Skip to content

ദേവരാഗം – 12

read malayalam novel devaragam

അച്ഛൻ ഓടി വന്ന് രണ്ടു പേരേയും കെട്ടിപ്പിടിച്ചു.അപ്പച്ചി രണ്ടാളേയും പരിചയപ്പെടുത്തി ഒരാൾ അരുൺ മറ്റേയാൾ വരുൺ-. പിന്നെ ആകെ ബഹളമായി. കണ്ടാൽ പാവങ്ങളെ പോലിരുന്നെങ്കിലും അരുണേട്ടനും വരുണേട്ടനും ഞങ്ങളുമായി പെട്ടെന്ന് അടുത്തു .എന്നോട് കോളേജിലെ കാര്യങ്ങളൊക്കെ ചോദിച്ചു ഞാനും ദേവുവും കൂടി പൊടിപ്പും തൊങ്ങലും വെച്ച് അതിനു മറുപടി കൊടുത്തു കൊണ്ടിരുന്നു.അസുരൻ പിന്നെ കമ്പിനിക്കൊന്നും വരാതെ മാറിയിരുന്നു വീക്ഷിക്കുന്നുണ്ടായിരുന്നു.കാർത്തിയേട്ടൻ ഇടയ്ക്കൊക്കെ ഓരോ ഡയലോഗടിക്കും അത്ര തന്നെ.

കുറച്ചു കഴിഞ്ഞപ്പോൾ എന്തെങ്കിലും ഒരു ഗയിം കളിക്കാമെന്നായി.

” നമുക്ക് ചീട്ടുകളിച്ചാലോ?” മ്മടെ നാട്ടിലെ പരമ്പരാഗത കളിയാ” ഞാൻ ചോദിച്ചു

പിന്നെന്താ ആവാല്ലോ” അരുണേട്ടനാണ്.

അസുരനേയും കാർത്തിയേട്ടനേയും വിളിച്ചു.രണ്ടാളും കാഴ്ചക്കാരാകുന്നതേ ഉള്ളൂ എന്ന് പറഞ്ഞു. ഒടുവിൽ ഞങ്ങൾ നാലുപേരും കൂടി ചീട്ടുകളി തുടങ്ങി.

വിചാരിച്ച പോലെ അല്ലായിരുന്നു ഇറക്കുമതികൾക്ക് രണ്ടിനും ഒരു വിധം നന്നായി ചീട്ടുകളി അറിയാമെന്ന് കുറച്ചു കഴിഞ്ഞപ്പോഴേ എനിക്കും ദേവൂസിനും മനസ്സിലായി. ഇനി ചീട്ടുകളി അമേരിക്കയിൽ വല്ല കോംപറ്റീഷൻ ഐറ്റവുമാണോ ദൈവമേ? “എന്തായാലും വിട്ടുകൊടുക്കാൻ പാടില്ലല്ലോ. ഞാൻ ദേവുവിനെ ഒന്നു കണ്ണൂകാണിച്ചു അവൾ ഒരു ചീട്ട് മാറ്റി കഷ്ടകാലത്തിന് അരുണേട്ടൻ അത് കണ്ടു.

” ഇത് പറ്റില്ല കള്ളക്കളിയാ.. ”

ആരു പറഞ്ഞു കള്ളക്കളിയാണെന്ന്: ?” ഞങ്ങളും വിട്ടുകൊടുത്തില്ല

ഇതു കേട്ടതും അരുണേട്ടൻ ചാടി എഴുന്നേറ്റ് ദേവുവിനെ വട്ടം പിടിച്ച് അവളുടെ കയ്യിൽ നിന്ന് ചീട്ട് വാങ്ങാൻ നോക്കി. ഒരു നിമിഷം ദേവു ഞെട്ടി. ഞാൻ നോക്കുമ്പോൾ ദേ ശ്രീരാമൻ നിന്നു കത്തുന്നു – അത്യാവശ്യം കറണ്ടു പോയാൽ പുള്ളിയെ എടുത്തു പിടിക്കാം – ദേവു പെട്ടെന്ന് ചീട്ടെല്ലാം താഴെയിട്ടു.

“ഇവളുടെ കയ്യിലായിരിക്കും അരുണേ” എന്നും പറഞ്ഞ് വരുണേട്ടൻ എന്റെ കയ്യിൽ പിടിച്ചു.

ഞാനും പെട്ടെന്ന് ചീട്ടെല്ലാം താഴെയിട്ടു.അസുരനെ നോക്കേണ്ട ആവശ്യം വന്നില്ല കാരണം അവിടെ കത്തിജ്വലിക്കുന്നതിന്റെ ചൂട് എനിക്ക് നോക്കാതെ അറിയാൻ പറ്റുന്നുണ്ടായിരുന്നു .

ഇറക്കുമതികൾ രണ്ടും അപ്പോഴും ചീട്ടു നോട്ടം തന്നെ.ദേവു ഇടയ്ക്ക് കാർത്തിയേട്ടനെ നോക്കുന്നത് കണ്ടു.കാർത്തിയേട്ടൻ അപ്പോഴേ അവിടുന്നു പോയി -ദേവു ആകെ കരയുന്ന മട്ടിലായി.അസുരൻ സീറ്റിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാൻ ആ മുഖത്തേക്ക് നോക്കാനേ പോയില്ല

“അല്ല രണ്ടാളും ഇങ്ങനെ നിന്നാലെങ്ങനാ ബാ ഇരിക്ക് ഒന്നൂടെ നോക്കാം “മൂത്ത ഇറക്കുമതിയാണ്.

ബെസ്റ്റ് ഇവനൊക്കെ ഇവിടെ വീര ചരമം പ്രാപിക്കാൻ വേണ്ടി വന്നതാണോ ഞാനങ്ങനെ മനസ്സിൽ ആലോചിച്ചപ്പോഴേക്കും കേട്ടു അസുര ഗർജ്ജനം
” ടാബ് ലെറ്റ് കഴിച്ചോടീ”

ദേവു വിനോടാണ്. ദേവു ഇല്ലെന്ന് തലയാട്ടി വീട്ടിലേക്കോടി. അസുരൻ എന്നെ ഒന്ന് നോക്കി ” എന്റമ്മോ ഞാൻ നിന്ന നിൽപ്പിൽ ദഹിച്ചു. പിന്നൊന്നും നോക്കീല്ല വേഗം അടുക്കളയിലേക്ക് സ് കൂട്ടായി .

രാത്രി ഏറെ വൈകിയിരുന്നു അപ്പച്ചിയും ഫാമിലിയും പോയപ്പോൾ. അന്നെന്തായാലും രാത്രി ദപ്പാംകൂത്ത് ഇല്ലായിരുന്നു.അതു കൊണ്ട് സ്വസ്ഥമായി ഉറങ്ങി.

വെളളിയാഴ്ച ദീപാവലി ആയതു കൊണ്ട് അവധിയായിരുന്നു – രാവിലെ ബാലനങ്കിൾ വിളിച്ച് തറവാട്ടിലേക്ക് പോകാം എന്ന് പറഞ്ഞു.പാലക്കാടാണ് ബാലനങ്കിളിന്റെ തറവാട്. വലിയൊരു നാലുകെട്ടാണ്. പാരമ്പര്യ സ്വത്ത് ഭാഗം വെച്ചപ്പോൾ അങ്കിളിന് കിട്ടിയതാണ്.അവിടെ ആൾ താമസമില്ല. ഒരു സൂക്ഷിപ്പുകാരൻ മാത്രമേ ഉള്ളൂ. തിരക്കുകൾക്കിടയിൽ ഒന്ന് ഫ്രീയാവാൻ അങ്കിളും ഫാമിലിയും പോകുമ്പോൾ ഞങ്ങളും കൂടും.അസുരൻ മിക്കവാറും ഉണ്ടാകാറില്ല. രണ്ടു മൂന്ന് ദിവസം എല്ലാ തിരക്കും മാറ്റി വെച്ച് അവിടെ കൂടും. കുളത്തിലെക്കുളിയും പാടവും അമ്പലവുമൊക്കെയായി അടിച്ചു പൊളിക്കും. അതു മാത്രമല്ല ഞാനും ദേവുവും ഒരു മുറിയിലാണ് അപ്പോൾ കിടക്കുന്നത്. വെളുക്കുവോളം കാര്യം പറച്ചിലായിരിക്കും.

ഉച്ചയായപ്പോഴേ എല്ലാം പാക്ക് ചെയ്തു. രണ്ടു ഫാമിലിയും കൂടി അങ്കിളിന്റെ ഇന്നോവയിൽ യാത്ര തിരിച്ചു. ഇത്തവണ പതിവിന് വിപരീതമായി അസുരനും ഉണ്ടായിരുന്നു.അച്ഛൻ അപ്പച്ചിയേയും മക്കളേയും ക്ഷണിച്ചിരുന്നു.അവർക്കെന്തോ തിരക്കുണ്ടെന്ന് പറഞ്ഞു.
സന്ധ്യയായി തറവാട്ടിൽ എത്തിയപ്പോൾ .ഞങ്ങൾ വെരുമ്പോൾ പാചകത്തിന് സഹായിക്കാൻ വരുന്ന കുറച്ചു പേരുണ്ട് .ആഹാരമൊക്കെ അവിടെ റെഡിയാക്കി വെച്ചിരുന്നു. സാധനങ്ങളെല്ലാം അടുക്കി വെച്ച് കുളിച്ച് ആഹാരവും കഴിച്ച് കുറച്ച് കഴിഞ്ഞപ്പോഴേ ഓരോരുത്തരായി കോട്ടുവാ ഇടാൻ തുടങ്ങി.

“രാവിലെ അമ്പലത്തിൽ പോണം എല്ലാരും പോയി ഉറങ്ങിക്കേ ” ജീനയാന്റിയാണ്. ബാലനങ്കിൽ ജീനയാന്റിയെ നോക്കി ഒരു കള്ളച്ചിരി ചിരിക്കുന്നത് കണ്ടു. എല്ലാരും റൂമിലേക് പോയി.

രാവിലെ എല്ലാരും കുളിച്ച് റെഡിയായി അമ്പലത്തിൽ പോകാനിറങ്ങി.കാർത്തിയേട്ടനും അച്ഛനുo ബാലനങ്കിളുമെല്ലാം മുണ്ടും ധരിച്ച് കഴുത്തിലൂടെ ഒരു കസവ് നേര്യത് ചൂടി. അസുരൻ മാത്രം മുണ്ടും ഷർട്ടും. അതു പിന്നെ എല്ലാം തലതിരിഞ്ഞതാണല്ലോ .ഞാനും ദേവുവും പട്ടുപാവാടയൊക്കെ ധരിച്ച് തനി ഗ്രാമീണരായി. എല്ലാരും അമ്പലത്തിലേക്ക് പുറപ്പെട്ടു.

ക്ഷേത്രത്തിനടുത്ത് എത്തിയതും അസുരൻ അടുത്തുള്ള ആലിന്റെ ചുവട്ടിൽ കയറിയിരുന്നു

” ഞാൻ വരുന്നില്ല നിങ്ങൾ പോയി തൊഴുതേച്ചും വാ”

ഇങ്ങേർക്കെന്താ പ്രാന്തുണ്ടോ അമ്പലത്തിൽ തൊഴാൻ വന്നിട്ട് അകത്തു കയറുന്നില്ല ഞാൻ ദേവുവിനെ നോക്കി

” നിന്റെ ഏട്ടന്റെ പിരി വല്ലതും ഊരിപ്പോയോ?”

“എന്താ ‘?”

“ഇങ്ങേരെന്താ അമ്പലത്തിൽ കയറാത്തേ ?’

ഓ അതാണോ “ദേവു ചിരിച്ചിട്ട് ഒരു ബോർഡ് ചൂണ്ടി കാണിച്ചു. ” ഷർട്ട് ധരിച്ച് അമ്പലത്തിൽ കയറാൻ പാടില്ല:

ഞാൻ ഒന്നും മനസ്സിലാവാതെ ദേവൂനെ നോക്കി.
“എന്റെ കാർത്തു ഏട്ടൻ ഷർട്ട് ഇടാതെ ആരുടെ മുമ്പിലും വരില്ല പണ്ടേ ഉള്ള ശീലമാ”

“അതെന്താ നല്ല ഒന്നാന്തരം സിക്സ് പാക്ക് ബോഡിയാണല്ലോ” പറഞ്ഞു കഴിഞ്ഞാണ് ബോധം വന്നത്.ദേവു അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു

“അല്ല, പുറമെ നിന്ന് നോക്കുമ്പോൾ വല്യ കുഴപ്പമില്ലാത്ത ബോഡിയാ നിന്റെ ചേട്ടന്റേത് അതുകൊണ്ട് പറഞ്ഞതാ ”

അതു കേട്ടതും ദേവു ഒന്ന് ഇരുത്തി മൂളി

അമ്പലത്തിൽ നിന്ന് മടങ്ങി വന്ന ശേഷം അമ്മമാരും അച്ഛന്മാരും കൂടി അടുക്കളയിൽ കയറി. ഒരുമിച്ചൊരു പാചകം അതും പതിവുള്ളതാണ്. ഞങ്ങൾ പിള്ളേരെല്ലാം കൂടി നടക്കാനിറങ്ങി. ഞാനുംദേവുവും മുമ്പിലും അസുരനും കാർത്തിയേട്ടനും പിറകിലുമായി നടന്നു. ഇടയ്ക്ക് ദേവു ഒളികണ്ണിട് കാർത്തിയേട്ടനെ കടാക്ഷിക്കുന്നുണ്ടായിരുന്നു.
പാടത്തും പറമ്പിലുമൊക്കെ ചുറ്റിയടിച്ച് നടന്നു.ഉച്ചയാകും മുമ്പേ തിരിച്ചെത്തി.അച്ഛൻമാരും അമ്മമാരും ഉമ്മത്തിരുന്ന് കാര്യം പറയുന്നുണ്ടായിരുന്നു. വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് തറവാടിനോട് ചേർന്നുള്ള കുളത്തിൽ ആമ്പൽ വിരിഞ്ഞു നിൽക്കുന്നത് കണ്ടത്.
“ഹായ് ആമ്പൽ “ഞാനതും പറഞ്ഞ് അങ്ങോട്ടോടി.

“കാർത്തു വേണ്ട ട്ടോ നല്ല ആഴമുള്ള കുളമാണ് വൃത്തിയാക്കീട്ടുമില്ല” അതും പറഞ്ഞ് അമ്മയും മറ്റുള്ളവരും മുറ്റത്തേക്കിറങ്ങി –

നല്ല നീല ആമ്പൽപ്പൂക്കളായിരുന്നു. ഒരുപാടെണ്ണം വിരിഞ്ഞിട്ടുണ്ട്. എല്ലാരും കുറെ നേരം അതിന്റെ ഭംഗി ആസ്വദിച്ചു. ഒരെണ്ണം എന്തായാലും പൊട്ടിച്ചെടുക്കണമെന്ന് ഞാനപ്പോഴേ തീരുമാനിച്ചിരുന്നു: കരയോട് വളരെ ചേർന്ന് ഒന്നിനെ കണ്ടു വച്ചു. എല്ലാരും പോട്ടെ. പതുക്കെ പടിയിലിറങ്ങി നിന്ന് ഒന്നെത്തിയാൽ പിടിക്കാം.

കുറച്ചു നേരം അവിടെ നിന്ന് കാര്യം പറഞ്ഞിട്ട് എല്ലാരും തറവാടിനുള്ളിലേക്ക് കയറി. ഞാൻ ദേവു വിന്റെ കയ്യിൽ പിടിച്ച് വലിച്ചു – ദേവു എന്ത് എന്ന അർത്ഥത്തിൽ നോക്കി

“ഒന്നു വാടീ ഒരു പൂ പൊട്ടിക്കാം ”

“വേണ്ട കാർത്തു വഴുക്കലുള്ള കുളമാ. പിന്നെ പണിക്കാരൊടെങ്ങാനും പറയാം വാ ”

“നിനക്ക് വേണ്ടെങ്കിൽ വേണ്ട ഞാൻ പോകുവാ ”
അതും പറഞ്ഞ് ഞാൻ കുളത്തിലേക്ക് ഓടി.

ആദ്യത്തെ രണ്ടു മൂന്ന് പടി സൂക്ഷിച്ച് ഇറങ്ങി ഇനിയുള്ള പടികൾ വെള്ളത്തിൽ മുങ്ങി നിൽക്കുവാണ്. ഞാൻ പതുക്കെ അടുത്ത പടിയിൽ കാലെടുത്തു വെച്ചു. വെച്ചതുമാത്രം ഓർമ്മയുണ്ട് തെന്നിയങ്ങ് പോയി.വെള്ളത്തിലേക്ക് വീണതും ആരോ എന്നെ ചുറ്റിപ്പിടിച്ചു. പേടി കൊണ്ട് ഞാൻ അയാളെ മുറുകെ പിടിച്ചിരുന്നു. എന്നെ വലിച്ചെടുത്ത് അയാൾ കരയിലേക്ക് കയറി. – അപ്പോഴേക്കും ദേവു വിന്റെ കരച്ചിൽ കേട്ട് തറവാട്ടിലുള്ളവരെല്ലാം പുറത്തെത്തിയിരുന്നു. കരയിൽ കയറിക്കഴിഞ്ഞാണ് ഞാൻ ആളെ നോക്കിയത്. അസുരൻ

ഞാൻ നേരെ നോക്കിയതും കരണം പുകയ്ക്കെ അടി കിട്ടിയതും ഒരുമിച്ചായിരുന്നു. തലയ്ക്കകത്ത് എന്തോ മിന്നുന്ന പോലെ തോന്നി. ഒരു ഭാഗം മരവിച്ച പോലെ … ജീനയാന്റി ഓടി വരുന്നുണ്ടായിരുന്നു. ഞാൻ കൈ കവിളിൽ ചേർത്ത് വെച്ച് നിന്നു….

(തുടരും ….)

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!