽ താമസിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും അതൊരു വീട് ആയിട്ട് അവൾക്ക് അത് വരെ അനുഭവപ്പെട്ടിട്ടില്ലായിരുന്നു.
ഓരോ തവണ പുറത്ത് പോയി വരുമ്പോഴും അവൾ  അമ്മ തനിക്കായി വാതിൽ തുറന്നെങ്കിൽ എന്ന് ആഗ്രഹിക്കുമായിരുന്നു.
വീട്ടിലേക്ക് വരുമ്പോൾ അമ്മയുടെ മുഖം കാണണം എന്ന് തന്നെ അല്ലേ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത്…

സ്വര ലക്ഷ്മി…
എല്ലാവരും സ്വര എന്ന് വിളിക്കും…
തന്റെ ജീവിത ലക്ഷ്യങ്ങളെ കയ്യെത്തി പിടിക്കാൻ പരിശ്രമിക്കുന്ന ഇരുപത്തിയെട്ട് വയസ്സുള്ള മലയാളി പെൺക്കുട്ടി.
പൊതുവെ ഉൾ വലിഞ്ഞ സ്വഭാവം ആണെങ്കിലും അടുപ്പമുള്ളവരോട് ഒരുപാട് സംസാരിക്കും.
തന്റെ നാട്ടിൽ തന്നെ ഉള്ള ബാങ്കിൽ ആയിരുന്നു അവൾ ജോലി ചെയ്തിരുന്നത്.
പക്ഷെ അവിടെ നിന്നും മുംബൈയിൽ ഉള്ള ബാങ്കിലേക്ക് മാറാൻ ഉള്ള അവസരം ഒത്തു വന്നപ്പോൾ പിന്നെ അവളൊന്നും ചിന്തിച്ചില്ല.

അമ്മയും അവളും തമ്മിൽ പിരിഞ്ഞിട്ട് മൂന്ന് മാസത്തിൽ കൂടുതൽ ആയി.
ജോലി ആവശ്യാർത്ഥം അവൾ മുംബൈയിലേക്ക് പോന്നപ്പോൾ അമ്മ നാട്ടിൽ തന്നെ നിൽക്കുകയായിരുന്നു. അവൾ ജനിച്ചു വളർന്ന നാട്ടിൽ നിന്നും പുറത്ത് പോവുക എന്നത് അവളുടെ ജീവിതാഭിലാശം ആയിരുന്നുവെങ്കിലും തന്റെ അമ്മയെ കൂടാതെ താൻ ഒന്നുമല്ല എന്നവൾ തിരിച്ചറിയുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം നടന്നതിനാൽ അവൾക്ക് അമ്മയും അമ്മയ്ക്ക് അവളും മാത്രം ആണ് ഉണ്ടായിരുന്നത്.
അത് കൊണ്ട് തന്നെ അമ്മയുടെ അസാന്നിധ്യം അവളെ വല്ലാതെ തളർത്തിയിരുന്നു.
അമ്മയും അച്ഛനും പിരിഞ്ഞ ശേഷം അവർ രണ്ട് പേരും അവളുടെ അമ്മയുടെ വീട്ടിൽ ആണ് നിന്നിരുന്നത്.
ഇപ്പോൾ സ്വരയുടെ അമ്മയുടെ അച്ഛനും അമ്മയ്ക്കും ഏല്ലാം പ്രായം ആയി.
അത് കൊണ്ട് അവരെ ഒറ്റയ്ക്ക് ആക്കി സ്വരയുടെ കൂടെ വരാൻ അവർക്ക് കഴിയുമായിരുന്നില്ല.

ഫ്ലാറ്റിന്റെ വാതിൽ തുറക്കുന്ന ശബ്ദം ആണ് സ്വരയെ ചിന്തയിൽ നിന്നുമുണർത്തിയത്.
ഫ്ലാറ്റിൽ അവളുടെ കൂടെ താമസിക്കുന്ന പെൺക്കുട്ടി കോളേജിൽ നിന്നും വരുന്ന വഴിയാണ്.
പേര് അഞ്ജലി.
മലയാളി ആണ്.
ജേർണലിസം സ്റ്റുഡന്റ് ആണ്.

” Good evening “

സ്വര ഗ്രീറ്റ് ചെയ്യതെങ്കിലും ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ ഉള്ള ഒരു മൂളൽ ആയിരുന്നു അഞ്ജലിയുടെ മറുപടി.
അവളുടെ അവസ്ഥ കണ്ട് അവൾക്ക് എന്താണ് പറ്റിയത് എന്ന് സ്വര ആശങ്കപ്പെട്ടു.
സാധാരണ ക്ലാസ്സ്‌ കഴിഞ്ഞു തുള്ളി ചാടി വരുന്ന ആളാണ്‌.
മടി പിടിച്ചിരിക്കുന്ന സ്വരയെയും കൂട്ടി പുറത്ത് പോകാൻ ആവും ആളുടെ അടുത്ത നീക്കം.
പക്ഷെ വാടിയ പൂവ് പോലെ ഇരിക്കുന്ന അവളെ കണ്ട് സ്വരയ്ക്ക് സങ്കടം വന്നു.

” എന്താ പറ്റിയത്… “

അവളുടെ അടുത്ത് ചെന്ന് ആവലാതിയോടെ സ്വര ചോദിച്ചു.

” പനി പിടിച്ചെടോ… “

മൂക്ക് വലിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു. അത് കേട്ടതും സ്വര വേഗം അടുക്കളയിൽ പോയി വെള്ളം എടുത്ത് കയ്യിൽ ഗുളികയും ആയി തിരിച്ചു വന്നു. അഞ്ജലി വേഗം തന്നെ സ്വര നൽകിയ മരുന്ന് കുടിച്ചു. അഞ്ജലി അവൾക്ക് മുന്നിലായി ഇരുന്നു.

” സ്വര ബേബി… “

അഞ്ജലി അവളെ വളരെ സ്നേഹത്തോടെ ദയനീയം ആയി വിളിച്ചു.
അവളെ കൊണ്ട് എന്തെങ്കിലും കാര്യം സാധിപ്പിച്ചെടുക്കാൻ ഉള്ളപ്പോൾ ആണ് അഞ്ജലി അങ്ങനെ വിളിക്കാർ ഉള്ളത്.
അത് കൊണ്ട് തന്നെ അഞ്ജലിയ്ക്ക് കാര്യമായിട്ട് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് സ്വരയ്ക്ക് മനസ്സിലായി.

” നീ സോപ് ഇട്ട് പതപ്പിക്കാതെ കാര്യം പറ “

അവളെ നോക്കികൊണ്ട് സ്വര പറഞ്ഞതും അഞ്ജലിയുടെ മുഖം കുറച്ചെങ്കിലും തെളിഞ്ഞു വന്നു.

” നാളെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ ആയി ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു.. “

അഞ്ജലി പറഞ്ഞപ്പോൾ സ്വരയുടെ മുഖത്ത് സംശയം നിറഞ്ഞു.

” അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്..? “

അതേ സംശയത്തോടെ അവൾ ചോദിച്ചു.

” നീയെനിക്ക് പകരം അയാളെ ഇന്റർവ്യൂ ചെയ്യാൻ പോവാമോ…
ഇതെന്റെ പ്രോജെക്ടിന്റെ ഭാഗം ആണ്…
കുറേ കഷ്ടപ്പെട്ടിട്ട് ആണ് അയാളുടെ ഒരു ഡേറ്റ് കിട്ടുന്നത്…
ഇന്ന് പോവാതിരുന്നാൽ പിന്നെ മറ്റൊരു ഡേറ്റ് കിട്ടാൻ കുറേ വൈകും..
അപ്പോഴേക്ക് പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യേണ്ട ഡേറ്റും ആവും…
Please…
Please help me “

അഞ്ജലി ആവശ്യം കേട്ടതും സ്വര അമ്പരന്നു നിന്നു.

” സ്വര…
പ്ലീസ് എന്നെയൊന്നു ഹെല്പ് ചെയ്യെടോ..
ഈ ഇന്റർവ്യൂ കൂടി കിട്ടിയാല്ലേ എന്റെ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ആവുകയുള്ളു..
Sharma’s ഗ്രൂപ്പിലെ ദർശ് ശർമയെ ആണ് ഞാൻ ഇന്റർവ്യൂ ചെയ്യാൻ ഇരുന്നത്…
ശർമ ബ്രദേർസിൽ ആരുടെ ഡേറ്റ് കിട്ടാനും വളരെ ബുദ്ധിമുട്ട് ആണ്…
എനിക്ക് കിട്ടിയ ഒരു സുവർണാവസരം ആണ് ഈ നശിച്ച പനി കാരണം വെള്ളത്തിലായത്…”

അഞ്ജലി അപേക്ഷ നിറഞ്ഞ സ്വരത്തിൽ പറഞ്ഞതും സ്വര ആകെ നല്ലതായി.

” നീ പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി..
പക്ഷെ ഞാനിത് എങ്ങനെ ചെയ്യാനാ…
ഞാനെന്റെ ജീവിതത്തിൽ ഇത് വരെ ഒരാളെ ഇന്റർവ്യൂ ചെയ്തിട്ടില്ല..
നീ നിന്റെ കൂട്ടുകാരോട് ആരോടെങ്കിലും പറ അഞ്ജലി…
എനിക്ക് അറിയാത്ത ആളുകളോട് സംസാരിക്കാൻ ബുദ്ധിമുട്ട് ആണെന്ന് നിനക്കറിയില്ലേ…
ഞാൻ അവിടെ ചെന്ന് വല്ല അബദ്ധവും കാണിച്ചാൽ പിന്നെ നിനക്ക് അത് ഇതിലും വലിയ പ്രശ്നം ആവും.. “

സ്വര തന്നാൽ ആവും വിധം അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

“എന്റെ ഫ്രണ്ട്സ് ഒക്കെ അവരുടെ പ്രോജെക്ടിൽ ബിസി ആണ്…
പിന്നെ ഈ മുബൈ നഗരത്തിൽ ഇത്തരത്തിൽ ഒരു ഹെല്പ് ചോദിക്കാൻ എനിക്ക് നീ മാത്രം അല്ലെ ഉള്ളത്…
പിന്നെ നിന്റെ ബാങ്കിൽ വരുന്നവർ ഏല്ലാം നിന്റെ കുടുംബക്കാർ ആണല്ലോ…
അവരെ ഒക്കെ നീ ഹാൻഡിൽ ചെയ്യുന്നില്ലേ…
അത് പോലെ അങ്ങ് വിചാരിച്ചാൽ മതി…”

സ്വര പറയുന്നത് ഒന്നും കേൾക്കാൻ അവൾ തയ്യാറായില്ല.

” ടാ.. ഞാൻ… “

സ്വര അവസാന ശ്രമം എന്ന പോലെ പറഞ്ഞു.

” ഇനി നീയൊന്നും പറയണ്ട…
നീ നാളെ പോകുന്നു…
അയാളെ ഇന്റർവ്യൂ ചെയ്യുന്നു…
അത്ര തന്നെ… “

മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ സ്വരയ്ക്ക് അഞ്ജലിയുടെ ആവശ്യം അംഗീക്കരിക്കേണ്ടി വന്നു.

               🤍🌹🤍🌹🤍🌹🤍

ഇനിയുമുണ്ട് ഒരുപാട് വഴി ദൂരങ്ങൾ താണ്ടാൻ…
കാത്തിരിക്കുക….

               


📖 കഥ തുടരാം

“ഈ പ്രണയ തീരത്ത്”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ✨വെള്ളിനക്ഷത്രം✨-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!