കടലാഴങ്ങൾ – 🦋 അരുന്ധതി 🦋
Love, Suspense, Thriller · 17 അധ്യായങ്ങൾ
📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →
അധ്യായം 1 – കടലാഴങ്ങൾ 1
മരണം മുഖാമുഖം കാണുന്ന മത്സരങ്ങളിൽ ലഹരി കണ്ടെത്തുന്ന ഫ്രെഡ്ഡിയുടെ ചങ്കിൽ ഒരു പെണ്ണിന് സ്ഥാനമുണ്ടോ?
കടലാഴങ്ങൾ
ഭാഗം 1
പുതിയ കഥ തുടങ്ങുകയാണ്…… കുറച്ച് ഫാൻ്റസിയും ഫിക്ഷനുമൊക്കെ കൂടിക്കലർന്ന്……
എന്നാ പിന്നെ എല്ലാരും കൂടെ കൂടുകയല്ലേ കാളിപുരത്തേക്ക് പോകാൻ……
………………………………………………….
ഇതിയാനാ ഈ ചെക്കനേ വഷളാക്കുന്നത്……..
ബാൽക്കണിയിലേക്ക് കയറി വന്നു കൊണ്ട് ആലിയാമ്മ ദേഷ്യപ്പെട്ടു……..
എന്തോന്നാടി കൊച്ചേ ഉറഞ്ഞു തുള്ളുന്നത്.
അല്ലെങ്കിലേ ഈ ഊരുതെണ്ടിയുടെ കൊള്ളരുതായ്മകളൊക്കെ നല്ല വെടിപ്പായി അറിയാവുന്നത് നിങ്ങൾക്കല്ലിയോ……..
‘ഊരുതെണ്ടി……
മ്മ്മ് …… ക്യാപ്ഷൻ കൊള്ളാം
ആലി കൂട്ടി……..!!
ഫ്രെഡ്ഡി കൈയ്യിലിരിക്കുന്ന സ്പടികഗ്ലാസിലെ ചുവന്ന ദ്രാവകം ഒന്ന് സിപ്പ് ചെയ്തു കൊണ്ടു പറഞ്ഞു…….
ആലിക്കൊച്ചേ…….. എൻ്റെ ചെക്കന് കുറച്ച് അലമ്പനും തെമ്മാടിയുമാ……. പക്ഷേ നേരും നെറിയുമുള്ളവനാ……..
അപ്പൻ്റെ സർട്ടിഫിക്കറ്റും കിട്ടിയല്ലോ…… രണ്ടും കണക്കാ
ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് ആലിയാമ്മ നെടുവീർപ്പെട്ടു……!!
മോൻ്റെ ഫോട്ടോ ഒരെണ്ണം എടുത്തു വച്ചേക്ക് കാടാറുമാസം നാടാറുമാസം എന്നാണല്ലോ കണക്ക്
ഇനി ഈ തിരുമോന്ത എന്നു കാണാനാകുമോ
ഒരു പെൺകൊച്ചുള്ളതാണേൽ പോണ്ടിച്ചേരിയിൽ മെഡിസിന് പഠിക്കുകയാ
വേറൊന്ന് ഊരുതെണ്ടലും
രണ്ട് മക്കളുണ്ടായിട്ടും
ആരുമില്ലാത്തവരെ പോലെ……. ഒടുവിലായപ്പോഴേക്കും ഗദ്ഗദം കൊണ്ട് സംസാരിക്കാനാതെ ചുണ്ടും കടിച്ചു പിടിച്ച് ആലിയാമ്മ താഴേക്കിറങ്ങിപ്പോയി………!!
ടാ ….. മാക്കാനേ അപ്പനെല്ലാത്തിനും കൂടെ നില്ക്കും ഒന്നിനൊഴികെ.ആലിക്കൊച്ചിൻ്റെ കണ്ണു നിറഞ്ഞാൽ അത് അപ്പനെക്കൊണ്ട് സഹിക്കാൻ പറ്റില്ല കേട്ടോ……..
ഫ്രെഡ്ഡിയുടെ നെഞ്ചുമൊന്ന് കലങ്ങി ……….!!
അപ്പാ …….
ഞാൻ താന്തോന്നിയാണോ
ഫ്രെഡ്ഡി വിഷാദത്തോടെ അപ്പൻ്റെ കൈ പിടിച്ച് ചോദിച്ചു………
നിന്നെ ഇങ്ങനെയൊക്കെയാടാ അപ്പനിഷ്ടം
നീ പോയി അമ്മയെ ആശ്വസിപ്പിക്ക്……… ഫ്രെഡ്ഡിയുടെ തോളിൽത്തട്ടിപറഞ്ഞു……..!!
ദാ…. ലവനാണ് നുമ്മ നായകൻ ഫെഡറിക് ഫ്രാൻസീസ് എന്ന ഫ്രെഡ്ഡി……….!!
കക്ഷിയെ അമ്മ ഊരുതെണ്ടി എന്നു വിളിച്ചപ്പോൾ…….
ഉത്തരവാദിത്വമില്ലാതെ കള്ളും കുടിച്ചു നടക്കുന്ന ആളാണെന്നു കരുതേണ്ട………
ഫ്രെഡ്ഡി ഒരു ബൈക്ക് റേസിങ് റൈഡറാണ്……..
ചെറുപ്പകാലം മുതൽ വെടിയുണ്ട പോലെ ചീറിപ്പായുന്ന ബൈക്കുകളോടുള്ള അടങ്ങാത്ത ക്രേസ്സ്……….
ചെറുപ്പത്തിൽ നാട്ടിലെ പട്ടാളക്കാരനായ വിജയൻ ചേട്ടൻ്റെ അടുത്താണ് ബുള്ളറ്റ് കണ്ടിട്ടുള്ളത്……
ബുള്ളറ്റിലിരുന്ന് അത് റേസ് ചെയ്തു ആ ചേട്ടൻ ഓടിച്ചു വരുമ്പോൾ ……. ഹോ……. ആ കുടുകൂടൂന്നുള്ള സൗണ്ട്…… അടുത്തുകൂടീ അത് പാഞ്ഞു പോകുമ്പോൾ രോമാഞ്ചത്തോടെ നോക്കി നിന്നിട്ടുണ്ട്……. അന്നങ്ങ് മനസ്സിൽ കയറിയതാ ആ പടക്കുതിര….!!.
ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ബൈക്ക് റേസറാണ് ഫ്രെഡ്ഡി ലോകത്തെ വിവിധതരം റേസിങ്ങിൽ വാശിയേറിയതാണ് സൂപ്പർ ക്രോസ്സ് ……. അതിൽ വിന്നറാണ് ഫ്രെഡ്ഡി
സൂപ്പർ ക്രോസിലെ ഏറ്റവും ഉയർന്ന വിഭാഗമായ എസ്.എക്‌സ്.വണ്ണിൽ ചാമ്പ്യനാവുകയാണ് അടുത്ത ലക്ഷ്യം. പിന്നെ സൂപ്പർക്രോസിൽ ലോകചാമ്പ്യനാവുകയും. അതിനായി കടുത്ത പരിശ്രമത്തിലാണ് ഫ്രെഡ്ഡി……!!
പ്രത്യേകതരം സ്വഭാവക്കാരനാണ് ……
സാഹസീകത ഭയങ്കര ഇഷ്ടമാണ്
അതേ പോലെ സ്പീഡും……. വണ്ടിയൊക്കെ വെടിയുണ്ട പാഞ്ഞു പോകുന്ന വേഗത്തിലാണ് ഓടിക്കുന്നത് അതൊക്കെ ട്രാക്കിൽ മാത്രം സാധാ റോഡിൽ ആള് ഡീസൻ്റാ
വേഗതയുടെ കാര്യം പറയും പോലെയാ പ്രവർത്തിയും……
ഏതു കാര്യത്തിലും അവന് അവൻ്റേതായ തീരുമാനങ്ങളുണ്ട് ഒന്നിൻ്റെ പേരിലും അതിൽ നിന്ന് വ്യതിചലിക്കാറുമില്ല.
ഒരു പ്രശ്നത്തിൽ ഇടപെട്ടാൽ അതെത്ര ആഴവും പരപ്പും ഉള്ളതാണെങ്കിലും അതിൻ്റെ അവസാനം കാണാതെ തിരികെ വരാറില്ല…..!!
അറപ്പുരയ്ക്കൽ തറവാട് നാലേക്കർ ഭൂമിയിൽ ആധുനികത എല്ലാം തികഞ്ഞ സൗധം……
വിശാലമായ ലാൻഡ് സ്കേപ്പിങ് സിറ്റിങ് ഏരിയ….. സ്വിമ്മിങ്ങ് പൂൾ…… ഗാർഡൻ …..ആധുനിക രീതിയിലുള്ള ജിംനേഷ്യം സെറ്റു ചെയ്തിട്ടുണ്ട്. വെണ്ണക്കൽ തോല്കുമാറുള്ള ഫിനിഷിങ്ങിലാണ് വീടിൻ്റെ പെയിൻ്റിങ്ങ്……. നിരവധി വിദേശ ഇറക്കുമതി കാറുകൾ….. ഫ്രെഡ്ഢിയുടെ ബൈക്കുകൾ വിശാലമായ പോർച്ചിൽ ഇടം പിടിച്ചിരിക്കുന്നു….
കാരണവരായ വർഗ്ഗീസ് മാപ്പിളയുടെ മക്കളാണ് ഫ്രാൻസിസും ഫിലിപ്പും
ഫ്രാൻസിസിനും ആലിയാമ്മയ്ക്കും രണ്ട് മക്കൾ ഫെഡറിക്ക് ഫ്രാൻസിസും ഫിദാ ഫ്രാൻസിസും
ഫിലിപ്പിനും ഭാര്യ ലിസിക്കും ഒരു മകൻ റഹാൻMBA കഴിഞ്ഞ് – ബിസ്സിനസ്സ് നോക്കുന്നു.
എല്ലാവരും ഒന്നിച്ചാണ് താമസം
അറപ്പുരയ്ക്കൽ ഇന്ത്യയിലൊട്ടാകെ…. ഹോട്ടലുകൾ ജ്യുവലറികൾ’. റിസോർട്ടുകൾ……. കോളേജുകൾ അങ്ങനെ നീളൂന്ന ബിസിനസ്സ് ശൃംഖലയാണ്.ഇതൊക്കെ കുടുംബം ഒന്നാകെയാണ് മാനേജ് ചെയ്യുന്നത്…….
നമ്മുടെ ചെക്കന് ഈ ബിസിനസ്സൊന്നും പിടിക്കുകേല……
യേശുദേവൻ്റെ കരുണ ചൊരിയുന്ന രൂപത്തിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്ന ആലിയാമ്മയുടെ അരികിലേക്ക് ഫ്രെഡ്ഡി വന്നു നിന്നു.
കണ്ണുതുറന്ന ആലി കാണുന്നത് തന്നെ നോക്കി നില്ക്കുന്ന മകനേയാണ്.
ഫ്രെഡ്ഡി അമ്മയെ ചേർത്തു പിടിച്ചു
ആലിക്കുട്ടി……….
ഫ്രെഡ്ഡി കുറുമ്പോടെ വിളിച്ചു.
ഹോ…..നാറ്റം
ഏതാണ്ടൊക്കെ വലിച്ചു കേറ്റിയിട്ട്
അമ്മയെ പുന്നാരിക്കാൻ വന്നേക്കുന്നു……..
ആലിയാമ്മ മൂക്കു ചുളിച്ചോണ്ട് അവൻ്റെ കൈയ്യും തട്ടിമാറ്റി നടന്നു.
ശ്ശെടാ പറച്ചിലു കേട്ടാൽ ഏതു നേരവും ആൽക്കഹോൾ ഫാക്ടറിയുമായാ നടപ്പെന്നു തോന്നുന്നല്ലോ…….
എൻ്റെ ആലിക്കുട്ടി അപ്പൻ്റെ കൂടെ വല്ലപ്പോഴും കാണുമ്പോൾ ഒന്നു പിടിക്കും …….
അല്ലേലും ആലിക്കുട്ടിക്ക് കുറച്ച് അസൂയ ഉണ്ട്
എൻ്റേം അപ്പൻ്റേം കെമസ്ട്രി കണ്ടിട്ട്…….
അതു പോലൊരു അപ്പനേ ആർക്കേലും കിട്ടുമോ
ദാ…… അമ്മേടേ ഈ കൊച്ചു തെമ്മാടിടേ ഭാഗ്യമാ
എൻ്റെ അപ്പൻ…..
ഭാഗ്യം…..
എന്തു ഭാഗ്യമാടാ നിൻ്റെ കുരുത്തക്കേടിന് കൂട്ടുനിൽക്കുന്നതു കൊണ്ടാണോ
അപ്പനും മോനും കണക്കാ
അവൻ്റെയൊരു കെമസ്ട്രി…..
എഞ്ചിനിയറിങ് കഴിഞ്ഞ ചെറുക്കൻ പറഞ്ഞുടനെ റേസിങിന് വിട്ടേക്കുന്നു അങ്ങേർക്ക് പണ്ടേ വിവരമില്ല
ആലിയാമ്മാ അവനെ ചിറി കോട്ടി കാണിച്ചു…….
ആലി കൊച്ചിന് ഇപ്പോ എന്തോ വേണം…… ഈ പിണക്കം മാറാൻ ഞാനെന്തു ചെയ്യണം
ഓ…..പിന്നെ ഞാനെന്തു പറഞ്ഞാലും കേൾക്കുന്നൊരു മോൻ…….
അതെന്തൊരു വർത്തമാനമാ ആലിക്കുട്ടി ഈ ഫ്രെഡ്ഡി ആരെങ്കിലും പറയുന്നത് അനുസരിക്കുന്നുണ്ടെങ്കിൽ ഈ ആലിക്കുട്ടിയുടെ വാക്കുകൾക്കു മാത്രമാണ്. അവൻ അവരെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു……
എന്നാ നീ ടെസ്സയുടെ കാര്യത്തിൽ എന്തു തീരുമാനിച്ചു……
ദാണ്ട് കിടക്കണു….. ചട്ടീം കലോം
ആലിക്കുട്ടിയെ സ്നേഹിക്കാൻ വന്നാലുടനെ എടുത്തിടും
എനിക്ക് കെട്ടാൻ തോന്നുമ്പോൾ അങ്ങോട്ടുപറയാം
ഇതുവരെ കുസൃതിയോടെ സംസാരിച്ചവൻ അരിശത്തോടെ അവൻ്റെ റൂമിലേക്ക് പോയി……
ഫ്രെഡ്ഡിയുടെ പോക്കു നോക്കി വേദനയോടെ ആലിയാമ്മ താടിക്ക് കൈയ്യും കൊടുത്തിരുന്നു.
അമ്മയും മോനും പിന്നെയും പിണങ്ങിയോ…?
ശുണ്ഡി പിടിച്ചിരിക്കുന്ന ആലി കൊച്ചിൻ്റെ അടുത്തേക്ക് ഫ്രാൻസിസ് ഇരുന്നു…….
കെട്ടിൻ്റെ കാര്യം പറയുമ്പോൾ അവനു തുള്ളലാ ആലിക്കൊച്ച് സങ്കടത്തോടെ പറഞ്ഞു.
ഇനി ആരെങ്കിലും ആ ചങ്കിനകത്തു ഉണ്ടോ…..?
ആലിക്കൊച്ച് ഒരു ഞെട്ടലോടെ ഫ്രാൻസിസിനെ നോക്കി…..
എവിടുന്ന്……..
