ഹോസ്പിറ്റലിന്റെ വാതിലിൽ തന്നെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു എന്നെ കണ്ടപ്പോഴേ അമ്മ കരച്ചിൽ തുടങ്ങി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു സ്ട്രെച്ചറിൽ കിടത്തുന്നു. എന്തെക്കെയോ ടെസ്റ്റുകൾ നടത്തുന്നു. എക്സറേ എടുക്കുന്നു ആകെ ബഹളം. ഒന്നുരണ്ട് ഇഞ്ചക്ഷനും എടുത്തു.അമ്മ പലപ്പോഴും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു: പാവം അമ്മ എന്നോട് ഇടയ്ക്കിടെ വഴക്കു കൂടുമെങ്കിലും ഒരിക്കൽ പോലും ഒന്ന് നുള്ളി നോവിച്ചിട്ടില്ല – അച്ഛനും അങ്ങനെ തന്നെ.
കുറച്ചു കഴിഞ്ഞപ്പോൾ വേദന കുറച്ച് കുറഞ്ഞ പോലെ തോന്നി. ഒരു കാലിൽ പ്ളാസ്റ്റർ ഇട്ടു.
ഡിന്ന് ചാർജ് ചെയ്ത് വീട്ടിലെത്തുംവരെ അമ്മയുടെ കണ്ണ് തോർന്നിട്ടുണ്ടായിരുന്നില്ല. വീട്ടിൽ എത്തിയപ്പോൾ താഴത്തെ മുറിയിൽ കിടക്കാമെന്ന് അച്ഛൻ പറഞ്ഞെങ്കിലും എന്തോ എന്റെ മുറിയിലേക്ക് തന്നെ പോകണമെന്ന് ഞാൻ വാശി പിടിച്ചു. ഒടുവിൽ കാർത്തിയേട്ടൻ തന്നെ എന്നെ പൊക്കിയെടുത്തു റൂമിൽ കൊണ്ടുവന്നു കടത്തി:
കാർത്തിയേട്ടൻ റൂമിന്റെ ജനലുകളെല്ലാം തുറന്നിട്ടു. എന്തോ എന്റെ കണ്ണുകൾ പലപ്പോഴും അസുരന്റെ മുറിയുടെ നേർക്ക് ചെന്നിരുന്നു
രാത്രി വരെയും അസുരന്റെ മുറിയിലെ ജനലുകൾ അടഞ്ഞുതന്നെ കിടന്നു.
“ഇനി കോയമ്പത്തൂർക്ക് പോയി കാണുമോ?”
“ഒരപകടം പറ്റിയിട്ട് ഒന്നന്വേഷിച്ചതു പോലും ഇല്ലല്ലോ അസുരൻ തന്നെ തനി അസുരൻ ”
തനിച്ചാകുമ്പോഴെല്ലാം ചോദ്യങ്ങൾ ഓരോന്നായി മനസ്സിൽ ഉയർന്നു വന്നുകൊണ്ടിരുന്നു. എന്തുകൊണ്ടോ എല്ലാം ദേവേട്ടനെ പറ്റി തന്നെ.
ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് ചിലപ്പോൾ ആലോചിക്കും
ഇനി അങ്ങനൊന്നും ചിന്തിക്കില്ല എന്ന് മനസ്സുകൊണ്ട് ഉറപ്പിക്കും. പക്ഷേ ആ ഉറപ്പിന് അഞ്ചു മിനിട്ടിന്റെ ആയുസ്സു പോലും ഉണ്ടാകില്ല. എന്തുകൊണ്ടാണത്? ആവോ അറിയില്ല.
പിറ്റേന്ന് രാവിലെ എന്നെ വിളിച്ചുണർത്തിയത് ദേവുവാണ് .ഞാൻ നോക്കുമ്പോൾ കരഞ്ഞ് കണ്ണൊക്കെ വീർത്തിട്ടുണ്ട്. കുറച്ചു കഴിഞ്ഞ് ജീനയാന്റിയും ബാലനങ്കിളും വന്നു.അവരെ കണ്ട ശേഷവും എന്റെ കണ്ണുകൾ മറ്റാരെയോ തിരഞ്ഞ് ഇടയ്ക്കിടെ വാതിലിലേക്ക് പൊയ്ക്കൊണ്ടിരുന്നു
“എന്റെ പൊന്നുദേവൂ നീ ഈ കരച്ചിലൊന്നു നിർത്ത്, സത്യമായിട്ടും എനിക്കിപ്പോൾവേദനയേ തോന്നുന്നില്ല”
എവിടെ ഒരു രക്ഷയും ഇല്ല കരച്ചിൽ തന്നെ
“എടീ പെണ്ണേ ഉള്ളത് പറയാല്ലോ എനിക്ക് ഈ ബുദ്ധി കുറച്ചു മുമ്പേ തോന്നീല്ലല്ലോ എന്നാ ഞാനിപ്പോൾ ആലോചിക്കുന്നേ ”
ഞാനത് പറഞ്ഞതും ദേവു അന്തം വിട്ട് എന്നെ നോക്കി
ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു
“ഇപ്പോൾ പരമസുഖമല്ലേ കുളിപ്പിക്കാൻ ആള് ആഹാരം വാരിത്തരാൻ ആള്, തലമുടി കെട്ടാൻ ആള് അങ്ങനെ നമ്മുടെ മുഴുവൻ കാര്യങ്ങളും ആരെങ്കിലും ചെയ്തു തരും നമ്മളിങ്ങനെ ഇതൊക്കെ ആസ്വദിച്ച് വെറുതെ അങ്ങനെ കിടക്കുക അത്ര തന്നെ ”
എന്റെ മറുപടി കേട്ടതും ടീ എന്ന് വിളിച്ച് അവൾ തല്ലാൻ കയ്യോങ്ങി –
സംസാരിച്ചുകൊണ്ടിരുന്ന അമ്മയും ജീനയാന്റിയും ഞങ്ങളെ നോക്കിയപ്പോൾ ഞങ്ങൾ ഒന്നുമില്ല എന്ന് പറഞ്ഞ് കണ്ണടച്ച് കാണിച്ചു
” നീ ഇല്ലാതെ കോളേജിൽ പോകുന്ന കാര്യം ഓർക്കുമ്പോഴാ ”
അവളത് പറഞ്ഞപ്പോഴാ ഞാനും അതിനെക്കുറിച്ച് ചിന്തിച്ചത്.എന്റമ്മേ ശ്രീരാഗ് സാർ .ആദ്യം ഓർമ്മ വന്നത് അതായിരുന്നു
പെട്ടെന്നാണ് കാർത്തിയേട്ടൻ റൂമിലേക്ക് വന്നത്.കാർത്തിയേട്ടനെ കണ്ടതും ദേവു പെട്ടെന്നെഴുന്നേറ്റ് ഒരു വശത്തേക്ക് മാറി നിന്നു.
“ഹൊ എനിക്ക് വയ്യ ഇത് ശരിയാകുമെന്ന് തോന്നുന്നില്ല” മനസ്സിലാണ് പറഞ്ഞതെങ്കിലും ശബ്ദം പുറത്തു വന്നു പോയി
”എന്ത്?” കാർത്തിയേട്ടൻ സംശയത്തോടെ എന്നെ നോക്കി
“ഏയ് ഒന്നൂല്ല എന്റെ കാലിന്റെ കാര്യം പറഞ്ഞതാ ”
“മോള് വിഷമിക്കണ്ട ഇതൊക്കെ പെട്ടെന്ന് ശരിയാകുമെന്നേ”
കാർത്തിയേട്ടൻ വാൽസല്യത്തോടെ എന്റെ തലയിൽ തലോടി
“ഉം ശരിയായായാൽ മതിയായിരുന്നു- ‘ഞാനും പറഞ്ഞു ”
ഒന്നൂടെ എന്റെ തലയിൽ തലോടി കാർത്തിയേട്ടൻ താഴേക്ക് പോയി.
പിന്നേം കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു.എന്നിട്ടും ദേവേട്ടനെക്കുറിച്ച് ഒന്നും പറഞ്ഞില്ല അസുരനെക്കുറിച്ച് ചോദിക്കാൻ എനിക്കും ഒരു മടി.ഒടുവിൽ നിവർത്തിയില്ലാതെ ഞാൻ ചോദിച്ചു
“നീ എങ്ങനെ അറിഞ്ഞു എനിക്ക് അപകടം പറ്റിയ കാര്യം ” ?
“കാർത്തിയേട്ടൻ ഇന്നലെ ഫോൺ ചെയ്തപ്പോൾ പറഞ്ഞതാ ”
“കാർത്തിയേട്ടനോ? അപ്പോ ദേവേട്ടൻ പറഞ്ഞില്ലേ “അറിയാതെ ആ ചോദ്യം എന്നിൽ നിന്നും വന്നു
ദേവേട്ടനോ? അവൾ അതിശയത്തോടെ ചോദിച്ചു. “ദേവേട്ടൻ എങ്ങനെ അറിയാനാ ”
“അല്ല ചോദിച്ചെന്നേ ഉള്ളൂ.”
പിന്നീട് അതിനെക്കുറിച്ച് ഞാൻ ഒരക്ഷരം മിണ്ടിയില്ല. കുറെ നേരം കൂടി ദേവൂ എന്നോടൊപ്പമിരുന്നു.
ഞാൻ ഉറങ്ങുന്നതു വരെ ദേവു ഇടയ്ക്കിടെ വന്നു നോക്കുമായിരുന്നു
പിറ്റേ ദിവസം ദേവു കോളേജിലേക്ക് പോകാനായി വന്നു. എന്നോട് യാത്ര ചോദിക്കുമ്പോൾ രണ്ടു പേരുടേയും കണ്ണ് നിറഞ്ഞിരുന്നു
വൈകുന്നേരം വരെ എങ്ങനെ കൊണ്ടെത്തിച്ചു എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല.വൈകിട്ട് ദേവുവിനെ കണ്ടപ്പോഴാണ് സത്യം പറഞ്ഞാൽ എനിക്ക് ജീവൻ വെച്ചത്.ദേവു വരുമ്പോൾ ഞാൻ മുടി ഒതുക്കി വയ്ക്കാൻ ശ്രമിക്കുകയായിരുന്നു അവൾ എന്റെ അടുത്തുവന്നിരുന്നു. അപ്പോഴേക്കും കാർത്തിയേട്ടനും റൂമിലേക്ക് വന്നു.ദേവു പതുക്കെ ഡ്രസ്സിംഗ് ടേബിളിന്റെ കണ്ണാടി എനിക്ക് നേരെ തിരിച്ചു വെച്ചു – എന്റെ മുടിയൊക്കെ ഒതുക്കി കെട്ടിവെച്ചു.
“എഴുന്നേല്ക്കല്ലേ കാർത്തൂട്ടാ ഒരു പൊട്ടുകൂടി ഇടാം” എന്നു പറഞ്ഞ് അവൾ പൊട്ട് തിരയാൻ തുടങ്ങി. വീണ വീഴ്ചയിൽ നെറ്റി ചെറുതായി ഇടിച്ചിരുന്നു.അത് നീലിച്ച് കിടന്നിരുന്നു. ഞാനത് കണ്ണാടിയിലൂടെ നോക്കിക്കൊണ്ടിരുന്നു.പെട്ടെന്നാണ് ഞാൻ ആ കാഴ്ച കണ്ടത് കാർത്തിയേട്ടൻ ദേവൂന്റെ കവിളിൽ ചുംബിക്കുന്നു.ദേവൂ പെട്ടെന്ന് എന്നെ ചൂണ്ടിക്കാണിച്ച് കാർത്തിട്ടേനെ ചിരിയോടെ തള്ളിമാറ്റി.
ഒരു നിമിഷം എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഞാൻ പതുക്കെ തിരിഞ്ഞു നോക്കി രണ്ടു പേരും ഞാനൊന്നുമറിഞ്ഞീലേ രാമനാരായണ എന്ന മട്ടിൽ രണ്ടിടത്തായി നിൽക്കുന്നു.
സങ്കടം മറച്ചു പിടിക്കുന്നവരെക്കുറിച്ചറിയാം എന്നാൽ സന്തോഷം മറച്ചു പിടിക്കേണ്ട അവസ്ഥ വന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും
(തുടരും…)
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission