പ്രണയനിലാവ് – 6

10181 Views

malayalam novel

പ്രതീക്ഷിക്കാതെ ദേവനെയും കുടുംബത്തിന്റെയും തന്റെ വീട്ടിൽ കണ്ടപ്പോൾ ടീന ആകെ ടെൻഷനിൽ ആയി അവൾ വേഗം ഫോൺ എടുത്തു സിബിനെ വിളിച്ചു .

സിബിച്ച….ഒന്ന് ഇങ്ങോട്ടു വേഗം വാ …

എന്താടി…. നീ വീണ്ടും വല്ലതും ഒപ്പിച്ചു വെച്ചോ…

അതൊന്നുമല്ല , ഇവിടെ ദേവൻ വന്നിട്ടുണ്ട് …
ദേവനോ ??
മ…മ് അതെന്ന് .. തനിച്ചല്ല കുടുംബവും ഉണ്ട് …

അച്ചാച്ചന്മാര് രണ്ടും വന്നിട്ടുണ്ട് ഒന്ന് വേഗം വാ….

ഞാൻ ദാ വരുന്നു ….

സിബിച്ചൻ വന്നപ്പോൾ ദേവനും കുടുംബവും റ്റീനാടെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത് . അവിടെ എന്തോ സംഭവം ഉണ്ടായിട്ടുണ്ട് എന്ന് സിബിനു മനസ്സിലായി . അപ്പോഴേക്കും അവർ കാറിൽ കയറി പോകുകയും ചെയ്‌തു .

സിബിനെ കണ്ടതും അച്ചാച്ചന്മാർ ദേഷ്യത്തോടെ അവനെ നോക്കി , എന്നിട്ടു അന്നമ്മച്ചിയോടു പറഞ്ഞു ഇവനാ അവളെ കൂടി ചീത്ത ആക്കുന്നത് .

സിബിൻ അവരെ നോക്കാതെ റ്റീനാടെ അടുത്തേക്ക് ചെന്നു .

എന്നതാടി പറ്റിയത് , നിന്റെ മുഖം എന്താ വീർത്തിരിക്കുന്നത് …

അവൾകരഞ്ഞു കൊണ്ട് സിബിന്റെ നെഞ്ചിലേക്ക് വീണു .

സിബിച്ചാ വല്യച്ചാച്ചൻ ദേവനെ അപമാനിച്ചു ഇറക്കി വിട്ടു …

മോളെ നീ ഒന്ന് തെളിച്ചു പറയ് ഇവിടെ എന്താ ഉണ്ടായത്…

ദേവന്റെ അച്ഛൻ ഞങ്ങളുടെ വിവാഹം ആലോചിച്ചു വന്നതാ , അമ്മച്ചി അച്ചാച്ചന്മാരെ വിളിച്ചു വരുത്തി . ഒരു ഹിന്ദു പയ്യന് ഞങ്ങളുടെ കൊച്ചിനെ കെട്ടിച്ചു ￰വിടേണ്ട ഗതികേട് ഒന്നും മാളിയേക്കൽ തറവാട്ടിൽ ഇല്ല അത് കൊണ്ട് നിങ്ങൾ ഇവിടെ നിന്നും ഇറങ്ങി പോകണം എന്ന് പറഞ്ഞ് അവരെ അപമാനിച്ചു വിട്ടു .

റ്റീനാടെ അമ്മച്ചി അങ്ങോട്ടേക്ക് കയറി വന്നു .

നീ എന്തിനാടീ ഇവിടെകിടന്നു കരയുന്നതു നീ ഇങ്ങോട്ടു വാ അച്ചാച്ചൻ വിളിക്കുന്നു .

ടീന അമ്മച്ചിടെ കൂടെ പോയി പുറകെ സിബിനും .

ഡി കൊച്ചെ നിന്നെ എന്നാത്തിനാടീ പഠിക്കാൻ വിടുന്നത് പ്രേമിച്ചു ?
ഞാൻ ആരെയും പ്രേമിച്ചിട്ടില്ല …

എന്നിട്ടാണോടി ഒരുത്തൻ അവന്റെ അപ്പനേയും അമ്മയേയും കൂട്ടി പെണ്ണ് ചോദിയ്ക്കാൻ വന്നത് …

വല്യച്ചാച്ച എനിക്ക് ഒന്നും അറിയില്ല ഞാൻ ്നത് സത്യമാ…
ച്ചാച്ച്ന സത്യമാണ്‌…

സിബിൻ നിന്നോട് ചോദിച്ചോ ചോദിത് ഇവളോടാണ് , ഇതിനു എല്ലാത്തിനും നീ കൂടെ ഉണ്ടെന്നു ഞങ്ങൾക്കറിയാം .

സിബിൻ ഒന്നും മിണ്ടാതെ നിന്നു .
ഡി കൊച്ചെ ഞങ്ങളുടെ വീട്ടിലും ￰പിള്ളേര് ഉണ്ട് നിന്റെ ഇച്ചായന്മാര് അവർ ആരും ഇങ്ങനെ ഒരു തോന്ന്യാസം കാണിച്ചിട്ടില്ല .

ഞാൻ എന്ത്‌ തോന്ന്യാസം ആണ് അച്ഛാച്ച കാണിച്ചത് ?

അതിനു മറുപടി അവളുടെ മുഖം അടച്ചു ഒരു അടിയായിരുന്നു ……

അഹങ്കാരി….അച്ചാച്ചനോട് തർക്കുത്തരം പറയുന്നോ ..

മേലിൽ ഇവിടെ നിന്നും പുറത്തു ഇറങ്ങരുത് ഞങ്ങൾ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് ..

സിബിൻ അവളെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി.

സിബിച്ചാ ഞാൻ എന ഇപ്പൊ ചെയ്യുന്നേ….

മോള് വിഷമിക്കാതെ ഇരിക്ക് നിങ്ങളുടെ കല്യാണം സിബിച്ചൻ നടത്തിത്തരാരുന്നു പക്ഷെ നിനക്കറിയാല്ലോ അങ്ങനെ ചെയ്താൽ അവർ വെറുതെ ഇരിക്കുമോ നിന്റെ അമ്മച്ചി പോലും അവരുടെ സപ്പോർട്ട് ആണ്‌ .

അമ്മച്ചിക്ക് അറിയില്ല ആമ്മച്ചിനെ അച്ചച്ചന്മാര് പറ്റിക്കുവാനെന്നു നിന്റെ സ്വത്തുക്കൾ നോക്കി നടത്തുമ്പോൾ അതിൽ നിന്നും നല്ല പോലെ സ്വന്തം തറവാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട് രരണ്ടാളും .

എന്റെ അമ്മച്ചിക്കും കൂടി അവകാശപ്പെട്ടതാ രണ്ടാളും കൂടി കയ്യടക്കി വെച്ചേക്കുന്നതു വെച്ചേക്കുന്നത്‌ . എന്റെ അപ്പച്ചൻ ഒരു പാവം ആയതു കൊണ്ട് അവരെ വേഗം പറ്റിക്കാല്ലോ എന്റെ അടുത്ത് അത് നടക്കില്ലെന്നറിയാം അതാ എന്നോട് ഇത്ര ദേഷ്യം .

മോള് വിഷമിക്കാതെ സിബിച്ചൻ പോയി കാണാം ദേവനെ .

°°°°°°°°°°°°°°
അടുത്ത ദിവസം സിബിൻ ദേവനെ അന്വേഷിച്ചു ചെന്ന് പക്ഷെ കാണാൻ കഴിഞ്ഞില്ല .
സിബിൻ തിരികെ വന്നപ്പോളേക്കും റ്റീനാടെ വിവാഹം നിശ്ചയിച്ചിരുനു അവരുടെ വല്യച്ചാച്ചന്റെ ഭാര്യയുടെ സഹോദരന്റെ മകൻ ക്രിസ്‌റ്റിയുമായ് .

സിബി വേഗം റ്റീനാടെ അടുത്തേക്ക് ചെന്നു . അവൾ ജനലിൽ കൂടി പുറത്തേക്കു നോക്കി നിൽക്കാരുന്നു ..

ടീന മോളേ….

സിബിച്ച….എന്ന് പറഞ്ഞു അവൾ ഓടി വന്ന്‌ അവനെ കെട്ടിപിടിച്ചു …

മോളെ ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത് നിന്റെ മനസമ്മതം ആണോ അടുത്ത ആഴ്ച ?

അതെ…എന്റെ സമ്മതം ഒന്നും ചോദിച്ചില്ല എല്ലാവരും കൂടി ഉറപ്പിച്ചു ….

നീ എന്താ എന്നെ ഒന്ന് വിളിക്കാഞ്ഞത് …

എന്റെ ഫോൺ അച്ചാച്ചൻ വാങ്ങി കൊണ്ട് പോയി …

അവര് കരുതുന്നത് എനിക്ക് ദേവനുമായി ഇപ്പോഴും ബന്ധം ഉണ്ടെന്നാ ..

ഞാൻ ഇല്ലന്ന് എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല ….

എനിക്ക് ഇപ്പൊ കല്യാണം വേണ്ട. കുറച്ചു നാൾ കൂടി കഴിഞ്ഞാൽ എന്റെ കോഴ്സ് കഴിയും പിന്നെ ഹൗസർജൻസി കൂടെ ഉള്ളൂ….

സിബിച്ചൻ ഒന്നു പറ അമ്മച്ചിയോടു …

എന്റെ പപ്പാ ഉണ്ടാരുന്നെങ്കിൽ …

മോളെ നിനക്കറിയാല്ലോ നിന്റെ അമ്മച്ചിക്ക് അച്ചാച്ചന്മാർ കഴിഞ്ഞേ മറ്റാരും ഉള്ളു , ആരു പറഞ്ഞാലും കേൾക്കില്ല എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം ഞാൻ അമ്മച്ചി കൊണ്ട് പറയിപ്പിക്കാം …

സിബിൻ പോയി മറിയാമ്മേനെ കൂട്ടി കൊണ്ട് വന്നു . പക്ഷെ ആര് സംസാരിച്ചിട്ടും അന്നമ്മച്ചിടെ മനസ്സ് മാറിയില്ല .

°°°°°°°°
നാളെ റ്റീനാടെ മിന്നുകെട്ടാണ് അതിന്റെ ആഘോഷങ്ങൾ നടക്കുവാന് മാളിയേക്കൽ തറവാട്ടിൽ . പക്ഷെ ട കൂടാതെ മുറിയിൽ ഇരിക്കുവായിരുന്നു . പെണ്എല്ലാവരും അന്വേഷിച്ചപ്പോൾ അന്നമ്മച്ചി അവളെ അന്വേഷിച്ചു മുറിയിൽ എത്തി അപ്പോഴും ടീന ഒന്നും മൈൻഡ് ചെയ്യാതെ ബെഡിൽ കിടക്കുവാരുന്നു .

ഡീ….നീ ഇതെന്ന ഭാവിച്ചാ ഞങ്ങളെ അപമാനിക്കുവാനാണോ നിന്റെ ഉദ്ദേശം …

ഞാൻ എന്ത് ചെയ്‌തെന്നാ അമ്മച്ചി പറയുന്നേ ..

നീ ഒന്നും ചെയ്തില്ലേ ഇന്ന് നിന്റെ മധുരം വെക്കൽ അല്ലെ ഇന്ന് …

അതിനു ….

അതിനു ഒന്നുമില്ലേ ഇങ്ങനെ ഇരുനോ ടി മര്യാദയ്ക്ക് റെഡി ആയി താഴേക്ക് ഇറങ്ങി വാ

എനിക്കെങ്ങും വയ്യ …

ഡീ..നിന്നെ ഞാൻ …

അന്നമ്മചി അവളെ തല്ലാൻ ചെന്നു , അപ്പോൾ ശബ്ദം കേട്ട് കേറി വന്ന സിബിൻ അമ്മച്ചിടെ മുന്നിൽ കേറി നിന്നു .

അമ്മച്ചി പൊക്കോ ഞാൻ ഇവളെ പറഞ്ഞു മനസ്സിലാക്കാം …

മ്മ്….ഞാൻ ഇപ്പൊ പോവ്വ വേഗം വന്നോണം

സിബിൻ റ്റീനേടെ അടുത്ത് ചെന്നു..

എന്താ മോളെ ഇത് ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ ശരി ആവുന്നേ നിനക്കറിയാമല്ലോ ഈ നിമിഷം വരെ ഞാൻ ദേവപ്രസാദിനെ അന്വേഷിക്കുന്നുണ്ടാരുന്നു അവസാനം നിമിഷം എങ്കിലും കണ്ടു കിട്ടിയാൽ നിങ്ങളുടെ വിവാഹം ഞാൻ നടത്തി തന്നേനെ പക്ഷെ എന്ത് ചെയ്യാനാ അവനെ കുറിച്ച് ഒരു വിവരവും ഇല്ല . എന്റെ മോള് ഇനി അതൊക്കെ ഓർത്തിരുന്നിട്ടു ഒരു കാര്യവും ഇല്ല വേഗം റെഡി ആകാൻ നോക്ക് .

എനിക്ക് പറ്റുന്നില്ല സിബിച്ച ..

സാരമില്ലെടാ സഹിച്ചേ പറ്റു … ക്രിസ്റ്റി നിന്നെ വിളിച്ചോ ….

ഇല്ല..ഇത് വരെ ഒന്ന് സംസാരിച്ചിട്ട് കൂടി ഇല്ല ..

സാരമില്ല മോളെ ഒക്കെ ശരിയാകും നീ വേഗം റെഡി ആയി വാ

°°°°°°°°°°°°
തൂവെള്ളനിറത്തിലുള്ള ഗൗണും കഴുത്തിൽ ഒരു ഡയമണ്ട് മാലയും അതിനു ചേരുന്ന
വളകളും കമ്മലും ഒക്കെ ഇട്ടു ഒരുങ്ങി ഇറങ്ങിയപ്പോൾ ടീന ശരിക്കും ഒരു മാലാഖയെ പോലെ ആയിരുന്നു .

ബ്ലാക്ക് കളർ കോട്ടും സൂട്ടും ഇട്ട് നിൽക്കുന്ന ക്രിസ്റ്റിയെ അന്നാണ് അവൾ ആദ്യമായി കാണുന്നത് . ഒരു ചെറു ചിരിയോടെ അവൻ റ്റീനയെ നോക്കി നിന്നു .ആ ചിരിയിൽ എന്തോ ഒളിഞ്ഞു ഇരിക്കുന്ന പോലെ അവൾക്കു തോന്നി .

മിന്നു കേട്ട് കഴിഞ്ഞു പള്ളിയിൽ നിന്നും ഇറങ്ങുമ്പോഴാണ് ദൂരെ ഒരു കാറിൽ ചാരി നിന്ന് ഒരാൾ റ്റീനയെ നോക്കി നിൽക്കുന്നതു കണ്ടതു , അത് ദേവൻ ആരുന്നു . അവൾ കണ്ടു എന്ന് മനസ്സിലാക്കിയപ്പോൾ അയാൾ വേഗം കാറിൽ കയറി പോയി .

°°°°°°°°°°°°
മുറിയിൽ ക്രിസ്റ്റിക്കായി കാത്തിരിക്കുമ്പോൾ അവൾക്കു വല്ലാത്ത ഭയം തോന്നി തന്റെ കഴുത്തിൽ മിന്നു കെട്ടിയെങ്കിലും ഒരിക്കൽ പോലും ഒന്ന് സംസാരിക്കുവോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല അതുകൊണ്ടു തന്നെ അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് അവൾക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല .പെട്ടെന്ന് ക്രിസ്‌റ്റി കയറി വന്നു .

ഹായ് ടീന …

സോറി ഞാൻ താമസിച്ചു പോയി അല്ലെ ..

അവൾ ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം 1 മണി .

ഏയ് …..ഇല്ല …

താൻ കിടന്നോ എനിക്ക് കുറച്ചു വർക്ക് ഉണ്ട് ഞാൻ അടുത്ത റൂമിൽ ഉണ്ടാവും .

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ ലാപ്ടോപ്പ് എടുത്തു പുറത്തേക്കു പോയി .

എന്ത് ചെയ്യണം എന്നുള്ള സംശയത്തിൽ ആയിരുന്നു ടീന കിടക്കണോ അതോ കാത്തിരിക്കണോ അവസാനം അവൾ ക്രിസ്റ്റി ഇരിക്കുന്ന മുറിയിലേക്ക് ചെന്ന് നോക്കി അവൻ വാതിൽ അടച്ചിട്ടു ഇല്ലാരുന്നു അവൻ അവിടെ ലാപ്‌ടോപ്പിന് നോക്കിട്ട് തനിയെ എന്തോക്കെയോ പറയുന്നുണ്ടാരുന്നു .

തുടരും …

Read complete പ്രണയനിലാവ് Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply