Skip to content

പറയാതെ – പാർട്ട്‌ 11

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

ക്യാബിൻ ലേക്ക് കയറിയതും ഒരു സൈഡിലായി നൗറീൻ നിക്ക്ണു. അവളെ കണ്ടതും ശരിക്കും ഞാൻ നെട്ടി. എന്താ കാരണം എന്നല്ലേ……….
കൈക്കും തലയ്ക്കും ഓരോ കെട്ടും കാലിന്ന് പ്ലാസ്റ്ററും ഇട്ട് മുഖത്ത് സങ്കടോം വരുത്തിയാണ് ഓൾടെ നിപ്പ്. ഇവൾക്ക് ഇതെന്തു പറ്റി…?? അതോ പുതിയ അടവുമായിട്ടിറങ്ങിയതാണോ….

” aysha ….come on ”

“gd mrng sir…”

” let’s come to the point .
i have go through ur complient. nourin ,This complient is about u ..
What’s ur position ?? ”

“she is lying sir…ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല . വെറുതെ അവളെന്റെ മേൽ കുറ്റം ആരോപിക്കാണ്…”

റബ്ബേ എന്താ ഒരു അഭിനയം… മുഖത്തു നോക്കി അവള്‍ക്കെങ്ങനെ ഇങ്ങനെ നുണ പറയാൻ തോനുന്നു …

“why should i lie ? sir..”

“sir look this . ഞാനാ ഇതെല്ലാം ചെയ്‌തെന്ന് പറഞ്ഞ് അവളെന്നെ ആളെ വിട്ട് തല്ലിച്ചു …ohk. I leave it.. i have no complients.. But i dont knw why should she targeting me??..”

” aysha.. what’s this..”

” no sir.. am not do so ”

“പിന്നെ ഇത് എങ്ങനെ സംഭവിച്ചു..”

” that’s i dont knw sir ”

“നിങ്ങൾ രണ്ടുപേരും തെറ്റുകാരാണ് .i nvr expect this from urs side ”

ഇപ്പൊ എങ്ങനെ ഉണ്ടന്ന മട്ടിൽ അവളെന്നെ നോക്കി പുരികം ഉയർത്തി. വല്ലാതെ നെഗളിക്കണ്ട.. നിന്റെ ഓടിയാത്ത കയ്യ് ശരിക്കും ഞാൻ അങ്ങ് ഓടിച്ചെരും.

” no sir ”

“who is there ..?”

“sir.. may i come in.. Am ajmal.. Aysha തെറ്റ്കാരി അല്ല sir ”

“hw can u prove?”

“i have enough evidence.
ഇത് nourin ആയിഷയെ ആക്രമിക്കാൻ കൊട്ടെഷൻ കൊടുത്ത സതീഷ് എന്ന വെക്തി യുടെ audio clip ആണ്.. ഇതൊന്ന് കേട്ടാൽ sir ന്ന് എല്ലാം മനസ്സിലാകും…”

ആാ ഒരു audio clip മതിയായിരുന്നു സാർന്ന് എല്ലാം തിരിച്ചറിയാൻ.. Nourin ന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു..ഇങ്ങനൊരു ട്വിസ്റ്റ്‌ അവളൊരിക്കലും പ്രതീക്ഷിച്ചു കാണില്ലാ..

” then hw that fracture ?”

” its fake sir ”

“sir ഇതൊക്ക അവർ ഒത്തുകളിക്കുന്നതാ. ഞാൻ ……..”

“nourin … shut up .its enough..u try to fool me? Hw could u do this to aysha.
am going to suspend u ”

“sir.. no need of that ” (ഞാന്‍)

“ohk . i will give u one chance . either u should say sry to aysha ..other ways suspension..u decide ”

“എന്റെ പട്ടി പറയും sry..” നൗറിൻ അലറി..

” nourin .. mind ur words. dismiss ചെയ്യണ്ട കാര്യങ്ങളാണ് നീ ചെയ്തിരിക്കുന്നത്. ഇപ്പൊ ഞാനിത് ഒരു സസ്പെന്ഷനില് ഒതുക്കി.. if i hve got any more complients about u.. I will dismiss u from this clg.. U got it ….
nourin.. am asking u…”

” Yes sir ”

അതും പറഞ്ഞു അവൾ അവിടുന്ന് ഇറങ്ങി പോയി

“”students attention plz..
nourin from 3rd yr B. Com is suspended for 10 days that she had deed against the rules and regulations of the clg ”

കോളേജ് കാമ്പസിൽ അനൗൺസ്മെറ്റ് മുഴങ്ങീ…

♡♡♡

” അജ്മൽക്കാ… ഒരുപാട് താങ്ക്സ് ഇണ്ട് .
ഓഡിയോ ക്ലിപ്പുമായി കൃത്യ സമയത്താ ഇക്ക വന്നേ…”

” ആഹ് .. എന്തായാലും താൻ സേഫ് ആയില്ലേ. ഞാൻ വീണ്ടും പറയുന്നു.തനിക് എന്നോട് എന്ത് help വേണേലും ചോയ്ക്കാ. ഈൗ അജ്മൽ എന്നും എപ്പഴും നിന്റെ കൂടെ ഉണ്ടാകും ”

” താങ്ക്സ് ഇക്കാ….”

അപ്പഴേക്കും ബെൽ അടിച്ചു. കുറച്ചു നേരം കാറ്റ് കൊണ്ടിരിക്കാമെന്നു കരുതി പുറത്തേക് ഇറങ്ങിയതും ഷിറിയും സനയും ഷാനയും എന്റെ അടുത്തേക്ക് വന്നു.

” തമ്പുരാട്ടി ഒന്ന് നിന്നെ….”

തിരിഞ്ഞ് നോക്കീതും nourin ആണ്… കെട്ടും പൂട്ടുമെല്ലാം വലിച്ചെറിഞ്ഞ് കൈ കൊട്ടി കൊണ്ട് അവളെന്റെ മുമ്പിൽ വന്നു നിന്നു… എന്നെ പച്ചക്കിട്ട് കൊടുത്താൽ വെട്ടി അരിഞ്ഞ് തുണ്ടം തുണ്ടമാകാനുള്ള ദേഷ്യം ഉണ്ടവളുടെ ചുമന്ന കണ്ണുകളിൽ…

” excellent aysha… excellent… നീ ജയിച്ചു.. But ഈ nourin നെ തോൽപിച്ചു കളഞ്ഞു എന്ന അഹങ്കാരം ഉണ്ടേൽ അത് വേണ്ട.. just10 days.. 10 days ഒക്കെ എനിക്ക് പുല്ലാ… ഞാൻ വരും.. നീ ചെവീ നുള്ളിക്കോ മോളെ.. എനിക്കും ഒരു ദിവസം വരും.. അന്ന് നീ കരയുന്നത് ഈ രണ്ട് കണ്ണുകൊണ്ട് ഞാൻ കാണും ”

” ഓ ആയ്കോട്ടെ… സത്യം പറഞ്ഞാ നീ clg ല് ഇല്ലാത്ത 10 days ശരിക്കും പരമ ബോർ ആണ്.. so am waitting..
Really miss u ”

“podi $&##%$@$ ”

♡♡♡

” അവളോട് പോയി പണി നോക്കാൻ പറ… ഒള്ളു ഒലത്തും.. അല്ല പിന്നെ ” (ഷിറി)

“എന്തായാലും സന്തോഷായി .. കുറച്ചീസത്തിന്ന് ആ രാക്ഷസീടെ മോന്ത കാണണ്ടല്ലോ ..” (ഷാന)

” ഹഹഹഹഹഹ ”

♡♡♡♡♡♡♡♡♡♡♡♡♡♡

clg വിട്ട് നേരെ പാലക്കാട്ടേക്ക് വണ്ടി കേറി ..ഞാൻ ഒഴികെ എല്ലാരും എത്തിയിരുന്നു അവിടെ. കുറെ നാളുകൾക്കു ശേഷാ എല്ലാരേം ഒരുമിച്ച് കാണ്ന്നെ.. പിന്നെ mekup റാണിക്ക് വേണ്ടി ഞാനൊരു അടിപൊളി ഗിഫ്റ്റ് മേടിച്ച്ക്ക്ണ് ട്ടാ.. എന്താന്ന് ഇപ്പൊ പറയുന്നില്ല .. ഗിഫ്റ്റ് തുറക്കുമ്പോ നിങ്ങൾ കണ്ടോ . അതുവരെ സർപ്രൈസ് .

♡♡♡

“വെല്ല ടോപും മതിയാർന്നു… ഈ പാവാട ഇട്ടത് ആകെ മലക്കായി.. വെല്ലോടത്തും തട്ടി വീഴോ…”

“തട്ടി വീഴൊന്നൂല്ല എന്റെ അയ്ഷുവേ. നിന്നെ ഇങ്ങനെ കാണാൻ നല്ല മൊഞ്ചുണ്ടടീ…”

” ഹഹഹാ….ആണാ.. അത് പിന്നെ നിക്കറിയൂല്ലേ.. തട്ടത്തിൻ മാറിയത്തില് ഇഷക്ക് പകരം എന്നെ വിളിച്ചതാ.. ”

” പിന്നെ എന്തേ പോകാന്ന്….”

” അത് പിന്നെ ആ കൊച്ച് എന്റെ chance കളയല്ലേ എന്ന് പറഞ്ഞു കാൽ പിടിച്ചപ്പോ… അല്ലങ്കി കാണാർന്നു😆 ”

” എന്റെ അയ്ഷുവേ… നമിച്ചു. നിന്നോട് പറഞ്ഞു തോക്കാൻ ഞാനില്ലാ… വാ താഴേക്കു പോകാം .. ചെക്കനും കൂട്ടരും വന്നിട്ടുണ്ട്.. ചെക്കനെ നീ കണ്ടിട്ടില്ലല്ലോ…”

” ആാ.. കാണണം .. കാണണം .. നീ നടന്നോ. ഞാൻ വന്നേക്കാം”

” വേഗം വാ ട്ടാ..”

ഈ പാവാടയും വലിച്ചു നടക്കാൻ എന്തൊരു പാടാനറിയോ… താഴെ എവിടേലും ഒരുപാത്ത് ഒതുങ്ങിയിരിക്കാ.. അതാ നല്ലത്.. എങ്ങനെയൊക്കെയോ stair case ഇറങ്ങി താഴെ എത്തി. ഹാൾ മൊത്തം ആൾക്കാരാണ് .സുറുമിയേം കുഞ്ഞോളേം ഒന്നും കാണാനൂല്ലാ…
കുറച്ചു ഫ്രീ ആയിട്ട് കാറ്റ് കൊണ്ട് എവിടേലും നിക്കാന്ന് വെച്ച് പുറത്തേക് നടന്നു.. അപ്പഴാ കുട്ടി പിശാശേള് ആ പണി ഒപ്പിച്ചത്. ഒരു റബ്ബർ പാമ്പിനെ എന്റെ മേത്ത്ക്ക് എറിഞ്ഞു.
ഞാൻ നേട്ടലും ആർക്കലും പിന്നോട്ടേക്ക് തിരിഞ്ഞപ്പോ കാല് പാവാടേല് വഴുക്കി ഒരുത്തന്റെ മേത്ത്ക്ക് വീണതും ഒരുമിച്ചായിരുന്നു.
സംഭവം എന്താപ്പോ ഇണ്ടായത്… എല്ലാം വളരെ പെട്ടന്നായിരുന്നു…

ഞാൻ കണ്ണടച്ചാണ് … അവന്റെ ചുടു നിശ്വാസം എന്റെ കവിളിൽ തട്ടി കളിക്കുന്നുണ്ട് .പതിയെ കണ്ണ് തുറന്നതും എന്റെ മുഖത്തേക്ക് നോക്കി ഇളിച്ചു നിക്കണ അനസ്..

“അയ്യേ ..അയ്ഷാത്ത പേടിച്ചേ …”

“പോടാ മാക്രികളെ.. ”

ഭാഗ്യം വേറെ ആരും കണ്ടിട്ടില്ലാന്ന് തോനുന്നു .ഇവനെന്താ ഇവിടെ..? ഒരു പിടീം കിട്ടണില്ലല്ലോ.. അവൻ നീക്കാല ഭാവല്ലാ.. എന്റെ മുഖത്തു തന്ന്യാ ഓന്റെ കണ്ണ് . ഞാൻ അവനെയും തട്ടി മാറ്റി നിലത്തു നിന്ന് എണീറ്റു…

” ആഹാ … നീയാണോ.. നിനകെന്താടീ ഒന്ന് നോക്കി നടന്നൂടെ ..രണ്ട് ഉണ്ടക്കണ്ണ് വെച്ച് എവിടെ നോക്കി നടക്കാ.. ”

എവിടെ പോയാലും ഈ കുരിപ്പാണല്ലോ… കോളേജിൽ പെങ്ങള് സമാധാനം തരൂലങ്കി ബാക്കിള്ളോട്ത് ആങ്ങളേണ് …

“എന്തേലും പറഞ്ഞോ ..”

” പറഞ്ഞു… താൻ എന്തിനാ എന്റെ പിന്നിൽ വന്നു നിന്നെ.. അതോണ്ടല്ലേ ….”

“അത് കൊള്ളാ.. എന്റെ മേത്തു വന്ന് വീണിട്ട് ഇപ്പൊ എന്നോട് തട്ടി കേറുന്നോ ”

” തന്നോട് ആരാ ഇങ്ങട്ട് കെട്ടിയെടുക്കാൻ പറഞ്ഞെ.. എവിടെ പോയാലും തന്റെ മോന്ത തന്നെ കാണണല്ലോ .. വല്ലാത്തൊരു കഷ്ട്ടാണ് .”

” ഹലോ.. ഞാൻ വലിഞ്ഞു കേറി വന്നതൊന്നല്ലാ… അല്ലാ നിനക്കെന്താ ഇവിടെ കാര്യം..?..”

“അതെന്യ എനിക്കും ചൊയ്ക്കാൾള് . തനിക്കെന്താ ഇവിടെ കാര്യം..?”

” എന്താ ഇവിടെ പ്രശ്നം…”
സുറുമിയാണ്..

” അത് പിന്നെ ഒന്നുല്ലാ..”

” എങ്കി വാ ..അവിടെ എല്ലാരും നിന്നെ തിരക്ക്ണ് ണ്ട് …”

ഞാൻ ലോഡ്ക്ക് പുച്ഛം അവന്റെ മേത്ത്ക്ക് വലിച്ചെറിഞ്ഞ് അവിടെ നിന്നും പോന്നു..

“ഡാ… അത് നമ്മടെ അയ്ഷ അല്ലേ കാണാൻ മൊഞ്ചയ്കണല്ലോ…”

” ഹും ….തെരക്കേടില്ലാ..”

” പോടാ.. ശരിക്കും മോഞ്ചായിക്ക്ണ്… ദേഷ്യപെടുമ്പോ ഓൾടെ മുഖം ചുമക്ക്ണ കണ്ടോ നീ…”

” അത് മാത്രേ നീ കണ്ടോളു.. ആ മൂശേട്ട സ്വഭാവത്തിന്ന് ഒരു മാറ്റോല്ലാ ..”

“ഹഹഹഹ. ….”

” എന്റെ പെങ്ങൾക് സസ്‌പെൻഷൻ വാങ്ങി കൊടുത്ത മൊതലല്ലേ..”

“അവൾ നമ്മൾ വിചാരിച്ച പോലൊരു പെണ്ണല്ല… ”

“ഞാൻ കളിക്കിറങ്ങിയിട്ടല്ലേ ഒള്ളു മോനേ.. അവളുടെ ആ മൂശേട്ട സ്വഭാവത്തിന്ന് ഞാൻ ഒരു മുക്ക് കയറിടും. നോക്കിക്കോ നീ.”

“ഹ്ഹഹ്ഹ …മുക്ക് കയറിടാൻ നീ അങ്ങട്ട് ചെല്ല് .. ചെന്നത് മാത്രേ ഓർമണ്ടാകൂ…”

♡♡♡♡♡♡♡♡♡

അവനോടെനിക്ക് നാല് വർത്താനം കുടി പറയാനുണ്ടാർന്നു… സാരല്ല ഇനിയും അവിടെ നിന്നെങ്കി എന്റെ കണ്ട്രോൾ പോയെന്നെ… ഏതു നേരത്താണാവോ ഇങ്ങോട്ട് കെട്ടി എടുക്കാൻ തോന്നിയത് .

” ഡീ …അങ്ങട്ട് നോക്ക് .. അതാണ് ചെക്കൻ ”

” ഷിബിനോ…..!!!!! ”

” ഇവനെ നിനക്കറിയോ . ”

” അറിയോന്നോ.. എന്റെ മോളേ ”

അത്രീം നേരം ഉണ്ടായിരുന്ന ദേഷ്യൊക്കെ അവനെ കണ്ടപ്പോ പോയി.. ചിരിച് ചിരിച് ഞാൻ ഒരു ഭാത്തായി..

” ഡീ ..ഇളിക്കാണ്ട് കാര്യം പറ..”

ഞാൻ അവളോട് എല്ലാം പറഞ്ഞു..

” അപ്പോ ചക്കിക്കൊത്ത ചങ്കരൻ തന്നെ അല്ലേ…”

” അതേടീ… ഞാൻ അന്നേ ഇവനെ നോക്കി വെച്ചതാ. പക്ഷെങ്കില് ഇതിലും വലിയ 32 ന്റെ പണി അവന്ന് വേറെ കിട്ടാല്ലാ.. പാവം…”

“വാ നമുക്കൊന്ന് കണ്ടേച്ചു വരാം..”

അവൻ എന്നെ കണ്ടതും ശരിക്കും നെട്ടി . ഒന്ന് ഇളിക്കാൻ അവൻ കുറെ പാട് പെടുന്നുണ്ട്… അനസേ നോക്കടാ എന്നും പറഞ്ഞു അവൻ അനസിനെ ദയനീയമായി നോക്കുന്നുണ്ട്. ഷിബിനേം മേക്കപ്പ് റാണിയെം കാണുമ്പോ എനിക്ക് ചിരി അടക്കാൻ പറ്റണില്ലാ.. എങ്ങനൊക്കെയോ അടക്കി പിടിച്ചു ഞാൻ രണ്ടാൾക്കും ഗിഫ്റ്റ് കൊടുത്തു..

“ഷിബിനെ… ഷർട്ട്‌ ഒക്കെ ചുളിന്നിട്ടുണ്ടല്ലോ ആകെ… സാരല്ല?. ഇവളോട് പറഞ്ഞാ മതി ഒള്ള് തേച്ചരും.. അസ്സലായിട്ട്. ഓൾക് experience ഇണ്ടന്ന് മാത്രല്ല ഒള്ള് അയിന്റെ ഒക്കെ ഒരാളാണ്.😂😂”

ആാ മേക്കപ്പ് റാണീടെ മോന്ത ചമ്മി നാറി വിയർത്തു നിക്കണ നിങ്ങളൊന്ന് കാണണ്ടെന്നൂ.. ഷിബിൻ ഓന് പിന്നെ എന്തോ പോയ അണ്ണാനെ പോലെ ഒറ്റ നിൽപ്പും..

ഞാൻ തിരിഞ്ഞു നടന്നതും അനസും ഫ്രണ്ട്‌സും ആാ പെട്ടി പൊളിച്ചു നോക്കി.ഗിഫ്റ്റ് കണ്ടു ഒരും നെട്ടി ..

നല്ല ഒന്നാന്തരം ഇസ്തിരി പെട്ടിയായിരുന്നു അതില്.. എങ്ങനുണ്ട് എന്റെ ഗിഫ്റ്റ് 😀. ഇതിലും നല്ലത് വേറെ കിട്ടോ… ഇങ്ങള് പറീം…ഇപ്പൊ ഉള്ള ഓര്ടെ ഒരു pic കിട്ടീന്നെ ഫ്രെയിം ചെയ്ത് വെക്കായിരുന്നു. എന്തായാലും പെരുത്ത് സന്തോഷായി.. കാലമാടൻ ഷിബിനെ… നിനക്കങ്ങനെ തന്നെ വേണം… നിന്റെ കഷ്ടകാലം തുടങ്ങി അളിയാ…

കോളേജിൽ വന്നു ഒരുപാട് നേരം ഞങ്ങളിതും പറഞ്ഞു ചിരിച്ചു… എന്താല്ലേ പടച്ചോൻ ഒരു സംഭവാണ്…

” അയ്ഷാ… ഒരു പുതിയ സാർ ലാൻഡ് ചെയ്യുന്നുണ്ടന്ന് കേട്ടു..”

” പുതിയ സാറോ ..!!”

” ആടീ.. B.com ലെ രേഷ്മയാ പറഞ്ഞെ. ”

” ഉവ്വോ…”

” പറഞ്ഞു നാവ് വായീലോട്ട് ഇട്ടില്ലാ..അപ്പഴേക്കും എത്തിയല്ലോ ആള്..”

ബ്ലൂ and ക്രീം ഡ്രെസ്സീത് ബുള്ളറ്റും പറപ്പിച്ച് കൊണ്ട് കോളേജ് ഗേറ്റ് കടന്ന് വരുന്ന ആാ ആളെ കണ്ടു ഞാൻ വാ പൊളിച്ചു പോയി….

തുടരും……

Click Here to read full parts of the novel

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!