Skip to content

ഒറ്റനോട്ടത്തിൽ കണ്ട ആ ശബ്ദം ആരുടെ?

💕LOVE BIRDS💕 മലയാളം നോവൽ

💕LOVE BIRDS💕 – ❤️Thalapathy Vijay Fan❤️

Love, Thriller · 45 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – 💕LOVE BIRDS💕part 1

ക്ലാസ്സ് റൂമിലെ നിശബ്ദത ഭേദിച്ച് വാതിൽക്കൽ ഒരു ശബ്ദം! എല്ലാവരും അങ്ങോട്ട് നോക്കി…


………………………🤲Bismillahi Rahmani Raheem🤲……………………….

രാവിലെ വാതിൽ തുറന്നതും ജാക്ക് കണ്ടത് വായയും തുറന്നു തല ഒരു വശത്തേക്കു ചെരിഞ്ഞു കിടക്കുന്ന റാബേക്കയെ ആണ്…… അവന് ചുറ്റും ഒന്ന് നോക്കി…. ഡോറ, മായകണ്ണൻ, മർസൂപ്പിലാമി, ലീ മിൻ ഹോ (korean actor), BTS, എന്നിവരെ ആണ്….. അതിന്റെ ഒക്കെ ഒത്ത നടുക്ക് നമ്മുടെ പാവം കർത്താവ്…. അവനൊന്ന് കുരിശ് വരച്ചു….. അവളെ വിളിച്ചു തളർന്നെന്നെ പോലെ അവളുടെ അടുത്ത് ബ്രൂണോയും ഉണ്ടായിരുന്നു….. ജാക്ക് അവനെ ദയനീയമായി നോക്കി…….. കാരണം ഉറക്കം എന്നൊരു മത്സരം ആയിരുന്നെങ്കിൽ ഇവള് അതിലെ റെക്കോർഡും തകർത്ത് ഗിന്നസ് ബുക്കിൽ കയറിയേനെ……

റബൂസെ…. ഡീ റബുസെ…. എണീക്….. ഡീ ചങ്കത്തി എണികടി പട്ടി അവന് അവളെ കുലുക്കി വിളിച്ചു……

എന്താടാ തെണ്ടി രാവിലെ തന്നെ…. ആഹ്ഹ്ഹ്…… അവൾ കോട്ടുവാ ഇട്ടുകൊണ്ട് എണിറ്റു……

ഇതിവളുടെ കഥയാണ് റെബേക്ക ജോണിന്റെ…….അങ്ങനെ അല്ല ഇനിയും ഉണ്ട്‌ വഴിയേ പറയാം……. അമ്മ പ്രസവിച്ചു മൂന്നു മാസങ്ങൾക് ശേഷം ഹാർട് അറ്റാക്ക് വന്നു മരിച്ചു…….. സൈലന്റ് അറ്റാക്ക് ആയിരുന്നു……അപ്പച്ചൻ ജോൺ കുക്ക് ആണ്….. വിദേശത്തെ ജോലിയെല്ലാം ഉപേക്ഷിച്ചു മകൾക്കായി ജീവിക്കുന്ന ഒരു മനുഷ്യൻ….. ഇവരെ കൂടാതെ ഒരാൾ കൂടി ഉണ്ട്‌ ബ്രൂണോ…. ആൾ മനുഷ്യൻ അല്ല ഒരു നായ ആണ്…… പിന്നെ ഉള്ളത് ജാക്ക്….. ജോണിന്റെ സഹോദരിയുടെ മകൻ ആണ്…. അവരുടെ അടു…
ത്ത് തന്നെ ആണ് താമസം……. രണ്ടുപേരും ഒരേ പ്രായക്കാരാണ്……. സെക്കന്റ്‌ ഇയർ എൻജിനിയറിങ്……..

കർത്താവിനെ നോക്കി ഒറ്റ കിടത്തം ആയിരുന്നു…. ചക്ക വെട്ടി ഇട്ട പോലെ……

എന്റെ ഈശോയെ ഇവളെ കൊണ്ടു ഞാൻ….. ജാക്ക് തലക് കയ് കൊടുത്തു ഇരിന്നു…….

ഡീ നമ്മടെ നാട്ടിൽ bts വരുന്നുണ്ട്……..

തന്നെ ശെരിക്കും….. അവൾ എണിറ്റു ഇരുന്നു അവന്റെ മുഖത്തു നോക്കി അത്ഭുതത്തോടെ……

ഇവളെ എണീപ്പിക്കാൻ ഇതേ വഴി ഉള്ളു എന്നവന് അറിയാമായിരുന്നു……

ഒന്ന് പോടീ….. അവന് അവളുടെ മുഗം എടുത്ത് ക്ലോക്കിന് നേരെ തിരിച്ചു….

എന്റെ കർത്താവെ 8:30 യോ…..

എപ്പോഴാ കോളേജിൽ എത്തേണ്ടത്……

9:30….. അവളൊന്ന് ഇളിച്ചു കൊടുത്തു……

ഹോ എന്റെ കര്ത്താവേ നാറിട്ട് വയ്യ…. പോയി കുളിക്കടി ……

അതുപറഞ്ഞു അവന് ഇറങ്ങി പോയി…..

ഹാ…. അവളൊന്ന് മണത്തുനോക്കി….. ഹോ പെറ്റ തള്ള സഹികൂല…… കർത്താവിനെ നോക്കി ഇളിച്ചു ടേബിളിൽ ഇരുന്ന മരിയ (അമ്മ)യുടെ ഫോട്ടോ എടുത്ത് മുത്തവും കൊടുത്തു നേരെ ബാത്റൂമിലേക് കയറി……

പല്ല് തേച്ചു…… കുളിക്കാൻ നോക്കിയപ്പോ വെള്ളത്തിന് വല്ലാത്ത തണുപ്പ്….. അപ്പൊ ജൂൺ മാസമായി…. ദിവസവും ഡേറ്റും ഒന്നമറിയാത്തതിനാൽ അവൾ ഇങ്ങനെ ആണ് നോക്കാർ…….

ഹോ കുളിക്കാൻ വയ്യ…. അതും ഈ കൊച്ചുവെളുപ്പാൻ കാലത്തു….അവൾ കപ്പ്‌ എടുത്ത് അതിലെ കുറച്ചു വെള്ളം എടുത്തു മുഖത്തു കുടഞ്ഞു…. ബാക്കി തലയിലും കുടഞ്ഞു ഇറങ്ങി…….

ഒരു ഷോർട് ടോപ്പും അധികം ഇറുകി ഇരിക്കാതെ ഒരു ജീനും മുടി പോണി ടൈപ്പിലും കെട്ടി ഇറങ്ങി……. മേക്കപ്പ് അപ്പന് ഇഷ്ട്ടമില്ലാത്തത് കൊണ്ടു അവൾക്കും ഇഷ്ട്ടമില്ല…. ബാഗും തൂക്കി ഇറങ്ങി….. തൂക്കാൻ മാത്രം ഒന്നുല്ല അതിൽ ഒരു പുസ്തകം മാത്രം……. താഴേക്കു ഇറങ്ങിയപ്പോൾ മൂക്കിലേക് നല്ല മസാല പൂരിയുടെയും ബട്ടർ ചിക്കന്റെയും മണം അടിച്ചു…..

അവളോടി ചെന്നപ്പോ കണ്ടു കോഴി കാൽ കടിച്ചു പറിച്ചു തിന്നുന്ന ജാക്കിനെ…. പണ്ടാരകാലൻ…. അവൾ പല്ല് കടിച്ചു…..

വാടി വാടി വാ തിന്ന്…..

നിനക്ക് വീട്ടിൽ നിന്നാരും ഒന്നും തരാറില്ലേ……

എന്താടി…..

അല്ല വെട്ടി വിഴുങ്ങുന്ന കണ്ട് ചോദിച്ചതാ…..

അവനൊന്ന് ഇളിച്ചു…..

കഴിച്ചിട്ട് എണിറ്റു പോടീ….. ജോൺ ഒരു പൂരി അവളുടെ പ്ലേറ്റിൽ ഇട്ടു കൊണ്ടു പറഞ്ഞു…..

ഹായ് പപ്പാ ഗുഡ് മോർണിംഗ്……..

ആ ഇങ്ങനെ ഇരിക്കുക ആണെങ്കിൽ മിക്കവാറും ഗുഡ് നൈറ്റ്‌ ആവും….(ജാക്ക്)

നീ പോടാ പട്ടി……..

അവൾ ഒരു കഷ്ണം പൂരി എടുത്തു വായിൽ വച്ചു…..

മ്മ്… എന്റെ അപ്പ നിങ്ങ പൊളിയാണ് കേട്ടോ….. അവൾ ചിരിയോടെ പറഞ്ഞു……

അപ്പൊ ജോൺ ഒന്ന് ഞാനാരാ മോൻ എന്നാ രീതിയിൽ അവളെ നോക്കി….

ഓ അത്രക് ഒന്നുല്ല….. അവൾ കുസൃതിചിരിയോടെ പറഞ്ഞു…….

എന്റെ പൊന്നു മോളെ ഇന്നെങ്കിലും ഒന്ന് നേരെത്തെ പോടീ…….

ഹോ…. ഉത്തരവ് പോലെ……

അവർ കഴിച്ചു എണിറ്റു…..ജാകും റെബേക്കയും ഇറങ്ങാൻ നിന്നു…… റെബേക്ക ജോണിന്റെ മുഖത്തു അമർത്തി ചുംബിച്ചു…….

അയാൾ തിരിച്ചും കൊടുത്തു…. ബ്രൂണോയെ ഒന്ന് തലോടി അവളറിങ്ങി…….

ആക്ടിവ എടുത്തു…..

എന്റെ ജാക്കെ ഇനിയെങ്കിലും വണ്ടി ഒകെ എടുക്കാം കേട്ടോ….. ജോൺ ചിരിയോടെ പറഞ്ഞു…..

എന്റെ അങ്കിളേ കാർ എനക് ഒകെ ബട്ട്‌ ബൈക്ക് its ഹൊറിബിൾ അവന് രശ്‌മിക സ്റ്റൈലിൽ പറഞ്ഞു….

ഒരിക്കൽ പൂച്ച കുറുകെ ചാടി വീണതിൽ പിന്നെ ബൈക്ക് എടുത്തിട്ടില്ല……. അതുകൊണ്ട് റെബേക്കയുടെ കൂടെ ആണ് പോക്കും വരവും…..

പോയി വാ….. ജോൺ അവരെ യാത്രയാക്കി ബ്രൂണോ വാലാട്ടി കൊണ്ടും…..

ഡീ നീയാ സാറയെ ഒന്ന് സെറ്റാക്കി താ…..

ഏത് എന്റെ ചങ്ക് സാറയോ……

അതേടി…..

എടാ സാമദ്രോഹി ഒരാഴ്ച അല്ലെ ആയുള്ളൂ നീ അവളെ കണ്ടിട്ട്…..

അയിന്..

അയിന് കോയിന്….. അപ്പോയെക്കും നീ അവളെ ഉറ്റി കുടിച്ചോ…..

ആ… അവളുടെ മൂക്കും കണ്ണും….

ആ ആ…… മതി മതി അധികം വിശേഷണം വേണെമെന്നില്ല…. കാറ്റത്തു അവളുടെ മുടി അവന്റെ മുഖത്തു തട്ടി…….

അയ്യേ നീ കുളിച്ചില്ലേ….

ഇല്ല……

എന്ത് നാറ്റടി…

വെള്ളത്തിന് വല്ലാത്ത തണുപ്പ്…..

അയിന്……

ദേ ജാക്ക് നിന്റെ ഈ അയിന് പുരാണം ഒന്ന് നിർത്താവോ…..

സോറി റാബുസെ…. അത് ഉള്ളിന്ന് വരുന്നതാ…….

വണ്ടി കോളേജിന് മുന്നിൽ എത്തി………

ഇറങ്ങാട…..

ആ…….

ഡീ വേഗം വാ……

ക്ലാസ്സിൽ എത്തിയപ്പോ കണ്ടു വള വള പറയുന്ന കുരങ്ങൻ വർമയെ…….

സാർ…….

എവിടെയായിരുന്നു…..

തന്റെ അമ്മുമ്മടെ അടിയന്തരത്തിന് പോയതായിരുന്നു…….. റബേക്ക മുറുമുറുത്തു….

സാർ ട്രാഫിക്….. ജാക്ക് വായിൽ വന്ന കള്ളം പറഞ്ഞു…..

മ്മ് കേറിയിരി….. അയാൾ വീണ്ടും വള വള തുടങ്ങി……

ജാക്ക് ബോയിസിന്റെ ഭാഗത്തു പോയിരിന്നു……

റെബേക്ക ജനിയയുടെയും സാറായുടെയും നടുക്ക് ഇരുന്നു…..

ജനിയയുടെ മുഗം കണ്ട് റബേക്ക ചോദിച്ചു…..

ജനി ഇന്നും ചെറിയമ്മ ഉപദ്രവിച്ചോ…..

മ്മ്….. അവളൊന്ന് മുഖത്തുടെ വിരലോടിച്ചു….

സാറയും വാടി ഇരിക്കുക ആയിരുന്നു…….

രണ്ടുപേരുടെയും ജീവിതം കഷ്ടമാണ്…. ജനിയുടെ കാര്യം പറയുക ആണെകിൽ കണ്ണിന്റെ അടിയിൽ അൽപ്പം പൊള്ളിയിട്ട് ആണ് ഉള്ളത്…… അതിന്റെ പേരിൽ പരിഹാസം ഏറ്റുവാങ്ങുന്നവൾ….. അവളുടെ രണ്ടാനമ്മയുടെ ഉപദ്രവഫലമായി ലഭിച്ചത്….. ഒരിക്കൽ എന്തോ ചെയ്യാത്തതിന് തിളച്ച ചൂടുവെള്ളം ഒറ്റ ഒഴികൽ ആയിരുന്നു….. പിന്നീട് ഇങ്ങനെ ആയി…… അച്ഛൻ ആണെങ്കിൽ മൗനിയായി എല്ലാം കണ്ടു നില്കും….. .

സാറയുടെ കാര്യം ആണെങ്കിൽ ആളൊരു പാവമാണ് ന്നാലോ സീരിയസ് ആണ്…. അവളുടെ സാഹചര്യം അതാണ് അവളെ സീരിയസ് ആക്കിയത്….. സാറയുടെ അപ്പനും അമ്മയും ഡിവോഴ്സ് ആണ്….. തല്ലി പിരിഞ്ഞതാണ് അത് കുഞ്ഞു നാൾ മുതൽ കണ്ട് വളർന്നവൾ….. ആകപ്പാടെ ഉണ്ടായിരുന്ന ചേച്ചികൂടെ കെട്ടി പോയതോടെ അവൾ ഒറ്റക്കായി….. കൂട്ടുകൂടാൻ ഭയങ്കര പേടി ആണ് ആൾക്…… അടുക്കുന്നവരെല്ലാം അകലുമോ എന്നാ ഭയം……

പക്ഷെ എന്റെ വാ കൊണ്ടു ഒക്കെ ഞാൻ മാറ്റിയെടുത്തു…. ഈ ഇയറിൽ വന്നവരാണ്….. ഇപ്പൊ ഇവരാണ് എന്റെ ചങ്കുകൾ……..

അപ്പോഴാണ് വാതിൽക്കൽ വച്ചു ഒരു ശബ്ദം കേട്ടത്….. എല്ലാവരും അവിടേക്കു നോക്കി……..!

(തുടരും)

അപ്പൊ ഞാൻ തുടങ്ങുക ആണ്….. റെബേക്കയിൽ മാത്രം ഒതുങ്ങില്ല ഈ കഥ…… എല്ലാവരും കൂടെ വേണം….. ആ വിശ്വാസത്തിൽ തുടങ്ങുക ആണ്…… കമന്റ് വേണോട്ടോ……. 💖

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ….. 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍

 


📖 കഥ തുടരാം

“💕LOVE BIRDS💕”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ❤️Thalapathy Vijay Fan❤️-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!