“പഠിക്കാൻ പോയാൽ പഠിച്ചിട്ടു വരണം. എന്തിനാണ് അനാവശ്യമായ സംസാരങ്ങൾ അതിപ്പോൾ സാറായാലും ആരായാലും : ”
കാർത്തിയേട്ടന്റെ വകയായിരുന്നു ഡയലോഗ്.
ആ ചർച്ച തുടർന്നു പോകാൻ താല്പര്യമില്ലാത്തതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല .ദേവൂ ആണെങ്കിൽ ആകെ വിളറി നിൽപ്പുണ്ട് അസുരൻ അവളെ ദഹിപ്പിക്കുന്ന പോലെ നോക്കുന്നുണ്ട് .കാർത്തിയേട്ടന്റെ വക വേറെയും…. ചുരുക്കിപ്പറഞ്ഞാൽ എന്റെ കാര്യത്തിലേ ആർക്കും ഒരു ശുഷ്കാന്തി ഇല്ലാതുള്ളൂ അവളുടെ കാര്യത്തിൽ നല്ല ശ്രദ്ധയാ… ഹും.
കുറച്ചു സമയം കഴിഞ്ഞ് എല്ലാരും യാത്ര പറഞ്ഞിറങ്ങി.ഞാൻ അസുരനെ ഒന്ന് നോക്കി – എവിടെ പുള്ളി നമ്മളെ മൈൻഡ് ചെയുന്നില്ല. അവിടിപ്പൊഴും വിസ തന്നെ പ്രശ്നം. എങ്കിലും എനിക്കെന്തോ വലിയ സന്തോഷമായിരുന്നു
അന്നു രാത്രി അസുരന്റ മുറിയിലേക്ക് നോക്കിയാണ് കിടന്നത്. ഒരു ജനൽ പാളി തുറന്നു കിടപ്പുണ്ട്. ഇടയ്ക്ക് അണ്ടോട്ടോ ഇങ്ങോട്ടോ ഒക്കെ നടക്കുമ്പോൾ കാണാൻ പറ്റും: കുറച്ചു കഴിഞ്ഞ് ആ ജനൽ അടയ്ക്കാനായി വന്നു. എന്റെ മുറിയിലേക്ക് നോക്കുന്നത് കണ്ടു .ഞാൻ നോക്കുന്നത് കണ്ടിട്ടാണോ എന്തോ കുറച്ച് ശക്തിയിലല്ലേ ജനൽ അടച്ചതെന്ന് ഒരു സംശയം..
ഞാനും പതുക്കെ കട്ടിലിൽ നേരെ കിടന്നു. ചിന്ത മുഴുവൻ അസുരനെക്കുറിച്ചായിരുന്നു.ബ
അതിനു ശേഷം ദേവേട്ടൻ ക്രിക്കറ്റ് കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല.കാർത്തിയേട്ടൻ
ഓരോന്നാലോചിച്ച് ഞാൻ ഉറക്കത്തിലേക്ക് വീണു. പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നു – രാവിലെ ദേവു വന്നെങ്കിലും മുഖം വീർപ്പിച്ച് വച്ചിട്ടുണ്ടായിരുന്നു. പാവം എനിക്ക് വിഷമം തോന്നി.
“പോട്ടെടീ എന്റെ നാവിന് എല്ലില്ലെന്ന് നിനക്കറിയില്ലേ. ഇത്രയും പ്രശ്നം ഉണ്ടാകുമെന്ന് കരുതിയില്ല. ആ അസുരൻ നിന്നെ ജീവനോടെ വെച്ചേക്കുമോ എന്നാരു സംശയം ഉണ്ടായിരുന്നു ഇപ്പോൾ നിന്നെ കണ്ടപ്പോഴാ ഒരു ആശ്വാസമായത്.”എന്റെ ഡയലോഗ് കേട്ടതും അവളുടെ വീർത്ത മുഖത്ത് ചിരി തെളിഞ്ഞു വരാൻ തുടങ്ങി
” എന്നെ ഇന്നലെ ദേവേട്ടൻ കൊന്നില്ലെന്നേ ഉള്ളൂ’ അതും പറഞ്ഞ് അവൾ ചാടിക്കയറി എന്റെ കട്ടിലിൽ ഇരുന്നു :.
പെട്ടെന്ന് അവൾ എന്തോ ഓർത്ത പോലെ ചോദിച്ചു “നിന്നെ ദേവേട്ടനാണോ ഹോസ്പിറ്റലിൽ എത്തിച്ചത്?”
“ഉം… ”
ദേവേട്ടൻ എങ്ങനെയാ കണ്ടത്?
“സ്റ്റെപ്പിൽ നിന്ന് വീണപ്പോൾ നല്ല സുഖമായിരുന്നു അതു കൊണ്ട് ഞാനൊന്ന് നിലവിളിച്ചു, അങ്ങനെയാ പുള്ളിക്കാരൻ അറിഞ്ഞേ ”
”അപ്പോൾ നീ ഞങ്ങളുടെ വീട്ടിലെ സ്റ്റെപ്പിൽ നിന്നാണോ വീണത് “?
“ഉം ”
ബെസ്റ്റ് ഇവൾ പിന്നെ ഇതെന്ത് അറിഞ്ഞു വെച്ചോ ണ്ടാണ് ഇത്രയും ദിവസം നടന്നത്.
അവൾ ഞെട്ടി നിൽപ്പുണ്ടായിരുന്നു.
”ചുമ്മാതല്ല നീ ആകാശത്തു നോക്കിയാ നടക്കുന്നതെന്നൊക്കെ ഇന്നലെ വിളിച്ചു കൂവിയത് ”
“അങ്ങനെ പറഞ്ഞോ?”
“ഉം ഇന്നലെ എന്നെ തെറി വിളിക്കുന്ന കൂട്ടത്തിൽ പറയുന്നത് കേട്ടതാ” അവൾ ചിരിയോടെ പറഞ്ഞു.
“എന്തായാലും പുള്ളിക്ക് മനുഷ ഗുണം തീരെ ഇല്ല ‘അസുരൻ തന്നെ തനി അസുരൻ ” ഞാൻ പറഞ്ഞു
ഒന്നു പോടീ ദേവേട്ടൻ പണ്ടേ പെൺകുട്ടികളുമായി വലിയ കമ്പിനി ഇല്ല;
“വല്ല പെമ്പുള്ളാരും നല്ല വൃത്തിയായിട്ട് തേച്ചു വിട്ടു കാണും”
“ഉവ്വ് ഉവ്വേ തേക്കാനങ്ങോട്ട് ചെന്നാൽ മതി. ദേവേട്ടന് ദേവേട്ടന്റേതായ കുറെ രീതികൾ ഉണ്ട് മോളേ: ”
“എന്ത് രീതികൾ ”
പെൺകുട്ടികളുമായി യാതൊരു കമ്പിനിക്കും പുള്ളി തയ്യാറല്ല. എത്ര പേർ ദേവേട്ടനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്ന് അറിയാമോ?”
“ഓ പിന്നേ”
“സത്യമാടീ അച്ഛന്റെ ഒരു ബിസിനസ്സ് പാർട്ണറുണ്ടായിരുന്നില്ലേ ഗോപനങ്കിൾ. പുള്ളിയുടെ മോൾക്ക് ദേവേട്ടൻ എന്നു വെച്ചാൽ പ്രാന്തായിരുന്നു. അവളെ കാണാനും സൂപ്പർ. പക്ഷേ പറഞ്ഞിട്ടെന്താ ഒരിക്കൽ ഒരു പാർട്ടിക്ക് വെച്ച് അവൾ ദേവേട്ടനെ കയറി കെട്ടിപ്പിടിച്ചു.കരണം പുകച്ചു കൊണ്ടാണ് ഏട്ടൻ മറുപടി കൊടുത്തത്. അച്ഛനും അങ്കിളും കൂടി പിടിച്ചു മാറ്റുകയായിരുന്നു.
“അതെന്താ ?”
“ദേവേട്ടൻ അങ്ങനൊക്കെയാ. ദേവേട്ടന്റെ മുറി കണ്ടോ ഇന്നുവരെ ദേവേനല്ലാതെ ഒരാളും അതിനുള്ളിൽ കയറിയിട്ടില്ല: കല്യാണി ചേച്ചി വന്നാലും അതിൽ കയറാറില്ല. ദേവേട്ടൻ പോകുമ്പോൾ മുറി പൂട്ടിക്കൊണ്ടു പോകും..’
“അസുരലോകത്തേക്ക് അല്ലെങ്കിൽ ആർക്കാണ് കയറാൻ ഇഷ്ടം” ഞാനത് പറയുമ്പോഴും ടെഡിബിയറും മദ്യക്കുപ്പിയും, മുഷിഞ്ഞ ഡ്രസ്സുകളും വാരിക്കൂട്ടിയ മുറി എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു.
പിന്നെയും ഉണ്ട് ഒരു പാട് ശീലങ്ങൾ
“എന്തൊക്കെയാ കേൾക്കട്ടെ “?
“അതൊക്കെ പിന്നെ പറയാം എല്ലാം കൂടി കേട്ടാലേ ചിലപ്പോൾ എന്റെ മോൾ താങ്ങിയെന് വരില്ല ”
വേണ്ടെകിൽ വേണ്ട എന്നാലും നിന്റെ ഏട്ടന് മനുഷ്യപ്പറ്റ് തീരെയില്ല
‘നീ ഇത് കുറെ ആയല്ലോ പറയുന്നത് എന്താ കാര്യം”
“അല്ല എന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിച്ച മഹാൻ പിന്നെ ഒന്ന് അന്വേഷിച്ചതു പോലും ഇല്ല ”
ഓ അതാണോ കാര്യം?
“ഏട്ടന്റെ കൂട്ടുകാരൻ ഒരു വിനുവേട്ടൻ ഉണ്ട്. വളരെ പാവപ്പെട്ട വീട്ടിലെയാ .ഏട്ടനാ പുള്ളിയെ വിദേശത്തേക്ക് പോകാനുളള വിസക്ക് കാശൊക്കെ കൊടുത്ത് സഹായിച്ചേ .ഇപ്പോൾ അറിയുന്നു വിനുവേട്ടനെ ഏജന്റ് ചതിച്ചത്രേ .ഇപ്പോൾ അവിടെ ജയിലിലാണ്. വിനുവേട്ടനെ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു. ”
“നിന്റെ കാര്യം കാർത്തിയേട്ടനോട് മിക്കവാറും വിളിച്ചു ചോദിക്കാറുണ്ടായിരുന്നെന്നാ
“ആര്?” പെട്ടെന്നായിരുന്നു എന്റെ ചോദ്യം
ദേവു വല്ലാണ്ട് പരുങ്ങുന്നതു കണ്ടു. എനിക്ക് ചിരി വന്നിട്ടും ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു
“ആര് പറഞ്ഞെന്നാ പറഞ്ഞേ – ….”
”അത് പിന്നെ ദേവേട്ടൻ ഇന്നലെ പറയുന്നതു കേട്ടതാ ”ദേവു എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
ഒരു കള്ളം പറഞ്ഞൊപ്പിക്കാൻ അവൾ പെടുന്ന പെടാപ്പാട് കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
(തുടരും: —)
ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission