ഞാൻ അസുരനെ തന്നെ നോക്കി നിൽക്കുവായിരുന്നു കുറച്ച് ഗ്ളാമർ വെച്ചിട്ടുണ്ടോ? സംശയമില്ലാതില്ല. എന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ല .
” വാടാ ” എന്നും പറഞ്ഞ് കാർത്തിയേട്ടൻ ആസുരന്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു. എന്നെ കടന്നു പോയിട്ടും ഒന്നു നോക്കിയില്ല
“ആരാ കാർത്തു അത്?”പാറുവാണ് –
ദൈവമേ ഈ കുരിപ്പ് ഇത് വരെ നോട്ടം മതിയാക്കീലേ. എന്ന മട്ടിൽ ഞാനവളെ നോക്കി.
“ദേവുന്റെ ഏട്ടനാണ് “ഞാനത് പറയുമ്പോഴും അവളുടെ കണ്ണുകൾ അസുരനിലായിരുന്നു.
“സൂപ്പർ അല്ലേ ”
സമ്മതിക്കത്തില്ല ഈ പെണ്ണ് എന്നെക്കൊണ്ട് വല്ല കടും കയ്യും ചെയ്യിച്ചേ അടങ്ങു
“കല്യാണം കഴിഞ്ഞതാണോ?”
പിന്നെ ഞാനവിടെ നിന്നില്ല -ദേവുന്റെ അടുത്തു പോയി നിന്നു.
അപ്പോഴേക്കും അമ്മ വന്നു.അസുരനെ കണ്ടതും അമ്മ ഓടി വന്ന് അടുത്തിരുന്നു –
“എന്താ മോനേ ഇത്? എന്തിനാ നീ ബാംഗ്ലൂർക്ക് പോയത്? ഞങ്ങളൊക്കെ എത്ര വിഷമിച്ചൂ എന്നറിയോ? പാവം ജീന എത്ര കരഞ്ഞെന്നറിയോ? അമ്മ തുരുതുരാ ചോദിച്ചു കൊണ്ടിരുന്നു.ദേവു കണ്ണൊക്കെ തുടയ്ക്കുന്നുണ്ടായിരുന്നു.
കുറച്ചു നേരമെടുത്തു അന്തരീക്ഷം ഒന്ന് ശാന്തമാകാൻ. അപ്പോഴേക്കും മാധവനങ്കിളും എത്തി. അങ്കിൾ ദേവേട്ടനെ പരിചയപ്പെട്ടു. പരിചയപ്പെട്ടു എന്ന് പറയുന്നതിനേക്കാൾ പാറു പരിചയപ്പെടുത്തി എന്ന് പറയുന്നതാവും ശരി. അങ്കിൾ ബിസിനസ്സിന്റെ കാര്യങ്ങളൊക്കെ ചോദിക്കുന്നുണ്ട്. അസുരൻ മറുപടിയും കൊടുക്കുന്നു.
അസുരൻ ഇരിക്കുന്നതിന് നേരെ എതിർ വശത്താണ് ഞാൻ നിൽക്കുന്നത് .ഒന്ന് തല ഉയർത്തി നോക്കിയാൽ കാണാം എന്നിട്ടും എന്നെ മാത്രം കണ്ണിൽ പിടിക്കുന്നില്ല. പിന്നെ അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നി.ദേവൂനെ നോക്കിയപ്പോൾ കണ്ടില്ല.ഞാൻ റൂമിലേക്ക് നടന്നു.
കാർത്തിയേട്ടന്റെ റൂമിനടുത്തെത്തിയപ്പോൾ എന്തോ ശബ്ദം കേട്ട പോലെ തോന്നി. വാതിൽ പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നോക്കുമ്പോൾ ദേവു കാർത്തിയേട്ടനെ കെട്ടിപ്പിടിച്ച് കരയുന്നു. കാർത്തിയെട്ടൻ അവളെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. അവരെ കണ്ടപ്പോൾ എന്തോ മനസ്സിന്റെ കനം കുറഞ്ഞ പോലെ തോന്നി.
റൂമിൽ പോയി കട്ടിലിൽ കിടന്നു. ഒന്ന് മയങ്ങിയോ
” നീ എന്താ കിടക്കുന്നേ?” തലവേദനയുണ്ടോ?”
ദേവുമാണ്. ഞാൻ നോക്കുമ്പോൾ കണ്ണൊക്കെ കരഞ്ഞ് കലങ്ങിയിട്ടുണ്ട്.
“ഏയ് ഒന്നുമില്ല” ഞാൻ എഴുന്നേറ്റിരുന്നു
ദേവു എന്റെ അടുത്തായി ഇരുന്നു
“നിനക്ക് ദേവേട്ടനോട് ദേഷ്യമുണ്ടോ? എട്ടൻ പാവമാടീ ”
“എന്റെ പൊന്നു ദേവു വെറുതെ പോലും ഇമ്മാതിരി തള്ള് തളളല്ലേ അങ്ങേര് തല്ലിയെ പിന്നെ എന്റെ ഒരു വശത്തെ കണക്ഷൻ ഫുൾ പോയി കിടക്കുവാ.ഞാൻ പിന്നെ ഒരു വിധം അങ്ങ് അഡ്ജസ്റ്റ് ചെയ്തത് കൊണ്ടു പോകുവാ .”
എന്റെ മറുപടി കേട്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു
“പിന്നെ എനിക്ക് വേറൊരു സംശയവും ഉണ്ട്. നിന്റെ ചേട്ടൻ എന്തിനാ എന്നെ തല്ലിയതെന്ന്?”
” നീ വെള്ളത്തിൽ ഇറങ്ങിയതിനല്ലേ?”
അവിടെയാ സംശയം?
എന്ത് എന്ന അർത്ഥത്തിൽ ദേവു എന്നെ നോക്കി .
“അല്ല നിന്റെ ചേട്ടൻ എന്നെയാ കുളത്തിൽ നിന്ന് രക്ഷിച്ചില്ലേ അപ്പോൾ പേടി കൊണ്ട് ഞാനങ്ങേരെ കേറി കെട്ടിപ്പിടിച്ചായിരുന്നു.അ
ഞാനതു പറഞ്ഞതും “ശ്ശൊ ഇങ്ങനെ നാണവും മാനവും ഇല്ലാത്തൊരു സാധനം’ എന്ന് പറഞ്ഞ് ദേവു എന്നെ അടിച്ചു.
” നീ വാ താഴെ എന്തായെന്ന് നോക്കാം.. ” എന്നു പറഞ്ഞ് അവൾ പോകാനിറങ്ങി. ഞാനും.
ഞങ്ങൾ ചെല്ലുമ്പോൾ എല്ലാരും യാത്ര പറയുകയാണ്.മാധവനങ്കിളും പാറുവും പോകാൻ റെഡിയായി നിൽക്കുന്നു. അസുരനും മുറ്റത്തിറങ്ങി നിൽപ്പുണ്ട്.ഞങ്ങൾ വാതിലിനടുത്തേക്ക് ചെന്നു. കാർത്തിയേട്ടൻ വാതിൽപ്പടിയിലാണ് നിൽക്കുന്നത് ഞങ്ങളും അതിനടുത്തായി നിന്നു.അവിടെ നിന്നാൽ അസുരനെ കാണാം. ആ പാറു അവൾ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു. ഓ ഇവൾക്കിത്രേം തമാശയൊക്കെ അറിയോ ഞാൻ മനസ്സിൽ പറഞ്ഞു .അപ്പോഴാണ് കണ്ടത് കാർത്തിയേട്ടന്റെ ഷർട്ടിൽ കൺമഷി പറ്റിയിരിക്കുന്നു പിന്നെ താമസിച്ചില്ല ഞാൻ കാർത്തിയേട്ടനെ തോണ്ടി വിളിച്ചു
‘ഇതെന്താ ഷർട്ടിൽ കീലാണോ?”
ഏ… ഏത്? കാർത്തിയേട്ടന്റെ ശബ്ദത്തിൽ പതർച്ചയുണ്ടായിരുന്നു
“ദേ ഇത് ” ഞാൻ ചൂണ്ടിക്കാണിച്ചു
അത് … അതെന്തോ അഴുക്ക് പറ്റീ താ ” അതും പറഞ്ഞ് കാർത്തിയേട്ടൻ റൂമിലേക്ക് പോയി
എന്റെ കയ്യിൽ പിടിച്ചിരുന്ന ദേവു വിന്റെ കൈ വിയർക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു.
അന്നു രാത്രി ഞാൻ ജനലിൽകൂടി നോക്കി.അസുരന്റ മുറിയിലെ ജനൽ തുറന്നു കിടപ്പുണ്ട് ആളെ കാണുന്നില്ല. കുറെ നേരം നോക്കി ഇരുന്നു പിന്നെ ഉറങ്ങി.
പിറ്റേ ദിവസം കോളേജിലേക്ക് പോകാൻ ദേവുവിനെ വിളിക്കാൻ ചെല്ലുമ്പോൾ എന്റെ കണ്ണുകൾ അസുരനെ തേടിയെങ്കിലും കണ്ടില്ല. അന്നെന്നല്ല പിന്നീട് ഒരു രണ്ടാഴ്ചയോളം എന്റെ മുമ്പിൽ വന്നതേ ഇല്ല ഞാൻ കോളേജിൽ പോകാനായി ചെല്ലുമ്പോൾ ചിലപ്പോൾ ആൾ സിറ്റൗട്ടിൽ ഇരിപ്പുണ്ടാവും എന്നെ ദൂരെ വെച്ച് കാണുമ്പോഴേ എഴുന്നേറ്റ് അകത്തു കയറി പോകും. പോകുന്ന പോക്കു കണ്ടാൽ തോന്നും ഞാനാണ് അങ്ങേരെ തല്ലിയതെന്ന് ഹും .
പിന്നെ പിന്നെ ഞാനും അതുമായി പൊരുത്തപ്പെട്ടു. അങ്ങനെ ഇരിക്കയാണ് ബാലനങ്കിളിന്റേയും ജീനയാന്റിയുടേയും വെഡ്ഡിങ്ങ് ആ നിവേഴ്സറി വന്നത്. എല്ലാ വർഷവും ഞങ്ങൾ പിള്ളേര് സെറ്റാണ് ഒരുക്കങ്ങൾ നടത്തുക. രാവിലെ മുതൽ വീടൊക്കെ അലങ്കരിക്കും. ആന്റിയുടേയും അങ്കിളിന്റെയും മുറി മണിയറ പോലെ അലങ്കരിക്കും .വൈകുന്നേരം പാട്ടും ഡാൻസും ഒക്കെ ഉണ്ടാവും. ഒടുവിൽ രാത്രി രണ്ടാളേം മണിയായിലാക്കി വാതിലടയ്ക്കും ഇതാണ് ചടങ്ങുകൾ
ഇത്തവണത്തെ പ്രത്യേക്ത ആൾക്കാരുടെ എണ്ണക്കൂടുതലായിരുന്നു .പാറുവും അമേരിക്കൻ ഇറക്കുമതികളും ഉണ്ടായിരുന്നു ഒരുക്കാൻ. ഒരു പാട് നാളുകൾക്ക് ശേഷമായിരുന്നു അസുരനെ ഒന്ന് അടുത്ത് കാണുന്നത്.കാർത്തിട്ടേനും ദേവുവും കണ്ണുകൾ കൊണ്ട് പ്രണയിക്കുന്നുണ്ടായിരുന്നു
പെട്ടെന്നാണ് പാറു കാൽ വഴുതി അസുരന്റെ നെഞ്ചിലേക്ക് വീണത്. അസുരൻ അപ്പോൾ തന്നെ അവളെ പിടിച്ചു മാറ്റി ചെറഞ്ഞൊരു നോട്ടവും കൊടുത്തിട്ടു പോയി. ഞാൻ നോക്കുമ്പോൾ പാറു ആകെ പൂത്തുലഞ്ഞു നിൽക്കുന്നു. ദേവുവിന് അത് അത്ര പിടിച്ചിട്ടില്ല എന്ന് വ്യക്തമായിരുന്നു.
“ശ്ശൊ ആ ചേട്ടൻ എന്ത് വിചാരിച്ചു കാണും”
“എന്ത് വിചാരിക്കാൻ ” ദേവുവാണ് മറുപടി കൊടുത്തത്.
“അല്ല എന്റെ കാല് തെന്നീ താ ”
“അതിനെന്താ നീ റും അലങ്കരിക്കാൻ വരുന്നെങ്കിൽ വാ ” അതും പറഞ്ഞ് ദേവു പോയി.പിന്നാലെ ഞങ്ങളും.
വൈകുന്നേരത്തെ ഫങ്ഷൻ അടിപൊളിയായിരുന്നു.എല്ലാവരു
ബാലനങ്കിളും അച്ഛനും അവരുടെ ചെറുപ്പത്തിലെ തമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് ചെറുതായി തലവേദനിക്കുന്നുണ്ടായിരുന്ന
“മോൻ എന്തു ചെയ്യുവാ ബാലാ?”മാധവനങ്കിളിന്റേതാണ് ചോദ്യം
” ബിസിനസ്സിൽ മിക്ക കാര്യങ്ങളും ഇപ്പോൾ അവനാണ് നോക്കുന്നത് .പുതിയതായി എന്തൊക്കെയോ ചെയ്യണമെന്ന് പറയുന്നത് കേട്ടു ”
” മിടുക്കനാMBA യ്ക്ക് റാങ്കുണ്ടായിരുന്നു “അമ്മയാണ്
“കല്യാണം നോക്കുന്നുണ്ടോ മോന്?”
:നോക്കണം”
“എന്റെ പാറൂനെ ദേവന് വേണ്ടി നോക്കുന്നതിൽ കുഴപ്പമുണ്ടോ?”
ഏതോ ഗുഹയിൽ നിന്ന് വരുന്ന ശബ്ദം പോലെയാണ് എനിക്കത് തോന്നിയത്.ആ നിമിഷം എന്റെ ജീവൻ പോയെങ്കിൽ എന്ന് ചിന്തിച്ചു പോയി .നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ ഞാൻ അമ്മയുടെ മടിയിൽ മുഖമമർത്തി –
(തുടരും: …)
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission