പുനർജ്ജന്മം ഭാഗം 19

6641 Views

പുനർജ്ജന്മം Malayalam novel

വല്യമ്മാമയെ കണ്ടതും കിച്ചൻ അറിയാണ്ട് പറഞ്ഞു പോയി,
“യ്യോ വല്യമ്മാമ !”
വല്യമ്മാമ ആട്ടെ കോപിഷ്ഠനായി അവന്റെ അടുത്തേക്ക് വന്നു, കിച്ചൻ എന്തേലും പറയും മുൻപ് തന്നെ തല്ല് തുടങ്ങി കഴിഞ്ഞു
“കിച്ചനെ ഇങ്ങനെ തല്ലല്ലേ വല്യമ്മാമേ. കിച്ചന് വേദനിക്കുന്നു ”
“നിന്നെ തല്ലുകയല്ല, കൊല്ലുകയാ വേണ്ടത്
തറവാട് മുടുപ്പിക്കാനായി ഇണ്ടായ സന്തതി.
കീഴ്ജാതിയിൽ പെട്ടവരോട് സമ്പർക്കം വെക്കുന്നതും ക്ഷേമം അന്വഷിക്കുന്നതും ഒക്കെ നാം നേരത്തേ അറിഞ്ഞിരിക്കുന്നു. ന്നിട്ടും നാം മൗനം പാലിച്ചു ഇപ്പൊ നമ്മുടെ കണ്മുന്നിൽ തന്നെ കാട്ടി തന്നു ഭഗവാൻ. താഴ്ന്ന ജാതിയിൽ പെട്ട ജന്തുക്കൾക്ക് അന്നം വിളമ്പുന്നു, അതും ഒരു നമ്പൂതിരി.
നമ്മുടെ മുഖത്തു കരി വാരി തേക്കാനായി ഇണ്ടായ അസുര വിത്ത് ”
“കിച്ചനെ ഇങ്ങനെ തല്ലല്ലേ വല്യമ്മാമേ,
ഭഗവാന്റെ പ്രസാദം ഭക്തന് നൽകാമെങ്കിൽ, വിശക്കുന്ന വയറിനു ഒരു നേരത്തെ അന്നം വിളമ്പുന്നത് തെറ്റാണോ? ”
“അധികപ്രസംഗി !
തോന്ന്യാസം കാട്ടിയതും പോരാഞ്ഞു നമ്മോടു വാദിക്കുന്നുവോ നീയ്? ”
“കിച്ചൻ പറയുന്നത് ഒന്ന് കേൾക്കു വല്യമ്മാമേ
ന്നിട്ട് നമ്മെ തല്ലിക്കോളു
അന്നദാനം ആണ് ദാനത്തിൽ ഒന്നാമത്. മഹാ പുണ്യം.
എല്ലാം ഭഗവാന്റെ സൃഷ്ടി തന്നെ. അവിടെ മേൽജാതി, കീഴ്ജാതി എന്നൊന്നും ഇല്ല്യ. ഭഗവാന് എല്ലാം, എല്ലാപേരും ഒരുപോലെ തന്ന്യാ ”
“നമ്മെ പഠിപ്പിക്ക്യാ നീയ്?
നിന്നെ നേരെയാക്കാൻ പറ്റുമോ ന്ന് നാം ഒന്ന് നോക്കട്ടെ ”
നാട്ടുകാർ കാൺകെ കിച്ചനെ ഒരുപാട് ഉപദ്രവിച്ചു അദ്ദേഹം. അവന്റെ ശരീരം ആസകലം മുറിഞ്ഞു. അമ്പലത്തിൽ നിന്നവർക്ക് ഒക്കെയും ആ കാഴ്ച സങ്കടമുണ്ടാക്കി. അമ്പലം മുതൽ കോലോത്തെ പടിപ്പുര വരേയും അവനെ തല്ലി അദ്ദേഹം . അപ്പോഴും അവൻ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു
“കിച്ചനെ തല്ലല്ലേ വല്യമ്മാമേ, കിച്ചൻ പാവാ
കിച്ചന് വേദനിക്കുന്നു വല്യമ്മാമേ ”
പടിപ്പുര വാതിൽക്കൽ കിച്ചന്റെ നിലവിളി കേട്ട് മുറ്റത്തു നിന്ന സാവിത്രി അവിടേക്കു ഓടി ചെന്നു,
“അയ്യോ
എന്തേയ്? എന്തേ അച്ഛേ കിച്ചനെ ഇങ്ങനെ ശിക്ഷിക്കുന്നത്?
എന്തേ ഇണ്ടായെ ന്റെ കിച്ചാ? ”
“സാവിത്രി കുട്ടീ..
വല്യമ്മാമ കിച്ചനെ ഒത്തിരി തല്ലി
ദേ കണ്ടോ ഇവിടൊക്കെ തല്ലി ”
കിച്ചൻ അവന്റെ ദേഹത്ത് ഉണ്ടായ തല്ലിന്റെ പാടൊക്കെ തൊട്ടു കാട്ടി കൊണ്ട് പറഞ്ഞു.
“അയ്യോ ഇതെന്തേ? ”
സാവിത്രിക്കു സങ്കടം സഹിക്കാനാവാതെ ചോദിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി
“കിച്ചനേ…. ശിവന്റെ അമ്പലത്തിൽ അന്നദാനത്തിൽ പങ്കെടുത്തു അന്നം വിളമ്പി കൊടുത്തതിനാ വല്യമ്മാമ തല്ലിയെ ”
“കിച്ചൻ ന്തിനേ അച്ഛക്ക് ഇഷ്ടല്ലാത്ത കാര്യങ്ങൾ ഒക്കെ ചെയ്തെ?
അതല്ലേ ഇങ്ങനെ തല്ല് കിട്ടിയെ ”
“കിച്ചൻ തെറ്റ്‌ ചെയ്തില്ല്യല്ലോ സാവിത്രി കുട്ട്യേ ”
അവൻ അത് പറഞ്ഞു പൂർത്തിയാക്കും മുൻപ് വല്യമ്മാമ തല്ലാനായി കൈ ഉയർത്തി അടുത്തേക്ക് വന്നു. വീണ്ടും തല്ലാനായി വന്നപ്പോൾ സാവിത്രി അദ്ദേഹത്തെ തടഞ്ഞു. കിച്ചനാട്ടെ സാവിത്രിയുടെ പിന്നിലേക്ക് ഒതുങ്ങി നിന്നു. ഉമ്മറത്തെ ഒച്ചപ്പാട് കേട്ട് കിച്ചന്റെ അമ്മ അകത്തു നിന്നു വന്നു.
“അയ്യോ
ഇതെന്തേ പറ്റിയെ ന്റെ ഉണ്ണിക്ക്? ”
“ന്താ പറ്റിയെ ന്ന് നാം പറയാം ”
വല്യമ്മാമ ഇടയ്ക്കു കയറി പറഞ്ഞു. ഉമ്മറത്തു കിടന്ന ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്ന ശേഷം അമ്പലത്തിൽ നടന്ന കാര്യങ്ങൾ എല്ലാം പെങ്ങളോട് വിശദീകരിച്ചു. അതേ സമയം സാവിത്രി ആട്ടെ കിച്ചന്റെ മുറിവുകളിൽ ഒക്കെ വെളിച്ചെണ്ണ പുരട്ടുവാർന്നു.
ഇത്രയും തല്ല് കൊടുത്തിട്ടും വല്യമ്മാമയുടെ കലി അടങ്ങിയിട്ടില്ലായിരുന്നു. അദ്ദേഹം അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു,
“ഒക്കെ കാട്ടികൂട്ടീട്ടു നിൽക്കുന്ന നിൽപ്പ് കണ്ടില്ല്യേ അധികപ്രസംഗിടെ. നമ്മുടെ മാനം കളയാൻ ഇണ്ടായ സന്തതി ”
“കുട്ടി അല്ലേ ഏട്ടാ
ന്റെ ഉണ്ണിക്ക് അറിയില്യാല്ലോ. അറിയാണ്ട് പറ്റിയതാവും ”
“കുട്ടി ആത്രേ !
ഇവൻ എന്നെങ്കിലും വലുതാവോ?
അങ്ങനെ കേൾക്കുവോ നാം?
എല്ലാപേരും കൂടെ കുട്ടി ആക്കി വെച്ചോളൂ ഈ അമ്പലക്കാളയെ ”
അത് കേട്ട കിച്ചൻ സാവിത്രിയോട് പറഞ്ഞു
“സാവിത്രി കുട്ടി..
വല്യമ്മാമ കിച്ചനെയാ അവിടെ ശകാരിക്കുന്നെ ന്റെ അമ്മയോടെ ”
“മ്മ്. സാരല്യാട്ടോ
കിച്ചൻ അങ്ങട് ശ്രദ്ധിക്കേണ്ട ”
“അല്ലേലും കിച്ചൻ ശ്രദ്ധിക്കാറില്ല്യ വല്യമ്മാമ പറയുന്നതൊന്നും.
പിന്നില്ലേ, കുറച്ചു നേരം കഴിയുമ്പോൾ വല്യമ്മാമ തന്നെ നാണിച്ചു നിർത്തിക്കോളും. ഹ ഹ”
“ഹ്മ്മ്
ഇനി എവിട്യാ പുരട്ടേണ്ടെ? ”
“ഇനി ദേ ഇവിടെ. കിച്ചന്റെ ഈ കയ്യിലും ഇണ്ട് മുറിവ് ”
വല്യമ്മാമ അപ്പോഴും നിർത്തിയിട്ടുണ്ടായിരുന്നില്ല പെങ്ങളോട് മകന്റെ കുറവുകളെ പറ്റി. എന്നാൽ കിച്ചൻ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല. അവൻ സാവിത്രിയോട് ചോദിച്ചു,
“സാവിത്രി കുട്ടി.. ”
“എന്തോ ”
“ന്റെ അമ്മു എവിട്യാ? ”
“അമ്മുട്ടി അകത്തുണ്ട്ട്ടോ. കിച്ചൻ അകത്തു പൊയ്ക്കോളൂ ”
“ആ ”
മുറിവിൽ ഒക്കെ എണ്ണ പുരട്ടിയ ശേഷം കിച്ചൻ അകത്തേക്ക് പോയി. വല്യമ്മാമയുടെ അരിശം ഒട്ടും കുറഞ്ഞിട്ടില്ല. അദ്ദേഹം അരിശം തീരും വരെ പെങ്ങളെയും വഴക്ക് പറഞ്ഞു.
“നീയാ അവനെ ഇങ്ങനെ ലാളിച്ചു വഷളാക്കുന്നതു. നമ്മുടെ കാലം കഴിഞ്ഞാൽ കോവിലകം നോക്കേണ്ടത് അവനാ ”
“കിച്ചന്റെ അച്ഛ ഇങ്ങട് എത്തട്ടെ ഏട്ടാ
അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിക്കാം ഉണ്ണിയോട് ”
“ന്നാ പിന്നെ കേമായി
അയാളേ ഊര് തെണ്ടി നടക്കുണു വൈദ്യരാണെന്നും പറഞ്ഞ്. അയാൾക്ക്‌ ഒരാളെ ഉപദേശിക്കാനും വേണ്ടേ യോഗ്യത. ന്തുണ്ട് യോഗ്യത നിന്റെ നമ്പൂരിക്ക്? നിന്റെ ജാതകദോഷം കാരണം ആൺ ആ ദരിദ്രന് നിന്നെ വേളി ചെയ്തു കൊടുത്തത്. പറഞ്ഞിട്ടെന്താ കാര്യം സുകൃതക്ഷയം ”
സഹോദരന്റെ പ്രതിക്ഷേതത്തിനു മുന്നിൽ ഗായത്രി മൗനം പാലിച്ചു.
കിച്ചൻ അമ്മുന്റെ മുറിയുടെ വാതിൽക്കൽ എത്തി. അവൾ ആട്ടെ കട്ടിലിൽ കിടന്ന് എന്തോ വായിക്കുകയാണ് അവൾ
“അമ്മു…
കിച്ചൻ വന്നേ… ”
അവൾ കിടക്കയിൽ നിന്നു തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു,
“ആഹാ
വന്നുവോ ന്റെ നമ്പൂരി..
അയ്യോ ഇതെന്തേ പറ്റിയെ? ദേഹമാസകലം മുറിഞ്ഞിട്ടുണ്ടല്ലോ
എന്തേ പറ്റ്യേ കിച്ചാ? ”
“ഓ അത് സാരല്ല്യ അമ്മുവേ
വല്യമ്മാമ തല്ലിയതാ ”
“തല്ലുകേ?
ന്തിനേ? ”
“അത്, കിച്ചൻ ഇന്നലെ പറഞ്ഞില്ല്യേ…
ആ ശിവന്റെ അമ്പലത്തിൽ പോണ കാര്യേ ”
“ഉവ്വ്
അതിനു? ”
“അവിടെ അന്നദാനം ഇണ്ടാർന്നു. അത് വിളമ്പാൻ കിച്ചനും കൂടി. അത് വല്യമ്മാമ കണ്ടു. എല്ലാ ജാതിയിൽ പെട്ടോരും ഇണ്ടാർന്നു. അതിനു വല്യമ്മാമ കിച്ചനെ ഒത്തിരി തല്ലി ”
“അതിനു ഇങ്ങനെ തല്ലാമോ ”
അമ്മു ദേഷ്യത്തോടെ കിച്ചനോട് ചോദിച്ചു
“ന്റെ കൂടെ വരൂ ”
“അച്ഛേട അടുത്തേക്ക് ”
“എങ്ങടാ അമ്മു? ”
“അച്ഛേട അടുത്തേക്ക്
ഇക്ക് അറിയണം ഇങ്ങനെ തല്ലാനും മാത്രം ന്താ ഇണ്ടായേന്ന് ”
“വേണ്ട അമ്മു
വല്യമ്മാമക്ക് ദേഷ്യം വരുമ്പോ ഇത് പതിവുള്ളതല്ലേ,
സാരല്ല്യ അമ്മു. സാവിത്രിക്കുട്ടി മുറിവിലൊക്കെ എണ്ണ പുരട്ടി തന്നു കിച്ചന്
ഇപ്പൊ നീറ്റൽ കുറവുണ്ട് അമ്മു ”
“ന്നുവെച്ചു…
ന്റെ കിച്ചനെ ഇങ്ങനെ തല്ലാൻ ഞാൻ സമ്മതിക്കില്യ ഇനി
വരൂ ന്റെ കൂടെ ”
“വേണ്ട അമ്മു
കിച്ചൻ പറയുന്നത് ഒന്ന് കേൾക്കെന്റെ അമ്മുവേ ”
“ഇക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ല്യ കിച്ചാ ”
കിച്ചന്റെ ദേഹത്തെ മുറിവുകൾ കണ്ട് അമ്മുന് സഹിക്കാനായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവനെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. അപ്പോഴും അവൻ പറഞ്ഞു…
“സാരല്ല്യ അമ്മു…
കിച്ചന് ഇപ്പൊ വേദനിക്കുന്നില്ല്യ
അമ്മു…..”
“എന്തോ…. ”
“കിച്ചന് ഉറക്കം വരുന്നു.
കിച്ചൻ പൊയ്ക്കോട്ടേ… ”
“മ്മ്മ് ”
അവൻ പോകാൻ തിരിഞ്ഞതും അവൾ അവന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു,
“ഇന്ന് അമ്മു ഉമ്മ തന്നില്ല്യല്ലോ ന്റെ കിച്ചന്. അമ്മുന്റെ അടുത്ത് വായോ ഒരു ഉമ്മ തരട്ടെ ”
കിച്ചൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. അവൾ അവനെ ചേർത്തു പിടിച്ചു അവന്റെ നെറ്റിയിൽ ഒരു ഉമ്മ വെച്ചു.
“മ്മ്മ് ഇനി പോയി ഉറങ്ങിക്കോളൂ ന്റെ കിച്ചൻ ”
“മ്മ്മ് ”
കിച്ചൻ അമ്മുന്റെ അടുത്ത് നിന്നു മുറിയിലേക്ക് പോയി ഉറങ്ങാൻ കിടന്ന്. ക്ഷീണം കൊണ്ടാവണം അവൻ
നേരത്തെ ഉറങ്ങി. പുലർച്ചെ വല്യമ്മാമേടെ ഗർജനം കേട്ടാണ് കണ്ണ് തുറന്നത്
“കിച്ചാ…..
എഴുന്നേറ്റില്ല്യേ ഇതുവരെ?
ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റു സാധകം ചെയ്യണം ന്ന് ഇവനോട് എത്ര പറഞ്ഞിരിക്കുന്നു
എടാ കിച്ചാ….. ”
“ദേ എഴുന്നേറ്റു വല്യമ്മാമേ…. ”
അവൻ കിടക്കയിൽ നിന്നു ചാടി എഴുന്നേറ്റു കുളക്കടവിലേക്കു ഓടി. കുളി കഴിഞ്ഞു വന്നു സാധകം ചെയ്യാനിരുന്നു.
“നഗുമോ മു ഗലവാണി
നാമാനോ ഹരുണി
ജഗമേലു സുരുണി
ജാനകി വരുണി
ദേവാദി ദേവു നി
ദിവ്യസുന്ദരുണി
ശ്രീ വാസുദേവുനി
സീതാ രാഘവുനി
സുജ്ഞാന നിധിനി
സോമസൂര്യലോചനൂനി
അജ്ഞാന തമമുനു
അനചു ഭാസ്‌കരുണി
നിർമല കാരുണി
നിഖിലാ ഖ ഹരൂണി
ധർമ്മാദി മോക്ഷം
ഭുദ്ധയചെ യുഖനൂനി
ബോധാതോ പലുമാരു
പുചിൻചിന്നേനാര
ധിംതു ശ്രീ
ത്യാഗരാജസന്നുതു നി “

സാധകം ചെയ്തു കഴിഞ്ഞ് തംബുരു മാറ്റി വെച്ചു അകത്തേക്ക് പോകാൻ തുടങ്ങുമ്പോഴാ വല്യമ്മാമേടെ ചോദ്യം
“വഴിപാട് കഴിക്കൽ കഴിഞ്ഞുവോ? നാം പറഞ്ഞു ന്നു വെച്ചു നേർച്ച നടത്തേണ്ട. ആദ്യം വേണ്ടത് അവനവന് വേണ്ടിട്ടാണെന്നു ഒരു തോന്നലാ. ന്നാലേ കാര്യം ഉള്ളേ. ഇതിപ്പോ ഒക്കെയും ഇക്ക് വേണ്ടി വഴിപാട് കഴിക്കൽ ആണുല്ലോ.
നന്നാവില്ല്യാന്നു വെച്ചാൽ പിന്നെ ന്താ ചെയ്യാ, ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടേ അതങ്ങ്നെ അല്ലേ പോകു. അമ്പലക്കാള ആയി നടക്കേ ഉള്ളൂ ന്നു വാശി പിടിക്കുന്നതിനെ ഒക്കെ നന്നാക്കാൻ നോക്കിട്ടു ന്താ കാര്യം”
“കിച്ചൻ പൊയ്ക്കോട്ടേ വല്യമ്മാമേ?
അല്ലാ കിച്ചൻ പോയി കഴിഞ്ഞ് ആണുച്ചാൽ, വല്യമ്മാമ കിച്ചനെ വഴക്ക് പറയുന്നതേ കിച്ചൻ കേൾക്കില്യാർന്നൂല്ലോ ”
“അധികപ്രസംഗി !
നന്നാവില്ല്യന്നു വെച്ചാൽ ന്താ ചെയ്യാ
നീയ് ആ വൈത്തിയേ കണ്ട്‌ പടിക്ക് ”
“മ്മ് ന്നിട്ട് വേണം നാട്ടിലെ പെൺകുട്ട്യോൾ അത്രയും കോലോത്തു സത്യാഗ്രഹം ഇരിക്കാൻ ”
കിച്ചൻ അടക്കി പറഞ്ഞു.
“ന്താ പറഞ്ഞേ? ”
“നിക്ക് വൈത്തിയേ കണ്ട്‌ പടിക്കണ്ട
നിക്ക് ന്റെ അച്ചയെ കണ്ട്‌ പഠിച്ചാൽ മതി ”
“ആ…. വെറുതെയല്ലാ നീയിങ്ങനെ ആയി പോയേ
നമ്മുടെ ഉടപ്പിറന്നോൾടെ സ്വഭാവം അല്ലാ നിനക്കു കിട്ട്യേ അയാള്ടെ സ്വഭാവ കിട്ടിരിക്കുന്നെ. അതാ നീയ് ഇങ്ങനെ ഒന്നിനും കൊള്ളാത്തവനായി പോയെ ”
കിച്ചനെ ശകാരിച്ചു കൊണ്ട് വല്യമ്മാമ നടന്നു പോയി. കിച്ചൻ അകത്തേക്കും.
വല്യമ്മാമ എപ്പോഴും ഇങ്ങനെ അവന്റെ അച്ഛയെ പുച്ഛിക്കുന്നതിൽ അവന് നല്ല സങ്കടാർന്നു. ഇനി തന്റെ അച്ഛയെ വല്യമ്മാമ കുറ്റപ്പെടുത്തി സംസാരിച്ചാൽ അതിനുള്ള മറുപടി താൻ കൊടുക്കുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു നടന്നു വരുമ്പോഴാണ് അമ്മുന്റെ മുറിയുടെ അടുത്ത് എത്തിയത്.
തുറന്നു കിടന്ന ജനലഴികളിലൂടെ അവൻ മുറിക്കുള്ളിലേക്ക് നോക്കി. അവൾ കണ്ണാടിക്കു മുന്നിൽ ഇരുന്നു കണ്ണെഴുത്തുകയാണ്.
ഒരു നിമിഷം അവൻ മനസ്സിൽ ഓർത്തു
“വല്യമ്മാമ തന്നെ എത്ര ശിക്ഷിച്ചാലും, കുറ്റപ്പെടുത്തിയാലും, അധിക്ഷേപിച്ചാലും തനിക്കു വല്യമ്മാമയോട് ഒരിക്കലും നീരസം തോന്നില്യ അതിനു കാരണം മറ്റൊന്നുമല്ല.
നിക്ക് അമ്മുനെ കിട്ടിയത് വല്യമ്മാമയുടെ മകളായി അവൾ ജനിച്ചത് കൊണ്ടാണ് ”
അവൻ മെല്ലെ ജനാലക്കു അരികിൽ ചേർന്ന് നിന്നു അകത്തേക്ക് നോക്കി ചൊല്ലി,
“രാജസദസ്സിൽ ഞാനണയുമ്പോൾ
ഗാന വിരുന്നിൻ ലഹരികളിൽ
ഞാനറിയാതെ പാടുവതുണ്ടാ
രാജകുമാരി ഉണരുണരൂ
സുരതരു പുഷ്പ ശോഭമാം മിഴികൾ
തെരുതെരെ എന്നെ ആർദ്രമായ് തഴുകും
വരികയായി ഹൃദയവനികയിൽ ”
“ആഹാ
ഇതെന്തേ പുറത്ത് തന്നെ നിൽക്കുന്നെ?
അകത്തേക്ക് വായോ ”
“ഇല്ല്യാ
പോകാൻ തിടുക്കം ഉണ്ടേ ”
“എങ്ങടാ? തല്ല് കൊള്ളാനോ അച്ഛെടെന്നു? ”
“അല്ലാ ”
“പിന്നെ എങ്ങട് പോകാനാ ഇത്ര ധിറുതി ന്റെ കിച്ചന്? ”
“നമ്മുടെ പാടത്തു പണി എടുക്കുന്ന ചെറുമനെ…
ചെറുമന്റെ കിടാങ്ങൾക്കു നന്നേ കഷ്ടാണേ. വിശപ്പടക്കാൻ ഒന്നുല്ല്യ അവർക്കു. അല്പം ധാന്യം കൊണ്ട് കൊടുക്കണം വല്യമ്മാമ അറിയാണ്ട് ”
“ന്റെ കിച്ചാ…
ന്തിനേ വീണ്ടും അച്ഛേ ശുണ്ഠി പിടിപ്പിക്കുന്നെ? ഇന്നലെ തന്നെ ഒത്തിരി തല്ല് കിട്ടിയില്ല്യേ. ഇനി ഇത് കൂടെ ആയാൽ കൊന്നു കളയും ന്റെ കിച്ചനെ ”
“എയ് വല്യമ്മാമ അറിയില്ല്യ അമ്മു ”
“ഹ്മ്മ്
ന്താച്ചാലും അകത്തേക്ക് വായോ. ഒന്ന് കാണട്ടെ ന്റെ കിച്ചനെ ”
“ആ ”
ചാരിയിരുന്ന വാതിൽ തള്ളി തുറന്ന് അവൻ അകത്തേക്ക് കയറി. അവളുടെ അടുത്തേക്ക് വന്നു രണ്ടു കൈകളും തന്റെ നേർക്കു പിടിച്ചു ആ കൈക്കുള്ളിൽ ഒരു ഉമ്മ കൊടുത്തു.
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…
“ഇതെന്തേ ഇങ്ങനെ ഒരു ഉമ്മ? ”
“അതോ… അത് … ഒരുപാട് പ്രത്യേകത ഉള്ള ഉമ്മയാ. കിച്ചനേ കിച്ചന്റെ അമ്മക്ക് മാത്രം കൊടുക്കുന്ന ഉമ്മയാ ഇത്
അമ്മക്ക് അല്ലാണ്ട് വേറെ ഒരാള്ക്കും കൊടുക്കാത്ത ഉമ്മയാ ഇതേ ”
“അതെയോ? ”
“ആ…”
“ന്നിട്ട് ഇപ്പൊ ഇക്ക് തന്നൂല്ലോ കിച്ചൻ ”
“ആ
നിക്ക് അമ്മുനോട് അത്ര ഇഷ്ടം കൂടിട്ടാ, ന്റെ അമ്മക്ക് മാത്രം ഉള്ള ഉമ്മ ഞാൻ അമ്മുന് തന്നത് ”
“ഉവ്വോ? ”
“ആ ”
“ന്നാ ഉമ്മ ”
“ഹ ഹ
അമ്മു… ”
“എന്തോ ”
“നമുക്കേ ഒരിടം പോകാമോ? ”
“എങ്ങടാ? ”
“അതൊക്കെ ഇണ്ട്
അമ്മു വരുമോ കിച്ചന്റെ കൂടെ? ”
“മ്മ് വരാം
സന്ധ്യക്ക്‌ മുൻപ് തിരിച്ചെത്തില്ല്യേ? ”
“ഉവ്വ് ”
“ന്നാ പോകാം ”
“ന്നാലേ…. നമുക്കേ… വല്യമ്മാമ പോയ ശേഷം പോകാംട്ടോ. ന്നിട്ട് വല്യമ്മാമ്മ എത്തും മുൻപ് മടങ്ങിയെത്താം ”
“ശെരി ”
“ന്നാ കിച്ചൻ ഇപ്പൊ വാരാംട്ടോ ”
“എങ്ങടാ? ”
“അമ്മയോട് പറഞ്ഞിട്ട് വരാം
നമ്മൾ ഒരിടം പോവാന്നു ”
“അമ്മായി സമ്മതിച്ചില്ല്യാച്ചാലോ? ”
“കിച്ചൻ പറഞ്ഞു സമ്മതിപ്പിക്കും ”
എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ അടുത്ത് നിന്നും അടുക്കളയിലേക്ക് പോയി അമ്മയുടെ അടുത്ത് ചെന്നു.
“അമ്മേ… ”
“ആഹാ അമ്മേട കുട്ടി വന്നുവോ? എവിടാർന്നു ഇതുവരെ? ”
“കിച്ചൻ ഉമ്മറത്തു ഇണ്ടാർന്നു അമ്മേ.
അമ്മ ന്തേ ഇണ്ടാക്കണേ കിച്ചന്? ”
“അമ്മേട ഉണ്ണിക്ക് ന്താ വേണ്ടേ? ”
“ഉണ്ണിയപ്പം ”
“അമ്മ ഇപ്പൊ ഇണ്ടാക്കി തരാംട്ടോ ”
“ആ..
അമ്മേ… ”
ന്തേ കുട്ടാ? ”
“കിച്ചൻ അമ്മുനെ കൂട്ടി ഒരിടത്തു പോയി വരട്ടേ? ”
“എങ്ങടാ? ”
“പറമ്പിക്കുളം പുഴ കാണാൻ ”
“എയ് വേണ്ട വേണ്ട
അവിടേക്കൊന്നും പോകണ്ടാട്ടോ ”
“അങ്ങനെ പറയല്ലേ അമ്മേ
കിച്ചൻ വേഗം തിരിച്ചു പോന്നോളാം
കിച്ചന്റെ അമ്മ അല്ലേ… Oന്നു സമ്മതിക്കമ്മേ ”
“വേണ്ട കുട്ടാ
അത്രയും ദൂരെ ഒന്നും അമ്മുനേയും കൂട്ടി ഒറ്റയ്ക്ക് പോകണ്ട. അമ്മു ചെറിയ കുട്ടി അല്ല ഇപ്പോൾ. മുതിർന്ന പെൺകുട്ട്യോൾ കോലോത്തു നിന്നും പുറത്തിറങ്ങാൻ പാടില്ല്യേ. മാത്രവുമല്ല അന്യോർ കാണാൻ പാടില്ല്യേ തമ്പുരാട്ടി കുട്ട്യോളെ ”
“ന്നിട്ട് കിച്ചനെ എല്ലാപേരും കാണുന്നുണ്ടല്ലോ അമ്മേ ”
“ഇതാപ്പോ നന്നായെ
ആൺകുട്ട്യോളെ പോലെ ആണോ പെൺകുട്ട്യോൾ? ”
“കിച്ചൻ വേഗം വരാം അമ്മേ
അമ്മുനേയും കൂട്ടി പൊക്കോട്ടെ കിച്ചൻ? ”
“വേണ്ടാന്ന് പറഞ്ഞില്ല്യേ കിച്ചാ
വെറുതെ വല്യമ്മാമേടെ വഴക്ക് കേൾക്കണ്ടാട്ടൊ ”
“മ്മ് ”
അവൻ അമ്മയുടെ അടുത്ത് നിന്നും പോകാൻ തുടങ്ങുമ്പോൾ അമ്മ ചോദിച്ചു,
“അല്ലാ പോവാണോ അമ്മേട കുട്ടി?
ഉണ്ണിയപ്പം വേണ്ടേ? അമ്മ ദേ ഇണ്ടാക്കി കഴിഞ്ഞുട്ടോ ”
“നിക്ക് വേണ്ട ”
“അതെന്തേ?
പോകാൻ സമ്മതിക്കാഞ്ഞിട്ടോ? ”
“നിക്ക് വെണ്ടയ്
അത്രന്നെ ”
എന്നും പറഞ്ഞു കൊണ്ട് അവൻ അടുക്കളയിൽ നിന്നും പുറത്തിറങ്ങി തിരികെ അമ്മുന്റെ മുറിയിൽ തന്നെ എത്തി. അവന്റെ വരവും കാത്തു അവൾ നിൽക്കുവാണ്
“അമ്മായിയോട് ചോദിച്ചുവോ കിച്ചാ?
ന്ത് പറഞ്ഞു? ”
അവൻ അല്പനേരം ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു
“അമ്മ സമ്മതിച്ചു
വേഗം പോയി വരാൻ പറഞ്ഞു ”
“അങ്ങനെ പറഞ്ഞുവോ അമ്മായി ”
“ഉവ്വ്
പറഞ്ഞു
അമ്മു അ

Iമ്മു വേഗം തയ്യാറായിക്കോളു ”
അവൾക്കു ഒത്തിരി സന്തോഷം ആയി.
“ഇപ്പൊ ഇറങ്ങാം ട്ടോ ”
എന്ന് പറഞ്ഞു അവൾ വാതിൽ അടച്ചു. കിച്ചൻ ആട്ടെ മുറിക്കു പുറത്ത് നിന്നും ഓർത്തു
“ഈശ്വരാ അമ്മ സമ്മതിച്ചിട്ടില്യ. ആരേലും കാണും മുൻപ് ഇവിടുന്നു ഇറങ്ങണം. വല്യമ്മാമ എത്തും മുൻപ് മടങ്ങി എത്തുകയും വേണം ”
അപ്പോഴേക്കും അമ്മു ഒരുങ്ങി ഇറങ്ങി. അവൻ പെട്ടെന്ന് തന്നെ അവൾടെ കൈയിൽ പിടിച്ചു പുറത്തേക്കു ഇറങ്ങാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു
“ഇങ്ങനെ ധിറുതി കൂട്ടാണ്ടിരിക്കു കിച്ചാ
ഞാനേ അമ്മായിയോട് ഒന്ന് പറഞ്ഞിട്ട് വാരാംട്ടോ ”
“വേണ്ട വേണ്ട
അമ്മ പറഞ്ഞുല്ലോ പോയ് വരാൻ. ഇനി അമ്മു ചോദിക്കയൊന്നും വെണ്ടയ് ”
“ന്നാലും ഇക്ക് ഒരു മര്യാദ ഇല്ല്യേ കിച്ചാ. ഇപ്പൊ വാരാംട്ടോ ”
“അതല്ല അമ്മു…
അമ്മ കിച്ചനോട് പറഞ്ഞേ ഇനി യാത്ര പറയാനൊന്നും നിൽക്കണ്ട, വേഗം പോയി വരൂ ന്നു ”
“അതെയോ? ”
“ആ
അതേ അമ്മു ”
“ന്നാ വായോ നമുക്ക് പുറപ്പെടാം”
കൂടു തുറന്ന് വിട്ട പക്ഷികളെ പോലെ അവർ പറന്നു. അധികം വൈകാതെ അവർ പറമ്പിക്കുളം പുരയോരത്തെത്തി. അമ്മുന് അവിടുത്തെ അന്തരീക്ഷം ഒരുപാട് ഇഷ്ടപ്പെട്ടു.അവനെ ചേർന്നിരുന്നപ്പോൾ അവൾക്കു പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര സന്തോഷം ആർന്നു മനസ്സിൽ
“കിച്ചാ…. ”
“മ്മ്മ് ”
“കിച്ചന് അമ്മുനോട് എത്ര ഇഷ്ടം ഇണ്ട്? ”
“ഒരുപാടൊരുപാട് ”
“ഇക്ക് അറിയാം
നാലുണ് കിച്ചൻ പറയുന്നത് കേൾക്കാൻ വേണ്ടി ചോദിച്ചതാ
അതൊരു സുഖാ ”
“അതെയോ? ”
“മ്മ് അതേല്ലോ ”
“ന്നാലേ…… ”
“ന്ത്? ന്നാലേ nnu?
ഒരു ന്നാലും ഇല്ല്യാ. ഒക്കെ കോലോത്തു എത്തീട്ടു
അല്ലാണ്ട് ഒരിടത്തു വെച്ചും ഉമ്മ തരില്ല്യ ”
“ഓഹ് നിക്ക് വേണ്ട ”
“അല്ലാ വേണംന്ന് പറഞ്ഞുച്ചാലും തരില്ല്യ ”
“ഓഹ് !”
അമ്മു ചിരിച്ചു കൊണ്ട് ചോദിച്ചു
“അമ്മുനോട് പിണങ്ങിയോ കിച്ചാ? ”
“നിക്ക് ആരോടും ഒരു പിണക്കവും ഇല്ല്യാ ”
“അതെയോ?
ന്നാ ഒരു കൂട്ടം പറയട്ടേ?
അതൊന്നു ചെയ്തു കാട്ടു
ഇങ്ങട് നോക്കു ”
അവൾ അവളുടെ നാവുകൊണ്ടു സ്വന്തം മൂക്കേൽ തൊട്ടു. എന്നിട്ടവനോട് പറഞ്ഞു
“നാവ് കൊണ്ട് മൂക്കേൽ തൊട്ടാൽ ഒരുമ്മയല്ല പത്തു ഉമ്മ തരും ഈ അമ്മു ”
അവൾക്കു അറിയാം അത് ഒരിക്കലും അവന് ചെയ്യാൻ കഴിയില്ലെന്ന്. ന്നാലും നാവ് കൊണ്ട് മൂക്കേൽ തൊടാൻ അവൻ ശ്രമം തുടങ്ങി. ശ്രമങ്ങൾ ഒക്കെയും പരാജയപെട്ടിട്ടും അവൻ അത് തുടർന്ന്കൊണ്ടേ ഇരുന്നു. അമ്മുന് ആട്ടെ ചിരിയടക്കാനായില്ല. അവൾ ഇടയ്ക്കിടെ അവനോടു ചോദിച്ചു..
“ഇക്കൊല്ലമെങ്ങാനും ന്തേലും നടക്കോ ന്റെ കിച്ചാ? ”
ചോദ്യം വീണ്ടും veendu. ആവർത്തിച്ചപ്പോൾ അവൻ പറഞ്ഞു
“ആ ഇപ്പൊ തന്നെ നടക്കുല്ലോ
ദേ കണ്ടോളു ”
“മ്മ് കാട്ടു… ”
അവൻ അവളുടെ നേർക്കു നിന്നു ന്നിട്ട് അവളുടെ അടുത്തേക്ക് മുഖം ചേർത്തു, അവന്റെ നാവ് കൊണ്ട് അവളുടെ മൂക്കിൽ തൊട്ടു. അൽപനേരം അമ്മുന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
പെട്ടെന്നവൾ പറഞ്ഞു…
“ഇത് ഞാൻ സമ്മതിക്കില്യ
കള്ള കളിയാ ഞാൻ സമ്മതിക്കില്യ ”
“കള്ളക്കളിയോ?
അമ്മു ന്താ നമ്മോട് പറഞ്ഞേ?
നാവ് കൊണ്ട് മൂക്കേൽ തൊടാൻ ല്ല്യേ? അല്ലാണ്ട് ആരുടെ നാവുകൊണ്ടു ആരുടെ മൂക്കേൽ തൊടാൻ ന്നു പറഞ്ഞുവോ? ഇല്ല്യല്ലോ? ”
“ഞാൻ സമ്മതിക്കില്യ ”
“വേണ്ട
സമ്മദിക്കണ്ടാ അവിടെ ഇരുന്നോളൂട്ടോ
നമുക്ക് തരാമെന്നു പറഞ്ഞ പത്തു ഉമ്മ എടുക്കാ
പറഞ്ഞ വാക്ക് തെറ്റിക്കാൻ പാടില്ല്യ ”
“അയ്യടാ ഇതെവിടുത്തെ ന്യായാ? ”
“ഇതാണേ കിച്ചന്റെ ന്യായം
എടുക്കെടുക്കു….
മ്മ്മ് വേഗം ആട്ടെ…. “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പുനർജ്ജന്മം ഭാഗം 19”

Leave a Reply