ഋതം – Abhinavi
Drama, Fantasy, Love · 165 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – ഋതം (1)
അച്ഛനും മകളും പതിയെ ഒരു താളത്തിലേക്ക് ജീവിതം കൊണ്ടുവന്നപ്പോൾ, ആരുടെയോ കണ്ണ് ആ സന്തോഷത്തിന്മേൽ പതിഞ്ഞു. എന്ത് സംഭവിക്കും?
ഡോറിൽ കേട്ട മുട്ടിൽ അവൾ കണ്ണ് തുറന്നു.
ഒന്ന്, രണ്ട്, മൂന്ന്………. എട്ട്, ഒൻപത്, പത്ത്…
പത്ത് എന്ന് കേട്ടതും ഉറക്കം വിടാതെ അവൾ ബെഡിൽ നിന്ന് പിടഞ്ഞു ഇറങ്ങി. നേരെ ബാത്റൂമിലേക്ക്.. പേസ്റ്റ് ബ്രഷിൽ തേച്ചു വായിൽ വച്ചതിനു ശേഷമാണ് അവൾ കണ്ണ് തുറന്നത്..
മുന്നിലെ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തിലേക്ക് അവളൊന്ന് നോക്കി. അവളുടെ ഉണ്ട കണ്ണുകൾ ഉറക്കം ഇല്ലായ്മയിൽ ഒന്ന് കൂടി തടിച്ചിട്ടുണ്ട്. അവൾ പെട്ടെന്ന് ബ്രഷ് ചെയ്ത് മുഖം നല്ലോണം കഴുകി. കണ്ണുകളിൽ നിന്ന് ഉറക്കം മായും വരെ വെള്ളം തളിച്ചു.
പിന്നെ താഴേക്ക് ഒരു ഓട്ടമായിരുന്നു.
……… പത്തൊൻപത്, ഇരുപത്, ഇരുപത്തി ഒന്ന്… ഇരുപത്തി…
എണ്ണം ഇരുപത്തി രണ്ടിലേക്ക് കടക്കും മുന്നേ അവൾ അടുക്കള വാതിക്കൽ എത്തി.
” നമൂ… “
” മ്മ്…. “
ഉറക്കം വിടാത്ത മൂളൽ..
” നീ ശരിക്കും പല്ല് തേച്ചോ… “
” ഉവ്വാ… “
” അഞ്ചു പത്തു സെക്കന്റിലോ… “
” അച്ഛാ… “
അവൾ നേരെ ചെന്ന് ആളുടെ പുറത്തേക്ക് ചാഞ്ഞു..
” എത്ര മണി വരെ സിനിമ കണ്ടിരുന്നു.. “
” ഉറക്കം വന്നപ്പോ ഉറങ്ങി.. “
” ഇനി രാത്രി കിടക്കാൻ പോകുമ്പോ ലാപും മൊബൈലും ഇവിടെ മേശേമേ കൊണ്ട് വച്ചോണം.. “
” അച്ഛാ… “
” കൂടുതൽ കൊഞ്ചണ്ടാ.. സമയം എത്ര ആയെന്നു അറിയോ.. പിള്ളരെ എണ്ണം പഠിപ്പിക്കും പോലെ ഒന്നേ രണ്ടേ ചൊല്ലി നിന്നെ എഴുനേൽപ്പിക്കുന്നത് ഈ നാട്ടുകാർക്ക് മൊത്തം അറിയാം.. “
” അത് അച്ഛൻ ഇത്ര ഉറക്കെ എണ്ണിട്ട് അല്ലേ… “
” ഉറക്കെ എണ്ണാതെ നീ പൊന്തി വരോ.. വാതിലിൽ എത്ര മുട്ട് മുട്ടി…”
” അത് പിന്നെ ശീലം ആയി പോയില്ലേ… “
” മതി കിന്നരിച്ചത്… മാറ് അങ്ങോട്ട്.. “
പുറത്തു ചാരി നിന്നവളെ തട്ടി നീക്കി ആള് ഫ്രിഡ്ജിൽ നിന്ന് പാലിന്റെ കവർ എടുത്തു പുറത്തേക്ക് വച്ചു.
” പുട്ടും കടല കറിയും റെഡി ആണ്. ചോറ് അടുപ്പത്തും ആക്കിട്ടുണ്ട്.. ഇനി മോള് പോയി അച്ഛന് ഒരു ഉഗ്രൻ ചായ ഇട്ടോണ്ട് വാ.. എന്നിട്ട് പോയി മുറ്റം അടിച്ചു വാരി കുളിച്ചിട്ട് വാ, അപ്പോഴേക്കും ചോറ് ആവും..”
” ഓക്കേ…. “
” ആ പിന്നെ കോളേജിൽ കൊണ്ട് പോകാൻ ചോറിന് കടല കറിയും മുട്ട വറുത്തതും ഉള്ളൂ ട്ടോ.. “
” ധാരാളം… “
” ആ അപ്പോ ചായ പെട്ടെന്ന് പോന്നോട്ടെ… “
” അച്ഛാ അതേ അച്ചുന്റെ മുറ്റം അടി കഴിഞ്ഞോ.. “
” ഓ.. മുറ്റം അടിയും കഴിഞ്ഞു കുളിച്ചു അമ്പലത്തിലും പോയി വന്നിട്ടുണ്ട്… “
” ഛെ അവൾ എനിക്ക് ഒരു അപമാനം ആണ്.. “
” എനിയ്ക്ക് അഭിമാനവും… “
അച്ഛൻ പറഞ്ഞത് കേട്ട് അവളൊന്ന് മുഖം കൂർപ്പിച്ചു. മകളുടെ കുശുമ്പിൽ അച്ഛനൊന്ന് ചിരിച്ചു. ന്യൂസ് പേപ്പറും എടുത്തു പുറത്തേക്ക് നടക്കുമ്പോൾ പാൽ എടുത്തു ചായ വയ്ക്കാൻ തുടങ്ങിയിരുന്നു അവൾ.
ഇത് നമസ്വി… മഠത്തിൽ രാജേഷിന്റെയും ഗോപികയുടേയും ഒരേ ഒരു മകൾ. പിജി ഒന്നാം വർഷം പഠിക്കുന്നു. രാജേഷ് ഇരുപതു വർഷത്തോളം പ്രവാസി ആയിരുന്നു. അച്ഛനും അമ്മയും മകളും സന്തുഷ്ട കുടുംബം. ആ സന്തോഷത്തിന് മേലെ ആരുടെയോ കണ്ണ് പതിച്ചത് നാലു വർഷം മുന്നേ ആണ്. ഗോപികയ്ക്ക് പെട്ടെന്ന് വയ്യാതെ ആയി. ക്യാൻസർ തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും വൈകി ഇരുന്നു. ഒരു ആറുമാസത്തോളം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി ഗോപിക യാത്ര പറഞ്ഞു.
ഗോപിക വയ്യാതെ ആയപ്പോൾ ഓടിപിടിച്ചു വന്ന രാജേഷ് പിന്നീട് മടങ്ങിയില്ല.. ജീവനായവൾ പോയതിനിപ്പം ആകെ തകർന്നു പോയ മകളും… സമയം കുറച്ചു എടുത്തു അച്ഛനും മകളും കര പറ്റാൻ..
അവർക്ക് താങ്ങായി ഉണ്ടായത് രാജേഷിന്റെ അനിയത്തി രാജിയാണ്. രാജിയും കുടുംബവും തൊട്ട് അടുത്തു തന്നെയാണ് താമസം.. രാജിയുടെ ഭർത്താവ് ജീവന് ടൗണിൽ പലചരക്ക് കടയാണ്. രണ്ടു മക്കളാണ് അവർക്ക് അശ്വതിയും അശ്വനിയും. അശ്വതി നമസ്വിയെക്കാൾ ഒരു വയസ്സ് ഇളയതാണ്.. എന്നാലും രണ്ടാളും കൂട്ടുകാരെ പോലെയാണ്. ഗോപികയ്ക്ക് വയ്യാതെ ആകുന്നു സമയത്ത് നമസ്വി പ്ലസ്ടു കഴിഞ്ഞു നിക്കായിരുന്നു. അമ്മയുടെ വേർപാടും സങ്കടവുമായി ഒരു വർഷത്തോളം അവൾ വീട്ടിൽ തന്നെ ഒതുങ്ങി. അശ്വതിയ്ക്ക് ഒപ്പം ആണ് പിന്നെ അവൾ ഡിഗ്രിയ്ക്ക് ജോയിൻ ചെയ്തത്. ഇപ്പൊ പിജിയും ഒരുമിച്ചു തന്നെ. അശ്വനി ഡിഗ്രി സെക്കന്റ് ഇയർ ആണ്. മൂന്നാളും ഒരേ കോളേജിൽ തന്നെയാണ്.
” നമൂ…. “
രാജേഷിന്റെ നീട്ടി വിളി പിന്നേയും വേണ്ടി വന്നു ചായയുമായി നമസ്വി ഉമ്മറത്തേക്ക് എത്താൻ…
” അച്ഛൻ മനഃപൂർവം അല്ലേ ഇങ്ങനെ ഉറക്കെ വിളിക്കുന്നത്.. ഞാൻ എഴുന്നേറ്റില്ല എന്ന് നാട്ടുകാരെ അറിയിക്കാൻ.. “
” നീ പിന്നേയും അടുക്കളയിൽ നിന്ന് ഉറങ്ങി പോയോന്ന് അറിയാൻ വിളിച്ചതാണ്.. “
അച്ഛനെ ഒന്ന് ഇരുത്തി നോക്കി അവൾ ഉമ്മറത്തോടെ തന്നെ ഇറങ്ങി പോയി ചൂല് എടുത്തു വന്ന് ടൈൽ പാകിയ മുറ്റം തൂക്കാൻ തുടങ്ങി.
അത്യാവശ്യം നല്ലൊരു രണ്ടു നില വീടാണ് അവരുടെത്. ചുറ്റും മതിൽ കെട്ടി മുറ്റത്ത് ടൈൽ ഇട്ടേക്കാണ്. എന്നാലും മുറ്റത്തിന്റെ നാലു ഭാഗവും ചെടി ചട്ടികളിൽ നല്ലോണം പൂക്കൾ നിറഞ്ഞ ചെടികൾ ഉണ്ട്.. ഗോപിക ഇഷ്ടത്തോടെ തുടങ്ങി വച്ചതൊക്കെ രാജേഷ് വീണ്ടും പരി പാലിച്ചു പോരുന്നു.
ഗോപികയുടെ ചികിത്സക്കായി വർഷങ്ങൾ ആയി സ്വരുകൂട്ടി വച്ച സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ചിലവായിരുന്നു. ഇനി മോൾക്കായി കരുതിയ ഈ വീടും പറമ്പും മാത്രം രാജേഷിന്റെ കൈയിൽ ഉള്ളൂ. മോളെ ഒറ്റയ്ക്ക് വിട്ട് വീണ്ടും ഒരു പ്രവാസ ജീവിതം ആൾക്ക് പറ്റില്ലായിരുന്നു. അടുത്തുള്ള ഒരു പ്ലാസ്റ്റിക് ബോട്ടിൽ കമ്പനിയിലേക്ക് സൂപ്പർവൈസറെ ആവശ്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ വേറെ ഒന്നും നോക്കാതെ അവിടെ കേറി രാജേഷ്. ഇതാകുമ്പോ നമസ്വി കോളേജിൽ പോയി കഴിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി.. ഏകദേശം അഞ്ചര ആറോടെ തിരിച്ചു വരുകയും ചെയ്യാം.. ഗോപിക വരുത്തിയ വിടവ് നികത്താൻ ആവുന്നത് അല്ലെങ്കിൽ കൂടി അച്ഛനും മോളും പതിയെ ഒരു താളത്തിലേക്ക് ജീവിതം കൊണ്ടു വന്നിരുന്നു.
” ചേച്ചിയെ… “
മതിലിനു അപ്പുറത്തു നിന്ന് വന്ന വിളി കേട്ട് നമസ്വി എത്തി നോക്കി. വായിൽ ബ്രഷും വച്ച് ചിരിയോടെ കയ്യ് പൊക്കി കാണിച്ചു അശ്വനി നിക്കുന്നു. അവളെ കണ്ടപ്പോൾ നമസ്വി ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.
” നീയാണ് എനിക്ക് ആകെ ഉള്ള സമാധാനം.. “
കിടക്കപ്പായിൽ നിന്ന് എഴുനേറ്റ് വന്ന് നിക്കും പോലെ ചിക്കി ചിതറിയ മുടിയും ആയി നിൽക്കുന്ന ആ കോലം നോക്കി നമസ്വി ആശ്വാസം കണ്ടു ഒപ്പം അവൾക്ക് നേരെ കയ്യൊന്ന് ഉയർത്തി കാട്ടി.
” എന്റെ മോള് അധികം ആശ്വസിക്കണ്ട.. ആ കോലം നോക്കണ്ട അവള് പ്ലസ്ടുവിനും പത്തിലും സ്കൂൾ ടോപ്പർ ആയിരുന്നു.. . “
രാജേഷ് പേപ്പർ വായിച്ചു കൊണ്ട് ചുമ്മാ പോലെ പറഞ്ഞു.
” അച്ഛന് മുറ്റം അടിക്കണോ… “
നമസ്വി ചൂലും പിടിച്ച് അച്ഛന് നേരെ തിരിഞ്ഞു.
” ഏയ്യ്…. ഞാൻ ചോറ് വേവ് ആവാറായോന്ന് നോക്കട്ടെ.. “
അച്ഛൻ അകത്തേക്ക് പോയപ്പോൾ അവൾ അശ്വനിയ്ക്ക് നേരെ തിരിഞ്ഞു.
” അമ്മു… അച്ചു എന്തേ.. “
” ചേച്ചി അവിടെ യൂണിഫോം അയേൺ ചെയ്യാണ്.. “
” അവള് റെഡി ആയോ.. “
” ഇപ്പോ ആവും.. നമു ചേച്ചിയും പെട്ടെന്ന് ആയിക്കോ.. ബസ് മിസ്സ് ആയാൽ നമ്മക്ക് കിട്ടും.. “
പെട്ടെന്ന് പല്ലു തേച്ചു അശ്വനി അകത്തേക്ക് ഓടിയപ്പോൾ നമസ്വിയും ഓടിച്ചു ചൂല് എല്ലായിടത്തും ഒന്ന് എത്തിച്ചെന്ന് വരുത്തിയിട്ട് വേഗം അകത്തേക്ക് ഓടി..
” നേരം വൈകി നമു… വേഗം നടക്ക് അമ്മു..”
ബസ് പോകുമെന്ന് പേടിച്ച് സ്പീഡിൽ നടക്കുന്ന അശ്വതിയ്ക്ക് പിന്നിലായി വർത്തമാനം പറഞ്ഞു നടപ്പാണ് നമസ്വിയും അശ്വനിയും.
” ഇവളുടെ മുടി പിന്നേം നീട്ടം വച്ചോ.. “
അശ്വതിയുടെ ഇടുപ്പിന്റെ ഭാഗത്തായി ഇട്ടിരിക്കുന്ന ക്ലിപ്പ് കടന്ന് താഴേക്ക് കിടക്കുന്ന മുടി നോക്കി നമസ്വി അശ്വനിയോട് തിരക്കി.
” മ്മ് ഇപ്പോ പുതിയൊരു ഓയിൽ ആണ് പരീക്ഷിക്കുന്നത്. രാത്രി തേച്ചു രാവിലെ ആണ് കഴുകി കളയുന്നത്. “
” ഇതിന് മാത്രം സമയം ഇവൾക്ക് എവിടെന്നാ.. ബാക്കി ഉള്ളവർക്ക് കുളിമുറിയിൽ അഞ്ചു മിനിറ്റ് തികച്ചും നിൽക്കാൻ സമയം കിട്ടാറില്ല.. “
നമസ്വി പരാതിപ്പെട്ടു.
“സത്യം… നേരം വൈകിന്ന് പറഞ്ഞു ചേച്ചി ഡോർ തല്ലി പൊളിക്കും..”
“ആരെ കുശുമ്പ് കുത്താണ് രണ്ടും കൂടി..”
അശ്വതി നടത്തം നിറുത്തി തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും നല്ല കുട്ടികൾ ആയി അവൾക്ക് ഒപ്പം വേഗം നടന്നു.
അവരുടെ നടത്തം ചെന്ന് നിന്നത് ഹൈവേയിൽ ആണ്. ബസ് വരാൻ ഇനിയും പത്തു മിനിറ്റ് കൂടി ഉണ്ട്. പക്ഷേ ഈ ഹൈവേ മുറിച്ചു അപ്പുറം കടക്കണം ബസ് സ്റ്റോപ്പിൽ എത്താൻ. അതിന് പത്തു മിനിറ്റ് ഒന്നും പോരാ.. അത്രേം തിരക്കുള്ള റോഡ് ആണ്. ഇടയ്ക്ക് ഇടയ്ക്ക് ആക്സിഡന്റ് ഒക്കെ നടക്കുന്ന സ്ഥലം കൂടി ആയതോണ്ട് ശ്രെദ്ധ നല്ലോണം വേണം.
അപ്പുറത്തേക്ക് കടക്കാൻ നിക്കുന്ന രണ്ടു ചേച്ചിമാർക്കൊപ്പം അവരും ചെന്ന് നിന്നു. ഒരു വിധം അപ്പുറം എത്തിയപ്പോഴേക്കും ബസ് വന്നു.
അത്യാവശ്യം നല്ല തിരക്ക് ഉണ്ട് ബസിൽ. ഇവര് മൂന്നാളും സ്ഥിരം പോകുന്നവർ ആയത് കൊണ്ട് എത്ര തിരക്ക് ആയാലും അവരെ ഫ്രണ്ടിലെ ലോങ്ങ് സീറ്റിന് സൈഡിലെ കമ്പനിയ്ക്ക് ഉള്ളിലേക്ക് കയറ്റി നിറുത്തും. ഇറങ്ങുന്നത് സ്റ്റാൻഡിൽ ആയത് കൊണ്ട് ബുദ്ധിമുട്ടും ഇല്ല.
” ചേച്ചിമാരെ.. ഇതേതാണ് പുതിയ ചുള്ളൻ..”
അശ്വനി പറഞ്ഞത് കേട്ടാണ് അശ്വതിയും നമസ്വിയും ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയത്.
” എന്റെ അമ്മോ.. ഇരുപത്തിയാറ്… “
” ഒന്ന് പോടീ.. ഇരുപത്തി അഞ്ചു വിട്ട് പോവില്ല ഉറപ്പ്.. “
ചേച്ചിമാർ അടക്കം പറയുന്നത് കേട്ട് അശ്വനി ചിരിച്ചു.
ബസിൽ ഇന്ന് പുതിയ ഡ്രൈവർ ആണ്. ഏകദേശം ഇരുപത്തി നാലോ ഇരുപത്തി അഞ്ചോ വയസ്സ് പ്രായം കാണുള്ളൂ.. കാണാൻ സുന്ദരൻ. നെറ്റിയിൽ ഒരു ചുവന്ന കുറിയുണ്ട്. കാക്കി ഷർട്ടും ബ്ലാക്ക് പാന്റും.. മൊത്തത്തിൽ ഒരാന ചന്തം..
” ചേച്ചിമാരെ ഇത് എനിക്ക് വിട്ടേക്ക്.. “
” അതെന്ത് ന്യായം.. “
അശ്വതി അവളെ തിരിഞ്ഞു നോക്കി.
” പുള്ളിയ്ക്ക് ചിലപ്പോ നിങ്ങൾ ചേച്ചിമാരാവും.. “
” പിന്നെ നയന സുഖത്തിനു എന്ത് പ്രായം.. “
നമസ്വിയുടെ മറുപടി പെട്ടെന്ന് വന്നു.
” ഇങ്ങേര് സ്ഥിരം ആണെങ്കിൽ ബസ് യാത്ര മുഷിച്ചിൽ ആവില്ല ല്ലേ… “
അശ്വനി രഹസ്യം പോലെ പറഞ്ഞു. അശ്വതിയും നമസ്വിയും അത് ശരി വച്ചുകൊണ്ട് തലയാട്ടി ചിരി ഒതുക്കി.
ഇവരുടെ ഇത്തരം സംസാരങ്ങളും വായ്നോട്ടവും അവരിൽ തന്നെ ഒതുങ്ങും..
🎶🎶🎶🪔
(തുടരും…)
𝔸𝕓𝕙𝕚𝕟𝕒𝕧𝕚 🦋
📖 കഥ തുടരാം
“ഋതം”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission









