പുനർജ്ജന്മം ഭാഗം 14

  • by

4992 Views

പുനർജ്ജന്മം Malayalam novel

“അമ്മു…..
ഒന്ന് നിൽക്കെന്റെ അമ്മുവേ. കിച്ചൻ ഒന്ന് പറഞ്ഞോട്ടേ,…
അത് ഒന്ന് കേട്ടിട്ടു പോകു ”
“വേണ്ട,
ഇക്ക് ഒന്നും കേൾക്കണ്ട ”
എന്ന് പറഞ്ഞവൾ നടന്നകന്നു അവൻ അവളുടെ പിന്നാലെയും, അപ്പോഴാണ് മുറ്റത്തു ഉലാത്തുന്ന വല്യമ്മാമേടെ വക ഒരു ചോദ്യം
“ഏത് നേരവും പെൺകുട്ട്യോൾടെ പിന്നാലെ ആണല്ലോ താൻ
ശുംഭൻ !”
“കിച്ചൻ അമ്മുന്റെ പിന്നാലെ അല്ലേ വന്നുള്ളൂ വല്യമ്മാമേ ”
“അതെന്തേ അവൾ പെണ്ണല്ലേ? ”
“നിക്ക് അറിയില്ല്യ ന്റെ വല്യമ്മാമേ
ഞാൻ ചോദിച്ചിട്ടില്ല്യ. ”
ന്നിട്ട് അവൻ ശബ്ദം താഴ്ത്തി പറഞ്ഞു,
അല്ലേൽ തന്നെ ദുർഗ ഭദ്ര ആയിട്ടാ പോയെ. അതിനിടെയാ വല്യമ്മാമേടെ വക അടുത്തത് ”
എന്ന് പറഞ്ഞ് കിച്ചൻ അകത്തേക്ക് പോയി. അവൻ നേരെ പോയത് അമ്മുന്റെ മുറിയിലേക്കാണ്.
“അമ്മു എന്തിനേ കിച്ചനെ ഇട്ടേച്ചു പോയെ? കിച്ചനേ ഓടി വരാർന്നു അറിയോ അമ്മുന്? ന്തിനേ കിച്ചനെ ഇങ്ങനെ ധർമ്മസങ്കടത്തിൽ ആക്കുന്നെ? ”
“നീയാ ന്നെ ധർമ്മസങ്കടത്തിൽ ആക്കുന്നത് ഇപ്പൊ. നിനക്ക് ന്നോട് ഒരു സ്നേഹോം ഇല്ല്യാ. ഇണ്ടാർന്നൂച്ചാൽ ഞാൻ പറഞ്ഞത് നീയ് അനുസരിക്കാർന്നൂല്ലോ ”
“കിച്ചനെ നീ ന്ന് വിളിക്കണ്ട. നിക്ക് ഇഷ്ടല്ല അത് ”
“വിളിക്കും ”
“നീ ന്ന് വിളിക്കല്ലേ അമ്മു, കിച്ചന് സങ്കടാ അമ്മു അങ്ങനെ വിളിക്കുന്നത്‌ ”
“നിനക്ക് ന്നെ സങ്കടപ്പെടുത്താം ല്ല്യേ? ”
“അങ്ങനൊന്നും പറയല്ലേ അമ്മു, നിക്ക് സങ്കടാവും ”
“സങ്കടാവട്ടെ നിനക്ക് ”
“ന്നെ നീയ് ന്ന് വിളിക്കണ്ട ”
“വിളിക്കും
നീയ്
നീയ്
നീയ് ”
“കിച്ചൻ പോവാ ”
“ആ പൊയ്ക്കോളൂ ”
അവൻ സങ്കടത്തോടെ അമ്മുന്റെ മുറിയിൽ നിന്ന് ഇറങ്ങി പോയി. ഇടനാഴിയിലൂടെ നടന്നു വരുമ്പോഴാണ് അവൻ സാവിത്രിയെ കണ്ടത് . അവനെ കണ്ടതും അവൾ ചോദിച്ചു,
“എന്തേയ്? മുഖം ഇങ്ങനെ?
കടന്നൽ കൊതിയാവുന്നു പോലെ
ന്തേയ്‌ കിച്ചാ? എന്തേ ഇണ്ടായെ? ”
“സാവിത്രി കുട്ടീ… ”
“എന്തോ…. ”
“അമ്മു ന്നെ നീ ന്ന് വിളിച്ചു. ഞാൻ പറഞ്ഞു ന്നെ അങ്ങനെ വിളിക്കണ്ടാ, നിക്ക് ഇഷ്ടല്ലാ, സങ്കടാവുംന്നൊക്കെ.
ന്നിട്ടും വിളിച്ചു, അതും ഒരുപാടു പ്രാവശ്യം വിളിച്ചെയ്‌, ”
“ഉവ്വോ? അമ്മുട്ട്യോട് വഴക്കിട്ടുവോ കിച്ചൻ? ”
“ഞാനല്ല, അമ്മുവാ ന്നോട് വഴക്കിട്ടെ ”
“എന്തിനേ അമ്മുട്ടി വഴക്കിട്ടെ കിച്ചനോട്? ”
“യ്യോ
അത്… ”
“ന്തേയ്‌ ”
“കിച്ചൻ മറന്നു പോയി സാവിത്രി കുട്ട്യേ”
അത് കിച്ചൻ മനഃപൂർവം മറച്ചു.
“പോട്ടെ, സാരല്യാട്ടോ.
അമ്മുട്ട്യോട് പറയാം ഇനി കുട്ടനെ നീ ന്ന് വിളിക്കരുതെന്ന് ”
“ആ…
ഇപ്പൊ തന്നെ പറയോ സാവിത്രികുട്ടീ? ”
“ഉവ്വ്
ഇപ്പൊ തന്നെ പറയാംട്ടോ അമ്മുനോട് ”
“ന്നാ വായോ ഇപ്പൊ തന്നെ ന്റെ കൂടെ ”
അവൻ സാവിത്രിയുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണ്ടും അമ്മുന്റെ മുറിയിലേക്ക് പോയി. അമ്മു നോക്കുമ്പോൾ കിച്ചൻ സാവിത്രിയേയും കൊണ്ട് അമ്മുന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നു.
സാവിത്രി അമ്മുനോട് ചോദിച്ചു,
“അമ്മുട്ട്യേ….
നീയ് കിച്ചനെ നീ ന്ന് വിളിച്ചുവോ? അങ്ങനെ വിളിക്കുന്നത്‌ കിച്ചന് ഇഷ്ടല്ലാന്നു അറിയില്ല്യേ? ”
“അതന്നെ ”
കിച്ചൻ ഇടയ്ക്കു കയറി പറഞ്ഞു.
“അമ്മുട്ട്യേ.. ഇനി അങ്ങനെ വിളിക്കരുത്ട്ടോ കിച്ചനെ.
മ്മ്, അമ്മുനോട് പറഞ്ഞിട്ടുണ്ട്ട്ടോ. ഇനി അങ്ങനെ വിളിക്കില്ല്യാ.
ഇനി സാവിത്രി കുട്ടീ പൊയ്ക്കോട്ടേ? ”
“മ്മ് ”
സാവിത്രി പുഞ്ചിരിച്ചു കൊണ്ട് മുറി വിട്ടിറങ്ങി.
കിച്ചന്റെ മുഖത്തെ സങ്കടം മാറി സാവിത്രി അമ്മുനോട് അത്രയും പറഞ്ഞപ്പോൾ. സാവിത്രി പോയിക്കഴിഞ്ഞു കിച്ചൻ അമ്മുന്റെ അടുത്തേക്ക് ചെന്ന്‌ വിളിച്ചു,
“അമ്മു…. ”
“മ്മ്? എന്തേയ്? ”
അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ കിച്ചന് മനസ്സിലായി. പിണക്കം മാറിയിട്ടില്ലാന്നു, അവൻ അവളോട്‌ പറഞ്ഞു,
“സാവിത്രിക്കുട്ടി പറഞ്ഞുല്ലോ ”
“ന്ത്? ”
“കിച്ചനോട് വഴക്കിടരുത് ന്നും, നീ ന്ന് വിളിക്കരുതെന്നും ”
“അതുകൊണ്ട്? ”
“അപ്പൊ സാവിത്രിക്കുട്ടി പറഞ്ഞതോ? ”
“നിന്റെ സാവിത്രിക്കുട്ടി ആരാ ന്റെ ദൈവമോ? ആണോന്നു?
നിന്നോട് ഞാൻ പറഞ്ഞ കാര്യം സമ്മതിക്കാണ്ട് ന്നോട് മിണ്ടാൻ വരണ്ടാ നീയ്
പറഞ്ഞത് മനസ്സിലായോ നിനക്ക്? ”
“അയ്യോ… അപ്പൊ സാവിത്രിക്കുട്ടി പറഞ്ഞതോ?
കഷ്ടം ഇണ്ട് അമ്മു ”
“ഇക്ക് നിന്നോട് സംസാരിക്കണ്ട
കഴിഞ്ഞില്ല്യേ? ”
“ഹ്മ്മ് ”
അമ്മുന്റെ പിടിവാശിക്കു മുന്നിൽ കിച്ചന് സമ്മതിക്കാണ്ട് തരമില്ലാ എന്നായി. അവൻ അല്പം കൂടെ അവളുടെ അടുത്തേക്ക് ചേർന്ന്‌ നിന്ന് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു,
“ന്നെ ഇങ്ങനെ ധർമ്മസങ്കടത്തിലാക്കല്ലേ അമ്മു. ഇനി ഇപ്പൊ അതാ ന്റെ അമ്മുന്റെ ഇഷ്ടംച്ചാൽ അതങ്ങനെ നടക്കട്ടെ. കിച്ചന് സമ്മദാ. നിക്ക് മറ്റെന്തിനേക്കാളും വലുത് ന്റെ അമ്മു തന്ന്യാ. ”
അത് കേട്ട പാടേ അമ്മു അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു,
“ഇക്ക് അറിയാർന്നു ഒടുവിൽ കിച്ചൻ സമ്മദിക്കുംന്നു. ന്നെ അത്ര ഇഷ്ടാന്ന്. ”
“ഹ്മ്മ്മ് അതെ അതെ
ഇപ്പൊ ന്ത് ആവശ്യപ്പെട്ടാലും ചോദിച്ചോളൂട്ടോ. കിച്ചൻ സാധിച്ചു തരും. വേളി കഴിഞ്ഞ് അത് തരപ്പെട്ടൂന്നു വരില്യ ”
“അതെന്തേ? ”
“ദേഹം ഇണ്ടാവില്യ. ദേഹി മാത്രേ ഇണ്ടാവു. അത്രന്നെ ”
“അതെന്തേ? ”
“ന്റെ അമ്മു…
നമ്മുടെ രണ്ടാളുടെയും വേളി കഴിഞ്ഞുന്നു അറിയുന്ന നിമിഷം തന്നെ വല്യമ്മാമ, അതായതു അമ്മുന്റെ അച്ഛ, നമ്മുടെ പ്രാണൻ എടുക്കുല്ലോ ഈ ശരീരത്തിൽ നിന്നേ. അതാ പറഞ്ഞെ ന്താ വേണ്ടേച്ചാൽ ഇപ്പൊ പറഞ്ഞോളൂന്ന് “

അമ്മുന്റെ പിടിവാശിക്കു മുന്നിൽ കിച്ചന് സമ്മതിക്കാണ്ട് തരമില്ല എന്നായി. അവൻ അല്പം കൂടെ ചേർന്ന്‌ നിന്ന് അവളുടെ വലംകൈ തന്റെ കൈകൾക്കുള്ളിലാക്കി പറഞ്ഞു,
“ന്നെ ഇങ്ങനെ ധർമ്മസങ്കടത്തിലാക്കല്ലേ ന്റെ അമ്മുവേ ”
“ഇക്ക് ഒന്നും കേൾക്കണ്ട ”
“അങ്ങനെ പറയല്ലേ അമ്മു ”
“അങ്ങനെ തന്നെ പറയും
ന്നോട് സ്നേഹം ഇണ്ടാർന്ന്ച്ചാൽ ഞാൻ പറഞ്ഞത് അനുസരിക്കില്ല്യേ.
ഇല്ല്യാ, ഒക്കെ വെറുതെ പറയാ.
ഇക്ക് അറിയാം ”
“ഇങ്ങനൊക്കെ പറയല്ലേ ന്റെ അമ്മു ”
“കൂടുതൽ സംസാരിക്കാൻ ഇക്ക് താല്പര്യമില്ല്യ. ”
“ഹ്മ്മ് ശെരി
ഇനി ഇപ്പൊ അതാ അമ്മുന്റെ ഇഷ്ടംച്ചാൽ അങ്ങനെ നടക്കട്ടെ. കിച്ചന് സമ്മദാ
നിക്ക് മറ്റെന്തിലും വലുത് ന്റെ അമ്മു തന്ന്യാ ”
കിച്ചന്റെ സമ്മദം അമ്മുന് സന്തോഷമുണ്ടാക്കി. അവൾ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു,
“ഇക്ക് അറിയർന്നു കിച്ചൻ സമ്മതിക്കുംന്ന്. ന്നെ ഒത്തിരി ഇഷ്ടാന്ന്. അതുകൊണ്ട് തന്നെ ഞാൻ ന്ത് ആവശ്യപ്പെട്ടാലും ന്റെ കിച്ചൻ സാധിച്ചു തരുംന്ന് ”
“മ്മ്മ് അതെ അതെ
അതുകൊണ്ട് ന്താ വേണ്ടേച്ചാൽ ഇപ്പൊ ആവശ്യപ്പെട്ടോളൂട്ടോ. വേളി കഴിഞ്ഞു അത് തരപെട്ടുന്നു വരില്ല്യേ “അതെന്തേ? ”
“വേളി കഴിഞ്ഞു ദേഹം ഇണ്ടാവില്യാ. ദേഹി മാത്രേ ഇണ്ടാവൂ ”
“അതെന്തേ?
“നമ്മുടെ വേളി കഴിഞ്ഞുന്നു അറിയുമ്പോ തന്നെ വല്യമ്മാമ ന്റെ ജീവനെടുക്കില്ല്യേ, അതാ പറഞ്ഞതേ ന്താ വേണ്ടേച്ചാൽ ഇപ്പൊ പറയാ ന്ന് ”
” അങ്ങനെ ഒന്നും ഇണ്ടാവില്യ. ഇപ്പൊ ആരും അറിയണ്ട നമ്മുടെ വേളി നടന്നുന്നു നമ്മൾ മാത്രം അറിഞ്ഞാൽ മതി. അമ്മുന്റെ കിച്ചനും കിച്ചന്റെ അമ്മുഉം മാത്രം ”
“ഹ്മ്മ്
ന്റെ കൃഷ്ണാ…
വല്യമ്മാമ ഇത് അറിയുമ്പോൾ നമ്മുടെ ജീവനെടുത്താൽ ന്റെ അമ്മക്ക് നീയ് തുണ ”
“അതൊക്കെ ഞാൻ നോക്കിക്കോളാം ”
“ഹാ നിന്നോടല്ല
നാം ഭഗവാനോട് പറഞ്ഞതാ ”
“ഹ്മ്മ്
കിച്ചാ…. ”
“മ്മ്മ് ”
“എപ്പോഴാ നമ്മുടെ വേളി? ”
“രണ്ടാളുടെയും നക്ഷത്രവും ജന്മരാശിയും വെച്ചു മുഹൂർത്തം നോക്കട്ടെ ആദ്യം ”
“അതൊന്നു വേണ്ട
നാളും രാശിയും ഒക്കെ നോക്കിട്ടാണോ നമ്മൾ പരസ്പരം സ്നേഹിച്ചെ?
നാളും രാശിയും നോക്കിട്ടാണോ ഞാൻ കിച്ചനേയും കിച്ചൻ ന്നെയും സ്പർശിച്ചേ? ”
“ഈ കഴുത്തിൽ ഒരു താലി ചാർത്താൻ നിക്ക് ഇതൊന്നും നോക്കേണ്ട കാര്യമില്ല്യ പെണ്ണേ. നാളെ പൗർണമി. നാളെ തന്നെ ആയ്ക്കോട്ടെ നമ്മുടെ വേളിയും. അത്താഴം കഴിഞ്ഞു കോലോത്തു എല്ലാപേരും കിടന്ന ശേഷം അമ്മു കാവിലേക്കു ഇറങ്ങി വരണം. കിച്ചൻ അവിടെ കാത്തു നിൽക്കാം ”
“അതേയ്
ഒന്ന് കണ്ണടച്ചേ ”
“എന്തേയ്? ”
“അടയ്ക്കു….
ന്നിട്ട് പറയാം ”
“മ്മ് അടച്ചു ”
“അല്ലേൽ വേണ്ട
നാളെ കാവിൽ വെച്ചു തരാം ”
എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടവൾ അവനെ തള്ളിമാറ്റി മുറി വിട്ടോടി. അവൻ അവളുടെ പിന്നാലെയും
“അമ്മു…. നിൽക്കു.. ”
“ഓ ഇപ്പൊ തള്ളിയിട്ടു കൊന്നേനേല്ലോ ഈ മാടൻ. എങ്ങടാ ഈ പായുന്നെ അസ്ത്രം വിട്ട മാതിരി? ”
“ഞാൻ അമ്മുനോട് ഒരു കാര്യം പറയാൻ….
നടന്നു നടന്നു വന്നപ്പോ വല്യമ്മാമ ഇടയ്ക്കു വന്നിട്ട്… ”
“ആ മതി മതി
അധികം വിസ്തരിക്കണ്ട ”
“കിച്ചൻ ശെരിക്കും വല്യമ്മാമേ കണ്ടില്ല്യേ. അതാ ”
“കാണില്ല്യ നീയ്.
അതെങ്ങിനെ? പാച്ചിലല്ലേ അസ്ത്രം തൊടുത്തു വിട്ട പോലെ. നടക്കാൻ അറിയില്യാല്ലോ നിനക്ക്
ഓടാനല്ലേ പഠിച്ചിട്ടുള്ളു ”
“വല്യമ്മാമ എന്തിനേ കിച്ചൻ ധിറുതിയിൽ വരുന്നോടൊത്തൊക്കെ ഇടയ്ക്കു കയറുന്നു? അതല്ലേ വല്യമ്മാമ വീഴുന്നെ? ”
“ഓഹോ..
ന്നാ പിന്നെ നീയ് വരുമ്പോൾ അടിയൻ അങ്ങട് മാറി നിൽക്കാം.
എന്തേയ്? ”
“ഹ ഹ
ഈ വല്യമ്മാമേടെ ഒരു കാര്യേ ”
“എന്തേയ് ഇത്ര അങ്ങട് അട്ടഹസിക്കാൻ? അതിനും മാത്രം ന്ത് ഫലിതാ നാം പറഞ്ഞെ?
ശുംഭൻ !
പൊതുപോലെ വളർന്നു. ഇപ്പോഴും കുട്ടിയാ ന്നാ വിചാരം. കഴിഞ്ഞ ചിങ്ങത്തിൽ വേളി കഴിപ്പിച്ചിരുന്നുച്ചാൽ ഇപ്പൊ ഒരു ഉണ്ണീടെ അഭഹൻ ആയേനെ?
“ഹ ഹ ഹ ”
“നിന്ന് അട്ടഹസിക്കാണ്ട് മുന്നിൽന്നു മാറാ
അശ്രീകരം ”
കിച്ചൻ വല്യമ്മാമയുടെ അടുത്ത് നിന്ന് അല്പം മാറി നിന്നു. അദ്ദേഹം ആട്ടെ ഉമ്മറത്ത് ഉണ്ടായിരുന്ന ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു. കിച്ചൻ സ്വന്തം മുറിയിലേക്കും പോയി.
കിച്ചന് ഒരു ശീലമുണ്ട് ഓരോ ദിവസവും ഇണ്ടാവുന്ന കാര്യങ്ങൾ എല്ലാം പകർത്തി വെക്കുകയെന്നുള്ളത്.
നാളെ നടക്കാൻ പോകുന്ന വേളിയെ കുറിച്ച് ആലോചിച്ചപ്പോൾ അവന്റെ ഉള്ളിൽ ഭയം കൂടി കൂടി വന്നു. അന്ന് രാത്രി അവന്റെ മനസ്സ് പുസ്തക താളുകളിലേക്കു പകർത്തുമ്പോൾ പ്രകൃതി പോലും പ്രണയാർദ്രമായി പെയ്തിറങ്ങി നനുത്ത പ്രണയമഴയായ്….
കുറിച്ചിട്ട അക്ഷരങ്ങളെ അവൻ ഒന്ന് കൂടെ നോക്കിയിട്ട് മഷി മുക്കി എഴുതിയ മയിൽ‌പീലി തുണ്ട് അതിൽ വെച്ചു പുസ്തകം മടക്കി വെച്ചു ഉറങ്ങാൻ കിടന്നു.
എന്നാൽ എത്ര നേരം കഴിഞ്ഞിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല അന്ന്. അമ്മുഉം ഇതേ അവസ്ഥ തന്നെ.
പുലർച്ചെ എന്നത്തേയും പോലെ, ആദ്യം തന്നെ സ്വന്തം കരങ്ങൾ വന്ദിച്ചു
“കരാഗ്രെ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതാഗൗരി
പ്രഭാതേ കര ദർശനം ”
ശേഷം പതിവ് പോലെ കുളത്തിലേക്ക് പോയി കുളി കഴിഞ്ഞു അമ്പലത്തിലേക്ക് ഓടി. എത്തിയ പാടേ മണി മുഴക്കി നട തുറന്നു ശ്രീകോവിലിനുള്ളിൽ കയറി നിർമാല്യത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. കളഭം ചാർത്തുമ്പോൾ എന്നും ഉണ്ടാവും ഓരോ കാര്യങ്ങൾ കിച്ചന്, ഭഗവാനോട് പറയാൻ. ഇന്ന് ഭഗവാനോട് പറയാനുള്ളത് രാത്രി നടക്കാൻ പോകുന്ന വേളിയെ പറ്റിയാ
“അതേയ്…
ഇന്ന് നമ്മുടെ വേളിയാട്ടോ.
അറിയാല്ലോ കാര്യങ്ങൾ? നമുക്ക് ക്ഷണിക്കാൻ ഇവിടെ മാത്രേ ഉള്ളേ, വേറെ ആരും ഇല്ല്യാ. നമ്മുടെ അവസ്ഥ അറിയാല്ലോല്ല്യേ
അറിയാല്ലോ, വല്യമ്മാമ അറിഞ്ഞാൽ പിന്നെ അടിയന്തരത്തിനു പെറുക്കി എടുക്കാൻ അസ്ഥി പോലും ഇണ്ടാവില്യാ. അതുകൊണ്ട്, ന്തിനും നമ്മുടെ കൂടെ തന്നെ നിൽക്കണംട്ടോ ഒരു ബലത്തിനെ,
ഹ്മ്മ് നാം ആരോടാ ഈ പറയുന്നേ,
അതേയ്, ബലത്തിന് ഇവിടെ ഇങ്ങനെ ഇരിക്കാനല്ലാ പറഞ്ഞെ
നമ്മുടെ കൂടെ.
ഇപ്പൊ മനസ്സിലായോ ആവോ ”
ഉച്ച പൂജ കഴിഞ്ഞു നടയടച്ചു പോകുമ്പോൾ കിച്ചൻ പതിവിലും വൈകിയാണ് കോവിലകത്തു എത്തിയത്. പടിപ്പുര കടന്നു ചെല്ലുമ്പോൾ മുറ്റത്തു അമ്മയും, അമ്മുവും, സാവിത്രിയും ഒക്കെ കിച്ചനെ കാത്തു നിൽപ്പുണ്ട്. അവനെ കണ്ട പാടേ അമ്മ ചോദിച്ചു,
“എവിടാർന്നു ഉണ്ണ്യേ? എന്തേ ഇത്ര വൈകിയേ? നടയടച്ചിട്ടു ഇത്ര നേരം ആയിട്ടും കാണാഞ്ഞു വിഷമിച്ചുല്ലോ ”
“ഒരിടം പോകേണ്ടതുണ്ടാർന്നു അമ്മേ, അതാ വൈകിയേ ”
“എങ്ങട്? ”
“ആവോ മറന്നു ”
“മറന്നൂന്നോ?
അമ്മയോട് നുണ പറയാനും തുടങ്യോ നീയ്? ”
“കിച്ചന് വിശക്കുന്നു അമ്മേ
ചോറ് തായോ ”
കയ്യും കാലും കഴുകി വന്നോളൂ.
അമ്മ ചോറ് തരാം. ”
എന്ന് പറഞ്ഞു അമ്മ അകത്തേക്ക് പോയി. എന്നാൽ സാവിത്രി കിച്ചനെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അവൾ ചോദിച്ചു,
“സത്യം പറഞ്ഞോ നീയ്, എവിടാർന്നു ഇത്ര നേരം?
അമ്മായിയെ പറ്റിച്ച പോലെ ന്നെ പറ്റിക്കാംന്നു കരുതണ്ടട്ടോ ”
“ഹ ഹ ഹ ഈ സാവിത്രി കുട്ടീടെ ഒരു കാര്യം
നിക്ക് വിശക്കുന്നു സാവിത്രികുട്ട്യേ ”
എന്ന് പറഞ്ഞു കൊണ്ട് അവൻ മെല്ലെ അവിടുന്ന് രക്ഷപെടാൻ നോക്കിയതും, അവൾ പറഞ്ഞു,
“നിക്കെടാ അവിടെ, ഇത്ര നേരം എവിടാർന്നുന്നു പറഞ്ഞിട്ട് പോയാൽ മതി ”
അമ്മയുടെ അടുത്ത് നിന്നും രെക്ഷപെട്ടതുപോലെ സാവിത്രിയുടെ അടുത്ത് നിന്നു രക്ഷപെടാൻ ആവില്ലെന്ന് കിച്ചന് മനസ്സിലായി. അവൻ പറഞ്ഞു,
“തട്ടാന്റെ അടുത്ത് പോയതാ ”
“എന്തിനേ ഇപ്പൊ തട്ടാനെ കാണേണ്ട ആവശ്യം? ”
കിച്ചൻ തട്ടാനെ കാണാൻ പോയതാന്ന് കേട്ടതും അമ്മു മെല്ലെ അവിടുന്ന് പോയി. അവൾക്കു മനസ്സിലായി അവൻ താലി പണിയിക്കാൻ പോയതാന്നു. എന്നാൽ സാവിത്രി ആട്ടെ കിച്ചനെ വിടാൻ ഉദ്ദേശമില്ല. അവൾ വീണ്ടും ചോദ്യങ്ങൾ തുടർന്ന് കൊണ്ടിരുന്നു
“ചോദിച്ചത് കെട്ടില്ല്യാന്നുണ്ടോ കിച്ചാ, എന്തിനാ ഇപ്പൊ തട്ടാനെ കാണേണ്ട ആവശ്യംന്നു? ”
“അത്,…”
“മ്മ് അത്…? എന്തേയ്? ”
“അത് ഹരിക്കു കൂട്ട് പോയതാ ”
“എന്തിന്? ”
“ഹരി ന്തോ പണിയിക്കാൻ കൊടുക്കാൻ
അപ്പൊ കിച്ചനേയും കൂട്ട് വിളിച്ചു. അങ്ങനെ പോയതാ സാവിത്രികുട്ട്യേ ”
“ഹ്മ്മ്മ്
ഇത് ആദ്യമേ അങ്ങട് പറഞ്ഞാൽ പോരെ? നുണ പറയേണ്ട കാര്യം ഇണ്ടോ?
ഇനി നുണ പറയരുത്ട്ടോ, ന്റെ തലയിൽ തൊട്ടു സത്യം ചെയ്യ് ഇനി നുണ പറയില്ല്യാ ന്ന് ”
കിച്ചൻ അവന്റെ കൈ സാവിത്രിയുടെ നെറുകയിൽ വെച്ചു പറഞ്ഞു,
“മ്മ്
സത്യം. ഇനി സാവിത്രികുട്ട്യോട് കിച്ചൻ നുണ പറയില്ല്യ ”
“നുണ പറഞ്ഞുച്ചാൽ ന്റെ തല പൊട്ടി പിളർന്നു പോകുംട്ടോ
ഓർമ വേണം ”
“അയ്യോ ഇല്ല്യാ
ഇനി കിച്ചൻ സാവിത്രികുട്ട്യോട് നുണ പറയില്ല്യ ”
“മ്മ്
ഇനി പോയി ഉണ്ടോളു ”
“മ്മ് ”
കിച്ചൻ നേരെ പോയത് ഊട്ടു പുരയിലേക്കു ആയിരുന്നില്ല. അമ്മുന്റെ മുറിയിലേക്കായിരുന്നു. അവനെ കണ്ടതും അവൾ ചോദിച്ചു,
“എന്തേയ് തട്ടാനെ കാണാൻ? ”
“ന്റെ അമ്മുന് ഒരു കൂട്ടം വാങ്ങാൻ ”
“ഇക്ക് അറിയാം
നമ്മുടെ വേളിക്കുള്ള താലി പണിയിക്കാൻ പോയതല്ലേ ”
“അല്ലല്ലോ ”
“അല്ലേ? പിന്നെ എന്താ? ”
“അതൊക്കെ ഇണ്ട് ”
“ഹാ പറയുന്നേ, ”
“അതൊക്കെ ഇണ്ട് ഒരു സൂത്രം ”
“കാട്ടു ന്റെ കിച്ചാ ”
“ദേ നോക്കിയേ… ”
“ഇതെന്താ പാദസരം?
ഇക്ക് പാദസരം ഇണ്ടല്ലോ, പിന്നെന്തിനേ ഇത്? ”
“ഇത് ഇട്ടു വേണം ഇന്ന് കാവിലേക്കു വരാൻ ന്റെ അമ്മു ”
“ന്നാ കിച്ചൻ തന്നെ ഇട്ടു തായോ ”
എന്ന് പറഞ്ഞ് അവൾ അവന്റെ മുന്നിലേക്ക്‌ കാൽ നീട്ടി. അവൻ മെല്ലെ താഴേക്കു ഇരുന്നു അവളുടെ കാലിൽ കിടന്ന പാദസരം അഴിച്ചെടുത്തിട്ടു പകരം അവൻ കൊണ്ട് വന്നത് അണിയിച്ചു.
“നല്ല ഭംഗിയുണ്ട് അമ്മുന്റെ കാലിൽ ഇത് ”
“അതെയോ? ”
“ആ..
ഇനി ഇത് അഴിക്കണ്ടാട്ടോ.
അവിടെ കിടന്നോട്ടെ ഇങ്ങനെ പറ്റി ചേർന്ന്‌ ”
“മ്മ്മ് കിടന്നോട്ടെ
അല്ലാ… ഇത് വാങ്ങാൻ എവിടുന്നാ പണം? ”
“അത് കടം വാങ്ങി ”
“ആരുടേന്ന്? ”
“വല്യമ്മാമേടെന്നു ”
“അച്ഛേടെന്നോ? അച്ഛ പണം തന്നുവോ? ”
“ന്ന് ചോദിച്ചാൽ…..
അതിപ്പോ ന്താ പറയാ ”
“നീയ് പറയ്‌, ഞാൻ കേൾക്കട്ടെ ”
“വല്യമ്മാമ്മേടെന്ന് ന്ന് പറഞ്ഞാൽ, വല്യമ്മാമ്മേട പണപ്പെട്ടിയുടെന്നു കുറച്ചു പണം കടം വാങ്ങി. ”
“ഒറ്റ വാക്കിൽ മോഷണം ന്ന് പറയും. ഈ പ്രക്രിയക്ക് ”
“അയ്യേ ഇത് മോഷണമല്ല അമ്മു. കിച്ചന് പണം കിട്ടുമ്പോൾ തിരിച്ചു കൊടുക്കുംന്നു പറഞ്ഞിട്ടാ കടമെടുത്തെ ”
“ഈശ്വരാ… ഇനി ഇതിന്റെ പേരിൽ നീയ് തല്ല് കൊള്ളുന്നത് കൂടെ കാണണോല്ലോ ഭഗവാനെ ഇന്ന് ”
“ന്റെ അമ്മു ഇപ്പൊ അതൊന്നും ആലോചിക്കണ്ട. രാത്രി ഇതിട്ടു വേണം കാവിലേക്കു വരാൻ ”
എന്ന് പറഞ്ഞിട്ടവൻ അവളുടെ വലംകാൽ തന്റെ കൈക്കുള്ളിൽ എടുത്തു ആ പാദത്തിൽ ഒരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു,
“കളി ചിരി മായാത്ത
കളിക്കൂട്ടുകാരി നിന്റെ
കാലിലെ പാദസരം
ഞാനൊന്നു തൊട്ടപ്പോൾ
മിഴികളിൽ എന്തേ നാണം
മൊഴികളിൽ എന്തേ ഭാവം
പിണങ്ങാതെ പൊന്നേ നീ
അടുത്ത് വന്നെന്റെ മാറോട്
ചേർന്നൊന്നു നിൽക്കു പ്രിയേ
ഇടവഴിയോരത്തെ
തേൻമാവിൻ ചോട്ടിൽ നമ്മൾ
ആത്മാഭിലാഷങ്ങൾ
ഓരോന്നായ് ചൊല്ലിയില്ലേ
കൂടൊന്നു കൂട്ടീടാം ഞാൻ
കൂടെ നീ പോരു പെണ്ണേ
ഇനിയുള്ള നാളെല്ലാം
നിതാന്ത പ്രേമത്തിൻ
മായാ പ്രപഞ്ചത്തിലൊന്നായിടാം “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply