Skip to content

ദേവരാഗം – 8

read malayalam novel devaragam

ഒരാഴ്ച കൂടി കഴിഞ്ഞു കാലിലെ പ്ളാസ്റ്ററൊക്കെ എടുത്തു. രാവിലെ തന്നെ കുളിച്ച് റെഡിയായി കോളേജിലേക്ക് പോകാനിറങ്ങി.

സ്റ്റപ്പിറങ്ങി വരുമ്പോഴേ ഇടിയപ്പത്തിന്റെ മണം മൂക്കിലടിച്ചു.

കാലൊടിഞ്ഞതിന്റെ ഓരോരോ ഗുണങ്ങളേ

ഞാൻ മനസ്സിൽ പറഞ്ഞു. ഡൈനിംഗ് ടേബിളിൽ അച്ഛനും കാർത്തിയേട്ടനും ഉണ്ടായിരുന്നു.

“നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ”? അച്ഛനാണ് ചോദിച്ചത്

“എന്ത് ബുദ്ധിമുട്ട്? ഇതിനകത്ത് ഇങ്ങനെ കിടക്കുന്നതായിരുന്നു ബുദ്ധിമുട്ട്.ഇപ്പോളത് മാറീല്ലേ മാത്രമല്ല കയ്യോ കാലോ ഒടിഞ്ഞാലല്ലേ നമുക്കൊക്കെ ഈ വീട്ടിലൊരു പരിഗണന ഉള്ളൂ. ഇപ്പോൾ തന്നെ ദേ പ്രഭാത ഭക്ഷണത്തിലെ വമ്പിച്ച മാറ്റം കണ്ടില്ലേ ”

“പോടീ അഹങ്കാരി” എന്നു പറഞ്ഞ് അച്ഛൻ ചിരിച്ചു.കൂടെ കർത്തിയേട്ടനും .

“എനിക്ക് മക്കളെല്ലാം തുല്യര് തന്നെയാ കുരുത്തക്കേട് കാണിക്കുന്നതു കൊണ്ടാണ് നിനക്ക് എപ്പോഴും വഴക്ക് കിട്ടുന്നത്. അല്ലെന്ന് പറയാൻ പറ്റുമോ?” അമ്മയായിരുന്നു

“യ്യോ യാതൊരു കുരുത്തക്കേടും ഇല്ലാത്തൊരു ശ്രീരാമൻ ഇവിടിരിപ്പോണ്ടല്ലോ. എന്തായാലും ഉള്ളതിൽ നല്ല നിലവിളക്ക് ഒരെണ്ണം എടുത്ത് വൃത്തിയായി തേച്ചു വെച്ചേരെ.ചിലപ്പോൾ ആവശ്യം വന്നേക്കും”. ഞാനത് പറഞ്ഞതും കാർത്തിയേട്ടന്റെ കയ്യിൽ നിന്ന് ഗ്ലാസ്സ് തറയിൽ വീണു

” എന്തു പറ്റി ഏട്ടാ ”

“ഓ ഒന്നുമില്ല കൈ ഒന്ന് സ്ളിപ്പായതാ. ”

ഏട്ടന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട്
ഞാൻ വേഗം എതിരെയുള്ള കസേര വലിച്ചിട്ട് ഇരുന്നു തീറ്റ തുടങ്ങി.

“ഹൗ അപാര ടേസ്റ്റ് തന്നെ “.
സ്വല്പം ആക്രാന്തം കൂടിപ്പോയോ എന്നൊരു സംശയം

“എന്റെ കാർത്തു ആ ഇരിക്കുന്നത് മുഴുവൻ നിനക്കുള്ള താ എന്തിനാ ഇങ്ങെ വലിച്ചു വാരി കഴിക്കുന്നേ ” അഛനാണ്.

“ഇതാ അതിന്റെയൊരു സുഖം”

പെട്ടെന്നാണ് കാർത്തിയേട്ടന്റെ ഫോൺ ശബ്ദിച്ചത്.കാർത്തിയേട്ടൻ ഉടനെ കഴിപ്പു നിർത്തി എഴുന്നേറ്റു.

”ആരാ മോനേ?”

“ഓഫീസിൽ നിന്നാ അമ്മേ” അതും പറഞ്ഞ് കാർത്തിയേട്ടൻ ധൃതിയിൽ റൂമിലേക്ക് പോയി

ആ മറുപടി എനിക്കത്ര ശരിയായി തോന്നിയില്ല. ഒന്നാമത് കാർത്തിയേട്ടന്റെ റിങ്ങ്ടോൺ എനിക്കറിയാം ഇതിപ്പോൾ സാധാരണ കേൾക്കുന്ന റിങ്ങ് ടോണല്ല നല്ല ഒന്നാന്തരം റൊമാന്റിക് സോങ്ങ് .മാത്രമല്ല ആ ഫോൺ വന്നപ്പോഴേ പുളളിയുടെ മുഖത്തൊരു കള്ളത്തരം ഞാൻ കണ്ടതാ. മിക്കവാറും ദേവു ആകാനാണ് സാധ്യത. ഉം നടക്കട്ടെ

ഞാനും കഴിച്ചത് മതിയാക്കി എഴുന്നേറ്റ് കൈ കഴുകി. “അമ്മാ പോണേ’അച്ഛാ പോണേ” എന്ന് വിളിച്ചുകൂവി ജീനയാന്റിയുടെ വീട്ടിലേക്ക് നടന്നു

” കഴിച്ച പാത്രം പോലും കഴുകില്ല അസത്ത് “അമ്മ പറയുന്നത് കേൾക്കാമായിരുന്നു.

ജീനയാന്റി എന്നെ കണ്ടതും ഓടി വന്നു.

“മോൾക്കിഷ്ടപ്പെട്ട ഇലയട ഉണ്ടാക്കിയിട്ടുണ്ട് വാ വന്നു കഴിക്ക്‌”

“ശ്ശൊ കഷ്ടമായിപ്പോയല്ലോ കാലൊടിഞ്ഞതിന്റെ പരിഗണനയിൽ മാലതിയമ്മ ഇന്ന് ഇടിയപ്പമാ ഉണ്ടാക്കിയത് വയർ ഫുൾ ലോഡാ ഒരു രക്ഷയുമില്ല”

അതു കേട്ടതും ജീനയാന്റിയുടെ മുഖം വാടി. ഞാൻ ഉടനെ പറഞ്ഞു

“ഡോണ്ട് വറി പൊതിഞ്ഞെടുത്തോളൂ ആ ശ്രീരാഗ് സാറിന്റെ ക്ലാസ്സിലിരുന്ന് കഴിക്കാം”

ഈ പെണ്ണ്… എന്നു പറഞ്ഞ്‌ ആന്റി എന്റെ ചെവിക്കു പിടിക്കാൻ വന്നു.

“അപ്പോൾ ശരി എന്റെ ചങ്കിനെ കണ്ടിട്ട് വരാം” ഞാൻ ദേവൂന്റെ മുറിയിലേക്ക് ഓടി.സ്റ്റപ്പുകയറി ഓടി ചെന്നതും അസുരനുമായി കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു. ആ ഇടിയിൽ അങ്ങേരുടേയും ബാലൻസ് തെറ്റി. വീഴാതിരിക്കാൻ അസുരൻ എന്റെ ഇടുപ്പിൽ കയറി പിടിച്ചു .രണ്ടും കൂടി മലർന്നടിച്ചു വീണു.അസുരൻ താഴെയും ഞാൻ ദേ പുളളിയുടെ പുറത്തും, ഞാൻ കണ്ണടച്ചുപിടിച്ചിരിക്കുകയായിരുന്നു

പതുക്കെ കണ്ണു തുറന്നപ്പോൾ അങ്ങേര് എന്നെ തന്നെ നോക്കി കിടക്കുവാ.ഞാൻ നോക്കുന്നത് കണ്ടതും ആ മുഖത്ത് ദേഷ്യം വന്ന് നിറഞ്ഞു. ഞാൻ ആവുന്ന പോലൊക്കെ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പറ്റുന്നില്ല. ഒടുവിൽ അസുരൻ തന്നെ എഴുന്നേൽക്കാൻ നോക്കി അപ്പോഴാണ് എന്റെ മാലയുടെ ചരട് പുളളിയുടെ മാലയിലെ ലോക്കറ്റുമായി കുരുങ്ങി കിടക്കുന്നത് കണ്ടത്

“നാശം പിടിക്കാൻ :… ഞാനങ്ങനെ പറഞ്ഞോട്ട് ആ ചരട് വിടുവിക്കാൻ നോക്കി രക്ഷയില്ല ഒടുക്കം ഞാനത് പൊട്ടിച്ചു കളഞ്ഞു ഒരു വിധം തപ്പിത്തടഞ്ഞ് എഴുന്നേറ്റു .അസുരനും.

ഞാൻ നോക്കുമ്പോൾ എന്റെ മാലയുടെ ചരട് അസുരന്റെ ലോക്കറ്റിൽ കുരുങ്ങിക്കിടക്കുന്നു. ഞാനത് നോക്കുന്നത് കണ്ട് അങ്ങേരുടെ ശ്രദ്ധയും അങ്ങോട്ടായി. അതു കണ്ടതും അ വീർത്ത മുഖം ഒന്നൂടെ വീർത്തു

” നിനക്കെന്താടി കണ്ണില്ലേ “?

“എനിക്ക് മാത്രം കണ്ണൊണ്ടായോണ്ട് കാര്യമില്ലല്ലോ”

അതു പറഞ്ഞ് ഞാൻ ദേവൂ ന്റെ റൂമിലേക്ക് ഓടി. പാവം അസുരൻ പ്ള് ങ്ങി അവിടെ നിൽപ്പുണ്ട് .ഹല്ല പിന്നെ എന്നോടാ അങ്ങേരുടെ ഒരു ജാഡ

ദേവൂ ന്റെ റൂമിലേക്ക് ചെല്ലുമ്പോൾ അവൾ ആരെയോ ഫോൺ ചെയ്തു കൊണ്ട് നിൽക്കുമാണ്. അതോടെ ശ്രീരാമനെ വിളിച്ചത് സീതാദേവിയാണെന്ന് ഉറപ്പായി .എന്നെ കണ്ടതും അവൾ ഫോൺ കട്ട് ചെയ്തു.
“നീ ഇത് വരെ ഒരുങ്ങീല്ലേ?”

“ദാ കഴിഞ്ഞു. ”
അതും പറഞ്ഞ് അവൾ ഷാളെടുത്തിട്ട് പോകാനിറങ്ങി”
പെട്ടെന്നാണ് അവൾ ചോദിച്ചത്

” അല്ല നിന്റെ കിളി പോയി നടക്കുവാന്നോ? ”

ഒരു നിമിഷം ഞാനൊന്ന് ഞെട്ടി. ദൈവമേ നേരത്തെ നടന്ന കൂട്ടിയിടി ഇവൾ കണ്ടോ.

എ.. എന്താ “?

കുറച്ചൊരു പതർച്ച ഉണ്ടായിരുന്നു എന്റെ ചോദ്യത്തിൽ

“അല്ല ഈ ഒറ്റക്കാതിൽ കമ്മലിട്ട് നടക്കുന്നത് കണ്ടിട്ട് ചോദിച്ചതാ?”

ഞാൻ കണ്ണാടിയിലേക്ക് നോക്കി. ശരിയാ ഒരു കാതിൽ കമ്മലില്ല. രാവിലെ കമ്മലിട്ട് തന്നെയാണ് ഇറങ്ങിയത്. അപ്പോൾ പിന്നെ കൂട്ടിയിടിയിൽ പോയത് തന്നെ .

ഞാൻ പെട്ടെന്ന് തന്നെ മറ്റേ കാതിലെ കമ്മലും ഊരിമാറ്റി

” ഇപ്പോൾ ശരിയായില്ലേ ”

“ഉം ”

”കുറെ ദിവസമായില്ലേ കോളേജിലോട്ട് പോയിട്ട് അതിന്റെ ഒരു സന്തോഷത്തിൽ വിട്ടു പോയ താടി”

ഞങ്ങൾ രണ്ടാളും റൂമിന് പുറത്തിറങ്ങി.അസുരനുമായി കൂട്ടിയിടിച്ച സ്ഥലമെത്തിയപ്പോൾ ഞാൻ കണ്ണുകൊണ്ട് ഒരു ഓട്ടപ്രദിക്ഷണം നടത്തി നോക്കി. ഇല്ല അവിടെയെങ്ങും കമ്മലില്ല.

സ്റെപ്പിറങ്ങി താഴെ വരുമ്പോൾ അസുരൻ ആഹാരം കഴിക്കുകയാണ്.കണ്ട ഭാവമില്ല.

.” രണ്ടാളേം ഇന്ന് ദേവൻ കോളേജിലാക്കും കേട്ടോ പപ്പയ്ക്ക് ഇന്ന് ഉച്ചയ്ക്ക് പോയാൽ മതി”ബാലനങ്കിളാണ്

തൃപ്തിയായി. ഇനി കോളേജിൽ എത്തുന്നതുവരെ എയർ പിടിച്ചു ഇരിക്കേണ്ടി വരും .അതും ചിന്തിച്ച് ഞാൻ അസുരനെ നോക്കി ആഹാരം കഴിക്കുന്നതിലാണ് ശ്രദ്ധ.

അപ്പോഴാണ് ഞാനത് കണ്ടത് എന്റെ കമ്മൽ ദേ അസുരന്റെ പോക്കറ്റിന്റെ ഒരു വശത്ത് തറഞ്ഞിരിക്കുന്നു

“ഭഗവാനേ ഭക്തവത്സലാ കാത്തോണേ.. ” ഞാൻ അറിയാതെ വിളിച്ചു പോയി.

അസുരനപ്പോഴേക്കും ഫുഡ് കഴിച്ച് കഴിഞ്ഞു. കൈ കഴുകാനായി എഴുന്നേറ്റു. ഞാൻ നോക്കുമ്പോൾ കമ്മലങ്ങനെ തൂങ്ങി കിടപ്പുണ്ട്.കറുപ്പിൽ കുറെ പ്രിന്റുള്ള ഷർട്ടാണ് പുളളി ഇട്ടിരിക്കുന്നത്. അതു കൊണ്ട് പെട്ടെന്ന് അറിയാത്തതാണ്.

എനിക്കാകെ വട്ടായി. കരച്ചിൽ വന്നു. എന്റെ ഭഗവാനേ ആരെങ്കിലും ഒരു നുള്ളു തന്നിരുന്നേൽ ആ പേരു പറഞ്ഞെങ്കിലും ഒന്നു കരയാമായിരുന്നു – ഈ വീർപ്പുമുട്ടലങ്ങ് മാറിയേനെ

അപ്പോഴേക്കും ദേവു ലഞ്ചു ബോക്സുമായി വന്നു .അവൾ കമ്മൽ കാണല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന .വേറെ ആരെങ്കിലും ആയിരുന്നേൽ ഞാൻ വല്ല അഗ്യവും കാണിച്ച് ആ കമ്മലിന്റെ കാര്യം പുളളിക്കാരനോട് പറഞ്ഞേനെ. ഇതിപ്പോൾ അതും പറ്റില്ലല്ലോ
.ആഗ്യം കാണിച്ചോണ്ട് ചെന്നാൽ അങ്ങേര് കാലിൽ തൂക്കിയെടുത്ത് നിലത്തടിക്കും

”നീ തീർന്നെടീ തീർന്ന്: ”
ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഞാനങ്ങനെ കിളി പോയി നിൽക്കുമ്പോഴുണ്ട് ദേ കാതിനടുത്തൊരു ശബ്ദം

” ദേവേട്ടൻ വരുന്നോണ്ടാണോ നീ ഇങ്ങനെ അന്തം വിട്ട് നിൽക്കുന്നേ. നീ വെറുതെ പേടിക്കണ്ട. ഏട്ടൻ പാവമാടീ “ദേവുവാണ്.

ഞാനൊരു ചിരി വരുത്തി അവളെ ചിരിച്ചു കാണിച്ചു.

അപ്പോഴേക്കും അസുരൻ വന്നു .ഞാൻ നോക്കുമ്പോൾ കമ്മൽ അവിടെത്തന്നെ ഉണ്ട് – അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു പോയി.
ജീനയാന്റിയോടും അങ്കിളിനോടും യാത്ര പറഞ്ഞ് കാറിൽ കയറിയപ്പോഴാണ് ശ്വാസം നേരെ വീണത്.

ഡ്രൈവർ സീറ്റിന് തൊട്ടു പിറകിലെ സീറ്റിലാണ് ഞാനിരുന്നത്. വണ്ടി ഓടിക്കുന്നതിനിടയ്ക്ക് ഒന്നു രണ്ടു പ്രാവശ്യം അസുരൻ എന്നെ സൈഡ് മിററിലൂടെ നോക്കി. ഞാൻ നോക്കിയപ്പോൾ നോട്ടം മാറ്റിക്കളഞ്ഞു.. പക്ഷേ അതിനെപ്പറ്റിയൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ.

അറിയാവുന്ന ദൈവങ്ങളുടെ എല്ലാം കാലിൽ കുമ്പിട്ട് കിടക്കുവായിരുന്നു. കാറിൽ കയറിയപ്പോൾ രക്ഷിച്ച പോലെ കാറിൽ നിന്ന് ഇറങ്ങുമ്പോഴും മാനം കെടാതെ കാത്തോണേ എന്നായിരുന്നു പ്രാർത്ഥന.

അല്ലേലും ഈ ദൈവം ഇല്ല എന്നൊക്കെ പറയുന്നത് വെറുതെയാ .അസുരന്റെ ഷർട്ടിൽ എന്റെ കമ്മൽ തൂങ്ങി കിടക്കുന്നത് കണ്ടപ്പോൾ മുതൽ എല്ലാ ദൈവങ്ങളേയും ഞാൻ വ്യക്തമായി കാണുന്നുണ്ടല്ലോ

(തുടരും.. … )

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!