Skip to content

രക്തരക്ഷസ്സ് – ഭാഗം 14

രക്തരക്ഷസ്സ് Novel

അവരുടെ പിന്നിൽ നിന്ന കൃഷ്ണ മേനോനെയും രാഘവനെയും കണ്ട യശോദ ഞെട്ടി.

അവരുടെ മുഖത്ത് നിന്നും ആഗമനോദ്ദേശം മനസ്സിലാക്കിയ ആ സാധു വാതിൽ അടയ്ക്കാൻ തുടങ്ങി.

എന്നാൽ മുന്നോട്ട് ചാടി വീണ രാഘവൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.ഒപ്പം മേനോനും.

ദേവകി എല്ലാം കണ്ട് ചിരിച്ച് നിന്നു. അവർക്ക് മുൻപിൽ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു.

ശബ്ദം കേട്ട് ഓടിയെത്തിയ ശ്രീപാർവ്വതിയെ രാഘവൻ ബലമായി പിടിച്ചു നിർത്തി.

ആരും അവരുടെ അലറിക്കരച്ചിൽ കേട്ടില്ല.കുമാരനും ദേവകിയും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി പുറത്ത് കാവലിരുന്നു.

പിന്നീട് മനുഷ്യ മന:സാക്ഷി മരവിച്ച് പോകുന്ന കാര്യങ്ങളാണ് അവിടെ നടന്നത്.

സ്വന്തം മകൾക്ക് മുൻപിലിട്ട് യശോദയുടെ വസ്ത്രങ്ങൾ കൃഷ്ണ മേനോൻ വലിച്ചഴിച്ചു.

ആ രംഗം കണ്ട ശ്രീപാർവ്വതി അലറിക്കരഞ്ഞു.എന്നാൽ അതിലും ഉച്ചത്തിൽ രാഘവന്റെ പൊട്ടിച്ചിരി ഉയർന്നു.

കാണെടീ കണ്ണ് തുറന്ന് കാണു.നിന്റെ അമ്മ ശീലാവതി ചമഞ്ഞത് കൊണ്ടല്ലേ ഇത്.

മര്യാദയുടെ ഭാഷ പറഞ്ഞപ്പോൾ കേട്ടില്ലല്ലോ അനുഭവിക്ക്.അയാൾ ബാധ കൂടിയവനെപ്പോലെ അലറിച്ചിരിച്ചു.

എതിർക്കാൻ ശ്രമിച്ച യശോദയുടെ തല മേനോൻ പലവട്ടം നിലത്ത് ആഞ്ഞടിച്ചു.

മോളേ എന്ന ഞരക്കത്തോടെ അവരുടെ ബോധം നശിച്ചു.ആ രംഗങ്ങൾ കാണാൻ സാധിക്കാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.

സമയം കടന്ന് പോയി.മേനോൻ പതിയെ യശോദയുടെ ശരീരത്തിൽ നിന്നും എണീറ്റു.

വിയർത്ത് കുളിച്ച ദേഹം തുടച്ചു കൊണ്ട് അയാൾ യശോദയുടെ മുഖത്ത് ആഞ്ഞു തുപ്പി.

ആന ചതച്ച പോലെ അവരുടെ ശരീരം അയാൾ കടിച്ചും മാന്തിയും വികൃതമാക്കിയിരുന്നു.

രാഘവൻ ശ്രീപാർവ്വതിയെ മേനോന്റെ കൈയ്യിൽ ഏൽപ്പിച്ച് യശോദയെ സമീപിച്ചു.കൃഷ്ണ മേനോൻ അവളെ അടുത്തുള്ള മുറിയിൽ അടച്ചു.

മേനോന്റെ രതി വൈകൃതങ്ങൾക്ക് ഇരയായി ഒരു പഴന്തുണിക്കെട്ട് പോലെ കിടന്ന യശോദയുടെ മേൽ രാഘവൻ ചാടിവീണു.

പാതി മരിച്ച അവരെ ആ കാമഭ്രാന്തൻ കടിച്ചു കുടഞ്ഞു.
ഒടുവിൽ ചെറിയൊരു പിടച്ചിലോടെ യശോദ നിശ്ചലമായി.

യശോദയുടെ ശരീരം വിട്ടകന്ന രാഘവൻ മുണ്ടെടുത്ത് ഉടുത്തുകൊണ്ട് അവരെ നോക്കി കാർക്കിച്ചു തുപ്പി.

ത്ഫൂ,നായിന്റെ മോള് ചത്തു തുലഞ്ഞല്ലോ.ഇനിയിപ്പോ എന്താ ചെയ്യുക.

ഓ പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല.
കെട്ടിത്തൂക്കണം അത്രന്നെ.
ഡാ കുമാരാ.മേനോൻ പുറത്തേക്ക് നോക്കി വിളിച്ചു.

മേനോന്റെ വിളി കേട്ട കുമാരൻ വാതിൽ തുറന്ന് ഓടി.കാമ പൂർത്തീകരണത്തിന് ത്വര പൂണ്ടോടുന്ന കുമാരനെ നോക്കി ദേവകി ഊറി ചിരിച്ചു.

ഇരുവരുടെയും ഊഴം കഴിഞ്ഞാൽ തനിക്ക് അവസരം കിട്ടുമെന്ന് അയാൾക്ക്‌ അറിയാമായിരുന്നു.

കുമാരാ മറ്റേ മോള് ചത്തു പോയെടോ.തനിക്ക് മറ്റേ പെണ്ണിനെ തരാം എന്താ പോരെ?കൃഷ്ണ മേനോൻ കുമാരന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഇതെല്ലാം കേട്ട് മുറിയിൽ പൂട്ടിയിടപ്പെട്ട ശ്രീപാർവ്വതി ഞെട്ടി.

അമ്മേ… അവൾ അലറിക്കരഞ്ഞു കൊണ്ട് തല ഭിത്തിയിൽ ഇടിച്ചു.

കുമാരൻ നിരാശയോടെ നിലത്ത് കിടക്കുന്ന യശോദയെ നോക്കി.നൂൽ ബന്ധമില്ലാത്ത അവരുടെ ശരീരം ചോരയും ഉമിനീരും കലർന്ന് കിടക്കുന്നു.

ഇരുവരുടെയും കൈക്കരുത്തും കാമഭ്രാന്തും ഏറ്റ് വാങ്ങിയതിന്റെ തെളിവുകൾ ആ ശരീരത്തിൽ നിഴലിച്ചിരുന്നു.

ഹാ പോട്ടെടോ അമ്മയെ കിട്ടിയില്ലെങ്കിൽ എന്താ മോളേ കിട്ടൂലോ.അത് പോരെ രാഘവൻ വഷളൻ ചിരിയോടെ കുമാരനെ നോക്കി.

അർദ്ധ മനസ്സോടെ കുമാരൻ തല കുലുക്കി.പിന്നീട് ദ്രുതഗതിയിലുള്ള നീക്കങ്ങളായിരുന്നു.

കൃഷ്ണ മേനോൻ കൊണ്ട് വന്ന സാരി ഉപയോഗിച്ച് യശോദയുടെ ശരീരം അവർ ഉത്തരത്തിൽ കെട്ടിത്തൂക്കി.

കെട്ടിത്തൂക്കും മുൻപ് ആ ശരീരം തുടച്ച് വൃത്തിയാക്കാനും നല്ല വസ്ത്രം ധരിപ്പിക്കാനും അവർ മറന്നില്ല.എല്ലാത്തിനും മുൻപിൽ നിന്നത് ദേവകിയാണ്.

തന്ത്രിയുടെ വാക്കുകൾ കേട്ട് തരിച്ചിരിക്കുകയായിരുന്നു അഭിമന്യു.

മാനത്തിന് വേണ്ടി യാചിക്കുന്ന യശോദയുടെ ദയനീയ മുഖം അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.

ഹാ.അഭി കണ്ണുകൾ ഇറുക്കിയടച്ച് തല കുടഞ്ഞു.കണ്ണുകൾക്കിടയിൽ നിന്നും കണ്ണു നീർത്തുള്ളികൾ ഒഴുകിയിറങ്ങി.

വല്ല്യച്ഛൻ,രാഘവൻ,കുമാരേട്ടൻ എല്ലാരേം കൊല്ലണം അവൻ പിറുപിറുത്തു.
**********************************
സ്വാമി സിദ്ധവേധപരമേശിനെ തേടിയിറങ്ങിയ രുദ്ര ശങ്കരന്റെ യാത്ര അവസാനിച്ചത് വള്ളക്കടത്ത് പുഴയുടെ കടത്ത് കടവിലാണ്.

എനിക്കറിയാമായിരുന്നു നീ എന്നെ തേടി വരുമെന്ന്.സ്വാമി അയാളെ നോക്കി പുഞ്ചിരി തൂകി.

സ്വാമി തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം.
അങ്ങേക്ക് മാത്രമേ ഇനി എന്നെ സഹായിക്കാൻ സാധിക്കൂ.
കൈ വിടരുത്.രുദ്രൻ ആ അഘോരിയുടെ കാൽക്കൽ വീണു.

ശംഭോ മഹാദേവാ.എഴുന്നേൽക്കൂ കുട്ടീ.ഇതിങ്ങനെ വരണമെന്നത് വിധിയാണ്.

എല്ലാം അവന്റെ അറിവോടെ നടക്കുന്നു.എല്ലാം ആ കൈലാസവാസന്റെ നിർണ്ണയം.

അവന്റെ ഇച്ഛയ്ക്കനുസരിച്ചേ ഒരില പോലും കൊഴിയൂ.അയാൾ മുകളിലേക്ക് നോക്കി കൈ കൂപ്പി.

സ്വാമീ എന്നെ സഹായിക്കാൻ അങ്ങേക്ക് കഴിയും.ഇനി ഏഴ് നാൾ കൂടിയേ ബാക്കിയുള്ളൂ.എട്ടാം നാൾ അവളെ ബന്ധിക്കണം.

മ്മ്മ്.എനിക്കെല്ലാം അറിയാം ഉണ്ണീ.പക്ഷേ വിധിയെ മാറ്റുക അസാധ്യം.

പക്ഷേ സ്വാമി.മേനോനെയും കൂട്ടരേയും രക്ഷിക്കാം എന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു.
കാളകെട്ടിയിലെ മാന്ത്രികർ കൊടുത്ത വാക്ക് തെറ്റിച്ച പതിവില്ല്യ.

രക്ഷിക്കാനും ശിക്ഷിക്കാനും എനിക്കോ നിനക്കോ അവകാശമില്ല.

നാമെല്ലാം അവന്റെ വിധി നടപ്പിലാക്കാൻ ഉള്ള ചില ഇടനിലങ്ങൾ മാത്രം.അന്തിമ വിധി ആ സംഹാരമൂർത്തിയുടേതാണ്.

ഇനി മാർഗ്ഗം ഒന്ന് മാത്രം.കാട് മൂടിയ ആ ക്ഷേത്രത്തിൽ വീണ്ടും പൂജകൾ നടക്കണം.

നഷ്ട്ടമായ ദേവീ ചൈതന്യം വീണ്ടെടുക്കണം.എട്ടാം നാൾ നീ ആവാഹന കർമ്മം നടത്തുന്ന സമയത്ത് ദേവിക്ക് സഹസ്ര കലശാഭിഷേകം നടത്തണം.

കലശം സഹസ്രമാവുമ്പോൾ അവളുടെ ശക്തി ക്ഷയിച്ച് അവൾ നിന്റെ മന്ത്രക്കളത്തിലെത്തും അപ്പോൾ നിന്റെ വിജയമാണ്.

പൊയ്ക്കോളൂ ഒരുക്കങ്ങൾ തുടങ്ങാൻ അച്ഛനോട് പറയൂ. ശ്രീപരമേശ്വരൻ തുണയായിരിക്കട്ടെ.

ഒരു കാര്യം വിസ്മരിക്കരുത്.ഏഴ് നാൾ കഴിയാതെ എന്ത് സംഭവിച്ചാലും അറ വിട്ടിറങ്ങരുത്. അങ്ങനെ വന്നാൽ സർവ്വ നാശം ഫലം

എല്ലാം കേട്ട് അനുഗ്രഹം വാങ്ങി തിരിഞ്ഞു നടന്നു രുദ്ര ശങ്കരൻ.

അയാൾ കണ്ണിൽ നിന്നും മറയും വരെ ആ അഘോരി അയാളെ നോക്കി നിന്ന് മനസ്സിൽ പറഞ്ഞു..

സംരക്ഷണം നീ ഉറപ്പ് കൊടുത്തെങ്കിലും സംഹാരം നടക്കുക തന്നെ ചെയ്യും രുദ്രാ. അതവന്റെ വിധിയാണ് അത് മാറ്റുക അസാധ്യം.
**********************************
എന്നിട്ട് എന്തുണ്ടായി തിരുമേനി അഭിമന്യു കണ്ണ് തുടച്ച് ശങ്കര നാരായണ തന്ത്രികളെ നോക്കി.

യശോദയെ കെട്ടിത്തൂക്കിയ ശേഷം രാഘവൻ ശ്രീപാർവ്വതിയെ അടച്ച മുറി തുറന്ന് അവളെ കടന്ന് പിടിച്ചു.

എന്നാൽ സർവ്വ ശക്തിയുമെടുത്ത് പ്രതിരോദിച്ച അവൾ കൈയ്യിൽ കിട്ടിയ കത്തികൊണ്ട് അയാളെ ആക്രമിച്ചു.

പ്രതീക്ഷിക്കാതെയുള്ള ആക്രമണത്തിൽ പകച്ചുപോയ അയാളെ തള്ളിയിട്ടു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങിയോടി.

ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്.
മേനോനും സംഘവും ആ പ്രദേശം മുഴുവൻ തിരച്ചിൽ തുടങ്ങി.

കള്ള കഴു$%&@#$% മോള് എവിടെ പോയി ഒളിച്ചു.രാഘവൻ പല്ല് ഞെരിച്ചു.

എവിടെ പോയൊളിച്ചാലും ഈ രാഘവന്റെ കൈയ്യിൽ നിന്നും നീ രക്ഷപ്പെടില്ല കേട്ടോടി മറ്റേ മോളേ അയാൾ അലറി.

ശ്രീപാർവ്വതി ഭയന്ന് വിറച്ചു കൊണ്ട് ക്ഷേത്രത്തിലെ ബലിക്കല്ലിന്റെ പുറകിൽ ഒളിച്ചു.

ശ്രീകോവിലിൽ അത്താഴ പൂജ കഴിച്ച് നിദ്രയിൽ ആണ്ട ആദിപരാശക്തിയെ അശ്രു ധാരയിൽ മുങ്ങിയ വിലാപ ഗീതത്തിൽ ഉണർത്താൻ അവൾ ശ്രമിച്ചു.

അമ്മേ ദേവീ കൈ വിടല്ലേ.
കാക്കണേ.എനിക്കാരുമില്ല ന്നെ രക്ഷിക്കണേ.അവൾ മനം നൊന്ത് പ്രാർത്ഥിച്ചു.

പെട്ടന്ന് പിന്നിൽ നിന്നും ആരോ അവളെ ആഞ്ഞു ചവുട്ടി. പെട്ടന്നുള്ള ആക്രമണത്തിൽ മുൻപോട്ട് തെറിച്ചു വീണ അവളുടെ മുഖം ബലിക്കല്ലിന്റെ പടവിൽ തട്ടി മുറിഞ്ഞു.

പേടിച്ചരണ്ട മുഖത്തോടെ തല ഉയർത്തിയപ്പോൾ പിശാചിന്റെ ചിരിയോടെ പിന്നിൽ നിൽക്കുന്ന രാഘവന്റെ മുഖം അവൾ തെളിഞ്ഞു കണ്ടു.

ന്നെ കൊല്ലല്ലേ.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാ.
ന്നെ കൊല്ലല്ലേ.അവൾ കൈ കൂപ്പി യാചിച്ചു.

യ്യോ കൊല്ലാനോ.മോളേ ആരും ഒന്നും ചെയ്യില്ല.പക്ഷേ പറയുന്നത് അനുസരിച്ചു നിൽക്കണം.

രാഘവൻ അവളുടെ കവിളിൽ തലോടി.തുടുത്ത ചുണ്ടുകൾ ഞെരടി.

ഛീ.അവൾ അയാളുടെ കൈ തട്ടി മാറ്റി.മുഖത്തേക്ക് കാർക്കിച്ചു തുപ്പി.

ചോരയും ഉമിനീരും കലർന്ന ദ്രാവകം രാഘവന്റെ മുഖത്ത് കൂടി ഒഴുകി.

%&&**#%&&@ മോളേ അലറിക്കൊണ്ട് അയാൾ അവളുടെ മുഖത്ത് ആഞ്ഞടിച്ചു.

എന്നിട്ടും കലി തീരാതെ അയാൾ ഇടതൂർന്ന മുടിക്ക് കുത്തിപ്പിടിച്ച് അവളുടെ മുഖം വലിച്ചടുപ്പിച്ച് ആ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു.

ശ്രീപാർവ്വതി ഇരു കൈകളും ഉപയോഗിച്ച് പ്രതിരോധിക്കാൻ തുടങ്ങി.

രാഘവന്റെ മുഖവും കഴുത്തുമൊക്കെ അവൾ മാന്തിക്കീറി.

കാഴ്ച്ച കണ്ട് നിന്ന കുമാരൻ ഓടിച്ചെന്ന് അവളുടെ കൈകൾ ബലമായി പിടിച്ചു മാറ്റി.

കുമാരാ അമ്മയെ ആദ്യം എടുത്തത് ഞാൻ അല്ലേ.തനിക്ക് കിട്ടിയതും ഇല്ലാ അത് കൊണ്ട് മോളേ താൻ എടുത്തോ.

കുമാരൻ പതിയെ അങ്ങോട്ടേക്ക് അടുത്തു.മണ്ണിൽ നിവർന്ന് കിടക്കുന്ന ശ്രീപാർവ്വതിയുടെ ശരീരത്തിൽ അയാളുടെ കണ്ണുകൾ ഓടിനടന്നു.

ഇരയെ കിട്ടിയ പുലിയെ പോലെ അയാൾ നാക്ക് നീട്ടി ചുണ്ട് നനച്ചു.

നീതിക്ക് നിരക്കാത്ത കാഴ്ച്ചകൾ കാണാൻ നിൽക്കാതെ രാത്രി സഞ്ചാരികളായ പക്ഷി മൃഗാതികൾ പോലും അവിടെ നിന്നും പലായനം ചെയ്തു.

കുമാരൻ പതിയെ ശ്രീപാർവ്വതിക്ക് മുൻപിൽ മുട്ട് കുത്തിയിരുന്നു. പാവം അച്ഛൻ നേരത്തെ പോയി. ഇപ്പോ അമ്മയും പോയി.

മേനോൻ അദ്ദേഹം മര്യാദയുടെ ഭാഷയിൽ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ.

അയാൾ അവളുടെ വസ്ത്രങ്ങൾ വലിച്ചഴിച്ചു.പ്രതിരോധിച്ച അവളുടെ കൈ കാലുകൾ രാഘവനും മേനോനും ബലമായി പിടിച്ചു വച്ചു.

പിന്നെ അവിടെ നടന്നതത്രയും അതിക്രൂരമായിരുന്നു.അത് കാണാൻ സാധിക്കാതെ നിലാവ് പൊഴിച്ച് നിന്ന ചന്ദ്രിക മേഘപാളികളിൽ മുഖമൊളിപ്പിച്ചു. കാറ്റ് പോലും ഗതി മാറി വീശി.

മാൻ പേടയെ കിട്ടിയ സിംഹക്കൂട്ടത്തെ പോലെ ആ ചെന്നായ്ക്കൾ മാറി മാറി അവളെ പിച്ചി ചീന്തി.

സമയം കടന്ന് പോയി.രാത്രിയുടെ മൂന്നാം യാമത്തെ അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.

കിളുന്ത് പെണ്ണാണ് എപ്പോഴും രതിക്ക് നല്ലത്.വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന ശ്രീപാർവ്വതിയെ നോക്കി രാഘവൻ ചിരിച്ചു.

സമയം പോകുന്നു.ഇവളെ എന്താ ചെയ്യുക.നേരം പുലർന്നാൽ അപകടമാണ്.

മ്മ്മ്.ന്തായാലും ജീവനോടെ വിട്ടാൽ നമുക്ക് ദോഷം ചെയ്യും.കൊല്ലണം.

ബാക്കി എന്ത് വേണമെന്ന് ഞാൻ പറയാം.മേനോന്റെ കണ്ണുകൾ തിളങ്ങി.

ന്നെ കൊല്ലല്ലേ.ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാ.

അർദ്ധബോധത്തിലും മേനോന്റെ വാക്കുകൾ കേട്ട ശ്രീപാർവ്വതി കരഞ്ഞു കൊണ്ട് പറഞ്ഞു.

നാവടക്കെടീ.രാഘവൻ അവളുടെ മുഖത്ത് ആഞ്ഞു തൊഴിച്ചു.അവൾ വേദനകൊണ്ട് പുളഞ്ഞു.

അയാൾ അവളുടെ മുടിക്കുത്തിൽ പിടിച്ചുയർത്തി ബലിക്കല്ലിൽ ആഞ്ഞടിച്ചു.

അമ്മേ.അവൾ അലറിക്കരഞ്ഞു.തല പൊട്ടി ചോര കുതിച്ചൊഴുകി.പെട്ടെന്ന് പ്രകൃതിയുടെ ഭാവം മാറി.

മഴ മേഘങ്ങൾ തിങ്ങി നിറഞ്ഞു. ആകാശത്ത് വെള്ളിടി വെട്ടി.അതി ശക്തമായ മഴ വള്ളക്കടവ് ഗ്രാമത്തിൽ പെയ്തിറങ്ങി.

രാഘവൻ ബലി മൃഗത്തെ പോലെ ശ്രീപാർവ്വതിയുടെ തല ബലിക്കല്ലിൽ അടിച്ചു കൊണ്ടിരുന്നു.അവളുടെ മുഖത്തിന്റെ പാതി ചതഞ്ഞരഞ്ഞു.

മഴവെള്ളത്തോടൊപ്പം അവളുടെ ചുടു നിണവും ബലിക്കല്ലിന് മുകളിലൂടെ ഒഴുകിപ്പടർന്നു.

മരിക്കും മുൻപ് ഒന്ന് കൂടി കേട്ടോ.നിന്റെ തന്തയില്ലേ ആ വാര്യർ കഴു…… അയാളെ കൊന്നതും ഈ രാഘവനാ.

ഇതാ ഈ കൈകൾ കൊണ്ട് കഴുത്ത് ഞെരിച്ചാ കൊന്നത്. അയാൾ ചോര പുരണ്ട തന്റെ കൈകൾ അവളുടെ നേരെ നീട്ടി.

മരണത്തിന്റെ പടികടക്കും മുൻപ് ആ വാക്കുകൾ അവളുടെ ചെവിയിൽ ആഴ്ന്നിറങ്ങി.പതിയെ ആ സുന്ദര നയനങ്ങൾ എന്നന്നേക്കുമായി അടഞ്ഞു.

അഭിമന്യുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.മുഖത്തേക്ക് രക്തം ഇരച്ചു കയറി.

കലി പൂണ്ട അയാൾ മുഷ്ടി ചുരുട്ടി നിലത്ത് ആഞ്ഞിടിച്ചു.

എന്നിട്ട് അവർ എങ്ങനെ രക്ഷപെട്ടു തിരുമേനി.ഇത്രയൊക്കെ ചെയ്തിട്ടും അവരെങ്ങനെ രക്ഷപെട്ടു.അഭി പല്ല് ഞെരിച്ചു കൊണ്ട് ചോദിച്ചു.

മേനോന്റെ കുടില ബുദ്ധിയാണ് അതിന് പിന്നിൽ.വാര്യരുടെ ആത്മഹത്യയിൽ മനം നൊന്ത് യശോദ കെട്ടിത്തൂങ്ങിയെന്നും അത് സഹിക്കാൻ പറ്റാതെ ശ്രീപാർവ്വതി ക്ഷേത്രബലിക്കല്ലിൽ തല തല്ലി മരിച്ചതാണെന്നും അയാൾ നാട്ടിൽ പ്രചരിപ്പിച്ചു.

മേനോനെ ഭയന്ന് ആരും മറുവാദങ്ങൾ ഉന്നയിക്കുകയോ സത്യം തേടി പോവുകയോ ചെയ്തില്ല.

എന്നാൽ ശ്രീപാർവ്വതിയുടെ അരുംകൊല നടന്ന ക്ഷേത്രത്തിൽ നിന്നും ദേവീ സാന്നിധ്യം നഷ്ടമായി.

നാട്ടിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി.ക്ഷേത്രത്തിൽ വീണ്ടും ശുദ്ധികലശം നടത്താൻ നോക്കിയെങ്കിലും അതെല്ലാം നിഷ്ഫലമായി.

കാലക്രമേണ വള്ളക്കടത്ത് ദേവിയുടെ മണ്ണ് എല്ലാവരും ഉപേക്ഷിച്ചു.

പ്രശ്നം അവിടം കൊണ്ടും തീർന്നില്ല.കൂട്ടമാനഭാഗത്തിന് ഇരയായി ദുർമരണം വരിച്ച ശ്രീപാർവ്വതിയുടെ ആത്മാവ് അവിടെ നാശം വിതച്ചു തുടങ്ങി.

മരണങ്ങൾ അടിക്കടി ഉണ്ടായി.
കുമാരന്റെ ഭാര്യയെ അവൾ കൊന്നു.രാഘവന്റെ മക്കളെ കൊന്നു.

ഒടുവിൽ മേനോൻ ഇവിടെയെത്തി.
എനിക്ക് അയാളെ സഹായിക്കേണ്ടി വന്നു.

അഭയം തേടി ഈ പടിക്കൽ വരുന്നവരെ നിരാശരാക്കരുത് എന്ന ഗുരു കാരണവന്മാരുടെ ആഞ്ജ ലംഘിക്കാൻ സാധിച്ചില്ല.

അങ്ങനെ ഞാൻ ആവാഹിച്ചു തളച്ച മരത്തിൽ നിന്നാണ് താൻ വഴി ഇന്നവൾ സ്വതന്ത്രയായത്.

പക്ഷേ തിരുമേനി വല്ല്യമ്മയെ അവൾ കൊന്നു.എന്നിട്ടും വല്ല്യച്ഛനെ ഉപദ്രവിക്കാൻ ശ്രമിക്കാത്തത് എന്താ.

ഹ ഹ.താൻ മേനോന്റെ കഴുത്തിൽ കിടക്കുന്ന മാലയിലെ ഏലസ് കണ്ടിട്ടുണ്ടോ.

അതി ശക്തമായ നവദുർഗ്ഗാ മന്ത്രം എഴുതി പൂജിച്ച ചെമ്പോലയാണ് അതിന് ഉള്ളിൽ.

ശ്രീപാർവ്വതിക്കെന്നല്ല ഒരു ബാധയ്ക്കും അയാളെ ഒന്ന് സ്പർശിക്കാൻ പോലും സാധിക്കില്ല.

അഭിമന്യു ഒന്ന് ദീർഘ നിശ്വാസം ചെയ്തു.ആരും പ്രത്യക്ഷത്തിൽ കാണുന്നത് പോലെയല്ല ല്ല്യേ തിരുമേനി.അയാൾ തന്ത്രിയെ നോക്കി.

തന്ത്രി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.എല്ലാത്തിനും അതിന്റേതായ വിധിയുണ്ട് കുട്ടീ. മേനോനുള്ള വിധി എഴുതപ്പെട്ടതാണ്.

കൂടുതൽ സമയം അവിടെ പാഴാക്കാതെ അഭിമന്യു യാത്ര പറഞ്ഞിറങ്ങി.

ഒരുനിമിഷം പെട്ടന്ന് തന്ത്രി അഭിയെ പിന്നിൽ നിന്നും വിളിച്ചു.

ന്തേ തിരുമേനി അഭി തിരികെ തന്ത്രിയെ സമീപിച്ചു.

മേനോന്റെ രണ്ടാമത്തെ പുത്രനായ സുദേവ മേനോന്റെ മകനാണ് താൻ ല്ല്യേ.

അതേ.അഭി,ന്താ തിരുമേനി ഇപ്പോ അത് ചോദിക്കാൻ.അഭി സംശയരൂപേണ തന്ത്രിയെ നോക്കി.

ഒന്നുല്ല്യ.മേനോന്റെ മൂത്ത മകനെ അയാൾ കുളത്തിൽ ചവുട്ടി താഴ്ത്തി കൊന്നതാണ് അറിയോ തനിക്കത്.

ഊവ്വ്.അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്. അഭി പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.

തന്റെ ചോദ്യം കേട്ടപ്പോൾ അഭിയിൽ ഉണ്ടായ മാറ്റം ശ്രദ്ധിച്ചു കൊണ്ട് തന്ത്രി ഒന്നിരുത്തി മൂളി.

ചോദിച്ചൂ എന്ന് മാത്രം.സമയം വൈകിക്കണ്ടാ മടങ്ങിക്കോളൂ.

തന്ത്രിയോട് യാത്ര പറഞ്ഞ് അഭി വേഗം നടന്നു.അയാളുടെ മനസ്സ് കലുക്ഷിതമായിരുന്നു.
*********************************
സിദ്ധവേധ പരമേശിനെ ദർശിച്ചു മടങ്ങിയെത്തിയ രുദ്രശങ്കരൻ കാര്യങ്ങളൊക്കെ തന്ത്രിയെ അറിയിച്ചു.

ഉണ്ണീ പണ്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾ നിനക്ക് നിശ്ചയമുണ്ടല്ലോ.ഇനിയുമെങ്ങനെ അവിടെ ദേവീ ചൈതന്യം കൊണ്ട് വരും.

അതിന് വഴിയുണ്ട് അച്ഛാ.ആദ്യം അവളെ അവിടെ നിന്നും പുറത്ത് എത്തിക്കണം.ഇരയെ കാട്ടി വിളിച്ചാൽ അവൾ വേഗം പുറത്തെത്തും.

അവളെ അവിടെ നിന്നും അകറ്റിയാൽ ഉടനെ അഷ്ടദിക് ബന്ധനം നടത്തി എന്നന്നേക്കുമായി അവളുടെ അങ്ങോട്ടുള്ള പ്രവേശനം തടയുക.

മഹാഭൈരവി യന്ത്രവും മഹാസുദർശ യന്ത്രവും സ്ഥാപിച്ച് ആ ഭൂമി സുരക്ഷിതമാക്കുക.

കാര്യങ്ങളുടെ ഗൗരവാവസ്ഥ മനസിലാക്കിയ ശങ്കര നാരായണ തന്ത്രികൾ വേണ്ട ഒരുക്കങ്ങൾ നടത്താൻ ദേവനെ ചുമതലപ്പെടുത്തി.

കാളകെട്ടി പോലെ ആവാഹത്തിനും മന്ത്രവാദങ്ങൾക്കും പേര് കേട്ട വാഴൂർ ഇല്ലം,കിഴ്ശ്ശേരി മന,പന്തിയൂർ മന എന്നീ മൂന്ന് ഇടങ്ങളിലേക്കും തന്ത്രിയുടെ അറിയിപ്പെത്തി.

സമയം പരിമിതമെന്ന ബോധ്യമുണ്ടായിരുന്നത് കൊണ്ട് അന്ന് തന്നെ തന്റെ സിദ്ധികൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനായി രുദ്രൻ അറയിലേക്ക് പോയി.

അറയിലെ ദേവീ വിഗ്രഹത്തിന് മുൻപിൽ അഞ്ച് തിരിട്ട നെയ്യ് വിളക്ക് തെളിച്ചു.

പത്മാസനത്തിൽ ധ്യാനമിരുന്ന രുദ്രൻ മനസ്സ് ഏകാഗ്രമാക്കി അതി നിഗൂഢമായ മൂല മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.

കാളകെട്ടിയുടെ കാവൽക്കാരനായ സുവർണ്ണ സർപ്പം നിലവറ വാതിലിന് സമീപം കരുതലോടെ നിലയുറപ്പിച്ചു.

അറയിലെ നെയ്യ് വിളക്കിന്റെ നാളത്തിൽ ആ സർപ്പ വീരന്റെ മേനി സ്വർണ്ണം പോലെ തിളങ്ങി.

ഇനി ഏഴ് നാൾ നീണ്ട ധ്യാനത്തിലൂടെ രുദ്രൻ തന്റെ സിദ്ധികൾ നേടും ആരും അറയിൽ കടക്കില്ല.

അതിക്രമിച്ചു കടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ സുവർണ്ണ സർപ്പത്തിന്റെ ദംശനമേറ്റുള്ള മരണം നിശ്ചയം.

ആദിത്യൻ അസ്തമയത്തോട് അടുക്കാൻ തുടങ്ങിയിരുന്നു.
പടിഞ്ഞാറൻ ചക്രവാളം ചെന്താമരച്ചുവപ്പിൽ മുങ്ങി.

അതേ സമയം മംഗലത്ത് തറവാടിനോട് ചേർന്നുള്ള കുളപ്പുരയിൽ രണ്ട് ശരീരങ്ങൾ ഗാഢമായ ആലിംഗലത്തിൽ മുഴുകി.

എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!