പുനർജ്ജന്മം ഭാഗം 17

  • by

5339 Views

പുനർജ്ജന്മം Malayalam novel

“ആരോടേലും പറയണോ? ”
“ഹാ
പറയരുതെന്ന് ”
“ആ പാറയില്ല്യ ”
“ന്നാ ഇങ്ങട് വായോ ”
അവൻ അല്പം കൂടെ അവളിലേക്ക്‌ ചേർന്നു കിടന്നു
“ആ
വന്നു
എന്തേയ് അമ്മു? ”
“അതോ,
അത്….
ആ ചെവി ഇങ്ങട് തായോ ”
“ആ ”
“ഏതോ നിലാ കുളിർ പൂത്തിങ്കളായ്
ഒരു മൂക രാത്രിയിൽ എന്നെ തേടി വന്നു നീ
ആരും തരാ മലർ പൂച്ചെണ്ടുമായ്
എന്റെ രാഗ ജാലകം മെല്ലെ നീ തുറക്കവേ
നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ
നാലമ്പലമേറ്റും നിറദീപം പോൽ മിന്നി
നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ
ചുടു ബാഷ്പങ്ങളാൽ ഉടൽ മിന്നീടവേ
എന്റെ മനസ്സിൽ അമൃത സ്വരം വിരിഞ്ഞൊരുങ്ങി ”
അവൾ പറഞ്ഞ രഹസ്യത്തെക്കാൾ അവൻ ശ്രദ്ധിച്ചത് അവന്റെ ചെവിയിൽ തട്ടിയ അവളുടെ ചുടു ശ്വാസങ്ങളായിരുന്നു . അവൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി വിളിച്ചു
“അമ്മു…. ”
“എന്തോ… ”
“അമ്മു ന്റെ ചെവിയിൽ പറഞ്ഞപ്പോ ഇല്ലേ…. അമ്മുന്റെ ശ്വാസം കിച്ചന്റെ ചെവിയിൽ തൊട്ടപ്പോൾ ഇണ്ടല്ലോ…. ”
“മ്മ്മ്മ്….. ശ്വാസം ചെവിയിൽ തൊട്ടപ്പോ…….? ”
“ശ്വാസം ന്റെ ചെവിയിൽ തട്ടിയപ്പോഴേ … കിച്ചന്റെ നെഞ്ചത്ത് ഇടക്ക കൊട്ടുന്ന പോലെ ”
“ഉവ്വോ? ”
“ആ…
ദേ നോക്കിയേ അമ്മു…
കിച്ചന്റെ നെഞ്ചത്ത് ഇടക്ക കൊട്ടുന്നത് കേട്ടുവോ ? ”
“എവിടെ നോക്കട്ടെ.. ”
അവൾ അവന്റെ നെഞ്ചത്ത് ചെവി ചേർത്ത് വെച്ചു. എന്നിട്ട് പറഞ്ഞു..
“മ്മ്മ് ശെരിയാട്ടോ…
ന്റെ കിച്ചന്റെ ഇടക്ക കൊട്ടുന്നുണ്ടല്ലോ
അതെന്തേ അങ്ങനെ? ”
“ആവോ
കിച്ചന് അറിയില്ല്യാ അമ്മുവേ ”
“ന്നാ അമ്മുന് അറിയാല്ലോ അതെന്തേ ന്നു ”
“അതെന്തേ അമ്മു? ”
അത്…. അമ്മുനോടുള്ള ഇഷ്ടാ ”
എന്ന് പറഞ്ഞിട്ടവൾ അവനെ ചേർത്ത് പിടിച്ചു രണ്ടു കണ്ണുകളിലും ഓരോ ഉമ്മ കൊടുത്തു. അടുത്ത് ഉമ്മ വെക്കാൻ തുടങ്ങുമ്പോഴാ പുറത്ത് വല്യമ്മാമ കിച്ചനെ അന്വഷിക്കുന്നതു കേട്ടത്. കേട്ട പാടേ അമ്മുന്റെ അടുത്ത് നിന്നു കിച്ചൻ മാറി
“യ്യോ വല്യമ്മാമ ”
“ടാ കിച്ചാ….. ”
“എന്തോ വല്യമ്മാമേ…. ”
എന്ന് വിളി കേട്ടുകൊണ്ടവൻ വല്യമ്മാമയുടെ മുന്നിൽ എത്തി.
“എത്ര നേരായി വിളിക്കുന്നു? ”
“കിച്ചൻ കേൾക്കാഞ്ഞിട്ടല്ലേ വല്യമ്മാമേ? ”
“ഓ… അല്ലേൽ നീയ് എന്നാണാവോ വിളി കേട്ടിട്ടുള്ളെ?
നിന്നെ വിളിച്ചു വിളിച്ചു തന്നെ ആവുള്ളു ന്റെ അന്ത്യം ”
“എന്തേ വല്യമ്മാമേ കിച്ചനെ വിളിച്ചേ? ”
“തറവാട്ടിലെ കാർണോർ സ്ഥാനം അങ്ങട് ഏൽപ്പിക്കാൻ
എന്തേയ്? ”
“അപ്പൊ വല്യമ്മാമ ഗൃഹസ്ഥാശ്രമം പൂർത്തീകരിച്ചു വാനപ്രസ്ഥം സ്വീകരിക്കാൻ പോവാണോ? ”
“ഉവ്വ്
ന്നിട്ട് വേണം നീയ് കാർണോർ സ്ഥാനം ഏറ്റെടുത്തിട്ടു നമ്മുടെ തറവാട് കുളം തോണ്ടാൻ.
ശുംഭൻ !
ദുർഗാ ക്ഷേത്രത്തിൽ കൊടികയറിയിരിക്കുണു. കൊടികയറ്റത്തിന്റെ അണഞ്ഞ നമ്മെ കച്ചേരിക്ക് ക്ഷണിച്ചിരുന്നു അവിടുന്നേ. നമുക്ക് ഇന്ന് തരപ്പെടില്ല്യ. അവിടെ പാടാൻ ആണേ കഴിഞ്ഞ ദിവസം നാം പറഞ്ഞെ.
അല്ലേൽ തന്നെ ഇവിടിപ്പോ മല മറിക്കുന്ന പണി ഒന്നൂല്ല്യല്ലോ. അങ്ങനേലും നിന്നെ കൊണ്ട് ഒരു ഗുണം ഇണ്ടാവട്ടെ.
“ആ ”
“ന്ത് കാ?
ഇങ്ങനെ ഒരു സന്തതി നമ്മുടെ ഉടപ്പിറന്നോൾടെ വയറ്റിൽ കുരുത്തുല്ലോ ന്റെ കൃഷ്ണാ
നാം പറഞ്ഞത് വല്ലതും ആ തലയിൽ കയറിയോ ആവോ കാർണോർക്ക്? ”
“ഉവ്വ് വല്യമ്മാമേ
കിച്ചൻ പൊയ്ക്കോളാം കച്ചേരിക്ക് ”
“എപ്പോഴാണാവോ?
അത്താഴ പൂജ കഴിഞ്ഞ് നട അടച്ചിട്ടോ? ”
“അല്ല
ഇപ്പൊ പുറപ്പെട്ടോളാം വല്യമ്മാമേ ”
“ഹ്മ്മ് ”
വല്യമ്മാമ ഒന്ന് നീട്ടി മൂളിയിട്ട് നടന്നു. കിച്ചനാട്ടെ ഉടൻ തന്നെ കച്ചേരിക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അവൻ മുറിയിൽ കയറി വസ്ത്രം മാറുമ്പോൾ അമ്മു അവിടേക്കു വന്നു
“എന്തേയ്?
ഇപ്പൊ തന്നെ പോണോ കിച്ചാ? ”
“ആ
വല്യമ്മാമ പറഞ്ഞത് അമ്മുഉം കേട്ടില്ല്യേ? ”
“എപ്പോഴാ മടങ്ങാ? ”
“അറിയില്ല്യ അമ്മു
അവിടെ എത്തീട്ടല്ലേ അറിയൂ. കിച്ചൻ വേഗം വരാം ട്ടോ ”
“ന്നാ ഒരു ഉമ്മ തന്നിട്ട് പൊയ്ക്കോളൂ ”
“യ്യോ ഉമ്മയോ? ”
“യ്യോ ഉമ്മ അല്ല
കെട്ടിപിടിച്ചു ഉമ്മ. അതാ ഇക്ക് വേണ്ടത് ”
വല്യമ്മാമ എങ്ങാനും കണ്ടാലേ കിച്ചനെ കൊന്നു കളയും ”
“ഓ പിന്നെ….
നീയ് ഉമ്മ വെക്കുന്നുണ്ടോന്നു നോക്കി നിൽക്കുവല്ലേ ന്റെ അച്ഛ
ഇങ്ങനെ ഒരു പേടിത്തൊണ്ടൻ ”
“നിക്കുട്ടോ കിച്ചൻ നോക്കട്ടേ വല്യമ്മാമ വരുന്നുണ്ടോന്നു ”
“പിന്നേ…. നീയ് ഉമ്മ വെക്കുന്നത് നോക്കാൻ നടക്കലല്ലേ ന്റെ അച്ഛക്ക് പണി.
ഉമ്മ തരുന്നുണ്ടോ നീയ്?
കിച്ചൻ വാതിലിന്റെ അടുത്തേക്ക് ചെന്നു പുറത്തൊക്കെ ഒന്ന് നോക്കി ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം അമ്മുന്റെ അടുത്തേക്ക് വീണ്ടും വന്നു അവളുടെ കവിളത്തു ഒരു ഉമ്മ കൊടുത്തു.
“അയ്യേ ഇതെന്തു ഉമ്മയാ
ഇക്ക് വേണ്ടാട്ടോ ഈ ഉമ്മ. ഇക്ക് നല്ല ഉമ്മ ആണുച്ചാൽ മതി ”
“ഇത് നല്ല ഉമ്മയാ അമ്മു
ദേ ഒരു ഉമ്മ കൂടെ തരാം കിച്ചൻ ”
“ആ തായോ ”
അവൻ അവളെ ചേർത്ത് പിടിച്ചു അവളുടെ കവിളത്തു വീണ്ടും ഉമ്മ വെച്ചു . അപ്പോഴും വല്യമ്മാമയുടെ വക ശകാരം പുറത്ത് നടക്കുന്നുണ്ട്
“പുറപ്പെട്ടില്ല്യേ ഇതുവരെ?
ആടയാഭരണങ്ങൾ ഒക്കെ ഇട്ടു കഴിഞ്ഞില്ല്യേ ഇതുവരെ ”
“ദാ കഴിഞ്ഞു വല്യമ്മാമേ….. ”
കിച്ചൻ അമ്മുനോട് പറഞ്ഞു
“ദേ കെട്ടില്ല്യേ അമ്മു എപ്പോ ഉമ്മ തന്നാലും വല്യമ്മാമക്ക് ഇത് പതിവാ ”
“ഹ ഹ ഹ അതെയോ?
ഒരുകണക്കിന് അത് നല്ലതാ ”
“അതെന്തേ അമ്മു? ”
“ഇല്യാച്ചാലേ ഈ അമ്മുന്റെ സ്നേഹം അതിര് കടക്കും ”
“അതെന്തേ അമ്മു അതിര് കടക്കാ ന്നു പറഞ്ഞാൽ? ”
“അതൊക്കെ ഇണ്ട്
പിന്നെ പറയാം. ഇപ്പൊ വേഗം പുറപ്പെടാ. ”
അപ്പോഴേക്കും വല്യമ്മാമേടെ അടുത്ത വിളിയും വന്നു
“കഴിഞ്ഞില്ല്യേ ഇതുവരെ? ”
“ദേ പുറപ്പെടായി വല്യമ്മാമേ…. ”
“ന്നാ പുറപ്പെടാ,
പക്കമേളം ഒക്കെ അവിടെ ഇണ്ടാവും.
ആ പിന്നെ, കച്ചേരി കഴിഞ്ഞ് കമഴ്ന്നു കിടക്കുന്ന പ്ലാവില നിവർത്തി വെച്ചു അതിനോട് പുന്നാരം പറയാൻ നിൽക്കണ്ട. വേഗം മടങ്ങാ
മനസ്സിലായോ ആവോ? ”
“ഉവ്വ് വല്യമ്മാമേ ”
യാത്ര പറഞ്ഞു കിച്ചൻ അമ്പലത്തിലേക്ക് പുറപ്പെട്ടു. അമ്പലത്തിൽ എത്തി ദേവിയെ തൊഴുത ശേഷം പാടാനായി മണ്ഡപത്തിലേക്ക് കയറി ഇരുന്നു
“ഹിമഗിരി തനയേ ഹേമലതേ
അംബ ഈശ്വരി ശ്രീ ലളിതേ
മാമവ ഹിമഗിരി തനയെ ഹേമലതേ
രമാ വാണിസം സേവിത സകലേ
രാജ രാജേശ്വരി രാമ സഹോദരി “

കച്ചേരി കഴിഞ്ഞ ഉടൻ തന്നെ കിച്ചൻ പുറപ്പെടാൻ തയാറായി. രാത്രി ഏറെ വൈകിയ കാരണം കച്ചേരിക്ക് ക്ഷണിച്ചവർ പറഞ്ഞു…
“നേരം നന്നേ വൈകിയിരിക്കുന്നു. ഉണ്ണി നമ്പൂരിക്ക് ഇന്ന് തന്നെ പുറപ്പെടണോ? പുലർച്ചെ പുറപ്പെട്ടാൽ പോരേ? ”
“പോരാ
ഇന്ന് തന്നെ മടങ്ങണം
വല്യമ്മാമ പറഞ്ഞിരിക്കുണു ഇന്ന് തന്നെ മാടങ്ങണംന്നു. ”
“നേരം ഇത്ര വൈകിയില്യേ?
പോരാത്തതിന് വഴിയും അത്ര നന്നല്ലേയ് ”
“ഓ അതൊന്നും സാരല്ല്യ”
കിച്ചൻ അപ്പോൾ തന്നെ പുറപ്പെട്ടു . യാത്രാ മദ്ധ്യേ വല്ലാത്ത ദാഹം തോന്നിയത് കാരണം അടുത്ത് കണ്ട പുഴയിൽ നിന്നു ദാഹം തീരുവോളം വെള്ളം കുടിച്ച ശേഷം അവൻ വീണ്ടും യാത്ര തുടർന്നു. പുലർച്ചെ കിച്ചൻ കോവിലകത്തെത്തി. പടിപ്പുര കടന്നു വരുമ്പോൾ കണ്ടത് ഉമ്മറത്തെ സോപാനത്തിൽ ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയെ ആണ്.
“അമ്മേ….
ഇതെന്തേ രാത്രി ഉറങ്ങിയില്യാർന്നുവോ? ”
“ഇല്ല്യാ ”
“അതെന്തേ അമ്മേ?
അമ്മക്ക് ഉറങ്ങാര്ന്നില്യേ? ”
“അമ്മേട കുട്ടീ വന്നു വിളിച്ചാൽ അറിഞ്ഞില്ല്യാച്ചാലോ
അതാ അമ്മ ഇവിടെ തന്നെ ഇരുന്നതേ ”
“ന്തിനേ അമ്മേ ഉറക്കളച്ചെ?
കിച്ചൻ വന്നു വിളിക്കില്യാർന്നുവോ അന്നേരം വാതിൽ തുറന്നാൽ മതിയാർന്നുല്ലോ ”
“ഇത് ആദ്യം അല്ലേ, ഇത്രയും ദൂരേ ഒറ്റയ്ക്ക് അല്ലേ അമ്മേട കുട്ടീ പോയെ,
അപ്പൊ അമ്മക്ക് എങ്ങിന്യാ സമാധാനായി ഉറങ്ങാൻ കഴിയാ?”
“ഹ്മ്മ്
ഈ അമ്മേട ഒരു കാര്യേ
കിച്ചൻ എന്തേ ഇപ്പോഴും തൊട്ടിലിൽ കിടക്കുന്ന കുഞ്ഞാവ ആണോ ”
“ഉവ്വ്
ഇക്ക് നീയ് കുഞ്ഞാവ തന്ന്യാ.
അത് ഇപ്പോഴെന്നല്ല എപ്പോഴും. ഇനി നിന്റെ വേളി കഴിഞ്ഞ് നിനക്ക് ഒരു ഉണ്ണി പിറന്നാലും ഇക്ക് ന്റെ കിച്ചൻ കുഞ്ഞാവ തന്ന്യാ ”
“ഹ ഹ”
“മ്മ്മ്?
എന്തേയ്? ”
“എയ് ഒന്നുല്ല്യ അമ്മേ ”
“ദേഹം ശുദ്ധി ആയി വന്നോളൂ കുട്ടാ
അമ്മ കാപ്പി ഇണ്ടാക്കി തരാം ഉണ്ണിക്ക് ”
“അമ്മേ.. ”
“എന്തേയ് കുട്ടാ? ”
“വേളി കഴിഞ്ഞുച്ചാൽ ഉണ്ണി വരുവോ എല്ലാപേർക്കും? ”
“അയ്… എന്ത് ചോദ്യാ ന്റെ ഉണ്ണ്യേ?
പിന്നെ വരാണ്ട്?
വേളി കഴിഞ്ഞാൽ ഉണ്ണി പിറക്കും ”
“യ്യോ ”
“എന്തേയ്? ”
“ഒന്നുല്ല്യ അമ്മേ
അമ്മേ…
ആര് വേളി കഴിച്ചുച്ചാലും ഉണ്ണി പിറക്കുവോ? ”
“ഉവ്വെല്ലോ കുട്ടാ
ഭഗവാൻ അനുഗ്രഹിച്ചാൽ ഉറപ്പായും ഉണ്ണി പിറക്കും.
എന്തേയ് ഇപ്പൊ ഇങ്ങനെ ഒരു സംശയം? ”
“അറിയില്ല്യ അമ്മേ
കിച്ചന് പേടി ”
“എന്തിന്?
എന്തിനേ അമ്മേട ഉണ്ണി പേടിക്കുന്നെ? ”
“അമ്മേ…. ”
“എന്തോ…. ”
“ആരും അറിയാണ്ട് വേളി കഴിച്ചാലും ഉണ്ണി പിറക്കോ? ”
“ന്റെ ഉണ്ണ്യേ ..
അറിഞ്ഞു നടന്നാലും അറിയാണ്ട് നടന്നാലും വേളി, വേളി തന്ന്യാ.
ഒരു പുരുഷൻ സ്ത്രീയുടെ കഴുത്തിൽ താലി ചാർത്തിയിട്ടുണ്ടെങ്കിൽ അവരുടെ വേളി കഴിഞ്ഞു എന്ന് തന്ന്യാ അതിനർത്ഥം. അങ്ങനെ വേളി നടന്നുച്ചാൽ ഉണ്ണി പിറക്കും. ഇതൊക്കെ ആലോചിച്ചു അമ്മേട കുട്ടി ഈ തല പുകക്കാണ്ട് പോയി ശുദ്ധി ആയി വരൂ
അമ്മ കാപ്പി തരാം ”
“ഹ്മ്മ് ”
അമ്മ അകത്തേക്ക് പോയതും കിച്ചൻ ആധിയോടെ അമ്മുന്റെ മുറിയിലേക്ക് ചെന്നു. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവൻ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി.
അമ്മു നല്ല ഉറക്കമാണ്. അവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു അൽപനേരം അവളെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് മെല്ലെ അവളുടെ വയറിന്റെ മുകളിൽ കൈ വെച്ചു നോക്കി.
കൈ വെച്ചു നോക്കിയിട്ട് സമാധാനം ഇല്ലാഞ്ഞിട്ടാവും അവൻ പതിയെ അവളുടെ വയറിന്റെ മേലേ അവന്റെ ചെവി ചേർത്ത് വെച്ചു. പ്രത്യേകിച്ച് ഒന്നും കേൾക്കുന്നില്ല എന്ന് ഉറപ്പായപ്പോഴാ അവന് സമാധാനമായത്. അന്നേരത്താ അമ്മു ഞെട്ടി ഉണർന്നത്
“എന്തേയ്?
ഇതെപ്പോ എത്തി? ”
“അമ്മു…
പിന്നില്ലേ….
ഒക്കെ കുഴപ്പായി ”
“എന്തേയ്? ”
“അമ്മ പറഞ്ഞേ, വേളി കഴിഞ്ഞുച്ചാൽ കുഞ്ഞാവ വരുമെന്ന്. ആരും അറിഞ്ഞു നടന്നാലും അറിയാണ്ടായാലും വേളി കഴിഞ്ഞുച്ചാൽ കുഞ്ഞാവ വരുംത്രേ. അതാ കിച്ചൻ ഓടി വന്നു നോക്കിയേ. ”
“ന്ത്? ”
“അമ്മുന്റെ വയറ്റത്ത് കുഞ്ഞാവ ഇണ്ടോന്നു ”
“ന്തോന്നാ? ”
“കിച്ചനോട് അമ്മ പറഞ്ഞു ”
“ന്ത്? ”
“വേളി കഴിഞ്ഞുച്ചാൽ കുഞ്ഞാവ പിറക്കുംന്നു ”
“കഷ്ടം ”
“അമ്മു.. ”
“എന്തേയ്? ”
“അമ്മ പറഞ്ഞ പോലെ കുഞ്ഞാവ ഇണ്ടാവോ അമ്മുന്റെ വയറ്റത്ത് ”
“ഉവ്വ്
എന്തേയ്? ”
“യ്യോ
നിക്ക് പേടി
വല്യമ്മാമ ന്നെ കൊന്നുകളയും ”
“അതെയോ? ”
“മ്മ് ”
“ഇനി ഇപ്പൊ ന്താ ചെയ്യാ? ”
അമ്മു ചിരി അടക്കാൻ പാടുപെട്ടുകൊണ്ട് ചോദിച്ചു
“കിച്ചന് അറിയില്ല്യ അമ്മു ”
“ഇക്കും അറിയില്ല്യ ”
“യ്യോ ഇനി ന്താ ചെയ്യാ കൃഷ്ണാ? ”
“ഒരു ഉമ്മ തന്നാൽ ഉപായം പറഞ്ഞു തരാം ”
“ഇപ്പോഴാണോ അമ്മു ഉമ്മ ചോദിക്കുന്നെ.? ഞാൻ മുള്ളിന്റെ മേലേയാ
ന്നാലും വേണ്ടില്യ നിക്ക് വല്യമ്മാമേടെ തല്ലു കിട്ടാണ്ടിരുന്നാൽ മതി ”
“ആ
ങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തായോ ”
അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
“ഇനി പറയു
ന്താ ഉപായം? ”
“അതേയ്, കിച്ചാ…
വേളി കഴിഞ്ഞുന്നു വെച്ച് ഉണ്ണി പിറക്കില്ല്യാട്ടോ. ഉണ്ണി പിറക്കണോച്ചാൽ വേറെ ചില കാര്യങ്ങൾ ഒക്കെ ഉണ്ടേ. അത്, ന്താചാലേ അമ്മു വിശദായി പിന്നെ പറഞ്ഞു തരാംട്ടോ ന്റെ നമ്പൂരിക്ക്. ഇപ്പൊ ഒന്ന് മാറിക്കേ അമ്മു കുളി കഴിഞ്ഞു വരാംട്ടോ ”
“അമ്മു….
പറഞ്ഞിട്ട് പോകു ന്റെ അമ്മുവേ…
ശെരിക്കും അമ്മുന്റെ വയറ്റത്ത് കുഞ്ഞാവ ഇണ്ടോ? ”
കിച്ചന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ അമ്മു പുഞ്ചിരിച്ചു കൊണ്ട് കുളിക്കാനായി പോയി. അവൾ കുളി കഴിഞ്ഞു വരുമ്പോഴും അവൻ അവിടെ തന്നെ നിൽപ്പുണ്ട്.
“ആഹാ പോയില്യേ? ”
“മ്മ് ”
“എന്തേയ്? ”
“മ്മ് ”
“ന്നാലേ ന്റെ കിച്ചൻ ഒന്ന് പുറത്തു ഇറങ്ങിക്കേ. അമ്മുന് ഈറൻ മാറാൻ ”
“മ്മ് ”
“മ്മ് പുറത്ത് ഇറങ്ങെന്റെ കിച്ചാ ”
“മ്മ് ”
“എന്തേയ്?
ന്തിനേ മുഖം വീർപ്പിച്ചു നിൽക്കുന്നെ? ”
“മ്മ് ”
“ആ വായ തുറന്ന് ന്തേലും ഒന്ന് പറയു ഇങ്ങനെ മ്മ് കാരം മാത്രം ഉരിയാടാണ്ട് ”
“മ്മ് ”
“വെറുതെ ന്നെ ശുണ്ഠി പിടിപ്പിക്കണ്ടാട്ടൊ കിച്ചാ
ന്തിനേ ഇപ്പൊ ഇങ്ങനെ പിണങ്ങി നിൽക്കുന്നെ? ന്ത് ചോദിച്ചാലും മ്മ് മാത്രം. ന്താ കാര്യംന്നു ഒന്ന് പറയാ ”
“അമ്മ പറഞ്ഞു ”
“ന്ത്? ഇങ്ങനെ മ്മ് പറഞ്ഞു ന്നെ കൊല്ലാനോ? ”
“വേളി കഴിഞ്ഞുച്ചാൽ കുഞ്ഞാവ വരുംന്ന് ”
“ഉവ്വ് വരും
അതിനു ഇപ്പൊ എന്തേ? ”
“ഒക്കെത്തിനും നീയാ കാരണം ”
“ന്ത്?
ഞാൻ ന്ത് ചെയ്തുന്നു? ”
“നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇപ്പൊ വേളി വേളി വേണ്ടാന്ന്. ന്നിട്ട് കേട്ടുവോ നീയ്?
കെട്ടില്യ. ”
“ഇപ്പൊ ന്തുണ്ടായിട്ടാ ഇങ്ങനെ ഒക്കെ പറയണേ? ”
“അമ്മ പറഞ്ഞു എല്ലാ സത്യങ്ങളും കിച്ചൻ അറിഞ്ഞു ”
“ന്താണാവോ നീ അറിഞ്ഞേ? ”
“വേളി കഴിഞ്ഞുച്ചാൽ കുഞ്ഞാവ വരും. കിച്ചൻ പറഞ്ഞതല്ലേ ഇപ്പൊ വേളി വേണ്ടാന്ന്
ന്നിട്ട് കേട്ടില്യല്ലോ അമ്മു. ഇനി വല്യമ്മാമ കിച്ചനെ തല്ലി കൊല്ലും. ”
“ഹ്മ്മ്
നീയ് പോയേ നിന്റെ ഓരോ വിഡ്ഢിത്തങ്ങളും കൊണ്ടേ. ഇക്ക് ഈ ഈറനോക്കെ മാറണം. കുറേ നേരായി ഇങ്ങനെ നിൽക്കുന്നു.. തണുക്കാ .
“ഇല്ല്യാ
കിച്ചൻ പോവില്ല്യ ”
“ന്നാ അവിടെ നിന്നോ
അല്ലാണ്ട് ഞാൻ ന്താ പറയാ ഇപ്പൊ ”
അമ്മു പിറുപിറുത്തു കൊണ്ട് അല്പം മാറി നിന്നു ഈറൻ മാറി വേറെ വസ്ത്രം ധരിച്ചു. കിച്ചനാട്ടെ അതേ നിൽപ്പ് തന്നെ മുഖവും വീർപ്പിച്ചു കൊണ്ട്.

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply