പുനർജ്ജന്മം ഭാഗം 16

  • by

4180 Views

പുനർജ്ജന്മം Malayalam novel

കിച്ചൻ പാടി നിർത്തുമ്പോൾ വല്യമ്മാമയെ ദയനീയമായി ഒന്ന് നോക്കി. അത് മറ്റൊന്നും കൊണ്ടല്ല, എന്തേലും കുറ്റം കണ്ടുപിടിച്ചോന്ന് അറിയാനാ. അദേഹത്തിന്റെ മുഖം വല്യ ഭാവവെത്യാസം ഒന്നും കാണാത്തതുകൊണ്ട് അവന് ഒരു വിധം സമാധാനം ആയി. എന്നാലും അവൻ ചോദിച്ചു,
“നന്നായിരുന്നുവോ വല്യമ്മാമേ? ”
“അത്ര പോരാ, ന്നാലും മുഷിയില്ല്യ ”
“അപ്പൊ നന്നായി ല്ല്യേ? ”
“ഏതാ രാഗം? ”
“കദനകുതൂഹലം ”
“എത്രയിൽ ജന്യം? ”
“ഇരുപത്തൊൻപതിൽ ജന്യം ”
“ഏതാണാവോ ഇരുപത്തൊൻപതാമത്തെ മേളകർത്താരാഗം? ”
“ശങ്കരാഭരണം ”
“മ്മ്മ് ”
“ഇനി കിച്ചൻ പൊയ്ക്കോട്ടേ വല്യമ്മാമേ? ”
“എങ്ങടാണാവോ? ”
“കളിക്കാൻ ”
“ഭാ ! ഏഭ്യൻ
വയസ്സ് എത്ര ആയി?
കളിക്കാൻ പോണുത്രേ, നാണമില്ലേ നിനക്ക് കാള പോലെ വളർന്നിട്ടു ഇത്തിരി ഇല്ല്യാത്ത കുട്ട്യോളും ഒത്തു കളിക്കാൻ നടക്കാൻ? നീ ഒരുത്തൻ കാരണം നമുക്ക് തല ഉയർത്തി നടക്കാൻ പറ്റാണ്ടായിരിക്കുന്നു. നീയും നിന്റെ കൂട്ടരും കൂടെ കാട്ടികൂട്ടുന്ന തോന്ന്യാസങ്ങൾ ഒക്കെ നാം അറിയുന്നുണ്ട്. ”
“ഞാൻ ഒന്നും ചെയ്തില്ല്യ ”
“നീ അല്ലേലും ഒന്നും ചെയ്യില്ല്യല്ലോ, ഏതേലും ഒരു കാര്യം നീയ് ചെയ്തുന്നു പറയോ?
നീ അല്ലേ ആ വിഷ്ണു നമ്പൂരിയെ വാരിക്കുഴി വെച്ചു വീഴ്ത്തിയെ? അദ്ദേഹം അത് പറഞ്ഞപ്പോൾ നാം അങ്ങട് ചൂളി പോയി.നമുക്ക് പറയാൻ പറ്റുവോ നിന്റെ ശരീരം മാത്രേ വളർന്നിട്ടുള്ളു. തലയിൽ ചകിരിച്ചോറാന്ന് ”
“കിച്ചനൊന്നുമല്ല വിഷ്ണു നമ്പൂരിയെ തള്ളിയിട്ടെ ”
“നാവെടുത്താൽ നുണയാലാണ്ടു പാറയില്ല്യ നീയ്
നീ തന്ന്യാ. അയാൾ നിന്നെ കാണുകയും ചെയ്തു ”
“ഞാനൊന്നുമല്ല
കേശുവാ
കേശുവാ വിഷ്ണു നമ്പൂരിയെ തള്ളിയിട്ടെ. ഞാൻ കുഴി കുത്തിയതേയുള്ളു. തള്ളിയിട്ടത് കേശുവാ ”
“നിന്റെ ഒരു കേശു!
