ജീവന്റെ കാർ അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു.എതിരെ വരുന്ന വാഹനങ്ങൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ കടന്ന് പോയി.
ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികൾ അയാളുടെ ഷർട്ട് കുതിർത്തു.
സഞ്ജീവിന്റെ വാക്കുകൾ തലയ്ക്കുള്ളിൽ കുത്തി കയറുന്നു.
ജോൺ വർഗ്ഗീസിന്റെ കാർ ചന്ദ്രശ്ശേരി പുഴയിലേക്ക് മറിഞ്ഞിരിക്കുന്നു. കാറിൽ ഉള്ളവർ ആരും രക്ഷപെടാൻ സാധ്യതയില്ല.
ജീവൻ ആക്‌സിലേറ്റർ ഞെരിച്ചു.മീറ്റർ സൂചി 130 ലേക്ക് കുതിച്ചു കയറി.
ചന്ദ്രശ്ശേരി റോഡിലേക്ക് തിരിയുമ്പോൾ തന്നെ ട്രാഫിക് ബ്ലോക്ക് തുടങ്ങിയിരുന്നു.
പൊലീസ് വണ്ടി കണ്ടതോടെ ആളുകൾ ഇരു വശത്തേക്കും മാറി.
ഡോർ തുറന്ന് ഇറങ്ങിയ ജീവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.പാലത്തിന് മുകളിലും താഴെയുമായി വൻ ജനാവലിയുണ്ട്.
ചാനലുകൾ ക്യാമറ കണ്ണുകൾ തുറന്ന് വച്ച് ലൈവ് അപ്ഡേറ്റ് നടത്തുന്നു.
അവിടെ അല്ല..കുറച്ച് കൂടി അപ്പുറത്തേക്ക് നോക്ക്.ചിലർ പാലത്തിന് മുകളിൽ നിന്ന് നിർദ്ദേശം നൽകുന്നു.
ജീവനെ കണ്ടതും സഞ്ജീവ് ഓടിയെത്തി സല്യൂട്ട് ചെയ്തു.
സർ അവിടെയാണ്…അങ്ങോട്ട് പോകാം.
അയാൾ കാട്ടിയിടത്തേക്ക് ജീവൻ പതിയെ നടന്നു.ആളുകളെ തള്ളി മാറ്റി പൊലീസ് വഴിയൊരുക്കി.
സർ സംഭവം നടന്നത് എപ്പോൾ ആണെന്ന് അറിയില്ല.ഞങ്ങൾ വരുമ്പോൾ വണ്ടി മുങ്ങി തുടങ്ങിയിരുന്നു.
പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് മറിഞ്ഞതാണ്.ഇതാ ഇവിടെ നിന്നും.
ജോൺ സാറിനെയും മറ്റൊരാളേയും മത്സ്യ തൊഴിലാളികൾ പുറത്തെടുത്തു.
ഇരുവർക്കും നേരിയ ശ്വാസമുണ്ട്.. But…പറഞ്ഞു വന്നത് സഞ്ജീവ് പകുതിയിൽ നിർത്തി.
അയാളുടെ വാക്കുകളിൽ നിന്ന് തന്നെ അവർ ജീവിക്കാൻ സാധ്യത ഇല്ല എന്ന് ജീവന് വ്യക്തമായി.
കൂടെ വേറെ ആളുകൾ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഫയർ ഫോഴ്സ് തിരയുന്നുണ്ട്.
പെട്ടന്ന് ഒരു ആരവം ഉയർന്നു.ക്യാമറ ഫ്‌ളാഷുകൾ തുടരെ മിന്നി.ജീവൻ പതിയെ താഴേക്ക് നോക്കി.
ഓളം തല്ലുന്ന പുഴവെള്ളത്തിൽ നിന്നും ക്രയ്‌നിന്റെ ഉരുക്ക് വടങ്ങൾ ജോണിന്റെ കാർ പൊക്കിയെടുത്തു.
പൂർണ്ണമായും തകർന്ന വണ്ടിയിൽ നിന്നും ചെളി വെള്ളം കുതിച്ചു ചാടി.
സർ ഒറ്റ നോട്ടത്തിൽ ഒരു വെറുമൊരു ആക്‌സിഡന്റ് എന്ന് തോന്നുമെങ്കിലും അങ്ങനെ അല്ല.
ജീവന്റെ കണ്ണുകൾ കുറുകി.പിന്നെ… സംശയത്തക്ക വല്ലതും കിട്ടിയോ?
Yes sir,ആന്റണി അതിങ്ങ് കൊണ്ട് വാ.സഞ്ജീവ് തന്റെ ജീപ്പിന് അടുത്ത് നിന്ന കോൺസ്റ്റബിളിനെ കൈ മാടി വിളിച്ചു.
അയാൾ ഒരു കർച്ചീഫ് പൊതിയുമായി അവരെ സമീപിച്ചു.
സർ ഇതൊരു നമ്പർ പ്ലേറ്റ് ആണ്. ഇവിടെ കിടന്ന് കിട്ടിയതാ.കണ്ടിട്ട് ഒരു ലോറിയുടെ നമ്പർ പ്ലേറ്റ് ആണെന്ന് തോന്നുന്നു.
ജീവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.പഴയ മോഡൽ നമ്പർ ആണ്. ചുളുങ്ങി കൂടിയ നിലയിലാണ് പ്ലേറ്റ് ഉള്ളത്.
നമുക്ക് അങ്ങോട്ട് നിൽക്കാം സഞ്ജീവ്.ജീവൻ പതിയെ മുൻപോട്ട് നടന്നു.
സീ സഞ്ജീവ് ഒരു നമ്പർ പ്ലേറ്റ് കിട്ടി എന്നത് കൊണ്ട് ഇത് മനപ്പൂർവം ഉള്ള ഒരു ആക്‌സിഡന്റ് ആണ് എന്ന് എങ്ങനെ പറയും.
ഒരു പക്ഷേ ഇത് മുൻപ് കടന്ന് പോയ ഏതെങ്കിലും വണ്ടിയുടെ നമ്പർ പ്ലേറ്റ് ആണെങ്കിലോ?
അതിനുള്ള സാധ്യത ആദ്യം തന്നെ ഞാൻ തള്ളി സർ.കാരണം ഈ പ്ലേറ്റിൽ ജോൺ സാറിന്റെ വണ്ടിയുടെ പെയിന്റ് പറ്റിയിട്ടുണ്ട്.
അത് മാത്രമല്ല ജോൺ സാറിന്റെ വണ്ടി പിന്നോട്ട് നിരങ്ങിയിട്ടുണ്ട്. ഒരുപക്ഷെ ഇടിയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയതാവാം.
അപ്പോൾ ഇടിച്ച വണ്ടി നിർത്താതെ കടന്ന് പോയി എന്ന് ഉറപ്പ്.ജീവൻ പല്ല് ഞെരിച്ചു.
അവരെ ഏത് ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ട് പോയത്.പെട്ടന്ന് ബോധം വീണത് പോലെ ജീവൻ സഞ്ജീവിനെ നോക്കി.
District Hospital സർ…ഒരു അരമണിക്കൂർ കഴിഞ്ഞു പോയിട്ട്. രണ്ട് വണ്ടി കൂടെ പോയിട്ടുണ്ട്.
A.SI സന്തോഷും HC അനീസും ആണ് പോയിരിക്കുന്നത്.
Ok.ഞാൻ ഒന്ന് അവിടെ വരെയും പോവുകയാണ്.കഴിയുന്നത്ര തെളിവുകൾ ശേഖരിക്കുക.
അടുത്തുള്ള എല്ലാ സ്റ്റേഷനുകളിലും പട്രോളിംഗ് വണ്ടികളിലും മെസ്സേജ് നൽകുക.ഇടിച്ച വണ്ടി അധികം ദൂരം പോയിട്ടുണ്ടാവില്ല.
സഞ്ജീവിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷം ജീവൻ ഹോസ്പിറ്റലിലേക്ക് കാർ പായിച്ചു.
ജില്ലാ ആശുപത്രിയും പരിസരവും ചാനലുകാരെ കൊണ്ട് നിറഞ്ഞിരുന്നു.
സൂരജ് കൃഷ്ണന്റെ അറസ്റ്റോടെ പീഡന കൊലപാതകം വീണ്ടും ചൂട് പിടിച്ച സമയത്ത് അന്വേഷണ ചുമതല ഉള്ള ഉദ്യോഗസ്ഥന് പറ്റിയ അപകടം ചാനലുകളെ സംബന്ധിച്ച് വലിയ വാർത്തയായിരുന്നു.
സി.ഐയെ കണ്ടതും ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിന്ന അഡീഷണൽ എസ്.ഐ സന്തോഷ് കൈയ്യിൽ ഇരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു.
NO SMOKING എന്ന ബോർഡിലേക്ക് നോക്കി പുച്ഛം നിറഞ്ഞ ഒരു ചിരി പാസാക്കിക്കൊണ്ട് അയാൾ ജീവന് അരികിലെത്തി സല്യൂട്ട് ചെയ്തു.
ഡോക്ടർ എന്ത് പറഞ്ഞു. എനിതിങ് സീരിയസ്?സല്യൂട്ട് മടക്കിക്കൊണ്ട് ജീവൻ അയാളെ നോക്കി.
ഹാ,സർ ജോൺ സാറിന്റെ അവസ്ഥ അല്പം കൃട്ടിക്കലാണ്.ഓപ്പറേഷന് കയറ്റി.
കൂടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ അനിയൻ പയ്യനാണ്. വോൺ അവൻ ഇവിടെ എത്തും മുൻപേ മരിച്ചു.
Oh.ഗോഡ്…ജീവൻ പല്ല് ഞെരിച്ചു കൊണ്ട് നിലത്ത് ആഞ്ഞു ചവിട്ടി.
ഓപ്പറേഷൻ കഴിഞ്ഞു.ഡോക്ടർ അന്വേഷിക്കുന്നുണ്ട്.നേഴ്സ് വിളിച്ചു പറഞ്ഞത് കേട്ട് ജീവൻ അകത്തേക്ക് കുതിച്ചു.
ഡോക്ടർ റൂമിലുണ്ട് അങ്ങോട്ട് ചെന്നോളൂ സർ,നേഴ്സ് അയാൾക്ക് ഡോക്ർടെ റൂം കാട്ടി കൊടുത്തു.
ഡോക്ടർ റോബിൻ ഐസക് എന്നെഴുതിയ ഡോറിൽ ഒന്ന് മുട്ടിയ ശേഷം ജീവൻ അകത്തേക്ക് കടന്നു.
ഹലോ ഡോക്ടർ ഞാൻ ജീവൻ വർമ്മ.സർക്കിൾ ആണ്.
ഹലോ സർ ഇരിക്കൂ.റോബിൻ ജീവനെ സ്വാഗതം ചെയ്തു.
സർ ജോണിന് എങ്ങനെ ഉണ്ട്. കസേരയിലേക്ക് അമർന്നു കൊണ്ട് ജീവൻ ആകാംഷയോടെ ഡോക്ടറെ നോക്കി.
അദ്ദേഹത്തിന്റെ അവസ്ഥ അല്പം കൃട്ടിക്കൽ ആണ്.ഓപ്പറേഷൻ കഴിഞ്ഞു.but..24 മണിക്കൂർ കഴിയാതെ ഒന്നും ഉറപ്പിച്ച് പറയാൻ പറ്റില്ല.
പിന്നെ കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ ഇവിടെ എത്തും മുൻപേ മരിച്ചിരുന്നു.
ഇരുവർക്കും തലയ്ക്ക് ആണ് പരിക്ക്.എസ്.ഐയുടെ തലയ്ക്ക് ഉള്ളിൽ ശക്തമായ ക്ഷതം ഏറ്റിട്ടുണ്ട്.
കൂടെ ഉണ്ടായിരുന്ന ആളിന്റെ തലയോട് തകർന്ന് ഉള്ളിൽ രക്തം നിറഞ്ഞിരുന്നു.പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ അറിയാം.
Ok.ഡോക്ടർ.ഞാൻ ഇടയ്ക്ക് വന്ന് അന്വേഷിച്ചോളാം.ജീവൻ റോബിന് ഹസ്തദാനം നൽകിയ ശേഷം പുറത്തിറങ്ങി.
പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഡിസ്പ്ലേയിൽ സഞ്ജീവിന്റെ പേര് കണ്ടതും അയാൾ കാൾ എടുത്തു.
സർ,ആ നമ്പർ പ്ലേറ്റ് ട്രെയ്‌സ് ഔട്ട് ചെയ്തിട്ടുണ്ട്.ഒരു ലോറിയുടേത് തന്നെയാണ്…99 മോഡൽ ലൈലാന്റ് ലോറിയാണ് സർ.
Very Good എത്രയും പെട്ടന്ന് അത് കണ്ടെത്തുക.ഒരു കാരണവശാലും പ്രതികൾ രക്ഷപെടാൻ പാടില്ല.
but…ചെറിയൊരു കുഴപ്പമുണ്ട്.അത് സാറിന്റെ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ലോറിയാണ്.
വാട്ട്..ജീവന്റെ നെറ്റിചുളിഞ്ഞു.
അതേ,സർ 2015 മാർച്ചിൽ മണൽ കടത്താൻ ഉപയോഗിച്ച കുറ്റത്തിന് ഫയൽ ചെയ്ത കേസ് പ്രകാരം ആ ലോറി പിടിച്ചതാണ്.
പിന്നെ ഇവിടെ കൂടുതൽ തിരച്ചിൽ നടത്തിയിട്ട് കാര്യമില്ല എന്ന് തോന്നുന്നു സർ.ഞങ്ങൾ മടങ്ങുകയാണ്.
Ok.സഞ്ജീവ് I will call you later.കാൾ കട്ട് ചെയ്ത് ജീവൻ പതിയെ പുറത്തേക്ക് നടന്നു.
2015 ൽ പിടിച്ചെടുത്ത ലോറിയുടെ നമ്പർ പ്ലേറ്റ് എങ്ങനെ അപകടം നടന്നിടത്ത് വന്നു.
ജീവന്റെ കണ്ണുകൾ ചുരുങ്ങി. അപ്പോൾ ജോണിന് സംഭവിച്ചത് വെറുമൊരു അപകടമല്ല.it’s a Planned Murder Attempt.
സ്റ്റേഷനിൽ കിടക്കുന്ന ലോറിയുടെ നമ്പർ പ്ലേറ്റ് മറ്റൊരു ലോറിയിൽ വരണമെങ്കിൽ കള്ളൻ കപ്പലിൽ തന്നെയുണ്ട്.
മനസ്സിൽ ചില തീരുമാനങ്ങൾ എടുത്ത് കൊണ്ട് ജീവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
അയാൾ നേരെ പോയത് സ്റ്റേഷനിലേക്ക് ആണ്.സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പാതിമയക്കത്തിലായിരുന്നു.
ജീവൻ മേശയിൽ അടിച്ച് ശബ്ദമുണ്ടാക്കി.
ഹെഡ്കോൺസ്റ്റബിൾ ഞെട്ടി ഉണർന്നു.അപ്രതീക്ഷിതമായി സി.ഐയെ കണ്ടതും അയാളുടെ മുഖം വിളറി.
കൊള്ളാം..നല്ല ഡ്യൂട്ടി..ആരെങ്കിലും സ്റ്റേഷൻ അടിച്ച് മാറ്റിയാൽ പോലും അറിയില്ലല്ലോ.
Sorry,സർ വല്ലാതെ ക്ഷീണം പിടിച്ചു അത് കൊണ്ടാണ്.അയാൾ വാക്കുകൾക്കായി പരതി.
മ്മ്.ok.ok.ഇന്ന് എത്ര പേർക്കാണ് ഡ്യൂട്ടി.അടുത്ത് കിടന്ന കസേര നീക്കി ജീവൻ അതിലേക്ക് ഇരുന്നു.
ഞാനടക്കം അഞ്ച് പേർ.A.SI സാറും CPO ബാലനും,ഷൗക്കത്തും റൗണ്ട്ന് പോയി.
പിന്നെ ഉള്ളത് CPO സത്യപാലൻ, അയാളുടെ കാല് വേദന വീണ്ടും കൂടുതൽ ആയത് കൊണ്ട് ഞാൻ വീട്ടിലേക്ക് വിട്ടു.
ശരി…ഇവിടെ പിടിച്ചിട്ടിരിക്കുന്ന വണ്ടികൾക്ക് അരികിൽ ആരെങ്കിലും പോവുകയോ മറ്റോ ചെയ്തോ.
ഹേയ് ഇല്ല സർ,എന്ത് പറ്റി എന്തെങ്കിലും പ്രശ്നം.
Nothing,അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം.ജീവൻ മേശയിൽ ഇരുന്ന പേപ്പർ വെയിറ്റ് കറക്കിക്കൊണ്ട് പതിയെ എഴുന്നേറ്റു.
അപ്പോൾ ശരി.ഞാൻ ഇറങ്ങുന്നു. ഇനിയും ഇരുന്ന് ഉറങ്ങണ്ടാ, അകത്ത് കയറി കിടന്നോ…HC യുടെ തോളിൽ ഒന്ന് തട്ടിയിട്ട് ജീവൻ പുറത്തേക്ക് ഇറങ്ങി.
സ്റ്റേഷന് പിന്നിലായുള്ള വലിയ ഗ്രൗണ്ടിലാണ് പിടിച്ചെടുത്ത വണ്ടികൾ സൂക്ഷിക്കുന്നത്. അവിടമാകെ കാട് പിടിച്ചു കിടക്കുകയാണ്.
ജീവൻ പതിയെ അങ്ങോട്ട് നടന്നു. ഇരുൾ മൂടിയ വഴിയിൽ മൊബൈൽ വെട്ടത്തിൽ നടക്കുമ്പോഴാണ് അയാൾ ആ കാഴ്ച്ച കാണുന്നത്.
ഗ്രൗണ്ടിലെ പൊടി മണ്ണിൽ ഒരേ അകലത്തിൽ പതിഞ്ഞിരിക്കുന്ന ബൂട്ടിന്റെ പാട്.ജീവൻ അത് പിന്തുടർന്ന് മുൻപോട്ട് നടന്നു.
പൊളിഞ്ഞതും അല്ലാത്തതുമായ വണ്ടികൾക്ക് ഇടയിൽ കിടന്ന ഒരു പഴയ ലൈലാന്റ് ലോറിക്ക് മുൻപിൽ ബൂട്ട് പ്രിന്റ് അവസാനിച്ചു.
ജീവൻ ലോറി സസൂക്ഷ്മം പരിശോധിച്ചു.അതിന്റെ മുൻപിലെ നമ്പർ പ്ലേറ്റ് ആരോ ഇളക്കി എടുത്തിരിക്കുന്നു.
അല്പ സമയം കൂടി അവിടെ ചിലവഴിച്ച ശേഷം അയാൾ തിരിച്ചു നടന്നു.
ഗ്രൗണ്ടിന് പുറത്ത് എത്തിയ ശേഷം IG ബാല മുരളിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു.
തനിക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.ബാലമുരളിയുടെ ചോദ്യത്തിന് ഒരു ചിരിയോടെയാണ് ജീവൻ മറുപടി പറഞ്ഞത്.
സംശയം അല്ല സർ,ഇത് ചെയ്തവനെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു.
#തുടരും.
പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission