Skip to content

പറയാതെ – പാർട്ട്‌ 2

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

കഷ്ടകാലം നെറൂം തലേല്ന്ന് പറഞ്ഞാമതീല്ലോ.അത് സംഭവിച്ചു. കാല് സ്ലിപ്പായി…പ്ദോം.!!!.. .ഞാൻ ഇതാ കിടക്കുണു താഴേ…
ഭാഗ്യം. പടച്ചോന്റെ കൃപ കൊണ്ട് തൽക്കാലം ഒന്നും പറ്റീല്ല.

“എന്താ അവിടെ ഒര് സൗഡ്. ”

” അനക്കെന്താ കണ്ണും കാണൂല്ലെ ചെക്കാ. ഞാന്‍ ഇവിടെ താഴെ കിടക്ക്ണ അനക്ക് കാണാല്ലേ…”

” ആഹാ..മോളി നിന്ന അണക്കെന്താ ഈ നിലത്ത് പണി…മനസ്സിലായി..മനസ്സിലായി. അറിയാതെ സ്ലിപ്പായില്ലേ.ഹാഹാഹാ…”

“അല്ലഡാ..മനപ്പൂർവ്വം ചെയ്തേണ്. കിണിക്കാണ്ട് ഒന്ന് പിടിച്ചെണീപ്പിക്കഡാ..”

“ആ രംഗം കണ്ടില്ല….ശോ….മിസ്സായിപോയല്ലോ. ഇത്തൂസേ. നിക്ക് വേണ്ടി ഒന്നുടെ .ഫോണിൽ ഷൂട്ടി വൈറൽ ആക്കിത്തരാ.”

” ഇങ്ങ് വാടാ..ഞാന്‍ ആക്കിത്തര വൈറൽ .”

” വേണ്ടാല്ലേ. അല്ല. .. എന്തേലും പറ്റിയോ.”

” എനിക്കെന്തങ്കിലും പറ്റാത്തതിലാണോ അണക്ക് സങ്കടം.”

” നിനക്കല്ല. കോണിപ്പടിക്ക്..ഇന്റെ ഉപ്പ പൈസ മൊടക്കി ഇണ്ടാകിച്ചതാ.”

” ടാ…. ഇന്റെൾളോ… വയ്യാത്തത് അന്റെ ഭാഗ്യം. ഇല്ലെങ്കിണ്ടല്ലോ…”

“അയ്ഷുവേ.. hosptl ൽ പോണോ. ”

“ഇപ്പൊ കൊഴപ്പൊന്നൂല്ല ഉമ്മച്ചി. നോക്കീം കണ്ടും നടന്നൂടെ അണക്ക്.അതങ്ങനാ..മാനത്താണല്ലോ കണ്ണ്..”

” ഹിഹിഹി. .. ”

“ഉമ്മച്ചിയേയ്..ഇവനെ ന്റെ മുമ്പിന്ന് കൊണ്ടോയിക്കോളിം. അല്ലെങ്കി ഞാന്‍ വലിച്ച് കീറും.”

” അസർപ്പേ.. മിണ്ടാതിരിയടാ…ഭക്ഷണം ഞാന്‍ എട്ത്തരാ..കഴിച്ചിട്ട് പോ..”

“അല്ലമ്മച്ചീ. ഇപ്പത്തന്നേ ഒരുപാട് ലൈറ്റ് ആയി. ഞാന്‍ കാൻറ്റീൻന്ന് കഴിച്ചോളാ.”

” അതൊന്നും പറഞ്ഞാ പറ്റൂല്ലാ… നല്ല ചൂടുള്ള പുട്ടും പഴോണ്ട്.”

” ന്താ ഉമ്മച്ചിയേ ഇത്. ഇന്നും പുട്ടോ. ബെല്ലാതൊരു കഥ ..അപ്പോം ഇടലിയൊക്കെ കണ്ട കാലം മറന്ന്. പഴണ്ടന്ന് വെച്ച് എന്നും പുട്ടെങ്ങനാ കഴിക്കാ.”

” പോത്ത് പോലെ കിടന്നുറങ്ങണ നേരം ഈ പറഞ്ഞ സാനൊക്കെ അണക്കെന്താ അടുക്കളേ കേറി ഇണ്ടാകിയാല്.”

” അത് ഉമ്മ പറഞ്ഞത് കറക്റ്റ്…”( അസർപ്പ്)

“ഇനിയിപ്പൊ അത് പറഞ്ഞാ മതിയല്ലോ. ഏഴീസോം പുട്ടന്നെ. എന്നും പുട്ട് കഴിച്ച് പുട്ട് പോലെയായി ഇന്റെ കോലം. ”

“ഇൻറ്റീം. ഇക്കാര്യത്തില് ഞാന്‍ ഇത്തൂസിന്റെ കൂടെയാ..”

” ഇങ്ങൾക്ക് രണ്ടു രണ്ടാൾക്കും വേണേ കഴിച്ചാ മതീ.”

“😯”

പടച്ചോനെ പുട്ട് കണ്ട് പിടിച്ചവനെ മ്മടെ കയ്യീ കിട്ടിയാ അന്നോന്റെ 40 ഞാന്‍ കഴിക്കും. ഇങ്ങക്കറിയോ പുട്ടില് ഇന്റെ ഉമ്മച്ചിക്ക് ആരോ കൈവശം കൊട്ത്ത്ക്ക്ണ്. അല്ലെങ്കി പുട്ട് പ്രേതം. ഒഴിപ്പിക്കേണ്ടിരിക്കുന്നു.

ബീണ്ടും അതാ ഫോണടിക്ക്ണ്…അവളാ.ഷാന .. എടുത്ത് സ്പീക്കറിലിട്ട്.

” എവിടെടീ ഇജ്ജ്…. @#@$## (ഇത്രയും മനോഹരമായ തെറികള്‍ സ്വപ്നങ്ങളിൽ മാത്രം. )അന്റെ കെട്ടിയോൻ ചത്തോ. എത്ര നേരായി വിളിക്ക്ണ്. അനക്കൊന്ന് അറ്റന്റ് ചെയ്താലന്താ.”

” ചൂടാവല്ലെ സുന്ദരി. ഞാന്‍ എറങ്ങീ. സ്ക്കൂട്ടീ കൊണ്ട് വളവ് തിരിഞ്ഞ്. ഇപ്പത്തും.”

അതും പറഞ്ഞ് തിരിഞ്ഞതും പിന്നിലതാ അവള്. പെട്ട്. ഓളെ കണ്ടാ അറിയാ എന്നെ ദഹിപ്പിക്കാള ദേഷ്യണ്ട്. …ഒരു സൈക്കിള്‍മന്ന് വീണ ചിരിയും പാസാക്കി pears soap തന്നെ അങ്ങട് പതപ്പിച്ചു.

“ഷാനേ ..ഇയ്യ് ..ഇവിടെ…ഞാന്‍ എറങ്ങീതാ. സത്യായിട്ടും. കീ എടുക്കാന്‍ മറന്ന്. അതാ😆…”

“ഇന്നിട്ട് കീ എടുത്തോ.”

” എടുത്തില്ലാ.എടുക്കാ..എടുക്കാല്ലോ…”

“എങ്കി പോയി എടുത്തിട്ട് വാടി..”

” ഇത്തൂസേ..അന്റെ ബാഗിന്റെ സൈഡിലതാ ചാവി തൂങ്ങി കിടക്ക്ണ്…”

“ആണോ ..ഞാന്‍ അത് മറഞ്ഞ്..(എടാ..പൊരകത്ത്മ്പത്തന്നെ വായ വെട്ടണട്ടാ..) ഷാനേ..പുട്ട് വേണോ..”

” എനിക്കല്ലടീ..അണക്ക് ഞാന്‍ വയറ് നെറച്ച് തരാ. .ഇപ്പൊ എത്ര ലൈറ്റായീന് വെല്ല വിചാരോണ്ടോ.”

“അതിനെന്താ. .നമ്മ പറക്കുല്ലേ.എന്റെ സ്ക്കൂട്ടീല്..”

“ഹും. പറക്കും. പറക്കും. പ്ളൈയ്ൻ അല്ലേ അങ്ങ് പറത്താനായിട്ട്..ഓൾടെ ഒരു പാട്ട വണ്ടി…”

“എന്റെ വണ്ടിയേ പറഞ്ഞാലുണ്ടല്ലോ.ഹാ… ഉമ്മച്ചിയേയ്..നങ്ങളെറങ്ങീ..അസ്സലാമു അലൈക്കും. ..”

“വലൈക്കു മുസ്സലാം..നോക്കീം കണ്ടും പോ മക്കളേ.. ”

“ഓക്കേ ഉമ്മച്ചീ..”

സ്ക്കൂട്ടീല് കേറി സ്റ്റാർട്ടാകാൻ നോക്കിയപ്പോ അടുത്ത പണി. സ്റ്റാർട്ടാക്ണില്ലാ.. പെട്രോള്‍ ഇല്ല…ഞാന്‍ ഷാനേടെ മൊഖത്ത്ക്ക് ദയനീയമായി നോക്കി. ഓള് ചെവി പൊട്ട്ണ തെറി.

” എന്തൊക്കേന്നു .. plane പോലെ പറത്താ.. ആനേണ്..ചേനേണ്…ഇപ്പന്തായി ”

റബ്ബേ..ഇന്നത്തെ ഇന്റെ കാര്യം കട്ട പൊക..

********************************

“ഒന്ന് വേഗം നടക്കെടീ.. ആ മത്തങ്ങ തലയനോട് ഞാന്‍ എന്ത് പറയും..എന്റെ campus jockey post പോയിക്കിട്ടി.”

( അത് പറയാന്‍ മറന്നു. നങ്ങടെ കോളേജിലെ campus jockey കൂടി ആണ് ഞാന്‍. ഒരുപാട് കോംപീറ്റ് ചെയ്ത് കിട്ടിയ പോസ്റ്റാ. ഒരു campus jockey ടെ ജോലി എന്താന്ന് നിങ്ങക്കറിയാല്ലോ. മോണിങ് തന്നെ campus നെ wish ചെയ്യണം. ഫസ്റ്റ് വൺ. ഇന്നത് വൈകും. അതാണ് പ്രശ്‌നം. മ്മക്കല്ലാട്ടോ. മത്തങ്ങ തലയന്.)”

” ഒക്കെ ഒപ്പിച്ച് വെച്ചിട്ട് ഇപ്പൊ മോങ്ങീട്ട് എന്താ കാര്യം. നിനക്ക് നേരത്തെ എണീക്കാൻ മേലായിരുന്നോ… ”

“ആ കിനാവ് കണ്ടതാണ് ഒക്കെത്തിനും കുഴപ്പം. ..”

“ഇതന്നെ അല്ലെ ഇജ്ജന്നും പറയാറ്. ദാ ബസ്. .ഓടിക്കേറ്.”

***************************************

” ഹാവൂ…”

“എന്താ അയ്ശുവേ…ഇച്ചിരി വൈകിയോ… ഇച്ചിരി അല്ലന്നേ കുറേ വൈകി.”

” ഇന്നും സ്വപ്നം കണ്ട് ഉറങ്ങി പോയല്ലേ..”

” ആ സതീഷേട്ടാ..”

” ആരനപ്പാ ആ മൊഞ്ചൻ.”

“അറിയൂലന്നേ..മോന്ത കണ്ടെങ്കിലല്ലേ.”

” ഹാഹാഹാ ..ഇന്നും ഉമ്മേടെ വെൾളാഭിഷേകം ഇണ്ടായീന്നൂല്ലേ…”

“ആഹ്…”

“ഹാഹാഹാ…”

“സ്ഥലെത്തി. ബേം പൊയ്ക്കോളിം.”

*********************************

“ആഹാ..ആരും വന്നിട്ടില്ലാന്ന് തോനുന്നു. .”

” എല്ലാരും ക്ളാസീക്കേറി ബുദ്ധൂസേ..”

ഇതാണ് നമ്മ പഠിക്ക്ണ സെന്റ് തെരേസ കോളേജ്.. മൊത്തത്തില് ഒരടാറ് ലുക്കാ…
ഇതൊരു വേറെ ലോകാ. .ഒരുപാട് സ്വപ്നങ്ങൾ പൂമ്പാറ്റകളായ് ഇവിടെ പാറി നടക്കുന്നുണ്ട് . ഒരുപാട് പ്രതീക്ഷകൾ . ഒരുപാട് കാത്തിരിപ്പുകൾ. ഒരുപാട് മറക്കാനാവാത്ത ഓർമ്മകൾ. ഒരുപാട് കയ്യൊപ്പ്കൾ. കണ്ണുകൾ കൊണ്ട് കഥകള്‍ കൈമാറിയ പ്രണയങ്ങൾ..കൈകള്‍ കോർത്ത് കളിചിരികൾ സമ്മാനിച്ച സൗഹൃദങ്ങൾ.. നമ്മടെ എല്ലാ കോപ്പ്രായങ്ങൾക്കും സാക്ഷി. കലാലയ ജീവിതം. .അത് നൽകുന്ന സുഖം ഒന്ന് വേറെ തന്നെയാ….

ഇവിടെ 2 nd yr bsc maths ലാണ് മ്മള്. ചെകുത്താന്റെം കടലിന്റെം നടുക്ക്. അതാണ് 2 nd yr..ഇത് വരെ supply ഒന്നും ഇല്ലാണ്ട് തട്ടീം മുട്ടീം അങ്ങനെ പോണ് ണ്ട്..

കോളേജ് കടന്ന് വരാന്തയിലെത്തിയപ്പോ അതാ മത്തങ്ങതലയൻ…നങ്ങടെ പ്രിൻസി. കൂടെ ഭാക്കി രണ്ടണ്ണം ഇണ്ട്..മ്മടെ ചങ്ക്സ്. ഷിറിനും സനയും.അവരെ പൊക്കിയതാവും…ഞങ്ങളെ വൈറ്റ് ചെയ്ത് നിന്ന് അവരും ക്ളാസീ കേറീട്ടില്ലാ..

” aysha. .come to my cabine”

തീരുമാനായി. എടികളേ..എനിക്കുൾള വെള്ളത്തുണി എടുത്ത് വെച്ചോ.

” Aysha. .how irresponsible u r.. u knw the seriousness of this post.. ….”

“of course , l sir …”

“yaa? That exactly what am asking u why haven’t u come early……”

“sry sir. . actually .. ”

” no excuses ”

എന്തൊരു ഇംഗ്ലീഷാ തൾളണ്..സായിപ്പിന്റെ മോനാന്നാ വിചാരം. ഇംഗ്ലീഷ് കേട്ടാ തോന്നും പെറ്റിട്ടത് ഇംഗ്ലണ്ടിലാ ന്ന്

“What r u whispering there… ”

“nthng sir ..I will nvr repeat this again. .plz give me One chance. plzz sir. ..”

കാലമാടന്റെ കാല്പിടിക്കണ്ട ഒരു ഗതികേട്😠. .

“Ohk. We have lots of credence in u that we knw u will never misuse this post…and also everyone much impressed in ur performance…for that reason I will give u one chance too..If u repeat the same once more, I will dismiss u from this post.”

സത്യം പറഞ്ഞാ അയാള് പിന്നീം എന്തൊക്കെയോ പറഞ്ഞു. ഇത് മാത്രേ എനിക്ക് മനസ്സിലായൊൾളു..

“never sir..believe me ”

“Ohk then do it on interval..break a leg aysha. ..I’m sure ur performance will be great. .now u can go…”

“thnku sir”

പുറത്ത് വന്നപ്പൊ മൂന്നെണ്ണോം വാതില്‍ക്കത്തന്നെ ഇണ്ട്.

” എന്താടീ ..എന്താ അയാള് പറഞ്ഞേ..” (ഷിറി)

” എന്റെൾളോ..അയാൾടെ മുടിഞ്ഞൊരു ഇംഗ്ലീഷ്. തലപൊകഞ്ഞ് പോയി. കാൻറ്റീനിന്ന് തണുത്ത എന്തേലും കുടിച്ചിട്ട് ബാക്കി പറയാ….”

***************************************

“ഹാവൂ.. ഇപ്പളാ ഒന്ന് സമാധാനയേ…”

” അയാള് എന്താ പറഞ്ഞേന് പറ..” (ഷാന)

” എന്ത് പറയാന്‍ . ഇംഗ്ലീഷില് എന്തൊക്കെയോ പറഞ്ഞ് മുഴുവനൊന്നും മനസ്സിലായില്ലങ്കിലും ഒന്ന് മനസ്സിലായി. ”

” എന്ത് മനസ്സിലായി? ” (സന)

“എന്റെ performance പൊളിയാന്ന്..”

“അത്പ്പൊ അയാള് പറഞ്ഞിട്ട് വേണോ അറിയാൻ.. നമ്മക്കറിഞ്ഞൂടേ..”( ഷാന)

” ടി ..ടി ..ടി …വേണ്ട…
അയാളെ ന്നോട് കാലൊടിക്കാൻ പറഞ്ഞെടീ..”

“കാലൊടിക്കാനോ?!! … ഇയ്യെന്താ ഈ പറേണെ..” (ഷിറി)

“അയാള് പറയാ break a leg ന്ന്..”

“എടി മണ്ടി.. അത് best of luck പറഞ്ഞതാടീ..ഹഹഹഹ..” (സന)

“ഇങ്ങനെം പറയാവോ😰.. എന്തേലുമാകട്ടെ..ഞാന്‍ studio കേറീട്ടേ ക്ളാസി വരുന്നൊൾളു..നിങ്ങ കേറിക്കോ.”

” ഓക്കേ ടീ..നീ കസർത്ത് മോളേ.. ” (ഷാന)

“എങ്ങനെ മോളെ..അയാളെ കണ്ടപ്പ ത്തന്നെ ബേജാറോണ്ട് പറയാൻ വിചാരിച്ചതൊക്കെ മനസ്സിന്ന് പോയി. ആ കാലമാടനെ നല്ല തെറി വിളിച്ചാലോ..”

” അത് പറ്റും. .ന്നാ മോൾക്ക് tc കൂടി വാങ്ങിക്ക..അതിന് ഞങ്ങള്‍ കൂടെ ഇണ്ടാവില്ലാട്ടോ .” (സന)

“പോടി… ”

gd mrng st. Theresa…sry guyz ….ഞാന്‍ ഇച്ചിരി വൈകിപ്പോയി…………………………..

**********

അത് കഴിഞ്ഞ് നേരേ ക്ളാസിക്ക് വെച്ച് പിടിച്ചു. ഈ period ലീലാ മിസ്സാ.. കണക്കിന്റെ നിഗൂഢമായ വഴികളിലൂടേണ് മിസ്സിന്റെ യാത്ര. മിസ്സെന്താ പറേണേന്ന് മിസ്സിന് തന്നെ നിശ്ചയല്ലാ… ഇനി നമക്കങ്ങോട്ട് ഒന്നും മനസ്സിലാവത്തും ഇല്ല. അതോണ്ട് ഉറക്കം തന്നെ ശരണം.

” എടീ..നീക്കടീ.. മിസ്സ് നോക്കുന്നുണ്ട്.” (ഷാന)

” ഒന്ന് പോടി…രാവിലെ ഒറക്കം അങ്ങട് ശരിയായില്ല. ഞാന്‍ ഒന്ന് കിടന്നോട്ടേ…”

“aysha..stand up..what’s going on there..”

എല്ലാ വലീം വണ്ടീം എന്റെ മേത്ത് ക്കാണല്ലോ😤..

” miss ,headache..”

“എല്ലാ days ഉം എന്റെ period ക്രിത്യമായി എങ്ങനാ ഈ തലവേന വരുന്നേ..എനിക്ക് മനസ്സിലാവുന്നുണ്ടെല്ലാം … ”

( മനസ്സിലാവുന്നുണ്ടല്ലോ. എന്നാ നിർത്തി പൊക്കൂടെ… ഇത് ഞാന്‍ മനസ്സീ പറഞ്ഞതാട്ടാ…ആ മൂദേവി കേട്ടാ പിന്നെ ഇതും കൂടി കൂട്ടി കിട്ടും. )

“I have lot of expectations upon u ..don’t disappoint me. .ohk ? …”

“okay miss ”

എന്തിനാ എന്റെ മേല്‍ expectation വെക്ക്ണ്. ഇവിടെ എത്ര പഠിപ്പേള് ഇണ്ട്..ഓരെ ഒന്നും കണ്ണിക്കണ്ടില്ലേ..

“നാളെ ഇന്നത്തെ notes ഒക്കെ എന്നെ പറഞ്ഞ് കേപ്പിച്ചിട്ട് ക്ളാസിക്കേറിയാ മതി.”

ഭദ്രകാളി. .അന്നോട് ഇതിന് പടച്ചോൻ ചോയ്ക്കും.

“any objections? ”

” No miss. I will..”

” gd girl. Now listen the class.. ”

ബെല്ലടിച്ച്.മിസ്സ് പോയി..

” ഇന്നത്തെ നിന്റെ ദിവസം മൊത്തം പോക്കാണല്ലോ മോളേ… ” ( സന)

“ആടോ😩…രാവിലെ തലക്കുത്തി വീഴല്..”

“അതെപ്പോ.. ” (ഷിറി)

“അതൊക്കെ സംഭവിച്ച്..ഇവിടെ വന്നപ്പോ ആ മത്തങ്ങ തലയന്റെ ഇംഗ്ലീഷിലെ തെറി..അത്പോരാന്ന് മിസ്സിന്റെ വകയും. ആഹ്..ത്രിപ്പതിയായി. ഇനിപ്പോ ലഞ്ച് കഴിക്കാൻ വയറീ സ്ഥലല്ല..നിറഞ്ഞു. ഇനി നിക്ക് വയ്യ മേടിച്ച് കൂട്ടാൻ.”

” മോളേ അയ്ഷുവേ….തുടങ്ങീട്ടൊൾളുന്നാ തോനുന്നേ” ( ഷാന)

“ഏ…”

“അങ്ങട്ട് നോക്ക്…”

“പടച്ചോനെ😲. ….

തുടരും. ..

Click Here to read full parts of the novel

4.4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!