എത്ര ആയി ആ അശ്രീകരത്തിനു? ”
“ഏഴ് ”
“ആ കേമായി
നിനക്കോ? ”
“പത്തൊൻപത് ”
“ഹാ കൊള്ളാം
പത്തൊൻപതുകാരന് കൂട്ട് ഏഴ് വയസുകാരൻ
മുന്നിൽന്നു പോവാ ”
കിച്ചൻ അകത്തേക്ക് കയറി പോയി. അപ്പോഴാ സാവിത്രിയെ കണ്ടത്.
“എന്തേയ് കിച്ചാ ഉമ്മറത്ത് അച്ഛേട ഒച്ച കേട്ടുല്ലോ, എന്തേയ്? ”
“ഓ അതേയ് സാവിത്രി കുട്ടീ….
വല്യമ്മാമ ഇന്നും ഇടതു വശം ആ ഉണർന്നെഴുന്നേറ്റെ. അതിന്റെയാട്ടോ ”
“ഹെ ഹെ
അതെയോ? ”
“അതെന്നെ ”
“ഇന്നത്തെ പ്രശ്നം എന്തേ? ”
“ആ വിഷ്ണു നമ്പൂരിയെ ആരോ കുഴിയിൽ ചാടിച്ചുത്രേ ”
“ങേ…. ആരാ ചാടിച്ചേ? ”
“ആവോ
കിച്ചന് അറിയില്ല്യ.
കിച്ചൻ കണ്ടിട്ട് കൂടിയില്ല ”
“ആരെ വിഷ്ണു നമ്പൂരിയെയോ അതോ അദ്ദേഹം കുഴിയിൽ വീഴുന്നതോ? ”
“വിഷ്ണു നമ്പൂരിയെ കണ്ടിട്ടേ ഇല്ല്യ. ”
“അപ്പൊ അദ്ദേഹം കുഴിയിൽ വീണത് കണ്ടുന്നു ”
“ആ അത് കണ്ടു ”
“ഹ ഹ ”
“അതേയ്, കിച്ചൻ അമ്മുനോട് പറഞ്ഞിട്ട് വരാംട്ടോ. വല്യമ്മാമ ഇന്നും ഇടതു വശ എഴുന്നേറ്റെന്നു ”
“ശോ, അച്ഛ കേൾക്കണ്ടാട്ടൊ ”
“കേൾക്കില്യ ”
“അതെന്തേ? ”
“പറഞ്ഞാൽ കേൾക്കുന്ന ശീലം വല്യമ്മാമക്ക് തീരെ ഇല്ല്യല്ലോ
ഹ ഹ ഹ ”
“ശോ പതുക്കെ ”
“കിച്ചൻ പോയിട്ട് വരാമേ ”
“ആ…”
അമ്മുന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ വളപ്പൊട്ടുകൾ ചേർത്ത് വെക്കുവായിരുന്നു. അത് കണ്ടതും കിച്ചൻ ചോദിച്ചു,
“ഈ വളപ്പൊട്ടുകൾ നിക്ക് തരുമോ അമ്മു ”
“ആഹാ എത്തിയോ?
കിച്ചന് തരാനാ ഇതൊക്കെ കൂട്ടി വെച്ചേക്കുന്നേ. ഇതാ എടുത്തോളൂ.
ആട്ടെ അച്ഛ എന്തേ വിളിച്ചേ? ”
“കച്ചേരിക്ക് പോണംന്നു പറയാൻ ”
“ഉവ്വോ? എവിട്യാ? ”
“ആവോ
അത് പറഞ്ഞില്ല്യ ”
“ആ ”
” കിച്ചാ… ”
“മ്മ്മ് ”
“നമ്മുടെ വേളി നടന്നുന്നു കിച്ചൻ ആരോടൊക്കെ പറഞ്ഞു? ”
“ഭഗവാനോട് മാത്രം.
അമ്മുവോ? ”
“ലെക്ഷ്മിയോട് ”
“അയ്യോ ലക്ഷ്മിക്കുട്ടി ആരോടേലും പറയോ? ”
“എയ് ഇല്ല്യാ ”
“വല്യമ്മാമ അറിഞ്ഞുച്ചാൽ കിച്ചനെ തല്ലി കൊല്ലും. പിന്നെ ന്റെ അമ്മേ ആരാ നോക്കാ? അതാ ന്റെ പേടി” “അപ്പൊ ന്നെ ആരാ നോക്കാ? ”
“അമ്മുനെ ഞാൻ നോക്കില്ല്യേ? ”
“അതെങ്ങിനെ കിച്ചൻ അല്ലേ പറഞ്ഞെ കിച്ചനെ അച്ഛ തല്ലികൊന്നുച്ചാൽ അമ്മായി യെ ആരാ നോക്കാ ന്നു അപ്പൊ ന്നെ ആരാ നോക്കാ? ”
“ഞാൻ
കിച്ചൻ കിച്ചൻ
കിച്ചൻ നോക്കും ”
“അതെയോ?
“ആ ”
“ഉമ്മ ”
“ഇനിയും ”
“ന്ത്? ഉമ്മയോ? ”
“ആ ”
“ചേർത്ത് പിടിച്ചു ഒരുപാടൊരുപാട് ഉമ്മ ന്റെ കിച്ചന്.
മതിയോ? ”
“മ്മ്മ്
നീലാമ്പൽ തേടി നമ്മൾ
പണ്ടലഞ്ഞപ്പോൾ
നീ തണ്ടുലഞ്ഞൊരാമ്പൽ
പൂവായ് നിന്നപ്പോൾ
വരി വണ്ടായ് ഞാൻ മോഹിച്ചു ”
“അതെയോ? ”
“ആ”
“ശെരിക്കും? ”
“ആ ”
“ന്നാ ഒരു ഉമ്മ തായോ ”
“അമ്മുന്റെ നെറ്റിക്ക് ഉമ്മ ”
അവർ സംസാരിച്ചു നിൽക്കുമ്പോഴാണ് അമ്മ കിച്ചനെ വിളിച്ചത്
“കിച്ചാ….
ദേ വല്യമ്മാമ വിളിക്കുന്നു ”
“എന്തേയ് അമ്മേ?
കിച്ചൻ ഇപ്പൊ വല്യമ്മാമേടെ അടുത്തുന്നാണ്ല്ലോ വന്നെ ”
“ഇപ്പൊ വിളിച്ചു ഉണ്ണ്യേ ”
“അതെയോ?
ന്നാ കിച്ചൻ നോക്കട്ടെട്ടോ ”
എന്ന് പറഞ്ഞു അവൻ വല്യമ്മാമയുടെ അടുത്തേക്ക് ഓടി.
“ന്തേ വല്യമ്മാമേ?
അമ്മ പറഞ്ഞു കിച്ചനെ വിളിച്ചുന്നു. വിളിച്ചുവോ വല്യമ്മാമേ? ”
“ഉവ്വ്
നീയ്, ആ കാര്യസ്ഥൻ നാരായണന്റെ മന വരെ ഒന്ന് പോണം. ന്നിട്ട് ഇത്രടം വരാൻ പറയാ അയാളോട് ”
“ന്തിനാ വല്യമ്മാമേ? ”
“നിന്നോട് പറഞ്ഞതു അങ്ങട് അനുസരിക്യാ. അല്ലാണ്ട് ഇങ്ങട് മറുചോദ്യം വേണ്ട ”
“ആ ”
“ന്നാ പിന്നെ വേഗം പോയി കൂട്ടി വരാ ”
കിച്ചൻ, കാര്യസ്ഥൻ നാരായണനെ വിളിക്കാനായി പുറപ്പെട്ടു.
നാരായണനെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്. നാരായണൻ ആണ് കോവിലകത്തെ കാര്യസ്ഥൻ. കിച്ചന് കുട്ടിക്കാലം മുതലേ നാരായണനോട് നല്ല കാര്യാ. അദ്ദേഹത്തിനും അവനോടു അങ്ങനെ തന്നെ.
കിച്ചൻ ഒരുപാട് ആന കളിച്ചിട്ടുണ്ട് നാരായണന്റെ പുറത്ത്. നാരായണന്റെ ഒരേയൊരു മകൾ ആണ് അരുന്ധതി. കിച്ചനെക്കാൾ രണ്ടു മൂന്നു വയസു കൂടുതലുണ്ട് അരുന്ധതി ക്ക്‌. കുറച്ചൂടെ വെക്തമായി പറഞ്ഞാൽ സാവിത്രിയും അരുന്ധതിയും സമ പ്രായം ആണ്.
അരുന്ധതിയെ കുറിച്ചു പറയുകയാണെങ്കിൽ, കിച്ചന്റെ അടുത്ത സുഹൃത്തും, കൂടപ്പിറപ്പിനു തുല്യവും ഒക്കെ ആണ് അരുന്ധതി.
അരുന്ധതി ഒരുപാടു വായനാ ശീലം ഉള്ളത് കൂട്ടത്തിലാണ്. അത്യാവശ്യം എഴുത്തും ചിത്രം വരയും ഒക്കെ ഉണ്ട് അരുന്ധതിക്ക്‌.

എഴുത്തിന്റെ രാജകുമാരി എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കാം അരുന്ധതിയെ. കാര്യസ്ഥൻ നാരായണന് അഭിമാനമാണ് അവൾ. സൽസ്വഭാവി, വിദ്യാസമ്പന്ന എന്ന് വേണ്ട സകല ഗുണങ്ങളും ഒത്ത ഒരു പെൺകുട്ടി ആണ് അരുന്ധതി.
പുറംലോകവുമായി അധികം അടുപ്പം ഒന്നും ഇല്ല അവൾക്കു. അവളുടെ ലോകം ആ മുറിയും കുറേ പുസ്തകങ്ങളും, ഛായകൂട്ടും ഒക്കെയാണ്. കിച്ചൻ അരുന്ധതിക്ക്‌ കൂടപിറപ്പും, സുഹൃത്തും ഒക്കെയാണ്. കിച്ചനും അങ്ങനെ തന്നെ. കാര്യസ്ഥൻ നാരായണനെ വിളിക്കാൻ വന്ന കിച്ചൻ ആദ്യം പോയത് അരുന്ധതിയുടെ അടുത്തേക്കാണ്.
“അരുന്ധതി…. ”
“ആഹാ ആരാ ഇത്, കിച്ചനോ?
കുറച്ചായില്ലോ കിച്ചനെ കണ്ടിട്ട്. എന്തേയ് ഇങ്ങടൊന്നും കാണാറേ ഇല്ല്യല്ലോ ഈയിടെ ആയി ”
“തിരക്കാർന്നു അരുന്ധതി കുട്ട്യേ ”
“യ്യോ
കിച്ചനും തിരക്കോ? ”
“ആ
കിച്ചനാ ഇപ്പൊ കൃഷ്ണന്റെ അമ്പലത്തിൽ ശാന്തി ”
“അച്ഛ പറഞ്ഞു
ഞാൻ കിച്ചനെ കാണണമെന്ന് നിനച്ചിരിക്കയാർന്നെ, പഠിപ്പ് കഴിഞ്ഞ് വന്നിട്ട് ഒന്ന് കാണാൻ കഴിഞ്ഞില്ല്യല്ലോ ന്നു ”
“അതല്ലേ കിച്ചൻ ഇങ്ങട് വന്നെ ”
“അതെയോ? ”
“ആ”
അവൻ സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ നോട്ടം മുഴുവൻ അവർ വരച്ച ചിത്രങ്ങളിലും ആ മുറിയിൽ ഇരുന്നാൽ പുസ്തകങ്ങളിലുമായിരുന്നു. അവൻ മെല്ലെ അത് ഓരോന്നായി എടുത്തു നോക്കി,
“കിച്ചാ…
അതൊന്നും കേടാക്കണ്ടട്ടോ ”
“ഞാൻ കേടാക്കില്യ അരുന്ധതി കുട്ട്യേ. ചിത്രങ്ങൾ നോക്കിയിട്ട് വെക്കാം. ”
“കേടാക്കണ്ടട്ടോ ”
“ആ ”
“ആട്ടെ, ഇപ്പൊ വല്യമ്മാമേടെ ചൂരൽ കഷായം കിട്ടാറുണ്ടോ കിച്ചന്? ”
അരുന്ധതി എഴുത്തിനിടെ ചിരിച്ചു കൊണ്ട് അവനോടു ചോദിച്ചു.
“ഹ ഹ
ഉവ്വ്. ഇടയ്ക്കിടെ ”
“എന്തിനാ? ”
“അത് വല്യമ്മാമക്ക് മാത്രേ അറിയൂ ന്റെ അരുന്ധതി കുട്ട്യേ ”
“ഹ്മ്മ്മ്
കൊള്ളാം
സാവിത്രിയെ അന്വഷിച്ചുന്നു പറയുട്ടോ കിച്ചാ ”
“ആ
പറയാല്ലോ
അയ്യോ ഇപ്പോഴാ ഓർത്തെ ”
“എന്തേ? ”
“കിച്ചനേ നാരായണനെ കൂട്ടാൻ വന്നതാ വല്യമ്മാമ പറഞ്ഞിട്ടേ ”
“അതെയോ?
ന്നിട്ട് അച്ചയോട് പറഞ്ഞുവോ? ”
“ഇല്ല്യാ ”
“കൊള്ളാം ”
“കിച്ചൻ പിന്നെ വരാംട്ടോ
നാരായണനെ കൂട്ടി കൊണ്ട് പൊട്ടെട്ടോ ”
“മ്മ്മ് ശെരി ”
“ഇത് നിക്ക് തരുവോ? ”
“ഏത്? ”
“ഈ പുസ്തകം.
കിച്ചന് ഇതിലെ ചിത്രങ്ങൾ നോക്കാനാ ”
“വേണ്ട വേണ്ട
അത് പൂർത്തിയാക്കിട്ടില്യ കിച്ചാ. വേറെ തരാം ”
“നിക്ക് ഇത് മതി. ഇതാ നിക്ക് ഇഷ്ടായെ ”
“അത് തരില്ല്യ ”
“മിണ്ടില്ല്യാ ”
“അയ്യോ കിച്ചൻ ന്നോട് മിണ്ടില്ല്യേ ”
“ഇല്ല്യാ
കിച്ചൻ പോവാ ”
“പിണങ്ങി പോവാണോ കിച്ചാ? ഇങ്ങട് നോക്കു വേറെ തരാം
അതിൽ ഇതിലും നല്ല ചിത്രങ്ങൾ ഉണ്ട് ”
“നിക്ക് വേണ്ട ”
എന്ന് പറഞ്ഞ് അവൻ നാരായണന്റെ അടുത്തേക്ക് പോയി
“നാരായണനെ കൂട്ടി കൊണ്ട് വരാൻ പറഞ്ഞു വല്യമ്മാമ ”
“ഉവ്വോ? ”
“ആ
പക്ഷെ കിച്ചൻ മറന്നു പോയി നാരായണനോട് പറയാൻ ”
“അയ്യോ
ഒത്തിരി ആയോ തമ്പുരാൻ പറഞ്ഞു വിട്ടിട്ടു? ”
“ഉവ്വ് നാരായണാ ”
“അയ്യോ ന്നിട്ട് ഇപ്പോഴാണോ ഉണ്ണ്യേ പറയാ? ”
“കിച്ചൻ അരുന്ധതിയുടെ അറയിൽ ആർന്നേ. കുറേ ആയില്യേ അരുന്ധതി കുട്ട്യേ കണ്ടിട്ട്. മാത്രവുമല്ല എന്തോരം പുസ്തകങ്ങളാ അരുന്ധതിടെ അറയിൽ .
കിച്ചൻ അതൊക്കെ നോക്കി നിൽക്കർന്നേ. അതാ വന്ന കാര്യം മറന്നു പോയെ ”
“ന്റെ ഉണ്ണ്യേ…
ഇനി ഇപ്പൊ തമ്പുരാനോട് ന്താ പറയാ? ”
“അതൊക്കെ കിച്ചൻ പറയാം നാരായണാ
വേഗം പുറപ്പെടാ ”
കിച്ചൻ, കാര്യസ്ഥൻ നാരായണനേയും കൂട്ടി കോവിലകത്തെത്തി. കാര്യസ്ഥനെ കണ്ട പാടേ വല്യമ്മാമ കോപത്തോടെ ചോദിച്ചു
“എത്ര നേരായി നാം ആളെ വിട്ടിട്ടു? എന്തേലും അത്യാവശ്യത്തിനല്ലേ വിളിപ്പിച്ചേ?
കാര്യസ്ഥനും ഇത്ര തിരക്കോ? ”
“അയ്യോ തമ്പുരാനേ ഞാൻ… ”
കിച്ചൻ അറിയിക്കാൻ വൈകിയതാണെന്നു നാരായണൻ മനഃപൂർവം പറഞ്ഞില്ല. കിച്ചന് തല്ല് കൊള്ളും എന്ന് കരുതി. വല്യമ്മാമയുടെ ശകാരം മുഴുവൻ അദ്ദേഹം കേട്ടു നിന്നു. അപ്പോഴേക്കും കിച്ചൻ ഇടയ്ക്കു കയറി പറഞ്ഞു,
“വല്യമ്മാമേ…
നാരായണനെ വഴക്ക് പറയല്ലേ, കിച്ചൻ നാരായണനോട് പറയാൻ വൈകി. അതാ വരാൻ ഇത്ര വൈകിയേ. കിച്ചൻ അവിടെ എത്തിയപ്പോ അരുന്ധതിയെ കണ്ടെയ്‌, അപ്പൊ കിച്ചൻ മറന്നു പോയി നാരായണനോട് പറയാൻ ”
“ഓഹോ
അല്ലേ തന്നെ ന്ത് കാര്യാ നിന്നെ വിട്ടാൽ ഭംഗി ആയി ചെയ്യാ.?
നിന്നെ കൊണ്ട് എന്തേലും ഒരു കാര്യത്തിന് കൊള്ളുവോ? ശുംഭൻ, ഏത് നേരവും പെൺകുട്ട്യോൾടെ പിന്നാലെ നടക്കാനും കുറേ മണ്ണപ്പം ചുട്ടു കളിക്കുന്ന കുട്ട്യോൾടെ പിന്നാലെ നടക്കാനും അല്ലാണ്ട് നിന്നെ എന്തിന് കൊള്ളാം?
ആ പിന്നെ ഒരു കാര്യത്തിന് കൂടെ നിന്നെ കൊണ്ട് കൊള്ളാം. ഒരു പറ അരിയുടെ ചോറുണ്ണാൻ. പൊയ്ക്കോ ന്റെ മുന്നിൽ നിന്നു ”
വല്യമ്മാമ കിച്ചനെ ശകാരിച്ചതു നാരായണന് നല്ല സങ്കടമായി. കിച്ചനും മുഖം വാടി. അവൻ അകത്തേക്ക് കയറി പോയി. മകന്റെ മുഖം കണ്ടപ്പോൾ ഗായത്രിക്കു മനസ്സിലായി അവന് നന്നേ സങ്കടായിട്ടുണ്ടെന്നു.
“അമ്മേട കുട്ടിക്ക് അമ്മ ഒരു കൂട്ടം ഉണ്ടാക്കി വെച്ചിട്ടുണ്ട് ”
“കിച്ചന് വേണ്ട ”
“ന്താന്നു പറഞ്ഞില്ല്യാല്ലോ അമ്മ അതിനു ”
“ന്താ ച്ചാലും നിക്ക് വേണ്ടേ ”
“അതെന്തേ അമ്മേട ഉണ്ണിക്കു വേണ്ടാത്തെ?”
“നിക്ക് വേണ്ട
അത്രന്നെ ”
“നല്ല മധുരമുള്ള ഉണ്ണിയപ്പം ആണുട്ടോ
ഇപ്പോഴും വേണ്ടേ ന്റെ കുട്ടന്? ”
“നിക്ക് വേണ്ട വല്യമ്മാമക്ക് കൊടുത്തോളു. അമ്മക്ക് ന്നോട് ഒട്ടും സ്നേഹം ഇല്ല്യ. അമ്മക്ക് വല്യമ്മാമയോടാ സ്നേഹം. സ്നേഹം ഇണ്ടാർന്നുച്ചാൽ വല്യമ്മാമ ന്നെ എപ്പോഴും ഇങ്ങനെ വഴക്ക് പറയുമ്പോൾ അമ്മ ചോദിക്കില്ല്യേ?
ചോദിക്കില്ല്യ നിക്ക് അറിയാം. അമ്മയ്ക്കും ന്നെ വേണ്ട. നോക്കിക്കോ ഞാൻ എങ്ങടെലും പോകും. ന്നിട്ട് വരില്യ. ”
“അയ്യോ
ന്തൊക്കെയാ അമ്മേട കുട്ട്യേ ഈ പറയുന്നെ. അമ്മേ സങ്കടപെടുത്തല്ലേ ന്റെ കിച്ചാ. ഉണ്ണി എങ്ങടെലും പോയാൽ പിന്നെ ഇക്ക് ആരാ? ന്തിനാ ഞാൻ ജീവിക്കുന്നെ? പിന്നെ ഈ പൂമുഖത്തു ഗായത്രി അന്തർജനം ഇണ്ടാവില്യ ”
അമ്മയുടെ വാക്കുകൾ കിച്ചന്റെ സങ്കടം കൂട്ടുകയാണ് ചെയ്തത്. അവൻ ഒന്നും മിണ്ടാണ്ട് മുറിയിലേക്ക് പോയി. അല്പനേരം കഴിഞ്ഞപ്പോൾ മുറിയിലേക്ക് അമ്മു വന്നു. അവൾ വാതിൽക്കൽ വന്നു വിളിച്ചിട്ടാണ് അകത്തേക്ക് കയറിയത്. അമ്മുന്റെ വിളി കേട്ടതും പെട്ടെന്ന് കണ്ണുകൾ അടച്ചു കിച്ചൻ. അവൾ അവന്റെ അടുത്തേക്ക് വന്നു ഇരുന്നു
“ആഹാ
ഇത്ര പെട്ടെന്ന് ഉറങ്ങിയോ?
കിച്ചാ…. ഇങ്ങട് നോക്കിയേ ഇതെന്താ അമ്മു കൊണ്ട് വന്നേന്നു ”
“നിക്ക് വേണ്ട ”
“ആഹാ
അപ്പൊ ഉറങ്ങിയില്യാർന്നുവോ? ”
“മ്മ് ”
“എന്തേയ് ന്റെ കിച്ചന് ഇത് വേണ്ടാത്തത്? അമ്മു തന്നാൽ കഴിക്കില്ല്യേ? ”
“നിക്ക് വേണ്ട ”
“അയ്യോ അങ്ങനെ പറയല്ലേ ”
“അങ്ങനെ പറയും ”
“അമ്മുന് സങ്കടാവില്ല്യേ? ന്റെ കിച്ചൻ ഇത് കഴിക്കാണ്ടിരുന്നാൽ
ദേ നോക്കിയേ നല്ല മധുരം ഉള്ള ഉണ്ണിയപ്പാ ”
“മ്മ് ”
അമ്മു ഒരു ഉണ്ണിയപ്പം എടുത്തു കിച്ചന്റെ വായിൽ വെച്ചു കൊടുത്തു. അവൾ അല്പം കൂടെ അവന്റെ അടുത്തേക്ക് ചേർന്നിരുന്നു. എന്നിട്ട് പറഞ്ഞു,
“അച്ഛ അങ്ങനെ ഒക്കെ പറഞ്ഞതിൽ സങ്കടായി ല്ല്യേ ന്റെ കിച്ചന്? പോട്ടെ സാരല്ല്യ
അച്ഛേട സ്വഭാവം അറിയില്ല്യേ? വിഷമിക്കരുത്ട്ടോ, അച്ഛക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്ക്യാ. ഈ മുഖം ഒന്ന് വാടി കണ്ടാൽ ഇക്ക് സങ്കടാ ”
“നിക്ക് സങ്കടം ഒന്നുല്ല്യ അമ്മു
ന്റെ അമ്മു സങ്കടപെടണ്ടാട്ടോ ”
“അമ്മായി പറഞ്ഞു സങ്കടപെട്ടാ ഇങ്ങട് പോന്നതെന്നു. അതാ ഞാൻ ഓടി വന്നെ
ഹാവൂ ഇപ്പോഴാ സമാധാനായെ. ഒന്ന് ചിരിച്ചുല്ലോ
ഇനി അമ്മു പൊയ്ക്കോട്ടേ? ”
“വേണ്ട പോകണ്ട ”
“രാത്രി വരാം.
ഇപ്പൊ പോട്ടെ
ന്റെ കിച്ചൻ അല്ലേ…
കൈ വിടു ”
“വിടില്ല്യ ”
“അയ്യോ വാതിൽ തുറന്നു കിടക്കാ ആരേലും വരും ”
“വന്നോട്ടെ
അതിനു ന്തേ അമ്മു? ”
“വന്നോട്ടേന്നോ? കേമായി
നമ്മൾ ഇങ്ങനെ ഇരിക്കുന്നതേ ആരേലും കണ്ടാൽ ന്താ കരുതാ?”
“ന്താ കരുതാ അമ്മു? ”
“നമ്മൾ തമ്മിൽ അരുതാത്ത ബന്ധം ഇണ്ടെന്ന്‌ കരുതും ”
“അത് ന്ത് ബന്ധം? ”
“അതൊക്കെ ഇണ്ട്. ”
“അതെയോ? ”
“അതേല്ലോ ”
“അമ്മു…. ”
“എന്തോ ”
“ഇവിടെ കിടക്കാമോ?
കിച്ചന്റെ അടുത്ത് ”
“അയ്യോ
കിടക്കേ? ”
“ആ
ഇച്ചിരി നേരം മതി ”
“ന്തേ ഇപ്പൊ പുതിയ ഓരോ ശീലങ്ങൾ ഒക്കെ? ”
“വെറുതേയോ? ”
“മ്മ് ”
“നിക്കുട്ടോ ”
“ആ ”
അമ്മു മെല്ലെ കിച്ചന്റെ അടുത്ത് നിന്നു എഴുന്നേറ്റു പോയി ശബ്ദം ഉണ്ടാക്കാതെ വാതിൽ അടച്ചു കുറ്റിയിട്ടു. എന്നിട്ട് അവന്റെ അടുത്ത് തന്നെ തിരികെ വന്നു
“മ്മ് വന്നു
കുറച്ചു നീങ്ങി കിടന്നേ ”
“ആ കിടന്നു ”
അവൻ നീങ്ങി കിടന്നതും അവൾ അവന്റെ അടുത്ത് കിടന്നു. അമ്മു തന്റെ അടുത്ത് കിടന്നതും അവന് ഒരുപാട് സന്തോഷം ആയി. അവൻ അല്പം കൂടെ അവളുടെ അടുത്തേക്ക് ചേർന്നു കിടന്നു
“അമ്മു… ”
“മ്മ്മ് ”
“എവിട്യാ ഞാൻ അമ്മുന്റെ കഴുത്തിൽ അണിയിച്ച താലി? ”
“ദേ… ”
അവൾ ആ താലി പുറത്തേക്കു എടുത്തു അവനെ കാട്ടിയതും അവൻ അത് കയ്യിൽ പിടിച്ചു ആ താലിയിൽ ചുണ്ടമർത്തി. ശേഷം ഉമ്മ വെച്ചത് അമ്മുന്റെ നെറ്റിക്കാർന്നു.
“അമ്മു… ”
“എന്തോ ”
“ഇതെന്താ അമ്മുന്റെ ശ്വാസം വല്ലാണ്ട് വേഗത കൂടിയല്ലോ ”
“അത്
ന്റെ കിച്ചനോട് വല്ലാത്ത ഇഷ്ടം തോന്നാ ഇപ്പൊ അമ്മുന് ”
“ഉവ്വോ അമ്മു?
ന്നാ ഇഷ്ടപ്പെട്ടോ കിച്ചനെ ”
“മ്മ്മ്
അമ്മു ഒത്തിരി ഇഷ്ടപെടട്ടെ കിച്ചനെ ഇപ്പൊ? ”
“മ്മ്മ് ”
“അമ്മു ഒത്തിരി ഇഷ്ടപെട്ടാൽ കിച്ചൻ ആരോടേലും പറയോ? “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply