"𝓦𝓱𝓮𝓷 𝓣𝓪𝓵𝓮𝓼 𝓑𝓵𝓸𝓸𝓶 🌸" – ദക്ഷേത്ര
Love · 5 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – "𝓦𝓱𝓮𝓷 𝓣𝓪𝓵𝓮𝓼 𝓑𝓵𝓸𝓸𝓶 🌸" 1
അപർണയുടെ മനസ്സ് ജെയ്ഡനിലേക്ക് ചായാതെ അവൾക്ക് നോക്കാൻ കഴിയുമോ? അറിയാൻ Aksharathalukal വായിക്കൂ!
ബാംഗ്ലൂർന്ന് തിരുവനന്തപുരത്തേക്ക് പോകാൻ ബസിലിരിക്കുമ്പോ മനസ്സിൽ മുഴുവൻ ആ മുഖമാണ്..
ആ ചിരിയാണ്….
പുരികം ചുളിച്ച് കണ്ണു കുറുക്കി വായൊരൽപം തുറന്നുള്ള അവന്റെയാ ചിരി….
ജെയ്ഡൻ….!!!
ആദ്യമായി പേര് ചോദിക്കുമ്പോ അവൻ ആ പേര് പറഞ്ഞ രീതിയാണ്….
തോളൊരൽപം ചരിച്ച് ഇല്ലാത്ത മീശത്തുമ്പൊന്ന് പിരിച്ച് മോഹൻലാൽ സ്റ്റൈലിൽ…
ജെയ്ഡൻ…
ജെയ്ഡൻ ഫെർണാണ്ടസ് മാമ്മൻ…!!!
അവൾക്കതങ്ങ് ഇഷ്ടാവുകയും ചെയ്തു….
ആ പറഞ്ഞത് മാത്രം അല്ല അവനേയും…
“അപർണ….”
അവന്റെ ആ നീട്ടിയ കൈയിൽ പിടിച്ചൊന്ന് കുലുക്കി അവളും….
“അപർണ..??”
“ജസ്റ്റ് അപർണ….
ജെയ്ഡനേ പോലെ നീട്ടി വിളിക്കാൻ വാലൊന്നും ഇല്ല…”
തിരികെ ഒരു ചിരി സമ്മാനിച്ച് ക്യാബിനിലേക്ക് കയറിയിരുന്നു….
നേരെ ഓപ്പോസിറ്റ് ഉള്ള സീറ്റിലേക്ക് കയറിയിരുന്നവൻ ലാപ്പ് ഓപ്പൺ ചെയ്യുമ്പോ അനുസരണയില്ലാതെ അങ്ങോട്ടേക്ക് തന്നേ പാഞ്ഞോടുന്ന കണ്ണുകളെ അടക്കി നിർത്താൻ പാടു പെട്ടു….
ഇടയ്ക്ക് ഒന്ന് രണ്ടു വട്ടം കണ്ണുകൾ പരസ്പരം ഇടയുകയും ചെയ്തു…
എപ്പോഴും മുഖത്തു നിന്ന് മായാത്ത ചിരിയോടെ ഒറ്റപുരികം പൊക്കി എന്തെന്ന് ചോദിക്കേ ഒന്നും ഇല്ലെന്ന് ചുമൽ കൂച്ചി വീണ്ടും ലാപ്പിലേക്ക് മുഖം പൂഴ്ത്തി….
ആ ഓർമ്മയിൽ കൺകോണിൽ ഉരുണ്ടു കൂടിയ നീർത്തുള്ളിയെ മറ്റാരും കാണാതിരിക്കാൻ എന്നോണം വിരൽത്തുമ്പാലേ തട്ടിയെറിഞ്ഞ് കളഞ്ഞു അപർണ….
🌸🌸🌸🌸🌸🌸
“എന്റെ പൊന്ന് ദേവേട്ടാാ….
ലുക്ക് എന്നൊക്കെ പറഞ്ഞാ ഇതാണ് ലുക്ക്…
നമ്മടെ അവിടൊന്നും ഒള്ള വേട്ടാവെളിയൻമാരെ പോലെ അല്ല…
പുരികോക്കെ ത്രഡ് ചെയ്തപോലെ കറക്ട് പ്രൊപ്പോഷൻ…
ഡ്രിമ്മ്ഡ് താടിയും മീശയും നല്ല നീറ്റ് ഡ്രസ്സിങ് ഒക്കെ ആയിട്ട് നല്ല ഇന്റർനാഷണൽ ലുക്കുള്ളൊരു ചുള്ളൻ ചെക്കൻ…!!!
പോരാത്തേന് പിടിച്ചാ കിട്ടാത്തൊരു പേരും, ആര് കണ്ടാലും മയങ്ങി പോകുന്നൊരു ചിരീം….
എന്റമ്മേ….!!!”
അപർണ നെഞ്ചൊന്ന് തടവി…
“അപ്പൂൂ….”
നീട്ടി നല്ല ഈണത്തിലൊരു വിളി, ദേവരാജൻ വക… അല്ല… അപ്പൂന്റെ ദേവേട്ടൻ വക….
“എന്തോോ….”
അതേ ഈണത്തിൽ വിളിയും കേട്ടു…
“നീ ബാംഗ്ലൂർക്ക് എന്തിന് പോയേന്നാ പറഞ്ഞേ…”
“ജോലിക്ക്…”
അല്ലേന്നൊരു ധ്വനിയുണ്ടാ പറച്ചിലിൽ….
“ഓർമ്മേണ്ടല്ലോ… ദത് മതി…. ഭാഗ്യം…”
കളിയാക്കുന്നതാണ്…
“എന്താണ് ദേവേട്ടാ…”
അപ്പു ഒന്ന് ചിണുങ്ങി….
“എടീ എടീ… പന്നപ്പെണ്ണേ സ്വന്തം തന്തേനെ വിളിച്ച് വല്ലവന്മാര്ടേം ചന്തം പറയാനും മാത്രം ഉളുപ്പില്ലേടീ നിനക്ക്….
ഒന്നില്ലേലും ഞാനൊരു പാരലൽ കോളേജ് പ്രിൻസിപ്പൽ അല്ലേടീ..
റെസ്പെക്ട് താടീ…”
“ഓഹ് പിന്നെ…
പാരലൽ കോളേജിലെ ടീച്ചറമ്മാരെ വായ്നോക്കിയിരിക്കുന്ന പ്രിൻസിപ്പലിന് ഇത്രയും റെസ്പെക്ട് ഒക്കെ മതി…”
തിരികെ ആവശ്യത്തിലധികം പുച്ഛിച്ചു വിട്ടു….
“അപ്പൂൂ….”
അത് മാത്രം ദേവരാജന് പിടിക്കാത്ത കാര്യങ്ങളിൽ ഒന്നാണ്….
“പിന്നല്ലാതെ… ഈ വയസ്സാം കാലത്ത് ആവശ്യം ഇല്ലാതെ വർക്കൗട്ട് ചെയ്തു മസിലും പെരുക്കി നിങ്ങളിതാരേ കാണിക്കാനാ കാരണോരേ….”
“ഞാൻ വർക്കൗട്ട് ചെയ്യണതേ എനിക്ക് ആരോഗ്യത്തിന് വേണ്ടിയാ….
അല്ലാതെ വല്ല അസുഖവും വന്ന് എവിടേലും വീണ് കിടന്നാ നീയെന്നെ നോക്കൂന്ന് എനിക്കൊരു പ്രതീക്ഷേം ഇല്ല….
പിന്നെ… നീയൊരു ഇന്റർനാഷണലിനെ കണ്ടും കൂടുതൽ നെഗളിക്കണ്ട… അവസാനം നോക്കി വരുമ്പോ നമ്മുടെ നാട്ടിലെ വേട്ടാവെളിയന്മാരേ കാണോള്ളുവേ…
ഒരുപാട് പുച്ഛിക്കാതെടീ….”
ഈ പുച്ഛിക്കാതേന്ന് പറയുന്ന ആൾടെ ശബ്ദത്തില് തന്നേ ഉണ്ട് ഒരു ലോഡ് പുച്ഛം..
“ഞാനേ പോയ് കിടന്നുറങ്ങാൻ പോവാ…
നാളെ രാവിലെ മുതൽ താമസിക്കാൻ റൂം ഹണ്ടിന് ഇറങ്ങണം…
ആനീടെ റൂംമേറ്റ് അടുത്താഴ്ച തിരികെ വരും അതിന് മുന്നേ എനിക്ക് സ്ഥലം ഒപ്പിക്കണം….”
കോട്ട് വായിടുന്നേനൊപ്പം പറഞ്ഞൊപ്പിച്ചു….
“കാള പെറ്റൂന്ന് കേക്കുമ്പോഴേ കയറും കൊണ്ടോടിയാ ഇങ്ങനെ ഇരിക്കും…
ഫുഡ് ആൻഡ് അക്കൊമഡേഷൻ ഒക്കെ ഫ്രീയാന്ന് പറഞ്ഞല്ലേടീ പൊട്ടിക്കാളീ നീയിവിടുന്ന് പെട്ടീം കിടക്കേം എടുത്ത് പോയേ…
എന്നിട്ടവള് റൂം ഹണ്ട് ഒണ്ടാക്കാൻ…..
എന്നെക്കൊണ്ട് പറയിപ്പിക്കല്ല് നീ…
ഇറെസ്പോൺസിബിൾ ഇഡിയറ്റ്….”
ദേവരാജന് ആ ഒരു കാര്യം ആലോചിക്കുമ്പോ മാത്രം ദേഷ്യം വരുന്നുണ്ട്….
“അയാള് പറഞ്ഞ കന്നഡയും ഇംഗ്ലീഷും മിക്സ് ചെയ്ത ഭാഷ കേട്ടപ്പോ ഞാനോർത്തത് എല്ലാം ഫ്രീയാന്ന്… ഇവിടെ വന്നപ്പോഴല്ലേ കാര്യം അറിയുന്നേ… നിങ്ങളൊന്ന് അടങ്ങപ്പനേ… ഞാൻ എല്ലാം റെഡിയാക്കാന്ന്…
പോയ് കിടന്നുറങ്ങ്….”
പിന്നെ മറുപടി ഒന്നും പറഞ്ഞില്ലയാൾ നീട്ടിയൊന്ന് മൂളിയതല്ലാതെ….
🌸🌸🌸🌸🌸🌸🌸🌸
“നീയൊന്ന് നന്നായിട്ട് ആലോചിച്ചു നോക്ക്… ഈ റെന്റിന് ഇവിടല്ലാതെ വേറെ എവിടെ പോയ് താമസിക്കാന്നാ… അതും ബാംഗ്ലൂർ പോലൊരു സിറ്റീല്… നീ എത്ര ദിവസം ഇങ്ങനെ ഫ്ലാറ്റ് തപ്പി നടക്കും..?”
റീന ചേച്ചി നോൺസ്റ്റോപ്പ് ആയിട്ട് ഓരോന്ന് പറയുമ്പോ മുഴുവൻ അപർണേടെ നോട്ടം ജെയ്ഡനിലായിരുന്നു…
അഖിലയ്ക്ക് എന്തോ ഡൗട്ട് ക്ലിയർ ചെയ്തു കൊടുക്കുവാണ്…
ജെയ്ഡന്റെ അപ്പാർട്ട്മെന്റിൽ ഒപ്പം ഉണ്ടായിരുന്ന റൂംമേറ്റ് തിരികെ നാട്ടിലേക്ക് പോവുവാണ്…. പകരം റൂമേറ്റിനെ അന്വേഷിക്കുന്നെണ്ടെന്ന് അറിഞ്ഞപ്പോ റീനേച്ചി ആദ്യം പറഞ്ഞത് തന്റെ കാര്യം ആണ്….
“ആ കുട്ടിക്ക് ഓക്കെയാണേൽ എനിക്ക് പ്രശ്നോന്നും ഇല്ല” എന്നാണ് ജെയ് പറഞ്ഞത്…
“ആ കുട്ടിക്ക് ” പ്രത്യേകിച്ച് പ്രശ്നോന്നും ഇല്ല…
പക്ഷേ പ്രശ്നം വരാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള ഒരാളുണ്ട്… അതാണ് ആ സമയം അപർണ ചിന്തിച്ചത്…
വിചാരിച്ച പോലെ തന്നെ കേട്ട ഉടനെ ഒരു “നോ” അടിച്ചങ്ങ് കൊടുത്തു ദേവരാജൻ….
ദേവരാജൻ പ്രോഗ്രസീവ് മൈൻഡുള്ള ചിൽ ഡാഡി ആണേലും ചില പ്രത്യേക സാഹചര്യങ്ങളിൽ ആ മൂശേട്ട പ്രിൻസിപ്പൽ ആയി മാറാറുണ്ട് പുള്ളി…
“എന്റെ പൊന്ന് ദേവേട്ടാാ ഒന്ന് സമ്മതിക്കെടോ….
