പുനർജ്ജന്മം ഭാഗം 3

  • by

5982 Views

പുനർജ്ജന്മം 3 Malayalam novel

“കിച്ചാ….
എവിടെ ഇവൻ? നിഷേധി ! ഒരു കാര്യത്തിനും വിളിച്ചാൽ കിട്ടില്യ. ശപ്പൻ ”
“എന്തോ വല്യമ്മാമേ
വല്യമ്മാമ വിളിച്ചുവോ കിച്ചനെ? കിച്ചൻ കെട്ടില്ല്യാർന്നു. അമ്മുന്റെ അറയിലാർന്നു കിച്ചൻ. അതാ കേൾക്കാഞ്ഞെ ”
“നിനക്കെന്താ പെങ്കുട്ട്യോൾടെ അറയിൽ കാര്യം ? ”
“ഇല്ല്യ വല്യമ്മാമേ…
കിച്ചൻ പെങ്കുട്ട്യോൾടെ അറയിൽ ഒന്നും പോയിട്ടേ ഇല്ല്യ. കിച്ചനെ… അമ്മുന്റെയും സാവിത്രികുട്ടിടെയും അറയിൽ മാത്രേ പോകാറുള്ളൂ. ”
വല്യമ്മാമ കിച്ചനെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു…
“നീയ് സാധകം ചെയ്യാറുണ്ടോ? പഠിച്ച പാഠങ്ങൾ ഏതെങ്കിലും മറന്നൂച്ചാൽ നിന്റെ തുട അടിച്ചു പൊട്ടിക്കും നാം. മനസ്സിലായോ നിനക്ക്? ”
“ഉവ്വ് വല്യമ്മമേ ”
“എന്ത് കുവ്വ്? ”
” വല്യമ്മാമ കിച്ചന്റെ തുട അടിച്ചു പൊട്ടിക്കുംന്നു ”
“ശുംഭൻ !
അങ്ങനെ ആണോ നാം പറഞ്ഞെ? ”
കിച്ചൻ ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിന്നു. അവന് നന്നേ സങ്കടം ഉണ്ട് വല്യമ്മാമ അവനെ എപ്പോഴും ഇങ്ങനെ ശകാരിക്കുന്നതിൽ.
“വല്യമ്മാമേ…
കിച്ചന് കുറച്ചു പണം വേണം ”
“എന്തിനു?
എന്തിനെ നിനക്ക് ഇപ്പൊ പണത്തിന്റെ ആവശ്യം? ”
“അത്… കിച്ചന് വേണം. ഒരു കൂട്ടം വാങ്ങാനാ ”
“ഇപ്പൊ ഒന്നും വാങ്ങേണ്ട. ഉള്ളതൊക്കെ മതി.
മനസ്സിലായോ ഉണ്ണിക്കു? ”
“മ്മ്. ഉവ്വ് ”
കിച്ചൻ മനസ്സിൽ പറഞ്ഞു
“ഹ്മ്മ് മനസ്സിലായില്ല, മനസ്സിലാകില്ല !
നിക്ക് അറിയാം എന്താ വേണ്ടേന്ന് ”
വല്യമ്മാമ പുറത്തു പോകാൻ കാത്തിരുന്നു കിച്ചൻ. അവൻ അമ്മയോട് അന്വഷിച്ചു…
“അമ്മേ.. വല്യമ്മാമ പോയോ? ”
“ഉവ്വെല്ലോ ഉണ്ണിയെ, എന്തേ? ”
“എപ്പോഴാ മടങ്ങുക? ”
“ഇതാ ഇപ്പൊ നല്ല കഥ, ഇക്ക് അറിയില്യ ന്റെ കുട്ട്യേ..
ഏട്ടൻ എപ്പോഴാ വരുക, പോവാ എന്നൊന്നും പറയാൻ പറ്റില്ല്യേ. ഏട്ടന്റെ കാര്യം ഒക്കെ അങ്ങനാ. ”
കിച്ചൻ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവൻ വല്യമ്മാമേടെ മുറിയിൽ കയറി മെല്ലെ വാതിൽ അടച്ചു. ചുറ്റും ഒന്നു കണ്ണോടിച്ചു. ആരും ഇല്ലന്ന് ഉറപ്പു വരുത്തിയ ശേഷം മെല്ലെ വല്യമ്മാമ്മേട പണപ്പെട്ടിയുടെ അടുത്തേക്ക് നീങ്ങി. അത് തുറന്നു ആവശ്യത്തിനുള്ള പണം എടുത്തു. ശേഷം പുറത്തിറങ്ങി വാതിൽ പുറത്തുന്നു മെല്ലെ അടച്ചു.
പണപ്പെട്ടിയിൽ നിന്നു എടുത്ത പണം അവൻ ഭദ്രമായി വെച്ചു. പിന്നെ അവൻ നേരെ പോയത് അമ്മുൻറെ മുറിയിലേക്കാണ്.
“അമ്മു…
വേഗം വായോ നമുക്ക് ഉത്സവം കാണാൻ പോകാം. കിച്ചൻ കൊണ്ട് പോകാം. വേഗം ഇറങ്ങിക്കോളൂട്ടോ ”
കേട്ട പാതി കേൾക്കാത്ത പാതി അവൾ വേഗം ഒരുങ്ങി. അവൾക്കു ഒരുപാടു സന്തോഷമായി. അവളോട്‌ ഒരുങ്ങാൻ പറഞ്ഞിട്ട് പിന്നെ അവൻ പോയതു സാവിത്രിയുടെ മുറിയിലേക്കാണ്,
“സാവിത്രിക്കുട്ടി വേഗം ഇറങ്ങിക്കോളു, നമുക്ക് ഉത്സവം കാണാൻ പോകാം. കിച്ചൻ കൊണ്ട് പോകേംട്ടോ രണ്ടാളെയും ”
സാവിത്രിയേയും അമ്മുനെയും കൂട്ടി കിച്ചൻ ഉത്സവപ്പറമ്പിൽ എത്തി. ഛായങ്ങളും, പൂക്കളും, അലങ്കാരവസ്തുക്കളും, മധുരപലഹാരങ്ങളും കൊണ്ട് നിറഞ്ഞിരുന്നു അവിടം. പല ദേശങ്ങളിൽ നിന്നു കച്ചവടക്കാർ. കിച്ചനെ കണ്ടതും അവർ ബഹുമാനപൂർവ്വം എഴുന്നേറ്റു നിന്നു കൈ വണങ്ങി. തങ്ങളുടെ ചെറിയ തമ്പുരാനെ അവർക്കു അത്ര കാര്യമാണ്. കിച്ചൻ അവരുടെ അടുത്തേക്ക് വന്നു എന്നിട്ട് അമ്മുനോടും സാവിത്രിയോടുമായി പറഞ്ഞു,
“അമ്മു.. എന്താ വേണ്ടേച്ചാൽ വാങ്ങിക്കോളൂട്ടോ, സാവിത്രിക്കുട്ടിക്കും എന്ത് വേണോച്ചാലും വാങ്ങിക്കോളൂ ”
“പണം ഇല്ല്യാണ്ട് ഒന്നും തരില്ല്യ കിച്ചാ ”
സാവിത്രി കിച്ചനോട് പറഞ്ഞു
“പണമൊക്കെ കിച്ചന്റെ പക്കൽ ഉണ്ട്‌. രണ്ടാളും വേണ്ടതൊക്കെ വാങ്ങിക്കോളൂ. കിച്ചൻ അല്ലേ പറയുന്നത് ”
“എവിടുന്നാ നിനക്ക് പണം? ആരാ തന്നത്? ”
“ആരും തന്നതല്ല സാവിത്രികുട്ട്യേ, കിച്ചന്റെ പണം ആണേ..
വല്യമ്മാമേടെ പണം ന്ന് പറയുമ്പോൾ അത് കിച്ചന്റെ കൂടി അല്ലേ? അതായതു വല്യമ്മാമ നാടുനീങ്ങുമ്പോൾ വല്യമ്മാമേടെ എല്ലാം കിച്ചനുള്ളതല്ലേ? ഒക്കെയും കിച്ചനല്ലേ നോക്കി നടത്തേണ്ടെ? അതിൽ നിന്നു കുറച്ചു പണം അല്ലേ കിച്ചൻ എടുത്തുള്ളൂ? അതുകൊണ്ട് രണ്ടാളും വേണ്ടതൊക്കെ വാങ്ങിക്കോളൂ ”
“ഈ പ്രക്രിയയെ ആണ് മലയാളം ഭാഷയിൽ മോഷണംന്നു പറയാറ് ”
അമ്മു പറഞ്ഞു.
“അയ്യേ ഇത് മോഷണം അല്ല അമ്മു. കിച്ചൻ മോഷ്ടിക്കില്യ. വല്യമ്മാമേടെ ന്ന് പറഞ്ഞാൽ ഒക്കെ കിച്ചനുള്ളതല്ലേ. അതിൽ നിന്നു കുറച്ചു എടുത്തു. ചോദിക്കാനായി വല്യമ്മാമ ഇല്ല്യാർന്നല്ലോ അതാ. ”
“ഹോ എന്തൊരു ബുദ്ധി. ഇവനെ ബുദ്ധി കുറവെന്ന് ആരാ പറഞ്ഞെ ഒക്കെ കൂടുതലാ. വക്രബുദ്ധി ”
അമ്മു പറഞ്ഞു നിർത്തി.

“അമ്മു..
ഇത് കണ്ടുവോ കിച്ചൻ അമ്മുന് വേണ്ടി വാങ്ങിയതാ. കിച്ചൻ ഇട്ടു തരാംട്ടോ അമ്മുന്റെ കയ്യിൽ ”
“മ്മ് ”
അവൻ അമ്മുന്റെ കൈ നിറയെ കുപ്പിവളകൾ ഇട്ടു. പല നിറത്തിൽ ഉള്ള കുപ്പിവളകൾ അവളുടെ കൈയുടെ ഭംഗി ഇരട്ടിച്ചു. സന്തോഷം കൊണ്ട് അമ്മുന്റെ കണ്ണുകൾ വിടർന്നു. അവൾക്കു അത്രയേറെ ഇഷ്ടമാണ് കുപ്പിവളകൾ. അത് അവനും അറിയാം
“കിച്ചാ… ”
“എന്തേ അമ്മു? ”
“ഒന്നുല്ല്യ വെറുതെ വിളിച്ചതാ ”
“നിക്ക് അറിയാല്ലോ അമ്മു എന്തിനാ വിളിച്ചേ ന്ന്”
“എന്തിനാ? ”
” കിച്ചൻ വള വാങ്ങി തന്നതിന് കിച്ചന് ഉമ്മ തരാൻ ”
“എന്ന് ആരും പറഞ്ഞു? ഞാനേ വെറുതെ വിളിച്ചത് തന്ന്യാ ”
” ഒഹ്, കിച്ചന് വേണ്ട നിന്റെ ഉമ്മ. കിച്ചൻ പോവാ ”
” നിൽക്കു കിച്ചാ പോകല്ലേ..
ഒന്നു നില്ക്കു ഒരു കൂട്ടം പറയട്ടെ ”
” വേണ്ട നിക്ക് കേൾക്കണ്ട ”
അമ്മു അവന്റെ പിന്നാലെ ചെന്നു അവനെ പിടിച്ചു നിർത്തി
” നിക്കവിടെ. എങ്ങടാ ഈ പായുന്നെ? ഉമ്മ വേണ്ടേ? ”
“നിക്ക് വേണ്ട ”
” അതെങ്ങനെയാ ശെരിയാവ? ന്റെ കിച്ചന് ഉമ്മ വേണ്ടച്ചാൽ അമ്മു പിന്നെ വേറെ ആർക്കാ കൊടുക്കാ? അതേയ്, ഈ അമ്മുന്റെ ഉമ്മ മുഴുവൻ കിച്ചന് മാത്രമുള്ളതാണുട്ടോ. ഉമ്മ മാത്രല്ല അമ്മു ഉം ”
ഇത്രയും പറഞ്ഞു അവൾ അവന്റെ കവിളത്തു ഒരു ഉമ്മയും കൊടുത്തു.
“അമ്മു.. ”
“എന്തോ… ”
“അമ്മുന് കിച്ചനോട് എത്ര ഇഷ്ടമുണ്ട്? ”
“തുലാവര്ഷത്തിലെ ആദ്യ മഴയിൽ എത്ര മഴത്തുള്ളിയോള ഭൂമിയിൽ പതിക്കാ? ”
“കിച്ചന് അറിയില്യ അമ്മു ”
“അത് പോലെ തന്ന്യാ ഇക്ക് കിച്ചനോടുള്ള ഇഷ്ടവും. അളന്നു കൃത്യമായി കണക്കു പറയാനൊന്നും ഇക്ക് അറിയില്യ. ഒന്ന് അറിയാം കിച്ചൻ അമ്മുന്റെയാ. അമ്മുന്റെ മാത്രം. “

തുടരും

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply