Skip to content

ദേവരാഗം – 11

read malayalam novel devaragam

അച്ഛൻ അപ്പോഴും ഗീതയാൻറിയെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു

” മൊത്തം ഗീതമയമാണല്ലോ?” ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു

” വന്നോ അഹങ്കാരി, ഗീതയല്ല, ഗീത അപ്പച്ചി അങ്ങനെ വേണം വിളിക്കാൻ ”

“രണ്ടു സുന്ദരൻ മുറച്ചെറുക്കൻമാർ കൂടെ ഉള്ളതല്ലേ ഉറപ്പായും അപ്പച്ചീ എന്ന് തന്നെ വിളിച്ചിരിക്കും..”

അതു കേട്ട് അച്ഛൻ ചിരി തുടങ്ങി .

“ഹോ ഈ പെണ്ണ് വായും തലയും ഇല്ലാതെ ഇനി എന്തൊക്കെ വിളിച്ചു കൂവുമെന്ന് കണ്ടറിയാം”
അമ്മയാണ്.

” കാണാൻ പോണ പൂരം എന്തിനാ പറഞ്ഞറിയിക്കുന്നെ എന്റെ അമ്മക്കുട്ടി ” എന്നു പറഞ്ഞു ഞാൻ അമ്മയുടെ താടിയിൽ പിടിച്ചു.അമ്മ എന്നെ തല്ലാൻ ഭാവിച്ചു. ചിരിച്ചു കൊണ്ട് ഞാൻ ഓടി മുറിയിലേക്ക് പോയി –

കോളേജിൽ പോകാനുള്ള ടൈം ആയിരുന്നു. ഞാൻ പെട്ടെന്ന് ഒരുങ്ങി ഇറങ്ങി.

ദേവൂസിന്റെ വീടിന്റെ ഗേറ്റിലെത്തിയപ്പോഴേ കണ്ടു സിറ്റൗട്ടിൽ അസുരനും ബാലനങ്കിളും കാര്യമായ എന്തോ ചർച്ചയിലിരിക്കുന്നത്.ദേവുവും ഉണ്ട്. എന്നെ കണ്ടതും
“അച്ഛാ ടൈം ആയി, പോകട്ടെ ” എന്നവൾ പറഞ്ഞു .ഞാൻ നോക്കുമ്പോൾ അസുരൻ കാറിനടുത്തേക്ക് പോകുന്നു

”ഓ തൊലഞ്ഞു ഇന്നും ഈ കാലൻ തന്നെയാണോ ഡ്രൈവർ?എന്ത് അടിച്ചു പൊളിച്ചായിരുന്നെന്നോ ഞാനുംദേവുവും കോളേജിൽ പൊയ്ക്കൊണ്ടിരുന്നേ.കോളേജിലെ തമാശയൊക്കെ കാറിലിരുന്ന് ബാലനങ്കിളിനോടും ഡ്രൈവർ ചേട്ടനോടും കൂടി പറഞ്ഞ് ചിരിച്ച് മറിഞ്ഞായിരുന്നു യാത്ര.ഈ കൊരങ്ങൾ വന്നേപ്പിന്നെ ഏതോ ശവഘോഷയാത്രയ്ക്ക് പോണ പോലെയാ പോക്കും വരവും ഹും “.

പതിവുപോലെ കോളേജ് എത്തുംവരെ മൗനനൊമ്പരങ്ങളുമായി വണ്ടിയിലിരുന്നു. ഞാൻ നോക്കുമ്പോൾ കാലന്റെ മുഖം വീർത്തു ഇരിപ്പുണ്ട്

“ഇവനെന്താ വല്ല കടന്നൽ കുത്തും എറ്റോ ഇങ്ങനെ വീർപ്പിച്ചു കെട്ടി ഇരിക്കാൻ ഹും;

അന്നു മാത്രമല്ല പിന്നീടുള്ള ഒരാഴ്ച ഇതു തന്നെയായിരുന്നു സ്ഥിതി. ശവഘോഷയാത്രയ്ക്ക് പോണ പോലെ പോക്കും വരവും’ രാത്രിയായാൽ ദപ്പാം കൂത്തും. ഇനി ഞാനെങ്ങാനും ആ ജനലിൽകൂടി ഒന്ന് നോക്കിയാലോ തീർന്ന് ജനല് ഇപ്പോ പൊട്ടിപ്പിളരുന്ന മട്ടിൽ വലിച്ചങ്ങ് അടക്കും. ഇനി ഇവന് വല്ല ബാധേം കേറിക്കാണുമോ?

പിന്നെ പിന്നെ, ” എന്തെങ്കിലും ആയിക്കൊണ്ട് പോട്ടടെ “എന്ന് കരുതി ഞാൻ മൈൻഡ് ചെയ്യാതായി.

ഒരു വ്യാഴാഴ്ച ഞാൻ ബാഗുമെടുത്ത് ദേവുനെ വിളിക്കാൻ ചെന്നപ്പോഴാ അറിഞ്ഞത് അവൾക്ക് ഭയങ്കര വയറു വേദന.

“ഇന്നിനി വരാൻ പറ്റില്ല കാർത്തൂസേ… ” അവൾ അതും പറഞ്ഞ് കട്ടിലിൽ ചുരുണ്ട് കൂടി

” എങ്കിൽ ഞാനും ലീവെടുക്കാം”

എന്തിന്?”ഇതെനിക്ക് ചിലപ്പോൾ ഉണ്ടാവാറുള്ളതല്ലേ നീ പൊയ്ക്കോ വെറുതെ ക്ലാസ്സ് മുടക്കണ്ട ”

ഒടുവിൽ ഞാൻ പോകാൻ തീരുമാനിച്ചു. താഴെ സിറ്റൗട്ടിൽ ചെന്നപ്പോഴാ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് ഓർത്തത്

“ഭഗവാനേ അസുരൻ ”

എന്നെ കണ്ടതും ഒന്നും പറയാതെ പോയി കാറിൽ കയറി .ഞാൻ ഒന്നു സംശയിച്ചു നിന്നു.

“മോൾ വിഷമിക്കണ്ട കോളേജിൽ പോയ്ക്കോളൂ. അവൾക്ക് ഇടയ്ക്ക് ഇത് ഉള്ളതല്ലേ “ജീനയാന്റിയാണ്. ഇനി രക്ഷയില്ല.

ഞാൻ മിണ്ടാതെ ചെന്ന് കാറിൽ കയറി. ആന്റിയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ച് യാത്ര പറഞ്ഞു.
വണ്ടി നല്ല സ്പീഡിലാണ് പോകുന്നത് .മാത്രമല്ല ഒരു മാതിരി എല്ലാ ഗട്ടറും കവർ ചെയ്താണ് പോകുന്നത്. അസുരൻ മനപൂർവം ചെയ്യുന്നതാണോ എന്നൊരു ഡൗട്ട് .ഇത്രയും ദിവസം ഈ റോഡിലൂടെയല്ലേ പൊയ്ക്കൊണ്ടിരുന്നത് അന്നൊന്നും ഈ ഗട്ടറ് കണ്ടില്ലായിരുന്നല്ലോ – ഞാൻ തല ഉയർത്തി നോക്കിയപ്പോൾ കൊല്ലാൻ കൊണ്ടുപോവുന്ന ഭാവം മുഖത്ത്.

വല്ലതും പറഞ്ഞാൽ കാലൻ എന്നെ വണ്ടി ഇടിപ്പിച്ചു കൊന്നാലോ എന്ന് പേടിച്ച് ഞാൻ മിണ്ടാതിരുന്നു .ഇരുന്നു എന്ന് തീർത്ത് പറയാൻ പറ്റില്ല മിക്ക സമയത്തും ആകാശത്തും ഭൂമിയിലും അല്ലാത്ത അവസ്ഥയിലായിരുന്നു -കോളേജ് എത്തിയപ്പോഴേക്കും ഞാൻ ഏതാണ്ട് പാതി ചത്ത അവസ്ഥയിലായി –

“വൈകിട്ട് ഞാൻ ബസ്സിന് വന്നോളാം”

ഇറങ്ങിയ ഉടനെ ഞാൻ പറഞ്ഞു. മറുപടി പറഞ്ഞില്ല വണ്ടി വല്ലാതെ ഇരപ്പിച്ച് കൊണ്ട് പോകുന്നത് കണ്ടു.

ദേവു ഇല്ലാത്തോണ്ട് ക്ലാസ്സിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വെറുതെ നോക്കിയിരുന്നു ഉച്ചയായപ്പോൾ പ്യൂൺ ക്ലാസ്സിലേക്ക് വന്നു. കാർത്ത്യായനി യെ വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ അസുരൻ ദേ കാറുമായി നിൽക്കുന്നു. ഞാൻ ഒന്ന് സംശയിച്ച് അടുത്തുചെന്നു

” ക്ലാസ്സ് കഴിഞ്ഞില്ലല്ലോ”

” നിന്റെ വീട്ടിൽ ആരൊക്കെയോ വന്നു വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു ”

അതും പറഞ്ഞ് അസുരൻ വണ്ടിയിൽ കയറി.ഭഗവാനേ രാവിലെ വന്നതിന്റെ ഉളുക്ക് മാറി വരുന്നതേ ഉള്ളൂ വീണ്ടും പരീക്ഷണം തന്നെ.

മനസ്സില്ലാ മനസ്സോടെ ഞാൻ വണ്ടിയിൽ കയറി. രാവിലത്തെ യാത്രയേക്കാൾ കഷ്ടമായിരുന്നു തിരിച്ചുള്ള യാത്ര. മൂന്നു വീലിലായിരുന്നു മിക്കപ്പോഴും വണ്ടിയുടെ ഓട്ടം .പാവം ബാലനങ്കിളിനെ ഓർത്ത് ഞാനങ്ങേരുടെ തന്തയ്ക്ക് വിളിച്ചില്ല.

വീടെത്തിയപ്പോൾ ഒരു ബെൻസ് കാർ കിടക്കുന്നത് കണ്ടു. ജീനയാന്റി യുടേയും അമ്മയുടേയുമൊക്കെ ശബ്ദം കേൾക്കുന്നുണ്ട്.

അസുരൻ ഡോർ ലോക്ക് ചെയ്ത് അകത്തേക്ക് കയറി.കൂടെ ഞാനും. അകത്ത് നല്ല പ്രൗഡയായ ഒരു സ്ത്രീ ഇരിക്കുന്നു. അമ്മയെ ഒരു കൈ കൊണ്ട് അവർ ചുറ്റിപ്പിടിച്ചിട്ടുണ്ട്. ജീനയാന്റിയുടെ ശബ്ദം അടുക്കളയിൽ നിന്നാണ് കേൾക്കുന്നത്. അച്ഛനും ബാലനകളും ഒരാളോട് സംസാരിക്കുന്നുണ്ട്.കാർത്തിയേട്ടനെ എങ്ങും കണ്ടില്ല.

എന്നെ കണ്ടതും ആ സ്ത്രീ എഴുന്നേറ്റു.

“എന്റെ മോൾ വന്നോ…” എന്ന് പറഞ്ഞു ഓടി അടുത്തുവന്നു കെട്ടിപ്പിടിച്ചു. ഞാൻ ഇതാരപ്പാ എന്ന മട്ടിലൊന്ന് നോക്കി

;മോൾക്ക് മനസ്സിലായില്ലേ ഗീത അപ്പച്ചി.. ”

അമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത് .

”നല്ല സുന്ദരിക്കുട്ടിയാണല്ലോ എന്റെ മോൾ’

അതും പറഞ്ഞ് അപ്പച്ചി എന്റെ കവിളിൽ പിടിച്ചു. ഞാൻ ഒരാളെ ഒന്ന് പാളി നോക്കി. ഒരു പുച്ഛഭാവം മുഖത്ത്.

“മോൾക്ക് അപ്പച്ചിയെ അറിയുമോ?

”അച്ഛൻ പറഞ്ഞ് അറിയാം…”

“കുഴപ്പമില്ല ഇനി ഞങ്ങൾ ഇവിടെയൊക്കെ തന്നെ ഉണ്ടാവും. രവിയേട്ടൻ ഇവിടെ ഒരു ഫ്ളാറ്റ് വാങ്ങി… “പിന്നെയും എന്തൊക്കെയോ അപ്പച്ചി പറഞ്ഞു.

കാർത്തിയേട്ടനെ കാണാഞ്ഞതുകൊണ്ട് ഞാൻ “എട്ടൻ എന്തിയെ?” എന്ന് അമ്മയോട് ചോദിച്ചു.

“കാർത്തി, അവൻമാരെ വിളിക്കാൻ പോയതാ മോളെ .എന്റെ മക്കളെ … “ആന്റി അത് പറഞ്ഞതും എന്റെ മുഖത്തൊരു വിജയച്ചിരി മുഴങ്ങി.

ഞാൻ നോക്കിയപ്പോൾ അസുരൻ ഫോണും പിടിച്ച് പുറത്തേക്കിറങ്ങി പോണു. “ഓ അസൂയ: “. ഞാൻ മനസ്സിൽ പറഞ്ഞു.

കുറച്ച് കഴിഞ്ഞ് ഡ്രസ് മാറി വരാം എന്ന് പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി. ഞാൻ ചെന്നപ്പോൾ ദേവു എന്റെ ബെഡിൽ കിടക്കുന്നു

” ആഹാ നീയും ഉണ്ടോ?”

” പിന്നില്ലാതെ, നിന്റെ മുറച്ചെറുക്കൻമാരെ എനിക്കും കാണണ്ടെ?”

“ഓ അപ്പോൾ കരുതിക്കൂട്ടിയുള്ള കിടപ്പാണ് .. ”

“അതെല്ലോ. അതുപോട്ടെ ഇന്ന് എങ്ങനെ ഉണ്ടായിരുന്നു ദേവേട്ടനൊപ്പം ഉള്ള യാത്ര?”

“എന്റെമ്മോ ഓർമ്മിപ്പിക്കല്ലേ പൊന്നേ.. ” അതും പറഞ്ഞ് ഞാനവളെ തൊഴുതു.

“എന്താ എന്തു പറ്റി?”

ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ ?”

“നീ കാര്യം പറയെടി ”

“അതൊക്കെ പിന്നെ പറയാം: അല്ല അസുരൻ ഇപ്പോൾ സ്ഥിരമായി അങ്കിളിനോടൊപ്പം ഓഫീസിൽ വരുന്നല്ലോ എന്താ കാര്യം?”

“ഹോ അതു ഞാൻ നിന്നോട് പറയാൻ വിട്ടു.ദേവേട്ടൻ ഇപ്പോൾ ബിസിനസ്സിലൊക്കെ അച്ഛനെ സഹായിക്കാൻ തുടങ്ങി ”

“അതെന്ത് നിന്റെ അച്ഛൻ കമ്പനി അടച്ചുപൂട്ടാൻ തീരുമാനിച്ചോ ?”

” ടീ നിന്നെ ഞാൻ…” അവളത് പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് താഴെ കാറിന്റെ ശബ്ദം കേട്ടു

” വന്നെന്നു തോന്നുന്നു വാ താഴേക്ക് പോകാം അതും പറഞ്ഞ് ഞാൻ ദേവുന്റെ കയ്യിൽ പിടിച്ച് വലിച്ചു ”

” ഇങ്ങനെ ധൃതി വയ്ക്കല്ലേ പെണ്ണേ വരുന്നു”

ഞാനും ദേവുവും താഴേക്ക് ചെന്നു. കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ ആകാംക്ഷയോടെ വാതിലേക്ക് നോക്കി.

ആദ്യം കയറി വന്നത് കാർത്തിയേട്ടനാണ്. പുറകെ രണ്ടു പേർ. ഒറ്റ നോട്ടത്തിലറിയാം രണ്ട് അയ്യോ പാവികൾ. ഒരുത്തൻ ക്ളീൻ ഷേവാണ് മറ്റേയാളുടെ മേൽ ചുണ്ടിന് മുകളിൽ ഒരു മൂന്നാല് പൂച്ച പൂടയുണ്ട് .പിറകെ ദേ അസുരനും .ഞാൻ നോക്കുമ്പോൾ അസുരന്റെ മുഖത്തൊരു ലൈറ്റ് കത്തി കിടക്കുന്നു. പുളളി എന്നെ നോക്കി മീശയൊന്ന് പിരിച്ചു വച്ചു. ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥയിലായി ഞാൻ

(തുടരും —)

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!