ഈ റെന്റിന് ഇത്രയും സൗകര്യത്തിനൊരു സ്ഥലം വേറെവിടെ കിട്ടാനാന്നേ…”
കെഞ്ചി കാലു പിടിച്ചിട്ടാണേലും അപ്പേടെ സമ്മതം വാങ്ങിയെടുക്കണം.. ഇല്ലേൽ രണ്ടു ദിവസം കൂടെ കഴിഞ്ഞാ പെരുവഴി ആയി പോകും എന്നുറപ്പാണ്..
“അതിവിടുന്ന് ചാടി പുറപ്പെടുമ്പോ ഓർക്കണായിരുന്നു…
ഇനിയിപ്പോ നമുക്ക് ഏതേലും ഹോസ്റ്റൽ നോക്കാം….”
അപ്പോ തന്നേ സൊലൂഷനും കിട്ടി….
“അപ്പേേ…”
കാര്യം കാണാനുള്ള വിളിയാണത്…
“എന്റെ വയറൊക്കെ കേടാവും.. ഇതാവുമ്പോ സ്വന്തം ഇഷ്ടത്തിന് എന്തേലും വെച്ചുണ്ടാക്കി കഴിക്കാല്ലോ….”
“അപ്പൂ വേണ്ടാന്ന് പറഞ്ഞാ വേണ്ട…”
“എന്തേയ് ആ ചെക്കനെ പേടിച്ചിട്ടാ…
അവൻ വേറെ പ്രശ്നക്കാരനൊന്നും അല്ലാന്നേ..
റീന ചേച്ചീം അതന്നാ പറഞ്ഞേ…
എന്തേലും പ്രശ്നോണ്ടേൽ ഞാൻ അപ്പോ വെക്കേറ്റ് ചെയ്തോളാന്നേ…
പേടിക്കേണ്ടാ….”
അപ്പു കണ്ണും പൂട്ടി ഉറപ്പ് കൊടുക്കുന്നുണ്ട്…
“എനിക്കേ… എനിക്ക് പേടി ആ ചെക്കനെയല്ല… നിന്നെയാ… നിനക്ക് ആദ്യം അവനെ കണ്ടപ്പോഴേ ഒരു വശപ്പിശക് ഇണ്ട് അതും വച്ച് നീയവന്റെ അപ്പാർട്ട്മെന്റിൽ… വേണ്ട ശരിയാവൂല… എനിക്ക് നിന്നെ തീരെ വിശ്വാസം ഇല്ല…”
മുതലയ്ക്കൽ ഉയർന്നു ഒരു ചിരി…
“ദേേ… ദേേ… കൂടുതലാവല്ല് കേട്ടോ….”
“ബാംഗ്ലൂർ ആണ്…
ഒരു ചെക്കനാണ് തൊട്ടടുത്ത് റൂമിൽ… പ്രായം അതാണ്… മനസ്സ് എങ്ങോട്ട് വേണോ ചായാം….
പക്ഷേ ചായാതെ നോക്കണം… അത് നിന്റെ മിടുക്ക്…
ചാഞ്ഞ് കഴിഞ്ഞാ പിന്നെ ദേവേട്ടാാന്ന് വിളിച്ചെന്റെ പിന്നാലെ വരല്ല് ആ ചെവി ഞാനിങ്ങൂരിയെടുക്കും….
ഈ ഡീലൊക്കെ ഓക്കെയാണേൽ പ്രൊസീഡ് ചെയ്തോ….”
വല്യ താൽപര്യം ഇല്ലാത്ത ഡീലാണ്…
അതാ ശബ്ദം കേക്കുമ്പോ അറിയാം… പക്ഷേ അപർണയ്ക്കത് ഓക്കെയാണ്…
കൂടെ കെട്ടിപ്പെറുക്കി ജെയ്ഡന്റെ അപ്പാർട്ട്മെന്റിലേക്ക് മാറുമ്പോ ചായരുതെന്ന് പ്രത്യേകം പറഞ്ഞു വിലക്കി നിർത്തിയ മനസ്സിന് ആ വശത്തേക്കു മാത്രം ഒരു ചായ്വ്ണ്ടോ എന്നൊരു സംശയവും….!!!
തുടരും…
ദക്ഷേത്ര 🦋
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
കുഞ്ഞി കഥയാണേ..❤
📖 കഥ തുടരാം
“"𝓦𝓱𝓮𝓷 𝓣𝓪𝓵𝓮𝓼 𝓑𝓵𝓸𝓸𝓶 🌸"”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





