Skip to content

ദേവരാഗം – 6

read malayalam novel devaragam

സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു .അതു കണ്ടതും ദേവു എന്റെ മുഖം പിടിച്ചു ഉയർത്തി

” എന്തു പറ്റി വേദനയുണ്ടോ?” എന്ന് ചോദിച്ചു

ഞാൻ ഇല്ല എന്ന് കണ്ണടച്ചു കാണിച്ചു. വാക്കുകൾ പുറത്തുവന്നതേ ഇല്ല. സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥ .കുറച്ചു സമയമെടുത്തു ഞാനൊന്ന് നോർമ്മലായി വരാൻ.

കാർത്തിയേട്ടനെ നോക്കുമ്പോഴെല്ലാം വല്ലാത്തൊരു ആരാധന എന്റെ കണ്ണിലേക്ക് വന്നു കയറി.

“ഈ മഹാനെയാണോ എന്റെ ഈശ്വരാ ഞാൻ നിർഗ്ഗുണൻ എന്നൊക്കെ വിളിച്ചേ .ഹും അപ്പച്ചീ എന്നു പറഞ്ഞ് പിള്ളേർ ഓടി നടക്കാത്തത് കാരണവൻമാര് ചെയ്ത പുണ്യം ” ഞാൻ മനസ്സിൽ പറഞ്ഞു പോയി

.കാർത്തിയേട്ടൻ അപ്പോഴേക്കും റൂം വിട്ട് പോയി.ദേവു എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു .ഞാൻ എല്ലാം കേട്ടിരുന്നതേ ഉള്ളൂ. കുറച്ച് കഴിഞ്ഞ് അവൾ പോയി. അന്നത്തെ ദിവസം മുഴുവൻ ഞാനൊരു ഉന്മാദ അവസ്ഥയിലായിരുന്നു.

മൂന്നാലു ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാവിലെ അസുരന്റെ മുറിയിൽ ലൈറ്റ് തെളിഞ്ഞു.

“ദൈവമേ ഇത് എപ്പോൾ കാലു കുത്തി ഇത്രയും ദിവസം എവിടെയായിരുന്നു? രാത്രിയിലെങ്ങാനും വന്നതായിരിക്കുമോ?” ചോദ്യങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു….

അന്ന് വൈകുന്നേരം ജീനയാന്റിയും അങ്കിളും വീട്ടിലേക്ക് വന്നു.ദേവു ആദ്യം തന്നെ ഓടി എന്റെ റൂമിലെത്തി കോളേജിലെ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടായിരുന്നു.ജീനയാന്റിയും അങ്കിളുമൊക്കെ സ്റ്റപ്പു കയറി എന്റെ റൂമിലേക്ക് വരുന്നു എന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായി.

ജീനയാന്റി വാതിൽക്കൽ എത്തിയപ്പോഴേ “കാർത്തൂട്ടാ വേദനയുണ്ടോടാ “ചോദിച്ചു. ഞാൻ ഇല്ല എന്ന് തല കുലുക്കി. ആന്റി കട്ടിലിൽ വന്നിരുന്ന് എന്റെ കാലിലൊക്കെ തടവി ഓരോ ഓരോ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.
ഞാൻ മറുപടി കൊടുത്തു. അച്ഛനും ബാലനങ്കിളും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് റൂമിലെ സെറ്റിയിൽ ഇരുന്നു

“എന്തായാലും ദേവൻ ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി” അച്ഛനാണത് പറഞ്ഞത് –

“ദേവനോ? ”

“അതെ, ദേവനാണ് കാർത്തിയെ വിളിച്ച് പറഞ്ഞത് ”

“എന്നിട്ട് ദേവൻ ഞങ്ങളോട് പറഞ്ഞില്ലല്ലോ?”ബാലനങ്കിളായിരുന്നു

“എങ്ങനെ പറയും അതിന് മനുഷ്യപ്പറ്റ് എന്നൊരു സാധനം ഇല്ലല്ലോ” ഞാനത് മനസ്സിലാണ് പറഞ്ഞത്.

“അച്ഛാ ഞാൻ കുറെ പ്രാവശ്യം നിങ്ങളുടെയെല്ലാം മൊബൈലിൽ ട്രൈ ചെയ്തതാ റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല”

ആയിരം കാതുകൾ കൊണ്ടാണ് ഞാൻ ആ ശബ്ദം കേട്ടത്. ഞാൻ നോക്കുമ്പോൾ കാർത്തിയേട്ടനൊപ്പം അസുരനും റൂമിലേക്ക് കയറി വരുന്നു.

എന്റെ ഉള്ളിൽ എന്തോ തുടികൊട്ടുന്നുണ്ടായിരുന്നു. വല്ലാത്തൊരു സന്തോഷം ഉള്ളിൽ നിറയുന്നത് ഞാനറിഞ്ഞു.

എല്ലാരുടേയും സംസാരങ്ങൾക്ക് കാതോർക്കുമ്പോഴും എന്റെ കണ്ണുകൾ പലപ്പോഴും അനുസരണയില്ലാതെ അസുരനെ തേടിയെത്തി .ഇളം പച്ച ഷർട്ടും അതിനൊത്ത കരയുള്ള മുണ്ടുമാണ്.

“ഹും വേഷത്തിലും പേരിലുമൊക്കെ ദേവാംശമുണ്ട് സ്വഭാവം വരുമ്പോഴാണ് പ്രശ്നം ”

“നീയെന്താ പിറുപിറുക്കുന്നത് “ദേവൂ ന്റെ വകയായിരുന്നു ചോദ്യം

“ഏയ് ഒന്നുമില്ല ഞാൻ വെറുതെ … ”

“നിനക്ക് ഈയിടെയായി പിറുപിറുക്കൽ കുറച്ചു കൂടുതലായി ചില അമ്മൂമ്മമാരെ പോലെ ”
അത് കേട്ടതും ഞാനവളെ തറപ്പിച്ചൊന്നു നോക്കി. അപ്പോഴാ ദേവൂന് ബോധം വന്നത്. ഒരു ചമ്മിയ ചിരി അവളുടെ മുഖത്ത് വന്നു.

ഞാൻ നോക്കിയപ്പോൾ അസുരനും കാർത്തിയേട്ടനും തമ്മിൽ കൊണ്ടു പിടിച്ച ചർച്ചയിലാണ്. വിസ തട്ടിപ്പിനെക്കുറിച്ചാണ് ചർച്ച.

വിസ തട്ടിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇതെന്തോന്ന് ക്രൈംബ്രാഞ്ചിന്റെ ഓഫീസാ. ഇതിനാണോ ഇങ്ങേര് രാവിലെ കുറ്റിം പിഴുത് വന്നത്.
പെട്ടെന്നാണ് എനിക്കൊരു ബുദ്ധി തോന്നിയത് .

ഞാൻ പെട്ടെന്ന് ദേവു നോട് ചോദിച്ചു “അല്ല ദേവൂസേ ശ്രീരാഗ് സാർ ഇന്ന് വന്നിരുന്നോ?

“ഉവ്വ് നിന്നെ അന്വേഷlക്കയും ചെയ്തു”

“ഓ പിന്നേ എന്റെ കാര്യം അറിയാഞ്ഞിട്ട് അങ്ങേരക്ക് ഉറക്കം വരുന്നില്ല .ഒന്ന് പോടി അയാൾ നിന്നൊട് സംസാരിക്കാൻ ഓരോ കാരണം കണ്ടെത്തുന്നതാ.”

എന്റെ ആ മറുപടി കേട്ടതും ചർച്ചക്കാരിൽ ഒരുത്തന്റെ ശ്രദ്ധ മാറി. ആരെയാണെന്ന് പറയണ്ടല്ലോ നമ്മുടെ ശ്രീരാമചന്ദ്രന്റെ തന്നെ .

കാർത്തിയേട്ടൻ ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ ഞാനും വിട്ടുകൊടുത്തില്ല

” എന്തൊരു ചുള്ള നാടീ സാർ” ?

“അത് ഏത് സാർ? അങ്ങനെയൊരു കാര്യം ഇവൾ പറഞ്ഞില്ലല്ലോ? “ജീനയാന്റിയുടെ വകയായിരുന്നു ചോദ്യം

“നീ പഠിക്കാൻ വേണ്ടിയാണോ കോളേജിൽ പോകുന്നേ അതോ തല്ലു കൂടാനും വായിനോക്കാനുമാണോ” കാർത്തിയേട്ടന്റെയാണ് ചോദ്യം

ഓ അപ്പോൾ തല്ലുകൂടിയ കാര്യമൊക്കെ കൃത്യമായി ചെവിയിലെത്തിച്ചിട്ടുണ്ട്.ഞാൻ ദേവൂനെ നോക്കുമ്പോൾ പാവം ആകെ പ്ളിങ്ങിയ മട്ടിൽ നിൽപ്പുണ്ട്

“ഏത് സാറാണ് മോളേ നിങ്ങളെ പഠിപ്പിക്കുന്ന സാറാണോ? “ജീനയാന്റി വിടുന്ന ലക്ഷണമില്ല

ജീനയാന്റി എന്റെ പൊക കണ്ടേ അടങ്ങുള്ളൂ എന്നാ തോന്നണേ.
ഞാൻ നോക്കുമ്പോൾ കാർത്തിയേട്ടന്റെ മുഖമൊക്കെ ചുവന്നിട്ടുണ്ട്. സംഗതി കൈവിട്ടു പോയി എന്ന് എനിക്കുറപ്പായി.
ഇനിയും കളിച്ചാൽ ശ്രീരാമൻ ചിലപ്പോൾ രാവണനാകും. അസുരനും എന്താ കാര്യം എന്നറിയാൻ നോക്കുന്നുണ്ട്. അസുരൻ മാത്രമല്ല ബാലനങ്കിളും അച്ഛനും എല്ലാം.

”അല്ല ആ ശ്രീരാഗ് സാറേ ആളൊരു വായിനോക്കിയാ” ഞാൻ പതുക്കെ തടിയൂരാൻ നോക്കി

“അങ്ങേർക്ക് നോക്കാൻ പാകത്തിന് നീയൊക്കെ എന്തിനാ ചെന്നു നിന്നു കൊടുക്കുന്നേ”അസുരന്റെ വകയാ ചോദ്യം

ഹോ തോറ്റു ഇവിടെ മനുഷ്യൻ എങ്ങനെയെങ്കിലും ഒരു കരയ്ക്കടുപ്പിക്കാൻ നോക്കുമ്പോഴാ അസുരന്റെ ഒരു ചോദ്യം ചെയ്യൽ

“ഞങ്ങളൊന്നും മിണ്ടാറില്ല ഏട്ടാ. പൊതുവേ എല്ലാരോടും സാർ സംസാരിക്കും. ഇവൾ വെറുതെ എന്നെ കളിയാക്കാൻ ഓരോന്ന് പറയുന്നതാ” ദേവൂ നെറെ മറുപടി കേട്ടെങ്കിലും ഒരാളുടെ മുഖത്ത് മാത്രം തൃപ്തി കണ്ടില്ല.

(തുടരും…,)

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (13 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!