Skip to content

പറയാതെ – പാർട്ട്‌ 8

  • by

📝 റിച്ചൂസ്

“ഡാ ഞാൻ കറക്റ്റ് പറഞ്ഞില്ലേ. ഇനി പറ ഇത് ആരുടെ നമ്പറാ !???? ”

അവൻ നിന്ന് കിണിക്കാ….

“പറ ഡാ …മുത്തല്ലേ….”

“അത് പിന്നെയ്…”

“അത്..?..”

“അനസ്ക്കാന്റെ…”

“എന്താ പറഞ്ഞേ…. അനസിന്റെയോ😲😲…!!!!.”

“ആഹ്…”

“ഡാ… കൾള ഹംക്കേ..പണി തന്നതാല്ലേ..”

“ചെറുതായിട്ട്…”

“ഡാ…കാട്ടുമാക്കാനേ…നിക്കടാ അവിടെ🔪🔪…”

♡♡♡♡♡♡♡♡♡♡♡

“ഡാ … അനസേ.. ആരാടാ ഈ നേരത്ത്”

” നോക്കട്ടെ …”

“ഹലോ ..”

“ഹ…..ഹലോ…”

” ആരാ…”

” i love u😍..”

” എന്താ… ഹലോ.. ഹലോ.. വെച്ചാ .”

“എന്താടാ…”

” ഏതോ ഒരു പെണ്ണ് ..”

“പെണ്ണാ…എന്താ പറേണെ…”

“i love u ന്ന്..”

” എങ്കി തിരിച്ചു വിളിക്കടാ.. ”

“ഒന്ന് പോടാ ..കണ്ട പെണ്ണ്ങ്ങളുടെ പിറകെ പോകലല്ലാ എന്റെ പണി. വെല്ലവൾമാരും കാമുകനെ വിളിച്ചപ്പോ മാറീതാവും… ”

” ഹഹഹ 😅😅…അവന്റൊക്കൊരു ഭാഗ്യം.. നിന്നെ number മാറി വിളിക്കാനേലും ആള്ണ്ട്. നമ്മളെ ഒന്നും😔……..”

” ന്നാ നിനക്ക് ആ അയ്ഷനെ set ആക്കിത്തരട്ടെ.. ”

“വേണ്ടേയ് …അത്പോലെ ഒരണ്ണത്തെ കെട്ടുന്നതിലും ഭേദം തീവണ്ടിക്ക് തല വെക്കുന്നതാ ”

” ഹഹഹ.. ഇതവൾ കേട്ടാലായ് തീവണ്ടിക് വെക്കാൻ തല ഉണ്ടാവുല്ല മോനെ.😂..”

“ഒരു Rare piece തന്നെ ഓള്… ”

♡♡♡♡♡♡♡♡♡♡♡♡♡

അവന് കണക്കിന്ന് കൊടുത്തപ്പോ കുറച്ച് സമാധാനായീ …

“ഡാ … സത്യം പറഞ്ഞോ.. അനസിന്റെ number നിനക്ക് എവിട്ന്നാ….”

” അതോ …അനസിന്റെ ഫ്രണ്ട് ജംഷാദിന്റെ അനിയൻ എന്റെ ഫ്രണ്ട ..അവന്റടുത് നിന്ന് സംഘടിപ്പിച്ചതാ… ”

“ഇന്റെ അറിവില് ജംഷാദിന് അനിയനില്ലല്ലോ…കൾളം പറയുന്നുന്നോടാ..”

എന്നും പറഞ്ഞ് ഞാനവന്റെ ചെവീ പിടിച്ച്..

“ഇത്തൂസേ…വിട്..വിട്.വേദനിക്കുണൂ…വിട്..ഞാന്‍ പറയാ…”

“അനസിനൊരു പെങ്ങളൂടെ ഇണ്ട്. niya….അവളെന്റെ girl frend ആ…അവളാ തന്നെ…”

” അങ്ങനെ വരട്ടെ. …ഡാ..ഹിമാറേ..അപ്പൊ നിങ്ങളെ പ്ലാനാ ഇതല്ലേ…”

“ഈ.😆 ..അവൾക്ക് ഇത്തൂസിനെ ഇഷ്ടാ..നിന്നെ പറ്റി അനസ്ക്ക എപ്പഴും പറയാറ് ണ്ട് ത്രേ”

” എന്ത് പറയാറ് ണ്ട് ന്ന് ”

” അത് പിന്നെ…”

” പറ ചെക്കാ.. ”

” അനസിന്റെ പിന്നാലെ ഒരു യക്ഷി കൂടീട്ടുണ്ടന്ന് ”

“..കുരിപ്പ്😈…ഡാ.. പിന്നെയ് ഇതെങ്ങാനും വീട്ടില് അറിഞ്ഞ അന്ന് നിന്റെ മയ്യത്താകും….”

” ഇനി എന്റെ മെക്കട്ട് കേറിയ ഞാന്‍ പറയും ..”

“നീയും നിയയും ആയുൾള ചുറ്റിക്കളി ഞാനും പറഞ്ഞൊട്ക്കും”

“പറഞ്ഞോ ”

“നിനക്ക് പ്രശ്നല്ലാ 😮…”

“ഇല്ലാ…എന്തായാലും ഒരീസം പറേണല്ലോ…”

” അജ്ജോടാ…എന്താ പൂതി ”

“ഇജ്ജ് പറ…അനസിന്റെ ഞാനും പറയാ…”

“പറയോ ..ഇജ്ജ് പറയോ…? ”

” പറയും ….ഉമ്മച്ചിയേയ് ..”

“എന്തിനാ ഉമ്മച്ചിനെ വിളിക്കണേ..”

” ഉമ്മച്ചീ..”

” എന്താടാ… കാറുന്നേ…”

” അത് ഉമ്മാ ഓന്ക്…”

” എന്താടാ.. അസർപ്പെ…”

” ഒന്നുല്ല ഉമ്മച്ചിയെ.. ഞാൻ കിടക്കാൻ പോവാ… ”

“ഈ പേടി എപ്പഴും വേണം.. അപ്പൊ പോട്ടെ ഇത്തൂസേ….”

” ഡാ $%$$#$$#… ”

ആകെ പെട്ടു… ഇനി ആ അനസെങ്ങാനും തിരിച്ചു വിളിക്കോ റബ്ബേ. വിളിച്ചാ എന്ത് പറയും . പുലിവാലായല്ലോ. ആ നാറി പെണ്ണ്ങ്ങളുടെ സൗണ്ട് കേൾക്കാൻ കാത്ത് നീക്കവും.. റബ്ബേ അവന്ന് ആരാന്ന് മനസ്സിലാവരുതേ… ഇനിപ്പോ ഇതാരോടും പറയാതിരിക്കലാ നല്ലത്.. അവളുമാരങ്ങാനും അറിഞ്ഞാ എന്നെ കളിയാക്കി കൊല്ലും.

♡♡♡♡♡♡♡♡♡♡♡♡♡

കോളേജ് ൽ

“എന്താ അയ്ശുവേ.. നീ പറയാനുണ്ടന്ന് പറഞ്ഞ് msg അയച്ചത്.” (സന )

” ഇന്നലെ ഒരു scene ണ്ടായി മക്കളെ”

” എന്താടീ ..” (ഷിറി )

“നമ്മൾ വിചാരിച്ച പോലെ കോട്ടെഷൻ കൊടുത്തത് അനസല്ല ”

“പിന്നെ..?..” (സന)

” nourin തന്ന്യാ ..”

“ആാാ കുരിപ്പോ..” (ഷാന)

” ഹാഡോ..”

” ഭീകരിയാണവൾ.. കൊടും ഭീകരി ”
(ഷിറി )

” അവളും ഒരു പെണ്ണല്ലേ.. അവൾക്കെങ്ങനെ ഇത് ചെയ്യാൻ തോന്നി ” (സന)

” ഓള് ഇതല്ല …ഇതിന്റെ അപ്പുറോം ചെയ്യും ”

” എന്തായാലും ചെയ്യാത്ത കുറ്റത്തിന് അവളെ പുറത്താക്കാനല്ലേ നമ്മൾ വിചാരിച്ചീന്നെ . ഇനിപ്പോ അതിന്റെ ആവശ്യല്ലല്ലോ..” (സന)

” അതെ.. ഇത്രീം മതി അവളെ കോളേജ് ന്ന് പൊറത്താകാൻ ..” (ഷാന)

“but എടീ തെളിവില്ലാണ്ട് നമ്മൾ എങ്ങനെ അവളാ ഇത് ചെയ്‌തേന്ന് പറയും ? ” (ഷിറി)

” തെളിവൊക്കെ ഇണ്ട്.. but എങ്ങനെ കിട്ടും ന്നാണ്…”

“എന്ത് തെളിവ് ?” (സന)

“അവൾ കൊട്ടേഷൻ കൊടുത്ത സതീഷന്റെ ഒരു audio clip കിട്ടിയ മതി ”

“അത് നമ്മള്‍ എങ്ങനാ സംങ്കടിപ്പിക്കാ…” (ഷാന)

“നമ്മള്‍ വിചാരിച്ചാ നടക്കോ..” (സന)

“നമ്മക്ക് അജ്മൽന്റെ ഹെൽപ്പ് ചോയ്ചാലോ..” (ഷിറി)

“അതൊന്നും വേണ്ട ”

” എന്താ വേണ്ടാത്ത്. അവനല്ലേ നമ്മളോട് എന്ത് കാര്യത്തിലും ഹെൽപ്പ് ചോയ്ചോളാൻ പറഞ്ഞത് . ഇക്കാര്യത്തില് അജ്മൽനേ നമ്മളെ ഹെൽപ്പ് ചെയ്യാൻ പറ്റൂ..” (സന)

“അത് ശരിയാ അയ്ഷാ .. വേറെ ആരോടാ നമ്മൾ വിശ്വസിച്ചു ഇക്കാര്യം പറയാ. എല്ലാരും ആ അനസിന്റെ ആൾക്കാരാ.. ഇക്കാര്യം അവന്റെ ചെവിയിലറിഞ്ഞാ ബാക്കി ഞാൻ പറേണ്ടല്ലോ.. പിന്നെ നമ്മക്ക് ആ audio clip കിട്ടും ന്ന് നീ വിചാരിക്കേ വേണ്ടാ..” (ഷാന)

” അതൊന്നും ശരിയാവില്ല..”

” aysha.. സമ്മതിക്കടീ ..” (ഷിറി)

“അതിന് അവന്ന് ഞാനും അനസുമായുള്ള problems ഒന്നും അറീല്ലല്ലോ ”

” അതൊക്കെ ഞങ്ങൾ പറഞ്ഞു ശരിയാക്കിക്കോളാ. ഇയ്യോന്ന് നിന്ന് തന്നാ മതി ” (ഷാന)

“ഓകെ.. നിങ്ങളെ ഇഷ്ട്ടം പോലെ ”

” ന്നാ ഇന്നന്നെ സംസാരിക്കണം. നാളെ അല്ലെ പ്രിൻസി വരുന്നേ ” (സന)

” ഉച്ചക്ക് ഇതിനൊരു തീരുമാനക്കാ ”

” done ”

♡♡♡♡♡♡♡♡♡♡♡♡

” have u got it .. .Shall we move to the nxt part … Ohk…. Shakspeare’s poem… …………….”

” എടീ ayshu .. അശുവേ.. ” (ഷാന)

“എന്താടീ ..”

“imposition എഴുതാൻ മറഞ്ഞു . നമ്മളിനി എന്ത് ചെയ്യും.. ”

“നമ്മളല്ല … ഇജ്ജ്..”

” ഏ…. ഇജ്ജ് എഴുതിയോ..?..”

“എപ്പഴേ എഴുതി..”

” സത്യം പറയടീ..”

” ഇതാ പെണ്ണെ …”

എഴുതിയ പേപ്പർ ഓളെ കാണിച്ച് കൊടുത്തു.

” ഇതൊക്കെ എപ്പോ..”

” imposition വാങ്ങാൻ അറിയോങ്കി എഴുതാനും എനിക്കറിയാ.. ”

” കുരിപ്പേ..”

” പോടീ… അണക്കൊന്ന് നന്നായിക്കൂടെ…”

” ayshaa.. നിന്നെ ഞങ്ങൾക്കറിയ.. മര്യാദക്ക് ഉള്ളത് പറഞ്ഞോ ..”

” അതേയ് അസർപ്പിനെ കൊണ്ട് എഴുതിപ്പിച്ച്… ”

“എടീ .. ദുഷ്ടേ… ”

അത് കുറച്ച് ഉറക്കെ ആയിപോയി ..

“aysha. .. shana… what’s going on there..”

” Actually ..miss … doubt ”

” yes ..come on…ask me ”

ഇവൾക്ക് doubt ഓ എന്നാ മട്ടിൽ boys ഉം ഞാൻ എന്താ പറയാൻ പോണേന്ന മട്ടിൽ girls ഉം…

“Miss…The imagery and diction of this poem makes a serious and worthy cultural text. then how the thematic importance is heightened by the other technical and linguistic aspects. .can u plz explain miss. …”

” That’ s a good question…”

“Thank u miss ”

“1st of all let’s complete this part.. after that we will back to aysha’s question. ohk. .let’s move ”

സംഭവം എല്ലാരും അന്തം വിട്ട്ക്ണ്. ഇമ്മടെ side ന്ന് ഇങ്ങനൊരു question ആരും expect ചെയ്തിട്ടേ ഇല്ലാ. ഇതൊക്കെ എന്ത് എന്നാ മട്ടിൽ ഞാനും ഇരുന്നു. weight കളയരുതല്ലോ😎..

♡♡♡♡♡♡♡♡♡♡♡♡

” അജ്മൽക്ക… എന്താ ഇങ്ങള് ഒന്നും പറയാത്ത് ”

” അപ്പൊ നിങ്ങൾ ആൾക്കാര് ചില്ലറക്കാരല്ലല്ലോ..”

” ഞങ്ങളല്ല… അവളുടെ നാവിനാ liscence ഇല്ലാത്ത് ”

” എന്നിട്ട് അവളെവിടെ…”

” ഇക്കയോട് ഇതെങ്ങനെ അവതരിപ്പിക്കും എന്നൊരു മടിയുള്ളോണ്ട് അവളും സനയും അവടെ വകേടെ ചോട്ടിൽ ഇരിപ്പുണ്ട് ..”

♢♢♢♢

“ആഹാ താൻ ഇവിടെ ഇരിക്കാണോ. എന്തായാലും നൗറി ചെയ്തത് ഒട്ടും ശരിയായില്ല ..ഇക്കാര്യത്തിൽ ഞാൻ നിങ്ങടെ കുടെയാണ്..”

” അത് ഇക്കാ… ബുദ്ധിമുട്ടാകോ…?”

” തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നോട് എന്ത് help ഉം ചോയ്ക്കാന്ന് ..ഇത് അല്പം റിസ്കാണ് . എന്നാലും അയ്ഷൂന്ന് വേണ്ടി ഞാൻ ഏറ്റു .സംഗതി നാളെ നിങ്ങളുടെ കയ്യിൽ കിട്ടും .പോരെ..”

” നടക്കോ..”

” നടന്നുന്ന് തന്നെ വിചാരിച്ചോ..”

” താങ്ക്സ് ഇക്ക..”

” അതിന്റെ ഒന്നും ആവശ്യല്ലടോ..”

♡♡♡♡♡♡♡♡♡♡♡

“എടീ …ഈ ഡ്രസ്സ്‌ എനിക്ക് ചേരോ…”

” അത് പോരാ ..”

” ഇത് നോക്ക്..”

” വേണ്ടാ..”

” ഇതോ …ആ ബ്ലൂ..”

” aysha ഇതെങ്ങനെണ്ട് ”

” not bad ..”

ഇവളുമാരെകൊണ്ട് shopping ന്ന് ഇറങ്ങിയാലുള്ള പ്രശ്നതാണ് .കട മൊത്തം വലിച്ചിട്ടാലും ഒന്നും ഒന്നും പറ്റൂല്ലാ. അവസാനം ആ sales മാനേ വെറുപ്പിച്ചിട്ടേ അടങ്ങു. just ഒന്ന് പുറത്തേക് നോക്കിയതും

” ദേ ഡീ .. അയാള്…. ” (ഞാന്‍)

തുടരും ……..

Click Here to read full parts of the novel

ഫ്രണ്ട്സ്.. കമന്റ്‌ വെറും ഒരു ഭംഗി വാക്കിൽ ഒതുക്കാതെ കഥയെ കുറിച്ചുള്ള നിങ്ങളെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്ലീസ് പറേണം.. ഇന്നലെ എനിക്ക് കഥ കുടുതൽ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കു

3.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!