Skip to content

ദേവരാഗം – 15

read malayalam novel devaragam

ഞങ്ങൾക്ക് സമ്മതക്കുറവൊന്നുമില്ല പിന്നെ കുട്ടികളുടെ കാര്യമല്ലേ അവരോട് ചോദിക്കണ്ടെ?

പാറുവിന് താല്പര്യമാണ്

ദേവന് പിന്നെ പ്രേമമൊന്നും ഉണ്ടാവാൻ തരമില്ല.. ” അമ്മയാണ്.

പിന്നെ അവിടെ കിടക്കാൻ തോന്നിയില്ല. ഡൈനിംഗ് ഹാളിലേക്ക് ചെന്നു. എല്ലാരും എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്.ഞാൻ ദേവു വിന്റെ അടുത്ത് ചെന്നിരുന്നു. എതിരെ അസുരൻ ഇരിപ്പുണ്ടായിരുന്നു.തല ഉയർത്തി നോക്കാൻ തോന്നിയില്ല

“എന്താടാ തലവേദന കുറവില്ലേ?” ദേവുവാണ്

ഉം എന്നൊന്ന് മൂളി. പാറു പിന്നെയും എന്തോ തമാശ പറഞ്ഞു: എല്ലാവരും ചിരിക്കുന്നുണ്ട്. എനിക്ക് മാത്രം ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എത്രയും പെട്ടെന്ന് എല്ലാം അവസാനിപ്പിച്ച് എന്റെ മുറിയിൽ ഒളിക്കാൻ മനസ്സു വെമ്പി.

കുറച്ചു കഴിഞ്ഞ് എല്ലാവരും കൂടി പാട്ടൊക്കെ പാടി അങ്കിളിനേയും ആന്റിയേയും റൂമിലാക്കി

” കാർത്തു നീ വരുന്നോ ഇന്ന് എല്ലാവർക്കും എന്റെ മുറിയിൽ കിടക്കാം.പാറുവുമുണ്ട്.”

വേണ്ട ഞാൻ പോണു ” അത്ര മാത്രം പറഞ്ഞ് ഞാൻ ഇറങ്ങി. ആരേം ശ്രദ്ധിക്കാൻ തോന്നിയില്ല.

റൂമിലെത്തിയതും കതകടച്ച് കട്ടിലിൽ ഒറ്റ വീഴ്ചയായിരുന്നു. ഒരുപാട് കരഞ്ഞു. കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് ആ ജനൽ അടച്ചു. ഇനി അതിന്റെ ആവശ്യമില്ല.

പിന്നെ തോന്നി കരയുന്നത് എന്തിനാണെന്ന്?
എന്നോടയാൾ ഇഷ്ടമാണെന്ന് പറഞ്ഞു? എന്തേലും സൂചനയെങ്കിലും? ഞാൻ പറഞ്ഞിട്ടുണ്ടോ? അതുമില്ല. ഒക്കെയും എന്റെ തോന്നലുകൾ മാത്രമായിരുന്നു. ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടി. പൊട്ടിയാണ് ഞാൻ വെറും പൊട്ടി.

എത്രയൊക്കെ സമാധാനിക്കാൻ ശ്രമിച്ചിട്ടും മനസ്സ് കൈപ്പിടിയിൽ ഒതുങ്ങുന്നുണ്ടായിരുന്നില്ല. ഒടുവിൽ എപ്പോഴോ ഉറങ്ങി.

രാവിലെ താഴെ ദേവുന്റെ ബഹളം കേട്ടാണ് ഉണർന്നത്. വേഗം വാഷ് റൂമിൽ പോയി വൃത്തിയായി താഴേക്ക് ചെന്നു.ദേവു മാത്രമല്ല പാറുവുമുണ്ട്. അടുക്കളയിൽ അമ്മയോട് കാര്യം പറയുവാണ്. എന്തൊക്കെയോ പറഞ്ഞ് രണ്ടാളും ചിരിക്കുന്നുണ്ട്. ഞാൻ ആദ്യം കാണുമ്പോലെ അവളെ നോക്കി. കൊള്ളാം സുന്ദരി ദേവേട്ടന് നന്നായി ചേരും. എനിക്ക് എന്താണ് ഉള്ളത്? അവളുടെ അത്രേം മുടിയില്ല നിറവുമില്ല. കുറെ പൊട്ട സ്വപ്നങ്ങൾ മാത്രം.

എന്നെ കണ്ടതും പാറു ” കാർത്തു ” എന്നു പറഞ്ഞ് ഓടി വന്നു. ഞാനൊന്ന് ചിരിച്ചു.

” പെണ്ണിനെ കെട്ടിക്കാറായല്ലോ?” ഞാനത് പറഞ്ഞതും “ഒന്നു പോ കാർത്തു ” എന്ന് പറഞ്ഞ് അവൾ എന്നെ അടിച്ചു.

“നിനക്കുള്ള കുരുക്ക് റെഡിയാവുന്നുണ്ട് മോളേ… ” ഞാനത് പറഞ്ഞിട്ട് അമ്മയെ ഒന്ന് നോക്കി

“ഒന്നു പോടി നിന്നെപ്പോലെയാണോ എന്റെ മോള് അവള് നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാ”
അമ്മ പറഞ്ഞു.

“ഇല്ലേൽ അടിച്ചൊതുക്കും മോളേ അതാ ഇനം”

ഞാനത് പറഞ്ഞതും അമ്മ എന്നെ നോക്കി കണ്ണുരുട്ടി.

” അനുസരണക്കേട് കാട്ടിയതിനല്ലേ നിനക്ക് കിട്ടിയത്?”

“അയ്യോ നല്ല അനുസരണ ശീലമുള്ള ഒരു മഹാൻ ” ഇങ്ങനെ കോമഡി പറയല്ലേ അമ്മേ

ഞാനങ്ങനെയൊക്കെ പറഞ്ഞിട്ട് നോക്കുമ്പോൾ ദേവു ദേ അന്തം വിട്ട് നിൽക്കുന്നു; ഞാൻ അവളെ നോക്കി ചിരിച്ചു.ദേവു എന്റെ കൈ പിടിച്ച് പുറത്തേക്ക് പോയി. മുറ്റത്തെത്തിയതും ചോദ്യം ചെയ്യൽ തുടങ്ങി.

“നീയെന്താ അവളോട് അങ്ങനെ പറഞ്ഞത്?”

“‘ എങ്ങനെ ?”

“അല്ല ഒരു കല്യാണ ആലോചന പോലെ തോന്നി”

” അപ്പോൾ നീയൊന്നും അറിഞ്ഞില്ലേ ”

“എന്ത്?’

” അവൾ നിന്റെ നാത്തൂനാവാൻ പോകുവാ ”

” എന്നാര് പറഞ്ഞു ”

“ഇന്നലെ മാധവനങ്കിൾ ബാലനങ്കിളിനോട് ചോദിച്ചല്ലോ?’അങ്കിൾ സമ്മതിക്കുകയും ചെയ്തു”

അതിന് ദേവേട്ടന്റെ സമ്മതം വേണ്ടേ

“അസുരന് എന്തിനാ സമ്മതക്കുറവ്? അവള് സുന്ദരിയല്ലേ ജോലിയുമുണ്ട്. നല്ല അടക്കവും ഉണ്ട്.പിന്നെ അസുരനാണെങ്കിൽ പ്രത്യേകിച്ച് പ്രേമമൊന്നും ഇല്ല”

ദേവേട്ടന് — അത് ‘പിന്നെ എന്തോ പറയാൻ വന്നിട്ട് അവൾ പെട്ടെന്ന് നിർത്തി.ഇത് നടക്കുമെന്ന് തോന്നുന്നില്ല കാർത്തു..

“അതെന്താ?”

“നടക്കില്ല അത്ര തന്നെ നീ വെറുതെ അവൾക്ക് ആശ കൊടുക്കണ്ട.” അതും പറഞ്ഞ് അവൾ എന്റെ കയ്യും പിടിച്ച് അകത്തേക്ക് പോയി.

അവൾ പറയുന്നതു കേട്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ല പക്ഷേ എന്റെ ഉള്ളിലെവിടെയൊക്കെയോ സന്തോഷം വന്നു നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ പാറു നാണിച്ചു നിൽക്കുന്നു. അമ്മ എന്തൊക്കെയോ പറഞ്ഞ് അവളെ കളിയാക്കുന്നുണ്ട്.ദേവുവിന് അത് ഇഷ്ടായില്ലെന്ന് തോന്നി

” നീ വരുന്നോ ഞങ്ങൾ വീട്ടിലേക്ക് പോകുവാ ?”

ഉം എന്ന് പറഞ്ഞ് അവൾ ഞങ്ങളോടൊപ്പം വന്നു. വല്ലാത്തൊരു ഉത്സാഹം അവളുടെ ചലനങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു –

ഞങ്ങൾ ചെല്ലുമ്പോൾ അസുരൻ സിറ്റാട്ടിലുണ്ട്.ഞാൻ പാറുവിനെ നോക്കി പെണ്ണ് ആകെ നാണിച്ച് വശായി നിൽക്കുന്നു. അസുരനെ നോക്കാൻ തോന്നിയില്ല.

ഞങ്ങൾ ഡൈനിംഗ് ഹാളിലേക്ക് കയറിയതും അസുരനും ഞങ്ങളോടൊപ്പം വന്നു.” ഞാനിപ്പോൾ വരാമേ” എന്നു പറഞ്ഞ് ദേവു റൂമിലേക്ക് പോയി.പാറുവിന്റെ നാണിച്ച മുഖം കണ്ടപ്പോൾ പിന്നവിടെ നിൽക്കാൻ തോന്നിയില്ല. ഞാനായിട്ട് കട്ടുറുമ്പാവണ്ട എന്ന് കരുതി ഞാൻ ദേവൂന്റെ റൂമിലേക്ക് പോയി.

” നീ എന്തിനാ ഇപ്പോൾ ഓടി വന്നോ “?

” കഴിഞ്ഞ ദിവസം പപ്പ ഒരു ചെക്ക് എന്നെ എൽപ്പിച്ചിരുന്നു ഞാനത് ഇപ്പോഴാ ഓർത്തത് അത് എടുക്കാൻ വന്നതാ.അല്ല പാറു എവിടെ?”

“താഴെ ഉണ്ട്”

“ഒറ്റയ്ക്കോ?”

അല്ല ദേവേട്ടനും ഉണ്ട് കൂടെ ‘

പിന്നെ അവളൊന്നും ചോദിച്ചില്ല വാ പോകാം എന്നു പറഞ്ഞ് എന്റെ കയ്യും പിടിച്ച് താഴേക്ക് ചെന്നു.

ഞങ്ങൾ ചെല്ലുമ്പോൾ പാറു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.നാണത്തിന് ഇപ്പോഴും കുറവൊന്നുമില്ല.

“ദേവേട്ടനെവിടെ?” ദേവുവാണ് ചോദിച്ചത്.

“ഏട്ടൻ ദേ അങ്ങോട്ട് പോയി .: “അവൾ ബാലനങ്കിളിന്റെ മുറി ചൂണ്ടിക്കാണിച്ചു.

അപ്പോഴാണ് ജീനയാന്റി എല്ലാരേം ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വിളിച്ചത്.അസുരനും അങ്കിളുമെല്ലാം വന്നു. ദേവു അസുരന്റ അടുത്താണ് ഇരുന്നത്.അതു കഴിഞ്ഞ് ഞാനും. പാറു അസുരന് എതിരായി ഇരിക്കുകയാണ്.

ആന്റി എല്ലാർക്കും ഇടിയപ്പം വിളമ്പി.ദേവു പെട്ടെന്ന് എന്നോട് അടുക്കളയിൽ നിന്ന് കുറച്ച് വെള്ളം കുടിക്കാനെടുത്തോണ്ട് വരാൻ പറഞ്ഞു ഞാൻ വെള്ളമെടുക്കാൻ അടുക്കളയിലോട്ട് ചെന്നതും ദേവുവും കൂടെ വന്നു. എന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങി ഞാൻ കൊണ്ടു പൊയ്ക്കോളാം എന്നു പറഞ്ഞ് പോയി എന്റെ സീറ്റിൽ ഇരുന്നു.ഞാൻ നോക്കുമ്പോൾ അസുരന്റെ അടുത്തുള്ള സീറ്റാണ് ഒഴിവുള്ളത്.ദേവുവിനെ നോക്കിയപ്പോൾ അവൾ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ആഹാരം കഴിക്കാൻ തുടങ്ങിയിരിക്കുന്നു. മനസ്സില്ലാ മനസ്സോടെ ഞാൻ ആ സീറ്റിലിരുന്നു.

ഞാൻ പാറുനെ ഒന്ന് പാളി നോക്കി. പെണ്ണിന്റെ മനവും മിഴിയും എല്ലാം അസുരന്റെ മുഖത്ത് തന്നെ, പിന്നെ തല ഉയർത്തിയില്ല കുനിഞ്ഞിരുന്ന് ആഹാരം കഴിച്ചു.കഴിച്ചെന്ന് പറയാൻ പറ്റില്ല കഴിച്ചെന്ന് വരുത്തി .

കുറച്ചു കഴിഞ്ഞ് ഓരോരുത്തരായി എഴുന്നേറ്റ് കൈകഴുകാൻ പോയി. ആദ്യം ബാലനങ്കിളാണ് പോയത്.പിന്നെ ദേവു പോയി.ദേവേട്ടൻ പെട്ടെന്ന് എഴുന്നേറ്റതും പാറുവും ചാടി എഴുന്നേറ്റു കൈ കഴുകാനിറങ്ങി.ദേവേട്ടൻ പക്ഷേ സീറ്റിൽ തന്നെ ഇരുന്നു.എന്റെ പാത്രത്തിൽ ഒരു ഇടിയപ്പം കുറച്ച് ബാക്കിയുണ്ടായിരുന്നു. സാധാരണ മൂക്കുമുട്ടെ തട്ടുന്നതാണ്. ഇന്നെന്തോ രണ്ട് ഇടിയപ്പം എടുത്തിട്ട് അതു പോലും മുഴുവനാക്കാൻ പറ്റിയില്ല .

ദേവേട്ടൻ കൈകഴുകിയിട്ട് പോയിട്ട് പോകാമെന്നു കരുതി ഞാൻ വെറുതെ പാത്രത്തിൽ കയ്യിട്ട് ഇളക്കിക്കൊണ്ടിരുന്നു. ടേബിളിൽ ഞാനും അസുരനും മാത്രമായി.പെട്ടെന്നാണ് കുറച്ച് ഇടിയപ്പം ദേവേട്ടൻ എന്റെ വായിലേക്ക് വച്ചു തന്നത് – ഞാനാകെ ഞെട്ടിപ്പോയിരുന്നു. ഞാൻ നോക്കുമ്പോൾ അസുരൻ ഒന്നും സംഭവിക്കാത്ത പോലെ എഴുന്നേറ്റ് കൈകഴുകാൻ പോയി

(തുടരും)

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (35 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!