അവൻ്റെ ഇഷ്ടവും ആവേശവും പാഷനും സന്തോഷവുമെല്ലാം
അവൻ പൊടി പാറിക്കൊണ്ട് താണ്ടുന്ന ദൂരത്തായാണ്…….വേഗതയേയാണ്.
ബൈക്ക് റേസ് ചെയ്ത് നില്ക്കുന്ന ഓരോ നിമിഷവും അവന് ലഹരിയാണ്.
ഒരു പെണ്ണിനോടും തോന്നാത്ത ലഹരി
അതൊക്കെ മറികടന്ന് അവനൊരു പെണ്ണിനെ ചങ്കിൽ കയറ്റിയാൽ കർത്താവു വിചാരിച്ചാലും അവിടുന്നവൻ ഇറക്കി കളയില്ല.
നീ വിഷമിക്കേണ്ട ചെക്കനു കുറച്ചു സമയം കൊടുക്ക്……..
പിന്നെ ആ ടെസ്സയുടെ കാര്യം പറഞ്ഞോണ്ട് അങ്ങോട്ട് ചെല്ലേണ്ട .
എനിക്കേ ആ കൊച്ചിനെ പിടിക്കുന്നില്ല
മുഖത്താകെ ചുണ്ണാമ്പും തേച്ച് അര നിക്കറും
നമ്മളെയൊക്കെ കാണുമ്പോൾ ആ കൊച്ചിനൊരു പുശ്ചമാ
എൻ്റെ ചെക്കന് എന്നതായാലും ആ കൊച്ച് വേണ്ട……
ഫ്രാൻസിസ് തറപ്പിച്ചു പറഞ്ഞു.
ഫ്രെഡ്ഡിതൻ്റെ മുറിയിൽ ചുവരിലൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളിലും ഷീൽഡുകളിലും കൈവിരലുകളോടിച്ചു കൊണ്ടിരുന്നു.
ആദ്യമായി 19 വയസ്സിൽ നാട്ടിലെ ചെറിയൊരു ട്രാക്കിൽ യമഹമുടെ ബൈക്കുമായി മത്സരത്തിനിറങ്ങിയതു മുതൽ ഈയടുത്ത കാലത്ത് സൂപ്പർ ക്രോസ്സിൽ വിന്നറായി കപ്പുയർത്തി നില്ക്കുന്ന പിക്ചേഴ്സ് വരെയുണ്ട് ………
മത്സരങ്ങൾക്കു ലഭിച്ച ഷീൽഡുകളും പതക്കങ്ങളും കപ്പുകളും കൊണ്ട് ചുവരിന് ഒരു ഭാഗം നിറഞ്ഞിരിക്കുന്നു.
ഈ ഇരുപത്തിയേഴു വയസ്സിലും പത്തു വയസ്സുകാരൻ്റെ ആകാംക്ഷയോടെ ഫ്രെഡ്ഡി അതെല്ലാം തൊട്ടു നോക്കി കൊണ്ടേയിരിക്കുന്നു.
ചേട്ടായി…….
ഫ്രെഡ്ഡി.തിരിഞ്ഞു നോക്കിയതും
റഹാൻ……… ഫ്രെഡ്ഡിയുടെ അപ്പൻ ഫ്രാൻസിസിൻ്റെ അനിയൻ ഫിലിപ്പിൻ്റെ മകൻ……..
ഇരുപത്തിനാലു വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ……
കുസൃതിയും കുറുമ്പും നിറഞ്ഞ കണ്ണുകൾ…….
ടെസ്സ അടിപൊളിയല്ലേ…..
ചേട്ടായി
ഒന്നു നോക്കിയാലോ……..
ആണോ ……. അത്രയ്ക്ക് അടിപൊളിയാണോ
ഫിലിപ്പിനു വേണ്ടി ഒന്നു നോക്കിയാലോ
ഫ്രെഡ്ഡി അരിശത്തോടെ പറഞ്ഞു.
സന്തോഷമായി ചേട്ടായി …..അപ്പനു വിളി കേൾക്കെണ്ട വല്ല ആവശ്യമുണ്ടായിരുന്നോ എനിക്ക്……. റഹാൻ തല ചൊറിഞ്ഞോണ്ട് ആത്മഗതിച്ചു.
ഫ്രെഡ്ഡിയുടെ മനസ്സിൽ ഒരുത്തിയും ഇല്ല.
അങ്ങനെയൊരാളും വേണ്ട
എൻ്റെ മനസ്സിൽ അങ്ങ് സൗദി അറേബ്യയുടെ മണലാരണ്യങ്ങളിൽ പൊടി പാറിക്കൊണ്ട് ……. ഞാൻ താണ്ടുന്ന എൻ്റെ സ്വപ്നം ഇന്ത്യൻ പതാകയുമേന്തി നില്ക്കുന്ന നിമിഷം
ഞാനാ സ്വപ്നത്തിൽ എത്താൻ കാതങ്ങളോളം സഞ്ചരിക്കേണ്ടിയിരിക്കുന്നു…… എൻ്റെ മനസ്സിനെയും ശരീരത്തേയും കഠിനമായ പരിശീലനത്തിലൂടെ……. ട്രാക്കിൻ്റെ വരുതിയിലെത്തിക്കണം.
നിതാന്ത പരിശ്രമങ്ങൾ …….. വീട്ടുവീഴ്ചയില്ലാത്ത പരിശീലനങ്ങൾ …….. മരണത്തെപ്പോലും മുഖാമുഖം കാണുന്ന നിമിഷങ്ങൾ…… !!
ഇതിനിടയൽ കൂടെ ഒരു പെണ്ണ്……
ബെല്ലും ബ്രേക്കുമില്ലാത്ത ഒരു പോക്കാ എൻ്റേത്…… കൂടെ ഒരാളുണ്ടായാൽ……. അതൊന്നും ശരിയാകില്ല……
അതൊന്നും എൻ്റെ ചിന്തയിൽ കൂടി ഇല്ല…….!!
അമ്മയെ എന്നെ കാണുന്നില്ലെന്ന് പരാതിയാണ് …. ഇനി ഒരാളുടെ കൂടീ പരാതി താങ്ങാൻ വയ്യ…..
റൈഡർ സന്യാസിയാകാനുള്ള പുറപ്പാടാണ്……. അല്ലേ
റഹാൻ ചിരിച്ചോണ്ട് ചോദിച്ചു.
സന്യാസി കൊള്ളാല്ലോടാ…… ചെക്കാ
ഫ്രെഡ്ഡി അവനെ നോക്കി ചിരിച്ചു…..!!
റഹാൻ ഫ്രെഡ്ഡിയെ ഒന്നു നോക്കി……
ജിമ്മിലും ട്രാക്കിലെയും കഠിന പരിശ്രമത്തിലൂടെ ഉരുക്കിയെടുത്ത ഫിറ്റ് ബോഡി …… ഏതൊരു പെണ്ണും കൊതിച്ചു പോകുന്ന ആകാര സൗഷ്ടവം……. കുസൃതി കണ്ണുകൾ….. എങ്കിലും ഗൗരവമായ ഭാവം….!!
എൻ്റമ്മോ…… റഹാൻ സ്വന്തം ശരീരത്തിലേക്ക് നോക്കി
അയ്യേ ….. ചളുക്കാ പുളുക്കാനുള്ള ബോഡി…….
എന്തൊരു ദാരിദ്രൃം….. സ്വന്തം ശരീരത്തിൽ നോക്കി നെടുവീർപ്പെട്ടു…….!!
എന്തോന്നാടെ ഈ നോക്കിക്കൊണ്ടിരിക്കുന്നെ ഫ്രെഡ്ഡി അവനെയൊന്നു കൂർപ്പിച്ചു നോക്കി……
പറഞ്ഞിട്ട് എന്തു കാര്യം ……. ആനയ്ക്ക് അതിൻ്റ വലിപ്പം അറിയില്ലല്ലോ…… റഹാൻ കുറുമ്പോടെ പറഞ്ഞു……..
ചേട്ടായിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ലെ ….. പെട്ടെന്ന് റഹാൻ ചോദിച്ചു.
പ്രണയം…… അല്ലേ….. ഫ്രെഡ്ഡി ഒന്നു ചിരിച്ചു.
ഉണ്ടല്ലോ……
ചിലതിനോടെല്ലാം പ്രണയമാണ്…….
ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തോട്…….
രാത്രിയിൽ പെയ്യുന്ന മഴയോട്…….
ഇരമ്പിയാർക്കുന്ന കടലിനോട്…….
പച്ചപരവതാനി വിരിച്ച വയലിനോട്……
നീഗൂഢവും നിശബ്ദമുമായി വൃക്ഷങ്ങളാൽ നിറഞ്ഞു നില്ക്കുന്ന വനങ്ങളോട്
കാട്ടരുവികളോട്
തലയുയർത്തിത്തി നില്ക്കുന്ന കൊടുമുടികളോട്…..
അതിലേറെ പ്രണയം ചീറിപ്പായുന്ന റേസിങ് മ്പൈക്കുകളോട്
വേഗത്തിനോട്
സാഹസികതയോട്
ചിറിപ്പായുന്ന ബൈക്കുകൾ ഞെരിച്ചമർത്തുന്ന റേസിങ് ട്രാക്കുകളോട്
ഓരോ മത്സരങ്ങളോടും പ്രണയമാണ് അവസാനിക്കാത്ത പ്രണയം
ആ….. ബെസ്റ്റ് ….. ആരോട് എന്താ ചോദിച്ചത്…….. ആകെ…….. ഗ്യാസ് പോയ അവസ്ഥയിൽ റഹാൻ കിളികളെയെല്ലാം തിരിച്ചുവിളിക്കാൻ പോലും കഴിയാതെ നിന്നു…….!!
ടാ….. പൊട്ടാ….. എന്തോന്നാ മിഴിച്ചു നില്ക്കുന്നെ…….??
എന്നതാ…… ഇവിടെ നടന്നത് ……. ഞാനെന്താ ഇവിടെ…….. റഹാൻ സ്വന്തം തലയ്ക്കു തട്ടി…… വന്ന കിളികളെയെല്ലാം വേഗം കൂട്ടീലാക്കി…..!!
എനിക്ക് നിങ്ങളൊക്കെയില്ലേ അതുമതി…… റഹാനെ ചേർത്തു പിടിച്ചു കൊണ്ട് ഫ്രെഡ്ഡി പറഞ്ഞു…..!!
ടാ കൊച്ചനേ…… ആലിക്കൊച്ച് മുടിഞ്ഞ അരിശത്തിലാ
എനിക്കാണേൽ നാളെ വെളുപ്പിനെ പോകണം ……
നീ എങ്ങനെയെങ്കിലും ഹെൽപ്പെടാ….. അതിൻ്റെ കണ്ണുനീരു കണ്ടോണ്ട് പോകാൻ മനസ്സ് വരില്ലെടാ…… ഫ്രെഡ്ഡിയുടെ ശബ്ദമൊന്നിടറി……..
ചേട്ടായി വിഷമിക്കേണ്ട നമ്മുക്ക് ശരിയാക്കാമെന്നേ……!!
ഡിന്നറിനായി വർഗ്ഗീസ് മാപ്പിളയും…… മക്കളായ ഫ്രാൻസിസും ഫിലിപ്പും എത്തി……
അവനെന്തിയേ ഇവിടുത്തെ പോക്കിരി……
കുഞ്ഞുമോനേ ……. വാടാ ചെക്കാ കഴിക്കുന്ന സമയമായിട്ടും അവിടെ എന്തെടുക്കുകയാ വർഗ്ഗീസ് മാപ്പിള ഫ്രെഡ്ഡിയുടെ റൂമിലേക്ക് നോക്കി വിളിച്ചു.
ഞാനിവിടുണ്ടേ……..
ഫ്രെഡ്ഡി റെഹാനുമായി അങ്ങോട്ടെത്തി കഴിക്കാനിരുന്നു.
ലിസിമ്മാ പോരട്ടെ എൻ്റെ സ്പെഷ്യൽ …….
ഈ ചെക്കനെ കൊണ്ടു തോറ്റു ആലി ചേട്ടത്തി……
ലിസി ചിരിച്ചോണ്ട് …. ഫ്രെഡ്ഡിക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കറിയും ഹാഫ് ബോയിൽഡ് മുട്ടയും എടുത്തിട്ടു വന്നു……!!
അതും ആസ്വദിച്ച് കഴിച്ചു കൊണ്ട് പറഞ്ഞു…..
അപ്പാപ്പാ …… കുഞ്ഞു മോൻ നാളെ നാടുവിടുകയാ കേട്ടോ……
അതു കേട്ടതും എല്ലാവരും നിശബ്ദരായി…….
ഫ്രെഡ്ഡി നോക്കിയപ്പോൾ അപ്പനും റഹാനു മൊഴികെയുള്ള മുഖങ്ങളിലെല്ലാം സങ്കടം……
അപ്പനെ ഉറ്റുനോക്കിയപ്പോൾ…… ഫ്രാൻസിസ് അവനെ കണ്ണടച്ചു കാണിച്ചു…….
എങ്ങോട്ടാ കുഞ്ഞുമോനേ ഇത്തവണ…… എളേപ്പൻ ഫ്രാൻസിസ് ചോദിച്ചു.
കുറച്ചു ദൂരെ……. വനാതിർത്തിയോട് ചേർന്നുള്ള കൊച്ചുഗ്രാമം…… കളരികൾക്കും ആയോധന കലകൾക്കും പേരുകേട്ട കാളിപുരം….!!
അവിടെ ആയോധന കലകൾക്ക് അഗ്രഗണ്യനായ ഗുരുവുണ്ട് അദ്ദേഹത്തിൻ്റെ അടുത്തു കുറച്ചു കാലം വിദ്യകളൊക്കെ അഭ്യസിക്കണം…… അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കുന്ന സൂപ്പർ ക്രോസ്സിൽ വിജയിക്കാൻ അത് വളരെ ഉപകരിക്കും…… കോച്ചിൻ്റെ നിർദ്ധേശമാണ്……..!!
ആലിയാമ്മ മുഖം വീർപ്പിച്ചിരിക്കുന്നതു കണ്ടതും റഹാൻ ചിരിച്ചു.
ആലിമ്മാ…….. ചേട്ടായി പോയിട്ടു വരട്ടെ…….
വേറെ രാജ്യത്തെങ്ങുമല്ലല്ലോ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയല്ലേ …….
ആലിമ്മ നോക്കിക്കോ ഏതേലും ഉശിരുള്ള പെങ്കൊച്ച് ഈ കൊല കൊമ്പനെ…… വാരിക്കുഴിയില് വീഴ്ത്തും……..
അതു കേട്ടും ആലിയാമ്മയുടെ മുഖത്തൊരു തെളിച്ചം വന്നു.
എന്നാലൊരു മുഖം റഹാനെ അരിഞ്ഞ് അച്ചാറിടാൻ പാകത്തിൽ ചുവന്നിരുന്നു……..!!
തുടരും
അരുന്ധതി
വായിച്ച് അഭിപ്രായം പറയണേ…
📖 കഥ തുടരാം
“കടലാഴങ്ങൾ”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →
Hot New Releases in Books
CONTINUE READING
📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ
- ✓ കൂടുതൽ സൗകര്യപ്രദമായ വായന
- ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
- ✓ ഏകദേശം 7 MB മാത്രം
OPEN ANDROID APP
✍️ എഴുതി വരുമാനം നേടൂ
നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.
ഇപ്പോൾ എഴുതിത്തുടങ്ങൂ →
✍️ 🦋 അരുന്ധതി 🦋-ന്റെ കൂടുതൽ കഥകൾ →