Skip to content

പകർന്നാട്ടം: ഭാഗം-17

പകർന്നാട്ടം Novel

ആരാ അത്,സ്റ്റീഫന് പുറകിൽ നിന്ന ഗുണ്ട അടുത്തവന്റെ ചെവിയിൽ രഹസ്യം പോലെ ചോദിച്ചു.

അതാണ് ദാദ,Underworld King ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സുഹൃത്തും മുംബൈയിലെ കിരീടം വയ്ക്കാത്ത രാജാവുമായ ഇമ്രാൻ ഹാഷ്മി സത്താർ.

ആദ്യമായി ഒരു അധോലോക രാജാവിനെ നേരിട്ട് കാണുന്നതിന്റെ എല്ലാ ഭാവങ്ങളും അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു.

എന്താണ് നരിമറ്റം ബ്രദേഴ്സ് മുഖത്ത് അത്ര തെളിച്ചം ഇല്ലല്ലോ?

ദാദ ചെറു ചിരിയോടെ സ്കറിയയെയും സ്റ്റീഫനെയും നോക്കി.

അത് ഭായ്….അത് പിന്നെ…സ്കറിയ വാക്കുകൾക്കായി പരതുന്നത് കണ്ട് അയാളുടെ ചിരി ഉച്ചത്തിലായി.

I know,i know മിസ്റ്റർ സ്കറിയ നരിമറ്റം….

ജീവൻ,അവനെ കൊല്ലാതെ വിട്ടതിലുള്ള സങ്കടമാണ് തനിക്കും പിന്നെ തന്റെയീ അനിയൻ സ്റ്റീഫനും.Right?

സ്റ്റീഫന്റെ മുഖത്ത് ഒരു നടുക്കം പ്രകടമായി.തന്റെ മനസ്സ് വായിച്ചത് പോലെ.

അത് ഭായി നമ്മുടെ ചെക്കനെ എങ്ങാനും അവന് കിട്ടിയാൽ… അറിഞ്ഞിടത്തോളം അവൻ അപകടകാരിയാണ്…

എല്ലാം എനിക്കറിയാം സ്കറിയാജി
നമുക്ക് ഇരുന്ന് സംസാരിക്കുന്നതല്ലേ നല്ലത്…സീരിയസ് കാര്യങ്ങൾ ഇരുന്ന് സംസാരിക്കണം…

കുർത്തയുടെ പോക്കറ്റിൽ നിന്നും ചുരുട്ട് ബോക്സ്‌ പുറത്തെടുത്ത് മുൻപിലെ ടേബിളിൽ ഇട്ട ശേഷം അടുത്ത് കിടന്ന കസേര കാല് കൊണ്ട് വലിച്ചടുപ്പിച്ച് ദാദ അതിലേക്ക് ഇരുന്നു.

എതിർവശത്ത് രണ്ട് സൈഡിലായി നരിമറ്റം ബ്രദേഴ്സും.

ഇവരൊക്കെ,അയാൾ അവർക്ക് പിന്നിൽ നിന്ന ഗുണ്ടകളെ സംശയപൂർവ്വം വീക്ഷിച്ചു.

നമ്മുടെ പിള്ളേരാ,ഫോർട്ട് കൊച്ചീന്ന്…
സ്കറിയയാണ് മറുപടി പറഞ്ഞത്.

അമർത്തി ഒന്ന് മൂളുക മാത്രമായിരുന്നു മറുപടി.

കൊച്ചി ടീം ചുറ്റുപാടും സസൂക്ഷ്മം നിരീക്ഷിച്ച്‌ കൊണ്ടിരുന്നു.

സ്റ്റീഫന്റെ കണ്ണുകൾ മേശപ്പുറത്തെ ചുരുട്ട് പെട്ടിയിലായിരുന്നു.

ഇളം തവിട്ട് കളറുള്ള ബോക്സിന് മുകളിൽ സ്വർണ്ണ ലിപിയിൽ തിളങ്ങി നിൽക്കുന്ന പേരിലൂടെ സ്റ്റീഫൻ കണ്ണോടിച്ചു.”Monte Cristo”

ഒരെണ്ണം ട്രൈ ചെയ്യുന്നോ സ്റ്റീഫൻജി, ചുരുട്ട് ബോക്സ്‌ തുറന്നു കൊണ്ട് അയാൾ സ്റ്റീഫനെ നോക്കി.

സ്റ്റീഫന് പെട്ടന്ന് ഒരു മറുപടി പറയാൻ സാധിച്ചില്ല.

മറുപടിക്ക് കാക്കാതെ തന്നെ ദാദ ഒരു ചുരുട്ടെടുത്ത് സ്റ്റീഫന് നീട്ടി.

അയാൾ വിനയപൂർവ്വം രണ്ട് കൈയ്യും നീട്ടി അത് സ്വീകരിച്ച് തിരിച്ചും മറിച്ചും നോക്കി.

കാപ്പി നിറമാണ്,ചുവട് ഭാഗത്ത് കടുംകാപ്പി കളറുള്ള ലേബൽ ചുറ്റിയിരിക്കുന്നു,അതിന് മാറ്റ് കൂട്ടാൻ എന്ന പോലെ ഗോൾഡൻ ബോർഡർ.

This is one of the leading cigar brands in the world…

ദാദ പറഞ്ഞത് കേട്ട് സ്റ്റീഫന്റെ കണ്ണ് മിഴിഞ്ഞു.

ലോകത്തിലെ ഏറ്റവും മുന്തിയ ഇനം ചുരുട്ടാണ് തന്റെ കൈയ്യിലിരിക്കുന്നത് എന്ന സത്യം അയാളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.

വലിക്കുന്നില്ലേ,മറ്റൊരു ചുരുട്ടെടുത്ത് ചുണ്ടിൽ തിരുകിക്കൊണ്ട് ദാദ അയാളെ നോക്കി.

ഇല്ല,ഇതിങ്ങനെ കാണാൻ തന്നെ നല്ല ഭംഗി,കൈയ്യിൽ ഇരിക്കട്ടെ.

സ്റ്റീഫന്റെ മറുപടിക്ക് നനുത്ത ഒരു ചിരി സമ്മാനിച്ചു കൊണ്ട് ദാദ ചുരുട്ട് ബോക്സ്‌ അടച്ചെടുത്ത് അന്തരീക്ഷത്തിൽ ഒന്ന് വീശി, അടുത്ത നിമിഷം അതിന്റെ മുകൾ വശം തുറന്ന് തീ പുറത്ത് വന്നു.

സ്റ്റീഫന്റെയും ഗുണ്ടകളുടേയും കണ്ണ് മിഴിഞ്ഞു.സിനിമയിൽ മാത്രം കണ്ടിട്ടുള്ള രംഗങ്ങൾ തൊട്ട് മുൻപിൽ അരങ്ങേറുന്നത് കണ്ട അവർക്ക് തങ്ങൾ സ്വപ്നം കാണുകയാണോ എന്ന് തോന്നിപ്പോയി.

അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം…

അയാൾ ഒരു പഫ് എടുത്ത് കൊണ്ട് തല മുകളിലേക്ക് ഉയർത്തി പുകയൂതി.

ഒരു ഫാക്ടറിയുടെ പുകക്കുഴലിൽ നിന്നെന്ന പോലെ ചുരുൾ തീർത്തു കൊണ്ട് അത് അന്തരീക്ഷത്തിൽ പാറി നടന്നു.

ജീവനെ കൊല്ലാതെ വിട്ടതിൽ രണ്ട് കാര്യമുണ്ട്.

ഒന്ന്,ഒരു കാലത്ത് മുംബൈയിൽ എന്റെ അടക്കം പലരുടെയും ഉറക്കം കെടുത്തിയ അതേ ജീവനാണ് ഇതെന്ന് ഉറപ്പായില്ല…

രണ്ട്,അവൻ തന്നെയാണ് ഇവനെങ്കിൽ എന്തിന് ഈ ആൾമാറാട്ടം?ഇനി ആൾമാറാട്ടം ആണെങ്കിൽ അവൻ ഒറ്റയ്ക്കല്ല അതീ സ്റ്റേറ്റ് ഗവണ്മെന്റിന്റെ അറിവോടെയാകും…So,അവന്റെ ജീവൻ പോയാൽ ഗവണ്മെന്റും പൊലീസും അതിശക്തമായ അന്വേഷണം നടത്തും..നിങ്ങൾ കുടുങ്ങും…

മൂന്ന്,രണ്ടും ഒരാൾ തന്നെയെങ്കിലും അവനെ ഞാൻ കൊല്ലില്ല…എന്റെ അനുജന്റെ ചോരയ്ക്ക് കണക്ക് തീർക്കാൻ എനിക്കവനെ വേണം…ജീവനോടെ…

അത് പറയുമ്പോൾ ദാദയുടെ കണ്ണിൽ ചുരുട്ടിന്റെ കനൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
*************
സമയം 1:30 PM
ചീഫ് മിനിസ്റ്ററിന്റെ വസതി.

ഉച്ച ഭക്ഷണം കഴിഞ്ഞതിന്റെ ആലസ്യമൊക്കെ കേരള മുഖ്യൻ സഞ്ജയന്റെ മുഖത്ത് നിന്നും മാഞ്ഞിരുന്നു.

സ്വതവേ അല്പം ദേഷ്യം കൂടുതലുള്ള അദ്ദേഹത്തിന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി.

പോലിസ് സ്റ്റേഷന് മുൻപിലെ ബോംബ് സ്ഫോടനവും ഹെഡ് കോൺസ്റ്റബിളിന്റെ കുറ്റസമ്മതവുമൊക്കെ കൂടി ആകെ വല്ലാത്ത അവസ്ഥയിലായി.

ഇനി തന്റെ Identity കൂടി ഇപ്പോഴേ വിളിച്ചു കൂവണം എന്ന് പറഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അറിയോ?

സിഎം ജീവന് നേരെ പൊട്ടിത്തെറിച്ചു.

ജീവന് മറുപടി ഉണ്ടായിരുന്നില്ല. അയാൾ ഒന്നും മിണ്ടാതെ മേശപ്പുറത്തെ സിംഹ മുദ്രയുള്ള സ്തംഭം നോക്കിയിരുന്നു.

തന്റെ അഭിപ്രായം എന്താണ്?സിഎം ഐജി ബാലമുരളിയുടെ നേരെ തിരിഞ്ഞു.

അത് സർ,ജീവൻ പറയുന്നത് എന്താണെന്ന് വച്ചാൽ….

ഐജി പൂർത്തിയാക്കും മുൻപേ മന്ത്രി കൈ ഉയർത്തി..ഇയാൾക്ക് പറയാൻ ഉള്ളത് അല്ല…തന്റെ അഭിപ്രായമാണ് ഞാൻ ചോദിക്കുന്നത്…

അതല്ല സർ,ജീവന്റെ കൃത്യമായ Identity അറിയുന്നത് ആഭ്യന്തരം കൂടി കൈയ്യാളുന്ന സർനും എനിക്കും ചീഫ് സെക്രട്ടറിക്കും പിന്നെ വിശ്വസ്ഥരായ ചില ഉദ്യോഗസ്ഥർക്കും മാത്രമാണ്…

അത് തന്നെ ആടോ, പ്രശ്നം… പ്രതിപക്ഷം ഇതെങ്ങനെ ഒക്കെ ആയുധമാക്കും എന്ന് പറയാൻ വയ്യ.

അല്ലെങ്കിൽ തന്നെ ശബരിമല പ്രശ്നത്തിൽ സർക്കാരിന്റെ പ്രതിഛായക്ക് മങ്ങൽ ഏറ്റിരിക്കുകയാണ്…അതിന്റെ കൂടെ ഇപ്പോൾ ഇതും…

വേലിയെ ഇരുന്ന പാമ്പിനെ എടുത്ത്….കോ……പറയാൻ വന്നത് വിഴുങ്ങിക്കൊണ്ട് മന്ത്രി കസേരയിലേക്ക് ചാഞ്ഞു.

അല്പം സമയം മൗനമായിരുന്ന ശേഷം അദ്ദേഹം ജീവനെ നോക്കി അല്ല, തനിക്കിപ്പോ എന്താ പറ്റിയത്…

സർ,ഇന്ന് സ്റ്റേഷന് മുൻപിലുണ്ടായ സ്ഫോടനം എനിക്കുള്ള മുന്നറിയിപ്പാണ്…

സർ,കിട്ടിയ റിപ്പോട്ട് അനുസരിച്ച് സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് RDX ആണ്…

സംഭവ ശേഷം മുംബൈയിലെ ചില ചാരന്മാർക്ക് ഞാൻ മെസ്സേജ് അയച്ചിരുന്നു…

അവരുടെ അന്വേഷണത്തിൽ അധോലോക നായകൻ ഇമ്രാൻ ഹാഷ്മി സത്താർ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞു.

സർ,നമ്മുടെ ഇന്റലിജൻസിന്റെ കണ്ണ് വെട്ടിച്ച് അവനിവിടെ എത്തിയിട്ടുണ്ടെങ്കിൽ അതെന്നെ തേടിയാണ്…ഒരുപക്ഷെ ഞാൻ ആരാണെന്ന് അവനറിഞ്ഞു കഴിഞ്ഞു.

സിഎമ്മിന്റെ മുഖത്ത് കൂടുതൽ ഗൗരവം തിങ്ങി.ശരിക്കും ആരാണവൻ?

Sir I will show you ..ജീവൻ തന്റെ ബാഗ് തുറന്ന് ലാപ് എടുത്ത് മേശപ്പുറത്ത് വച്ച് ഓപ്പൺ ചെയ്തു.

ഡെസ്ക്‌ടോപ്പിൽ ദാദ എന്ന ഫയൽ തുറന്ന് സ്ലൈഡ് ഷോയിലിട്ട് മിനിസ്റ്റർക്ക് നേരെ തിരിച്ചു വച്ചു.

ലാപിന്റെ സ്ക്രീനിലൂടെ ഓരോ ചിത്രങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

ചിലതൊക്കെ ഒരു യുവാവിന്റെ മറ്റ് ചിലത് മധ്യവയസ്കന്റെ…പലതിലും പല വേഷങ്ങൾ…

വികാരിയച്ചനായും,മുസ്‌ലിയാരായും,ക്ഷേത്രത്തിലെ പൂജാരിയായും, സിഖ്കാരനായും അങ്ങനെ പല പല വേഷങ്ങൾ…

സർ,ഇവനാണ് ദാദ,ഏറിയാൽ 45 വയസ്സ് മാത്രം പ്രായമുള്ള ഇവന്റെ പലമുഖങ്ങളിൽ ചിലതാണ് അങ്ങ് കാണുന്നത്.

12 ഭാഷകൾ സംസാരിക്കും,ആറു രാജ്യങ്ങളുടെ പാസ്സ്പോർട്ട്‌,മുംബൈ നഗരത്തിന്റെ ഒരു ഭാഗം അടക്കി ഭരിക്കുന്നത് ഇവനും ഗ്യാങ്ങുമാണ്.

ഏറ്റവും വലിയ സവിശേഷത ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായികളിൽ ഒരാളാണ്.

മ്മ്,നമുക്കിപ്പോൾ എന്താണ് ചെയ്യാൻ സാധിക്കുക,സിഎംന്റെ സ്വരം പതിഞ്ഞിരുന്നു.

ഒരു കാര്യം ചെയ്യൂ മിസ്റ്റർ ജീവൻ…താങ്കൾ തത്കാലം ഇപ്പോൾ എങ്ങനെ ആണോ അത് പോലെ തന്നെ നിൽക്കൂ…ഒപ്പം അവനെ ട്രെയ്‌സ് ചെയ്യുക.മറ്റ് വഴികൾ ഇപ്പോൾ ആലോചിക്കേണ്ട.

Yes,സർ…ജീവന്റെ സ്വരത്തിൽ അല്പം നിരാശ നിറഞ്ഞിരുന്നു.

മന്ത്രി മന്ദിരത്തിന് പുറത്ത് കാത്ത് നിന്ന മാധ്യമപ്പടയ്ക്ക് മുഖം കൊടുക്കാതെ ജീവനും ബാലമുരളിയും കാറിൽ കയറി.

ബൈപാസിൽ നിന്നും സർക്കിൾ കയറി ലെഫ്റ്റ് കട്ട്‌ ചെയ്‌താൽ സ്റ്റേഷൻ റോഡിൽ കയറാം…എന്നാൽ സർക്കിൾ എത്തുന്നതിന് മുൻപുള്ള ഇടവഴിയിലേക്ക് കാർ തിരിക്കാൻ ബാലമുരളി ജീവന് നിർദ്ദേശം നൽകി.

മറുത്തൊന്നും ചോദിക്കാതെ ജീവൻ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു…

രണ്ട് വശവും മതിൽ കെട്ടിത്തിരിച്ച ഒരു റസിഡൻഷ്യൽ ഏരിയയാണ് അതെന്ന് ജീവന് വ്യക്തമായി.

മുൻപോട്ട് പോകവേ മതിൽ മാറി തെങ്ങിൻ തോപ്പായി അവിടെ ടാറിങ് റോഡ് അവസാനിച്ചു.

വലത് വശത്തുള്ള ചെറിയ മൺ റോഡിലൂടെ മുൻപോട്ട് പോകാൻ ഐജി നിർദേശം നൽകി.

ജീവൻ ഗിയർ ഡൗൺ ചെയ്ത് വണ്ടി തിരിച്ചു.

കഷ്ടിച്ച് ഒരു ജീപ്പിന് കടന്ന് പോകാൻ പറ്റുന്ന റോഡിലൂടെ കാർ മുൻപോട്ട് നീങ്ങി…

ഏകദേശം ഒരു കിലോമീറ്റർ കൂടി പോയതും വിശാലമായ ഒരു ജാതി തോട്ടത്തിലേക്ക് വണ്ടി പ്രവേശിച്ചു.

ഇരുവശവും കായ്ച്ച് നിൽക്കുന്ന ജാതി മരങ്ങൾ,അവയുടെ ചുവട് അടിച്ച് വൃത്തിയാക്കിയിട്ടിരിക്കുന്നു.

തൊട്ടത്തിന് നടുവിൽ ഒരു കറുത്ത റെയ്ഞ്ച് റോവർ നിർത്തിയിരിക്കുന്നു.
അതിന്റെ ഇടതും വലതുമായി രണ്ട് ജർമ്മൻ ഷെപ്പേർഡ് നായകൾ കാവൽ നിൽക്കുന്നു.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!