വണ്ടിയുടെ നമ്പർ പ്ലേറ്റ് ഇളകി മാറിയിരിക്കുന്നു.മഞ്ഞ നിറത്തിലുള്ള ടാക്സി നമ്പർ പ്ലേറ്റിന്റെ അടിയിൽ മറ്റൊരു വെള്ള നമ്പർ പ്ലേറ്റ്.
ജോൺ വർഗ്ഗീസ് വ്യാജ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി.അടിയിലെ ഒർജിനൽ നമ്പർ എഴുതി എടുത്ത ശേഷം RT ഓഫീസിൽ വിളിച്ച് details ആവശ്യപ്പെട്ടു.
തിരികെ ഓഫീസിലേക്ക് കയറുമ്പോൾ ജീവന്റെ ഫോൺ റിംഗ് ചെയ്തു തുടങ്ങി.
ഹലോ സർ സൈബർ സെല്ലിൽ നിന്നാണ്.സർ അയച്ച നമ്പർ ട്രെയ്‌സ് ചെയ്യാൻ പറ്റുന്നില്ല,പക്ഷേ ഈ അടുത്ത ദിവസങ്ങളിൽ ആ നമ്പറിലേക്ക് വന്നതും പോയതുമായ നമ്പറുകളുടെ റിപ്പോർട്ട് അയച്ചിട്ടുണ്ട്.
Ok,ഞാൻ ചെക് ചെയ്തോളാം.ജീവൻ ഫോൺ കട്ട് ചെയ്ത് ഓഫീസിലേക്ക് കയറി.
തനിക്ക് ഇപ്പോൾ ന്ത് തോന്നുന്നു ജോൺ?ഫാക്സ് മെഷീനിൽ നിന്നും റിപ്പോർട്ട് എടുക്കുന്നതിനിടയിൽ ജീവൻ എസ്.ഐയെ നോക്കി.
ഇപ്പോൾ സംശയം തീർന്നു സർ, അവൻ പറഞ്ഞത് സത്യമാവും.ആ വണ്ടി നരിമറ്റത്തെ ആവാൻ ആണ് സാധ്യത.
അവനോടുള്ള പക കൊണ്ടാവും അവന്മാരെക്കൊണ്ട് അവന്റെ പേര് പറയിച്ചത്.
സൈബർ സെല്ലിൽ നിന്നും വന്ന റിപ്പോർട്ട് സസൂക്ഷ്മം നിരീക്ഷിച്ച ജീവന്റെ നെറ്റി ചുളിഞ്ഞു.
അവനെ ഇങ്ങ് കൊണ്ടുവാ,ജീവൻ ജോൺ വർഗ്ഗീസിനെ നോക്കി.
കേൾക്കേണ്ട താമസം ജോൺ വർഗ്ഗീസ് സൂരജിനെ ജീവന്റെ മുൻപിലെത്തിച്ചു.
നീയും ആൽബിയും തമ്മിൽ പിന്നെ ഒരു കോണ്ടാക്ടും ഉണ്ടായിരുന്നില്ല?വിളിക്കുകയോ കാണുകയോ ഒന്നും?
ഇല്ല സർ,സൂരജ് ജീവന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.
ഉറപ്പാണോ,ജീവൻ സ്വരം അല്പം കൂടി കടുപ്പിച്ച് സൂരജിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
ഇങ്ങനെ നോക്കി പേടിപ്പിച്ചു എന്ന് വച്ച് ഞാൻ പറഞ്ഞതിൽ മാറ്റം വരാൻ ഇല്ല സൂരജിന്റെ ശബ്ദത്തിൽ അല്പം പരിഹാസം കലർന്നു.
പറഞ്ഞു തീരും മുൻപേ ജീവന്റെ കൈ സൂരജിന്റെ കവിളിൽ ആഞ്ഞു പതിച്ചു.
അടി വീണ കവിൾ തടവിക്കൊണ്ട് സൂരജ് ജീവനെ തറച്ച് നോക്കി. നിങ്ങൾക്ക് വട്ടാണോ?
കള്ള നായെ മിണ്ടരുത്..നീ എന്താടാ വിചാരിച്ചത് ഒരു തട്ടിക്കൂട്ട് കഥ പറഞ്ഞു എന്നെ അങ്ങ് കൊലപ്പിക്കാം എന്നോ?ജീവൻ രോക്ഷം കൊണ്ട് വിറച്ചു.
ജോൺ വർഗ്ഗീസ് കാര്യമൊന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ച് നിന്നു.
ടാ പുല്ലേ,നീ പറഞ്ഞ കള്ളം അത് നിനക്ക് നീ പണിത ശവപ്പെട്ടി ആണ്..
നരിമറ്റം ആൽബിയുമായി ഒരു കോൺടാക്ടും ഇല്ലാത്ത നീ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ അവനെ വിളിച്ചത് 67 തവണ…അവൻ നിന്നെ വിളിച്ചത് 45 തവണ.
ഇനിയും നാടകം കളിക്കാതെ സത്യം പറയുന്നതാണ് നിനക്ക് നല്ലത്.ജീവൻ സൂരജിന്റെ കോളറിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്തു.
നിനക്കെന്നെ ശരിക്ക് അറിയില്ല. ഡിപ്പാർട്ട്മെന്റിൽ എനിക്കൊരു വിളിപ്പേരുണ്ട് ന്താ അറിയോ?…
ജോണേ എന്റെ ആ ചുരുക്കപ്പേര് ഈ പൊന്നു മോനൊന്ന് പറഞ്ഞു കൊടുത്തേ..
അത് സർ,ഞാൻ,ജോൺ വർഗ്ഗീസ് വാക്കുകൾക്കായി പരതി. താനടക്കമുള്ളവർ ഒളിച്ച് വിളിക്കുന്ന ഇരട്ടപ്പേര് സിഐക്ക് മുൻപിൽ വച്ച് പറയാൻ ജോൺ വർഗ്ഗീസിന് ധൈര്യം വന്നില്ല.
ഹാ നിന്ന് താളം ചവുട്ടാതെ പറയടോ, ജീവന് ക്ഷമ നശിച്ച് തുടങ്ങിയിരുന്നു.
സർ,”ഗരുഡൻ”ജോൺ വർഗ്ഗീസ് പതറിപ്പതറി പറഞ്ഞൊപ്പിച്ചു.
ആ അതാണ്,നീ കേട്ടല്ലോ…ഈ ഗരുഡൻ ഒരു പിടി പിടിച്ചാ പിന്നെ ഒരു ഇരയും രക്ഷപെടില്ല.
കഴുത്തിൽ മുറുകിയ ജീവന്റെ കൈകൾക്ക് കരുത്ത് കൂടി വരുന്നത് സൂരജ് അറിഞ്ഞു.
സത്യം പറ എന്താണ് നീയും ആൽബിയും തമ്മിലുള്ള ബന്ധം.നീ പറഞ്ഞതിൽ ഏതൊക്കെ സത്യം ഏതൊക്കെ കള്ളം?മണി മണി പോലെ പറഞ്ഞോ.
എനിക്കൊന്നും പറയാനില്ല.സൂരജ് വിക്കി വിക്കി മറുപടി പറഞ്ഞു. ശ്വാസം കിട്ടാതെ അവന്റെ കണ്ണുകൾ പുറത്തേക്ക് മിഴിഞ്ഞു.
ഇവൻ സത്യം പറയില്ല ജോണേ കൈ പിൻവലിച്ചു കൊണ്ട് ജീവൻ എസ്.ഐയെ നോക്കി.
ഒരു കാര്യം ചെയ്യ് ഇവനെ കൂളിംഗ് റൂമിലേക്ക് കൊണ്ട് വാ. എസ്ഐക്ക് നിർദ്ദേശം നൽകിയ ശേഷം ജീവൻ പുറത്തേക്ക് നടന്നു.
സൂരജ് രഹസ്യങ്ങളുടെ കലവറയാണെന്ന് ജീവന് ഉറപ്പായിരുന്നു.
സെല്ലിന് അരികിൽ ഇരുന്ന ലാത്തി എടുത്തു കൊണ്ട് ജീവൻ വലിയൊരു ഇടനാഴിയിലേക്ക് ഇറങ്ങി.
ഓഫീസ് മുറിയോട് ചേർന്നുള്ള ഇടനാഴിയും അത് അവസാനിക്കുന്നിടത്തെ വലിയ മുറിയും കുറ്റവാളികളുടെ പേടി സ്വപ്‌നമാണ്.
“കൂളിംഗ് റൂം” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇടിമുറിയുടെ വാതിൽ തള്ളിത്തുറന്ന് ജീവൻ അകത്തേക്ക് കയറി ചുറ്റും കണ്ണോടിച്ചു.
ഒത്ത നടുക്കായി വലിയൊരു സിമന്റ് ഡസ്‌ക്,അതിനോട് ചേർന്ന് വലിയ രണ്ട് ഫ്രീസറുകൾ.
ഡസ്‌കിന്റെ നാല് സൈഡിലും ഓരോ കൈ വിലങ്ങുകൾ തൂങ്ങി കിടക്കുന്നു.
സീറോ വോൾട്ട് ബൾബിന്റെ അരണ്ട വെളിച്ചം മാത്രമാണ് മുറിയിൽ ഉള്ളത്.
സ്ഥലം മാറിപ്പോയ സി.ഐയാണ് ഓഫീസിനോട് ചേർന്നുള്ള ഇടി മുറിയുടെ രഹസ്യം പറഞ്ഞത്. ആദ്യമായാണ് ജീവൻ അതിൽ കയറുന്നതും.
സ്നേഹിച്ചും കോപിച്ചും ചോദിച്ചാലും സത്യം പറയാത്തവർക്കുള്ളതാണ് “കൂളിംഗ് റൂം”.
ഡാ ചെക്കാ ന്റെ അനിയന്റെ പ്രായമെ ഉള്ളൂ നിനക്ക്. അറിയാവുന്ന കാര്യങ്ങൾ നേരെ അങ്ങ് പറഞ്ഞിരുന്നെങ്കിൽ ഈ കുഴപ്പമൊന്നും ഉണ്ടാവില്ലായിരുന്നു.
സൂരജ് ഒന്നും മിണ്ടാതെ അയാളെ തുറിച്ചു നോക്കി.അവന്റെ കണ്ണുകളിൽ ഒരു തരം നിർജ്ജിവത്വം തിളങ്ങി.
ഗരുഡന്റെ കൈ കൊണ്ട് തീരാനാ നിന്റെ വിധി ജോൺ വർഗ്ഗീസ് പിറുപിറുത്തു കൊണ്ട് സൂരജിനെ പുറത്തേക്ക് നടത്തി.
കൂളിംഗ് റൂമിലെ ഫ്രീസറുകളിൽ നിന്നും വലിയ ഐസ് കട്ടകൾ എടുത്ത് സിമന്റ് ബഞ്ചിൽ നിരത്തുന്ന തിരക്കിലായിരുന്നു ജീവൻ.
തൂവെള്ള നിറമുള്ള മെത്ത പോലെ ഐസ് കട്ടകൾ ഡസ്‌കിൽ നിരന്നു.
മുറിയുടെ വാതിൽ തുറന്ന് സൂരജിനെ അകത്തേക്ക് കയറ്റാൻ തുടങ്ങുമ്പോൾ തന്നെ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ജോൺ വർഗ്ഗീസിന് ഉറപ്പായിരുന്നു.
ആ വാ മോനെ സൂരജേ..നിറഞ്ഞ ചിരിയോടെ ജീവൻ സൂരജിനെ കൈ മാടി വിളിച്ചു.
നിനക്ക് ഞാനൊരു സപ്രമഞ്ജക്കട്ടിൽ ഒരുക്കിയിട്ടുണ്ട് മോനൊന്ന് കയറി കിടന്ന് നോക്ക്.
സൂരജിന്റെ കണ്ണുകൾ ഇടംവലം വെട്ടി.സമീപത്തെ ഐസ് ഡസ്കിൽ നിന്നുള്ള തണുത്ത നീരാവി അവന്റെ മുഖത്ത് തട്ടി തിരിഞ്ഞു.
ജീവൻ ജോൺ വർഗ്ഗീസിനെ കണ്ണ് കാട്ടി.അയാൾ സൂരജിന്റെ ഡ്രസ്സ് ബലമായി അഴിച്ച് മാറ്റി.
സൂരജിന് എതിർക്കാൻ ഉള്ള ശക്തിയില്ലായിരുന്നു.എങ്കിലും കഴിയും പോലെ കുതറിയെങ്കിലും ജോൺ വർഗ്ഗീസ് വിട്ടില്ല.
അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ സൂരജിനെ ജോൺ വർഗ്ഗീസ് ഡസ്കിലേക്ക് കമഴ്ത്തി കിടത്തി.
ഐസ് കട്ടകളിൽ നിന്നുള്ള തണുപ്പ് തന്റെ അസ്ഥി തുളച്ച് കയറുന്നത് സൂരജ് അറിഞ്ഞു.
ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപ് കൈ കാലുകൾ വിലങ്ങുകളാൽ ബന്ധിക്കപ്പെട്ടു.
നിന്നോട് ഞാൻ ആദ്യം നല്ല ഭാഷയിൽ ചോദിച്ചതാണ്… അപ്പോൾ നിനക്ക് അഹങ്കാരം.
ഒരുനിമിഷം നീ പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു എന്നത് സത്യം.പക്ഷേ വിധി അത് നിന്നെയും കൊണ്ടേ പോവൂ.
ലാത്തി കറക്കിക്കൊണ്ട് ജീവൻ സൂരജിന്റെ അടുത്തേക്ക് എത്തി. സത്യം പറയാൻ ഒരവസരം കൂടി തരാം..പറയുന്നോ ഇല്ലയോ.
സൂരജ് പല്ല് കടിച്ച് പൊട്ടിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
അടുത്ത നിമിഷം ജീവന്റെ കൈയ്യിലെ ലാത്തി ഉയർന്ന് പൊങ്ങി.നടുവിന് അടി വീണതും സൂരജ് പുളഞ്ഞു.
അമ്മേ….അവന്റെ വായിൽ നിന്നും ഒരാർത്ത നാദമുയർന്നു.
ഓരോ ചോദ്യങ്ങൾക്കും ഓരോ അടി വീതം നൽകിക്കൊണ്ട് ജീവൻ സൂരജിനെ ചുറ്റി നടന്നു.
അവന്റെ പുറത്തും ഉള്ളം കാലിലും ചുവന്ന പാടുകൾ തെളിഞ്ഞു തുടങ്ങി.
ഒന്ന് ഉറക്കെ കരയാൻ പോലും ശേഷിയില്ലാതെ സൂരജ് അവശനായിത്തുടങ്ങിയിരുന്നു.
ഞാൻ പറയാം സർ,ന്നെ കൊല്ലല്ലേ.
സത്യം പറയാതെ രക്ഷയില്ലെന്ന് കണ്ടതും സൂരജ് വാ തുറന്നു.
അതോടെ ജീവൻ അടി നിർത്തി. അല്ലേലും കിട്ടേണ്ടത് കിട്ടിയാലേ ചിലർക്ക് ബോധം വീഴു.അല്ലേ ജോണേ?
ജോൺ വർഗ്ഗീസ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
വിലങ്ങുകൾ മാറ്റി സൂരജിനെ ഒരു കസേരയിൽ ഇരുത്തിയ ശേഷം ഒരു ബക്കറ്റ് നിറയെ ഇളം ചൂട് വെള്ളം തയ്യാറാക്കി ജോൺ വർഗ്ഗീസ് അവന്റെ തല വഴി ഒഴിച്ചു.
കഴുത്തൊടിഞ്ഞ കോഴിയെപ്പോലെ സൂരജ് കസേരയിൽ തളർന്നിരുന്നു.അടിയേറ്റ് തിണർത്തിടത്ത് വേദന കുത്തിക്കയറി.
സമയം കളയാതെ പറഞ്ഞു തുടങ്ങിക്കോ.ജീവന്റെ ശബ്ദം വിദൂരതയിൽ നിന്നെന്ന പോലെ സൂരജിന്റെ ചെവികളിലെത്തി.
പതറിയ ശബ്ദത്തിൽ സൂരജ് പറഞ്ഞു തുടങ്ങി.
ഞാനും ശ്രീക്കുട്ടിയും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു എന്നത് സത്യമാണ്.
സത്യത്തിൽ അവൾ എന്നെയാണ് സ്നേഹിച്ചത്,ഞാൻ അവളെയല്ല.. എന്റെ നോട്ടം അവളുടെ ശരീരത്തിലായിരുന്നു.
അവളുടെ വശ്യസൗന്ദര്യം അതെന്നെ വട്ട് പിടിപ്പിച്ചിരുന്നു. എങ്ങനെയും അവളെ സ്വന്തമാക്കണം എന്ന ഒറ്റ ലക്ഷ്യം വച്ചാണ് ഞാൻ അവളുമായി അടുത്തത്.
പക്ഷേ പലപ്പോഴും അതിനായുള്ള എന്റെ ശ്രമങ്ങളിൽ നിന്നും അവൾ വഴുതി മാറി.
കിഴക്കൻ കാവിലെ കളിയാട്ട ദിവസം ഞാൻ നാട്ടിൽ ഉണ്ടാകുമെന്നും അന്ന് എന്റെ ജന്മദിനമാണെന്നും ഞാൻ അവളെ ധരിപ്പിച്ചു.
സമ്മാനം ആയി നിന്നെ വേണമെന്നും ഞാൻ അവളോട് പറഞ്ഞു.ആദ്യമൊന്നും അവൾ സമ്മതിച്ചില്ല.
പക്ഷേ ഒടുവിൽ ഞാൻ ആഗ്രഹിച്ച പോലെ കാര്യങ്ങൾ എത്തിച്ചേർന്നു. എന്റെ നിരന്തരമായ ആവശ്യപ്പെടലുകളും ഞാൻ കാട്ടിയ കപട പിണക്കവും കൂടി ആയപ്പോൾ അവൾ സമ്മതം മൂളി.
ജീവനും ജോൺ വർഗ്ഗീസും ഷോക്ക് അടിച്ച പോലെയാണ് സൂരജിന്റെ വാക്കുകൾ കേട്ടത്.
അങ്ങനെ ഞാൻ കാത്തിരുന്ന ദിവസം വന്നെത്തി.അടിയന്തിര ലീവെടുത്ത് ഞാൻ നാട്ടിലേക്ക് തിരിച്ചു.
ഇവിടെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആൽബി ആയിരുന്നു. കാര്യങ്ങളൊക്കെ അവനും അറിയാം.
ആൽബിക്കും അവളിൽ ഒരു കണ്ണുണ്ടായിരുന്നു.എന്ത് കിട്ടിയാലും പങ്കിട്ടെടുക്കുന്ന ഞങ്ങൾ അവളേയും പങ്ക് വയ്ക്കാൻ തീരുമാനിച്ചു.
ജീവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ച് കയറി.കണ്ണുകളിൽ ചോരച്ചുവപ്പ് പടർന്നു.
പട്ടിക്ക$@%&*മോനെ അലറിക്കൊണ്ട് ജീവൻ സൂരജിന്റെ നെഞ്ചിൽ ആഞ്ഞു തൊഴിച്ചു.
എക്കിൾ എടുക്കും പോലെ ഒരു ശബ്ദം മാത്രമാണ് സൂരജിൽ നിന്നുയർന്നത്,തൊട്ട് പിന്നാലെ കട്ടച്ചോര പുറത്തേക്ക് തെറിച്ചു.
കലി അടങ്ങാതെ ജീവൻ വീണ്ടും കൈ വീശിയെങ്കിലും ജോൺ വർഗ്ഗീസ് ഇടയിലേക്ക് ചാടി വീണു.
മതി സർ,അവൻ ചത്ത് പോകും. പിന്നെ അത് മതി,ലോക്കപ്പ് മർദ്ധനം എന്നും പറഞ്ഞ് മാധ്യമങ്ങൾ നമ്മുടെ നെഞ്ചത്ത് കയറി ഡിസ്ക്കോ കളിക്കും.
ജോൺ വർഗ്ഗീസ് പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലായ ജീവൻ പതിയെ പിൻവാങ്ങി.
ജോൺ വർഗ്ഗീസ് സൂരജിന്റെ തല പിടിച്ചുയർത്തി.അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
ഡാ,കണ്ണ് തുറക്ക്.ജോൺ വർഗ്ഗീസ് സൂരജിന്റെ കവിളിൽ തട്ടി വിളിച്ചു. എന്നാൽ അവനിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
ജോൺ വർഗ്ഗീസിന്റെ നെഞ്ചിടിപ്പ് കൂടി,അയാൾ സൂരജിന്റെ മൂക്കിനോട് വിരൽ ചേർത്തു.
തീപ്പൊള്ളൽ ഏറ്റത് പോലെ അയാൾ കൈ പിൻവലിച്ചു. കണ്ണുകൾ ഭയം കൊണ്ട് വിറച്ചു.
സാർ,വിറയാർന്ന ശബ്ദത്തിൽ ജീവനെ വിളിച്ചെങ്കിലും ഒച്ച തൊണ്ടയിൽ കുരുങ്ങി.
#തുടരും
പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission