Skip to content

പറയാതെ -പാർട്ട്‌ 5

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

നേരം ഇരുട്ടി തുടങ്ങീ.. bus ഇറങ്ങീതും കവലേല് ആള് കുറവാണ്. പേടി ഇണ്ടോന്ന് ചോയ്ച്ച ഇല്ല . ഇല്ലേന്ന് ചോയ്ച്ച ഇണ്ടേനും. ധൈര്യം സംഭരിച്ച് ഒരു നടത്തം അങ്ങട് നടന്നു .ഇനി ഇടവഴിയാണ്. അതിലൂടെ നടന്ന് ഒരു വളവ് തിരിഞ്ഞ് 5 min നടന്നാ വീടെത്തി. ഒന്ന് ഒച്ച വെച്ചാൽ പോലും ഈ ഇടവഴീല് ആരും കേക്കാൻ പോണില്ല. കുറച്ച് ദുരം പിന്നിട്ടപ്പോ കാലുകൾ താന്നെ നിന്നു .

കുറച്ചകലെ ബൈക്ക്മ്മേ 4-5 എണ്ണം ഫോൺ ല് കുത്തീം കൊണ്ടിരിക്ക്ണു. പകല് പെങ്ങളായിട്ടും അമ്മയായിട്ടുമൊക്കെ ആണങ്കില് രാത്രി പെണ്ണിനെ പെണ്ണായിട്ട് മാത്രം കാണ്ന്ന ഈ ലോകത്ത് ഇവര് ഏതു ഗണത്തിൽ പെടോ ആവോ. എന്റെ ജീവൻ പോണ പോലെ തോന്നി. എന്തേലും നഷ്ടപ്പെടാൻ ഇണ്ടങ്കി അതെനിക്ക് മാത്രാ… ഈ നേരത്ത് ഒറ്റക്ക് ഇത് വഴി വരാൻ തോന്നിയ നിമിഷത്തെ സ്വയം പഴിച്ച് കൊണ്ട് തിരിച്ച് നടന്നാലോന്ന് ചിന്തിച്ചു. അത് എന്തായാലും വേണ്ട. വീട്ടില് ഉമ്മച്ചീം ഇത്തൂസും തന്നെ നോക്കി കാത്ത് നിക്ക്ന്നുണ്ടാകും.

രണ്ടും കല്പിച്ച് മുന്നോട്ട് നടന്നു. അവരുടെ കണ്ണ് ഫോണിലാ …തന്നെ കാണില്ല എന്ന് കരുതി പതിയെ ഓരെ പാസ് ചെയ്തതും പിന്നിന്ന്

“ആരപ്പത്…ഇത്രീം ചേട്ടന്മാര് ഇവിടെ ഇരിക്കുമ്പോ മോള് ചോയ്ക്കാതീം പറയാതീം പോണത് ശരിയാണോ. അല്ലേടാ സതീഷേ… ”

“അതെന്നെ…”

അവർ എന്റെ ചുറ്റും കുടി .

” ഇത് നമ്മടെ കുഞ്ഞി മുഹമ്മദി‌ന്റെ മോളല്ലേ . ആ… അങ്ങനെ വരട്ടെ.. ഇവൾമാർക്ക്‌ പകൽ ന്താ ജാടയാ… വലിയ വീട്ടിലെ മക്കളെ മര്യാദ പഠിപ്പിക്കാൻ നടക്കാ .. ഒര്ടെ മെക്കട്ട് കയറാ.. മേൽ കയ്യ് വെക്കാ.. ഇതൊക്കെയാണ് ഇവര്ടെ പ്രധാന ജോലി.”

” അത് മാത്രല്ലടാ … കയ്യിൽ തോട്ടാ കേസ്‌. തോണ്ടിയാ കേസ്‌ .എന്തിന് ഒന്ന് നോക്കിയാ വരെ കേസ്. ഇന്നിട്ട് രാത്രി കണ്ടവന്മാര്ടെ കൂടെ ഒക്കെ തെണ്ടിത്തിരിഞ്ഞ് അവർക്ക് വേണ്ടതൊക്കെ സാധിച്ചൊട്ത്ത് തോന്നുമ്പോ വീട്ടിക്കേറിക്കോളും…”

“മോളേ…ചേട്ടന്മാർക്കും ഇണ്ട് കുറച്ചാഗ്രഹങ്ങള്.. അതൂടെ സാധിച്ചു തന്നിട്ട് നീ പോയാ മതി…”

“Mind ur words ” (ഞാന്‍)

“നീർത്തടീ ..ഓൾടൊരു ഇംഗ്ലീഷ്. മര്യാദക്ക് നിന്നാ ഞങ്ങളും മര്യാദക്ക്.. ഇവിടെ ഒച്ച വെച്ചാ ഒരു കുഞ്ഞ് പോലും കേൾക്കാൻ പോണില്ല .. കേട്ടല്ലോ.. അതോണ്ട് മോള് സഹകരിക്ക്. ക്യാഷ് എത്രയാച്ചാ തെരാ..”

” ഡാ അനാവശ്യം പറയുന്നോ.. ”

എന്റെ കൈ ഓന്റെ കരണത്ത് പതിഞ്ഞു.

” നീ എന്നെ തല്ലി അല്ലെ ഡീ .എന്ത് കണ്ടിട്ടാഡീ അന്റെ നെഗിളിപ്പ്. നിന്നെ ഞാൻ. …”

“എന്നെ തൊട്ടാലുണ്ടല്ലോ…. പകൽ ആങ്ങളെയന്ന ആട്ടിൻതോലും ഇരുളിൽ അത് ചെന്നായയുടെം ആക്കി നിറം മാറുന്ന നിന്നെ പോലത്തെ കോണിച്ചി പട്ടികൾ കുറച്ചാലോ കടിച്ചാലോ അശുദ്ധാക്കാൻ കഴില്ല ഈ അഹമ്മദ് ഹാജീടെ പേരക്കുട്ടീടെ മാനം. അതിന് നീയൊക്കെ വേറെ ജന്മം ജനിക്കണം. അജ്ജാറു പേരെ കൂടെ കുട്ടി ഒറ്റക്ക് ഒരു പെണ്ണിനെ കിട്ടിയാ അവളെ കീഴ്പ്പടുത്താൻ ആർക്കും പറ്റും..അതെല്ല ആണത്തം.. പോയി നട്ടെല്ലുൾള ആണായിട്ട് വാ… ഒറ്റക്ക്. .അന്ന് നീ പറഞ്ഞില്ലേലും നിന്റെ കൂടെ കിടക്കാന്‍ ഞാന്‍ റെഡിയാ…”

“നിർത്തടീ അന്റെ ചെലക്കല്…ആണത്തം എന്താന്ന് നിനക്ക് ഞാന്‍ കാണിച്ചരാടീ.”

(അവൻ എന്റെ അടുത്ത്ക്ക് വരുന്നേന് അന്സരിച്ച് ഞാന്‍ പിന്നോട്ട് നീങ്ങി.)

“തൊട്ടാ എന്തീയും നീ..അടിക്കോ നീ…ഇനീം അടിക്കോ..അടിക്കോടീ..എന്നാ ഒന്ന് കാണട്ടെ അടിക്കടീ..അടിക്കാൻ…”

അവൻ എന്റെ മേലെ കൈ വെച്ചതും അവന്റെ കരണം പുകഞ്ഞതും ഒരുമിച്ചേന്നു..

“പെണ്ണ്ങ്ങൾടെ മേൽ കൈ വെക്കുന്നോടാ റാസ്ക്കൽ….”

തിരിഞ്ഞ് നോക്കിയതും ഒരാള്‍. ഇനി ഇതാരാണാവോ റബ്ബേ. .അയാൾ അവനെ ശരിക്കും പെരുമാറി . കോളർ ന്ന് പിടിച്ച് മുക്കിന് രണ്ടണ്ണം കൊടുത്തു. ഇടി കണ്ട് കണ്ണിന്ന് പൊന്നീച്ച പാറിയ ബാക്കിള്ളോര് ജീവനും കൊണ്ടോടി. അവരേം ഓടിച്ചിട്ട് പിടിച്ച് അയാള് കണക്കിന് കൊട്ത്തു. ഞാൻ എല്ലാം കണ്ട് അന്തം വിട്ട് നിക്കാണ്. പിന്നൊരു ഡയലോഗ്.

“പെണ്ണ്ങ്ങളോട് മര്യാദക്ക് സംസാരിക്കണം.. കയ്യേറ്റം പെണ്ണിന് നേരെയല്ലാ.. നട്ടെല്ലുൾള ആണുങ്ങളോട്. ഇനി നിന്നെയൊക്കെ ഈ പരിസരത്ത് കണ്ടാ.. ബാക്കി അപ്പൊ.”

എല്ലാം കഴിഞ്ഞ് അയാൾ ഇന്റെ അടുത്ത് വന്ന് നിന്ന്. ഞാൻ ആകെ കാറ്റ് പോയ ടയർ പോലെ ആയിക്കിണ്.

“hello …ഇയാളേത് ലോകത്താ.. ”

“sry , ആരാ.. മനസ്സിലായില്ലാ”

” അത് കൊള്ളാ …രക്ഷിച്ചാളോട് ഒരു താങ്ക്സ് ഒക്കെ പറയാട്ടോ”

” ohhh ..താങ്ക്സ് ”

“താൻ എന്താ ഇവിടെ? .. ഈൗ രാത്രില് ”

അതുവരെ നടന്നതൊക്കെ അയാളോട് പറഞ്ഞു

“ന്നാ ഞാൻ വീട്ടിൽ കൊണ്ടാക്കാ. ഇനി ഇവിടെ നിന്നാ ശരിയാവില്ലാ ഈൗ സ്ഥലം മോശാ ”

” ഞാൻ നടന്നു പൊക്കോളാ അവര്ടെ ശല്യം ഇനി ഇണ്ടാകില്ലല്ലോ…”

” എങ്കി ബുള്ളറ്റ് ഇവിടെ കിടക്കട്ടെ.. ഞാൻ പിന്നീട് എടുത്തോളാ.. നിന്നെ വീട്ടിൽ എത്തിച്ചില്ലേ എനിക്ക് ഒരു സമാധാനം ഉണ്ടാകൂലാ.. വീട് അടുത്തണോ?”

” ആാ ..ഈ വളവ് കഴിഞ്ഞ് 5 min ഒള്ളു ”

” എങ്കി നടക്ക്.. ”

ആ നിലാവ്ൾള രാത്രീല് അയാൾടെ കൂടെ നടക്ക്മ്പോ മനസ്സില് എന്തോ ഒരു സുരക്ഷിതത്വം തോന്നി. താന്‍ അയാള്ടെ കൈയ്യില് സൈഫ് ആണെന്ന്. മുഖം എങ്ങും കണ്ടിട്ടില്ല…എന്നെ പിന്നെ മനസ്സിലാകാനും വഴിയില്ല. . ഷാൾ കൊണ്ട് ഞാന്‍ മുഖം തെല്ലൊന്ന് മറച്ചിരുന്നു.

“പേര് എന്തന്നാ പറഞ്ഞ്.. ”

ഞാന്‍ സംസാരത്തിന് തുടക്കം കുറിച്ചു.

” ഞാന്‍ അതിന് പേര് ഇതു വരെ പറഞ്ഞില്ലല്ലോ.. ”

” ഹഹഹഹ😀. ..ചുമ്മാ പറയ്ന്നേ…”

” എനിക്കിവിടെ തന്റെ രക്ഷകന്റെ റോൾ അല്ലേ…രക്ഷകാന്ന് വിളിച്ചോ.. ”

“ഹഹ😂😂ഹ …”

“ഒരു പേരിലൊക്കെ എന്തിരിക്കുന്നു സുഹൃത്തേ…. ”

“ഓക്കേ…”

” ഞാന്‍ വന്നില്ലേ താൻ എന്ത് ചെയ്യുമായിരുന്നു..? ”

“അതാലൊയ്ക്കുംമ്പോ ഇപ്പഴും എന്റെ കൈയ്യും കാലും വെറക്കാ…”

” അവരെ തനിക്കറിയോ….?”

“ഇവരെ ഇതിന് മുമ്പൊന്നും കണ്ടിട്ടില്ല. ഇവര് ആ അനസിന്റെ ഗ്യാങ്ങ് ആവും.ഇന്നലെ എന്റെ കൈയ്യിന്ന് കിട്ടിയത് ഓന്ക്ക് മതിയായില്ലന്ന് തോനുന്നു. ”

“ഏത് അനസ് ..?”

“അത് കോളേജിലെ ഒരു തലവേദനയാ…”

“ആണോ..ആ സ്റ്റോറി ഒന്ന് ഫാസ്റ്റ് ആക്കി പറയാവോ..വളവ് കഴിഞ്ഞു..5 മിനിറ്റ് ഒൾളു.. ”

ഹഹഹ …ഞാൻ കോളേജിലെ പ്രശ്‌നങ്ങൾ പറഞ്ഞ് കൊട്ത്തു…നൗറിയുമായിട്ടുൾളതും അനസിനോട് വഴക്ക് ഇണ്ടാകീതുമെല്ലാം..

“ആഹാ..താന്‍ പുപ്പുലിയാണല്ലോ.ആ മാസ്സ് ഡയലോഗ് കേട്ടപ്പഴേ നിക്കത് തോന്നി. ”

” ഏ..ഞാന്‍ പറഞ്ഞതൊക്കെ കേട്ടോ..?”

” ഉവ്വ് ന്നേ… ഞാന്‍ അവിടെ മറഞ്ഞ് നിക്കേന്നു..എവിടം വരെ പോകും ന്ന് നോക്കീ ട്ട് എൻട്രി അടിക്കാന്ന് വെച്ചു..”

” ഓഹോ…ആ അടിയും ഡയലോഗും കേട്ടപ്പോ നിക്കും അത് തോന്നി. .”

“ഹഹഹ …അപ്പൊ പറഞ്ഞത് പോലെ തന്റെ പേരെന്താ. . ”

“വിധിയുണ്ടങ്കി ഇനി കാണുമ്പോ പറയാ..”

“എങ്കി .അങ്ങനെയാവട്ടെ..”

“ആഹ് എന്റെ വീടെത്തി. ”

“ഉമ്മി ഉണ്ടല്ലോ sit out ല്..ഇവിടെ നടന്നതൊന്നും വീട്ടി പറേണ്ട അവരെ വെറുതെ ബേജാറാക്കണ്ട.”

” ഓക്കേ. .ന്നാ പൊക്കോ…അസ്സലാമു അലൈക്കും. .”

“വഅലൈക്കു മൂസ്സലാം.. ”

********************************

“എന്താടീ വൈകിയേ.. നിന്നെ കാണുന്നോളംഎന്റെ നെഞ്ചില് തീയേന്നു.”

” അതിന് ഞാനിങ്ങത്തീലെ ഉമ്മച്ചീ…
സനേടെ കൂടെ ഷോപ്പിങ് ന് പോയി…അതേയി..ഇവിടെ ബസ് ഇറങ്ങിയപ്പോ ഇരുട്ടി പിന്നെ ഷാനേടെ വീട്ടി കയറി …ഓൾക്ക് പനിയല്ലേ.. സംസാരിച്ച് നേരം പോയതറിഞ്ഞില്ല..പിന്നെ അവ്ട്ന്ന് ഓൾടെ കസിനേം കൂട്ടി ഇങ്ങ് പോന്നു..”

” അണക്കൊന്ന് വിളിച്ച് പറഞ്ഞൂടെ…”

“സോറി ഇത്താ..ചാർജ് തീർന്നു പോയി..”

” ന്നാ പോയി ഫ്രഷ് ആയി വാ…ഭക്ഷണടുത്ത് വെക്ക..”

“ഇനിക്കിനി ഒന്നും വേണ്ട ഉമ്മച്ചി..ഞാന്‍ ഷാനേടെ വീട്ടിന്ന് കഴിച്ചു..കുറച്ചേരം കിടക്കട്ടെ..നല്ല തലവേദന. ..”

“അയ്ക്കോട്ടെ ന്നാ..മരുന്ന് കഴിക്ക് ട്ടാ…”

“ഹാ.. ”

റൂമിലെത്തി bed ലേക്ക് ഒറ്റ കിടത്തേന്നു…ആരായിരിക്കും അയാള്‍.????

തുടരും……….

Click Here to read full parts of the novel

4.1/5 - (7 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!