Skip to content

ദേവരാഗം – 9

read malayalam novel devaragam

കോളേജിൽ കാർ എത്തിയതും ഞാൻ ടെൻഷനാകാൻ തുടങ്ങി.അസുരൻ വണ്ടിയിൽ തന്നെ ഇരുന്ന് യാത്ര പറയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് കാറിൽ നിന്ന് ഇറങ്ങിയത്.ആ പ്രാർത്ഥിച്ചത് ദൈവങ്ങൾ കേട്ടില്ല. അസുരൻ കാറിൽ നിന്നിറങ്ങി.ഞാൻ സകല ദൈവങ്ങളേയും പിന്നേം നേരിട്ട് കണ്ടു.ദേവൂസ് എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. യാത്ര പറയുമ്പോഴും എന്റെ നോട്ടം ആ കമ്മലിലായിരുന്നു .അസുരൻ ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ ഞാൻ പതിയെ തിരിഞ്ഞു നടന്നു

രണ്ടാഴ്ച കാണാതിരുന്നതുകൊണ്ടാവും പലരും വന്ന് സുഖവിവരം അന്വേഷിച്ചു. ഇടയ്ക്ക് രാഹുലും വന്നു.

ശ്രീരാഗ് സാർ ക്ലാസിൽ വെച്ചാണ് എന്നെ കണ്ടത്

” ഓ താൻ വന്നോ? എങ്ങനെയുണ്ടടോ?

“കുഴപ്പമില്ല സാർ. മാറി ”

ചിരിച്ചു കൊണ്ട് സാർ ക്ലാസ്സിലേക്ക് കടന്നു.

ഹൊ ഇങ്ങേരുടെ ക്ലാസ്സ് തരക്കേടില്ലല്ലോ
സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് ശ്രീരാഗ് സാറിന്റെ ക്ളാസ്സ് ഞാൻ ശ്രദ്ധിക്കുന്നത്. ഇത്രയും നാൾ പുള്ളിക്കാരൻ ദേവൂനെ ശ്രദ്ധിക്കുന്നോ എന്ന് നോക്കലായിരുന്നു എന്റെ പണി .ഇപ്പോൾ ആ ടെൻഷനില്ലല്ലോ.

കൂട്ടുകാരുടെ ഒക്കെ സ്നേഹം കണ്ടപ്പോൾ ഇടയ്ക്കിടയ്ക്ക് കാലൊടിയുന്നതാണ് നല്ലതെന്ന് തോന്നിപ്പോയി.

വൈകുന്നേരം അസുരൻ തന്നെയാണ് വിളിക്കാൻ വന്നത്. ഞാൻ നോക്കിയപ്പോൾ ഷർട്ട് മാറ്റിയിട്ടുണ്ട്. കരിനീല ഷർട്ടും ഇളം നീല ജീൻസും.

” അരേ വാ എന്താ ഭംഗി ആ തിരുവാ തുറക്കാതിരുന്നാൽ എത്ര നേരം വേണേലും വായിനോക്കാം ഒട്ടും ബോറടിക്കില്ല”

ഏട്ടനെ കണ്ടതും ദേവു എന്നെയൊന്നു നോക്കി ചിരിച്ചു. അവൾക്കറിയാം അസുരൻ എനിക്ക് അലർജിയാണെന്ന്. ഞാൻ കണ്ണുരുട്ടി.

“അമ്മേം മാലതിയാന്റിയുമെല്ലാം രാജാസ് ഷോപ്പിംഗ് മാളിലുണ്ട്. നിങ്ങളോടും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു “അസുര ഗർജ്ജനമാണ്

”അതൊക്കെ പോകാം ഏട്ടാ അതിനു മുൻപ് എനിക്കൊരു ചായ കുടിക്കണം വല്ലാത്തൊരു തലവേദന “ദേവുവാണ്.

ഞാൻ പിന്നെ അസുരനെ കണ്ടപ്പോൾ മുതൽ മൗനവ്രതത്തിലാണ്

“ദാ ഇവിടെ അടുത്തൊരു കോഫി ഷോപ്പുണ്ടല്ലോ നമുക്ക് അങ്ങോട്ട് പോകാം ”

മൂന്നു പേരും കാറിൽ കയറി. വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടെ അസുരൻ സൈഡ് മിററിലൂടെ എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു.

കോഫി ഷോപ്പിൽ ഞാനും ദേവുവും ഒരു വശത്തും അസുരൻ എതിർവശത്തെ കസേരയിലുമാണ് ഇരുന്നത്. ഓർഡർ കൊടുത്ത കഴിഞ്ഞപ്പോൾ ദേവു ” ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട് വരാം ” എന്ന് പറഞ് പോയി

ഇതു തന്നെ പറ്റിയ സമയം ഞാൻ അസുരന്റ മുഖത്ത് നോക്കി.

“അതേ ”

“ഏത് ”

“അല്ല ചേട്ടാ എന്റെ കമ്മൽ… ”

“കമ്മലോ?”

“ഉം രാവിലെ കൂട്ടിയിടിച്ചപ്പോൾ ചേട്ടന്റെ ഷർട്ടിൽ കുരുങ്ങിയിരുന്നു ……”

അങ്ങേരപ്പോഴും എടുക്കാത്ത തുട്ടുപോലെ എന്നെത്തന്നെ നോക്കൂന്നുണ്ടായിരുന്നു

“കി… കിട്ടിയാരുന്നോ? ”

“പിന്നേ നിന്റെ കമ്മൽ സൂക്ഷിക്കലല്ലേ എന്റെ പണി ”

എനിക്ക് പെരുവിരലീന്ന് ചൊറിഞ്ഞു വന്നതാണ്.” അടങ്ങ് കാർത്തു അടങ്ങ് എന്ന് പറഞ്ഞ് ഞാൻ തന്നെ അടക്കി. പിന്നൊന്നും ചോദിച്ചില്ല. മെനു കാർഡെടുത്ത് അതിൽ നോക്കിയിരുന്നു

“നിനക്ക് കുളിയും നനയും ഒന്നും ഇല്ലേ?”ഉടനെ വന്നു ചോദ്യം

ഞാൻ എന്ത് എന്ന അർത്ഥത്തിൽ തല ഉയർത്തി നോക്കി

“മുടിയൊക്കെ വേറൊരു കളർ ”

“ഓ അതാണോ?” ഒരു പരിഹാസപുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു

“അത് കളർ ചെയ്തതാ?”

“എന്തായാലും നീ അടുത്തു വരുമ്പോൾ ഒരു വല്ലാത്ത നാറ്റമുണ്ട് ”
എന്റമ്മേ എന്റെ ചങ്കിടിച്ചു പോയി. അറിയാതെ ഞാൻ ശ്വാസമൊന്ന് ആഞ്ഞ് വലിച്ചു പോയി. രാവിലെ നല്ല ഒന്നാന്തരം പിയേഴ്സ് ഇട്ട് കുളിച്ച് യാർഡ്ലിയുടെ സ്പ്രേയും അടിച്ചു വന്നിരിക്കുന്ന എന്നോട് ഈ പണ്ടാരക്കാലൻ പറയുന്നത് കേട്ടില്ലേ.ഞാൻ പകപ്പോടെ അസുരന്റെ മുഖത്ത് നോക്കി.

“എ … എന്താ?”

“നിനക്കേ വല്ലാത്തൊരു ഫൗൾ സ്മെല്ലാണെന്ന് ”

ഞാൻ സ്തംഭിച്ചു പോയി.

“ഇന്ന് രാവിലെ കാറിൽ കയറിയില്ലേ ഹോ എന്തോരു സ്മെല്ലാണ്. ഉള്ളതു പറയാല്ലോ സഹിക്കാൻ പറ്റില്ല. വല്ല സ്പ്രേയും വാങ്ങിച്ച് ഉപയോഗിച്ചൂടെ ”

ഞാൻ കരഞ്ഞില്ലെന്നേ ഉള്ളൂ. പകച്ചുപോയി എന്റെ ബാല്യവും കൗമാരവും യൗവനവും എല്ലാം.
അപ്പോഴേക്കും ദേവു വന്നു.അസുരൻ പിന്നൊന്നും മിണ്ടീല്ല.

പണ്ടാരമടങ്ങാൻ ഇന്നാണെങ്കിൽ ആ സ്വപ്ന എന്റെ അടുത്തു നിന്ന് മാറി രേഷ്മയുടെ അടുത്ത് പോയി ഇരിക്കുകയും ചെയ്തു. ഞാനും സ്വപ്നയും ദേവുവുമായിരുന്നു അടുത്തത്തടുത്തിരുന്നേ

:ഇനി സ്മല്ല് കാരണമാണോ അവൾ മാറിയിരുന്നേ? എങ്ങനാ ഒന്ന് അറിയുക: ഹൊ എനിക്കാകെ വട്ട് പിടിക്കുന്ന പോലെ തോന്നി.

” നിനക്ക് ഇത് എന്ത് പറ്റി? എന്തോ കളഞ്ഞ അണ്ണാ നെപ്പോലെയാണല്ലോ ഇരിക്കുന്നേ?”

“ഏയ് ഒന്നുമില്ല.”

ഞാൻ ക ർ ച്ചീഫെടുത്ത് മുഖം തുടച്ചു
അസുരനെ നോക്കിയപ്പോൾ അങ്ങേര് ”ഞാനൊന്നുമറിഞ്ഞീലേ രാമനാരായണ എന്ന മട്ടിലിരുന്ന് മെനു കാർഡ് മറിക്കുന്നു’ കാലു മടക്കി ഒരു തൊഴികൊടുക്കാനാ തോന്നിയേ

അപ്പോഴേക്കും ഓഡർ ചെയ്ത സാധനങ്ങളെത്തി. എനിക്ക് ചായയും വടയും മതിയെന്ന് പറഞ്ഞിരുന്നു. ഞാൻ ഇടയ്ക്ക് അസുരനെ നോക്കി. ഞാൻ നോക്കുന്നതു കണ്ടതും അങ്ങേര് മൂക്ക് തുടച്ചു.അതോടെ എന്റെ നിയന്ത്രണം വിട്ടു – ഞാൻ പകുതി കഴിച്ച് എഴുന്നേൽക്കുന്നത് കണ്ട് ദേവു തല ഉയർത്തി നോക്കി.

” ഞാനൊന്നു വാഷ് റൂമിൽ പോയിട്ട് വരാം.”

” നിനക്ക് നേരത്തെ ഞാൻ പോയപ്പോൾ വന്നാൽ പോരായിരുന്നോ? ഈ കഴിക്കുന്നതിനിടയ്ക്ക് പോകണമായിരുന്നോ ”

ഞാനൊന്നും മിണ്ടാതെ വാഷ് റൂമിലേക്ക് പോയി

വാഷ് റൂമിൽ ചെന്ന് വാതിലടച്ച് നന്നായൊന്ന് ശ്വാസം വലിച്ചു നോക്കി

“നാശം പിടിക്കാൻ കഴിച്ച വടയുടെ മണമല്ലാതെ മറ്റൊന്നും കിട്ടുന്നില്ല”

ഞാൻ കയ്യിലും ഉടുപ്പിലുമൊക്കെ മണത്തു നോക്കി ഒരു രക്ഷയുമില്ല അറിയാൻ വയ്യ. ഇനി ശീലമായതു കാരണം അറിയാൻ പറ്റാത്തതാണോ? എന്നാലും ആ കാലന് എങ്ങനെ ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ തോന്നി.

ഇനി ദേവൂനോട് ചോദിച്ചു നോക്കിയാലോ?

ഇനി ചിലപ്പോൾ എനിക്ക് feel ചെയ്യുമെന്ന് കരുതി അവള് പറയാത്തതാണോ? ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടി .പെട്ടെന്നാണ് വാഷ് റൂമിന്റെ വാതിലിൽ ആരോ തട്ടിയത് ഞാൻ ഡോർ തുറന്നപ്പോൾ ദേവു .

“എന്താടി എന്തു പറ്റി?”ഏ

“ഏയ് ഒന്നുമില്ല”

അതും പറഞ്ഞ് ഞാൻ അവളോടൊപ്പം ടേബിളിനടുത്തേക്ക് ചെന്നു. അസുരൻ ഇല്ലായിരുന്നു’ ഞാൻ ടേബിളിലിരുന്ന എന്റെ പേഴ്സ് എടുത്തു

നീ കഴിക്കുന്നില്ലേ ”

“വേണ്ട മതി ” അതും പറഞ്ഞ് ഞാൻ നടന്നു.

കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു അസുരൻ.ഞാൻ തല കുനിച്ച് കാറിൽ കയറി.കാർ മുന്നോട്ടു നീങ്ങി. സൈഡ് മിററിൽ കൂടി അയാൾ ഞാൻ നോക്കുമ്പോഴെല്ലാം മൂക്കൊന്ന് തടവും.

മാളിൽ ചെന്നപ്പോൾ അമ്മയും ജീനയാന്റിയും കൊണ്ടു പിടിച്ച ഷോപ്പിംഗ് .

” കാർത്തു നിനക്ക് എന്തേലും വേണേൽ എടുത്തോ.ഇനി മറന്നെന്നും പറഞ്ഞ് വരരുത്.”
അമ്മയാണ് –

തലച്ചോറ് ഫുൾ ബ്ളാങ്കായിരിക്കുന്ന ഞാൻ എന്തെടുക്കാൻ .എന്തൊക്കെയോ വാങ്ങാൻ
മുമ്പ് അലോചിച്ചിരുന്നതാ ഇപ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല. ഞാൻ വെറുതെ കാഴ്ചകൾ കണ്ട് നടന്നു.അപ്പോഴാണ് പെർഫ്യൂംസിന്റെ സെക്ഷൻ കണ്ടത്. യാർഡ് ലി ഏൽക്കുമെന്ന് തോന്നുന്നില്ല – വേറെ ഏതൊക്കെയോ പെർഫ്യൂംസ് വാരിക്കൂട്ടി.
അമ്മ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു

” നീയെന്താ പെർഫ്യൂം സി ലാണോ കുളിക്കുന്നെ?”

”അതെല്ലോ ഇനി കുറച്ചു നാൾ അങ്ങനെ കുളിക്കാനാ തീരുമാനം എന്തേ?”

ഹല്ല പിന്നെ മനുഷ്യനിവിടെ പണ്ടാരമടങ്ങി നിൽക്കുമ്പോഴാ ഓരോരോ ഡൗട്ടുമായി ഇറങ്ങുന്നേ ഹും.

പെർഫ്യൂംസെല്ലാം കൂടി ഒരു ചെറിയ കിറ്റിലാക്കി അമ്മയുടെ ബാസ്ക്കറ്റിൽ വെച്ചു .ബിൽ പേ ചെയ്യാൻ പോയി. ഞങ്ങൾ ചെല്ലുമ്പോൾ അസുരൻ ദേ ബില്ലിംഗ് സെക്ഷന്റെ അവിടെ നിന്ന് ക്യാഷ് കൗണ്ടറിലെ ചേട്ടനുമായി എന്തോ സംസാരിക്കുന്നു.

ഭഗവാനേ തൊലഞ്ഞു ഈ പെർഫ്യൂംസെല്ലാം കൂടി ആ കാലൻ കണ്ടാൽ പിന്നെ ഞാൻ ആത്മഹത്യ ചെയ്താൽ മതി.
ഈശ്വരാ ഭഗവാനേ കാത്തോണേ

ഞാനങ്ങനെ ആഞ്ഞ് പ്രാർത്ഥിച്ചോണ്ടിരിക്കുമ്പോഴാ ഒരു ശബ്ദം

“മോനേ ദേ ഇതിന്റെ ബില്ല് കൂടി അടച്ചേക്കണേ.കാർത്തു നീ ഇവിടെ നില്ല് ഞാൻ പപ്പയുടെ അടുത്തേക്ക് ചെല്ലട്ടെ.ദേവുവും ജീനയും അപ്പുറത്തെ സെക്ഷനിൽ ഉണ്ട് അവർ കൂടി വന്നിട്ട് നാലുപേരും കൂടി വന്നാൽ മതികേട്ടോ ” നമ്മുടെ അമ്മച്ചിയുടെ ദിവ്യമൊഴിയാണ്.

ഇടി വെട്ടേറ്റ തെങ്ങു പോലെയായി ഞാൻ -തല ഉയർത്താനേ പോയില്ല.

ബില്ല് മുഴുവൻ അടിച്ചു തീരുന്നതിനു മുമ്പേ ദേവും അന്റിയും വന്നു .അപ്പോഴാ ശ്വാസം നേരെ വീണത്. രാത്രി ഭക്ഷണവും കഴിച് വീട്ടിലേക്ക് മടങ്ങി.

അഛന്റെ വണ്ടിയിലാണ് പോയത്. ദേവൂനേം ഫാമിലിയേയും അവരുടെ വീട്ടിലിറങ്ങി. വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ അസുരൻ എനിക്ക് മാത്രമായി ഒരു ചിരി തന്നു.

വീട്ടിലെത്തിയതും അച്ഛന്റെ ഫോൺ റിങ് ചെയ്തു. പരിചയമില്ലാത്ത നമ്പറായിരുന്നു ….

(തുടരും -)

ദേവരാഗം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!