Skip to content

ഒറ്റനോട്ടത്തിൽ തോന്നിയ പ്രണയമോ?

◦•●◉✿Falling Into Us✿◉●•◦ (gl) മലയാളം നോവൽ

◦•●◉✿Falling Into Us✿◉●•◦ (gl) – വൈഖരി ___🦋🥀

Love, Drama, Others · 9 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – ◦•●◉✿Falling Into Us✿◉●•◦ (gl)

അവൾ അവന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് ഒരു യാദൃശ്ചികതയായിരുന്നോ? അറിയാതെ അവൾ അവനിലേക്ക് അടുത്തു തുടങ്ങി…


“ഓയ്………….”

പെട്ടെന്ന് കേട്ടൊരു വിളിയിൽ ചുറ്റും ഒന്ന് നോക്കവേ കണ്ടു…… തന്നെ നോക്കുന്ന ആ മിഴികൾ………താൻ കാണുന്ന നേരം മുഴുവനും ചുണ്ടിൽ മായാതെ നിൽക്കുന്ന അതെ പുഞ്ചിരിയും……..

ഒട്ടൊരു സംശയത്തോടെ തന്നെയാണോ എന്നുള്ള ചോദ്യത്തോടെ നോക്കും നേരം….

അതെ കുസൃതി നിറഞ്ഞ ചിരിയോടെ ആണെന്ന് തലയാട്ടി…… തനിക്ക് അടുത്തേക്ക് നടന്നു വരുന്നത് കാണെ…… ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി…….

” പേടിക്കണ്ട തന്നെ ഒന്നും ചെയ്യാൻ അല്ല…… ടെൻഷൻ ആവണ്ട……. ” എന്നൊരു ചിരിയോടെ തന്നെ നോക്കി പറയവേ  ഒന്ന് തലയാട്ടുക മാത്രമാണ് ചെയ്തത്……

” ഒരു കോഫി കുടിച്ചാലോ…….. ” 

” ഹ്ഹ്ഹ്……. ” കേട്ടതിന്റെ കുഴപ്പം ആണോ എന്നൊരു സംശയത്തോടെ നോക്കിയതും മറുപടിക്കായ് തന്നെ നോക്കുന്ന മിഴികൾ കാണെ അറിയാതെ തന്നെ അതിനായ് സമ്മതം മൂളി……

സമ്മതം മൂളിയതും സന്തോഷംക്കൊണ്ട് തിളങ്ങുന്ന മിഴികൾ കാണവേ തന്റെ ഉള്ളവും സന്തോഷത്താൽ നിറയുന്നത് അറിഞ്ഞിരുന്നു………

” തനിക്ക് ബുദ്ധിമുട്ട് ആയോ………… ” 

കോഫി ഓർഡർ ചെയ്ത് വെയിറ്റ് ചെയ്ത് ഇരിക്കുന്നതിനിടയിൽ ആ മിഴികളെ നേരിടാനുള്ള ധൈര്യം ഇല്ലാതെ ആണ്…… ഷോപ്പിലെ ഇന്റിരിയർ ഡിസൈൻ ഒക്കെ നോക്കി ഇരിക്കുന്നതിനിടയിൽ ആണ് തന്നേ തേടി ആ ചോദ്യം വന്നത്………

” ഏ….. യ്യ്….. ഇല്ല……. ” നോട്ടം കണ്ട് പറയാൻ വന്നത് ആദ്യം ഒന്ന് വിക്കി എങ്കിലും പറഞ്ഞു ഒപ്പിച്ചു……

” എനിക്കൊരു കാര്യം പറയാൻ…… അല്ല അത് തനിക്കും അറിയാമെന്നു എനിക്കറിയാം…… എങ്കിലും ചോദിക്കണമല്ലോ……. ” എന്നെല്ലാം ഒരു മുഖവുരയോടെ പറയുന്നത് കാണെ….. നോക്കി ഇരിക്കവേ……

” പറയ്യ്……….. ” 
എന്ന് പറഞ്ഞുകൊണ്ട് നോക്കിയതും……. കൂടെ വന്ന തന്നേക്കാളും ടെൻഷനിൽ ഇരിക്കുന്നയാളെ കാണെ……. ചിരി വന്നു പോയി……..

” അത്……… “

അപ്പോഴേക്കും കോഫി എത്തിയതുക്കൊണ്ട് ആ സംസാരം ഒന്ന് നിർത്തി എങ്കിലും……

ചൂടുള്ള കോഫി പെട്ടെന്ന് അങ്ങനെ കുടിച്ചു തീർക്കാൻ പറ്റില്ലല്ലോ……

പറയാൻ ഉള്ളത് പറഞ്ഞോളു എന്നൊരു ഭാവത്തോടെ നോക്കിയതും……. തന്നിൽ തന്നേ മിഴി നട്ടിരിക്കുന്നത് കാണെ ഒന്ന് തൊണ്ടയനക്കി ശബ്ദം ഉണ്ടാക്കിയതും….. പെട്ടെന്ന് നോട്ടം മാറ്റി………

” അത്…… അത് പിന്നെ…… സത്യത്തിൽ നമ്മുടെ വീട്ടുക്കാർ പെട്ടെന്ന് ഇങ്ങനെ ഒക്കെ തീരുമാനിക്കുമെന്ന് ഞാൻ കരുതിയില്ല…… “

എന്തെന്ന പോലെ നോക്കിയതും…….

” ഹ്മ്മ്….. നമ്മുടെ കല്യാണകാര്യം…….. അത് ഇത്ര വേഗം ഞാൻ ഒട്ടും വിചാരിച്ചില്ല….. തന്റെ പഠിപ്പ് ഇപ്പോഴും കഴിഞ്ഞിട്ട് ഇല്ലല്ലോ…… ” 

” പഠിപ്പ് തീരാൻ ഇനി മൂന്ന് മാസം കൂടെ ഉള്ളു……… അതോർത്ത് താൻ ടെൻഷൻ ആവണ്ട…… ” എന്ന് പറഞ്ഞുകൊണ്ട്  നോക്കി ചിരിച്ചതും…… ആ മിഴികൾ ഒന്ന് കൂടെ വിടർന്നതും…. പിന്നീട് സംശയത്താൽ തന്നെ നോക്കുന്നതും കാണെ തിരിച്ചു നോക്കിയതും…….

” അല്ല…… അത്….. അത് പിന്നെ തനിക്ക് സമ്മതം ആണോ….. ഇങ്ങനെ ഒരു…… “

” എന്തായാലും….. എന്നായാലും വേണ്ടത് അല്ലെ…… പിന്നെ ഞാൻ ആയിട്ട് കണ്ടെത്തുന്നതിലും നല്ലത് അല്ലെ വീട്ടുക്കാർ ആയിട്ട് കൊണ്ട് വരുന്നത്…… അതും എന്നെ ഇത്രയും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന അവർ എനിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല എന്നൊരു വിശ്വാസം എനിക്കുണ്ട്….”

” അല്ല തനിക്ക് എന്തെങ്കിലും പ്രശ്നം ഇണ്ടോ……. ഈ ആലോചനയിൽ……. “

” ഏയ്യ്……” 

” ഇതാണോ ചോദിക്കാനുണ്ടെന്ന് പറഞ്ഞത്……. “
എന്ന് ചോദിച്ചുകൊണ്ട് നോക്കിയതും….. എന്തോ ഒളിക്കാനുള്ളത് പോലെ പാട്പ്പെടുന്നത് കണ്ടതും…… ഒന്ന് തൊണ്ടയനക്കി ശബ്ദം വച്ചതും…… തന്നെ നോക്കിയത് കാണെ…… ഒരു പുരികം ഉയർത്തിക്കൊണ്ട് എന്തെന്ന പോൽ നോക്കിയതും……..

” അല്ല…… അത് പിന്നെ ഞാൻ….. ഞാൻ ഫസ്റ്റ് ടൈം ആണ്…… “

” എന്തിന്……… ” ഒട്ടൊരു സംശയത്തോടെ ചോദിച്ചതും

” അത് ഒരു റിലേഷൻ……. എനിക്കിത് വരെ ഒരു റിലേഷൻ പോലും ഉണ്ടായിട്ടില്ല…അതിന്റെതായ ഒരു പ്രശ്നം…”

” ഹാ……. എനിക്ക് പിന്നെ ആദ്യത്തെ അല്ലാത്തതുക്കൊണ്ട് പിന്നെ പ്രശ്നം ഇല്ലല്ലോ……. ” 

തന്റെ മറുപടി കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു ഞെട്ടി നോക്കുന്നുണ്ട്……

” ഇങ്ങനെ നോക്കണ്ട……. ഞാൻ ചുമ്മാ പറഞ്ഞതാ……. ” 

” അപ്പൊ റിലേഷൻ ഉണ്ടായിട്ട് ഇല്ലേ……. ” 

” ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാൽ…… റിലേഷൻ ആയിട്ട് ഒന്നുമില്ല…… ഒരു ക്രഷ് ഉണ്ടായിരുന്നു സ്കൂൾ ടൈം…….. “

” ഇപ്പോഴോ….?  ” 

“ഇപ്പൊ……….” എന്ന് പറഞ്ഞുകൊണ്ട് ഒന്ന് നിർത്തി നോക്കിയതും……… ഉത്തരം മനസിലായെന്നപ്പോൽ വിടർന്ന കണ്ണുകളാൽ തന്നെ നോക്കി ചിരിച്ചുകൊണ്ട് ടേബിളിന് മുകളിലായ് വച്ച കൈകൾക്ക് മേൽ കൈ ചേർത്ത് വെക്കും നേരം ഇരു മനസ്സിലും എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു…….

അവിടെ നിന്ന് ഇറങ്ങും നേരം തന്നെ നോക്കുന്നവളെ കണ്ട് എന്തെന്ന് ചോദിച്ചതും……..

” നേരം ഇത്രേ ആയില്ലേ…… തനിക്ക് പ്രശ്നം ഇല്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം…. ” എന്ന് പറഞ്ഞുകൊണ്ട് തന്റെ വണ്ടിയിൽ കയറി ഇരുന്ന് തന്നെ പ്രതീക്ഷയോടെ നോക്കി ചോദിക്കുന്നവളെ കാണെ…… വേണ്ടെന്ന് മറുത്തുപറയാൻ തോന്നിയില്ല…….

പക്ഷെ എങ്ങനെ ഇതിൽ കേറി ഇരിക്കും എന്നൊരു പേടി………സാരി ഉടുത്തിട്ട് ഇതിന്റെ മണ്ടക്ക് കേറി അധികം പരിചയം ഒന്നുമില്ല….. വേറെ വല്ല ഡ്രസ്സും ആയിരുന്നേൽ ടു സൈഡ് ആയിട്ട് എങ്കിലും ഇരിക്കായിരുന്നു……

” എടൊ താൻ പേടിക്കാതെ കയറി ഇരിക്ക് ഞാൻ വീഴാതെ കൊണ്ടു പൊക്കോളാം….. സൂക്ഷിച് എന്നെ പിടിച്ച് ഇരുന്നാൽ മതി…. ഹ്മ്മ്…….”

അതിനൊന് മൂളിക്കൊണ്ട് ഒരുവിധം ഒരു സൈഡിലേക്ക് ആയി ചെരിഞ്ഞ് ഇരുന്നതും……

ഞാൻ ഓക്കെ ആണോ എന്ന പോലെ നോക്കുന്നവളെ കാണെ…… ആണെന്ന് കണ്ണടച്ച് കാട്ടിയതും……. വണ്ടി ഒന്ന് റൈസ് ചെയ്ത് കൊണ്ട് മുന്നോട്ട് എടുത്തവളെ കാണെ……. പെട്ടെന്നുള്ള ഞെട്ടലിൽ തോളിൽ അമർത്തി പിടിച്ചിരുന്ന കൈ…… വയറിന് മുകളിലായ് പിടിച്ചു ഇരുന്നു……

വളരെ പതുക്കെ ആണ് വണ്ടി ഓടിക്കുന്നത്…… തനിക്ക് സ്പീഡ് പേടി ആണെന്ന് കരുതിയിട്ട് ആകും…… 

ഏറെ നേരത്തിനു ശേഷം വീടിനു മുന്നിലെ ഗേറ്റിനരുകിൽ വണ്ടി നിർത്തി തന്നെ നോക്കുന്നവളെ കാണെ……. എന്തെന്ന പോലെ നോക്കിയതും…..

” ഇറങ്ങുന്നില്ലേ…… വീട് എത്തി…… ” 

” ആഹ്….. ” ആദ്യം ഒന്ന് ചമ്മിയെങ്കിലും പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി…….. തിരിഞ്ഞു നോക്കാതെ ഗേറ്റിനരുകിലേക്ക് നടന്നു……….

” ഹേയ്……. നിലാ………. “

പിന്നിൽ നിന്ന് കേട്ട വിളിയിൽ മുന്നോട്ട് നടക്കാൻ ആകാത്ത വിധം അവിടെ തന്നെ നിന്നു 

( തുടരും……….) 
✍🏼വൈഖരി___വിച്ചു 🦋🥀


📖 കഥ തുടരാം

“◦•●◉✿Falling Into Us✿◉●•◦ (gl)”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ വൈഖരി ___🦋🥀-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!