Skip to content

പറയാതെ- പാർട്ട്‌ 6

  • by
parayathe aksharathalukal novel

📝 റിച്ചൂസ്

റൂമിലെത്തി ബെഡിലേക്ക് ഒറ്റ കിടത്തേന്നു…ആരായിരിക്കും അയാള്‍?????. ഒരു പിടീല്ലാ….കുറേ നേരം അങ്ങനെ കിടന്നു…എന്തോ അയാള്‍ടെ മുഖം മനസ്സിന്ന് പോണേ ഇല്ലാ..കിടന്നാ ശരിയാവൂല്ലാ…കുളിച്ച് ഫ്രഷ് ആയി വന്ന്.

എന്തായാലും ബാക്കി മൂന്നണ്ണത്തിനോട് നടന്ന കാര്യങ്ങൾ പറയാലോന്ന് വെച്ച് ഒരു കോൺഫെറൻസ് കാൾ വിളിച്ച്… നടന്നതെല്ലാം കേട്ടപ്പോ ഒരു മരവിപ്പോടേണ് അവരെല്ലാം കേട്ട് നിന്നത്…അത് കൂടാതെ അനസിനെ കടിച്ച് തിന്നാള ദേഷ്യോം…

“എടീ..അയാള്‍ ആരാവും ??…” (ഷിറി)

“അറീലടീ .ഇത് വരെ എവിടേം കണ്ടിട്ടില്ലാ…”

“അയാള്‍ വന്നില്ലായിരുന്നങ്കി.. ഇന്റെ അയ്ഷുവേ.. അവര്‍ നിന്നെ.. ഓർക്കാൻ കൂടി വയ്യ.. . ” (സന)

“അയാള്‍ വന്നില്ലേ നാളെത്തെ ഫ്രന്റ് പേജിലെ മൈൻ ന്യൂസ്
5 അംഗ സംഘം പെൺകുട്ടിയേ മാനഭംഗപ്പെ……….” (ഷിറി)

“വാ അടക്കടീ..ഓൾടൊരു ന്യൂസ്. ..പടച്ചോൻ കാത്തു അയ്ഷൂ….കഴിഞ്ഞത് കഴിഞ്ഞു. .ഇനി അത് പറഞ്ഞിരുന്നിട്ടന്താ കാര്യം. . ഒന്നും പറ്റീലല്ലോ….ഇനി എന്താ വേണ്ട്ന്നാ ആലോയ്ക്കണ്ട്…” (സന)

“അവനെ വെറുതെ വിട്ട് കൂടാ…” (ഷിറി)

“വിടാന്‍ ഉദ്ദേശിച്ചിട്ടില്ലാ.. എന്റെ ജീവിതം വെച്ചാ ഓന് കളിച്ചത്. ”

“അവന്ക്ക് നമ്മക്ക് മുട്ടൻ പണിതന്നെ കൊട്ക്കണം…” (ഷിറി)

“ഇനി ഒരു പെണ്ണിനോടും അവൻ ചെയ്യുക പോയിട്ട് ഇങ്ങനെ ചിന്തിക്ക പോലും ചെയ്യരുത്…..” (സന)

“ആഹ്..ന്നാ ബൈ മക്കളെ…നല്ല തലവേദന. കിടക്കട്ടെ ..അസ്സലാമു അലൈക്കും…”

” ഓക്കേ ഡാ..വഅലൈക്കു മൂസ്സലാം…”

******************

വുളൂ എടുത്ത് ഒരു സുന്നത്ത് നിസ്കരിച്ച്
” ആ ചെകുത്താൻമാര്ടെ കൈയ്യിന്ന് എന്നെ രക്ഷിച്ചതിന് അങ്ങയെ എത്ര സ്തുതിച്ചാലും മതിയാവില്ല റബ്ബേ… അങ്ങയുടെ കാവൽ എന്നും എന്റെ കൂടെ ഇണ്ടാകണേ നാഥാ….”

കുറേ നേരം തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു…ഒറക്കം വരണേ ഇല്ലാ. എന്തൊക്കെയോ ചിന്തിച്ച് ഒടുക്കം എപ്പഴോ ഒറങ്ങിപ്പോയി…

രാവിലെ നേരത്തെന്നെ ഷാനേനെ കൂട്ടി സ്ക്കൂട്ടീല് കോളേജിക്ക് വിട്ട്….
ആ കാലമാടൻ അനസ് ഗേറ്റിങ്ങെത്തന്നെ ഇണ്ട്.. ന്തൊരു കോലാ…കണ്ടാലും മതി..നിപ്പും ഭാവോം കണ്ടാ അല്ലു അര്‍ജുന്‍ ആന്നാ വിചാരം. ..കീറിയ പാൻറ്റും കൂളിംഗ് ഗ്ലാസും.. പിന്നെ ഓന്റെ 64 പല്ലും കാട്ടിൾള ഇളീം…അത് കാണുമ്പഴാ എനിക്ക് പെരുത്ത് കയറ്ണ്…ഓന്റെ ഒടുക്കത്തെ ഇളിയാ…നിർത്തിക്കൊട്ക്കാ…

“എന്താടീ… നോക്കി പേടിപ്പിക്കുന്നെ… ”

“നീ fight തുടങ്ങീന് പറഞ്ഞപ്പോ ഇത്ര പെട്ടന്ന് എനിക്കിട്ട് പണിയും ന്ന് വിചാരിച്ചില്ല.. കണ്ണിന്ന് കണ്ണുനീര് വരുത്താൻ നീ കണ്ടു പിടിച്ച മാർഗം എന്തായാലും കൊള്ളാട്ടോ…”

” എന്തൊക്കെയാഡി ഇജ്ജ് ചേലക്കണ്..”

നിക്കിട്ട് പണിതിട്ട് ഒന്നും അറിയാത്ത പോലെ അഭിനയിക്കാ..ബലാല്..

“നേരിട്ട് വരാതെ ഗുണ്ടകളെ വിട്ടത് നന്നായി ..അല്ലേ മോന്റെ ജിമ്മിക്കേറി വീർപ്പിച്ച മസിലൊക്കെ ഇടി കൊണ്ട് കലങ്ങിയെന്നെ..”

“എടി കുരിപ്പേ.. മനുഷ്യന്ന് മനസ്സിലാകുന്ന ഭാഷേല് പറ ..”

“ഇന്നലെ നീ അല്ലേടാ അസ്സമായത് എന്നെ ആളെ വിട്ട് ആക്രമിക്കാൻ ഏതോ ഒരു സതീശ ന്ന് കോട്ടെഷൻ കൊടുത്തത്.??”

” ഇവൾക്കെന്താ തലക്ക് സുഖല്ലേ.!!… ഡീ ഡീ ഡീ .. മെന്റലേ ….ഞാൻ ഒന്നും ചെയ്തിട്ടില്ല”

” താൻ ഇനി ഒന്നും പറയേണ്ട… പണമെറിഞ്ഞാ തന്നെ പോലത്തെ നാറികൾ ഇതെല്ലാ ഇതിനപ്പുറോം ചെയ്യും എന്നനിക്കറിയാ … ശരിയാ.. നമ്മൾ തമ്മിൽ പ്രശ്നമുണ്ട് ..അതിന്ന് എന്റെ മാനത്തെ വെച്ച് കളിക്കാൻ തനിക്ക് നാണമില്ലടോ.. എന്തിന് തനിക്കൂല്ലേ പെങ്ങള്.. നാളെ എന്റെ സ്ഥാനത് ഓളായിരുന്നെങ്കില് താൻ ഇങ്ങനൊക്കെ ചെയ്യോ.. ഇത് എന്തായാലും ചീപ്പ്‌ ആയി പോയി…”

“നിർത്തടി.. ഞാൻ ചെയിതിട്ടില്ലന്ന് പറഞ്ഞാ ചെയിതിട്ടില്യാന്നന്യാ അർത്ഥം.. ചെയ്ത കാര്യം സമ്മയ്ക്കാൻ എനിക്കൊരുമടിയൂല്ലാ.. ”

” പോടാ.. തെറ്റ് സമ്മതിച്ച് മാപ് പറഞ്ഞാ ഇതിവിടം കൊണ്ട് തീരും.. ഇല്ലേ..”

” മാപ് ന്റെ പട്ടി പറയും.. ”

“ന്നാ ഇതിനൊക്കെ എന്ത് ചെയ്യാനോന്ന് എനിക്കറിയാ.. നീയെല്ലാ.. നിന്റെ പെങ്ങളാ ഇതിനൊക്കെ അനുഭവിക്കാൻ പൊണ്… ഞാൻ എന്താ ചെയ്യാൻ പോണെന്ന് നീ കണ്ടോ . ”

*********************

“എടാ …അവളെന്തൊക്കെയാ പറന്നിട്ട് പോയത്.. കോട്ടെഷൻ കൊടുത്തന്നോ!!… ?”

” ഓൾടെ സ്വഭാവത്തിന്ന് ആരാടാ കോട്ടെഷൻ കൊടുക്കാതിരിക്കാ.. ബട്ട്‌ ഇതിന്റെ പേരിൽ ന്റെ പെങ്ങൾക് ഒന്നും വരാൻ പാടില്ലാ.. ആദ്യം ആരാ ഈ നാണംകെട്ട പരിപാടി ചെയ്തെന്ന് അറിയണം.. നീ അമൽ നെ വിളി…. ”

*************************

“എടീ നീ അവനുമായിട്ട് എന്തിനാ വഴക്കിന്ന് പോയെ.. നേരെ പ്രിൻസി ക്ക് കംപ്ലൈന്റ്റ് കൊട്ക്കായിരുന്നില്ലേ.. ” (സന)

“അത് തന്നെയാ കരുതീന്നേ.. ആ കുരിപ്പിനെ ഗേറ്റ് ങ്ങെ കണ്ടപ്പോ ഫുൾ കണ്ട്രോൾ ഉം പോയി.. ”

“എന്നിട്ട് അവൻ തെറ്റ് സമ്മതിച്ചോ.?..” (സന)

“എവിടെ.. അവൻ ചെയിതിട്ടില്ല പോലും…”

” ഓക്കേ അവന്റെ അഭിനയാ.. ” (ഷിറി)

“അറിയാം . അവന്റെ പെങ്ങൾക്ക് നൊന്താലേ അവനൊക്കെ പഠിക്കു…”

“അത് ശരിയാ.. പ്രിൻസി യോട് പറഞ്ഞ് അവളെ ഈ കോളേജിന്ന് പൊറത്താക്കണം..” (സന)

” ഈ ആയിഷയോട് കളിച്ചാല് എങ്ങനെ ഇരിക്കും ന്ന് ഓളെ ഒന്ന് അറീച്ചിട്ടന്നെ കാര്യം..”

ഉച്ചക്ക് കംപ്ലയിന്റ് ലെറ്റർ എഴുതി പ്രിൻസി ടെ റൂം ക്ക് നടന്നു.. പ്യൂണിനെ കണ്ടപ്പഴാ മുപ്പര് പറേണെ ആ മത്തങ്ങാ തലയൻ എപ്പഴോ പോയന്ന്.. 2ഡേയ്‌സ് ന്ന് ഇനി ലീവ്‌ ആണെന്ന് പോലും..
എന്താലേ.. വല്ലാത്ത ചതിയായി പോയി…

ഉച്ചക്ക് ഫുഡ്‌ പോലും കഴിക്കാണ്ട് ഞങ്ങടെ സ്ഥിരം സ്ഥലം വാകേടെ ചോട്ടില് ഇരുന്ന്.. ഫുൾ സൈലന്റ്..

“എടാ.. ഈ ലെയ്സ് ആകെ തണുത്ത്ക്ക്ണ്.. ഇത് വാങ്ങണ്ടീന്നിലാ.. ” (ഷിറി)

“അമ്മക്ക് ഇവിടെ പ്രാണ വേദന.. അപ്പഴാ ഓൾടെ ഒരു വീണ വായന.. പോയ്ക്കോ പെണ്ണേ ഇന്റെ മുന്നിന്ന്..”

” ഇജ്ജോളോട് ഒച്ചവെച്ചിട്ട് ന്താ കാര്യം.. അയാള് 2 ഈസം കഴിഞ്ഞാ വരില്ലേ.. കൂൾ ഡൌൺ ആയിഷ.. ” (സന)

“ആ അനസിന്റെ മോത്ത് ഞാൻ ഇനി എങ്ങനെ നോക്കും.. വെല്ലു വിളിക്കേം ചെയ്ത്.. ഇതിപ്പോ അവൻ ജയിച്ച പോലെ ആയില്ലേ..”

“അങ്ങനെ ഒന്നുല്ല.. നമ്മൾ തന്നെ ജയിക്കും. അവളെ ഇവ്ട്ന്ന് അടിച്ചോടിക്കേം ചെയ്യും.” (സന)

അപ്പഴാണ്….

“ഹായ് ആയിഷാ…”

” ആഹ്.. അജ്മൽക്കാ. ”

“തന്റെ പെർഫോമൻസ് ഓരോ ഡേയ്‌സും പൊളിയായി വരുന്നുണ്ട്ട്ടോ.”

“താങ്ക്സ് …”

“എന്താ ഒരു മൂഡൗട്ട്? എന്തേലും പ്രശ്നണ്ടോ…?”

“അതുപിന്നെ ആ അന…….” (ഷാന)

ഷാന പറയാൻ തുടങ്ങീതും ഞാൻ അവളെ കയ്യില് കേറി പിടിച്ചു…

“ഏയ് … ഒന്നുല്ല ഇക്ക..എക്സാം ..വൈവ അങ്ങനോരോ ട്ടെൻഷൻല്…”

” Sure.. ?”

“Sure.. ”

“എന്ത് പ്രോബ്ലം ന്ടേലും പറയാൻ മടിക്കണ്ട. സീനിയർ ആണെന്ന്ൾള റെസ്‌പെക്ട് ഒന്നും എനിക്ക് വേണ്ട… എന്നെ ഒരു ഫ്രണ്ട് ആയി കണ്ടാ മതി… എന്നും എന്റെ ഹെല്പ് ണ്ടാകും…”

“അതിനെന്താ ഇക്കാ… ”

“Ohk.. u carry on…… ”

****************

ഉച്ചക്ക് ശേഷം ക്ലാസ്സില് ശ്രദ്ധിക്കാൻ ഒരു മൂടും ഇണ്ടാർന്നിലാ …അത് മാത്രാ… period മാത്‍സ് ഉം . ഒറക്കം വന്ന് പണ്ടാരടങ്ങീക്ക്ണ്ണ്. lovely മിസ്സിനെ രണ്ടായിട്ട് ഒക്കെ കാണാൻ തുടങ്ങി.. മിസ്സിന്റെ വർത്താനം
” ഓമന തിങ്കൾ കിടാവോ …”
താരാട്ട് പാട്ട് പോലെ . തിരിഞ്ഞും മറിഞ്ഞും കിടന്നും ഒടുവിൽ അത് ആ തള്ള കാണേം ചെയ്ത്.

“Aysha… stand up..What’s sandwitch theorem… ”

സാൻഡ്‌വിച്ചോ..!!!! ഇത് maths തന്നെ alle… സാൻഡ്‌വിച്ച് എങ്ങനെ ഉണ്ടാകാം ന്നാ വോ റബ്ബേ.. ഒരു പിടീല്ല… ഞാൻ ഷാനയെ ദയനീയമായി നോക്കി.. ഒള്ള് വാ പൊത്തി ഇരുന്ന് കിണിക്കാ….

“സാൻഡ്‌വിച്ച് therorm തന്നെ വേണോ മിസ്സേ.. ”

“അണക്ക് ഏതൊക്ക theorm അറിയാ… ” (മിസ്സ്)

ഷിറി പതിയെ
” മിസ്സേ…. mean ”

” ഓകെ.. then say mean value theorem..”

റബ്ബേ കുടിങ്‌യെല്ലോ … മീന്‍! !!!!!!ഇനിപ്പോ miss ഇന്നേ കളിയാക്കിയതാവോ…

അപ്പൊ ബോയ്സ് ന്റെ സൈഡ് ന്ന്

” മിസ്സേ ഒള്ളോട് സാൻഡ്‌വിച്ച് ഉം മീൻ ഉം ഒന്നും ചോയ്ച്ചിട്ട് കാര്യല്ല.. നേരാവണ്ണം ചായ പോലും ഉണ്ടാക്കാൻ അറിയാത്ത കൊച്ചാ… ”

ക്ലാസ്സ്‌ ആകെ കൂട്ടച്ചിരി മുഴങ്ങി..

“silent plz.. Aysha .. write sandwitch and mean value theorem 500 tyms..”

” miss …”

“എന്തേയ്.. ഇനീം വേണോ”

” അതെല്ല …ഈൗ ഷാന പറയാ.. miss ഇന്ന് imposition ല് ആരോ കയ് വിഷം തന്ന്ക്ണ് ന്ന് …miss അയിന്റെ ഒക്കെ ഒരാളാണ് ന്ന്…”

എപ്പോ എന്ന ഭാവത്തില് ഷാന എന്നെ ഇടം കണ്ണിട്ട് നോക്കി. ..

” ഓഹോ … ഷാന u too join with aysha ..not 500 tyms.. 1000 tymz..”

അത് പൊളിച്ച്..

“ഡീ ഒരുമ്പട്ടോളേ….കാണിച്ചരാഡീ ” (ഷാന)

” miss… സന ഉം ഷിറി ഉം അവർ ഞങ്ങൾക്ക് imposition കിട്ടീട്ട് ചിരിക്ക്ണൂ.”

” എല്ലാം കാളിയാണെന്നാണോ വിചാരം.. നാളെ രണ്ടാളും 500 tymz ഈൗ ചാപ്റ്റർ ലെ എല്ലാം therom സും എന്നെ പറഞ്ഞു കേപ്പിച്ചിട്ട് ക്ലാസ്സിൽ കേറിയ മതി.. കേട്ടല്ലോ ”

“miss.. ഞങ്ങൾ ……..” (സന -ഷിറി)

“ഒന്നും പറയേണ്ട …പറഞ്ഞത് അങ്ങോട്ട് കേട്ട മതി”

miss പോയതും മൂന്നാളും
” എന്താപ്പോ ഇവിടെ നടന്ന് ”

“simple.. അങ്ങനെ ഇപ്പൊ നിങ്ങൾ മാത്രം സുഖിക്കണ്ട …”

” എടീ ….പിടിക്കടീ അവളെ”

*********************

ഷാന ഇന്നും പണി തന്നു.. വൈകീട്ട് ഒള്ള്ക്ക് ഹോസ്പിറ്റലിൽ പോണത്രെ… ഉമ്മ അവിടെ വൈറ്റുന്നുണ്ടാകും ന്ന്.. അവളെ അമൃത ഹോസ്പിറ്റലിൽ ഇറക്കി. വീട്ടിൽ ക്ക് പോരുന്ന വഴി ഒടുക്കാത്ത മഴ…
കുടയും ഇല്ലാ.. കോപ്പ്… വേം തൊട്ടടുത്ത കണ്ട bus stop ല് കേറി നിന്ന് .. ഭാഗ്യം.. കുറച്ചേ നഞ്ഞൊൾളു.. അവിടെ ആരൂല്ല. മഴ കുറയുന്ന ലക്ഷണം ഇല്ല …എന്തായാലും തോരുന്ന വരെ ഇവിടെ നിൽക്കുക തന്നെ … കയ് കൊണ്ട് മഴ തുള്ളികളെ തട്ടി കളിച്ചു നിൽക്കേ ചെവി പൊട്ടുന്ന ഹോൺ അടി കേട്ടാണ് അവിടേക്ക് നോക്കിയത് ..

തുടരും……………….

Click Here to read full parts of the novel

ഫ്രന്‍സ്….കമെന്റ്സ് അറീക്കണേ….

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!